കൗമാര ആരോഗ്യം
കൗമാരത്തെ ലോകാരോഗ്യസംഘടന പ്രായത്തിന്‍റെയും (പത്തിനും 19നും ഇടയ്ക്കുള്ള പ്രായം) പ്രത്യേകതകള്‍ നിറഞ്ഞ ജീവിതഘട്ടത്തിന്‍റെയും ആധാരത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നു.ഈ പ്രത്യേകതകള്‍ ഇവയാണ്:- പൊടുന്നനെയുള്ള ശാരീരിക വളര്‍ച്ചയും വികാസവും.
- ശാരീരികവും സാമൂഹികവും മനഃശാസ്ത്രപരവുമായ പക്വത - പക്ഷേ ഇവ ഒരേസമയത്തല്ല തുടങ്ങുന്നത്.
- ലൈംഗിക പക്വതയും ലൈംഗിക പ്രവര്‍ത്തിയും.
- പരീക്ഷണങ്ങള്‍
- മുതിര്‍ന്ന മാനസികപ്രക്രിയ, മുതിര്‍ന്നുവെന്ന തിരിച്ചറിവ്.
- പൂര്‍ണമായ സാമുഹ്യ - സാമ്പത്തിക ആശ്രയത്തില്‍ നിന്നും സ്വതന്ത്രത നേടുന്ന മാറ്റത്തിന്‍റെ കാലയളവ്.
വലിയ മാറ്റം,വലിയ വെല്ലുവിളി
പെണ്‍കുട്ടികള്‍ പത്തിനും പതിനാറിനുമുടയ്ക്ക് വയസ്സറിയിക്കുന്നതോടെ (ആര്‍ത്തവാരംഭം) ശൈശവത്തില്‍നിന്നും കൗമാരത്തിലേക്കുള്ള അവരുടെ കാല്‍വയ്പായി. ഓരോരുത്തരും വിവിധ സമയത്താണ് മാറിത്തുടങ്ങുന്നത്. ശാരീരികമാറ്റം, പെരുമാറ്റം, ജീവിതരീതി ഒക്കെ മാറുന്നു.ഇക്കാലത്തെ മാറ്റങ്ങള്‍ ഇവയാണ്:- കൈകാലുകളും പാദങ്ങളും ഇടുപ്പും മാറിടവും വലുതാവുന്നു. ശരീരം ഉല്‌പാദിപ്പിക്കുന്ന ചില ഹോര്‍മോണുകള്‍ പ്രത്യേക രാസ സന്ദേശവാഹകരായി ശരീരത്തോട് എങ്ങനെ വളരണമെന്നും മാറണമെന്നും നിര്‍ദ്ദേശിക്കുന്നു.
- 1.ഗുഹ്യഭാഗങ്ങള്‍ വളരുകയും ദ്രാവകം പുറപ്പെടുവിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.
- 1.ചര്‍മ്മം കൂടുതല്‍ എണ്ണമയമുള്ളതാകുന്നു.
- കക്ഷത്തും കൈകാലുകളിലും മറ്റും രോമം പ്രത്യക്ഷപ്പെടുന്നു.
ശരീര പരിരക്ഷ
ശരീരം നന്നായി പരിരക്ഷിക്കാന്‍ ചില ലളിതവും അടിസ്ഥാനപരവുമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.- ആര്‍ത്തവാരംഭത്തോടെ വിയര്‍പ്പ് കൂടും. കുളി ശരീരത്തെ വൃത്തിയുറ്റതും സുഗന്ധപ്രദവുമാക്കും.
- ദിവസം രണ്ടുനേരമെങ്കിലും പല്ലുതേച്ചാല്‍ പല്ലുകള്‍ പുഴുക്കുന്നതും വായനാറ്റവും ഒഴിവാക്കാം.
- രോമഗ്രന്ഥികള്‍ സെബം എന്ന എണ്ണമയമുള്ള വസ്തു കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതിനാല്‍ മുഖക്കുരു വരാനിടയുണ്ട്. മുഖക്കുരു കൗമാരത്തിന്‍റെ സ്വാഭാവികമായ ഒരു കൂട്ടുപിറവിയാണ്. അത് പൂര്‍ണമായി തടയാനാവില്ല. എങ്കിലും മുഖചര്‍മ്മം കഴുകിവൃത്തിയാക്കി സൂക്ഷിക്കുന്നതാണ് ഇതിനുള്ള പ്രതിവിധി.
- പോഷകങ്ങള്‍ നിറഞ്ഞ ആഹാരം നിര്‍ബന്ധമാണ്. ഒത്തിരി മിഠായിയും എണ്ണഭക്ഷണങ്ങളും ഒഴിവാക്കണം.
- സകാരാത്മകമായി ചിന്തിക്കണം. ശരീരത്തിന്‍റെ ആരോഗ്യത്തിന് സുസ്ഥിരമായ മനസ്സ് ആവശ്യമാണ്.
മാതാപിതാക്കളോട് ഒത്തുപോകല്‍
കൗമാരം പല കൗമാരപ്രായക്കാര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഒത്തുപോകാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന കാലഘട്ടമാണ്. കൗമാരപ്രായക്കാര്‍ ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍:- സ്വന്തം കുടുംബത്തിന്‍റെ മഹത്വം അറിയുക.
- മാതാപിതാക്കളുടെ വിശ്വാസമൂല്യങ്ങള്‍ അറിയുന്നവരാകുക.
- മക്കള്‍ക്ക് ഏറ്റവും മികച്ചതിനുവേണ്ടിയാണ് മാതാപിതാക്കള്‍ പരിശ്രമിക്കുന്നതെന്ന് ഓര്‍ക്കുക.
- അവരോട് സത്യസന്ധമായിരിക്കുക, തുറന്നുപറയുക.
- അവരെ ബഹുമാനിക്കുക, അവരുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കുക.
കൗമാരത്തെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങള്‍
ഇന്ത്യയില്‍ കൗമാര ആരോഗ്യത്തിന്‍റെ സ്ഥിതിജനസംഖ്യയില് ഇന്ത്യ ലോകത്ത് രണ്ടാംസ്ഥാനത്താണ്. 108.1 കോടി ജനങ്ങള്‍. ഇതില്‍ കൗമാരക്കാര്‍ അതായത് ഏതാണ്ട് 22.5 ശതമാനം വരും, അതായത് 22.5 കോടി ജനങ്ങള്‍. അവര്‍ വളരെ വ്യത്യസ്തമായ സാഹചര്യത്തിലും വ്യത്യസ്തമായ ആരോഗ്യ ആവശ്യങ്ങളിലുമുള്ളവര്‍. യുവാക്കള്‍ ഏതാണ്ട് 31.1 കോടി വരും (10 മുതല്‍ 24 വയസ് വരെയുള്ളവര്‍). ജനസംഖ്യയുടെ ഏതാണ്ട് 30 ശതമാനം ആണിത്.
കൗമാരക്കാര്‍ ഊര്‍ജസ്വലരാണ്, കുതിച്ചുയരാനും പുത്തന്‍ ആശയങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുറ്റവരാണ്. അവര്‍ ഒരു രാജ്യത്തിന്‍റെ ശക്തിസ്രോതസ്സാണ്. ആരോഗ്യപരമായ രീതിയില്‍ പെരുമാറിയാല്‍ നാടിന്‍റെ വളര്‍ച്ചയ്ക്ക് ഉത്തരവാദികളാണ്. ഈ കാലഘട്ടത്തില്‍ മരണനിരക്ക് കുറവായതിനാല്‍ കൗമാരക്കാര്‍ ആരോഗ്യമുള്ളവര്‍ എന്നാണ് പരിഗണിക്കപ്പെടുന്നത്. എന്നിരുന്നാലും മരണനിരക്ക് കൗമാര ആരോഗ്യത്തിന്‍റെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു അളവുകോലാണ്. സത്യത്തില്‍ കൗമാരക്കാര്‍ക്ക് ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളുണ്ടാവുന്നുണ്ട്. ഇത് മരണത്തിലേക്കും അനാരോഗ്യത്തിലേക്കും പലപ്പോഴും നയിക്കുന്നുമുണ്ട്.
കൗമാരക്കാരുടെ ആരോഗ്യവികസനത്തിന് ഒത്തിരി കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. അവരുടെ ആരോഗ്യപ്രശ്നങ്ങള്‍, പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ പരിഹരിക്കാനുള്ള നടപടി വേണം. എന്തെങ്കിലും കാരണത്താല്‍ അവര്‍ വ്രണിതമാകുമ്പോള്‍ അത് കുറയ്ക്കാന്‍ വേണ്ട ഇടപെടലുകള്‍ ആവശ്യമാണ്. ഇതിനായി വേണ്ടത്ര വിജ്ഞാനം, ശേഷിവികസനം, സുരക്ഷിതവും സഹായകരവുമായ പരിതസ്ഥിതി, അനുയോജ്യമായ ആരോഗ്യ സൗകര്യങ്ങള്‍, കൗണ്‍സലിങ് കേന്ദ്രങ്ങള്‍ എന്നിവ ആവശ്യമാണ്.
മാനസികാരോഗ്യം
ബാല്യത്തിന്‍റെ അവസാനത്തിലും കൗമാരത്തിലുമാണ് മാനസികാരോഗ്യപ്രശ്നങ്ങള്‍ പ്രത്യക്ഷപ്പെടാറ്. സാമൂഹ്യ കഴിവുകള്‍, പ്രശ്ന പരിഹാര ശേഷി, ആത്മവിശ്വാസം എന്നിവ ഉയര്‍ത്തുന്നതിലൂടെ മാനസികാരോഗ്യ പ്രശ്നങ്ങളായ സ്വഭാവ വൈചിത്യം, ഉത്കണ്ഠ, മനോവ്യഥ, ക്രമരഹിതമായ ഭക്ഷണരീതി തുടങ്ങിയവ നിയന്ത്രിക്കാനാവും. ഇത്തരം പ്രശ്നങ്ങളാണ് സാധാരണ ലൈംഗിക പെരുമാറ്റം, ലഹരി ഉപയോഗം, അക്രമസ്വഭാവം എന്നിവയിലേക്ക് നയിക്കുന്നത്. ചെറുപ്പക്കാരുടെ മാനസികാരോഗ്യപ്രശ്നങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാനും ഫലപ്രദമായ ചികിത്സ നല്‍കാനുമുള്ള അറിവും കഴിവും ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ടാവണം. കൗണ്‍സലിങ്, കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, മനഃശാസ്ത്ര അധിഷ്ഠിത മരുന്നുകള്‍ എന്നിവയാണ് ചികിത്സാരീതികള്‍.കൂടുതൽ അറിയുവാൻ..
ലഹരിഉപയോഗം
നിയമവിരുദ്ധ ലഹരിവസ്തുക്കള്‍ പുകയില, മദ്യം എന്നിവയുടെ ലഭ്യത നിയമം മൂലം നിയന്ത്രിക്കുന്നതും ഇവയുടെ ഉപഭോഗം കുറയ്ക്കാന്‍ വേണ്ട ഇടപടെലുകളും ആരോഗ്യ വികസനവും അത്യന്താപേക്ഷിതമാണ്. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിനെതിരെയുള്ള ബോധവല്‍ക്കരണം, ഇതിനെതിരെയുള്ള സംഘശക്തി എന്നിവ വഴി കൗമാര പ്രായത്തിലെ ഈ ദുഷ്പ്രവണതയെ ആരോഗ്യപരമായി തടയാന്‍ കഴിയും.അവിചാരിതമായ പരിക്ക്
റോഡപകടങ്ങളില്‍ തുടങ്ങിയ ഓര്‍ക്കാപ്പുറത്തുണ്ടാകുന്ന അപകടങ്ങള്‍ സംഭവിക്കുന്നത് കുറയ്ക്കുവാനുള്ള ശ്രമം കൗമാര ആരോഗ്യം സംരക്ഷിക്കുന്നതില്‍ വളരെ പ്രധാനമാണ്. വേഗത കുറയ്ക്കാന്‍ വേഗത നിയന്ത്രണ സംവിധാനം ഇതിന് അത്യന്താപേക്ഷിതമാണ്. കുട്ടിക്കാലത്തിന്‍റെ അവസാനത്തിലോ കൗമാരത്തിന്‍റെ തുടക്കത്തിലോ നിരവധി മാനസിക ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുക്കാറുണ്ട്.
അക്രമം
അക്രമാസക്തമായ സ്വഭാവം കുറച്ചുകൊണ്ടുവരാന്‍ കുഞ്ഞുങ്ങള്‍ക്കും കൗമാരക്കാര്‍ക്കും ജീവിതശേഷിയും സാമൂഹ്യ വികസനപദ്ധതികളും രൂപീകരിക്കേണ്ടിയിരിക്കുന്നു. അധ്യാപകരേയും രക്ഷകര്‍ത്താക്കളേയും പ്രശ്നപരിഹാരത്തിനും അക്രമരാഹിത്യ അച്ചടക്കം നടപ്പാക്കുന്നതിനും പ്രാപ്തരാക്കിയാല്‍ കൗമാര അക്രമങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ കഴിയും. അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ആരോഗ്യസംവിധാനങ്ങള്‍ അതില്‍ പെട്ടെന്ന് ഇടപെടണം; ഇതിന് ആരോഗ്യപ്രവര്‍ത്തകര്‍ തയത്വവും കഴിവും ഉള്ളവരാകണം. എങ്കില്‍ ലൈംഗികമായി ഉള്‍പ്പെടെയുള്ള അക്രമത്തിന് വിധേയരാകുന്ന കൗമാരക്കാര്‍ക്ക് ഫലപ്രദമായ ചികിത്സയും പരിപാലനവും ലഭ്യമാകും. നിലവിലുള്ള മനഃശാസ്ത്രപരവും സാമുഹ്യപരവുമായ സഹായങ്ങള്‍ കൗമാരക്കാര്‍ക്ക് അക്രമത്തില്‍നിന്നുമുണ്ടാകുന്ന ദീര്‍ഘകാല മാനസിക പ്രശ്നങ്ങളില്‍നിന്നും മുക്തമാകാനും ഇതേ അക്രമങ്ങള്‍ അവര്‍ പില്‍ക്കാലത്ത് ആവര്‍ത്തിക്കുന്നത് കുറച്ചുകൊണ്ടുവരുവാനും ഉപകരിക്കും.
- സീറ്റ്‌ബെല്‍റ്റും (ഹെല്‍മറ്റും) ഉപയോഗിച്ചുള്ള വണ്ടിയോടിക്കല്‍, മദ്യമോ മയക്കുമരുന്നുകളോ ഉപയോഗിച്ചുള്ള ഡ്രൈവിങ് നിരുത്സാഹപ്പെടുത്തല്‍ എന്നിവയ്ക്ക് നിയമനിര്‍മാണവും ബോധവല്‍ക്കരണവും ഉണ്ടാകണം.
- ഇത്തരം വണ്ടിയോടിക്കലിന് ബദലായി സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പൊതു ഗതാഗത സംവിധാനം ശക്തമാക്കുക.
- കൗമാരക്കാരെയും കുട്ടികളെയും മുങ്ങിമരണം, തീപ്പൊള്ളല്‍, വീഴ്ചകള്‍ എന്നിവയില്‍നിന്ന് രക്ഷിക്കാവുന്ന വിധം ചുറ്റുവട്ടങ്ങള്‍ വളരെ സുരക്ഷിതമാക്കിവയ്ക്കണം. ആര്‍ക്കെങ്കിലും അപകടം സംഭവിച്ചാല്‍ ഫലപ്രദമായ പരിചരണത്തിന് യഥാസമയം അവസരമുണ്ടാക്കിയാല്‍ ജീവിതം രക്ഷിക്കാനാവും.
പോഷകാഹാരം
വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലുള്ള പോഷകാഹാരത്തിന്‍റെ വലിയ കുറവ് വളര്‍ച്ച മുരടിക്കാനും ആരോഗ്യം മോശമാകാനും ജീവിത കാലത്തുടനീളം അതിന്‍റെ സാമൂഹികമായ പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുന്നു. ഇത് ഏറ്റവും അധികം തടയാന്‍ കഴിയുന്നത് കുട്ടിക്കാലത്താണ്. എങ്കിലും കൗമാരപ്രായത്തിലും പോഷകാഹാരമുള്ള ഭക്ഷണം കൊടുത്ത് ഇത് ഉയര്‍ത്താം. കൗമാര പെണ്‍കുട്ടികളില്‍ ഏറ്റവും പ്രധാനപ്പെട്ട പോഷകാഹാര പ്രശ്നങ്ങളില്‍ ഒന്ന് അനീമിയ ആണ്. നേരത്തേയുള്ള ഗര്‍ഭ കാരണം, ഗര്‍ഭം ആകുന്നതിനുമുമ്പ് പോഷകാഹാരം ആവശ്യത്തിന് ലഭിക്കുക എന്നിവ മൂലം അമ്മയുടെയും കുഞ്ഞിന്‍റെയും മരണനിരക്ക് കുറയ്ക്കാന്‍ കഴിയും. വരുംതലമുറയിലേക്ക് പോഷകാഹാരക്കുറവ് ഉണ്ടാക്കുന്ന ദൂഷ്യങ്ങളെ ഇല്ലാതാക്കാനും ഇതുപകരിക്കും. പോഷകമൂല്യമുള്ള ആഹാരം ലഭ്യമാക്കുക, മൈക്രോ ന്യൂട്രിയന്‍റ് ആഹാരം നല്‍കുക എന്നിവയെല്ലാം രോഗബാധയെ നിയന്ത്രിക്കാന്‍ ഉപകരിക്കും. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും രൂപീകരിക്കാനുള്ള മികച്ച കാലമാണ് കൗമാരം. ഇത് ശാരീരികവും മനഃശാസ്ത്രപരവുമായ നേട്ടങ്ങളുണ്ടാക്കും. മാത്രമല്ല, ചെറുപ്പകാലത്ത് പോഷാകാഹാര സംബന്ധ മാരക രോഗങ്ങളില്‍നിന്ന് മുക്തമാക്കാനും ഇതുപകരിക്കും. ആരോഗ്യപരമായ ജീവിതരീതികള്‍ ശീലിക്കുന്നതുമൂലം ഇപ്പോള്‍ വ്യാപകമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന പൊണ്ണത്തടി നിയന്ത്രിക്കാനും കഴിയും.കൂടുതൽ അറിയുവാൻ..
ലൈംഗിക, ഉല്‍പാദന ആരോഗ്യം
കൗമാരക്കാരെ ലൈംഗിക ആരോഗ്യ ശീലങ്ങള്‍ പഠിപ്പിക്കാനും അവ ജീവിതത്തില്‍ പകര്‍ത്താനും ഉദ്ദേശിച്ചിട്ടുള്ള പദ്ധതികള്‍ ഒരുമിപ്പിക്കേണ്ടതാണ്. രോഗം ഒഴിവാക്കാനും രോഗത്തില്‍നിന്ന് മുക്തി നേടാനും കൗമാരക്കാര്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ ഇതുമായി കൂട്ടിയോജിപ്പിക്കേണ്ടതാണ്. കഴിവുറ്റ ആരോഗ്യപ്രവര്‍ത്തകരില്‍നിന്നും ഇതിനു വേണ്ടുന്ന സേവനം അവര്‍ക്ക് ലഭ്യമാകണം. കൗമാരത്തില്‍ ബലാല്‍ക്കാരേണയുള്ള ലൈംഗികപ്രവര്‍ത്തികള്‍ പല തലങ്ങളിലൂടെ വേണം പരാജയപ്പെടുത്താന്‍. കഠിനമായ ശിക്ഷ നല്‍കുന്ന കര്‍ശനമായ നിയമങ്ങള്‍ ഉണ്ടാക്കുകയും അവ കര്‍ശനമായി നടപ്പാക്കുകയും ചെയ്യണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാനുള്ള പൊതുജനാഭിപ്രായം രൂപീകരിക്കണം. വിദ്യാലയങ്ങളില്‍, തൊഴിലിടങ്ങളില്‍, മറ്റു സാമൂഹ്യ സ്ഥലങ്ങളിലൊക്കെ പെണ്‍കുട്ടികളും സ്ത്രീകളും ലൈംഗിക പീഡയ്‍ക്കോ ലൈംഗിക നിര്‍ബന്ധത്തിനോ വിധേയമാകാതിരിക്കാന്‍ സംരക്ഷണം നല്‍കണം.നേരത്തെയുള്ള ഗര്‍ഭധാരണം തടയാന്‍ വിവാഹത്തിനും കുടുംബമുണ്ടാക്കുന്നതിനും ഒരു മിനിമം പ്രായം നിശ്ചയിക്കണം. സമൂഹം പെണ്‍കുട്ടികള്‍ക്ക് കൗമാരത്തില്‍നിന്നും സ്ത്രീത്വത്തിലേക്കു വളരാനും ഭാര്യയും അമ്മയുമാകാനും ആവശ്യമായ സമയം അനുവദിക്കേണ്ടതാണ്.
എച്ച്ഐവി
ചെറുപ്പക്കാര്‍ക്കിടയിലുള്ള എച്ച്.ഐ.വി ഇന്‍ഫെക്ഷന്‍ സാധ്യത അവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുതുടങ്ങുന്ന പ്രായവുമായി അടുത്തു ബന്ധപ്പെട്ടുകിടക്കുന്നു. ലൈംഗിക ബന്ധപ്പെടലില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുന്നതും അവ വൈകി മാത്രം ആരംഭിക്കുന്നതും ചെറുപ്പക്കാര്‍ക്കിടയില്‍ എ.ച്ച്ഐ.വി തടയാന്‍ പ്രധാന മാര്‍ഗ്ഗങ്ങളാണ്. ലൈംഗിക ബന്ധം പുലര്‍ത്തുന്ന ചെറുപ്പക്കാര്‍ പങ്കാളികളുടെ എണ്ണം കുറയ്ക്കുകയും കോണ്ടം (ഗര്‍ഭനിരോധന ഉറ) പോലുള്ള സമഗ്രമായ പ്രതിരോധസംവിധാനം ഉപയോഗിക്കുകയും ചെയ്യണം. അവര്‍ പ്രതിരോധ വിജ്ഞാനം ആര്‍ജ്ജിച്ചിരിക്കണം. മയക്കുമരുന്ന് ഉപയോഗം പോലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ ഇവ തടയാനും നേരത്തെ കൂട്ടി ഇടപെടാനും കഴിയുന്ന പദ്ധതികള്‍ രൂപീകരിക്കണം. ചെറുപ്പക്കാര്‍ക്ക് എച്ച്ഐവി ടെസ്റ്റിന് സൗകര്യങ്ങളുണ്ടാകണം. എച്ച്ഐവി ബാധിച്ച ചെറുപ്പക്കാര്‍ക്ക് വേണ്ട ചികിത്സ, പരിപാലനം, പ്രതിരോധ സംവിധാനം എന്നിവ ലഭ്യമാക്കണം. ചെറുപ്പക്കാര്‍ക്കുള്ള എല്ലാ എച്ച്ഐവി സേവനവും എച്ച്ഐവി ബാധിതരായ ചെറുപ്പക്കാരെ കൂടി ഉള്‍പ്പെടുത്തി പ്ലാന്‍ ചെയ്യേണ്ടതാണ്.
അസ്ഥി ആരോഗ്യം
ജീവിതകാലം മുഴുവന്‍ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ അസ്ഥികള്‍ക്ക് പ്രധാന പങ്കുണ്ട്. ആരോഗ്യമുള്ള അസ്ഥികള്‍ ശക്തിയുള്ള അടിത്തറയായി മാറുന്നു. ചലിക്കാനും അപകടങ്ങളില്‍നിന്ന് രക്ഷിക്കാനും അത് ഉപകരിക്കുന്നു. കാത്സ്യം ഉള്‍പ്പെടെ പ്രധാനമായ മിനറലുകള്‍ ശേഖരിച്ചുവയ്ക്കുന്ന ബാങ്കാണ് അസ്ഥി. നമ്മുടെ ശരീരത്തിന്‍റെ നിരവധി അവയവങ്ങള്‍ക്ക് ഈ മിനറലുകള്‍ അത്യന്താപേക്ഷിതമാണ്.അസ്ഥികള്‍ ജീവസ്സുറ്റതും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമാണ്. പഴയ അസ്ഥികളെ മാറ്റി പുതിയവ ജീവിതകാലത്തുടനീളം ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രായപൂര്‍ത്തി ആയവരുടെ അസ്ഥികള്‍ ഏഴ് മുതല്‍ 10 വരെ വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും മാറുന്നു എന്നാണ് കണക്ക്.
നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ ആവശ്യമായ ആഹാരവും വ്യായാമവും വഴി അസ്ഥികളെ സംരക്ഷിച്ചാല്‍ അത് സുഖദായിയായ ഒരു ജീവിതം പ്രധാനം ചെയ്യും. ഇവിടെ അസ്ഥി ആരോഗ്യത്തില്‍ നിങ്ങള്‍ക്ക് അസ്ഥിആരോഗ്യത്തിന്‍റെ അടിസ്ഥാനങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും കഴിയും. ആഹാരക്രമത്തില്‍ പാലിക്കേണ്ട ചിട്ടകള്‍ ഇവിടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. സ്ത്രീകളില്‍ വളരെയധികം സംഭവിക്കാറുള്ള ഓസ്റ്റിയോ പൊറോസിസ് എന്ന അസ്ഥിവൈകല്യത്തിന് ഏറ്റവും നല്ല പ്രതിരോധം വ്യായാമമായതിനാല്‍ ആ അറിവും ഇവിടെ ലഭ്യമാകുന്നു.
അസ്ഥി ആരോഗ്യത്തിന്‍റെ അടിസ്ഥാനം
അസ്ഥികൂടത്തിന്‍റെ പ്രധാന ഭാഗമായ അസ്ഥികള്‍ ജീവസ്സുറ്റ ടിഷ്യു (സംയുക്ത കോശം) കളാണ്. 206 അസ്ഥികളാണ് ഒരു പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തില്‍ ഉള്ളത്. കുഞ്ഞുങ്ങളില്‍ ഏതാണ്ട് 300 അസ്ഥികളും. ചലിക്കാനും നിങ്ങളുടെ ആന്തരീയാവയവങ്ങളെ സംരക്ഷിക്കാനും അസ്ഥികളുപയോഗിക്കുന്നു.
അസ്ഥി ഘടന
പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫേറ്റ്, മഗ്നീഷ്യം എന്നീ മിനറലുകള്‍കൊണ്ട് അസ്ഥികള്‍ ഉണ്ടാക്കപ്പെട്ടിരിക്കുന്നു. എല്ലുകളെ സിമന്‍റ് ചെയ്യുന്നത് കൊളാജിന്‍ എന്ന വസ്തുവാണ്. ഇതാണ് എല്ലുകള്‍ക്ക് രൂപവും ഘടനയും നല്‍കുന്നത്.
അസ്ഥി അടിസ്ഥാന ഘടന:
അസ്ഥികളുടെ അടിസ്ഥാനഘടന ഇവയാണ്.
പെരിഓസ്റ്റ്യം : ഇത് അസ്ഥിയുടെ ബാഹ്യഭാഗത്തെ ആവരണം ചെയ്യുന്ന നേര്‍ത്ത പാടയാണ്. ഇതില്‍ ഞരമ്പുകളും രക്തധമനികളും ഉള്‍പ്പെടുന്നു.
കോംപാക്റ്റ് അസ്ഥി : ഇത് അസ്ഥികളുടെ കട്ടിയായ പുറംപാളിയാണ്. നിങ്ങള്‍ ഒരു അസ്ഥി നോക്കുമ്പോള്‍ ഈ കോംപാക്റ്റ് അസ്ഥിയാണ് കാണുന്നത്.
കാന്‍സല്ലസ് അസ്ഥി : ഇത് ഒരു സ്‍പോഞ്ച് പോലെ കാണപ്പെടുന്നു. കോംപാക്റ്റ് അസ്ഥിയുടത്ര കട്ടിയുള്ളല്ല. ഇത് മജ്ജയെ ആവരണം ചെയ്യുന്ന അസ്ഥിയുടെ അകംഭാഗമാണ്.
അസ്ഥി വളര്‍ച്ച
അസ്ഥികളുടെ മെറ്റബോളിസം എന്നറിയപ്പെടുന്ന, പഴയ അസ്ഥികളെ മാറ്റി പുതിയ അസ്ഥികളെ പ്രതിഷ്ഠിക്കുന്ന, വലിയൊരു പ്രക്രിയ തുടര്‍ച്ചയായി ശരീരത്തിനുള്ളില്‍ നടന്നുകൊണ്ടിരിക്കുന്നു. ഇത് രണ്ട് പ്രധാന കോശങ്ങളാണ് ചെയ്യുന്നത്.
- കോംപാക്റ്റ് അസ്ഥി : ഇത് അസ്ഥികളുടെ കട്ടിയായ പുറംപാളിയാണ്. നിങ്ങള്‍ ഒരു അസ്ഥി നോക്കുമ്പോള്‍ ഈ കോംപാക്റ്റ് അസ്ഥിയാണ് കാണുന്നത്.
- കാന്‍സല്ലസ് അസ്ഥി : ഇത് ഒരു സ്‍പോഞ്ച് പോലെ കാണപ്പെടുന്നു. കോംപാക്റ്റ് അസ്ഥിയുടത്ര കട്ടിയുള്ളല്ല. ഇത് മജ്ജയെ ആവരണം ചെയ്യുന്ന അസ്ഥിയുടെ അകംഭാഗമാണ്.
ആഹാരരീതിയും അസ്ഥി ആരോഗ്യവും
നിങ്ങളുടെ ശരീരത്തിന്‍റെ 99% കാത്സ്യവും അസ്ഥികളിലാണുള്ളത്. അതിനാല്‍ അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായുള്ള കാത്സ്യം ഉള്ളിലെത്തണം. കാത്സ്യത്തിനു പുറമേ ഫോസ്ഫറസ്, മഗ്നീഷ്യം, ഫ്ലൂറെയ്ഡ്, വൈറ്റമിന്‍ കെ എന്നീ പ്രധാന ന്യൂട്രിയന്‍റുകളുമുണ്ട്. പാലും പാലുല്‍പന്ന വസ്തുക്കളുമാണ് കൂടുതല്‍ കാത്സ്യമടങ്ങിയ ആഹാരം.
ആഹാരത്തില്‍നിന്നുള്ള കാത്സ്യം ദഹിപ്പിക്കാന്‍ വൈറ്റമിന്‍ ഡി ആവശ്യമാണ്. സൂര്യപ്രകാശത്തില്‍നിന്നാണ് വൈറ്റമിന്‍ ഡി ത്വക്കിലൂടെ ശരീരത്തിലെത്തുന്നത്. വീര്യംകൂട്ടിയ പാല്‍ വസ്തുക്കള്‍, വൈറ്റമിന്‍ ഡി ചേര്‍ത്ത് ഉണ്ടാക്കിയ ഭക്ഷണങ്ങള്‍, കൊഴുപ്പുള്ള മത്സ്യങ്ങള്‍ എന്നിവയിലൂടെയും വൈറ്റമിന്‍ ഡി കിട്ടും.
അസ്ഥിആരോഗ്യത്തെ ബാധിക്കുന്ന കാരണങ്ങള്‍
അസ്ഥിആരോഗ്യത്തെ ബാധിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്.
- ജനറ്റിക് : അസ്ഥിവൈകല്യങ്ങള്‍ കുടുംബപരമായി സംഭവിക്കാം.നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ അസ്ഥിപ്രശ്നങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്കുമതുണ്ടാവാന്‍ സാധ്യതയുണ്ട്. ചില വംശീയ വിഭാഗങ്ങള്‍ക്ക് താരതമ്യേന ശക്തമായ അസ്ഥികളുണ്ടാകും.
- ആഹാരം : ആവശ്യമായ കാത്സ്യവും വൈറ്റമിന്‍ ഡിയും ആരോഗ്യകരമായ അസ്ഥികള്‍ക്ക് ആവശ്യമാണ്. പുകവലിയും മദ്യപാനവും അസ്ഥികളുടെ ശക്തി ക്ഷയിക്കാന്‍ കാരണമാകുന്നു.
- ശാരീരിക പ്രവര്‍ത്തി : നിത്യമായ വ്യായാമവും ശാരീരിക പ്രവര്‍ത്തികളും നിങ്ങളുടെ എല്ലുകളെ ശക്തമാക്കുന്നു.
- പ്രായം : പ്രായം വര്‍ദ്ധിക്കുന്നതനുസരിച്ച് എല്ലിന്‍റെ ശക്തി കുറയും. ആര്‍ത്തവം നിലയ്ക്കുന്ന കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് അസ്ഥി പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.
- ശരീരഘടന : മെലിഞ്ഞ് ഭാരം കുറഞ്ഞ സ്ത്രീകള്‍ക്ക് ശക്തി കുറഞ്ഞ എല്ലുണ്ടാകാന്‍ സാധ്യതയുണ്ട്.
ഓസ്റ്റിയോ പൊറോസിസ്
ഓസ്റ്റിയോ പൊറോസിസ് സംഭവിക്കുന്നത് അസ്ഥികളില്‍നിന്നും ധാതുക്കള്‍, പ്രത്യേകിച്ചും കാത്സ്യം കുറയുമ്പോഴാണ്. ഈ രോഗം പ്രധാനമായും സ്ത്രീകളെയാണ് ബാധിക്കുക. വളരെ ചെറിയ ശതമാനം പുരുഷന്‍മാര്‍ക്കും ഇത് ഉണ്ടാകാറുണ്ട്.ഓസ്റ്റിയോ പൊറോസിസ് പ്രത്യേകിച്ച് ഒരു രോഗലക്ഷണവും കാണിക്കാറില്ല. എന്നാലും ചില സ്ത്രീകള്‍ക്ക് നേരത്തേതന്നെ, മറ്റു പല രോഗങ്ങള്‍ക്കൊപ്പം ഈ രോഗം പ്രത്യക്ഷപ്പെടാറുണ്ട്. സ്ത്രീകള്‍ മെനപ്പോസിനു (ആര്‍ത്തവം നിന്ന) ശേഷം ഈ രോഗത്തിന് ഇരയാകാറുണ്ട്. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ കാണിക്കാത്തതുകൊണ്ട് ആവര്‍ത്തിച്ചുണ്ടാകുന്ന അസ്ഥി ഒടിവുകള്‍ മാത്രമേ ഡോക്ടര്‍ക്ക് ഓസ്റ്റിയോ പൊറോസിസ് സംശയിക്കാന്‍ ഇടയാക്കുന്നുള്ളു.
നിങ്ങളുടെ ഡോക്ടര്‍ അസ്ഥിയില്‍നിന്നും ധാതു കുറഞ്ഞതിന് ചില പരീക്ഷണങ്ങളിലൂടെ നിര്‍ണയിച്ച് നിങ്ങളുടെ ബോണ്‍ മിനറല്‍ ഡെന്‍സിറ്റി (ബിഎംഡി) തിട്ടപ്പെടുത്തുന്നതാണ്.
ഓസ്റ്റിയോ പൊറോസിസ് പ്രതിരോധം :
ആരോഗ്യമുള്ള അസ്ഥികള്‍ ജീവിതാരംഭത്തിലേ രൂപപ്പെട്ടുവരുന്നു. ജീവിതം മുഴുവന്‍ ആരോഗ്യപരമായി കഴിയുന്നതാണ് അസ്ഥികളെ ആരോഗ്യപരമായി നിലനിര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. ഇതിനാവശ്യമുള്ള ഘടകങ്ങള്‍ ഇവയാണ് :
ഹോര്‍മോണ്‍സ് : ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്‍റെ ഉല്‍പാദനം കൗമാര പെണ്‍കുട്ടികളിലും ചെറുപ്പക്കാരായ സ്ത്രീകളിലും അസ്ഥിയും മജ്ജയും നിലനിര്‍ത്താന്‍ നിര്‍ണായകമാണ്. ഈസ്ട്രജന്‍റെ കുറവ് അസ്ഥിയെയും മജ്ജയേയും ബാധിക്കാനും ഓസ്റ്റിയോ പൊറോസിസിന് വഴിവയ്ക്കാനും സാധ്യതയുണ്ട്. ഈസ്ട്രജന്‍ ഇങ്ങനെയാണ് കുറയുന്നത് :
- ആര്‍ത്തവം ഉണ്ടാവാതിരിക്കുക.
- മുറ തെറ്റിയ ആര്‍ത്തവം.
- വയസ്സറിയിക്കുന്നത് വൈകുക.
- നേരത്തേയുള്ള മെനപ്പോസ്.
ഓസ്റ്റിയോ പൊറോസിസിന് കാരണമാകാവുന്ന മറ്റു ജീവിതരീതികള്‍:
- കാത്സ്യത്തിന്‍റെ കുറവ്.
- വളരെ കുറച്ച് ശാരീരിക പ്രവര്‍ത്തികള്‍.
- അമിതമായ കഫീന്‍ ഉപയോഗം (കാപ്പിയില്‍നിന്ന്)
- അമിതമായ മദ്യപാനം
കാത്സ്യം : അസ്ഥിയുടെ ശക്തിക്ക് കാത്സ്യം ഏറ്റവും അത്യന്താപേക്ഷിതമാണ്. ഓസ്റ്റിയോ പൊറോസിസിനെ പ്രതിരോധിക്കാന്‍ നിങ്ങള്‍ വളരെ സമീകൃതമായ ആഹാരം കഴിക്കേണ്ടതുണ്ട്. അതില്‍ കാത്സ്യം നേരിട്ട് ലഭ്യമാകുന്ന പാല്‍ ഉല്‍പന്നങ്ങള്‍ ആവശ്യത്തിനുണ്ടാകണം.
വൈറ്റമിന്‍ ഡി : വൈറ്റമിന്‍ ഡി കാത്സ്യം മെറ്റബോളിസത്തില്‍ വളരെ പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ ഗ്യാസ്ട്രോ ഇന്‍ഡസ്റ്റൈനല്‍ സിസ്റ്റത്തില്‍നിന്നും വൃക്കയില്‍നിന്നും കാത്സ്യം വലിച്ചെടുക്കാന്‍ വൈറ്റമിന്‍ ഡി സഹായിക്കുന്നു. അത് പിന്നീട് ശരീരത്തിന്‍റെ ടിഷ്യുകളിലേക്കും രക്തത്തിലേക്കും ചെന്നെത്തുന്നു. അസ്ഥികളില്‍ കാത്സ്യം ശേഖരിച്ചുവയ്ക്കാനും ഇത് സഹായിക്കുന്നു.
കാത്സ്യത്തിന്‍റെ പ്രതിദിന ഉപയോഗത്തിനുള്ള നിര്‍ദ്ദേശം
വിഭാഗം | പ്രായം (വര്‍ഷം) | കാത്സ്യം (മി. ഗ്രാം) |
കുട്ടികള്‍ | 1-3 | 500 |
4-8 | 700 | |
പെണ്‍കുട്ടികള്‍ | 9-11 | 1000 |
12-18 | 1300 | |
സ്ത്രീകള്‍ | 19-50 | 1000 |
>50 | 1300 | |
ഗര്‍ഭകാലം/ മുലയൂട്ടല്‍കാലം | 14-18 | 1300 |
19-30 | 1000 | |
31-50 | 1000 |
പാലുല്‍പന്നം
|
||
ആഹാരസ്രോതസ് | ഉപഭോഗം | കാത്സ്യം |
സാധാരണ പാല്‍ | 1 കപ്പ് (250 മി.ലി) | 285 |
പാട നീക്കിയ പാല്‍ | 1 കപ്പ് (250 മി.ലി) | 310 |
സാധാരണ തൈര് | 1 ടബ് (200 ഗ്രാം) | 340 |
കൊഴുപ്പുകുറഞ്ഞ തൈര് | 1 ടബ് (200 ഗ്രാം) | 420 |
വെണ്ണ | 40 g cube | 310 |
കൊഴുപ്പുകുറഞ്ഞ നാടന്‍ വെണ്ണ | 100 g | 80 |
പാല്‍ അല്ലാത്ത ആഹാരം
|
||
വെള്ള റൊട്ടി | 1 കഷണം | 15 |
പാകം ചെയ്ത സ്പിനാച്ച് | 1 cup (340 g) | 170 |
ടിന്നിലടച്ച കോരമത്സ്യം | ½ cup | 230 |
ിന്നിലടച്ച ചാള, മത്തി | 50 g | 190 |
ബദാം | 15 ബദാം | 50 |
അസ്ഥികള്‍ നിരന്തരമായ അസ്ഥിനാശത്തിനും പുനര്‍ജനിക്കും വിധേയമാകുന്നു. നിങ്ങള്‍ വയസ്സ് ചെല്ലുന്നതനുസരിച്ച് കൂടുതല്‍ അസ്ഥികള്‍ക്ക് നാശം സംഭവിക്കുകയും അതിനനുസരിച്ച് അസ്ഥികള്‍ വളരാതിരിക്കുകയും ചെയ്യുന്നത് ഒരു സാധാരണ പ്രതിഭാസമാണ്. അരോഗ്യം നിലനിര്‍ത്താന്‍ വേണ്ടി എല്ലാ ദിവസവും ആവശ്യത്തിന് കാത്സ്യം കഴിക്കണം, വൈറ്റമിന്‍ ഡി ലഭിക്കണം. ഓസ്റ്റിയോ പൊറോസിസ് തടയാനും അല്ലെങ്കില്‍ അതിനുള്ള ചികിത്സാസൗകര്യങ്ങള്‍ എന്താണെന്നറിയാനും നിങ്ങള്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
അസ്ഥിക്കുവേണ്ട വ്യായാമം
നിങ്ങള്‍ പ്രായം ചെല്ലുന്നതനുസരിച്ച് ശരീരം ഒരുപാട് മാറ്റങ്ങള്‍ക്കു വിധേയമാകുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടതിവയാണ് :
- ബോണ്‍ മാസ് ഡെന്‍സിറ്റി കുറയുന്നു.
- മസില്‍ സൈസും ശക്തിയും കുറയുന്നു.
- ലിഗ്മെന്‍റുകള്‍ക്കും ടെന്‍ഡണുകള്‍ക്കും (ചലന ഞരമ്പ്) ഇലാസ്റ്റിക് അവസ്ഥ കുറയുന്നു.
- ലിഗ്മെന്‍റുകള്‍ക്കും ടെന്‍ഡണുകള്‍ക്കും (ചലന ഞരമ്പ്) ഇലാസ്റ്റിക് അവസ്ഥ കുറയുന്നു.
ഒരു വ്യായാമ മുറ ആരംഭിക്കുംമുമ്പ് നിങ്ങള്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന വ്യായാമങ്ങളേ ചെയ്യാന്‍ പാടുള്ളു. തന്നിഷ്ടപ്രകാരം വ്യായാമമുറ പരിശീലിക്കരുത്. കാരണം നിങ്ങളുടെ ഡോക്ടര്‍ നിങ്ങളുടെ ആരോഗ്യസ്ഥിതി അനുസരിച്ചായിരിക്കും വ്യായാമങ്ങള്‍ നിര്‍ദേശിക്കുന്നത്.
സെര്‍വിക്കല്‍ അര്‍ബുദം
ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതാണ് സ്ത്രീത്വത്തിന്‍റെ സാരം, അത് കുടുംബത്തിലാകട്ടെ, ജീവിതത്തില്‍ തന്നെയാകട്ടെ, ഇത് സെര്‍വിക്സില്‍ അര്‍ബുദം വരുന്നതിനെ തടയുന്ന കാര്യത്തിലും ബാധകമാണ്. ഇന്‍ഡ്യയില്‍ അര്‍ബുദ രോഗം മൂലം മരിക്കുന്ന സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ സെര്‍വിക്സില്‍ അര്‍ബുദം വന്നാണ് മരിക്കുന്നത്. (സ്തനാര്‍ബുദത്തേക്കാളും കൂടുതല്‍).എന്താണ് സെര്‍വിക്കല്‍ അര്‍ബുദം?
സെര്‍വിക്സില്‍ ഉണ്ടാകുന്ന അര്‍ബുദമാണ് സെര്‍വിക്കല്‍ അര്‍ബുദം. ഗര്‍ഭാശയത്തിന്‍റെ കവാടത്തില്‍ ഗര്‍ഭാശയത്തിലേക്ക് രോഗ സംക്രമം ഉണ്ടാകുന്നത് തടയാന്‍ നിലകൊള്ളുന്നതാണ് സെര്‍വിക്സ്.
സെര്‍വിക്കല്‍ അര്‍ബുദം എങ്ങനെ പിടിപെടുന്നു?
ഈ അര്‍ബുദം പരമ്പരസിദ്ധമല്ല. ഹ്യൂമന്‍ പാപ്പില്ലോമാ വൈറസ് സെര്‍വിക്സിനെ ബാധിക്കുമ്പോഴാണ് ഈ അര്‍ബുദം പിടിപെടുന്നത്. സര്‍വസാധാരണമായ വൈറസാണിത്. ഉല്‍പാദനേന്ദ്രിയത്തില്‍ സ്പര്‍ശനമുണ്ടാകുന്നതുവഴിയാണ് ഈ വൈറസ് പരക്കുന്നത്. ഈ വൈറസ്ബാധയെ കുത്തിവയ്പ്പിലൂടെ ഇപ്പോള്‍ തടയാനാവുന്നുണ്ട്.
ആര്‍ക്കാണ് ഈ അര്‍ബുദം പിടിപെടുന്നത്?
എച്ച് പി. വി ഇന്‍ഫെക്ഷന്‍ കൂടുതലും ബാധിക്കാന്‍ ഇടയുള്ളത് ചെറുപ്പക്കാരായ സ്ത്രീകളിലാണ്. ഭാവിയിലിത് സെര്‍വിക്കല്‍ അര്‍ബുദമായി മാറാം. എന്തായാലും ഏത് പ്രായത്തിലുള്ള ഏത് സ്ത്രീയ്ക്കും സെര്‍വിക്കല്‍ കാന്‍സര്‍ ബാധയുണ്ടായേക്കാം. ഇതിനാല്‍ ഇതില്‍നിന്നും പെണ്‍കുട്ടികളെ കഴിയുന്നത്ര വേഗം സംരക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം.
സെര്‍വിക്കല്‍ അര്‍ബുദം എങ്ങനെ കണ്ടുപിടിക്കും?
അതിക്രമിച്ച ശേഷമേ സെര്‍വിക്കല്‍ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടുപിടിക്കുകയുള്ളു. പാപ്പില്ലോമ്മ സ്മിയര്‍ ടെസ്റ്റ് വഴി രോഗനിര്‍ണയം നടത്താം. പക്ഷേ ഓര്‍ക്കുക, ഉണ്ടായ എച്ച്. പി. വി തിരിച്ചറിയാനേ ഉപകരിക്കൂ. അതുണ്ടാവുന്നത് തടയാന്‍ ഈ ടെസ്റ്റ് പര്യാപ്തമല്ല. ശുഭവാര്‍ത്ത: സെര്‍വിക്കല്‍ അര്‍ബുദം ഇപ്പോള്‍ തടയാം.
- സെര്‍വിക്കല്‍ അര്‍ബുദം ഉണ്ടാവുന്നതിനു വളരെ മുമ്പേ കുത്തിവയ്പ്പ് നടത്തി തടയാം.
- കുത്തിവയ്പ്പിലൂടെ വൈറസിനെതിരെ ആന്‍റിബോഡി ഉല്‍പാദിപ്പിച്ചാണ് അര്‍ബുദം തടയുന്നത്. സെര്‍വിക്സിനെ വൈറസ് ആക്രമിക്കുമ്പോള്‍ ഈ ആന്‍റിബോഡികള്‍ സംരക്ഷണത്തിന് രംഗത്തുവരും.
- സെര്‍വിക്സിനെ എച്ച്. പി. വി ബാധയില്‍നിന്നും രക്ഷിക്കുക വഴി കുത്തിവയ്പ്പ് സെര്‍വിക്കല്‍ അര്‍ബുദബാധയില്‍നിന്നും ശരീരത്തെ രക്ഷിക്കുന്നു.
കൗമാര പെണ്‍കുട്ടികള്‍ക്കാണ് കുത്തിവയ്പ്പ്. ഈ കുത്തിവയ്പ്പിലൂടെ പ്രതിരോധം സൃഷ്ടിക്കാന്‍ അനുയോജ്യമായ പ്രായം ഇതാണ്. എന്നാല്‍ ഏത് സ്ത്രീക്കും സെര്‍വിക്കല്‍ കാന്‍സര്‍ വരാനിടയുണ്ടെന്നതിനാല്‍ ഈ കുത്തിവയ്പ്പ് നിങ്ങള്‍ക്കും എടുക്കാമോ എന്ന് നിങ്ങള്‍ ഡോക്ടറോട് ചോദിക്കണം.
കുത്തിവയ്പ്പ് എങ്ങനെ നല്കുന്നു, ഇത് സുരക്ഷിതമാണോ?
ആറ് മാസത്തിനുള്ളില്‍ ഡോസുകളായാണ് കുത്തിവയ്പ്പ് നല്‍കുന്നത്. കുത്തിവയ്പ്പ് വളരെ സുരഷിതവും സഹനീയവുമാണ്. മറ്റു കുത്തിവയ്പ്പുകള്‍ പോലെ ചെറുതായ റിയാക്ഷനോ ചെറിയ പനിയോ വീര്‍മ്മതയോ ഈ കുത്തിവയ്പ്പിനും ഉണ്ടാകാറുണ്ട്.
സ്രോതസ്
കൗമാരരക്ഷ
ആയൂര്‍വേദത്തില്‍ഏറ്റവും വേഗത്തില്‍ ശാരീരിക മാറ്റങ്ങള്‍ വരുന്ന ദശയാണ് കൗമാരം. ഈപ്രായത്തില്‍ സംശയങ്ങളുടെ കടന്നല്‍ക്കൂടുതന്നെയാണ് കുമാരിമാരുടെ മനസില്‍. ശാരീരികവും സൗന്ദര്യപരവുമായ തലങ്ങള്‍ ഇവയ്ക്കുണ്ടാകും.നിറംനിറം പാരമ്പര്യഘടകമാണ്. കാര്യമായി മാറില്ല. വെയില്‍, കാറ്റ്, സോപ്പ്, ഷാമ്പൂ, ഉറക്കമൊഴിപ്പ്, വാതവര്‍ദ്ധകമായ ആഹാരവിഹാരങ്ങള്‍ എന്നിവ കുറയ്ക്കണം. ദിവസവും നാല്‍പാമരാദിയോ, ദിനേശവല്യാദിയോതേച്ച് മെഴുക്കിളക്കാന്‍ കടലമാവോ, ചെറുപയറോ ഉപയോഗിച്ച്, മഞ്ഞളും നാല്‍പാമരത്തൊലിയും ഇട്ട വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. മഹാതിക്തഘൃതം, വകഘൃതം, തങ്കഭസ്മം, മുത്ത്ഭസ്മം, കുങ്കുമപ്പൂവ് എന്നിവ നന്ന്. ഒലിവോയിലിനേക്കാള്‍ നാലിരട്ടി നിറംതരാന്‍ വെറും വെളിച്ചെണ്ണയ്ക്കുപോലും കഴിയും.കണ്ണിന് താഴെയുണ്ടാകുന്ന ചൊറിച്ചിലില്ലാത്ത കറുപ്പിന് വെള്ളരിക്ക തേച്ചതുകൊണ്ടൊന്നും ഫലം കിട്ടില്ല. രോഗങ്ങളോ, ഉറക്കക്കുറവോ, ക്ഷീണമോ പരിഹരിച്ചാല്‍ ഇത് താനേ മാറും. ശരീരത്തിലുണ്ടാകുന്ന കറുപ്പോ, വെളുപ്പോ ആയ പാടുകള്‍ക്കും ഇതുപോലെ പുറമെ പുരട്ടല്‍കൊണ്ട് ഗുണം കിട്ടില്ല. രോഗകാരണം കണ്ടുപിടിച്ച് പരിഹരിക്കണം. തേമല്‍ (ചുണങ്ങ്) ഉണ്ടെങ്കില്‍ ദിനേശഏലാദികേരത്തില്‍ ഗന്ധകം ചേര്‍ത്ത് പുരട്ടി കുളിക്കുന്നതും മഹാവകഘൃതം ഗന്ധകരസായ നം ചേര്‍ത്ത് കഴിക്കുന്നതും പരിഹാരമാകും.മഞ്ഞുകാലത്തും മറ്റും തൊലി വരണ്ട് മൊരിയുന്നത് മിക്കവാറും പാരമ്പര്യം കൊണ്ടാകും.
ഗുല്‍ഗുലുതിക്തകഘൃതത്തില്‍ 101 ആവര്‍ത്തിച്ച ക്ഷീരബല ചേര്‍ത്ത് കഴിക്കുന്നതും വെള്ളപോക്ക് മുതലായവ കുറച്ച് ലോഹാസവം മുതലായവയാല്‍ ശരീരപോഷണം നടത്തുന്നതും തൊലിയില്‍ സദാ ജീവന്ത്യാദിയമകം പുരട്ടിയിടുന്നതും ദേഹത്ത് തണു പ്പും കാറ്റും അധികമേല്‍ക്കാതെ നോക്കുന്ന തും ഗുണകരമാകും.തലവേദനഏതു തലവേദനയ്ക്കും സൈനസൈറ്റിസ്, മൈഗ്രേന്‍ എന്നൊക്കെ പേരിട്ടു വിളിക്കുന്ന പ്രവണത സാധാരണമാണ്. നെറ്റിയുടെ വശങ്ങളിലുണ്ടാകുന്നതും യാത്ര, ഉറക്കമൊഴിപ്പ്, സൂക്ഷിച്ചുനോക്കി വായന, ടി.വി. കാണല്‍, വെയില്‍, മാനസിക സംഘര്‍ഷം, അദ്ധ്വാനം, മാസമുറ എന്നിവയോടു കൂടി വരുന്നതും ഉറങ്ങിയാല്‍ കുറയുന്നതുമായ തലവേദനയ്ക്ക് വെറും ക്ഷീണമാകും കാരണം. ശരീരശക്തി കൂടുന്ന ച്യവനപ്രാശം, കല്യാണകഘൃതം, വരണാദിഘൃതം, അസനമഞ്ജിഷ്ഠാദി, ബലാഹഠാദി എണ്ണകള്‍, ഉറക്കം എന്നിവതന്നെ രോഗം മാറ്റും.
ഹ്രസ്വസ്വദൃഷ്ടിയും ദീര്‍ഘദൃഷ്ടിയും നിരവധി പേരില്‍ കാണാറുണ്ട്. പുസ്തകപ്പുഴുക്കളെപ്പോലെ തുടര്‍ച്ചയായ വായനയാണ് പ്രധാനകാരണം. ആരംഭദശയില്‍ തന്നെ ത്രൈഫലഘൃതം, പടവലാദിഘൃതം, ത്രിഫലപ്പൊടി, ത്രിഫലാദി എണ്ണ എന്നിവ ഉപയോഗിച്ചാല്‍ കണ്ണട വെയേ്ക്കണ്ട ആവശ്യമേ വരാറില്ല. പൂര്‍ണമായി മാറും.
മാനസിക സംഘര്‍ഷങ്ങള്‍ ഉള്ളിലൊതുക്കേണ്ടിവരുന്നതിനാല്‍ അപസ്മാരവും (എ പ്പിലപ്‌സി), മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയുള്ള കപടാപസ്മാരവും (ഹിസ്റ്റീരിയ) കുമാരിമാരില്‍ കാണാറുണ്ട്. മഹാഭൂതരാവഘൃതം, മഹാകല്യാണകഘൃതം, ബ്രഹ്മീഘൃതം, മാനസമിത്രവടകം, ക്ഷീരബല ആ വര്‍ത്തിച്ചത് തലയില്‍ തേച്ച് കുളിക്കുക മുതലായവയാല്‍ ആരംഭദശയില്‍ തന്നെ രോഗം പൂര്‍ണമായി മാറ്റാം.തടിവെള്ളപോക്ക്, ചോരക്കുറവ്, പാരമ്പര്യം, ദഹനക്കുറവ്,ഭക്ഷണത്തിലെ പോഷണക്കുറവ്, കരള്‍ മുതലായ അവയവങ്ങളുടെ വൈകല്യം, ചില രോഗങ്ങള്‍ എന്നിവയാകും മെലിയാന്‍ കാരണം. കാരണം കണ്ടുപിടിച്ചു മാറ്റാതെ ഒരു ലേഹം കഴിച്ചതുകൊണ്ട് ആരും തടിക്കാന്‍ പോകുന്നില്ല. മെലിയാനുള്ള കാരണങ്ങള്‍ മാറ്റി, ദേഹപോഷണയമകം, വിദാര്യാദിഘൃതം, അമൃതപ്രാശരസായനം മുതലായവ കഴിച്ചാല്‍ ദേഹംനന്നാകും.
തടി കൂടുതല്‍ ഉള്ളവര്‍ക്ക് തൈറോയ്ഡ് പ്രശ്‌നങ്ങള്‍, ആര്‍ത്തവപ്രശ്‌നങ്ങള്‍, കോര്‍ട്ടിസോണ്‍, സ്റ്റീറോയ്ഡുകള്‍ മുതലായ മരുന്നുകളുടെ ഉപയോഗം, അദ്ധ്വാനമില്ലായ്മ, അമിതഭക്ഷണം എന്നിവയാകും കാരണം. ഭക്ഷണം കുറയ്ക്കല്‍ (ഡയറ്റിംഗ്) ഒരു പരിഹാരമേയല്ല. മധുരം, മൃഗക്കൊഴുപ്പ്, വറവുപലഹാരങ്ങള്‍, ഇടക്കിടെ കൊറിക്കല്‍, കൂടുതല്‍ വെള്ളം കുടി, പകലുറക്കം മുതലായവ ഒഴിവാക്കി, പഞ്ചതിക്തം, സപ്തസാരം, വരാദി കഷായങ്ങള്‍ , മേദോഹരഗുല്‍ഗുലു ഗുളിക, ത്രിഫലപ്പൊടി, ഒരുനേരം ബാര്‍ളിയരിച്ചോറ് എന്നിവ കഴിക്കുന്നത് ഗുണകരമാകും. ചൂര്‍ ണങ്ങള്‍ കൊണ്ടുള്ള ഉദ്വര്‍ത്തനം (തിരുമ്മല്‍) നല്ലതാണ്. വ്യായാമമാണ് പ്രധാനം.മുടിമുടികൊഴിച്ചിലിനും അകാലനരയ്ക്കും പല കാരണങ്ങളുണ്ട്. വെള്ളപോക്ക്, കാറ്റ്, വെയില്‍, എരിവ്, പുളി, ചൂട്, ദഹനക്കുറവ്, ചില രോഗങ്ങള്‍, രാത്രി ഉറക്കമൊഴിപ്പ്, ചിന്ത, രക്തക്കുറവ്, പോഷണക്കുറവ്, മുടി ചുരുട്ടുക, നീട്ടുക മുതലായവയുണ്ടാക്കുന്ന ക്ഷതങ്ങള്‍, ഹെയര്‍ഡൈകള്‍, ഏതാണ്ടെല്ലാ ഇം ഗ്ലീഷ് മരുന്നുകളും, താരന്‍, പേന്‍, എണ്ണതേ ച്ച് കുളിക്കായ്ക, സോപ്പ്, ഷാമ്പു, ഡ്രയര്‍ (ഹീറ്റര്‍) എന്നിവയാണ് പ്രധാനപ്പെട്ടവ. കാര ണം ഒഴിവാക്കി നാരസിംഹരസായനം, ലോഹാസവം, ചിഞ്ചാദിലേഹ്യം, മഹാതിക്തഘൃ തം, മഹാനീലതൈലം, നീലിഭൃംഗാദി എന്നിവ ശീലിക്കുന്നതും വേപ്പെണ്ണകൊണ്ട് നസ്യം ചെയ്യുന്നതും ഫലപ്രദമമാണ്. പാല്‍, ഇലക്കറികള്‍, തണുപ്പ്, ഉറക്കം എന്നിവ മുടിക്ക് നല്ലതാണ്.താരന്‍താരനെന്നാല്‍ അണുബാധയല്ല. തലയിലെ തൊലിയുടെ മുകള്‍പാളി അഴുക്ക്, പൊടി എന്നിവയോടു ചേരുമ്പോഴാണ് താരന്‍ ഉണ്ടാകുന്നത്. ചൊറിച്ചിലും, മുടി കൊഴിച്ചിലും, മുടിയുടെ കനം കുറയലുമാണ് ഫലം. സോപ്പ്, ഷാമ്പൂ, വെളിച്ചെണ്ണ തേക്കായ്ക (ന ല്ലെണ്ണ താരന് നല്ലതല്ല) പോഷണക്കുറവ്, കാറ്റ്, മുതലായവയാകും കാരണങ്ങള്‍. ച്യവനപ്രാശം, ലോഹാസവം, ഗുല്‍ഗുലുതിക്തഘൃതം, നീലിദളാദി, ധുര്‍ധൂരപത്രാദി വെളിച്ചെണ്ണകള്‍, ചെമ്പരത്തിയിലതാളി (പൊടികള്‍ പാടില്ല) എന്നിവ ഗുണകരമാണ്.പേന്‍പേനുകള്‍ കാരണം ചൊറിച്ചില്‍, ചുവന്ന തടിപ്പ്, പനി മുതലായ പ്രശ്‌നങ്ങളുണ്ടാകും. മുടിയില്‍ ഒരു പശകൊണ്ട് പറ്റിപ്പിടിച്ചിരിക്കുന്ന പേനിന്റെ മുട്ടകളാണ് ഈര്. മധുസ്‌നുഹീരസായനം, കൃമികുഠാരരസം ഗുളിക, ആരഗ്വധാദി കഷായത്തില്‍ വിഴാലരി, പ്ലാശിന്‍പൂവ് എന്നിവ ചേര്‍ത്തത്, നീലിദളാദി വെളിച്ചെണ്ണ, കുരുമുളക് തേങ്ങാപ്പാലില്‍ അരച്ച്പുരട്ടല്‍, വേപ്പില, തുളസി, സ്വല്‍പം കര്‍പ്പൂരം എന്നിവയിട്ട് തിളപ്പിച്ച വെള്ളത്തി ല്‍ തല കുളിക്കല്‍ എന്നിവ പേന്‍ ഒഴിവാക്കും.
നനഞ്ഞമുടി ശരിയായി ഉണക്കായ്ക, വൃത്തിക്കുറവ്, മുതലായവയാല്‍ മുടിയിലുണ്ടാകുന്ന ഫംഗസ് ബാധയാണ് കായകള്‍ക്ക് കാരണം. ശരീരശക്തിയും വൃത്തിയും, ഈര്‍പ്പം കുറയ്ക്കലുമാണ് പ്രധാനം. ച്യവനപ്രാ ശം,ഗുല്‍ഗുലുതിക്തഘൃതം, നീലീദളാദി വെ ളിച്ചെണ്ണ, മാണിഭദ്രം എന്നിവ ഗുണം ചെയ്യും. മുടിയുടെ അറ്റം വിണ്ടുപോകുന്നതിന് പോഷണക്കുറവ് തന്നെയാണ് പ്രധാന കാരണം.മുഖക്കുരുമുഖക്കുരുകൊണ്ട് ഒരു കുട്ടി ആത്മഹത്യ ചെയ്തു എന്നു പറയുമ്പോള്‍ കുമാരിമാരുടെ മനസില്‍ ഇതുണ്ടാക്കുന്ന അങ്കലാപ്പിന് മറ്റൊരു തെളിവു വേണ്ട. യൗവനത്തിലേയ്ക്കടുക്കുമ്പോള്‍ ഹോര്‍മോണ്‍ ഉത്പാദനം കൂടും. അപ്പോള്‍ ശരീരോഷ്മാവ് വര്‍ദ്ധിക്കുന്നതാണ് രോമകൂപം അടയുന്നതിനേക്കാള്‍ മുഖക്കുരുവിന് കാര ണം. മാനസിക സംഘര്‍ഷം, ഉറക്കമൊഴിപ്പ്, മൃഗക്കൊഴുപ്പ്, മധുരം, വറവുപലഹാരങ്ങള്‍, നെയ്യ്, ദഹനക്കുറവ്, ശോധനക്കുറവ്, അമീബിയാസിസ്, ആര്‍ത്തവപ്രശ്‌നങ്ങള്‍, കൃത്രിമസൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ എന്നിവ ഒഴിവാക്കണം. വരണ്ട ത്വക്കുള്ളവര്‍ നാല്‍പാമരാദി വെളിച്ചെണ്ണ തേച്ച് ചെറുപയറുപയോഗിച്ച് കഴുകാം.
ഖദിരാരിഷ്ടം, പഞ്ചതിക്തകം കഷായം, മാണിഭദ്രം എന്നിവ ശമനം നല്‍കും. പാച്ചോറ്റിത്തൊലി, കൊത്തമ്പാലയരി, പേരാല്‍ത്തളിര്, വയമ്പ്, മഞ്ഞള്‍, രക്തചന്ദനം എന്നിവ ശുദ്ധജലത്തില്‍ അരച്ച് പുരട്ടി അഞ്ചു മിനുട്ടു കഴിഞ്ഞ് കഴുകിക്കളയുന്നത് നല്ലതാണ്.തുമ്മല്‍, ജലദോഷംജലദോഷം വൈറസ്സുകൊണ്ടു മാത്രമല്ല. തൊണ്ണൂറു ശതമാനം തുമ്മലിനും ശരീരശക്തിക്കുറവും, കൂടുതല്‍ ജലപാനവും ആവും കാരണം. മൂക്കിന്റെ പാലം വളയല്‍, ദശവളര ല്‍,പൊടിയടിക്കല്‍ എന്നിവ ജലദോഷം വര്‍ദ്ധിപ്പിക്കാമെന്നല്ലാതെ രോഗകാരണങ്ങളല്ല. ഇവയ്ക്ക് ചെയ്യുന്ന ശസ്ത്രക്രിയയും മിക്കവാറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്.മഞ്ഞ്, തണുപ്പ്, കാറ്റ്, പൊടി, പുക, വിയര്‍പ്പ് താഴല്‍, മോര്, പാല്, തൈര്, ചെറുപഴം, മുന്തിരി, മുട്ട, കൂടുതല്‍ വെള്ളംകുടി എന്നിവ ഒഴിവാക്കണം. ജലദോഷത്തിന് മരുന്നില്ല എന്ന പ്രചാരണം അന്ധവിശ്വാസം മാത്രം.
അലോപ്പതിയില്‍ ഇല്ലെങ്കിലും മറ്റുള്ള മിക്ക വൈദ്യശാസ്ത്രങ്ങളിലും മരുന്നുണ്ട്. ശരീരശക്തിയുണ്ടാക്കി, തുടര്‍ച്ചയായി അഗസ്ത്യരസായനം, വ്യോഷാദി വടകം, കാഞ്ചനാരഗുല്‍ഗുലു, ത്രികടുപ്പൊടി, നാസികാചൂര്‍ണം, രാസ് നാദിപ്പൊടി എന്നിവ ഉപയോഗിക്കുന്നത് നന്ന്. തണുപ്പ്, കാറ്റ്, വെള്ളംകുടി എന്നിവ കുറയ്ക്കണം.മാസമുറആദ്യമാസമുറ കൗമാരക്കാര്‍ പ്രതീക്ഷിക്കുമെങ്കിലും അപ്രതീക്ഷിതമായി എത്തുമ്പോള്‍ പരിഭ്രമിക്കാത്തവരില്ല. ആദ്യമാദ്യം മിക്കവരിലും ആര്‍ത്തവം ക്രമംതെറ്റിയാവും വ രിക. ഒന്നുരണ്ടു വര്‍ഷത്തേക്കുള്ള ഈ മാറ്റം രോഗമല്ല. 18 വയസ് കഴിഞ്ഞിട്ടും ആര്‍ത്തവം വന്നില്ലെങ്കില്‍ അതിനെ അനാര്‍ത്തവം എന്നു പറയാം. ഗര്‍ഭാശയമില്ലാതിരിക്കുക, ബീജാംശ (ക്രോമസോം) അന്തസ്രാവ (ഹോര്‍മോണ്‍) വ്യതിയാനങ്ങള്‍, ചില ഇംഗ്ലീഷ് മരുന്നുകള്‍ സ്ത്രീയിലുണ്ടാക്കുന്ന പൗരുഷവര്‍ദ്ധന, ശരീരക്ഷീണം, മാനസികമായ അപക്വത, ഭയം എന്നിവയാകാം കാരണം.
ഹോര്‍മോണ്‍ മരുന്നുകളാല്‍ ആര്‍ത്തവമുണ്ടാക്കിയാല്‍, പിന്നീട് അതില്ലാതെ മാസമുറ വരാതാകും. പ്രമേഹം കാന്‍സര്‍ എന്നിവയ്ക്ക് കാരണമാകാനും സാധ്യതയുണ്ട്. ആദ്യാര്‍ത്തവശേഷം പിന്നീട് വരാതിരിക്കുന്നതും നീണ്ടുപോകുന്നതും അനാര്‍ത്തവത്തില്‍ പെടുത്താം. ചെറുപുന്നയില, കടുക്, ചെറുതേക്കിന്‍വേര്, മുതിര, പ്ലാശിന്‍തൊലി, പിണറിന്‍ തൊലി എന്നിവഎല്ലാം ചേര്‍ന്നത്ര കറുത്ത എള്ളും ചേര്‍ത്ത് കഷായം ഉണ്ടാക്കി ചെമ്മുരുക്കിന്‍ തൊലി ചുട്ട ഭസ്മവും രജപ്രവര്‍ത്തി നിഗുളികയും ചേര്‍ത്ത് കഴിക്കുന്നതും ഗുല്‍ഗുലുതിക്തഘൃതം, ജീരകാരിഷ്ടം, ലോഹാസവം, ഷഡ്ഡരണചൂര്‍ണം, ലോഹഭസ്മം, എന്നിവയും ധാന്വന്തരം തൈലം പുരട്ടിക്കുളിക്കുന്നതും ആര്‍ത്തവമില്ലായ്മയില്‍ ഫലപ്രദമാണ്.
മാസമുറസമയത്തോ അണ്ഡോല്‍പദാനസമയത്തോ അല്ലാതെയോ മൊത്തം രക്തം കൂടുതലായി (350 മില്ലിയില്‍ കൂടുതല്‍) വരുന്നതാണ് അമിതാര്‍ത്തവം. ഇതില്‍ കൂടുതല്‍ കട്ടകള്‍, തുണിയില്‍ കറകുറവ്, വേദനകുറവ് എന്നിവയുണ്ടാകും. ഡാന്‍സ്, ഓട്ടം മുതലായ അമിതാദ്ധ്വാനങ്ങള്‍, വെള്ളപോക്ക്, ഗര്‍ ഭാശയഭിത്തിപ്രശ്‌നങ്ങള്‍, മാനസികവിക്ഷോഭം, ദേഹത്ത് തീരെ രക്തക്കുറവ്, എരിവ്, പുളി, ചൂട് എന്നിവയുടെ അമിതോപയോഗം എന്നിവയാകും കാരണം.
തെങ്ങിന്‍പൂക്കുല, വേങ്ങാക്കാതല്‍, കരിങ്ങാലിക്കാതല്‍, ചെറുകടലാടി, നന്നാറി, രാമച്ചം, ചന്ദനം, വെളുത്ത ചെമ്പരത്തിവേര്, ഇലവിന്‍ പശ, കോലരക്ക് എന്നിവ ആകെ കൂടിയ അത്ര, അശോകത്തൊലി, ശതാവരിക്കിഴങ്ങ്, ആടലോടകവേര് എന്നിവ കഷായം വെച്ച് പ്രദരാന്തകരസം ഗുളിക, ചേര്‍ത്ത് കഴിക്കാം. പുഷ്യാനുഗചൂര്‍ണം, ആകിക്പിഷ്ടി എന്നിവയും നല്ലതാണ്
ആയുര്‍വേദപ്രകാരം തുടര്‍ച്ചയായ ചികിത്സയാല്‍ മിക്കവാറും പൂര്‍ണമായി മാറുന്നതാണ് ആര്‍ത്തവശൂല അഥവാ മാസമുറസമയത്തെ വയറ്റില്‍ വേദന. ആര്‍ത്തവരക്തം പെട്ടെന്നു വന്ന് ഗര്‍ഭാശയത്തില്‍ നിറയുക, മാര്‍ഗത്തില്‍ തടസം, വയറ്റിലെ ഗ്യാസും ശോ ധനക്കുറവും മറ്റുമുണ്ടാക്കുന്ന തള്ളിച്ച എന്നിവയാകും കാരണം. ശരിയായ ആര്‍ത്തവചര്യ പാലിക്കുന്നവരില്‍ ആര്‍ത്തവശൂലകുറവായിരിക്കും. തണുത്തതോ പഴയതോ എരിവു കൂടിയതോ മത്സ്യമാംസപ്രധാനമോ ആയതും ദഹനക്കുറവോ ശോധനക്കുറവോ ഗ്യാസോ ഉണ്ടാക്കുന്നതുമായ ഭക്ഷണങ്ങള്‍, അദ്ധ്വാനം, ഓട്ടം, ചാട്ടം, എന്നിവയും വയറ് നിറഞ്ഞ ഭക്ഷണം, പാവാട മുറുക്കിയുടുക്കല്‍ തണുത്ത വെള്ളത്തില്‍ കുളി എന്നിവയും മാസമുറസമയത്ത് അരുത്.
സപ്തസാരം കഷായം, സുകുമാരഘൃതം, രജതഭസ്മം, ദശമൂലജീരകാരിഷ്ടം, ധാന്വന്തരം, രജഃപ്രവര്‍ത്തിനി ഗുളികകള്‍ എന്നിവ ഫലപ്രദമാണ്. ശീതമേഖലയില്‍ പ്രശ്‌നമില്ലെങ്കിലും ഉഷ്ണമേഖലയില്‍ കുമാരിമാരുടെ ഏറ്റവും വലിയ പ്രശ്‌നമാണ് വെള്ളപോക്ക്. നടുവേദനയ്ക്കും അടിവയര്‍ വേദനയ്ക്കും മുടികൊഴിച്ചിലിനും അകാലനരയ്ക്കും കവിളൊട്ടാനും ദേഹം മെലിയാനും ആര്‍ത്തവപ്രശ്‌നങ്ങളുണ്ടാകാനും കാരണമായ വെള്ളപോക്ക്, ശതാവരി ഗുളം, ചന്ദനാസവം, ഗുല്‍ഗുലുതിക്തഘൃതം പ്രവാളഭസ്മം, ശൃംഗഭസ്മം ത്രിഫലകഷായംകൊണ്ട് കഴുകല്‍ എന്നിവ ശീലിച്ചാല്‍ മാറും.സ്തനവേദനഎല്ലാവരും ശ്രദ്ധിക്കാറില്ലെങ്കിലും ഭൂരിപക്ഷം കുമാരിമാരിലും വളരുമ്പോള്‍ സ്തനങ്ങളില്‍ ആദ്യമാദ്യം കല്ലിപ്പും വിങ്ങലും മാസമുറസമയത്തല്ലാതെ പോലും നേരിയ വേദനയും വിമ്മിട്ടവുമുണ്ടാകും. ഇവ രോഗങ്ങളല്ല. അമിതമുറുക്കമില്ലാത്ത ബ്രാധരിക്കുക, വെള്ളംകുടി കുറയ്ക്കുക, കുടിക്കുന്നത് ബാ ര്‍ളിവെള്ളമാക്കുക, മലശോധന ക്രമപ്പെടുത്തുക എന്നിവയും സുകുമാരം കഷായം സുകുമാരഘൃതം എന്നിവയും കൊട്ടംചുക്കാദിതൈലവും ഗുണകരമാണ്.
സ്തനങ്ങള്‍ ചെറുതായിരിക്കുന്നത് പാരമ്പര്യം, ശരീരപുഷ്ടിക്കുറവ്, മാനസികാവസ്ഥ, രക്തക്കുറവ്, വെള്ളപോക്ക് എന്നിവയോട് ബന്ധപ്പെട്ടിരിക്കും. ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ വലിയമാറ്റം വരില്ലെങ്കി ലും ദേഹംനന്നാക്കുക, മാലത്ത്യാദി മഹാമാഷതൈലങ്ങള്‍ പുരട്ടി ചൂടാക്കാതെ തടവുക എന്നിവ നല്ലതാണ്. സ്തനങ്ങളുടെ അമിതവളര്‍ച്ച മാറ്റണമെങ്കില്‍ തടി കുറയ്ക്കലും വ്യായാമങ്ങളും വേണ്ടിവരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ