യോനിയുടെ അദ്ഭുതരഹസ്യങ്ങള്‍ വെളിവാകുന്നു

സ്ത്രീകളുടെ യോനി വെറുമൊരു മാംസകഷണമല്ല, മനുഷ്യശരീരത്തിലെ അദ്ഭുതകരമായ ഒരു അവയവം കൂടിയാണിത്. പുറമെ നിന്നുള്ള അണുബാധ തടയുന്നതിനുള്ള പ്രതിരോധ ബാക്ടീരിയ സംവിധാനം ഇന്നും ശാസ്ത്രകാരന്മാരുടെ മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. ഓരോ യോനിയുടെയും പ്രതിരോധസംവിധാനത്തില്‍ മാറ്റമുണ്ടെന്നതും ഈ സംവിധാനം തന്നെ അടിക്കറി മാറുന്നുണ്ടുവെന്നതും അദ്ഭുതകരമാണ്. യോനിയില്‍ തങ്ങി നില്‍ക്കുന്നവരില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലാക്ടോബാസിലസാണ്. ലാക്ടിക് ആസിഡ് ഉത്പാദിപ്പിക്കുന്ന ഇവര്‍ പിഎച്ച് ലെവല്‍ 4.5 ലെവലായി നിര്‍ത്താന്‍ സഹായിക്കുന്നു. ഏറ്റവും വിചിത്രമായ സംഗതി കണ്ണിലെ കൃഷ്ണമണിപോലെയോ കൈവിരലടയാളം പോലെയോ ഓരോ യോനിയ്ക്കുള്ളിലും വ്യത്യസ്തമായ സംവിധാനമാണ് ഉണ്ടായിരിക്കുക. പക്ഷേ, വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ഈ സംവിധാനങ്ങളില്‍ രൂപമാറ്റം വരുന്നതും ശാസ്ത്രകാരന്മാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. മാസമുറ സമയത്തോ, ലൈംഗികമായ ബന്ധപ്പെട്ടതിനുശേഷമോ ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന ഈ ആവാസ വ്യവസ്ഥ അടിമുടി മാറും. ചിലര്‍ക്ക് അണുബാധയുണ്ടാകാറുണ്ട്. അതിന് ഡോക്ടര്‍ പ്രതിരോധ മരുന്നുകള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരാനുള്ള അപാരമായ കഴിവ് യോനിക്കുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ