രതിമൂര്‍ച്ഛ: സ്ത്രീ പുരുഷ വ്യത്യാസം





സ്ത്രീകളില്‍ എന്നത് പോലെ പുരുഷന്മാരിലും രതിമൂര്‍ച്ഛ പല ഘടകങ്ങള്‍ ചേര്‍ന്നതാണ്. പുരുഷന്റെ രതിമൂര്‍ച്ഛ എന്നത് സ്ഖലനത്തോടെയാകണം എന്നില്ല.

1950 കളില്‍ റോബര്‍ട്ട്‌ കിന്‍സീ ആണ് ആദ്യമായി മനുഷ്യരിലെ ലൈംഗികത സംബന്ധിച്ചു വിശദമായ പഠനം നടത്തിയത്. അദ്ദേഹം രതിമൂര്‍ച്ഛയെ വിശേഷിപ്പിച്ചത്‌ നാഡികളുടയും പേശികളുടെയും ഒരുമിച്ചുള്ള പൊട്ടിത്തെറി എന്നാണ്. തുമ്മലിനു സമാനമെന്ന് കരുതുന്നവരുമുണ്ട്. പുരുഷന്റെ രതിമൂര്‍ച്ഛ സംബന്ധിച്ചു ഇനിയും ഏറെ പഠിക്കാന്‍ ബാക്കി നില്‍ക്കുന്നു.
മുകളില്‍ പറഞ്ഞത് പോലെ സ്ഖലനം ഇല്ലാതെ തന്നെ ഒരാളില്‍ രതിമൂര്‍ച്ഛ സംഭവിക്കാം.
– കൌമാരത്തിലേക്കു കടക്കുന്ന ആണ്‍കുട്ടികള്‍ക്ക് സ്ഖലനം ഇല്ലാതെ തന്നെ രതിമൂര്‍ച്ഛ ലഭിക്കാം.
– ചിലര്‍ക്ക് രതിമൂര്‍ച്ഛ കഴിഞ്ഞു ചില നിമിഷങ്ങള്‍ക്ക് ശേഷമാകും സ്ഖലനം സംഭവിക്കുക .
-സ്ഖലനം ഇല്ലെങ്കിലും രതിമൂര്‍ച്ഛ ലഭിക്കാം.
-ചില പുരുഷന്മാര്‍ക്ക് പല തവണ സ്ഖലനം സംഭവിക്കുന്നതായി തോന്നാം അത് പോലെ തന്നെ രതിമൂര്‍ച്ഛയും. പക്ഷെ അവര്‍ക്ക് സ്ഖലനം തന്നെ സംഭവിച്ചിട്ടുണ്ടാകില്ല.

പുരുഷ രതിമൂര്‍ച്ഛ യില്‍ ശരീരത്തില്‍ സംഭവിക്കുന്നത്‌
മാനസികവും ശാരീരികവും ആയ സ്വാധീനം പുരുഷനില്‍ രതിമൂര്‍ച്ഛ നല്കുന്നുണ്ട്. ചിലരെ സംബന്ധിച്ചിടത്തോളം രതിമൂര്‍ച്ഛയുടെ അനുഭവം ലിംഗാവയവ കേന്ദ്രങ്ങളില്‍ ആയിരിക്കും. മറ്റു ചിലര്‍ക്ക് അത് ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് ആകും. ശരീരം ആസകലം അതിന്റെ പ്രതിഫലനമാകും ചിലര്‍ക്ക് . ഓരോരുത്തരിലും ലഭിക്കുന്ന മാനസിക ശാരീരിക സ്വാധീനം എത്രയെന്നു വ്യക്തമാക്കുക വിഷമം. ഓരോരുത്തരിലും സ്ഥിതി വ്യത്യസ്തം ആണ്.
രതിമൂര്‍ച്ഛയില്‍ സംഭവിക്കുന്നത്‌
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കവെ പുരുഷന്റെ പെല്‍വിക് മസിലുകള്‍ പ്രവര്‍ത്തനം കുറയ്ക്കും . ആ ഘട്ടത്തില്‍ ലിംഗത്തിലെ പേശികള്‍ ശുക്ല വിസര്‍ജ്ജനത്തിനായി താളാത്മകമായി പ്രവര്‍ത്തിക്കും. ഹൃദയ താളം, രക്ത സമ്മര്‍ദ്ദം, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം എന്നിവ അധീകരിക്കും.

സ്ത്രീകളുടെയും പുരുഷന്മാരുടെയും രതിമൂര്‍ച്ഛകള്‍ തമ്മിലുള്ള വ്യത്യാസം
ചില കാര്യങ്ങളില്‍ സമാനം എങ്കിലും ചില രീതികളില്‍ വ്യത്യസ്തമാണ് പുരുഷനിലെയും സ്ത്രീകളിലെയും രതിമൂര്‍ച്ഛ അനുഭവം.
– സ്ത്രീകളില്‍ രതിമൂര്‍ച്ഛ എന്നാല്‍ ഫാലോപിയന്‍ ട്യൂബിലേക്ക് ബീജാണുക്കളെ പിടിച്ചു വലിക്കുന്നതാണ്.
– പുരുഷനെക്കാലും ദീര്‍ഘ നേരം സ്ത്രീക്ക് രതിമൂര്‍ച്ഛ ലഭിക്കും.
– പല തലത്തിലുള്ള രതിമൂര്‍ച്ഛ ലഭിക്കുന്നത് സ്ത്രീകള്‍ക്ക് മാത്രമാണ്
പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് സ്ത്രീകളെക്കാളും പുരുഷന്മാര്കാണ് പല തവണ രതിമൂര്‍ച്ഛ ലഭിക്കുകയെന്നാണ്. പതിന്നാലു ശതമാനം സ്ത്രീകള്‍ക്ക് ഇത് ലഭിക്കുമ്പോള്‍ 15 -20 ശതമാനം പുരുഷന്മാരില്‍ പല തവണ രതിമൂര്‍ച്ഛ ലഭിക്കുമത്രെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ