എന്റെ വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്‍ഷമായി. ഭര്‍ത്താവിന് 25 വയസ്സുണ്ട്. എന്റെ യോനീഭാഗത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ഭര്‍ത്താവുമായി ബന്ധപ്പെട്ടതിനുശേഷം ചൊറിച്ചില്‍ കഠിനമാവുന്നു. രണ്ടു പ്രാവശ്യം ആര്‍ത്തവവും കഴിഞ്ഞു. അതിനുശേഷമാണ് ഇങ്ങനെ സംഭവിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
വിവാഹം കഴിഞ്ഞ ആദ്യമാസങ്ങളില്‍ യോനീഭാഗത്ത് അല്‍പം ചൊറിച്ചിലും പുകച്ചിലും പല സ്ത്രീകളിലും കാണാറുണ്ട്. കൂടുതല്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കില്‍ പൂപ്പല്‍ബാധയോ അണുബാധയോ ഉണ്ടോ എന്നന്വേഷിക്കണം. ലൈംഗികബന്ധശേഷം മാത്രമാണ് ചൊറിച്ചിലെങ്കില്‍ ഭര്‍ത്താവിനും ചൊറിച്ചിലുണ്ടോ എന്ന് ചോദിക്കണം. ട്രൈക്കോമോണസ് എന്ന രോഗാണു കാരണം ഉണ്ടാകുന്ന അസുഖം പുരുഷന്മാരില്‍ നിന്ന് സ്ത്രീയിലേക്കും സ്ത്രീയില്‍ നിന്ന് പുരുഷന്മാരിലേക്കും മാറി മാറി പകരുന്നു. രണ്ടുപേര്‍ക്കും ചികിത്സ വേണ്ടിവരും.
ചില സ്ത്രീകള്‍ക്ക് ശുക്ലത്തോട് അലര്‍ജി ഉള്ളതായി കണ്ടിട്ടുണ്ട്. ലൈംഗികവേഴ്ച കഴിഞ്ഞ ഉടനെ ചൊറിച്ചിലനുഭവപ്പെടും. ഉറ ഉപയോഗിക്കുമ്പോള്‍ ചൊറിച്ചിലുണ്ടാവില്ല. ഇത് ചികിത്സിച്ച് മാറ്റാവുന്നതാണ്. എല്ലാ സമയത്തും ചൊറിച്ചിലുണ്ടെങ്കില്‍ പ്രശ്‌നത്തിന് കാരണം പൂപ്പല്‍ ബാധയാണോ അടിവസ്ത്രമാണോ സോപ്പാണോ വേറെ വസ്തുക്കളാണോ എന്ന് വിശദമായി പരിശോധിക്കണം. ഒരു ഗൈനക്കോളജിസ്റ്റിന്‍ സമീപി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ