എട്ട് വര്‍ഷമായി ബന്ധമില്ല

ഞാന്‍ 28 വയസ്സുള്ള വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. കല്യാണം കഴിഞ്ഞ് 10 വര്‍ഷമായി. എട്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്. എന്നാല്‍ പ്രസവത്തിനു ശേഷം ഞങ്ങള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഭര്‍ത്താവിന് തീരെ ഇഷ്ടമില്ല. പുറത്തു പറയാനുള്ള വിഷമം കാരണം വീട്ടുകാരോടുപോലും ഇതുവരെ പറഞ്ഞിട്ടില്ല. ഒരു കുട്ടികൂടി വേണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹത്തോടു പറഞ്ഞാലൊന്നും മറുപടി പറയില്ല. ഇതുമാറി പഴയ കുടുംബജീവിതം തിരിച്ചുകിട്ടാന്‍ എന്തു ചെയ്യണം  

നമ്മുടെ നാട്ടിലെ സ്ത്രീകളുടെ സഹനശക്തിക്ക് നിങ്ങള്‍ ഒരു നല്ല ഉദാഹരണമാണ്. വിവാഹശേഷം ഒരു കുട്ടി ജനിച്ചു. വര്‍ഷം എട്ടായി. ഇപ്പോഴാണ് ഒരു കുട്ടികൂടി വേണമെന്നും ലൈംഗികബന്ധം പുനഃസ്ഥാപിക്കണമെന്നും നിങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ഇത്രയും കാലം ശാരീരികബന്ധത്തിന് നിങ്ങള്‍ക്കും വലിയ ആവശ്യം തോന്നിയിരുന്നില്ല എന്നാണോ? അദ്ദേഹത്തിന് ഇങ്ങനെ താല്‍പര്യം കുറയാന്‍ കാരണമെന്താണ്? സെക്‌സ് തെറാപ്പി ചെയ്യുന്ന ഒരു മനോരോഗവിദഗ്ദ്ധ നെയോ സൈക്കോളജിസ്റ്റിനേയൊ സമീപിച്ച് നിങ്ങളുടെ പ്രശ്‌നങ്ങള്‍ വിശദമായി വിലയിരുത്തണം.

ചില പുരുഷന്മാരില്‍ സ്വവര്‍ഗാനുരാഗം മനസ്സില്‍ പതുങ്ങിക്കിടപ്പുള്ള കാരണം അവര്‍ സാമൂഹികാവശ്യങ്ങള്‍ക്കായി വിവാഹം ചെയ്ത് പേരിനു വല്ലപ്പോഴും ബന്ധപ്പെട്ടു സന്താനോല്‍പാദനവും നടത്തി പിന്നെ രതിയില്‍നിന്ന് തീരെ പിന്മാറി നില്‍ക്കുന്നതു കാണാറുണ്ട്. നിങ്ങളുടെ ഭര്‍ത്താവ് ആ തരത്തില്‍പ്പെട്ട ആളാണോ എന്നും അന്വേഷിക്കേണ്ടതുണ്ട്. 

യോനിയില്‍ ചൊറിച്ചില്‍

എന്റെ വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്‍ഷമായി. ഭര്‍ത്താവിന് 25 വയസ്സുണ്ട്. എന്റെ യോനീഭാഗത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ഭര്‍ത്താവുമായി ബന്ധപ്പെട്ടതിനുശേഷം ചൊറിച്ചില്‍ കഠിനമാവുന്നു. രണ്ടു പ്രാവശ്യം ആര്‍ത്തവവും കഴിഞ്ഞു. അതിനുശേഷമാണ് ഇങ്ങനെ സംഭവിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

വിവാഹം കഴിഞ്ഞ ആദ്യമാസങ്ങളില്‍ യോനീഭാഗത്ത് അല്‍പം ചൊറിച്ചിലും പുകച്ചിലും പല സ്ത്രീകളിലും കാണാറുണ്ട്. കൂടുതല്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കില്‍ പൂപ്പല്‍ബാധയോ അണുബാധയോ ഉണ്ടോ എന്നന്വേഷിക്കണം. ലൈംഗികബന്ധശേഷം മാത്രമാണ് ചൊറിച്ചിലെങ്കില്‍ ഭര്‍ത്താവിനും ചൊറിച്ചിലുണ്ടോ എന്ന് ചോദിക്കണം. ട്രൈക്കോമോണസ് എന്ന രോഗാണു കാരണം ഉണ്ടാകുന്ന അസുഖം പുരുഷന്മാരില്‍ നിന്ന് സ്ത്രീയിലേക്കും സ്ത്രീയില്‍ നിന്ന് പുരുഷന്മാരിലേക്കും മാറി മാറി പകരുന്നു. രണ്ടുപേര്‍ക്കും ചികിത്സ വേണ്ടിവരും.
ചില സ്ത്രീകള്‍ക്ക് ശുക്ലത്തോട് അലര്‍ജി ഉള്ളതായി കണ്ടിട്ടുണ്ട്. ലൈംഗികവേഴ്ച കഴിഞ്ഞ ഉടനെ ചൊറിച്ചിലനുഭവപ്പെടും. ഉറ ഉപയോഗിക്കുമ്പോള്‍ ചൊറിച്ചിലുണ്ടാവില്ല. ഇത് ചികിത്സിച്ച് മാറ്റാവുന്നതാണ്. എല്ലാ സമയത്തും ചൊറിച്ചിലുണ്ടെങ്കില്‍ പ്രശ്‌നത്തിന് കാരണം പൂപ്പല്‍ ബാധയാണോ അടിവസ്ത്രമാണോ സോപ്പാണോ വേറെ വസ്തുക്കളാണോ എന്ന് വിശദമായി പരിശോധിക്കണം. ഒരു ഗൈനക്കോളജിസ്റ്റിന്‍ സമീപി

അയഞ്ഞ പേശികള്‍

എനിക്ക് 22 വയസ്സായി. എന്റെ യോനിയ്ക്ക് തീരെ മുറുക്കമില്ല. ഇതു ശരിയാക്കാന്‍ എന്തോ ശസ്ത്രക്രിയ ഉണ്ടെന്ന് കേട്ടു. ഇതു ശരിയാണോ? ഞാന്‍ സ്വയംഭോഗം ചെയ്യാറുണ്ട്. ഇതുകൊണ്ടാണോ യോനിയിലെ പേശി അയഞ്ഞിരിക്കുന്നത്? അയല്‍ക്കാരനുമായി ഒന്നുരണ്ടു പ്രാവശ്യം ഉറ ഉപയോഗിച്ച് ബന്ധപ്പെട്ടിരുന്നു. സ്വയംഭോഗം ചെയ്താല്‍ കന്യാചര്‍മ്മം പൊട്ടുമോ? ആഴ്ചയില്‍ എത്ര പ്രാവശ്യം സ്വയം ഭോഗം ചെയ്യാം.
Ans: ഒന്നിലധികം പ്രസവങ്ങള്‍ക്കുശേഷം യോനിയില്‍ വരുന്ന അയവു ചില സ്ത്രീകളില്‍ ലൈംഗിക പ്രശ്‌നം സൃഷ്ടിക്കുന്നു. വേഴ്ച സമയത്തു മുറുക്കമില്ലായ്മ അവരുടെ ലൈംഗിക പങ്കാളിക്കു അസംതൃപ്തിയുളവാക്കുന്നു. അടിവയറ്റിലെ പേശികള്‍ക്കു ബലം കൂട്ടാനും അതുവഴി യോനിയില്‍ മുറുക്കം പുനഃസ്ഥാപിക്കാനും കെഗല്‍സ് എക്‌സര്‍സൈസ് എന്ന വ്യായാമം ശീലിക്കാം. പ്രസവത്തിലുണ്ടാവുന്ന ക്ഷതം കാരണം മുറുക്കം നഷ്ടപ്പെടുമ്പോള്‍ ചെറിയ ശസ്ത്രക്രിയ ചെയ്ത് യോനിമുഖത്തിനു മുറുക്കം കൂട്ടാം. പക്ഷെ നിങ്ങളുടെ കത്തില്‍നിന്നും നിങ്ങള്‍ വിവാഹിതയല്ല എന്നാണു മനസ്സിലാകുന്നത്. ഈ ഘട്ടത്തില്‍ ഇതിനു ശസ്ത്രകിയ ചെയ്യേണ്ടതില്ല. ചില സ്വയംഭോഗ രീതികള്‍ കാരണം കന്യാചര്‍മം പൊട്ടാനിടയുണ്ട്. സ്വയംഭോഗം എത്രപ്രാവശ്യം ചെയ്യണമെന്നു നിശ്ചിത കണക്കുകളില്ല. താല്‍പര്യമില്ലാതെയും ശരീരത്തിനു വേദനയുണ്ടാകുന്ന രീതിയിലും സ്വയംഭോഗം പാടില്ല. ഇതുകൊണ്ട് യോനിയിലെ പേശികള്‍ക്ക് അയവു സംഭവിക്കാറില്ല.

ഗുദഭോഗം ശരിയോ?

30 വയസ്സുള്ള വിവാഹിതന്‍. ഭാര്യക്ക് 23 വയസ്സ്. ഒന്നര വര്‍ഷം കൂടുമ്പോള്‍ 70 ദിവസത്തെ ലീവിന് നാട്ടില്‍ വരും. ഭാര്യയുമായി ബന്ധപ്പെടുമ്പോള്‍ ഭാര്യക്ക് കൂടുതല്‍ താല്‍പര്യം ഗുദഭോഗത്തിനാണ്. അതുകൊണ്ട് തെറ്റുണ്ടോ? ഭാര്യയെ പിന്തിരിപ്പിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ?

മലദ്വാരം ലൈംഗികബന്ധത്തിന് പറഞ്ഞതല്ല. അതുകൊണ്ട് ഗുദഭോഗം (സ്ത്രീയായാലും പുരുഷനായാലും) പ്രകൃതിവിരുദ്ധമാണ്. മലദ്വാരത്തിലെ പേശികള്‍ക്ക് അയവു സംഭവിച്ചാല്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ആരോഗ്യത്തിനും ഹാനികരമാണ്. അതുകൊണ്ട് വല്ലപ്പോഴും (ഉറയും ക്രീമും ഉപയോഗിച്ച്) ഒരു വ്യത്യസ്താനുഭവം എന്ന നിലയില്‍ മാത്രമേ ഈ രീതിയിലുള്ള വേഴ്ച പാടുള്ളൂ. ഭാര്യക്ക് സാധാരണ രീതിയിലുള്ള വേഴ്ചയില്‍ സുഖം കിട്ടുന്നില്ല എന്ന അവസ്ഥയാണെങ്കില്‍ അത് അന്വേഷിക്കേണ്ടതാണ്. സെക്‌സ് തെറാപ്പി ചെയ്യുന്ന ഒരു സൈക്കോളജിസ്റ്റിന്യോ സൈക്യാട്രിസ്റ്റിനേയൊസമീപിക്കുക.

ബന്ധപ്പെടലിന്റെ രീതി

എനിക്ക് 28 വയസ്സ്. വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമാകുന്നു. ഒരു കുട്ടിയുണ്ട്. വിവാഹത്തിന്റെ ആദ്യകാലങ്ങളില്‍ ഇല്ലാതിരുന്ന ഒരു പ്രശ്‌നം കാരണം ഇപ്പോള്‍ വല്ലാതെ വിഷമത്തിലാണ്. എനിക്ക് അത്യാവശ്യം തടിയുണ്ട്. ഭര്‍ത്താവുമായി സാധാരണ രീതിയില്‍ ബന്ധപ്പെടുമ്പോള്‍ ലിംഗം വഴുതിപോകുന്നു. ഇതുമൂലം ഭര്‍ത്താവിന് ദേഷ്യമാണ്. അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഞാന്‍ മുകളിലായ രീതിയില്‍ ബന്ധപ്പെടാറുണ്ട്. ഇത് അദ്ദേഹത്തിന് താല്‍പ്പര്യമാണ്. പക്ഷേ സാധാരണ രീതിയില്‍ നിന്ന് വേറെ ഏത് രീതി സ്വീകരിച്ചാലും എനിക്ക് ഒരു തൃപ്തിയും ലഭിക്കുന്നില്ല.

സാധാരണ രീതിയില്‍ തന്നെ ബന്ധപ്പെടുമ്പോള്‍ ശരിക്കും ഉള്ളിലേക്ക് ഇറങ്ങിയാല്‍ മാത്രമേ എനിക്ക് പൂര്‍ണതയില്‍ എത്താന്‍ സാധിക്കുന്നുള്ളൂ. ഭര്‍ത്താവിന് തടി കുറവായത് കാരണം ഇങ്ങനെ ബന്ധപ്പെടുമ്പോള്‍ അദ്ദേഹത്തിന് ഭയങ്കര ബുദ്ധിമുട്ടാണ്. ബന്ധം കഴിയുമ്പോഴേക്ക് ആള്‍ ഭയങ്കര ക്ഷീണിതനാകും. തന്നെയുമല്ല ആള്‍ക്ക് നടുവേദനയും ഉണ്ടാകുന്നു. ഇത് കാരണം ഞങ്ങള്‍ ധര്‍മ്മ സങ്കടത്തിലാണ്. വദനസുരതം കൊണ്ട് അണുബാധയോ മറ്റോ ഉണ്ടാകുമോ?
മെലിഞ്ഞ ഭര്‍ത്താവും തടിച്ച ഭാര്യയും ശാരീരികബന്ധം പുലര്‍ത്തുമ്പോള്‍ സ്ത്രീ മുകളിലുള്ള രീതി ബുദ്ധിമുട്ടുണ്ടാക്കും. സാധാരണ രീതിയില്‍ ബന്ധപ്പെടണമെങ്കില്‍ സ്ത്രീ കട്ടിലില്‍ കിടന്നുകൊണ്ടും പുരുഷന്‍ കട്ടിലിന്റെ വക്കത്തുനിന്നുകൊണ്ടും ഇണയെ സമീപിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഇരുന്നും നിന്നും ചരിഞ്ഞും കിടന്നും പല രീതിയില്‍ പരീക്ഷിച്ചു നിങ്ങള്‍ക്ക് തൃപ്തികരമായ രീതി സ്വീകരിക്കുക. ശുചിത്വം പാലിച്ചാല്‍ വദനസുരതം വഴി അസുഖം വരാന്‍ സാദ്ധ്യതയില്ല.

സ്വയംഭോഗവും അണുബാധയും

വിദ്യാര്‍ത്ഥിനിയാണ്. 22 വയസ്സ്. 18 വയസ്സുള്ളപ്പോള്‍ മുതല്‍ തണുത്ത ഏതെങ്കിലും വസ്തുക്കള്‍കൊണ്ട് സ്വയം ഗുഹ്യഭാഗത്ത് ഉരക്കുമായിരുന്നു. അവ വൃത്തിയാക്കിയ ശേഷമാണ് ഉരച്ചതെങ്കിലും ഇപ്പോള്‍ എനിക്ക് പേടിതോന്നുന്നു. ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാവുമോ എന്നാണെന്റെ പേടി. പ്രത്യേകിച്ച് എച്ച്.ഐ.വി. പോലുള്ള അണുബാധ. സാധാരണയായുള്ള പൊടിയോ അഴുക്കോ അകത്തുചെന്നാല്‍ എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ ഉണ്ടാവുമോ?

ഗുഹ്യഭാഗം ഉരക്കുന്നതും ലിംഗാകൃതിയിലുള്ള വസ്തുക്കള്‍ അകത്തു പ്രവേശിപ്പിക്കുന്നതും സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ സ്വീകരിക്കുന്ന രീതികളാണ്. ശരീരത്തിന്റെ അകത്തു പ്രവേശിപ്പിക്കുന്ന വസ്തുവില്‍ പൊടിയും വൃത്തികേടും ഉണ്ടെങ്കില്‍ അണുബാധയും ചൊറിച്ചിലുമൊക്കെയുണ്ടാവാന്‍ സാദ്ധ്യതയുണ്ട്. എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ ഈ രീതിയില്‍ ഉണ്ടാകാറില്ല. 

ലൈംഗിക പ്രശ്‌നങ്ങള്‍

24വയസ്സുള്ള വിവാഹിതയാണ്. അഞ്ചു വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. കുട്ടികളില്ല. എട്ടു മാസത്തോളമായി ലൈംഗികബന്ധത്തില്‍ സംതൃപ്തി കിട്ടുന്നില്ല. ഈ അവസ്ഥ തരണം ചെയ്യുവാന്‍ പറ്റുമോ. ഇതിന് ചികിത്സയുണ്ടോ. ഇത് ശാരീരിക പ്രശ്‌നമാണോ?

വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായി. സംഭോഗവേളയിലെ അസംതൃപ്തി എട്ടു മാസത്തോളമായി. അതായത് നാലു വര്‍ഷവും നാലു മാസവും തൃപ്തികരമായി ബന്ധപ്പെട്ട ശേഷം ഇപ്പോള്‍ പുതുതായി അനുഭവപ്പെടുന്ന പ്രശ്‌നം എന്നര്‍ഥം. ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങള്‍ സ്ത്രീലൈംഗിക സംതൃപ്തിയെ സ്വാധീനിക്കും. ദമ്പതികള്‍ക്കിടയിലുണ്ടാവുന്ന വൈകാരികപ്രശ്‌നങ്ങള്‍, സ്വരച്ചേര്‍ച്ചയില്ലായ്മ, കുടുംബാന്തരീക്ഷത്തിലെ കല്ലുകടികള്‍, ശാരീരികാസുഖങ്ങള്‍, പരിസരത്തു വരുന്ന മാറ്റങ്ങള്‍ മുതലായവ രതിസുഖത്തെ ബാധിക്കുന്നു. നിങ്ങളുടെ കാര്യത്തില്‍ എന്താണു സംഭവിച്ചതെന്നു വിശകലനം ചെയ്താല്‍ മാത്രമേ പ്രതിവിധി പറയാനൊക്കുകയുള്ളൂ. ഒരു സൈക്കോളജിസ്റ്റിനേയൊ മനോരോഗ ഡോക്ടറേയോ നേരിട്ടുകണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. 

ബലക്ഷയം

രണ്ടു വര്‍ഷം മുമ്പാണ് ഞങ്ങള്‍ വിവാഹിതരായത്.ഭര്‍ത്താവിന് 26 വയസ്സ്. അദ്ദേഹം ആസ്തമയുടെ ചികിത്സയിലാണ്. ഏമൃറലിറ 60 ഗുളിക എന്നും കഴിക്കാറുണ്ട്. ബന്ധപ്പെടുമ്പോള്‍ പെട്ടെന്ന് ബലക്ഷയം വരുന്നതാണ് ഭര്‍ത്താവിന്റെ പ്രശ്‌നം.?

പുരുഷ ലൈംഗിക പ്രതികരണങ്ങളുടെ കാതലായി നാല് ഘടകങ്ങളാണുള്ളത്- ആഗ്രഹം, ഉദ്ധാരണം, സംയോഗം, രതിമൂര്‍ച്ഛ. നിങ്ങളുടെ പങ്കാളിക്ക് ആഗ്രഹം ഉണ്ട്. പക്ഷേ ഉദ്ധാരണത്തിന്റെ ഘട്ടത്തില്‍ തളര്‍ന്നുപോകുന്നു. മരുന്നിന്റെ ഉപയോഗമോ മറ്റു മനഃശാസ്ത്രപരമായ സംഗതികളോ ആയിരിക്കാം കാരണം. ഭര്‍ത്താവ് കഴിക്കുന്ന മരുന്ന് അപസ്മാരത്തിനുള്ളതാണ്. ആസ്തമയ്ക്കുള്ളതല്ല. നല്ലൊരു ഡോക്ടറെ കണ്ട് ലൈംഗികശക്തിയെ ഹനിക്കാത്തതരം മരുന്നു മാറ്റി ഉപയോഗിക്കുക. 

ലൈംഗിക മരവിപ്പ്‌


മധുവിധുവിന്റെ മൂഡിലാണ് ഇപ്പോള്‍ ഞങ്ങള്‍. രണ്ടു മാസം മുമ്പായിരുന്നു വിവാഹം. എനിക്ക് അതിന് മുമ്പ് സെക്‌സിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഞാന്‍ കിടപ്പറയില്‍ മരവിച്ചതുപോലെ ആണെന്നാണ് അദ്ദേഹത്തിന്റെ പരാതി

കൊണ്ടും കൊടുത്തുമുള്ള രീതിയാണ് സെക്‌സില്‍ അഭികാമ്യം. പരസ്പരം ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചറിയുക. എന്താണ് ഭര്‍ത്താവിന് രസകരമാവുന്നതെന്നും തിരക്കുക. Talk എന്ന നാലക്ഷരങ്ങള്‍ക്ക് ലൈംഗികജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. സ്പര്‍ശനങ്ങളും പ്രധാനം തന്നെ. ചുംബനങ്ങളും ആലിംഗനങ്ങളും അത്യാവശ്യമാണ്. സെക്‌സില്‍ വിരല്‍ത്തുമ്പുകള്‍ക്ക് മാന്ത്രികത സൃഷ്ടിക്കാനാവും എന്നുകൂടി അറിയുക. 'ജോയ് ആന്റ് സെക്‌സ്' എന്ന അലക്‌സ് കംഫര്‍ട്ടിന്റെ പുസ്തകം ഇത്തരം സാഹചര്യങ്ങളില്‍ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തരുന്നു.

'മൺസൂണിലെ റൊമാൻസ്' കിടിലൻ ടിപ്സ്

മൺസൂണിലെ റൊമാൻസ്' കിടിലൻ ടിപ്സ്

മഴയത്ത് ഇണചേരുന്നത് രതിയുടെ മാസ്മരിക അനുഭൂതിയാണ്. രതിയുടെ മായിക സൌന്ദര്യത്തിന് മാറ്റുകൂട്ടാന്‍ മഴയുടെ പശ്ചാത്തലത്തിന് കഴിയുന്നതെന്തുകൊണ്ടാണ്?

മൺസൂണിലെ സെക്സും പ്രണയവും ദമ്പതികൾ ആസ്വാദിക്കേണ്ടത് തന്നെയാണ്. മുറിക്ക് പുറത്ത് മഴ പെയ്യുമ്പോള്‍, അന്തരീക്ഷം മൂടിക്കെട്ടുമ്പോൾ ഇഷ്ടപ്പെട്ട ആൾ അടുത്തുണ്ടെങ്കിൽ വലിയ ആനന്ദമാണ്. മഴയത്തെ റൊമാൻസിന് ഇതാ ചില കിടിലൻ ടിപ്സ്.

ഹോട്ട് ചോക്ലേറ്റ് നുണഞ്ഞിരിക്കുന്നതും, ഒരുമിച്ച് ഒരു കോഫി കുടിച്ച് സല്ലപിക്കുന്നതും നിങ്ങളെ റൊമാൻസിൻ്റെ കൊടുമുടിയിലെത്തിക്കും

മഴ നനഞ്ഞുള്ള മൺസൂൺ യാത്രകൾ നിങ്ങളെ ഹരം പിടിപ്പിക്കും. കാറിൽ ലൈറ്റ് മ്യൂസികുമായി ചാറ്റൽ മഴയിലൊരു കാർ യാത്ര രസകരമാണ്. ദൂരയാത്രകൾ തിരഞ്ഞെടുക്കുക., പച്ചപ്പും, വെള്ളച്ചാട്ടങ്ങളുമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതാണ് മൺസൂണിൽ നല്ലത്.

മഴയ്ക്കൊപ്പം ഉണ്ടാകുന്ന ഇരുട്ടില്‍ പരസ്പരം പുണര്‍ന്നമരുമ്പോഴാണ് രതി തീയാകുന്നത്. ജോലിയിൽ നിന്ന് തിരക്കുകളിൽ നിന്നെല്ലാം വിട്ടൊഴിഞ്ഞ് മഴദിവസം മുഴുവൻ സെകസിലേർപ്പെട്ടാലോ

പാർട്ട്നർക്കൊപ്പം മഴ നനഞ്ഞൊരു ട്രെക്കിങ് നിങ്ങളെ ഉൗ‍ർജസ്വരാക്കും. മനോഹരമായ ഒരു റിസോ‍ർട്ടിലെ താമസവും, വൈകിട്ടുള്ള സെക്സും മഴയുടെ പശ്ചാത്തലത്തിലാണെങ്കിലോ ഗംഭിരമായിരിക്കും.

ഒരുമിച്ചുള്ള പാചകവും, മെഴുകുതിരി വെളിച്ചത്തലുള്ള ഡിന്നറും മണ്‍സൂണ്‍ സ്വർഗീയനുഭവമായിരിക്കും. 

ആദ്യരാത്രിയിൽ ബെഡിൽ റോസാപ്പൂക്കൾ വിതറുന്നതിനു കാരണം?

ആദ്യരാത്രി എന്നു പറയുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് പനിനീര്‍ പൂക്കള്‍ കൊണ്ടാലങ്കരിച്ച കട്ടിലിന്റെ ദൃശ്യമാകും. പനിനീര്‍ പൂക്കളുടെ ഇതളുകള്‍ വിതറിയ മെത്തയും മേശപ്പുറത്തെ പഴക്കൂടയും പാല്‍ ഗ്ലാസ്സുമായി വരുന്ന നവവധുവും എല്ലാം ഒരു സിനിമയിലെ രംഗം പോലെ മനസ്സിലേക്ക് വരുന്നുണ്ടോ. എങ്കില്‍ മറ്റൊരു സംഗതി പറയാം.

ഈ പനിനീര്‍ പൂക്കളും ആദ്യരാത്രിയും തമ്മില്‍ ചില ബന്ധങ്ങള്‍ ഉണ്ട് .അത് എന്തൊക്കെയാണെന്നു നോക്കാം. സംഗതി ഒരല്‍പം പൈങ്കിളി ആണെങ്കിലും പനിനീര്‍ പൂക്കളുടെ ഗുണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

 

കല്യാണദിവസം എന്നാല്‍ ടെന്‍ഷന്റെ കൂടി ദിവസമാണ്. അപ്പോള്‍ ആ ടെന്‍ഷനുകളോടെയാകും വരനും വധുവും ആദ്യരാത്രിയില്‍ മുറിയില്‍ പ്രവേശിക്കുന്നത്. അവരെ ഒന്ന് റിലാക്സ് ആക്കാനുള്ള മരുന്നാണ് ഈ പൂക്കള്‍.  അതേ പനിനീര്‍ പൂക്കള്‍ക്ക് സമ്മര്‍ദം അകറ്റി നിങ്ങളെ ശാന്തരാക്കാനുള്ള കഴിവുണ്ട് എന്നാണു പറയുന്നത്.

നല്ല റൊമാന്‍സ് മൂഡ്‌ ഒക്കെ ഒന്ന് വരുത്താന്‍ ഈ പനിനീര്‍ സുഗന്ധം ഉത്തമമാണ്. ആളുകളുടെ ചിന്തകളെ ത്രസിപ്പിക്കാനും മനസ്സ് കുളിരണിയിക്കാനും ഇവയ്ക്കു കഴിയും. അരോമതെറാപ്പിയില്‍ പോലും പനിനീര്‍ പൂക്കള്‍ ഉപയോഗിക്കുന്നത് ഇതുകൊണ്ടാണ്.


പുരുഷനിലും സ്ത്രീയിലും സംയോഗാസക്തിയുണ്ടാക്കാന്‍ പനിനീര്‍ സുഗന്ധത്തിനു സാധിക്കും. അതായാത് പാല്‍ ഗ്ലാസ്സിനുള്ള അത്ര പ്രാധാന്യം ആദ്യരാത്രിയില്‍ പൂക്കള്‍ക്കും ഉണ്ടെന്നു സാരം. മാത്രമല്ല ചുവന്നു തുടുത്ത പനിനീര്‍ പൂക്കള്‍ കണ്ടാല്‍ തന്നെ മനസ്സില്‍ ഒരു രോമാഞ്ചം ഒക്കെ വരില്ലേ. പ്രണയത്തിന്റെ നിറം കൂടിയാണല്ലോ ചുവന്നറോസാപുഷ്പങ്ങള്‍.

ലൈംഗികബന്ധത്തിനു ശേഷം കുളിച്ചാൽ?


ലൈംഗികബന്ധത്തിനു ശേഷം കുളിക്കാമോ ? അതിനെന്താ എന്നു ചോദിക്കാന്‍ വരട്ടെ. ഈ കുളി പാടില്ലെന്ന് സെക്സ് വിദഗ്ധര്‍ പറയുന്നു. കുളിക്കുക എന്നതുതന്നെ മനുഷ്യര്‍ക്ക്‌ വലിയ ഉന്മേഷം നല്‍കുന്ന പ്രവര്‍ത്തിയാണ്. പക്ഷേ സെക്സിനുശേഷം ഉടനെയുള്ള കുളി തല്‍ക്കാലം വേണ്ടെന്നു വിദഗ്ധര്‍ പറയുന്നത്. സെക്സിനു ശേഷം ചെയ്യാന്‍ പാടില്ലാത്ത ചില സംഗതികളുണ്ട്‌. അത് എന്തൊക്കെയാണു നോക്കാം.

സോപ്പ് തേച്ചുള്ള കുളി വേണ്ട
 
സോപ്പ് തേച്ചുള്ള കുളി അഴുക്കും പൊടിയും നീക്കി ശരീരത്തെ ശുദ്ധമാക്കും എന്നത് നമുക്കെല്ലാം അറിയാം. എന്നാല്‍ ലൈംഗികബന്ധത്തിനു ശേഷമുള്ള സോപ്പ്തേച്ചു കുളിയാണ് വേണ്ടെന്നു പറയുന്നത്. ലൈംഗികബന്ധത്തിനു ശേഷം പുരുഷന്റെയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലാകും. ഈ സമയം ഇവിടം അത്യധികം സെന്‍സിറ്റീവ് ആയിരിക്കും .ഈ അവസരത്തില്‍ സോപ്പ് തേച്ചു കുളിച്ചാല്‍ സോപ്പില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കുളിച്ചേ മതിയാകൂ എന്നുണ്ടെങ്കില്‍ സോപ്പ് ഉപയോഗിക്കാതെ വെറും വെള്ളത്തില്‍ കുളിക്കാം.

ചൂടു വെള്ളത്തിലെ കുളി വേണ്ട

ചൂടു വെള്ളത്തില്‍ കുളിക്കാന്‍ എല്ലാവർക്കും ഇഷ്ടമാണ്. എന്നാല്‍ സെക്സിനു ശേഷം ഈ കുളി വേണ്ടേ വേണ്ട. ലൈംഗികബന്ധത്തിനു ശേഷം സ്ത്രീയുടെ യോനീമുഖം അൽപം വികസിച്ചായിരിക്കും ഇരിക്കുന്നത്. ഈ സമയത്തെ ചൂടു വെള്ളത്തിലെ കുളി ചിലപ്പോള്‍ ഇവിടുത്തെ ചർമത്തിന് അണുബാധ ഉണ്ടാക്കാന്‍ കാരണമാകും.

ലൈംഗികബന്ധത്തിനു ശേഷം സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കാന്‍ ഏറ്റവും നല്ലത് പേപ്പര്‍ റോള്‍ അല്ലെങ്കില്‍ ടവല്‍ ആണ്. ലൈംഗികാവയവങ്ങള്‍ സാധാരണനിലയിലേക്ക് വരുന്നതു വരെ ഇങ്ങനെ ചെയ്യുന്നത് തന്നെയാണ് ഉചിതമെന്ന് വിദഗ്ധര്‍ പറയുന്നു.

എന്നാല്‍ ഒരിക്കലും നനഞ്ഞ ടിഷ്യൂകള്‍ ഉപയോഗിക്കരുത്. ഇതിലെ സുഗന്ധത്തിനു ചേര്‍ക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ ഗുണത്തെക്കാള്‍ ദോഷമാകും ചെയ്യുക. ലൈംഗികബന്ധത്തിനു ശേഷം ഏറ്റവും നല്ല പ്രവര്‍ത്തി ഉടനെ മൂത്രമൊഴിക്കുക എന്നതാണ്. മറ്റു അണുബാധകളില്‍ നിന്നു ശരീരത്തെ സംരക്ഷിക്കാനുള്ള ഉചിതമായ നടപടിയും ഇത്.

ഹണിമൂൺ കാലം എങ്ങനെ വേണം?

പണ്ടു കാലത്തേതിൽ നിന്നു വ്യത്യസ്തമായി കല്യാണം തീരുമാനിക്കുമ്പോൾതന്നെ ഹണിമൂൺ ട്രിപ്പ് എങ്ങോട്ടോന്ന് പ്ലാനും വിവാഹിതരാകാൻ പോകുന്നവർ തമ്മിൽ തീരുമാനിച്ചിട്ടുണ്ടാകും. ദാമ്പത്യത്തിന്റെ ആദ്യനാളുകളായ ഹണിമൂൺ ദിനങ്ങളെ ഒരു പരീക്ഷണകാലഘട്ടമായി കരുതുന്നവരുണ്ട്. നല്ല നിലയിൽത്തന്നെ പാസാവേണ്ട എൻട്രൻസ് പരീക്ഷയാണിതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

എന്തൊക്കെയായാലും ദാമ്പത്യത്തിന്റെ ആരംഭം ഇവിടെനിന്നു തന്നെയാണ്. മനസ്സിൽ നിന്നു തുടങ്ങി ശരീരത്തിലാകെ ത്രസിച്ചു മനസ്സും ശരീരവും ഒന്നായിത്തീരുന്നതും അവനും അവളും നമ്മളായിത്തീരുന്നതും ഇവിടെയാണ്. അതിനാൽത്തന്നെ വിവാഹത്തിനു ശേഷമുള്ള ആദ്യ നാളുകൾ ദാമ്പത്യ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കും.

ലൈംഗികതയിൽ രൂപം, ആകൃതി, ശരീരങ്ങൾ തമ്മിലുള്ള പൊരുത്തം എന്നിവ അവനു പ്രധാനമാണ്. അവൻ വഴി അവൾ എത്രമാത്രം സന്തോഷിക്കുന്നു എന്നതു അവനു പ്രധാനമാണ്. ഇതു പുരുഷനിൽ ലൈംഗിക ഉണർവുണ്ടാക്കും. അവളെ അപേക്ഷിച്ചു ലൈംഗികതയിൽ ഉണർവു നേരത്തെയെത്തുന്നതു അവനിലാണ്.

സാവധാനത്തിൽ പരസ്പരം മനസിലാക്കേണ്ടതാണു പങ്കാളികളുടെ ലൈംഗിക ഇഷ്ടങ്ങളും മറ്റും. അതിനുള്ള ദിനങ്ങളായി ഹണിമൂണിന്റെ ആദ്യകാല ഘട്ടത്തെക്കരുതാം. ആഗ്രഹങ്ങളും ബലഹീനതകളും രുചികളും തുറന്നുപറയുക. ആദ്യരാത്രിയിൽത്തന്നെ ലൈംഗികബന്ധവും രതിമൂർഛയും നേടാനാകാത്തതിൽ വിഷമിക്കേണ്ട. ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ.

എങ്ങനെ ലൈംഗികതയിൽ ഇടപെടുന്നു എന്നതിന്റെ അത്ര തന്നെ പ്രധാനമാണ് എവിടെ ലൈംഗികതയ്ക്കായി തിരഞ്ഞെടുക്കുന്നു എന്നതും, കാരണം ഓരോ വ്യക്തികൾക്കും വൈകാരിക ഉണർവു സമ്മാനിക്കുന്ന ഇടങ്ങൾ വ്യത്യസ്തമായിരിക്കും. എല്ലായ്പ്പോഴും അതു കിടപ്പറ തന്നെ ആയിരിക്കണമെന്നില്ല. ഹണിമൂണിനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ വേറിട്ട പശ്ചാത്തലങ്ങളിലെ ലൈംഗികത ദമ്പതികൾക്ക് ആസ്വാദ്യകരമായ പുത്തൻ അനുഭൂതികൾ പകരും.