ബന്ധം ശരിയാകുന്നില്ല

കൂട്ടുകാരിക്കു വേണ്ടിയാണ് ഈ കത്ത്. അവള്‍ ആറു മാസം മുമ്പ് വിവാഹിതയായി. 18 വയസ്സ്. ജോലിസ്ഥലം ദൂരെയായതിനാലും അജ്ഞതമൂലവും ലൈം ഗികബന്ധം രണ്ടു മാസത്തോളം ഭാഗികമായി മാത്രം. ഭര്‍ത്താവിന്റെ ലിംഗത്തിന് വലിപ്പക്കൂടുതലുള്ളതിനാല്‍ മൂന്നു മാസത്തോളം വിരല്‍ യോനിയില്‍ പ്രവേശിപ്പിക്കാറുണ്ടായിരുന്നു. പിന്നീട് പലപ്പോഴായി ലിംഗം യോനിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും വേദന അനുഭവപ്പെടുന്നു. ഇതുവരെ രക്തം പുറത്തുപോയിട്ടുമില്ല. പലപ്പോഴും മാസമുറ കൃത്യമായി ഉണ്ടാവാറില്ല. വെള്ളപോക്കിന് രണ്ടുമാസത്തിലധികമായി ആയുര്‍വദേ ചികിത്സ തുടരുന്നു. ഉത്തേജിപ്പിക്കാനായി ഭര്‍ത്താവ് ശ്രമിക്കാറുണ്ടെങ്കിലും മൂന്നര മാസത്തിനുശേഷം ഒരിക്കല്‍മാത്രമാണ് രതിസുഖം അനുഭവപ്പെട്ടത്. മറ്റൊരിക്കല്‍ ഭാഗികമായും അനുഭവപ്പെട്ടിരുന്നു. യോനീദ്രാവകം വേണ്ടത്ര ഉണ്ടാവാറില്ലെന്നാണ് തോന്നുന്നത്. ബന്ധപ്പെടുമ്പോഴെല്ലാം ഭര്‍ത്താവിന്റെ ലിംഗത്തിന്മേല്‍ വളയത്തിനു തൊട്ടുമുന്നിലായി വലതുവശത്ത് തൊലിയിളകി മുറിവാകാറുണ്ട്. ശുക്ലം യോനിയില്‍ എത്തിക്കഴിഞ്ഞാല്‍ പുകച്ചിലും നീറ്റലും അനുഭവപ്പെടാറുമുണ്ട്. രതിസുഖം അനുഭവിക്കാന്‍ എന്താണ് ചെയ്യേണ്ടത്? ഇത് വന്ധ്യതയുടെ അടയാളമാണോ?

നിങ്ങളുടെ കൂട്ടുകാരിക്ക് വയസ്സു 18 മാത്രം. വിവാഹം കഴിഞ്ഞ് മൂന്നു മാസമേ ആയിട്ടുള്ളൂ. ഭര്‍ത്താവാണെങ്കില്‍ ജോലി കാരണം ഇടയ്ക്കു മാത്രം വരുന്ന വ്യക്തിയും. സംതൃപ്തമായ ലൈംഗികബന്ധം ആയി വരാന്‍ അല്‍പ സമയം വേണമെന്നുള്ളത് സ്വാഭാവികം മാത്രം. വേഴ്ചാസമയത്ത് വേദന അനുഭവപ്പെടുന്നത് ഡിസ്​പറേണിയ എന്നു പറയും. ഇതിനു ശാരീരികമായ കാരണങ്ങളും മനസ്സിലെ ഭയവും കാരണമാകാം. യോനീദ്രാവകം വേണ്ടത്ര ഉണ്ടാകാറില്ല എന്ന് എഴുതിയല്ലോ? വേണ്ടത്ര ഉത്തേജനം ലഭിക്കാതെ വേഴ്ചയിലേക്ക് ഇവര്‍ ധൃതിയില്‍ ഏര്‍പ്പെടുന്നുണ്ടോ? വിരല്‍ പ്രവേശിപ്പിക്കുമ്പോഴും ഈ വേദന അനുഭവപ്പെടുന്നുണ്ടോ? കൃത്യമല്ലാത്ത മാസമുറയും വെള്ളപോക്കും ഉണ്ടെന്നു പറയുന്നു. അടിവയറ്റില്‍ രോഗമുണ്ടോ എന്നു പരിശോധന നടത്തിയിട്ടുണ്ടോ? ഈ ചോദ്യങ്ങള്‍ക്കു മറുപടി കിട്ടാതെ നിര്‍ദേശങ്ങള്‍ പറയാന്‍ പ്രയാസമാണ്. ആദ്യം ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് പരിശോധന നടത്തുക. ശാരീരിക പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ സുഗമമായ വേഴ്ചയ്ക്ക് മനസ്സില്‍ എന്തൊക്കെയാണ് തടസ്സങ്ങള്‍ എന്നു അറിയാന്‍ ഒരു സൈക്കോളജിസ്റ്റിന്യോ സൈക്യാട്രിസ്റ്റിനേയൊ സമീപിക്കുക. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ