എട്ട് വര്‍ഷമായി ബന്ധമില്ല

ഞാന്‍ 28 വയസ്സുള്ള വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. കല്യാണം കഴിഞ്ഞ് 10 വര്‍ഷമായി. എട്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്. എന്നാല്‍ പ്രസവത്തിനു ശേഷം ഞങ്ങള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഭര്‍ത്താവിന് തീരെ ഇഷ്ടമില്ല. പുറത്തു പറയാനുള്ള വിഷമം കാരണം വീട്ടുകാരോടുപോലും ഇതുവരെ പറഞ്ഞിട്ടില്ല. ഒരു കുട്ടികൂടി വേണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹത്തോടു പറഞ്ഞാലൊന്നും മറുപടി പറയില്ല. ഇതുമാറി പഴയ കുടുംബജീവിതം തിരിച്ചുകിട്ടാന്‍ എന്തു ചെയ്യണം  

നമ്മുടെ നാട്ടിലെ സ്ത്രീകളുടെ സഹനശക്തിക്ക് നിങ്ങള്‍ ഒരു നല്ല ഉദാഹരണമാണ്. വിവാഹശേഷം ഒരു കുട്ടി ജനിച്ചു. വര്‍ഷം എട്ടായി. ഇപ്പോഴാണ് ഒരു കുട്ടികൂടി വേണമെന്നും ലൈംഗികബന്ധം പുനഃസ്ഥാപിക്കണമെന്നും നിങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ഇത്രയും കാലം ശാരീരികബന്ധത്തിന് നിങ്ങള്‍ക്കും വലിയ ആവശ്യം തോന്നിയിരുന്നില്ല എന്നാണോ? അദ്ദേഹത്തിന് ഇങ്ങനെ താല്‍പര്യം കുറയാന്‍ കാരണമെന്താണ്? സെക്‌സ് തെറാപ്പി ചെയ്യുന്ന ഒരു മനോരോഗവിദഗ്ദ്ധ നെയോ സൈക്കോളജിസ്റ്റിനേയൊ സമീപിച്ച് നിങ്ങളുടെ പ്രശ്‌നങ്ങള്‍ വിശദമായി വിലയിരുത്തണം.

ചില പുരുഷന്മാരില്‍ സ്വവര്‍ഗാനുരാഗം മനസ്സില്‍ പതുങ്ങിക്കിടപ്പുള്ള കാരണം അവര്‍ സാമൂഹികാവശ്യങ്ങള്‍ക്കായി വിവാഹം ചെയ്ത് പേരിനു വല്ലപ്പോഴും ബന്ധപ്പെട്ടു സന്താനോല്‍പാദനവും നടത്തി പിന്നെ രതിയില്‍നിന്ന് തീരെ പിന്മാറി നില്‍ക്കുന്നതു കാണാറുണ്ട്. നിങ്ങളുടെ ഭര്‍ത്താവ് ആ തരത്തില്‍പ്പെട്ട ആളാണോ എന്നും അന്വേഷിക്കേണ്ടതുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ