സ്ത്രീ കിടപ്പറയില്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് ഇതോ?

കിടപ്പറയില്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യുന്നതാണ് അവള്‍ക്കു ഇഷ്ടമെന്ന് ചോദിച്ചിട്ടുണ്ടോ? എല്ലാം ഇഷ്ടമാണെന്നായിരിക്കും ഉത്തരം. എന്നാല്‍, അവള്‍ പറയാത്ത പല കാര്യങ്ങളുണ്ടാകും. അതു അവള്‍ പറയാതെ തന്നെ നിങ്ങള്‍ ചെയ്യുന്നതാകും അവള്‍ക്കു കൂടുതല്‍ ഇഷ്ടം.

സെക്‌സ് ചെയ്യുമ്പോള്‍ ചില പുരുഷന്‍മാര്‍ പങ്കാളിയെ ചുംബിക്കാറില്ല. ഇതാണെങ്കില്‍ സ്ത്രീകള്‍ക്കു ഏറ്റവും താല്‍പ്പര്യമുള്ള കാര്യവുമാണ്. ഇതൊക്കെ ഇനി പറഞ്ഞിട്ടു വേണോ എന്നായിരിക്കും സ്ത്രീകള്‍ കരുതിയിട്ടുണ്ടാവുക. ചുംബിക്കുന്നവരും ഉണ്ടാകും എന്നു കൂടി വായിക്കണം കെട്ടോ. അവര്‍ കിടപ്പറയില്‍ സ്വകാര്യമായി ആഗ്രഹിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.

ലാളന മസ്റ്റ്

ചില സ്ത്രീകള്‍ക്കു അഗ്രസീവ് സെക്‌സ് ആണ് താല്‍പ്പര്യമെങ്കിലും ഒട്ടുമിക്ക സ്ത്രീകളും സെക്‌സില്‍ വേഗത ഒരു ഘടകമായി കാണാറില്ല. പിന്നെ പറയുന്നത് ലാളനകളിലുള്ള കാര്യമാണ്. പതിയെ പതിയെ തഴുകിയും തലോടിയും ലൈംഗികത അഗ്രസീവ് മോഡിലേക്കെത്തിക്കുകകയാണ് ചെയ്യേണ്ടത്. തഴുകി ഉണര്‍ത്തി ലൈംഗികതയുടെ മൂര്‍ദ്ധന്യത്തില്‍ എത്തുമ്പോള്‍ നിങ്ങള്‍ക്കു സ്വാഭാവികമായും വേഗതയുണ്ടാകും.

ഇടവേള വേണം

ലൈംഗികതയ്ക്കുള്ള ഒരു ഉപകരണം മാത്രമാണ് അവളെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ പങ്കാളിയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ്. അതുകൊണ്ട് തന്നെ ലൈംഗികതയ്ക്കു ഇടവേളകള്‍ നിര്‍ബന്ധമാണ്. സെക്‌സ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും നിലയ്ക്കാത്ത വേഴ്ചകള്‍ അവളാഗ്രഹിക്കുന്നില്ല. പുരുഷത്വം തെളിയിക്കാന്‍ വേണ്ടി എപ്പോഴും സെക്‌സിനു മുതിരരുത്.

പുതുമ

പുതുമയില്ലെങ്കില്‍ ഒന്നിലും താല്‍പ്പര്യമുണ്ടാകില്ലെന്ന് മനുഷ്യന്‍ ബേസിക്ക് സ്വഭാവം ആണ്. സെക്‌സിലും ഇതിനു മാറ്റമില്ല. എന്നും സാധാരണ രീതിയിലുള്ള സെക്‌സ് ചെയ്താല്‍ അത് മുകളില്‍ പറഞ്ഞപോലെ ഒരു ചടങ്ങായി മാറും. നിങ്ങളെ പോലെ അവളും ആഗ്രഹിക്കുന്നുണ്ടാകും സെക്‌സിലെ പുതിയ പരീക്ഷണങ്ങള്‍. ഓറല്‍ സെക്‌സ് അടക്കമുള്ള പരീക്ഷണങ്ങള്‍ അവള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ്. നമ്മുടെ നാട്ടിലെ പൊതുബോധം വെച്ച് സ്ത്രീകള്‍ക്കു ഇതു പങ്കാളിയോട് പറയാന്‍ മടിയായിരിക്കും. മനസു തുറന്നു സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഇക്കാര്യത്തിലൊള്ളൂ എന്നതാണ് സത്യം.

എന്തു തോന്നുന്നോ അതുപറയാം

സെക്‌സ് എന്നു പറയുന്നത് വെറും ചടങ്ങായി കാണാത്തവര്‍ക്കുള്ളതാണിത്. അതായത്, സെക്‌സ് ചെയ്യുന്ന സമയത്ത് ഇതൊരു ചടങ്ങായി കണ്ടാല്‍ മറ്റൊന്നിനെ കുറിച്ചും ചിന്തയുണ്ടാകില്ല. ഇനി ലൈംഗികതയുടെ സമയത്ത് അവളെ പുകഴ്ത്തി നോക്കൂ. അവര്‍ക്കു ഏറെ ഇഷ്ടമുള്ള കാര്യമാണിത്. ഈ പുകഴ്ത്തല്‍ കുറച്ചു കടന്ന 'വാക്കുകള്‍' ആണെങ്കിലും നിങ്ങള്‍ രണ്ടു പേര്‍ മാത്രം ആണെങ്കില്‍ എന്തിനു പേടിക്കുകയും നാണിക്കുകയും ചെയ്യണം.
 

ഉറക്കത്തില്‍ ചെയ്തിട്ടുണ്ടോ

ഉറങ്ങുന്ന അവളെ പതിയെ ഉമ്മവെച്ചും ഓറല്‍ ചെയ്തും ഉണര്‍ത്തി നോക്ക്. അവള്‍ക്കൊതൊരു പുതിയ അനുഭവമായിരിക്കും. ഫോര്‍പ്ലേ ആണുദ്ദേശിച്ചത്. അവളെ അത് കൂടുതല്‍ ഉത്തേജിപ്പിക്കുകയും സന്തോഷവതിയുമാക്കും. ഒരു മുന്നറിയിപ്പുമില്ലാതെ അവളുടെ വികാരത്തെ ഉണര്‍ത്തിയ നിങ്ങളോടുളള സവിശേഷമായ സ്‌നേഹത്തോടെ അവള്‍ മറ്റൊരു പ്രവേശനത്തിന് സന്നദ്ധയാകും.

ശരീരത്തില്‍ ഒരു അവയവം മാത്രമല്ല

സ്ത്രീ ശരീരം പുരുഷന്റേതില്‍ നിന്നും വലിയ വ്യത്യാസങ്ങളുള്ളതാണ്. അവരുടെ ലൈംഗികതയും അതുപോലെയാണ്. ലിംഗവും യോനിയും മാത്രമുള്ള ഒരു സംഗതിയല്ല അവള്‍ ഉദ്ദേശിക്കുന്നത്. അവളുടെ ശരീരം മൊത്തമായും നിങ്ങള്‍ പരിഗണിക്കണം. അതവള്‍ക്കു കൂടുതല്‍ ആസക്തി വരാന്‍ സഹായിക്കും. പരസ്പര ബഹുമാനമുളളവര്‍ തമ്മിലുളള ബന്ധപ്പെടലിന് തീവ്രത കൂടും. ഉറച്ച മാനസികാടുപ്പമുളള പങ്കാളികളാവുക എന്നത് തന്നെയാണ് പ്രധാനം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ