എനിക്ക് 22 വയസ്സായി. എന്റെ യോനിയ്ക്ക് തീരെ മുറുക്കമില്ല. ഇതു ശരിയാക്കാന്‍ എന്തോ ശസ്ത്രക്രിയ ഉണ്ടെന്ന് കേട്ടു. ഇതു ശരിയാണോ? ഞാന്‍ സ്വയംഭോഗം ചെയ്യാറുണ്ട്. ഇതുകൊണ്ടാണോ യോനിയിലെ പേശി അയഞ്ഞിരിക്കുന്നത്? അയല്‍ക്കാരനുമായി ഒന്നുരണ്ടു പ്രാവശ്യം ഉറ ഉപയോഗിച്ച് ബന്ധപ്പെട്ടിരുന്നു. സ്വയംഭോഗം ചെയ്താല്‍ കന്യാചര്‍മ്മം പൊട്ടുമോ? ആഴ്ചയില്‍ എത്ര പ്രാവശ്യം സ്വയം ഭോഗം ചെയ്യാം.Ans: ഒന്നിലധികം പ്രസവങ്ങള്‍ക്കുശേഷം യോനിയില്‍ വരുന്ന അയവു ചില സ്ത്രീകളില്‍ ലൈംഗിക പ്രശ്‌നം സൃഷ്ടിക്കുന്നു. വേഴ്ച സമയത്തു മുറുക്കമില്ലായ്മ അവരുടെ ലൈംഗിക പങ്കാളിക്കു അസംതൃപ്തിയുളവാക്കുന്നു. അടിവയറ്റിലെ പേശികള്‍ക്കു ബലം കൂട്ടാനും അതുവഴി യോനിയില്‍ മുറുക്കം പുനഃസ്ഥാപിക്കാനും കെഗല്‍സ് എക്‌സര്‍സൈസ് എന്ന വ്യായാമം ശീലിക്കാം. പ്രസവത്തിലുണ്ടാവുന്ന ക്ഷതം കാരണം മുറുക്കം നഷ്ടപ്പെടുമ്പോള്‍ ചെറിയ ശസ്ത്രക്രിയ ചെയ്ത് യോനിമുഖത്തിനു മുറുക്കം കൂട്ടാം. പക്ഷെ നിങ്ങളുടെ കത്തില്‍നിന്നും നിങ്ങള്‍ വിവാഹിതയല്ല എന്നാണു മനസ്സിലാകുന്നത്. ഈ ഘട്ടത്തില്‍ ഇതിനു ശസ്ത്രകിയ ചെയ്യേണ്ടതില്ല. ചില സ്വയംഭോഗ രീതികള്‍ കാരണം കന്യാചര്‍മം പൊട്ടാനിടയുണ്ട്. സ്വയംഭോഗം എത്രപ്രാവശ്യം ചെയ്യണമെന്നു നിശ്ചിത കണക്കുകളില്ല. താല്‍പര്യമില്ലാതെയും ശരീരത്തിനു വേദനയുണ്ടാകുന്ന രീതിയിലും സ്വയംഭോഗം പാടില്ല. ഇതുകൊണ്ട് യോനിയിലെ പേശികള്‍ക്ക് അയവു സംഭവിക്കാറില്ല.
അയഞ്ഞ പേശികള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ