ആരുമല്ലെന്നറിഞ്ഞും അവള് നിങ്ങള്‍ക്കായി ആശങ്കപ്പെടും. നിങ്ങളുടെ സങ്കടങ്ങളില്‍ ഉള്ളുനീറ്റും. നിങ്ങളുടെ സന്തോഷങ്ങളില്‍ മനസ്സ് നിറയ്ക്കും. ചിലനേരങ്ങളില്‍ നിരാശമൂടുന്ന നിങ്ങളുടെ മുഖത്തേക്ക് ഉറ്റുനോക്കി പ്രതീക്ഷയുടെ പ്രകാശം പരത്തും.
കണ്ണുകളിലൊളിഞ്ഞിരിക്കുന്ന ഒരു മാന്ത്രികതയുണ്ട്. ഹൃദയത്തില്‍ നിന്ന് കണ്ണുകളിലേക്ക് അത് മിന്നല്‍പ്പിണര്‍ പോലെ പാഞ്ഞുവരും. പിന്നെ ചുണ്ടുകളിലേക്ക് ചിരിയായി പടരും. അപ്പോള്‍ അവളുടെ കണ്ണുകളില്‍ പൂത്തിരി തെളിയും.
അറിയാമോ ആ പെണ്ണിനെ? നിങ്ങളെ കാണുന്ന നിമിഷം മുഖത്ത് ആയിരം സൂര്യവെളിച്ചം തെളിച്ച് സ്നേഹത്തിന്റെ തിളക്കം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഒരുവളെ? ഏതാള്‍ക്കൂട്ടത്തിലും എത്ര തിരക്കിലും നിങ്ങളുടെ ഒരു നോട്ടം അവളിലേക്കെത്തിയാല് ഉള്‍വിളി കൊണ്ടെന്നപോലെ നിങ്ങളെ നോക്കി പുഞ്ചിരി തൂകുന്നുണ്ടാവും അവള്.
ആരുമല്ലെന്നറിഞ്ഞും അവള് നിങ്ങള്‍ക്കായി ആശങ്കപ്പെടും. നിങ്ങളുടെ സങ്കടങ്ങളില്‍ ഉള്ളുനീറ്റും. നിങ്ങളുടെ സന്തോഷങ്ങളില്‍ മനസ്സ് നിറയ്ക്കും. ചിലനേരങ്ങളില്‍ നിരാശമൂടുന്ന നിങ്ങളുടെ മുഖത്തേക്ക് ഉറ്റുനോക്കി പ്രതീക്ഷയുടെ പ്രകാശം പരത്തും. കൂടെ ഞാനുണ്ടെന്ന് പറയാതെ പറയുന്ന കണ്ണുകളില്‍ അപ്പോള്‍ കരുതലിന്റെ ആര്ദ്രതയുണ്ടാവും.
കൂട്ടുകൂടുമ്പോള്‍ കുസൃതി നിറച്ചും കൂട്ടം തെറ്റുമ്പോള്‍ അസൂയ നിറച്ചും നിങ്ങളുടെ മനസ്സിലേക്ക് ഒളിഞ്ഞുനോക്കും. അവിടെയെവിടെയാണ് തന്റെ സ്ഥാനമെന്ന് ആയിരം വട്ടം സ്വയം ചോദിച്ച് ചിന്തകളില്‍ പുകഞ്ഞുതീരും. പരിഭവവും പിണക്കവും ഭാവിച്ച് മിണ്ടാതെയിരിക്കും. എന്നിട്ടും,അവളുടെ സ്നേഹത്തിന്റെ ആഴപ്പരപ്പിലേക്ക് നിങ്ങളെ വലിച്ചടുപ്പിക്കും.
പ്രണയവഴിയിലേക്ക് നിങ്ങള്‍ക്ക് കൂട്ടാവേണ്ടത് അവളല്ലേ? നിങ്ങളുടെ മനസ്സിന്റെ സ്പന്ദനങ്ങളെ നിങ്ങളോളം മനസ്സിലാക്കുന്ന ആ ഒരുവള്ക്കായാണ് നിങ്ങള്‍ കാത്തിരിക്കേണ്ടത്. കടന്നുപോന്ന വഴികളിലെവിടെയോ അവളുണ്ടായിരുന്നോ? ഉണ്ടായിരുന്നിരിക്കും. നിങ്ങളറിയാതെ നിങ്ങളെ അവള് പിന്തുടരുന്നുണ്ടാവും. അല്ലെങ്കില്‍ അങ്ങനെയൊരുവള്‍ നിങ്ങളെ കാത്ത് മുന്നോട്ടുള്ള യാത്രയിലെവിടെയോ ഉണ്ട്. അവള്‍ക്കായി യാത്ര തുട
കൂട്ടുകൂടുമ്പോള്‍ കുസൃതി നിറച്ചും കൂട്ടം തെറ്റുമ്പോള്‍ അസൂയ നിറച്ചും നിങ്ങളുടെ മനസ്സിലേക്ക് ഒളിഞ്ഞുനോക്കും. അവിടെയെവിടെയാണ് തന്റെ സ്ഥാനമെന്ന് ആയിരം വട്ടം സ്വയം ചോദിച്ച് ചിന്തകളില്‍ പുകഞ്ഞുതീരും. പരിഭവവും പിണക്കവും ഭാവിച്ച് മിണ്ടാതെയിരിക്കും. എന്നിട്ടും,അവളുടെ സ്നേഹത്തിന്റെ ആഴപ്പരപ്പിലേക്ക് നിങ്ങളെ വലിച്ചടുപ്പിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ