വികാരങ്ങളെ അടുത്തറിയുന്നോ?



വികാരങ്ങളെ അടുത്തറിയുന്ന സ്ത്രീയാണോ നിങ്ങള്‍? സ്വന്തം വികാരങ്ങളോട് ക്ഷിപ്രസംവേദനം നടത്തുന്ന സ്ത്രീകള്‍ക്ക് കിടപ്പറയില്‍ അത്ഭുതം അനുഭവിച്ചറിയാമത്രേ !

വൈകാരിക ബുദ്ധിശക്തി (ഇമോഷണല്‍ ഇന്‍റലിജന്‍സ്) കൂടുതലുള്ള സ്ത്രീകള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ രതിമൂര്‍ച്ഛയുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മറ്റുള്ളവരുടെയും സ്വന്തവുമായ വികാരങ്ങള്‍ നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനുമുള്ള കഴിവിനെയാണ് വൈകാരിക ബുദ്ധിശക്തി എന്ന് വിളിക്കുന്നത്.
വൈകാരിക ബുദ്ധിശക്തി കൂടുതലാണെങ്കില്‍ സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാവും എന്ന് ലണ്ടനിലെ കിംഗ്സ് കോളജിലെ ഗവേഷകര്‍ 2,035 സ്ത്രീ‍കളില്‍ നടത്തിയ പഠനമാണ് തെളിയിച്ചിരിക്കുന്നത്.

ലൈംഗിക ബന്ധത്തില്‍ “ക്ലൈമാക്സ്” ഉണ്ടാവുന്നില്ല എന്ന പരാതിക്കാരാണ് 40 ശതമാനത്തില്‍ അധികം സ്ത്രീകള്‍. ഇവരില്‍ പലര്‍ക്കും രതിമൂര്‍ച്ഛ സംഭവിക്കാത്തതു കാരണം ലൈംഗിക വിരക്തിയും അനുഭവപ്പെടുന്നു. എന്നാല്‍, പുതിയ പഠനത്തില്‍ വൈകാരിക ബുദ്ധിശക്തിയും രതിമൂര്‍ച്ഛയും തമ്മിലുള്ള ബന്ധം നിര്‍വചിക്കപ്പെട്ടത് ആശയ്ക്ക് വഴിതുറക്കുന്നു.

ലൈംഗിക ബന്ധത്തില്‍ പുരുഷന്‍‌മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും വികാരത്തിന്‍റെ പാരമ്യതയില്‍ എത്താനുള്ള വഴികള്‍ തുറന്നു കിട്ടുമെന്നു തന്നെയാണ് ശാസ്ത്രലോകം കരുതുന്നത്.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ