24വയസ്സുള്ള വിവാഹിതയാണ്. അഞ്ചു വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. കുട്ടികളില്ല. എട്ടു മാസത്തോളമായി ലൈംഗികബന്ധത്തില്‍ സംതൃപ്തി കിട്ടുന്നില്ല. ഈ അവസ്ഥ തരണം ചെയ്യുവാന്‍ പറ്റുമോ. ഇതിന് ചികിത്സയുണ്ടോ. ഇത് ശാരീരിക പ്രശ്‌നമാണോ?
വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായി. സംഭോഗവേളയിലെ അസംതൃപ്തി എട്ടു മാസത്തോളമായി. അതായത് നാലു വര്‍ഷവും നാലു മാസവും തൃപ്തികരമായി ബന്ധപ്പെട്ട ശേഷം ഇപ്പോള്‍ പുതുതായി അനുഭവപ്പെടുന്ന പ്രശ്‌നം എന്നര്‍ഥം. ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങള്‍ സ്ത്രീലൈംഗിക സംതൃപ്തിയെ സ്വാധീനിക്കും. ദമ്പതികള്‍ക്കിടയിലുണ്ടാവുന്ന വൈകാരികപ്രശ്‌നങ്ങള്‍, സ്വരച്ചേര്‍ച്ചയില്ലായ്മ, കുടുംബാന്തരീക്ഷത്തിലെ കല്ലുകടികള്‍, ശാരീരികാസുഖങ്ങള്‍, പരിസരത്തു വരുന്ന മാറ്റങ്ങള്‍ മുതലായവ രതിസുഖത്തെ ബാധിക്കുന്നു. നിങ്ങളുടെ കാര്യത്തില്‍ എന്താണു സംഭവിച്ചതെന്നു വിശകലനം ചെയ്താല്‍ മാത്രമേ പ്രതിവിധി പറയാനൊക്കുകയുള്ളൂ. ഒരു സൈക്കോളജിസ്റ്റിനേയൊ മനോരോഗ ഡോക്ടറേയോ നേരിട്ടുകണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ