പെരുകുന്ന വിവാഹമോചനം: വില്ലന്‍ പുരുഷനിലെ ഉദ്ധാരണ ശേഷിക്കുറവ്

ഇന്ത്യയിലെ ദമ്പതിമാര്‍ക്കിടയില്‍ വിവാഹ മോചനം വര്‍ദ്ധിച്ചു വരുന്നതിന്റെ പ്രധാന കാരണം പുരുഷന്മാരിലെ ലൈംഗിക ശേഷിക്കുറവാണ് എന്ന് ആരോഗ്യ രംഗത്ത് അടുത്തിടെ നടന്ന സര്‍വേ വ്യക്തമാക്കുന്നു. ആല്‍ഫാ വണ്‍ ആന്ത്രോളജി ഗ്രൂപ്പാണ് വിവാഹ മോചനവും കാരണങ്ങളും എന്ന വിഷയത്തില്‍ സര്‍വേ സംഘടിപ്പിച്ചത്.

സര്‍വെയില്‍ പങ്കെടുത്ത 2500 പേരില്‍ 80 ശതമാനം പേരും പുരുഷനിലെ ഷണ്ടത്വത്തെയാണ് വിവാഹ മോചനത്തിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടി കാണിച്ചത്.

ഇന്ത്യയില്‍ പ്രതിവര്‍ഷം 30-40 ശതമാനം വരെ ദമ്പതികള്‍ ലൈംഗിക ജീവിതത്തിലെ സംതൃപ്തിക്കുറവു കൊണ്ട് മാത്രം വിവാഹ മോചനം നേടുന്നു. പുരുഷനില്‍ ഉദ്ധാരണ ശേഷിക്കുറവും, സ്ത്രീകളില്‍ ലൈംഗികജീവിതത്തോടുള്ള മാനസികമായ പൊരുത്തക്കേടുമാണ് പ്രധാന പ്രശ്‌നം.

ആരോഗ്യകരമായ ഒരു ദാമ്പത്യ ജീവിതവും ലൈംഗിക ജീവിതവും നയിക്കാന്‍ സമയം, താല്‍പ്പര്യം, വിട്ടു വീഴ്ചാമനോഭാവം എന്നിവ ദമ്പതിമാരില്‍ ഇരുവര്‍ക്കും വേണം. എന്നാല്‍, ദമ്പതിമാരില്‍ ഒരാള്‍ ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതോടെ, ദാമ്പത്യത്തില്‍ വിള്ളല്‍ വീഴുകയായി. തുടര്‍ന്ന്, ആശയവിനിമയക്കുറവും സമയക്കുറവും ലൈംഗിക വിരക്തിയിലേക്ക് നയിക്കുന്നു.

ഇന്ത്യയിലെ നല്ലൊരു ശതമാനം പുരുഷന്‍മാരും ലൈംഗികതയെ യാന്ത്രികമായ ഒരു കാര്യമായി മാത്രം കാണുന്നുവെന്നും സര്‍വേ വ്യക്തമാക്കുന്നു.

ഭര്‍ത്താവില്‍ നിന്നുള്ള സ്‌നേഹം , സംരക്ഷണം, എന്നിവ പോലെ തന്നെ സംതൃപ്തമായ ലൈംഗിക ജീവിതവും തങ്ങളുടെ അവകാശമാണെന്ന തിരിച്ചറിവാണ് സ്ത്രീകളെ, ഈ രംഗത്ത് പുരുഷന്‍ പരാജയപ്പെടുന്ന പക്ഷം വിവാഹ മോചനത്തിന് തയ്യാറാക്കുന്നത്.

പ്രസ്തുത സര്‍വേ പ്രകാരം ഏറ്റവും ചുരുങ്ങിയത് വര്‍ഷത്തില്‍ 58 പ്രാവശ്യവും, ആഴ്ച്ചയില്‍ ഒരു തവണയെങ്കിലും ദമ്പതിമാര്‍ ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കാത്ത പക്ഷം, ഭാര്യക്കോ ഭര്‍ത്താവിനോ ലൈംഗിക ശേഷിക്കുറവുണ്ട് എന്നത് വ്യക്തം.

ഉദ്ധാരണ ശേഷിക്കുറവ് 20 ശതമാനത്തോളം വിവാഹിതരായ പുരുഷന്മാരെ ബാധിക്കുന്നുണ്ട്. 40 വയസ്സിനു മുകളിലെ പ്രായമുള്ളവരില്‍ ഇത് ഏകദേശം 50 ശതമാനമാണ്. വിവാഹ ജീവിതത്തിലെ അസ്വാരസ്യം, ടെന്‍ഷന്‍ എന്നിവ പുരുഷന്റെ ലൈംഗിക ശേഷിയെ ബാധിക്കുന്നു. പുരുഷന്റെ മാനസികവാസ്ഥയും ഷണ്ടത്വത്തിനു പിന്നിലെ പ്രധാന കാരണമാണ്.

ലൈംഗിക ജീവിതത്തിലെ സംതൃപ്തിക്കുറവു മൂലം വിവാഹമോചന ഹര്‍ജി നല്‍കുന്നതില്‍ 60 ശതമാനത്തില്‍ കൂടുതലും സ്ത്രീകളാണ്. പുരുഷന്മാരെ അലട്ടുന്ന പ്രശ്‌നമാകട്ടെ, സ്ത്രീയിലെ താല്പര്യക്കുറവും വീട്ടുകാര്യങ്ങളെ ചൊല്ലിയുള്ള ആവലാതികളുമാണ്. മറ്റു ചില ദമ്പതികളില്‍ പരസ്പരം ഉള്‍ക്കൊള്ളനാവത്തതും ദാമ്പത്യ ജീവിതത്തില്‍ വിള്ളല്‍ സൃഷ്ടിക്കുന്നു.

വിവാഹമോചന കേസുകളില്‍ ഇത്തരം പരാതികള്‍ സ്ഥിരമായതിനെ തുടര്‍ന്ന്, വിവാഹപൂര്‍വ മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തി ലൈംഗിക ശേഷിക്കുറവ് ഇല്ലാത്തവരാണ് വരനും വധുവും എന്ന് തെളിയിച്ച ശേഷം മാത്രമേ വിവാഹം ആകാവൂ എന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ