ലൈംഗികത അബദ്ധ ധാരണകൾ






ലൈംഗികതയെക്കുറിച്ച് എല്ലാസമൂഹത്തിലും ഒട്ടേറെ അബദ്ധ ധാരണകൾ നിലവിലുണ്ട്. ഏതാണ്ട്

എല്ലാപ്രദേശങ്ങളിലും,അധികാരസ്ഥാനത്ത്പുരുഷസമൂഹമായത്കൊണ്ട്പുരുഷനെ അനുകൂലി ക്കുന്ന മിത്തുകളാണ് നില നിൽക്കുന്നത്.ശാസ്ത്രീയമായി ഇവ വിശദീകരിക്കുകയും മിത്തുകളെ തുറന്ന് കാണിക്കുകയും ചെയ്താലും കാലാകാലങ്ങളിലായി നില നിന്ന് പോരുന്ന ഈ ധാരണ കളെ ഇല്ലാത്താക്കുക എളുപ്പമല്ലാ.


മുപ്പത് ശതമാനം പുരുഷന്മാർക്കും പലപ്പോഴും ലൈംഗിക വേഴ്ച ഒരു ദുരനുഭവമാണ്. പുരുഷൻ എപ്പോഴും ലൈംഗിക വേഴ്ചക്ക് സജ്ജനാണു എന്ന തെറ്റിദ്ധാരണയാണ് ഇതിനു ഒരു കാരണം. താല്പര്യമില്ലാത്തത്കൊണ്ട് ബന്ധത്തിൽ നിന്നും വിട്ടു നിൽക്കാൻ സ്ത്രീക്ക് അവകാശമുണ്ടെന്ന് സമ്മതിക്കുന്നവരും അതേ അവകാശം പുരുഷന് നൽകാറില്ലാ. എല്ലായ്പ്പോഴും മുൻകൈ എടുക്കേണ്ടത് തന്റെ കടമയാണെന്ന് പുരുഷൻ തെറ്റിദ്ധരിക്കുന്നു. അതുകൊണ്ട് തന്നെ താല്പര്യമില്ലെങ്കിലും ലൈംഗിക വേഴ്ചക്കൊരുങ്ങാൻ അവൻ നിർബന്ധിതനാകുന്നു. ഇതാകട്ടെ; വേഴ്ച ഒരു പരാജയവും ദുരിതാനുഭവവുമാക്കും. ലൈംഗിക പരാജയങ്ങൾ മാനസികമായ തളർച്ചയും പരാജയബോധവുമുണ്ടാക്കുമ്പോൾ ആത്മവിശ്വാസം തകരുകയും ചെയ്യുന്നു.




ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴൊക്കെ സ്ഖലനമുണ്ടാകുന്നു എന്നത്കൊണ്ടാണു പുരുഷന് എല്ലായ്പ്പോഴും അത് ആസ്വാദ്യമാകുന്നു എന്ന തെറ്റിദ്ധാരണയുണ്ടായത് എന്നാണു എന്റെ അനുമാനം.എല്ലാ സ്ഖലനവും ആഹ്ളാദകരമായ ഒരു അനുഭവം ആകണമെന്നില്ലാ. ചിലരിലെങ്കിലും അത് വേദനാജനകമായ ഒരു പ്രക്രിയാകാറുണ്ട്. സ്ഖലനം നടന്നോ എന്നറിയാൻപോലും പറ്റാതെപോകുന്നവരുണ്ട്.സുഖപ്രദമായ സ്ഖലനം ഉണ്ടായില്ലെങ്കിൽ അവന് രതി ആസ്വദിക്കാൻ കഴിയാറില്ലാ. എന്നാൽ കൃത്യമായ രതിമൂർച്ച അനുഭവപ്പെട്ടില്ലെങ്കിലും പലപ്പോഴും സ്ത്രീകൾക്ക് രതി ആസ്വദിക്കാനായെന്നുവരും. സ്ത്രീയുടെ ലൈംഗിക താൽപ്പര്യവും വികാരവും പുരുഷന്റേത്പോലെ തന്നെ ശക്തവും തീവ്രവുമാണ്.പുരുഷന്റെ ശിശ്നാഗ്രത്തിലുള്ള അത്ര തന്നെ നാഡീ തന്തുക്കൾ

സ്ത്രീയുടെ ഭഗശിശ്നികയിലുമുണ്ട്. പുരുഷലിംഗത്തിനേക്കാൾ കുറഞ്ഞ സ്ഥലത്ത് നാഡ്യൂഗ്രങ്ങൾ കൂടിച്ചേർന്നിരിക്കുന്നതിനാൽ അതിനു സംവേദനശേഷി അല്പം കൂടുതലുണ്ടെന്ന് പറയാം.അത്കൊണ്ടാണ് ചുരുക്കം ചില സ്ത്രീകൾക്ക് ബഹുരതിമൂർച്ച സാദ്ധ്യമാകുന്നത്.പുരുഷന് ബഹുരതിമൂർച്ചസാധിക്കാറില്ലാ.ഓരോസ്ത്രീയുടേയുംശാരീരിക,മാനസിക,സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച്ലൈംഗികതപ്രതികരണത്തിലുംവ്യത്യാസമുണ്ടാകാം. സമയവും,സ്ഥലവും,പങ്കാളിയുമായുള്ള അടുപ്പത്തിന്റെ സ്വഭാവവുമെല്ലാം ലൈംഗിക താല്പര്യത്തെ ബാധിക്കും.അതല്ലാതെ സ്ത്രീയായത് കൊണ്ട് മാത്രം ഒരാളുടെലൈംഗിക താല്പര്യത്തിന്റെ തോത് കുറയുന്നില്ലാ.

@ sakalathum.com/index.php?option=com_content&view=article&id=7741%3A2015-10-02-05-42-57&catid=8%3Ahealth&Itemid=29

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ