സ്ത്രീകളിലെ സ്വയംഭോഗം വര്‍ദ്ധിക്കുമ്ബോള്‍



സ്വയംഭോഗത്തിന്റെ കാര്യത്തില്‍ സാധാരണയായി പുരുഷന്മാരാണ് മുന്നിലെന്ന് പഠനങ്ങള്‍ പറയുന്നു. 99 ശതമാനം പുരുഷന്മാരും ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്തവരായിരിക്കുമെന്നാണ് കണക്ക്. പുരുഷന്മാരില്‍ സ്വയംഭോഗത്തിന്റെ കണക്ക് വര്‍ദ്ധിക്കുമ്ബോള്‍ സ്ത്രീകളില്‍ ഇത് താരതമ്യേന കുറവാണ്. സ്വയംഭോഗത്തിലൂടെ പുരഷന് ലഭിക്കുന്ന ലൈംഗിക സംതൃപ്തി സ്ത്രീയ്ക്ക് ലഭിക്കാത്തതിനാലാകാം ഇതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നാലും, വലിയൊരളവ് സ്ത്രീകളില്‍ സ്വയംഭോഗം കണ്ടുവരുന്നുണ്ട്. സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നത് നല്ലതാണെന്നും പറയുന്നു. സ്വയംഭോഗ സമയത്ത് പുറപ്പെടുന്ന യോനീ സ്രവങ്ങള്‍ സ്ത്രീകളിലെ ലൈംഗിക ഭാഗങ്ങളിലെ അണുബാധകള്‍ കുറയ്ക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഉറക്ക സംബന്ധമായ പ്രശ്‌നമുള്ള സ്ത്രീകള്‍ക്കും സ്വയംഭോഗം ഗുണകരമായി വരുന്നുണ്ട്. സ്വയംഭോഗം പാപമാണെന്ന പുരാതന ചിന്തയില്‍ നിന്നും മാറി ന്യൂജനറേഷന്‍ കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ സ്വയംഭോഗം വര്‍ദ്ധിച്ചുവരികയാണെന്ന് എം.ഡി.ആര്‍.എയും ഒരു മാധ്യമവും നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.




നേരത്തെയുണ്ടായിരുന്നതിനെ അപേക്ഷിച്ച്‌ മൂന്നിരട്ടിയോളം സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നുണ്ടെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടിയത്. ശരിയായ ലൈംഗിക വിദ്യാഭ്യാസവും പോണ്‍ സിനിമകള്‍ വ്യാപകമായതുമടക്കം സ്ത്രീകളിലെ സ്വയംഭോഗം വര്‍ദ്ധിക്കാനിടയായ കാരണങ്ങള്‍ നിരവധിയാണ്. സ്വയംഭോഗം ചെയ്യുന്നത് കന്യാ ചര്‍മം പൊട്ടാന്‍ ഇടയാക്കുമെന്നും അത് ഭാവിയില്‍ ദാമ്ബത്യ ജീവിതത്തെ ബാധിക്കുമെന്നും കരുതുന്നവര്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം മിഥ്യാധാരണകളില്‍ ഇന്ന് മാറ്റം വന്നിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ