കുട്ടികള്‍ മൂന്നു വയസ് കടക്കുമ്പോള്‍ തന്നെ താന്‍ ആണാണോ പെണ്ണാണോ എന്ന് ചിന്ത മനസില്‍ ഉടലെടുക്കും. നാല് അഞ്ച് വയസ് കടക്കുമ്പോള്‍ തന്നെ ലൈംഗികാവയവങ്ങലെക്കുറിച്ചുള്ള സംശയങ്ങളും ജിജ്ഞാസയും കുട്ടിയില്‍ പ്രകടമാകും.
പെണ്‍കുട്ടികളില്‍ താരുണ്യത്തിന്‍റെ ആദ്യം കാണുന്ന ലക്ഷണം സ്തന വളര്‍ച്ചയാണ്. സ്തന ഭാഗത്ത് തുടിപ്പായി പ്രാഥമിക സ്തന വളര്‍ച്ച പ്രത്യക്ഷമാകുന്നു. ക്രമേണ ഏരിയോളവും നേര്‍ത്ത മുലക്കണ്ണും പ്രത്യക്ഷപ്പെടുന്നു.പ്രാഥമിക സ്തന വളര്‍ച്ചയോടെ ഗര്‍ഭാശയവും വളര്‍ച്ച തുടങ്ങും. ഒപ്പം യോനിയും അണ്ഡാശയങ്ങളും വികസിച്ചു തുടങ്ങുന്നു.
ഗുഹ്യഭാഗങ്ങളില്‍ രോമങ്ങള്‍ വളര്‍ന്നു തുടങ്ങുന്നതും ഇക്കാലത്താണ്. പത്ത് വയസിനും 14 വയസിനും മദ്ധേ്യ ആദ്യത്തെ ആര്‍ത്തവം ആരംഭിക്കും. ഈ സമയമാകുമ്പോള്‍ സ്തനങ്ങള്‍ക്ക് വളര്‍ച്ചയെത്തിയിരിക്കും.
ഈസ്ട്രജന്‍ ഘടകങ്ങള്‍ അധികമുള്ള മാംസാഹാരവും മറ്റും പതിവായതോടെ സ്തന വളര്‍ച്ച, ആര്‍ത്തവം നേരത്തേയാകല്‍ തുടങ്ങിയ കാര്യങ്ങള്‍ സര്‍വസാധാരണമാണ്.പ്രഥമാര്‍ത്തവ ത്തിനു ശേഷം ഒരു വര്‍ഷത്തോളം മാസമുറ ക്രമമായി വരുന്നില്ല. ഈ കാലഘട്ടത്തില്‍ പലപ്പോഴും അണ്ഡോദ്പാദനവും നടക്കാറില്ല. അടുത്ത ചില മാസങ്ങള്‍ക്കകം അണ്ഡാശയങ്ങളും മറ്റ് ലൈംഗികാവയവങ്ങളും വളര്‍ച്ചയെത്തുന്നു.
സ്ത്രീ ലൈംഗികാവയവങ്ങളെ രണ് ടായി തരം തിരിക്കുന്നു.ബാഹ്യ ലൈംഗികാവയവങ്ങളും ആന്തര ലൈംഗികാവയവങ്ങളും. അണ്ഡാശയങ്ങള്‍, അണ്ഡവാഹിനികള്‍, ഗര്‍ഭ പാത്രം, യോനി എന്നിവയാണ് ആന്തരിക ലൈംഗിക അവയവങ്ങള്‍. ബാഹ്യ ലൈംഗികാവയവങ്ങളെ ഒരുമിച്ച് ഉപസ്ഥം അല്ലെങ്കില്‍ ഭഗം എന്ന് വിളിക്കുന്നു. സ്തനങ്ങളും സ്ത്രീ ലൈംഗികാവയവങ്ങളുടെ ഭാഗമായാണ് കരുതുന്നത്.
യോനിയുടേയും അനുബന്ധ കേന്ദ്രങ്ങളുടേയും പ്രാധാന്യം പരിഗണിക്കാം
യോനി
നിവര്‍ന്നു നില്‍ക്കുമ്പോള്‍ താഴെ നിന്ന് മുകളിലേക്ക് ഏറെക്കുറെ 45 ഡിഗ്രി ചെരിഞ്ഞ് നില കൊള്ളുന്ന പേശീ നിര്‍മ്മിതമായ നാളിയാണ് യോനി.യോനിയുടെ മുകളറ്റം ഗര്‍ഭാശയമായകഴുത്തിനോട് ഉപമിച്ചിരിക്കുന്നു. പ്രസവിക്കാത്ത സ്ത്രീകളില്‍ യോനിനാളിയുടെ മുന്‍ ഭിത്തിക്ക് ആറു മുതല്‍ 8 സെന്‍റിമീറ്റര്‍ നീളമാണുള്ളത്. യോനിക്കു നാളിക്കു മുന്നിലായി മൂത്രാശയവും മൂത്രനാളിയും സ്ഥിതി ചെയ്യുന്നു. പിന്നിലാണ് മലദ്വാരം.
ഉപസ്ഥത്തില്‍ മൂത്ര ദ്വാരത്തിന് തൊട്ടു താഴെയാണ് യോനീ കവാടം. നിരവധി ചുള്വുകളും മടക്കുകളുമുള്ള സവിശേഷ tÇഷ്മ കലകള്‍ യോനീ നാളിയുടെ ഉള്‍ഭിത്തിയെ ആവരണം ചെയ്യുന്നു. സാധാരണ നിലയില്‍ യോനീ നാളിയുടെ ഭിത്തികള്‍ ഒട്ടിച്ചേര്‍ന്നാണ് നില കൊള്ളുന്നത്. സമയാസമയങ്ങളില്‍ വികസിക്കാനും ചുരുങ്ങാനും കഴിയുന്നതാണ് യോനീനാളം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പുരുഷ ലിംഗത്തെ സ്വീകരിക്കുന്ന യോനിക്ക് പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തേക്ക് തള്ളാന്‍ തക്കവണ്ണം വികസിക്കാന്‍കഴിയും.
1950 കള്‍ക്ക് അവസാന ഘട്ടത്തിലും 60 കളുടെ തുടക്കത്തിലും അമേരിക്കയിലെ മാസ്റ്റേഴ്സ് ആന്‍ഡ് ജോണ്‍സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പഠനങ്ങളിലാണ് യോനിയെക്കുറിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചത്.
ആയിരത്തോളം സ്ത്രീകളുടെ യോനി പരിശോധിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തിയത് ഈ സ്ഥാപനത്തിലെ വില്യം മാസ്റ്റേഴ്സും വിര്‍ജീവിയ ജോണ്‍സണുമായിരുന്നു. ശാസ്ത്രീയമായ പഠനത്തിന് നിരവധി ക്യാമറാകളും ഉപയോഗിച്ചു.
കുത്രിമ ക്യാമറ ഘടിപ്പിച്ച ശേഷം കുത്രിമ ലിംഗങ്ങളെ യോനിയില്‍ കടത്തുകയായിരുന്നു പതിവ്. ലിംഗ സന്നിവേശ സമയത്ത് യോനിയിലെ മാറ്റങ്ങള്‍ നിരീക്ഷിച്ച സംഘം പിന്നീട് പുരുഷ ലിംഗം കടത്തി യോനിയുടെ പ്രവര്‍ത്തനം നിരീക്ഷിച്ചു. കാര്യമായ വ്യത്യാസം അനുഭവപ്പെട്ടില്ല.
കുത്രിമ ലിംഗം പ്രവര്‍ത്തിച്ച സ്ത്രീകള്‍ മിക്കവരും വൈകാതെ ലൈംഗികമായി ബന്ധപ്പെടുകയോ അല്ലെങ്കില്‍ സ്വ.യംഭോഗം നടത്തുകയോ ചെയ്തതായി വിര്‍ജീവിയ അവരുടെ കുതിയില്‍ രേഖപ്പെടുത്തി. ക്രിത്രിമ ലിംഗമാണെങ്കിലും യോനി അതിനോട് യഥാര്‍ത്ഥ അവസ്ഥയില്‍ പ്രതികരിച്ചുവെന്ന് ഉറപ്പായതായി വെര്‍ജീനിയ പറയുന്നു.
യോനീകവാടത്തില്‍ നിന്നും പിന്നിലേക്ക് പോകുന്തോറും യോനീനാളത്തിന്‍റെ വ്യാസം കൂടിക്കൂടിയാണ് വരിക.
ഗര്‍ഭാശയക്കഴുത്തിന് അടുത്താണ് യോനീ നാളത്തിന് വ്യാസം ഏറ്റവും കൂടുതല്‍ .ലൈംഗിക ബന്ധ സമയത്ത് ചില സ്ത്രീകള്‍ ബാഹ്യ ലീലകള്‍ ഇടക്കു വച്ച് നിര്‍ത്തി ലിംഗം വേഗം യോനിയിലേക്ക് കടത്താന്‍ ആവശ്യപ്പെടും. ഇതിന് അടിസ്ഥാനമാകുന്നത് യോനിയിലെ തിളച്ചു മറിയുന്ന നാഡീ വ്യൂഹങ്ങളാണ്.
ഈ ഘട്ടത്തില്‍ യോനീ നാളത്തിന്‍റെ ആദ്യ പകുതിയോളം ഭാഗത്ത് രക്തം ഇരച്ചു കയറി നിറഞ്ഞ യോനി കൂടുതല്‍ ചുരുങ്ങിയ നിലയിലാകും.
ലൈംഗിക ബന്ധത്തില്‍ പുരുഷ ലിംഗം ഇടിച്ചു കയറുന്ന ഘട്ടമാകുമ്പോള്‍ ഈ നാഡി വ്യൂഹം യഥാര്‍ത്ഥത്തില്‍ ആനന്ദ നര്‍ത്തനമാടുകയാണ് ചെയ്യുന്നത്.
സമയം പറഞ്ഞാല്‍ 3 മുതല്‍ 15 കമ്പനങ്ങള്‍ സംഭവിക്കാന്‍ വെറും 0.8 സെക്കന്‍റ് മതിയാകും.യോനീ കവാടത്തിലെ അതിവേഗത്തില്‍ സംഭവിക്കുന്ന ഈ വിറയലിന്‍റെ അവസാനമാണ് രതിമൂര്‍ച്ഛയായി മാറുന്നത്. ലൈംഗിക ക്ഷമമായ ഘട്ടത്തില്‍ യോനിക്ക് ഉള്‍ഭാഗത്ത് കാണുന്ന tÇഷ്മ സ്തരം പ്രായമാകുന്തോറും ക്രമേണ നേര്‍ത്തു വരും. കൂടുതല്‍ പ്രസവിക്കുന്ന സ്ത്രീകളില്‍ യോനീ നാളം കൂടുതല്‍ മിനുസമാര്‍ന്നതായി മാറും.
ബാല്യത്തില്‍ യോനിയില്‍ ക്ഷാര സ്വഭാവമാണുള്ളത്. കൗമാരത്തില്‍ ഇത് അ¾തക്ക് വഴിമാറും. വാര്‍ദ്ധക്യത്തില്‍ ലൈംഗിക ക്ഷമത കുറയുകയും യോനിയുടെ അ¾ ഗുണം കുറഞ്ഞ് ക്ഷാരത്വത്തിലേക്ക് മാറുകയും ചെയ്യും.
ബാഹ്യ ലൈംഗികാവയവമായ രതി ശൈലം അരക്കെട്ടിന് മുന്‍ വശത്ത് ഉപസ്ഥത്തില്‍ ത്രികോണാകുതിക്ക് സമാനമായി അല്‍പം തടിച്ച് രോമാവുതമായി കാണുന്ന ഭാഗമാണ് രതിശൈലം.
പ്രണയദേവതയായ വീനസിന്‍റെ ആവാസ ശൈലം എന്നര്‍ത്ഥമുള്ള മോണ്‍സ് വെനെറിസ് എന്ന ലാറ്റിന്‍ വാക്കാണ് ഈ ഭാഗത്തെ സൂചിപ്പിക്കുന്നത്.കൊഴുപ്പ് കൂടുതലുള്ള സ്ത്രീയാണെങ്കില്‍ ഈ ഭാഗം നല്ല പതുപതുപ്പോടെ തടിച്ച് ഉന്തി നില്‍ക്കും. രതിശൈലത്തിന്‍റെ തുടര്‍ച്ചയെന്നോണമാണ് മറ്റ് ലൈംഗികാവയവങ്ങള്‍.
അനവധി നാഡികള്‍ നിറഞ്ഞ ഭാഗമാണിത്. അതിനാല്‍ തന്നെ സംവേദന ശേഷി ഏറെ കൂടുതലുമാണ്.രതി ശൈലത്തില്‍ സ്പര്‍ശിക്കുന്നത് ലൈംഗികോത്തേജനത്തില്‍ അവസാനിക്കും.
ബുഹത് ഭഗാധരം
രതി ശൈലത്തിന് മദ്ധ്യത്തില്‍ ഭഗദ്വാരത്തിന് ഇരു വശത്തുമായി തടിച്ച മടക്കുകള്‍ പോലെയുള്ള ഭാഗമാണ് ബുഹദ് ഭഗോദരം.
ലോലമായ ആന്തരിക അവയവങ്ങളെ സംരക്ഷിക്കുന്ന ചുണ് ടുകള്‍ പോലെയാണ് ഇവ.ബുഹദ് ഭഗോദരങ്ങളിലും ഗുഹ്യ രോമങ്ങള്‍ കാണാം. കന്യകകളില്‍ ബുഹദ് ഭഗോദരങ്ങള്‍ കൂടി ചേര്‍ന്ന നിലയിലാണ്. പ്രസവം, വാര്‍ദ്ധക്യം മുതലായവ ബുഹദ് ഭഗോദരങ്ങളുടെ മുറുക്കും കുറക്കുകയും അവ തമ്മില്‍ അല്‍പം പാലിച്ചു നില്‍ക്കുന്നതിന് സമാനമാക്കുകയും ചെയ്യും.
ബുഹത് ഭഗാധരങ്ങള്‍ക്ക് ഉള്ളില്‍ അവക്ക് സമാന്തരമായി കാണുന്ന അവയവമാണ് ലഘു ഭഗാധരം.
ഭഗദ്വാരത്തിന് മുകളില്‍ ഒരു കേന്ദ്രത്തില്‍ നിന്നും തുടങ്ങി ഇരു വശത്തേക്കും വളര്‍ന്ന് സുരക്ഷാ കമാനം പോലെ ഇത് നില കൊള്ളുന്നു. ഇംഗ്ലീഷിലെ വി എന്ന അക്ഷരം കമഴ്ത്തി വച്ചതു പോലെ.
സ്ത്രീകളിലെ അഗ്ര ചര്‍മ്മമായി പല വൈദ്യ ശാസ്ത്രജ്ഞരും ഇതിനെ പരിഗണിക്കുന്നു. നിരവധി നാഡീ തന്തുക്കള്‍ നിറഞ്ഞ ലഘു ഭഗാധരങ്ങള്‍ വളരെയേറെ സംവേദന ശേഷിയുള്ള ഭാഗമാണ്.
ഓരോ വ്യക്തിയടേയും മുഖച്ഛായയും വിരലടയാളവും വ്യത്യസ്തമാകുന്നതു പോലെ തന്നെ ലൈംഗിക അവയവങ്ങളും വ്യത്യസ്തമാണ്.
പല സ്ത്രീകളിലും ലഘു ഭഗാധരങ്ങള്‍ വളരെ ചെറുതും ലോലവുമായിരിക്കും. ചില പുരുഷന്മാരുടെ തീരെ ചെറിയ ലിംഗത്തിന് സമാനമായ അവസ്ഥയായി ഇതിനെ കരുതാം. ചിലരില്‍ അത് ചെറു വരമ്പുകള്‍ പോലെയാകും. മറ്റു ചിലര്‍ക്ക് അത് ചിറകുകള്‍ക്ക് സമാനമായി വലുതായിരിക്കും. ഏതാനും മില്ലി മീറ്റര്‍ മുതല്‍ മൂന്നിഞ്ചു വരെയുള്ള ലഘു ഭഗോധരങ്ങള്‍ ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്.
ലൈംഗികോത്തേജന വേളയില്‍ ലഘു ഭഗോദരങ്ങളിലെ അനവധി അനവധി ലോമികകളില്‍ രക്തം നിറഞ്ഞ് വിങ്ങി വീര്‍ക്കുന്നു. ലഘു ഭഗോദരങ്ങളുടെ മുകളറ്റം കൂടിച്ചേരുന്നത് ഭഗശിശ്നികക്കു മുകളിലാണ്. തൊട്ടു മുകളില്‍ എന്ന് എടുത്തു പറയണം. ഭഗശിശ്നികയുടെ അഗ്ര ചര്‍മ്മമായി പ്രവര്‍ത്തിക്കുന്നതും ലഘു ഭഗോധരം തന്നെയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ