സ്വയംഭോഗം, സാധാരണ പരസ്യമായി നമ്മളെല്ലാം ചര്‍ച്ചചെയ്യാന്‍ മടിക്കുന്ന വിഷയമാണിത്. അതുകൊണ്ടുതന്നെ സ്വയം ഭോഗത്തെ കുറിച്ചുള്ള മിഥ്യാ ബോധവും തെറ്റിദ്ധാരണകളുമെല്ലാം ഓരോ പുതിയ തലമുറകളിലും പ്രചരിക്കുകയും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. സ്വയംഭോഗത്തിന്റെ ആരോഗ്യവശങ്ങളെകുറിച്ച് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സെക്ഷ്വല്‍ മെഡിസിന്റെ പ്രസിഡന്റും കേരളത്തില്‍ നിന്നുള്ള റിപ്രോഡക്റ്റീവ് ആന്റ് സെക്ഷ്വല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റുമായ ഡോ. എ. ചക്രവര്‍ത്തി ഇവിടെ വിശദീകരിക്കുന്നു.
1) സ്വയംഭോഗം അന്ധതയ്ക്ക് കാരണമാവില്ല
സ്ത്രീകളുടെയും പുരുഷന്‍മാരുടേയും സാധാരണയായി ലൈംഗികപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് സ്വയംഭോഗം. അതുകൊണ്ടുതന്നെ സ്വയംഭോഗം കാരണം നിങ്ങളുടെ ഒരു ഇന്ദ്രീയാവയവങ്ങള്‍ക്കും ഒരുതരത്തിലുമുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ല മാത്രവുമല്ല തീര്‍ത്തും സുരക്ഷിതമായ ഒരു ലൈംഗിക പ്രവര്‍ത്തനമാണ് സ്വയംഭോഗം.
2) പല ജീവിത പങ്കാളികളും വിവാഹ ശേഷവും സ്വയംഭോഗം തുടരുന്നുണ്ട്
അതെ തീര്‍ച്ചയായും, സ്വയം ഭോഗം സാധാരണയായി ഒരു തരത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നില്ല. എന്നിരുന്നാലും അത് നിങ്ങള്‍ അമിതമായി ചെയ്യുന്നുണ്ടെങ്കില്‍ അതിനെ അഡിക്ഷനായി കാണാവുന്നതാണ്. ഇത്തരം അവസരത്തില്‍ ഒരു സെക്‌സോളജിസ്റ്റിന്റെ സഹായം തേടുക.
3) സ്വയംഭോഗത്തെകുറിച്ച് പ്രചരിക്കപ്പെടുന്ന 5 മിഥ്യാധാരണകള്‍:
സ്വയംഭോഗത്തെ കുറിച്ച് ധാരാളം മിഥ്യാധാരണകള്‍ ഉണ്ട്. എന്തിന്, പരിഷ്‌കൃത സമൂഹങ്ങളില്‍ പോലും ഇത്തരത്തിലുള്ള ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും സ്വയംഭോഗത്തെ കുറിച്ച് താഴെ പറയുന്ന തെറ്റായ ധാരണകളാണ് ആളുകള്‍ക്കുള്ളത്.
– അന്ധതയുണ്ടാവുന്നു
– പ്രത്യുല്‍പാദന ശേഷിയില്ലാതാവുന്നു
– ലൈംഗിക ദൗര്‍ബല്യങ്ങളുണ്ടാവുന്നു
– ഭാരക്കുറവും ലൈംഗീകാവയവത്തിന്റെ വലിപ്പം കുറയും
– ലൈംഗിക തൃഷ്ണ കുറയും
4) സ്വയം ഭോഗം ചെയ്യുന്ന സത്രീകള്‍ക്ക് സംഭോഗസമയത്ത് രതിമൂര്‍ച്ഛയിലെത്തുന്നതില്‍ യാതൊരു പ്രശ്‌നവും ഉണ്ടാവില്ല:
– അന്ധതയുണ്ടാവുന്നു
– പ്രത്യുല്‍പാദന ശേഷിയില്ലാതാവുന്നു
– ലൈംഗിക ദൗര്‍ബല്യങ്ങളുണ്ടാവുന്നു
– ഭാരക്കുറവും ലൈംഗീകാവയവത്തിന്റെ വലിപ്പം കുറയും
– ലൈംഗിക തൃഷ്ണ കുറയും
4) സ്വയം ഭോഗം ചെയ്യുന്ന സത്രീകള്‍ക്ക് സംഭോഗസമയത്ത് രതിമൂര്‍ച്ഛയിലെത്തുന്നതില്‍ യാതൊരു പ്രശ്‌നവും ഉണ്ടാവില്ല:
സ്ത്രീകളിലെ രതിമൂര്‍ച്ഛ പുരുഷന്‍മാരുടേതിനേക്കാള്‍ സങ്കിര്‍ണ്ണമാണ് എന്നതാണ് ഇതിനുള്ള കാരണം. സ്ഖലനത്തിലൂടെയാണ് പുരുഷന്‍മാര്‍ക്ക് രതിമൂര്‍ച്ഛ സംഭവിക്കുന്നത്. ലൈംഗികവികാരമുണര്‍ത്തുന്നതിലുണ്ടാവുന്ന പോരായ്മകളും അനുയോജ്യമല്ലാത്ത ലൈംഗീക രീതികളുമാണ് സ്ത്രീകളിലെ രതിമുര്‍ച്ഛയില്‍ തടസങ്ങളായി വരുന്നത്. ശീഖ്രസ്ഖലനവും ആവശ്യമായത്ര ബാഹ്യകേളികളില്ലാത്തതും പുരുഷന്‍മാരില്‍ ഈ പ്രശ്‌നങ്ങളുണ്ടാക്കുന്നു.
5) എത്ര തവണ വരെ സ്വയംഭോഗം ചെയ്യാം?
5) എത്ര തവണ വരെ സ്വയംഭോഗം ചെയ്യാം?
അതിന് പ്രത്യേക കണക്കുകളൊന്നുമില്ല. അത് വ്യക്തികളെ ആശ്രയിച്ചാണിരിക്കുന്നത്. ശരാശരി ആഴ്ച്ചയില്‍ മൂന്ന് മുതല്‍ എഴ് തവണ വരെയെങ്കിലും ചെയ്യാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ