കിടപ്പറയില്‍ പങ്കാളി തിരിഞ്ഞു കിടന്നുറങ്ങുന്നതു കണ്ട് നെടുവീര്‍പ്പിടുന്നയാളാണോ നിങ്ങള്‍? എങ്കില്‍ ഇനി പറയുന്നത് ശ്രദ്ധിക്കുക. പറയുന്നതില്‍ കുറച്ചെങ്കിലും പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കുക. തിരിഞ്ഞു കിടന്നുറങ്ങുന്ന പങ്കാളിയെ ദിവസങ്ങള്‍ക്കകം കൊതിയോടെ കാത്തുകിടക്കുന്നയാളാക്കി മാറ്റാം. ഈ മാജിക്കിന് അധികമൊന്നും ബുദ്ധിമുട്ടേണ്ടതുമില്ല. എന്തുകൊണ്ടാണ് പങ്കാളിക്ക് സെക്സില്‍ താല്പര്യമില്ലാത്തത് എന്ന് സൂത്രത്തില്‍ മനസിലാക്കുകയാണ് ആദ്യം വേണ്ടത്. സെക്സില്‍ താല്പര്യമില്ലാത്തതുകൊണ്ടാണോ നിങ്ങളില്‍ താല്പര്യമില്ലാത്തതുകൊണ്ടാണോ എന്നു മനസിലാക്കുക. സെക്സില്‍ നിങ്ങളുടെ സമീപനത്തിലുള്ള വിരക്തിയാകാം പങ്കാളിയെ താല്‍പര്യമില്ലാത്തയാളാക്കി മാറ്റുന്നത്. അങ്ങനെയെങ്കില്‍ പങ്കാളിയെ ആകര്‍ഷിക്കുന്ന രീതിയില്‍ രാത്രിയില്‍ നിങ്ങളുടെ വസ്ത്രധാരണ രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഒരു സ്ത്രീയാണെങ്കില്‍, കിടപ്പുമുറിയില്‍ അല്‍പ്പം തുറന്ന ഡ്രസുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. സുതാര്യമായ നൈറ്റികള്‍, തൂവെള്ള നൈറ്റികള്‍, കടും ചുവപ്പു നിറത്തിലുള്ള സാരി തുടങ്ങിയവ കിടപ്പറയില്‍ ഉപയോഗിക്കാം. ഇത്തരം വസ്ത്രങ്ങള്‍ പുരുഷന്‍മാരെ ഉത്തേജിപ്പിക്കും. ഭാഗികമായ മാറിട പ്രദര്‍ശനം, കാലുകളുടെ പ്രദര്‍ശനം എന്നിവയാകാം. എന്നാല്‍ ഇവയൊന്നും ബോധപൂര്‍വം നിങ്ങള്‍ ചെയ്യുന്നതാണെന്ന് പങ്കാളിക്ക് തോന്നരുത്. നൈറ്റ് ഗൌണുകള്‍ക്ക് ഏതൊക്കെ നിറങ്ങളാകാം എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ചുവപ്പ്, വെള്ള, മഞ്ഞ തുടങ്ങിയ നിറങ്ങള്‍ തെരഞ്ഞെടുക്കാം. അടിവസ്ത്രങ്ങള്‍ കാണത്തക്ക രീതിയിലുള്ള നേര്‍ത്ത ഗൌണുകളാണ് ഉത്തമം. നേര്‍ത്ത ഗൌണിനുള്ളില്‍ കടും നിറത്തിലുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇത് പങ്കാളിയെ ഭ്രമിപ്പിക്കും. നിങ്ങള്‍ പുരുഷനാണെങ്കില്‍, രാത്രിയില്‍ അയഞ്ഞ വെള്ള ജൂബയും ലുങ്കിയും ഉപയോഗിക്കാം. രോമാവൃതമായ നെഞ്ചാണെങ്കില്‍ അത് പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ തുറന്നിടുന്നതു നല്ലതാണ്. ജീന്‍സ്, പാന്‍റ് എന്നിവ ധരിച്ച് കിടപ്പറയിലെത്തുന്നത് നല്ലതല്ല. ലുങ്കിയുടുത്ത് തോളത്തൊരു ടര്‍ക്കിയുമിട്ടു വന്നാലും സ്ത്രീകളെ ആകര്‍ഷിക്കാനാകും. കാലുകളുടെയും നെഞ്ചിന്‍റെയും പ്രദര്‍ശനം സ്ത്രീകളെ ആകര്‍ഷിക്കും. അയഞ്ഞ കുര്‍ത്ത, ഗൌണ്‍ എന്നിവയും ഉപയോഗിക്കാം. പച്ച, നീല, വെള്ള തുടങ്ങിയ നിറങ്ങളാണ് പുരുഷന്‍മാര്‍ രാത്രിവസ്ത്രങ്ങള്‍ക്ക് തെരഞ്ഞെടുക്കേണ്ടത്. കിടപ്പറയിലെത്തുന്നതിന് മുമ്പ് പുകവലിക്കരുത്. മദ്യപാനവും ഒഴിവാക്കാം. എന്നാല്‍ ചില സ്ത്രീകള്‍ക്ക് മദ്യത്തിന്‍റെ മണം ഉത്തേജനം പകരുന്നതാണ്. ഇത്രയും വായിച്ച ശേഷം ഇതനുസരിച്ച് നിങ്ങള്‍ കിടപ്പറയിലേക്ക് കടന്നോളൂ. തിരിഞ്ഞ്, ഉറക്കം നടിച്ചു കിടക്കുന്ന പങ്കാളിക്കു മുന്നിലൂടെ ഒന്നു നടന്നു നോക്കൂ. പങ്കാളി ഉണരുന്നത്, എല്ലാ അര്‍ത്ഥത്തിലും ഉണരുന്നത് നിങ്ങള്‍ക്ക് മനസിലാക്കാനാകും. ഓള്‍ ദി ബെസ്റ്റ്!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ