സ്ത്രീ രതിമൂര്‍ച്ഛയുടെ ഘടകങ്ങള്‍



സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകുന്നതിനെക്കുറിച്ച് കഥകളും ഉപ കഥകളും ധാരാളമുണ്ട്. ഈ വികാരത്തള്ളിച്ചയ്ക്ക് പിന്നിലുള്ള രഹസ്യം കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഗവേഷകര്‍.

രതി മൂര്‍ച്ഛയുടെ ഒന്നാമത്തെ ഘടകം ജി സ്പോട്ട് തന്നെയാണ്. യോനിക്കകത്തെ ഒരു ചെറിയ ഭാഗം മാത്രമാണ് ജി സ്പോട്ട് എന്ന് ആരും കരുതേണ്ട. ജി സ്പോട്ടില്‍ ഉത്തേജനമുണ്ടായാല്‍ രതിമൂര്‍ച്ഛ അതിന്‍റെ മൂര്‍ധന്യത്തിലെത്തും. സ്ത്രീകളുടെ ശരീര ഘടനയിലുള്ള വ്യത്യാസം അനുസരിച്ച് ജി സ്പോട്ടില്‍ നിന്നുള്ള രതിമൂര്‍ച്ഛയിലും വ്യത്യാസമുണ്ടായിരിക്കും. എന്നാല്‍, ചിലര്‍ക്ക് ജി സ്പോട്ട് രതിമൂര്‍ച്ഛ ഉണ്ടാക്കില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.




വികാരത്തള്ളിച്ച മനസില്‍ നിന്ന് ഉണ്ടാകും എന്നാണ് രണ്ടാമത്തെ വിലയിരുത്തല്‍. വേഴ്ചയ്ക്കിടെ തലച്ചോറില്‍ നിന്ന് ശരീരത്തിലേയ്ക്ക് രതിമൂര്‍ച്ഛയുടെ സന്ദേശം ഒഴുകിയെത്തും. ആ സമയത്ത് സ്ത്രീകള്‍ വികാരത്തള്ളിച്ച പ്രകടമാക്കും. എന്നാല്‍ 43 ശതമാനം സ്ത്രികള്‍ക്കും രതിമൂര്‍ച്ഛയില്ലെന്നാണ് ഒരു വിഭാഗം നടത്തിയ പഠനം പറയുന്നത്. ഇത്തരക്കാരില്‍ ഭൂരിഭാഗം പേരുടേയും പ്രശ്നങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നാണ് കണ്ടെത്തല്‍.

ജനിതകമായ പ്രശ്നങ്ങള്‍ രതിമൂര്‍ച്ഛയുടെ കാര്യത്തില്‍ സ്ത്രീകള്‍ക്കുണ്ട്. ചിലര്‍ക്ക് ബന്ധപ്പെടുമ്പോള്‍ രതിമൂര്‍ച്ഛ ഉണ്ടാകാറേ ഇല്ല. എന്നാല്‍ മറ്റു ചിലര്‍ക്കാകട്ടെ സ്വയം ഭോഗം ചെയ്യുമ്പോഴാണ് രതിമൂര്‍ച്ഛ ഉണ്ടാകാത്തത്. ബാഹ്യമായ കാരണങ്ങള്‍ കൊണ്ടാണ് രതിമൂര്‍ച്ഛയുടെ കാര്യത്തില്‍ ഈ പ്രശ്നങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഒന്നിലധികം തവണ ഉണ്ടാകുന്നതും തീരെ ഇല്ലാതിരിക്കുന്നതും എന്തുകൊണ്ടാ‍ണെന്നത് ഇപ്പോഴും പൂര്‍ണമായും വ്യക്തമായിട്ടില്ല. എന്തായാലും രതിമൂര്‍ച്ഛ സ്വാഭാവികമായി ഉണ്ടാകേണ്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ