കന്യാചർമം ചില ധാരണകളും സത്യാവസ്ഥയും



BY healthykeralam.com

“ഡോക്ടർ ….ഒരു പാട് സ്വപ്നങ്ങളുമായി എല്ലാരെയും പോലെ എന്റെയും ആദ്യരാത്രി ആരംഭിച്ചു. എനിയ്ക്ക് വേണ്ടി മാത്രം കാത്തിരിയ്ക്കുന്ന കന്യകയായ എന്റെ ഭാര്യയുടെ കന്യാചർമം ഇപ്പോൾ പൊട്ടുമെന്നും രക്തം വരുമെന്നും ഞാൻ പ്രതീക്ഷിച്ചു. പക്ഷേ സംഭോഗം കഴിഞ്ഞിട്ടും ഒരു തുള്ളി രക്തം പോലും കിനിഞ്ഞില്ല .ഭാര്യയുടെ അവിഹിത വേഴ്ചകളെ പറ്റിയുള്ള എന്റെ സംശയം അവിടെ തുടങ്ങി…”.

ഒരു മനശാസ്ത്രജ്ഞന്റെ മുന്നിൽ വരുന്ന പ്രധാന സംശയങ്ങളിൽ ഒന്നാണ് ഇത്. ദാമ്പത്യ ജീവിതത്തിലെ ആദ്യ സംഭോഗത്തിലാണ് യുവതികളുടെ കന്യാചർമം ഭേദിയ്ക്കപ്പെടുന്നത് വിവാഹ പൂർവ്വ ബന്ധത്തിൽ എർപ്പെട്ടിട്ടില്ലാത്ത കന്യകകളുടെ കാര്യത്തിലാണ് ഇത് പ്രസക്തം. എന്നാൽ കന്യാചർമം ലൈംഗികബന്ധത്തിൽ കൂടി അല്ലെതെയും ഭേദിയ്ക്കപ്പെടാവുന്നതാണ്.ചിലപ്പോൾ കായികമായ അധ്വാനമോ ലൈംഗികാവയവത്തിന്റെ രോഗബാധയോ കന്യാചർമത്തിനു പോറലേല്പിച്ചു എന്നും വരാം.വ്യക്തികളെ അനുസരിച്ചു വ്യത്യസ്തമായിരിയ്ക്കും കന്യാചർമത്തിന്റെ കാഠിന്യം.ആദ്യമായി ഉണ്ടാകുന്ന സംഭോഗത്തിനു നേരിയ രക്തപ്രവാഹം പ്രായേണ കാണാറുണ്ട്‌. ചിലർക്ക് വേദനയുണ്ടായി എന്നും വരാം. ലൈംഗികപരമായി അറിവില്ലാത്ത ദമ്പതികൾ എങ്കിൽ സംഭോഗത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാനും സാധ്യതയുണ്ട്.

ആദ്യ സംഭോഗത്തിന്റെ ഉത്കണ്ഠ കുറെയൊക്കെ പരിഹരിയ്ക്കാൻ കഴിയണം എങ്കിൽ പുരുഷന്റെ നിയന്ത്രണവും സ്ത്രീയുടെ സഹകരണവും ആവശ്യമാണ്‌. പിന്നീടുള്ള ആരോഗ്യപരമായ ബന്ധത്തിന് ഇത് ആവശ്യമാണ്‌. ആദ്യ വേളകളിലെ അമിതമായ ഭോഗതാത്പര്യം ദമ്പതിമാരുടെ ശാരീരിക-മാനസിക തകർച്ചയിൽ കൊണ്ടെത്തിയ്ക്കും.

ആദ്യ സംഭോഗത്തെ തുടർന്നു കന്യാ ചർമം ഭേദിയ്ക്കുകയും വിശ്രമമില്ലാതെ അടുത്ത സംഭോഗത്തിനു തുനിയുകയും ചെയ്യുന്നത് വിവേകമല്ല . കന്യാചർമം പൊട്ടിയിട്ടുണ്ടെങ്കിൽ വേദന സ്വാഭാവികമായിരിയ്ക്കും. ഈ വേദന യോനീ നാളത്തിന്റെ സങ്കോച വികാസത്തെ തുടർന്നു കുറച്ചു കാലം നിലനിൽക്കുന്നതിനാൽ ആദ്യ സംഭോഗത്തിനു ശേഷം അല്പം ദിവസം വരെ ക്ഷയോടെ കാത്തിരിയ്ക്കുക.

ദാമ്പത്യത്തിന്റെ ആരംഭത്തിൽ പുരുഷന്റെ ഉശിര് തെളിയിക്കലും സംഭോഗ ശ്രമങ്ങളുടെ ആധിക്യവും ഭാര്യയിൽ സിസ്റ്റൈറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണം ആകാറുണ്ട്. അതിനാൽ ചരട് പൊട്ടിയ ലൈംഗിക പ്രകടനമല്ല ദാമ്പത്യത്തെ ഭദ്രമാക്കുന്നത് എന്ന അറിവ് ഉണ്ടായിരിയ്ക്കണം.

പുരുഷൻ ആദ്യ സംഭോഗത്തിൽ തന്നെ രതിമൂർച്ഛ അനുഭവിയ്ക്കുമെങ്കിലും സ്ത്രീ ആ അവസ്ഥയിൽ എത്തിപ്പെടാൻ അല്ലെങ്കിൽ അതിന്റെ ക്രമം അവൾക്കു തിരിച്ചറിയാൻ ദിവസങ്ങളോ ആഴ്ചകളോ വേണ്ടി വന്നേയ്ക്കാം. ഇതിനായി പക്വതയും ക്ഷമയും ഉള്ള പുരുഷന്റെ ലൈംഗികപരമായ ക്ഷമതയാണ് അവൾ ആഗ്രഹിയ്ക്കുന്നത്.

ആദ്യമായി ബന്ധത്തിൽ ഏർപ്പെടും മുന്നേ യോനീ പ്രവേശനം സുഗമമായി സാധ്യമാക്കേണ്ടതുണ്ട് .അതിനായി സ്ത്രീ യോനിയെ കുറിച്ചുള്ള അറിവ് ആവശ്യമാണ്‌. യോനീ സ്ഥാനം തിരിച്ചറിയാൻ യോനിയിൽ വിരൽ പ്രവേശിപ്പിച്ചു നോക്കാം .ലിംഗം പ്രവേശിപ്പിയ്ക്കാൻ ഇതുതകും എന്ന് മാത്രമല്ല കന്യാചർമം ഭേദിയ്ക്കാനോ അതിന്റെ സുഷിരം വലുതാക്കാണോ ഇത് സഹായിക്കുകയും ചെയ്യും.

ചില സ്ത്രീകൾക്ക് കന്യാ ചർമത്തെ കുറിച്ച് വളരെയധിക ഭീതിയും ആശങ്കയും ഉണ്ടായിരിയ്ക്കും. ഭർത്താവിന്റെ ക്ഷമയും സ്നേഹവും ആണ് ഇതിനു പ്രതിവിധി. ലിംഗ പ്രവേശന സമയം നീട്ടിക്കൊണ്ടു പോകുകയും അതിനായി ഭാര്യയെ ഉത്തേജിതയാക്കുകയും ചെയ്യണം .ലൈംഗിക അന്ധം സുഗമമാക്കാൻ ഭാര്യ ഭർത്താവിന്റെ ലിംഗം ആവശ്യാനുസരണം സ്വന്തം യോനിയിലേയ്ക്ക് പ്രവേശിപ്പിയ്ക്കണം. ലിംഗ പ്രവേശനം സൃഷ്ടിയ്ക്കുന്ന വേദനയും അസ്വസ്തയും തിരിച്ചറിയുന്ന അവൾ തന്നെ അത് തീരുമാനിയ്ക്കുന്നതിൽ അപാകതയൊന്നും ഇല്ല. മാത്രമല്ല ഇതുകാരണം വികാരോത്തേജനത്തിന്റെ പാരമ്യതയിൽ കന്യാചർമഭേദനം വലിയ പ്രശ്നം ഉണ്ടാക്കില്ല. കന്യാചർമം പൊട്ടി അമിതമായ രക്ത സ്രാവം ഉണ്ടാകുക ആണെങ്കിൽ തുടകൾ ചേർത്തുവച്ചു കുറച്ചു നേരം മലർന്നു കിടക്കുക. സാധാരണഗതിയിൽ അതോടെ രക്തപ്രവാഹം നിലയ്ക്കുന്നതാണ് .

അതിനാൽ കൂട്ടായ പ്രവർത്തനം ആണ് ലൈംഗികബന്ധത്തെ മധുരമുള്ളതാക്കുന്നതെന്ന് അറിവുണ്ടാകണം .ലൈംഗികവിജ്ഞാനം നിർബന്ധമായും നേടിയിരിയ്ക്കണം . കീഴടക്കലോ അമിത പ്രതീക്ഷകളോ സംശയങ്ങളോ അല്ല സ്വയം രസിയ്ക്കുകയും ഇണയെ രസിപ്പിയ്ക്കുകയും ചെയ്യുക. അത്രമാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ