കിടപ്പറയില്‍ അവള്‍ ആഗ്രഹിക്കുന്നത്

സ്ത്രീയെ നേടിയെടുക്കാനും അവളെ സന്തോഷിപ്പിക്കുവാനുമുള്ള പുരുഷന്‍റെ ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരര്‍ഥത്തില്‍ ഹവ്വയെ സന്തോഷിപ്പിക്കാനുള്ള ആദത്തിന്‍റെ ശ്രമങ്ങളാണല്ലോ ഏദന്‍ത്തോട്ടത്തില്‍ നിന്നുള്ള പുറത്താകലിനും തുടര്‍ന്നുള്ള സംഭവങ്ങള്‍ക്കും തുടക്കം കുറിച്ചത്. കാലം മാറിയെങ്കിലും കിടപ്പറയിലെ പരാജയങ്ങള്‍ ഇന്നും പലരുടേയും ദാമ്പത്ത്യത്തിലെ അസ്വാരസ്യങ്ങള്‍ക്കും കലഹങ്ങള്‍ക്കും വരെ കാരണമാകുന്നുണ്ട്. ലോകം വെട്ടിപ്പിടിക്കുന്ന പുരുഷന്‍ ഭാര്യയുടെ മുന്നില്‍ തോറ്റു തുന്നം പാടുന്നത് അല്പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം.
  1. പ്രണയകാലത്ത് അവള്‍ക്ക് ഇഷ്ടമുള്ള സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുന്ന പുരുഷന്‍ ദാമ്പത്യത്തിലേക്ക് കടക്കുമ്പോള്‍ അതെല്ലാം മറക്കുന്നതും ജോലിക്കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നതുമാണ് പതിവ്. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കുമ്പോള്‍ പോലും അവളെ മറക്കും. എന്നാല്‍ ഇടയ്ക്കെങ്കിലും എന്തെങ്കിലും സമ്മാനം നല്‍കുന്നതും ആഴ്ചയില്‍ ഒരിക്കലെങ്കിലും പുറത്ത് സിനിമയ്ക്കോ പാര്‍ട്ടികള്‍ക്കോ കൊണ്ടു പോകുന്നതും അവളെ സന്തോഷിപ്പിക്കും. ഭര്‍ത്താവ് തന്നേ പരിഗണിക്കുന്നുണ്ടെന്ന ചിന്ത കിടപ്പറയിലെ അവളുടെ ചലനങ്ങളിലും പ്രതിഫലിക്കും.
  2. പ്രശംസാ വചനങ്ങള്‍ കേള്‍ക്കുന്നത് സ്ത്രീകള്‍ക്ക് പൊതുവേ ഇഷ്ടമാണ്. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയാണ് നീ, നിന്നെ കിട്ടിയ ഞാന്‍ എത്ര ഭാഗ്യവാനാണ്, ഈ ഡ്രസ്സും മേയ്ക്കപ്പും നിനക്കു നന്നായി ചേരുന്നുണ്ട് എന്നിങ്ങനെയുള്ള വാക്കുകള്‍ പൊള്ളയായാല്‍ പോലും അവളുടെ ഹൃദയത്തില്‍ ഇടം പിടിക്കും. ചെയ്ത പ്രവൃത്തിയെ കുറിച്ചും പാചകത്തെ കുറിച്ചും പുകഴ്ത്തി പറയുന്നതും നല്ലതാണ്. അവള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ കഴിയുന്നതും അതിനെ ലഘൂകരിച്ചു സംസാരിക്കുക.
  3. പുരുഷന്‍ നേരെ സെക്സിലേക്ക് കടക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ സ്ത്രീയ്ക്ക് ആമുഖം ആവശ്യമാണ്. പ്രണയത്തോടെയുള്ള സംഭാഷണം, ചിരി, ചെറിയ കുസൃതിത്തരങ്ങള്‍ എന്നിവയാണ് അവള്‍ ആദ്യം ആഗ്രഹിക്കുന്നത്. പുരുഷന്‍ കൈകള്‍ മൃദുവായി മസ്സാജ് ചെയ്യുന്നതും മുഖത്തും കഴുത്തിന്‍റെ പിന്‍ഭാഗത്തും പ്രണയത്തോടെ സ്പര്‍ശിക്കുന്നതും അവളെ ഉത്തേജിതയാക്കും.
  4. സെക്സിന് ഏര്‍പ്പെടുന്ന അന്തരീക്ഷം അവള്‍ക്ക് പരമപ്രധാനമാണ്. പുരുഷനെ പോലെ എവിടെ വച്ചും പ്രണയ ലീലകളില്‍ ഏര്‍പ്പെടാന്‍ സ്ത്രീ തയാറാവില്ല. മുറിയില്‍ മെഴുകുതിരി വെളിച്ചം നിറയ്ക്കുന്നതും പ്രണയ ഗാനങ്ങള്‍ കേള്‍പ്പിക്കുന്നതും കിടപ്പറയ്ക്ക് വ്യത്യസ്ഥ മുഖം നല്‍കും. ഇളം നിറത്തിലുള്ളതോ അല്ലെങ്കില്‍ വെള്ള, കറുപ്പ് നിറത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുന്നതും നല്ല പെര്‍ഫ്യൂം ഉപയോഗിക്കുന്നതും നല്ലതാണ്.
  5. ചുംബനത്തിന് സെക്സില്‍ വലിയ പ്രാധാന്യമാണുള്ളത്. ഭര്‍ത്താവ് തന്‍റെ ദേഹമാസകലം ചുംബിക്കുന്നതും ശരീര ഭാഗങ്ങളെക്കുറിച്ച് തമാശരൂപത്തില്‍ സംസാരിക്കുന്നതും താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതി എന്ന തോന്നല്‍ അവളില്‍ ഉളവാക്കും.
  6. വൈകാരിക ബന്ധം സ്ഥാപിച്ചതിന് ശേഷം ഏര്‍പ്പെട്ടതാണ് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സെക്സ് എന്നാണ് അടുത്ത കാലത്ത് നടത്തിയ ഒരു സര്‍വ്വേയില്‍ പങ്കെടുത്ത 96 ശതമാനം പേരും പറഞ്ഞത്. ദൈനം ദിന ജീവിതത്തില്‍ പരസ്പരം പറയുന്ന മോശം വാക്കുകളും കുറ്റപ്പെടുത്തലുകളും ഇരുവരുടെയും ലൈംഗിക ജീവിതത്തെ സ്വാധീനിക്കും. വഴക്കിന്‍റെ സമയത്ത് പങ്കാളിയുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും സ്വന്തം മക്കളുടെ കുറവുകള്‍ ഭാര്യയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്‍റെ തലയില്‍ കെട്ടിവയ്ക്കുന്നതും പലയിടത്തും പതിവാണ്.

7. വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ വീഡിയോകളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നുമൊക്കെ ഉത്തേജിതരാകുകയാണ് പുരുഷന്മാരുടെ പതിവ്. സ്ത്രീകള്‍ ഇക്കാര്യത്തില്‍ പൊതുവേ വിമുഖരാണെങ്കിലും ഭര്‍ത്താവിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പലപ്പോഴും വഴങ്ങുന്നു. പങ്കാളിയുടെ താല്‍പര്യം കൂടി അറിഞ്ഞതിന് ശേഷം ഇക്കാര്യത്തില്‍ മുന്നോട്ട് പോകുന്നതാണ് നല്ലത്. പുസ്തകങ്ങളില്‍ നിന്നു പകര്‍ത്തുന്ന തെറ്റായ വിവരങള്‍ ചിലപ്പോള്‍ ദാമ്പത്യ തകര്‍ച്ചയ്ക്ക് വരെ കാരണമായേക്കാം.
8. ആത്മവിശ്വാസമാണ് പുരുഷത്വത്തിന്‍റെ ലക്ഷണമായി പല സ്ത്രീകളും കാണുന്നത്. പുരുഷന്‍റെ കിടപ്പറയിലെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളും ചലനങ്ങളും അവള്‍ക്ക് പ്രചോദനം നല്‍കും. ലൈംഗികതയില്‍ പരാജയപ്പെടുന്നത് തന്‍റേയോ പങ്കാളിയുടെയോ കുറവായി കാണാതെ ഇരുവരും അതിനെ ആത്മവിശ്വാസത്തോടെയും നിസാരമായും നേരിടുന്നതാണ് ദാമ്പത്യത്തെ രസകരമാക്കുന്നത്.
9. ബന്ധപ്പെടുന്നതിനിടയില്‍ അവള്‍ ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ശ്രദ്ധ കൊടുക്കുക. പങ്കാളിയുടെ കുറുകലും മൂളലും പോലും സെക്സിനെ ആസ്വാദ്യകരമാക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. അവളുടെ പ്രകടനങ്ങളെയും കഴിവുകളെയും മനസ് തുറന്ന്‍ അഭിനന്ദിക്കുന്നതും നല്ലതാണ്.
10. ഭര്‍ത്താവിന്‍റെ കാമോദീപകമായ സംസാരവും ലാളനകളും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. സെക്സിനെ സീരിയസായി കാണാതെ ചിരിയും കളിയുമായി നേരിടാനാണ് ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നത്.
11. പരസ്പര വിശ്വാസമാണ് ദാമ്പത്യത്തിന്‍റെ ആണിക്കല്ല്. തന്‍റെ സ്നേഹവും കരുതലും ഭര്‍ത്താവിന് വളരെ പ്രധാനപ്പെട്ടതാണെന്ന തോന്നല്‍ അവളില്‍ ഉണ്ടാവുകയാണെങ്കില്‍ കിടപ്പറയില്‍ അയാള്‍ പകുതി വിജയിച്ചെന്ന് പറയാം. അത്തരം തോന്നലുകള്‍ പോലും അയാളോടുള്ള അവളുടെ സമീപനത്തെ സ്വാധീനിക്കും.
12. എന്നും ഒരേ പൊസിഷനുകള്‍ ആവര്‍ത്തിക്കാതെ പങ്കാളിയുടെ താല്‍പര്യം കൂടി അറിഞ്ഞതിന് ശേഷം വ്യത്യസ്ഥമായ രീതികള്‍ പരീക്ഷിക്കാവുന്നതാണ്. രണ്ടു മുതല്‍ ഏഴു വരെ വ്യത്യസ്ഥ പൊസിഷനുകളാണ് തങ്ങള്‍ അവലംബിക്കുന്നതെന്ന് അടുത്ത കാലത്ത് ഒരു മാധ്യമ സ്ഥാപനം നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് ദമ്പതികളും വെളിപ്പെടുത്തിയിരുന്നു.
13. സെക്സിന് മുമ്പായി മനോഹരവും ഹോട്ടായതുമായ ഏതെങ്കിലും വസ്ത്രം അവള്‍ക്ക് സമ്മാനിക്കുന്നതും അത് ധരിക്കാന്‍ ആവശ്യപ്പെടുന്നതും തുടര്‍ന്നുള്ള നിമിഷങ്ങളെ സ്വാധീനിക്കും.
14. ലൈംഗികതയേക്കാള്‍ പ്രണയവും കൈകള്‍ മസ്സാജ് ചെയ്യുന്നതും തലോടലും ചുംബനവുമൊക്കെയാണ് സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ പുരുഷന്‍ പലപ്പോഴും അതിനു താല്‍പര്യം കാണിക്കാറില്ല. മൂഡ് ശരിയല്ലാത്ത സമയങ്ങളില്‍ അത്തരം ബാഹ്യ ക്രിയകളില്‍ ഏര്‍പ്പെടുന്നത് സെക്സിന്‍റെ ഫലം ചെയ്യും.

15. രതിമൂര്‍ച്ചയ്ക്ക് ശേഷം പുരുഷ ശരീരത്തില്‍ അനവധി കെമിക്കലുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് മൂലം എല്ലാം കഴിഞ്ഞതിന് ശേഷം ആകപ്പാടെ തളര്‍ച്ചയാണ് അനുഭവപ്പെടുക. തല്‍ഫലമായി അയാള്‍ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു. എന്നാല്‍ സ്ത്രീകള്‍ അങ്ങനെയല്ല. രതിമൂര്‍ച്ചയിലേക്ക് സാവധാനം എത്തുന്നത് പോലെ അതില്‍ നിന്നുള്ള ഇറക്കവും അവര്‍ക്ക് സാവധാനമായിരിക്കും. അതുകൊണ്ട് കാര്യം കഴിഞ്ഞതിന് ശേഷവും അയാള്‍ തലോടണമെന്നും ലാളിക്കണമെന്നും അവള്‍ ആഗ്രഹിക്കുന്നു.
@http://www.writtenbymanoj.com/what-she-want-in-bed/

1 അഭിപ്രായം: