ഇന്ത്യയില്‍ പുരുഷന്മാര്‍ക്ക് ഒരുതരം breast fixation ആണെന്നും ഏറ്റവും അധികം നടക്കുന്ന പ്ലാസ്റ്റിക് സര്‍ജറി ബ്രസ്റ്റ് ഇംപ്ലാന്റ് ആണെന്നും കേള്‍ക്കുന്നല്ലോ?
പൊതുവെ ഇന്ത്യയില്‍ പുരുഷന്മാര്‍ക്ക് വലിയ സ്തനങ്ങളാണ് ഇഷ്ടം. പക്ഷേ, ചെറിയ മാറിടമാണ് ഉത്തേജനത്തിന് നല്ലത്. കാരണം വലിയ സ്തനങ്ങളില്‍ നാഡീപടലങ്ങളുടെ അഗ്രങ്ങള്‍ പടര്‍ന്നുകിടക്കുന്നു.
പക്ഷേ, ചെറിയ സ്തനങ്ങള്‍ തൊലിയോടടുത്ത് കേന്ദ്രീകരിച്ചിരിക്കും. ഇതു കാരണം ചെറിയ സ്തനങ്ങളുള്ള സ്ത്രീക്ക് താരതമ്യേന വേഗം ഉത്തേജനം ലഭിക്കുന്നു. അതേസമയം പുരുഷന് ഉത്തേജനത്തിന് സഹായകമാവുന്നത് വലിയ സ്തനങ്ങളാണ്.
ചെറുപ്രായത്തില്‍ കുട്ടികള്‍ ബന്ധത്തിലേര്‍പ്പെടുന്നത് എങ്ങനെ തടയാം?
നല്ല ഭക്ഷണക്രമവും ജീവിതരീതിയും കാരണം കുട്ടികള്‍ യൗവനത്തിലെത്തുന്ന പ്രായം മുമ്പത്തെ അപേക്ഷിച്ച് നേരത്തെയായി. കുട്ടികള്‍ക്ക് മറ്റുള്ളവരുമായുള്ള ഇടപഴകലിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നമുക്ക് പറ്റില്ല. ടി.വി. കാണുന്നത് പൂര്‍ണമായും നിര്‍ത്താന്‍ പറ്റില്ല.
നല്ല ഭക്ഷണം ലഭ്യമാക്കുന്നത് നിയന്ത്രിക്കാന്‍ പറ്റില്ല. ഫലമോ? ചെറുപ്രായത്തില്‍ തന്നെ അവര്‍ യൗവനത്തിലെത്തി ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് വിധേയരാകുന്നു. ലൈംഗികതയിലേക്കും ആകര്‍ഷിക്കപ്പെടുന്നു. ഒരേഒരു പോംവഴി ശരിയായ പ്രായത്തില്‍ ശരിയായ രീതിയില്‍ ലൈംഗികവിദ്യാഭ്യാസം കൊടുക്കുക എന്നതാണ്.
ഡോ. പ്രകാശ് കോത്താരി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ