വിദ്യാര്‍ത്ഥിനിയാണ്. 22 വയസ്സ്. 18 വയസ്സുള്ളപ്പോള്‍ മുതല്‍ തണുത്ത ഏതെങ്കിലും വസ്തുക്കള്‍കൊണ്ട് സ്വയം ഗുഹ്യഭാഗത്ത് ഉരക്കുമായിരുന്നു. അവ വൃത്തിയാക്കിയ ശേഷമാണ് ഉരച്ചതെങ്കിലും ഇപ്പോള്‍ എനിക്ക് പേടിതോന്നുന്നു. ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാവുമോ എന്നാണെന്റെ പേടി. പ്രത്യേകിച്ച് എച്ച്.ഐ.വി. പോലുള്ള അണുബാധ. സാധാരണയായുള്ള പൊടിയോ അഴുക്കോ അകത്തുചെന്നാല്‍ എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ ഉണ്ടാവുമോ?
ഗുഹ്യഭാഗം ഉരക്കുന്നതും ലിംഗാകൃതിയിലുള്ള വസ്തുക്കള്‍ അകത്തു പ്രവേശിപ്പിക്കുന്നതും സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ സ്വീകരിക്കുന്ന രീതികളാണ്. ശരീരത്തിന്റെ അകത്തു പ്രവേശിപ്പിക്കുന്ന വസ്തുവില്‍ പൊടിയും വൃത്തികേടും ഉണ്ടെങ്കില്‍ അണുബാധയും ചൊറിച്ചിലുമൊക്കെയുണ്ടാവാന്‍ സാദ്ധ്യതയുണ്ട്. എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ ഈ രീതിയില്‍ ഉണ്ടാകാറില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ