ഞാന്‍ വിവാഹത്തിനുമുന്‍പ് ഏഴ് സ്ത്രീകളുമായി ശാരീരികബന്ധം പുലര്‍ത്തിയിട്ടുണ്ട്. അവരുമായി ബന്ധപ്പെടാനൊന്നും യാതൊരു പ്രശ്‌നവുമില്ലായിരുന്നു. ഇവളുമായി ബന്ധപ്പെടുമ്പോള്‍ മാത്രമാണ് ബുദ്ധിമുട്ട്'' കുറ്റം മുഴുവന്‍ ഭാര്യയുടേതാണ് എന്ന മട്ടിലായിരുന്നു അയാളുടെ സംസാരം.
കുടുംബകോടതി കൗണ്‍സലിങ്ങിന് ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാരായ ആ ദമ്പതികള്‍ എന്റെയടുത്തു വന്നത്. ഇരുപത്തിയാറുകാരനായ ഭര്‍ത്താവും ഇരുപത്തിനാലുകാരിയായ ഭാര്യയും ഒരേ സ്ഥാപനത്തില്‍ത്തന്നെ ജോലിചെയ്യുന്നവരാണ്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായി. എന്നാല്‍ കഷ്ടിച്ച് ആറ് മാസം മാത്രമേ ഇരുവരും ഒരുമിച്ച് കഴിഞ്ഞിട്ടുള്ളൂ. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായതോടെതന്നെ ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചു.
കൗണ്‍സലിങ്ങിനിടെ മനസ്സുതുറന്ന ഭര്‍ത്താവിന്റെ പ്രധാന പരാതി ഭാര്യയുടെ ലൈംഗിക'നിസ്സഹകരണ'ത്തെക്കുറിച്ചായിരുന്നു: ''അവള്‍ക്കെന്നെ ഒട്ടും ഇഷ്ടമല്ല. ലൈംഗികബന്ധത്തിന് ശ്രമിക്കുമ്പോളൊക്കെ വല്ലാത്ത എതിര്‍പ്പാണ്. ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോളൊക്കെ കാലുകള്‍ അടുപ്പിച്ച് ഇറുക്കിവെക്കും. വല്ലാത്തൊരു നിലവിൡയാണ് ആ സമയത്ത്. എനിക്കിവളുടെ ഈ സ്വഭാവം കാണുമ്പോള്‍ ദേഷ്യം വരും. ഞാന്‍ ശക്തിയുപയോഗിച്ച് ഒന്നുരു പ്രാവശ്യം ബന്ധപ്പെട്ടിട്ടു്. എന്നാല്‍ അപ്പോഴും ഇവള്‍ നിലവിളിച്ചു കരഞ്ഞുകൊിരിക്കും. ഇതുകാരണം എനിക്കും താത്പര്യമില്ലാതായി. ബന്ധപ്പെടുമ്പോള്‍ സാധാരണ സ്ത്രീകള്‍ പുറപ്പെടുവിക്കുന്നതുപോലെയുള്ള ശീല്‍ക്കാരശബ്ദങ്ങളൊന്നും അവള്‍ പുറപ്പെടുവിക്കാറേയില്ല.'' അയാള്‍ പറഞ്ഞു.
''അല്ല. സാധാരണ സ്ത്രീകള്‍ ബന്ധപ്പെടുമ്പോളെല്ലാം ശീല്‍ക്കാരശബ്ദം പുറപ്പെടുവിക്കാറുെന്ന് നിങ്ങള്‍ക്കെങ്ങനെ മനസ്സിലായി?
'' അയാളോടു ഞാന്‍ ചോദിച്ചു. ''അല്ല. അതീ സിനിമകളിലൊക്കെ,പിന്നെയീ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍, അതിലും എഴുതി കണ്ടിട്ടുണ്ട് '' ഒരു വളിച്ച ചിരിയോടെ അയാള്‍ പറഞ്ഞു.
സിനിമയല്ല ജീവിതം
വിദ്യാസമ്പന്നനായ ഒരു എഞ്ചിനിയറുടെ ലൈംഗികതയെക്കുറിച്ചുള്ള സങ്കല്പമാണ് മേല്പറഞ്ഞ സംഭവത്തിലൂടെ വെളിച്ചത്തുവന്നത്. പല ചെറുപ്പക്കാരുടെയും ലൈംഗികതയെക്കുറിച്ചുള്ള പരിജ്ഞാനം തീര്‍ത്തും അശാസ്ത്രീയമായ സ്‌ത്രോതസ്സുകളില്‍നിന്നും ആര്‍ജിക്കുന്നതാണ്. നീലച്ചിത്രങ്ങളിലെ നായികമാരുടെ ശീല്‍ക്കാരശബ്ദങ്ങള്‍ കേട്ടുശീലിച്ച ഒരു യുവാവിന്, നിത്യജീവിതത്തിലും സ്ത്രീകള്‍ അങ്ങനെയായിരിക്കും എന്ന ധാരണയുണ്ടായി. ലൈംഗികബന്ധസമയത്ത്, അടിവയറ്റില്‍ വേദനയുണ്ടാകുകയും യോനിയിലെ പേശികള്‍ പൊടുന്നനെ ചുരുങ്ങുകയും ചെയ്യുന്ന 'യോനീസങ്കോചം' (vaginismus) എന്ന ലൈംഗിക ആരോഗ്യപ്രശ്‌നമുായിരുന്ന ഭാര്യക്ക് അയാളുടെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ കഴിഞ്ഞതുമില്ല! ഭാര്യയുടെ വേദനയും ഭയവും എതിര്‍പ്പും ചികിത്സയിലൂടെ പരിഹരിക്കാവുന്ന ഒരു പ്രശ്‌നമാണെന്നു മനസ്സിലാക്കാന്‍ ആ ഭര്‍ത്താവിനും സാധിച്ചില്ല. ഒടുവില്‍, നിസ്സാരമായി പരിഹരിക്കാവുന്നൊരു പ്രശ്‌നം, ബന്ധുക്കളെ ഇടപെടുത്തി വഷളാക്കി കുടുംബകോടതിയില്‍ വരെ എത്തിച്ചതുമിച്ചം!
നീലച്ചിത്രങ്ങള്‍, പാതയോരത്തെ കടകളില്‍ ഒളിച്ചുവില്‍ക്കുന്ന അശ്ലീലപുസ്തകങ്ങള്‍, അല്ലെങ്കില്‍ 'അനുഭവസമ്പന്നര്‍' എന്നു സ്വയം നടിക്കുന്ന സുഹൃത്തുക്കള്‍, ഇന്റര്‍നെറ്റ് എന്നിവയൊക്കെയാണ് ഒരു ശരാശരി മലയാളിയുടെ ലൈംഗികവിദ്യാഭ്യാസ 'സ്‌ത്രോതസ്സുകള്‍'. ലൈംഗികതയെക്കുറിച്ച് കുട്ടിക്കാലത്ത് സംശയങ്ങള്‍ ചോദിക്കാനുള്ള സ്വാതന്ത്ര്യം വീട്ടിലോ സ്‌കൂളിലോ പലര്‍ക്കും ലഭിച്ചിരുന്നുമില്ല. സ്വാഭാവികമായും, ലഭ്യമായ സ്‌ത്രോതസ്സുകളിലേക്ക് തിരിയാനിടയായ, അവനാകട്ടെ, കിട്ടിയത് അബദ്ധജടിലമായ കുറെ വികലധാരണകളും! നീലച്ചിത്രങ്ങളില്‍ കാണുന്ന 'അഭിനയ'മാണ് യഥാര്‍ഥ ജീവിതത്തിലും സംഭവിക്കുന്നതെന്നും ധരിച്ചുവശായി, അവയൊക്കെ അനുകരിച്ച് ജീവിതം നശിപ്പിക്കുന്നവര്‍ ധാരാളം. പങ്കാളിയുടെ ലൈംഗികാഭിരുചി കൂടെ കണക്കിലെടുക്കാതെ സ്വന്തം വികലധാരണകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോളാണ് കാര്യങ്ങള്‍ വഷളാകുന്നത്.
എന്റെ ലിംഗം ചെറുതാണോ.....?
ആരോഗ്യപ്രസിദ്ധീകരണങ്ങളിലെ ലൈംഗികസംശയങ്ങള്‍ ഉന്നയിക്കാനുള്ള ചോദ്യോത്തര പംക്തികളില്‍ ഏറ്റവും കൂടുതല്‍ ഉന്നയിക്കപ്പെടുന്ന സംശയം പുരുഷലിംഗത്തിന്റെ നീളത്തെക്കുറിച്ചുള്ളതാണ്. ഇത്തരം സംശയങ്ങള്‍ പലരുടെയും മനസ്സിലുണ്ടാകാന്‍ കാരണമാകുന്നതോ നീലച്ചിത്രങ്ങളിലെയും അശ്ലീലപുസ്തകങ്ങളിലും കണ്ട കാഴ്ചകളും! തന്റെ ലിംഗം ഒരു സ്ത്രീയെ തൃപ്തിപ്പെടുത്താന്‍ പോന്നതാണോ എന്നു ചിന്തിച്ച് ഉറക്കം നഷ്ടപ്പെടുകയും വിഷാദമനുഭവിക്കുകയും ചെയ്യുന്നവരും ധാരാളം.
വിജയകരമായ ഒരു ലിംഗ-യോനി സംഭോഗം നടക്കാന്‍ ഉദ്ധരിച്ച അവസ്ഥയില്‍ പുരുഷലിംഗത്തിന് അഞ്ച് സെന്റിമീറ്റര്‍ നീളമുായാല്‍ മതിയെന്നതാണ് സത്യം. എന്നാല്‍ നീലച്ചിത്രനായകന്മാരുടെ വലുപ്പംകൂടിയ ലിംഗം കണ്ട് അസ്വസ്ഥരാകുന്നവര്‍ക്ക് ഈ മറുപടി തൃപ്തികരമാകണമെന്നില്ല.
ലിംഗവലുപ്പമാണ് പൗരുഷത്തിന്റെ പരമപ്രധാനലക്ഷണമെന്ന മട്ടില്‍ പല കഥകളും നാട്ടില്‍ പ്രചുരപ്രചാരത്തിലുണ്ട്. കൂട്ടുകാര്‍ പറഞ്ഞുകേട്ട ഇത്തരം കാര്യങ്ങളും പല ചെറുപ്പക്കാരുടെയും മനസ്സില്‍ അസ്വസ്ഥതയുടെ വിത്തുവിതയ്ക്കാറുണ്ട് . ലിംഗവലുപ്പം കുറഞ്ഞതുമൂലം ഭാര്യയെ തൃപ്തിപ്പെടുത്താനാകാതെ വന്നാല്‍, ഭാര്യ പരപുരുഷബന്ധം തേടിപ്പോകുമെന്നു കരുതി വെപ്രാളപ്പെടുന്നവരും കുറവല്ല. എന്നാല്‍, യഥാര്‍ഥത്തില്‍ ലിംഗവലുപ്പം കൂടുതലായതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നതാണ് വാസ്തവം.
സ്വയം ചികിത്സ അത്യാപത്ത്
നാല്പത്തേഴുകാരനായ *ചെല്ലപ്പന്‍ കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്നയാളാണ്. ഇരുപതുവര്‍ഷത്തിലേറെയായി സ്ഥിരമായി പുകവലി ശീലമുണ്ട്. ഒരു വര്‍ഷത്തിനു മുമ്പ് ശക്തമായ നെഞ്ചുവേദന വന്ന് ആശുപത്രിയിലായി. ഹൃദയാഘാതമായിരുന്നു പ്രശ്‌നം. കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാല്‍ മറ്റു പ്രശ്‌നങ്ങളുായില്ല. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍, സ്ഥിരമായി കഴിക്കേണ്ട ഏതാനും മരുന്നുകളുടെ കുറിപ്പും ഡോക്ടര്‍ നല്‍കിയിരുന്നു.
ഹൃദ്രോഗം വരുന്നതിനു കുറച്ചു നാള്‍ മുമ്പു തന്നെ ചെല്ലപ്പന് ലൈംഗിക ഉദ്ധാരണം കുറഞ്ഞുവരുന്നുണ്ടായിരുന്നു. ഇക്കാര്യം വല്ലാതെ ചെല്ലപ്പനെ അലട്ടിയിരുന്നു. ഹൃദ്രോഗചികിത്സ കഴിഞ്ഞ് ജോലിക്കു പോയിത്തുടങ്ങിയെങ്കിലും, ഉദ്ധാരണശേഷി വീണ്ടും കുറഞ്ഞത് അയാളെ വിഷമത്തിലാക്കി. ആത്മസുഹൃത്തായ ശങ്കനോട് ചെല്ലപ്പന്‍ ഇക്കാര്യം തുറന്നുപറഞ്ഞപ്പോള്‍, ശങ്കരനാണ് മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നു കിട്ടുന്ന 'ഉശിര് കൂട്ടുന്ന' ഗുളികയെപ്പറ്റി പറഞ്ഞുകൊടുത്തത്. ഡോക്ടറുടെ കുറിപ്പടിയുെങ്കിലേ സാധാരണ മെഡിക്കല്‍ സ്‌റ്റോറുകളില്‍നിന്ന് ആ ഗുളിക കിട്ടുവെങ്കിലും, തനിക്ക് പരിചയമുള്ളൊരു കടയില്‍ പറഞ്ഞാല്‍, ഡോക്ടറുടെ കുറിപ്പില്ലാതെയും സംഗതി കിട്ടുമെന്നും ശിവന്‍ പറഞ്ഞു. അന്നു വൈകീട്ടുതന്നെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് പത്തു ഗുളികകള്‍ ചെല്ലപ്പന്‍ സംഘടിപ്പിച്ചു.
ഊണു കഴിഞ്ഞയുടന്‍തന്നെ ഒരെണ്ണം കഴിച്ചു. എന്നാല്‍ ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞതോടെ വല്ലാത്ത പരവേശം. കഠിനമായ തലവേദന, കാഴ്ചയ്ക്കു മങ്ങല്‍, കുഴച്ചില്‍ എന്നിവയൊക്കെയനുഭവപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ കഠിനമായ നെഞ്ചുവേദനയും വിയര്‍പ്പും. കുറച്ചുനേരം നീണ്ട പരവേശത്തിനൊടുവില്‍ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള വണ്ടിയെത്തും മുമ്പേ ചെല്ലപ്പന്‍ മരിച്ചുവീണു.
ലൈംഗിക ഉത്തേജക ഔഷധങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന വിപണിയാണ് കേരളം. എന്നാല്‍ പലരും, തങ്ങളുടെ ലൈംഗികപ്രശ്‌നങ്ങളുടെ ചികിത്സയ്ക്ക് ഒരു ഡോക്ടറെ കാണാന്‍ താത്പര്യപ്പെടാറില്ല. 'ഇത്തരം കാര്യങ്ങളൊക്കെ എങ്ങനെ ഒരു ഡോക്ടറുടെ മുഖത്തുനോക്കി പറയും' എന്നാണ് പലരുടെയും ചിന്ത. അതുകൊണ്ടു തന്നെ, മെഡിക്കല്‍ സ്റ്റോറില്‍ നിന്നും എന്തെങ്കിലുമൊരു മരുന്നുവാങ്ങി പരീക്ഷിക്കാനാണ് പലര്‍ക്കുമിഷ്ടം. എന്നാല്‍ ഈ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മനസ്സിലാക്കാതെ അവ ഉപയോഗിക്കുന്നത് ദോഷം ചെയ്യും. ഹൃദ്രോഗചികിത്സയ്ക്കുപയോഗിക്കുന്ന ചിലതരം മരുന്നുകളോടൊപ്പം ചില പ്രത്യേകയിനം ലൈംഗികോത്തേജന ഔഷധങ്ങള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ പ്രതിപ്രവര്‍ത്തനമുണ്ടാകാനും മരണംവരെ സംഭവിക്കാനും കാരണമാകാം. ഇതേ പ്രശ്‌നമാണ്, സ്വയം ചികിത്സ നടത്തിയ ചെല്ലപ്പന്റെ മരണത്തിന് കാരണമായത്. ഒരു വിദഗ്ധഡോക്ടറുടെ പരിശോധനയ്ക്കുശേഷം, അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മാത്രമേ ലൈംഗിക ഉത്തേജക ഔഷധങ്ങള്‍ ഉപയോഗിക്കാവൂ എന്ന സത്യം ഓരോരുത്തരും ഓര്‍ത്തിരിക്കണം.
ലിംഗവലുപ്പം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന യന്ത്രങ്ങള്‍, തൈലങ്ങള്‍, കുഴമ്പുകള്‍ എന്നിവയുടെയൊക്കെ പരസ്യങ്ങള്‍ സുലഭമായി കാണാം. എന്നാല്‍ ഇത്തരം സംഗതികളൊന്നും ലിംഗവലുപ്പമോ പ്രവര്‍ത്തനശേഷിയോ വര്‍ധിപ്പിക്കുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. പലപ്പോഴും ഇത്തരം സംഗതികളുടെ ഉപയോഗം മൂലം അലര്‍ജിയും ചൊറിച്ചിലും അണുബാധയുമൊക്കെയുണ്ടായി ലൈംഗികാരോഗ്യം മോശമാകുന്നതായും കണ്ടുവരുന്നുണ്ട്. ഇത്തരം തട്ടിപ്പുകളില്‍പ്പെട്ടുപോകുന്നവര്‍ മിക്കവരും ഇതു പുറത്തുപറയാന്‍ മടിക്കുന്നത് ഈ കച്ചവടക്കാര്‍ക്ക് പ്രത്സോഹനവുമാകുന്നുണ്ട്. ചെറുപ്പത്തില്‍ ശാസ്ത്രീയമായ ലൈംഗികവിദ്യാഭ്യാസം ലഭിക്കാത്തതാണ് പലരും ഇത്തരം തട്ടിപ്പുകള്‍ക്ക് തലവെച്ചുകൊടുക്കാന്‍ കാരണമാകുന്നത്.
പിള്ളേരോട് ഞാനിതെങ്ങനെ പറയും.....?
പതിമ്മൂന്നുകാരനായ *നിഖില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. അവനും വീട്ടമ്മയായ അവന്റെ അമ്മയും മാത്രമേ വീട്ടിലുള്ളു. നിഖിലിന്റെ അച്ഛന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു. അധികം കൂട്ടുകാരൊന്നുമില്ലാത്ത, ശാന്തമായ പ്രകൃതമാണ് നിഖിലിന്. വലിയ ദേഷ്യമോ നിര്‍ബന്ധബുദ്ധികളോ ഒന്നുമില്ല. അധ്യാപകരുടെ അഭിപ്രായത്തിലും അവന്‍ ഒരു 'വളരെ പാവം പയ്യനാണ്.' ഒരു രാത്രിയില്‍ കൗമാരക്കാരായ പല ആണ്‍കുട്ടികള്‍ക്കും സംഭവിക്കുന്നതുപോലെ നിഖിലിനും സ്വപ്‌നസ്ഖലനമുായി. ഇതേക്കുറിച്ച് അറിവില്ലാതായിരുന്ന അവന്‍ സ്വാഭാവികമായും പരിഭ്രമിച്ചു.
തന്റെ ലിംഗത്തില്‍നിന്നു പശപോലെ എന്തോ ഒന്ന് വന്നത് അവനെ അസ്വസ്ഥനാക്കി. അവന്‍ വിവരം രാവിലെ തന്നെ അമ്മയോടു പറഞ്ഞു. ഭയന്നുപോയ ആ വീട്ടമ്മ, മകനെയും കൊണ്ട് വീട്ടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു പാഞ്ഞു. മകനെ സ്ഥിരം കാണിക്കുന്ന ശിശുരോഗവിദഗ്ധന്റെയടുത്തേക്ക് അവരെത്തി. നിഖിലിന് വയസ്സ് പതിമ്മൂന്നായെങ്കിലും, ആ ശിശുരോഗവിദഗ്ധനെ അവന് വളരെയിഷ്ടമായതുകൊാണ് ഇപ്പോഴും അസുഖം വരുമ്പോള്‍ അദ്ദേഹത്തെത്തന്നെ അവര്‍ കാണിക്കുന്നത്. പരിഭ്രാന്തയായ ആ അമ്മ പറഞ്ഞ കാര്യങ്ങളത്രയും, എന്റെ സുഹൃത്തായ ആ ഡോക്ടര്‍ ക്ഷമയോടെ കേട്ടു. മകന് എന്തോ മാരകരോഗമാണെന്നു തെറ്റിദ്ധരിച്ചാണ് ആ വീട്ടമ്മ ഡോക്ടറോട് കാര്യങ്ങള്‍ പറഞ്ഞത്. ഡോക്ടറിന് കാര്യം മനസ്സിലായെങ്കിലും, ആ സ്ത്രീയോട് കാര്യങ്ങള്‍ തുറന്നുപറയാനൊരു സങ്കോചം. അദ്ദേഹം ആ ബുദ്ധിമുട്ട് മറികടക്കാനൊരു എളുപ്പവഴി കെത്തി: ''എന്റെയൊരു സുഹൃത്ത് ഡോക്ടറുണ്ട്. മെഡിക്കല്‍ കോളേജിലെ സൈക്യാട്രിസ്റ്റാണ്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹംവിദഗ്ധനാണ്. അദ്ദേഹത്തെയൊന്ന് കാണണം.'' അദ്ദേഹം ആ വീട്ടമ്മയോട് പറഞ്ഞു. ഇടിവെട്ടിയവനെ പാമ്പുകടിച്ചതുപോലെയായി ആ വീട്ടമ്മയുടെ അവസ്ഥ. മകന് എന്തോ മാരകരോഗമെന്നു വിചാരിച്ചാണ് ശിശുരോഗവിദഗ്ധനെ കണ്ടത്. അപ്പോള്‍ ആ ഡോക്ടര്‍ പറയുകയാണ് ഉടനെ മനോരോഗവിദഗ്ധനെ കാണണമെന്ന്. അവര്‍ ആകെ ടെന്‍ഷനിലായി. എങ്കിലും വര്‍ഷങ്ങളായി മകനെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശം അവര്‍ സ്വീകരിക്കാന്‍ തയ്യാറായി.
മെഡിക്കല്‍ കോളജിലെ കുട്ടികളുടെ മാനസികാരോഗ്യ ക്ലിനിക്കില്‍ ഞാന്‍ പരിശോധന നടത്തവെയാണ് 'ഡോക്ടറേ' എന്ന ആര്‍ത്തനാദവും മുഴക്കി ആ അമ്മ കടന്നുവന്നത്. പതിമൂന്നുകാരനായ മകനെ കൈകളില്‍ താങ്ങിയെടുത്താണ് അവരുടെ വരവ്. മകന്റെ മുഖത്ത് വല്ലാത്ത ക്ഷീണഭാവം.''അയ്യോ, ഡോക്ടറേ... എന്റെ മോന്റെ ജീവിതം തുലഞ്ഞു ഡോക്ടറേ...'' എന്നു പറഞ്ഞ് ആ സ്ത്രീ പൊട്ടിക്കരയുകയാണ്. എന്റെ സുഹൃത്തായ ശിശുരോഗവിദഗ്ധന്‍ നല്‍കിയ കത്ത് അവര്‍ എനിക്കു നീട്ടി. കത്തില്‍ രണ്ടേ് രണ്ടു വരികള്‍: 'ഡിയര്‍ ഡോക്ടര്‍ അരുണ്‍, പ്ലീസ് ഡു ദ നീഡ്ഫുള്‍ റ്റു ദിസ് ബോയ്'. (പ്രിയപ്പെട്ട ഡോക്ടര്‍ അരുണ്‍, ഈ കുട്ടിക്ക് വേണത് ചെയ്തു കൊടുക്കുക). ഞാന്‍ ആ അമ്മയെ സമാധാനിപ്പിച്ചു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംഗതി കേവലം സ്വപ്‌നസ്ഖലനം ആണെന്നു വ്യക്തമായപ്പോള്‍ എനിക്കു സമാധാനമായി.
ഞാനാ അമ്മയോട് കാര്യങ്ങള്‍ വിശദീകരിച്ചു: ''അമ്മ പേടിക്കേണ്ട കാര്യമില്ല. ഇത് ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ സ്വാഭാവികമായി സംഭവിക്കാറുള്ള ഒരു കാര്യമാണ്. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം വരുന്നതുപോലെയുള്ളൊരു കാര്യമായി ഇതിനെ കണ്ടാല്‍ മതി.''
ഈ വിഷയത്തിന്റെ ശാസ്ത്രീയവശങ്ങള്‍ ഞാന്‍ വിശദീകരിക്കുമ്പോള്‍ ഇടയ്ക്കിടെ ''അല്ലാതെ വെറെ കുഴപ്പമൊന്നുമില്ലല്ലോ ഡോക്ടറേ'' എന്ന് അവര്‍ ചോദിച്ചുകൊണ്ടിരുന്നു. തന്റെ മകന്‍ പ്രത്യുത്പാദനക്ഷമത കൈവരിച്ചതിന്റെ ലക്ഷണമാണിത് എന്നു കേട്ടറിഞ്ഞതോടെ ആ സ്ത്രീയുടെ മുഖം കുനിഞ്ഞു. അവര്‍ക്കെന്റെ മുഖത്തേക്കു നോക്കാന്‍തന്നെ വല്ലാത്ത ജാള്യത! ''എങ്കില്‍ ഞങ്ങള്‍ പോട്ടേ സാറേ,'' എന്നു പറഞ്ഞ് വേഗം അവര്‍ മകനെയും കൂട്ടി ഇറങ്ങിയപ്പോള്‍ ഞാന്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധിച്ചു. എന്റെ മുറിയിലേക്കു വന്നപ്പോള്‍ അമ്മ മകനെ താങ്ങിയെടുത്താണ് വന്നതെങ്കില്‍, തിരിച്ചു പോകുമ്പോള്‍ അമ്മയും മകനും തമ്മില്‍, ഒരു മീറ്ററിലധികം അകലം!
പുരുഷലൈംഗിക വളര്‍ച്ചയെക്കുറിച്ചുള്ള അജ്ഞത മൂലം മകനെ ആസ്പത്രിയില്‍ കൊുവന്ന ആ അമ്മയുടെ പെരുമാറ്റത്തേക്കാള്‍ എന്നെ അസ്വസ്ഥനാക്കിയത് എന്റെ സുഹൃത്തായ ശിശുരോഗവിദഗ്ധന്റെ സമീപനമാണ്. എന്തുകൊണ്ടാണ് അഞ്ചു മിനുട്ട്‌നേരം കൊണ്ട് വിശദീകരിച്ചു കൊടുക്കാവുന്ന ഒരു കാര്യത്തിനുവേണ്ടി എന്റെയടുത്തേക്ക് ആ കുട്ടിയെ അദ്ദേഹം വിട്ടത്? പിന്നീട് അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാനീ ചോദ്യം ചോദിച്ചു. അതിനദ്ദേഹത്തിന്റെ മറുപടി: ''എടേ... ആ സ്ത്രീയുടെ മുഖത്തുനോക്കി ഞാനെങ്ങനെ ഇതൊക്കെ പറയും? നീയാവുമ്പോള്‍ അങ്ങ് തന്മയത്വത്തോടെ കാര്യം കൈകാര്യം ചെയ്തുകൊള്ളുമല്ലോ. അതുകൊാ ഞാനവരെ നിന്റെയടുത്തേക്കു വിട്ടത്.'' എപ്പടി!
പരിണതപ്രജ്ഞനായ ഒരു ഡോക്ടറിനുപോലും ലൈംഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മടിയുള്ള നമ്മുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ സാധാരണക്കാരന്റെ അവസ്ഥ പറയേണ്ടതുണ്ടോ? പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ ചില കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്കാറുണ്ട്. എന്നാല്‍ ആണ്‍കുട്ടികളുടെ കാര്യമോ? എത്ര അച്ഛന്മാര്‍, സ്വന്തം ആണ്‍മക്കള്‍ കൗമാരമെത്തുമ്പോള്‍ ലൈംഗികതയെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്? തുലോം വിരളമായിരിക്കും അങ്ങനെ ചെയ്യുന്ന അച്ഛന്മാരുടെ എണ്ണം. സ്വന്തം മക്കള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാനുള്ള ശാസ്ത്രീയ പരിജ്ഞാനം രക്ഷിതാക്കള്‍ക്കില്ലാതെ വരുന്നത് തീര്‍ച്ചയായും നന്നല്ല. കൗമാരക്കാരുടെ സംശയം ദൂരീകരിക്കാന്‍ വീട്ടുകാര്‍ക്ക് കഴിയാതെ വരുമ്പോഴാണ് അവര്‍ മറ്റ് അശാസ്ത്രീയമാര്‍ഗങ്ങളിലൂടെ തങ്ങളുടെ ജിജ്ഞാസയ്ക്ക് ശമനം വരുത്തുന്നത്.
തീര്‍ച്ചയായും ആണ്‍കുട്ടികള്‍ക്ക് അച്ഛന്മാരും പെണ്‍കുട്ടികള്‍ക്ക് അമ്മമാരും ലൈംഗികവിദ്യാഭ്യാസത്തിന്റെ ബാലപാഠം നല്‍കേതുണ്ട്. പറഞ്ഞുകൊടുക്കാന്‍ സങ്കോചമോ അറിവില്ലായ്മയോ ഉള്ളപക്ഷം, ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അധ്യാപകരുടെയോ കുടുംബ ഡോക്ടറുടെയോ സഹായം തേടാം. എതിര്‍ ലിംഗത്തിന്റെ ലൈംഗിക വളര്‍ച്ചയെക്കുറിച്ചുള്ള അടിസ്ഥാന ധാരണകള്‍ ലഭിക്കുന്നത് നിഖിലിന്റെ അമ്മയ്ക്ക് സംഭവിച്ചതുപോലെയുള്ള പ്രശ്‌നങ്ങളുാകാതിരിക്കാന്‍ സഹായകമാകും.
തട്ടിപ്പിന്റെ വിളഭൂമി
സ്വപ്‌നസ്ഖലനം, സ്വയംഭോഗം, സ്വവര്‍ഗപ്രേമം തുടങ്ങിയ 'മാരക' രോഗങ്ങള്‍ക്ക് ചികിത്സ വാഗ്ദാനം ചെയ്തുകൊുള്ള ഒട്ടേറെ പരസ്യങ്ങള്‍ ദിനംപ്രതി കാണാന്‍ കഴിയുന്നു്. ഇവയൊക്കെ മഹാരോഗങ്ങളാണെന്നു ധരിച്ച് ചികിത്സയ്ക്കായി പണം ചെലവാക്കി കബളിപ്പിക്കപ്പെടുന്നവര്‍ ധാരാളം. ലൈംഗിക വിഷയങ്ങളുടെ ചികിത്സ ഫലവത്തായില്ലെങ്കിലും ആരും പരാതി പറയില്ലെന്നത് ചൂഷകര്‍ക്ക് പ്രോത്സോഹനമാകുന്നു.
സ്വപ്‌നസ്ഖലനം ഒരു സാധാരണ കാര്യമാണെന്നും അത് ചികിത്സ വേ ഒന്നല്ലെന്നുമുള്ള തിരിച്ചറിവ് മുതിര്‍ന്നവര്‍ക്കാണാവശ്യം. സ്വയംഭോഗം ഒരു നൈസര്‍ഗിക ലൈംഗികാസ്വാദനമാര്‍ഗമാണെന്നും വൈദ്യശാസ്ത്രദൃഷ്ടിയില്‍ സ്വവര്‍ഗപ്രേമം ഒരു രോഗമല്ലായെന്നതും അറിയേ വസ്തുതകളാണ്. സ്വവര്‍ഗപ്രേമം 'ഭേദപ്പെടുത്താ'നായി ചില ചികിത്സകര്‍ പതിനായിരക്കണക്കിനു രൂപ പ്രതിഫലം വാങ്ങി ഹോര്‍മോണ്‍ ചികിത്സയും ഷോക്ക് ചികിത്സയും ഹിപ്‌നോട്ടിസവുമൊക്കെ നടത്തി ജനങ്ങളെ കബളിപ്പിച്ച വാര്‍ത്തകള്‍ ഉത്തരേന്ത്യയില്‍ നിന്നും അടുത്തിടെ പുറത്തുവന്നിരുന്നു.
പ്രകൃതിവിരുദ്ധം പ്രശ്‌നമാകുമ്പോള്‍
പങ്കാളിയുടെ ലൈംഗിക അഭിരുചികള്‍ തെല്ലും പരിഗണിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ചില 'സാഹസിക' ലൈംഗിക പരാക്രമങ്ങള്‍ കാട്ടിക്കൂട്ടുന്നതും പ്രശ്‌നങ്ങള്‍ക്കു കാരണമാകാം. അടുത്തയിടെ കൗണ്‍സലിങ്ങിനു വന്ന ഇരുപത്തെട്ടുകാരിയായ അധ്യാപികയുടെ പരാതി ഭര്‍ത്താവിന്റെ വ്യത്യസ്ത ലൈംഗിക ശീലങ്ങളെക്കുറിച്ചായിരുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, സൈഡില്‍ ടി.വി.യില്‍ നീലച്ചിത്രം കാണണമെന്നദ്ദേഹത്തിന് നിര്‍ബന്ധമാണ്. ആ സിനിമയില്‍ കാണുന്ന ലൈംഗിക വൈകൃതങ്ങളൊക്കെ അനുകരിക്കാന്‍ ഭാര്യയോട് 'കൂളാ'യി ആവശ്യപ്പെടും. സ്വാഭാവിക ലിംഗ-യോനി സംഭോഗത്തെക്കാള്‍, ലിംഗ-അധര സംഭോഗവും ലിംഗ-പായു സംഭോഗവുമൊക്കെയാണ് അദ്ദേഹത്തിനു പ്രിയം. തികച്ചും യാഥാസ്ഥിതിക പശ്ചാത്തലത്തില്‍ നിന്നുവരുന്ന ഭാര്യക്കാവട്ടെ ഇവയൊക്കെ തീര്‍ത്തും അരോചകവും അസഹ്യവുമായ കാര്യങ്ങളും. ഭാര്യ ഇക്കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുമ്പോഴൊക്കെ, ''നീയൊട്ടും റൊമാന്റിക്കല്ല'' എന്നാണ് ഭര്‍ത്താവിന്റെ കുറ്റപ്പെടുത്തല്‍.
ദാമ്പത്യത്തിലെ മറ്റേതു ഘടകത്തിലുമെന്നപോലെ ലൈംഗികതയിലും ഒരു 'ജനാധിപത്യ' സമീപനം സ്വീകരിക്കേത് അത്യാവശ്യമാണ്. ഏതു ലൈംഗികരീതി അവലംബിക്കുന്നതിനും മുമ്പ് സ്വന്തം പങ്കാളിയുടെ താത്പര്യങ്ങള്‍ ആരാഞ്ഞു മനസ്സിലാക്കി, അവരെക്കൂടി വിശ്വാസത്തിലെടുത്തുകൊുള്ള രീതിയാണ് നല്ലത്.
കിടപ്പറ യുദ്ധക്കളമല്ല
ആദ്യരാത്രിതെന്ന ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്. എന്നാല്‍ സംഭോഗത്തിനു തയ്യാറെടുക്കുന്നതിനു മുമ്പ് പരസ്പരം അറിയാനും ലൈംഗികാവയവങ്ങളിലല്ലാതെ സ്പര്‍ശിച്ച് പരസ്പരം ഉത്തേജിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ആവശ്യമാണ്. ഇണയുടെ ശരീരത്തിലെ 'ഉത്തേജകമേഖലകള്‍' (erogenous zones) കെണ്ടത്തുന്നതും നല്ലതാണ്. കഴുത്ത്, ചെവി, തുടകള്‍, വയര്‍, കാലിന്റെ പെരുവിരല്‍ തുടങ്ങിയ ലൈംഗികാവയവേതര ശരീരഭാഗങ്ങളിലെ സ്പര്‍ശവും ലൈംഗികോത്തേജനമുണ്ടാക്കാം. ഇത്തരം മേഖലകളില്‍ സ്പര്‍ശിച്ചു തുടങ്ങുന്ന ബന്ധം ക്രമേണ പൂര്‍ണസംഭോഗത്തിലെത്തിക്കാം.
ലൈംഗികബന്ധം അത്യന്തം വേദനാജനകമാണ്, അത് ഘോരമായ രക്തസ്രാവത്തിനു കാരണമാകും എന്ന മട്ടിലുള്ള ധാരണകള്‍ സ്ത്രീകളിലുണ്ട്. ഇവമൂലം ആദ്യ ലൈംഗികാനുഭവംതന്നെ കല്ലുകടിയായി മാറാറുണ്ട്. ലൈംഗിക നിസ്സഹകരണത്തിനും വിരക്തിക്കും യോനീസങ്കോചത്തിനുമൊക്കെ ഈ ഉത്കണ്ഠകള്‍ കാരണമാകാം. പരസ്പരം സഹകരണത്തിലൂടെ ലൈംഗികത ആസ്വാദ്യകരമാക്കാം എന്നയറിവാണ് ഇവര്‍ക്കാവശ്യം.
ട്വന്റി-ട്വന്റി മത്സരത്തിലേതുപോലെയുള്ള തകര്‍ത്തടിയല്ല, മറിച്ച് ടെസ്റ്റ് ക്രിക്കറ്റിലേതുപോലെയുള്ള ക്ഷമാപൂര്‍വമായ സമീപനമാണ് കിടപ്പറയിലാവശ്യം.
കന്യാചര്‍മവും ജി-സ്‌പോട്ടും
കന്യാചര്‍മത്തെക്കുറിച്ചുള്ള സംശയങ്ങള്‍ എത്രയെത്ര വിദഗ്ധ ഡോക്ടര്‍മാര്‍ ലേഖനമെഴുതിയിട്ടും തീരുന്നില്ല. വിവാഹശേഷം ഭാര്യക്ക് കന്യാചര്‍മമില്ലെന്നറിഞ്ഞ് 'എന്റെ ജീവിതം തകര്‍ന്നു' എന്നു വിചാരിക്കുന്ന ചിലരെങ്കിലുമുണ്ട്. സ്ത്രീ ജനനേന്ദ്രിയത്തിനു മേലുള്ള നേര്‍ത്ത ആവരണമായ 'കന്യാചര്‍മം' (hymen) ലൈംഗികബന്ധം മൂലമല്ലാതെ മറ്റുപല കാരണങ്ങള്‍ കൊണ്ടും പൊട്ടിപ്പോകാം. ഡാന്‍സ്, സ്‌പോര്‍ട്‌സ്, ജിംനാസ്റ്റിക്‌സ്, കുതിരസവാരി, കരാട്ടെ തുടങ്ങിയവ പരിശീലിക്കുന്നതു മൂലമോ ചില അപകടങ്ങള്‍ മൂലമോ ഒക്കെ അത് തകരാം. ഇക്കാരണം കൊണ്ടുതന്നെ കന്യാചര്‍മം നോക്കി കന്യകാത്വം നിര്‍ണയിക്കുന്നത് അബദ്ധമാണെന്ന വസ്തുത ചെറുപ്പക്കാരറിയേണ്ടതുണ്ട്.
സ്ത്രീകള്‍ക്ക് പരമാവധി ലൈംഗിക ഉത്തേജനം ലഭിക്കുന്ന ഒരു ഭാഗമാണ് യോനിയുടെ ഉള്ളില്‍ അല്പം മുകളിലായി നിലകൊള്ളുന്ന 'ഗാഫെന്‍ബര്‍ഗ് സ്‌പോട്ട്' അഥവാ 'ജി-സ്‌പോട്ട്'. ചില സ്ത്രീകളില്‍ ഇത്തരമൊരു സ്ഥലം ഉണ്ടാകാറുമില്ല. ജി-സ്‌പോട്ട് തിരഞ്ഞു കത്തെിയ ശേഷം മാത്രം ലൈംഗികബന്ധം നടത്താമെന്ന രീതിയില്‍ ചിലര്‍ നിലപാടെടുക്കാറുണ്ട്. അത്തരമൊരു സമീപനം ആവശ്യമില്ല. തലച്ചോറിലെ ചില രാസപദാര്‍ഥങ്ങളുടെ അളവിലെ വ്യതിയാനങ്ങളാണ് ലൈംഗികോത്തേജനം സാധ്യമാക്കുന്നത്. അത് ലൈംഗികാനുഭൂതിയുടെ ആകെത്തുകയുടെ അടിസ്ഥാനത്തിലാണ് സംഭവിക്കുന്നത്. മറിച്ച്, കേവലം 'ജി-സ്‌പോട്ട്' കേന്ദ്രീകൃത സമീപനത്തിലൂടെ മാത്രമല്ല എന്നറിയേതുണ്ട്.
ലൈംഗികതയും കുട്ടികളും
ചിലയവസരങ്ങളിലെങ്കിലും മുതിര്‍ന്നവരുടെ ചില അലക്ഷ്യമായ ലൈംഗിക സമീപനങ്ങള്‍, കുട്ടികളെ ദോഷകരമായി ബാധിക്കാറുണ്ട്. കുട്ടികളുടെ മുന്നില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുക, കതകടയ്ക്കാതെ കുട്ടികള്‍ക്കിത്തരം ദൃശ്യങ്ങള്‍ കാണാന്‍ അറിയാതെയെങ്കിലും അവസരമൊരുക്കുക, കമ്പ്യൂട്ടറില്‍ അശ്ലീലദൃശ്യങ്ങള്‍ പൊതുസ്ഥലത്തിരുന്ന് കാണുക തുടങ്ങിയവയൊക്കെ പ്രശ്‌നമാകാം. രക്ഷിതാക്കള്‍ കാണുന്ന ലൈംഗിക സിനിമകള്‍ ഒളിഞ്ഞിരുന്ന് കാണുന്ന കുട്ടികള്‍, ആ രംഗങ്ങള്‍ അനുകരിക്കാന്‍ സാധ്യതയേറെയാണ്.
കുട്ടികളെ ലൈംഗിക ചൂഷണത്തിനു വിധേയരാക്കുന്ന മുതിര്‍ന്നവരുടെ കഥകളും നാം നിത്യേന കേള്‍ക്കാറു്. ഈ ലേഖകന്‍ നടത്തിയ ഒരു പഠന പ്രകാരം കേരളത്തിലെ കൗമാരക്കാരായ ആണ്‍കുട്ടികളില്‍ 37.7 ശതമാനവും പെണ്‍കുട്ടികളില്‍ 36.8 ശതമാനവും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു ലൈംഗിക പീഡനാനുഭവം ഉണ്ടായതായി ഓര്‍ക്കുന്നു. ഇത്തരം പീഡനങ്ങള്‍ അനുഭവിച്ച പല കുട്ടികള്‍ക്കും ഭാവിയില്‍ വിവിധ മാനസിക-പഠന പ്രശ്‌നങ്ങളുണ്ടാകുന്നതായും ചിലരെങ്കിലും അമിത ലൈംഗിക വൈകൃതങ്ങളിലേക്കോ ലൈംഗിക വിരക്തിയിലേക്കോ പോകുന്നതായും കാണപ്പെടുന്നുണ്ട്. പതിനാറു വയസ്സില്‍ താഴെയുള്ള ഒരാളുമായി ഒരു കാരണവശാലും ലൈംഗിക ബന്ധത്തിലേര്‍പ്പടരുതെന്ന പാഠം ഓരോ വ്യക്തിയും മനസ്സിലാക്കേതുണ്ട്. പതിനാറിന് മുകളില്‍ പ്രായമായ ഒരാളുമായിപ്പോലും അയാളുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിനു ശ്രമിക്കരുതെന്നതും ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ഒരു പാഠമാണ്.
ആത്മനിയന്ത്രണം പ്രധാനം
അമ്പത്താറുകാരനായ റിട്ടയേഡ് അധ്യാപകന്‍ ആ നാട്ടിലേവര്‍ക്കും പ്രിയങ്കരനാണ്. രാഷ്ട്രീയം, സാഹിത്യം, ആത്മീയത തുടങ്ങിയ മേഖലകളില്‍ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹം മികച്ച പ്രാസംഗികനുമാണ്. എന്നാല്‍ സമാദരണീയനായ ആ അധ്യാപകന്റെ ചില സമീപകാല പ്രവൃത്തികള്‍ നാട്ടുകാരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സ്‌കൂള്‍ വിട്ടുവരുന്ന പെണ്‍കുട്ടികളുടെ മുന്നിലേക്ക് പൊടുന്നനെ ചാടിവീണ് വസ്ത്രം നീക്കി സ്വന്തം ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുന്ന ശീലമാണത്. അധ്യാപകന്റെ മറ്റ് സ്വഭാവസവിശേഷതകളോടൊന്നും ചേര്‍ന്നുനില്‍ക്കാത്ത സ്വഭാവം. നാട്ടില്‍ ഇത് ചര്‍ച്ചാവിഷയമായതോടെ വീട്ടുകാര്‍ക്ക് പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥ. ഒടുവില്‍ ചില അഭ്യുദയകാംക്ഷികളുടെ നിര്‍ബന്ധത്തെതുടര്‍ന്ന് കൗണ്‍സലിങ്ങിനെത്തി.
സ്വന്തം ഭാര്യക്ക് ആര്‍ത്തവവിരാമത്തോടെ സംഭവിച്ച ലൈംഗിക മരവിപ്പ് ആയിരുന്നു അദ്ദേഹത്തെ അലട്ടിയ പ്രശ്‌നം. സ്ഥിരമായി രാത്രിയില്‍ ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്തിവന്ന അദ്ദേഹത്തിന് ഭാര്യയുടെ നിസ്സഹകരണം പ്രശ്‌നമായി. ലൈംഗികതാത്പര്യത്തിലെ സ്ത്രീപുരുഷ വ്യത്യാസങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മയാണ് ഇവിടെ വിനയായത്. പുരുഷന്മാര്‍ക്ക് മറ്റാരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ പ്രായമായാലും ലൈംഗിക താത്പര്യമുണ്ടാകും. എന്നാല്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമം സംഭവിക്കുന്നതോടെ യോനീഭാഗത്ത് വരള്‍ച്ചയുണ്ടാകുകയും സംഭോഗം വേദനാജനകമാകുകയും ചെയ്യും. ഇത്തരം ഘട്ടങ്ങളില്‍ ലൈംഗികാസ്വാദനരീതിയില്‍ മാറ്റംവരുത്താന്‍ ചില ശ്രമങ്ങള്‍ നടത്തണം. യോനി ആര്‍ദ്രമാക്കാന്‍ സഹായിക്കുന്ന ചില ലൂബ്രിക്കന്റ് ജെല്ലികളും ഇപ്പോള്‍ ലഭ്യമാണ്. ഇവയുടെ സഹായത്തോടെ ലൈംഗികബന്ധത്തിന് ശ്രമം നടത്താവുന്നതാണ്. ഇതൊന്നും ചെയ്യാതെ ഭാര്യയുടെ നിസ്സഹകരണത്തില്‍ മനംമടുത്ത അധ്യാപകന്‍ സ്വന്തം ലൈംഗികാസക്തിപൂരണത്തിന് സ്വീകരിച്ച മാര്‍ഗ്ഗം അദ്ദേഹത്തിനുതന്നെ വിനയായത് മിച്ചം! ചെറുപ്പത്തിലൊന്നും ഇങ്ങനെയൊരു പ്രശ്‌നമില്ലാതിരുന്നയാള്‍, വാര്‍ധക്യത്തില്‍ ആദ്യമായി ഇത്തരം വികൃതികള്‍ കാട്ടിയത് വീട്ടുകാര്‍ക്കും ഞെട്ടലുളവാക്കുന്ന കാര്യമായി.
ലൈംഗികതയിലെ സ്ത്രീപുരുഷ വ്യത്യാസങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മ വിവാഹജീവിതത്തില്‍ ഏറെ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. പങ്കാളിയുടെ ലൈംഗികസംതൃപ്തിയെക്കുറിച്ച് തെല്ലും ചിന്തയില്ലാതെ വേഗം രതിമൂര്‍ച്ഛയിലെത്തി സംഭോഗം സ്ഖലനത്തേടെയവസാനിപ്പിക്കുന്ന പുരുഷന്മാരുടെ പങ്കാളികള്‍ ലൈംഗികസംതൃപ്തി എന്തെന്നറിയാതെ ജീവിതം തള്ളിനീക്കുന്നു. തനിക്ക് യാതൊരു സുഖവും പകരാത്ത ഈ പ്രവൃത്തിയോട് താത്പര്യമില്ലായ്മയും വെറുപ്പും തോന്നിത്തുടങ്ങുന്നതോടെ ഭര്‍ത്താവിനോട് നിസ്സഹകരിക്കുന്ന അവസ്ഥ സംജാതമാകും. ഇതോടെ പുരുഷന്മാര്‍ പരസ്ത്രീബന്ധം, മദ്യപാനം, കഞ്ചാവ് ഉപയോഗം തുടങ്ങിയവയിലേക്ക് തിരിയുന്നത് കുടുംബത്തിലെ സ്ഥിതി സങ്കീര്‍ണമാക്കും. ഗാര്‍ഹിക ശാരീരിക പീഡനങ്ങളുടെ നിരവധി കാരണങ്ങളിലൊന്ന് പുരുഷന്റെ ലൈംഗിക അസംതൃപ്തിയാണെന്ന് ചില പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ബഡായി വീരന്മാര്‍......!
വിവാഹം കഴിഞ്ഞിട്ട് രുവര്‍ഷമായിട്ടും ലൈംഗികബന്ധം സാധ്യമാകാത്തതിനെത്തുടര്‍ന്ന് കൗണ്‍സലിങ്ങിനെത്തിയതാണ് മാര്‍ക്കറ്റിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദമ്പതികള്‍. ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഉദ്ധാരണം കിട്ടുന്നുങ്കെിലും അത് നിലനില്‍ക്കുന്നില്ല എന്നതാണ് പ്രശ്‌നം. എന്നാല്‍ ഭാര്യയോട് ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ തനിക്കീ പ്രശ്‌നമുള്ളൂവെന്ന് ഭര്‍ത്താവ്. ''ഞാന്‍ വിവാഹത്തിനുമുന്‍പ് ഏഴ് സ്ത്രീകളുമായി ശാരീരികബന്ധം പുലര്‍ത്തിയിട്ടുണ്ട്. അവരുമായി ബന്ധപ്പെടാനൊന്നും യാതൊരു പ്രശ്‌നവുമില്ലായിരുന്നു. ഇവളുമായി ബന്ധപ്പെടുമ്പോള്‍ മാത്രമാണ് ബുദ്ധിമുട്ട്'' കുറ്റം മുഴുവന്‍ ഭാര്യയുടേതാണ് എന്ന മട്ടിലായിരുന്നു അയാളുടെ സംസാരം.
ഒറ്റയ്ക്ക് സംസാരിക്കണമെന്ന ഭാര്യയുടെ ആവശ്യത്തെ തുടര്‍ന്ന് ഭര്‍ത്താവ് പുറത്തിരുന്നു. ചില വ്യക്തികളുമായി താന്‍ നടത്തിയ ഫേസ്ബുക്ക് ചാറ്റിന്റെ പ്രിന്റൗട്ട് ആയിരുന്നു ഭാര്യക്ക് കാണിക്കാനുണ്ടായിരുന്നത്: ''ഡോക്ടര്‍ എന്റെ ഭര്‍ത്താവ് ഈ പറഞ്ഞതൊക്കെ വെറുതെയാണ്. ഈ പറഞ്ഞ ഏഴുസ്ത്രീകളും ഭര്‍ത്താവിന്റെ കോളേജിലെ സഹപാഠികളായിരുന്നു. അതില്‍ ആദ്യത്തെ ആറുപേരോടും അദ്ദേഹത്തിന് സൗഹൃദം മാത്രമായിരുന്നു ഉായിരുന്നത്. ഏഴാമത്തെ വ്യക്തിയുമായി ഒരുവര്‍ഷം പ്രണയത്തിലായിരുന്നു. എന്നാല്‍ അവരുമായി ശാരീരികബന്ധം പുലര്‍ത്താന്‍ നോക്കിയപ്പോള്‍ അദ്ദേഹം ദയനീയമായി പരാജയപ്പെടുകയും അതോടെ ആ ബന്ധം തകരുകയും ചെയ്തു. ഇതൊക്കെ മറ്റാരും പറഞ്ഞല്ല, ഭര്‍ത്താവിന്റെ മുന്‍ കാമുകിതന്നെ പറഞ്ഞതാണ്. ഭര്‍ത്താവിന്റെ വിവാഹപൂര്‍വബന്ധ കഥകള്‍ കേട്ടുമടുത്ത ഭാര്യ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണത്തിലാണ് ഇതെല്ലാം വ്യക്തമായത്. ഭര്‍ത്താവ് താന്‍ ബന്ധപ്പെട്ടിട്ടുന്നെവകാശപ്പെട്ട സ്ത്രീകളുമായി ഭാര്യ നടത്തിയ ചാറ്റുകളുടെ പ്രിന്റൗട്ടാണ് അവര്‍ എനിക്കു മുന്നില്‍ വെച്ചത്. ''എന്റെ ഭര്‍ത്താവിന് ലൈംഗികബന്ധം നടത്താന്‍ ടെന്‍ഷനാണ്. എപ്പോഴും മദ്യപിച്ചശേഷം മാത്രമാണ് അദ്ദേഹം ബന്ധത്തിന് ശ്രമിക്കാറുള്ളത്''
അമിത ഉത്കണ്ഠമൂലമുള്ള ഒരു ലൈംഗികപ്രശ്‌നത്തെ നിറംപിടിപ്പിച്ച ചില നുണക്കഥകള്‍കൊണ്ട് മൂടിവെക്കാനാണ് ആ ഭര്‍ത്താവ് ശ്രമിച്ചത്. തെളിവുസഹിതം കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം സത്യം തുറന്നുപറഞ്ഞു. കൃത്യമായ ചികിത്സയിലൂടെ അദ്ദേഹത്തിന്റെ ഉത്കണ്ഠ കുറയുകയും ഒരുമാസത്തിനുള്ളില്‍ സുഗമമായ ലൈംഗികബന്ധം സാധ്യമാവുകയും ചെയ്തു. എന്നാല്‍ ഇത്തരമൊരു കാര്യം മൂടിവെക്കാന്‍ ശ്രമിച്ചതുമൂലം ജീവിതത്തിലെ വിലപ്പെട്ട ഒരു വര്‍ഷം പാഴായിപ്പോയെന്നതാണ് യാഥാര്‍ഥ്യം! ശരിയായ ലൈംഗികവിദ്യാഭ്യാസം ലഭിച്ചിരുന്നുവെങ്കില്‍ ഒരിക്കലും ഇങ്ങനെ സമയം പാഴാകില്ലായിരുന്നു.
വിദ്യാഭ്യാസം കൊണ്ട് എന്തുപ്രയോജനം?
മുതിര്‍ന്നവര്‍ക്ക് ലൈംഗികവിദ്യാഭ്യാസം നല്‍കുന്നതുകൊണ്ട് എന്തുപ്രയോജനമെന്ന് ചിലരെങ്കിലും ചിന്തിക്കാം. എന്നാല്‍ അല്പം വൈകിയാണെങ്കില്‍പ്പോലും വിവാഹത്തിനുമുന്‍പ് ലൈംഗികവിദ്യാഭ്യാസം ലഭിക്കുന്നതു കൊണ്ട് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒട്ടേറെ പ്രയോജനങ്ങളുണ്ടാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. യുനെസ്‌കോ നടത്തിയ പഠനങ്ങള്‍ പ്രകാരം ലൈംഗികവിദ്യാഭ്യാസം നേടിയ യുവാക്കള്‍ ലൈംഗികജീവിതം താരതമ്യേന വൈകിയാണ് ആരംഭിക്കുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ ലൈംഗികപങ്കാളികളുടെ പങ്ക് മറ്റുള്ളവരെ അപേക്ഷിച്ച് കുറവായിരിക്കും. ഇത്തരക്കാര്‍ ഗര്‍ഭനിരോധന ഉറപോലെയുള്ള സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സാധ്യത കൂടുതലാണ്.
ഇതുകൊണ്ടുഎച്ച്.ഐ.വി.യും മറ്റ് ലൈംഗിക പകര്‍ച്ചവ്യാധികളും ഇവര്‍ക്കുണ്ടാകാന്‍സാധ്യത കുറവാണ്. ലൈംഗികവിദ്യാഭ്യാസം ലഭിച്ച പുരുഷന്മാര്‍, പങ്കാളികളോട് കൂടുതല്‍ ആദരവ് പുലര്‍ത്തുന്നതായും അവരുടെ അഭിപ്രായങ്ങളെ കൂടുതല്‍ പരിഗണിക്കുന്നതായും കണ്ടുവരുന്നു. ഇവരില്‍ മദ്യാസക്തി, മയക്കുമരുന്നുപയോഗം , അക്രമസ്വഭാവം എന്നിവയും കുറവായിരിക്കും. ലൈംഗികവിദ്യാഭ്യാസം ലഭിച്ച സ്ത്രീകള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരും മെച്ചപ്പെട്ട ആശയവിനിമയശേഷിയുള്ളവരുമായും കുവരുന്നു. ലൈംഗികവിദ്യാഭ്യാസം ലഭിച്ചവരുടെ കുടുംബങ്ങളില്‍ ഗാര്‍ഹികപീഡനത്തിന്റെ തോത് കുറവാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ലൈംഗികവിദ്യാഭ്യാസം ലൈംഗികപരീക്ഷണങ്ങള്‍ക്ക് പ്രേരണയാകുമോ എന്നാശങ്കപ്പെടുന്നവര്‍ക്ക് യുനെസ്‌കോയുടെ 2008-ലെ അന്താരാഷ്ട്ര ലൈംഗികവിദ്യാഭ്യാസ സാങ്കേതിക ദിശാബോധപഠനം മറുപടി നല്‍കുന്നുണ്ട്. വിദ്യാഭ്യാസം ലഭിച്ചവരില്‍ പരീക്ഷണത്വര കുറവായിരിക്കുമെന്നും ലൈംഗിക രോഗങ്ങള്‍, വിവാഹപൂര്‍വ ഗര്‍ഭധാരണം, സുരക്ഷിതമല്ലാത്ത ലൈംഗികവേഴ്ച എന്നിവയുടെ തോത് കുറവായിരിക്കുമെന്നും ആ പഠനം വ്യക്തമാക്കുന്നു. ലൈംഗികവിദ്യാഭ്യാസം ലഭിച്ച യുവതീയുവാക്കളില്‍ ലൈംഗികതയെ സംബന്ധിച്ച തെറ്റിദ്ധാരണകളും മാനസിക പ്രശ്‌നങ്ങളും കുറവായിരിക്കും.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈ ലേഖകനടക്കമുള്ളവര്‍ ചേര്‍ന്ന് ഒരു വിവാഹപൂര്‍വ ബോധവത്കരണ മൊഡ്യുള്‍ തയ്യാറാക്കിയിട്ടു്. ഈ ഗ്രന്ഥത്തില്‍ മുതിര്‍ന്ന യുവതീയുവാക്കള്‍ക്കുള്ള ലൈംഗികവിദ്യാഭ്യാസത്തിന് സഹായിക്കുന്ന ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. വിവാഹിതരായവര്‍ക്കുകൂടി പ്രയോജനപ്പെടുന്ന രീതിയില്‍ വിഭാവനം ചെയ്തിട്ടുള്ള പ്രസ്തുത ഗ്രന്ഥത്തില്‍ മാനസിക പ്രശ്‌നങ്ങളും ശാരീരിക പ്രശ്‌നങ്ങളുമടക്കം വിവാഹജീവിതത്തിന് വിഘാതമാകുന്ന ഒട്ടേറെ വിവരങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിട്ടു്. രചന പൂര്‍ത്തിയായിക്കഴിഞ്ഞ ഈ മൊഡ്യൂള്‍ ഈ വര്‍ഷാവസാനത്തോടെ കുടുംബശ്രീയുടെ കൗണ്‍സലര്‍മാര്‍ വഴി താഴെത്തട്ടില്‍ നടപ്പിലാക്കാനാണ് പദ്ധതി. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സലര്‍മാരുടെ സംസ്ഥാനതല പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞു.
ഡോ. അരുണ്‍ ബി. നായര്‍
അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി
മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
arunb.nair@yahoo.com
Copy from http://www.mathrubhumi.com/women/features/sexual-education-malayalam-news-1.774432
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ