നിങ്ങളുടെ യോനിയ്ക്ക് ചുറ്റും ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ അത് യോനി അണുബാധയായിരിക്കാന്‍(vaginitis) സാധ്യതയുണ്ട്. വളരെ സാധാരണമായി കാണുന്ന ഈ രോഗം ഒരു വര്‍ഷം ദശലക്ഷക്കണക്കിന് സ്ത്രീകളെയാണ് ബാധിക്കുന്നത്. യോനിയില്‍ അനുഭവപ്പെടുന്ന അസ്വസ്ഥതയും എരിച്ചിലുമാണ് യോനി അണുബാധയെന്നാണ് ആരോഗ്യപരമായി ഈ രോഗത്തെ വിശദീകരിക്കുന്നത്.
ചില സ്ത്രീകളില്‍ ഇതിന് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകാറില്ല എന്നാല്‍ ചിലരില്‍ ഉണ്ടാവും. അത്തരത്തില്‍ ചിലത് താഴെ ചേര്‍ക്കുന്നു.
– അസാധാരാണമായ രൂക്ഷമായ ഗന്ധത്തോടുകൂടിയുള്ള യോനി സ്രവം പുറത്തുവരിക
– മൂത്രമൊഴിക്കുമ്പോള്‍ എരിച്ചിലും വേദനയും അനുഭവപ്പെടുക
– യോനിയ്ക്ക് ചുറ്റും ചൊറിച്ചില്‍ അനുഭവപ്പെടുക.
– ലൈംഗിക ബന്ധത്തിലേര്‍പ്പെടമ്പോള്‍ പ്രയാസം അനുഭവപ്പെടുക.
– യോനിയില്‍ അസ്വസ്ഥത
-രക്തസ്രാവം
നിരവധി കാരണങ്ങള്‍ കൊണ്ടാണ് യോനി അണുബാധയുണ്ടാവുന്നത്. അത് ചിലപ്പോള്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാവാം. ഫംഗസ് മൂലമുള്ള അണുബാധയാവാം. പ്രോട്ടോസോണ്‍ അണുബാധയാവാം ചിലപ്പോള്‍ അലര്‍ജി മൂലവുമാകാം.
യോനി അണുബാധയുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
– യോനി പ്രദേശം വൃത്തിയായി സൂക്ഷിക്കുക.
– അസ്വസ്ഥതയുണ്ടാക്കുന്ന വിധം സോപ്പുകളും സ്‌പ്രേകളും ( Feminine Hygiene Sprays) ഒഴിവാക്കുക.
– മുന്നില്‍ നിന്നും പിന്നിലേക്ക് തുടയ്ക്കാന്‍ ശ്രമിക്കുക. അതിലൂടെ മലദ്വാരത്തിനും ചുറ്റു നിന്നും യോനീ പ്രദേശത്തേക്ക് വ്യാപിക്കാവുന്ന ബാക്ടീരിയകളെ ഒഴിവാക്കാനാവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ