കിടപ്പറ നിശബ്ദമാണോ? എങ്കില്‍ നിങ്ങള്‍ സെക്സില്‍ പിന്നോക്കമാകാം






നിങ്ങളുടെ കിടപ്പറ നിശബ്ദമാണോ? എങ്കില്‍ നിങ്ങള്‍ സെക്സില്‍ അല്‍പ്പം പിന്നാക്കമാണെന്ന് സംശയിക്കാം. സെക്സ് ഒരു ആഘോഷമാക്കുന്നവരുടെ കൂട്ടത്തില്‍ നിങ്ങള്‍ ഇല്ലെന്ന് സംശയിക്കാം. സെക്സ് നിങ്ങള്‍ക്ക് ഒരു ‘ജോലി തീര്‍ക്കല്‍’ മാത്രം ആണെന്ന് കരുതാനാകും.




ലൈംഗികത ബഹളമയം ആക്കണമെന്നല്ല പറഞ്ഞുവന്നത്. കിടപ്പറയില്‍ ഉത്തേജനം പകരാന്‍ ശബ്ദഘോഷങ്ങള്‍ക്ക് കഴിയും എന്നത് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്.




നിങ്ങള്‍ നിശ്ശബ്ദം ബന്ധപ്പെടുന്നത് പങ്കാളി ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അവരോട് സംസാരിക്കുകയും ചിരിക്കുകയും ചെയ്തുകൊണ്ട് ഒരു ‘കം‌പ്ലീറ്റ് എന്‍റര്‍ടെയ്നര്‍’ ആയി സെക്സിനെ മാറ്റാം.




പശ്ചാത്തലമായി മ്യൂസിക് ഇഷ്ടപ്പെടുന്നവരുമുണ്ട്. പ്രണയഗാനങ്ങള്‍ പശ്ചാത്തലത്തില്‍ വേണമെന്ന് നിര്‍ബന്ധമുള്ളവരുണ്ട്. ഒരുകാര്യം വ്യക്തമാണ്, പ്രണയത്തിലേക്ക് പ്രചോദിപ്പിക്കുന്ന ഗാനങ്ങള്‍ക്കേ കിടപ്പറയില്‍ വിസ്മയം സൃഷ്ടിക്കാനാകൂ. നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്ന ചില പാശ്ചാത്യ സംഗീത ആല്‍ബങ്ങള്‍ ഒരിക്കലും കിടപ്പറയില്‍ പ്ലേ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.




സെക്സ് തന്നെ സംഗീതമാണ്. എങ്കിലും സെക്സിലേര്‍പ്പെടുമ്പോള്‍ പശ്ചാത്തലത്തിലുയരുന്ന സംഗീതത്തിന്‍റെയും പങ്കാളികള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളുടെയും സംഗമം നിര്‍മ്മിക്കുന്നത് അനുഭൂതിയുടെ ഒരു പുതിയ ലോകമാണ്.

ചിലര്‍ക്കാകട്ടെ, ലൈംഗികബന്ധത്തിന് ശേഷമുള്ള ആലസ്യത്തില്‍ സംഗീതം ആസ്വദിക്കുന്നതാണ് ഇഷ്ടം. നിങ്ങളുടെ കിടപ്പറയില്‍ ഇനിമുതല്‍ നിശ്ശബ്ദതയ്ക്ക് വിലക്കേര്‍പ്പെടുത്തുമല്ലോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ