27 വയസ്സുള്ള വിവാഹിത. 10 വയസ്സായ മകളുണ്ട്. ഭര്‍ത്താവ് ഗള്‍ഫിലാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ വരും, ആറു മാസം നില്‍ക്കും. ആര്‍ത്തവം എല്ലാ മാസവും കൃത്യമാണ്. ബന്ധപ്പെട്ടുക്കൊണ്ടിരിക്കുമ്പോള്‍ യോനിയില്‍നിന്ന് പെട്ടെന്ന് മൂത്രംപോലെ വെള്ളം വരുന്നു. കിടക്ക നനയും. അതു കഴിഞ്ഞിട്ടും ബന്ധപ്പെട്ടാല്‍ ലൈംഗികസുഖം ശരിയായി അനുഭവപ്പെടുന്നുണ്ട്. ഇതു തുടങ്ങിയിട്ട് ഏഴു വര്‍ഷത്തോളമായി. ഇതെന്തുകൊണ്ടാണ്? എന്താണ് ചികിത്സ? പിന്നീട് ഞാന്‍ ഗര്‍ഭിണിയായിട്ടില്ല. ഡോക്ടറെ കാണിച്ചിരുന്നു. ബന്ധപ്പെടുമ്പോള്‍ യോനിക്ക് മുറുക്കം കിട്ടാന്‍ എന്താണ് മാര്‍ഗം?
സീന, പാലാ
ലൈംഗികവേഴ്ചാസമയത്ത് ചില സ്ത്രീകള്‍ക്ക് സ്ഖലനം പോലെയുള്ള ഈ അനുഭവം ഉള്ളതായി പഠനങ്ങളും സര്‍വെകളും തെളിയിച്ചിട്ടുണ്ട്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് വാത്സ്യായനന്റെ കാമസൂത്രത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അമേരിക്കയില്‍ നടത്തിയ പഠനങ്ങളില്‍ അഞ്ചു മുതല്‍ 50 ശതമാനം സ്ത്രീകള്‍ക്കും 'സ്ഖലനം' അനുഭവപ്പെട്ടതായി കണ്ടെത്തി. നല്ലപോലെ ലൈംഗിക ഉത്തേജനം സംഭവിക്കുമ്പോള്‍ യോനിയില്‍ അമിതമായി കിനിയുന്ന ദ്രാവകം ചിലരില്‍ തുള്ളികളായി തെറിക്കുന്നു. ഇത് മൂത്രനാളിയുടെ അരികില്‍നിന്നും പുറത്തുവരുന്നതായിട്ടാണ് ചില ഗവേഷകര്‍ കണ്ടെത്തിയത് .
നേരെ മറിച്ച് ചില ഗവേഷകര്‍ ഇത് മൂത്രത്തിന്റെ ചില തുള്ളികള്‍ ഉത്തേജന സമയത്ത് പുറത്തുവരുന്നതാണ് എന്നും അഭിപ്രായപ്പെടുന്നു. രണ്ടിലേതായാലും ഇതിനെക്കുറിച്ച് ആലോചിച്ചു വിഷമിക്കാനില്ല. ഇത് രോഗാവസ്ഥയല്ല. യോനിയിലെ പേശികള്‍ക്കു മുറുക്കം വരുത്താന്‍ കെഗല്‍സ് വ്യായാമം പോലുള്ള ചെറിയ വ്യായാമങ്ങള്‍ ചെയ്താല്‍ മതിയാകും. നിങ്ങള്‍ ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് കുടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുക. അപൂര്‍വം കേസ്സുകളില്‍ പ്രസവാനന്തരം സംഭവിക്കുന്ന മുറിവുകാരണം അമിത അയവു വന്നതാണെങ്കില്‍ ചെറിയ ശസ്ത്രക്രിയകൊണ്ട് പരിഹരിക്കാവുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ