20 വയസ്സ്. വിവാഹിതയാണ്. ഭര്‍ത്താവിനും എന്റെ പ്രായം. ചില പ്രശ്‌നങ്ങള്‍കൊണ്ട് നാട്ടില്‍നിന്നു മാറി താമസിക്കുകയാണ്. വിവാഹം കഴിഞ്ഞിട്ട് ഏതാനും മാസമായി. ഇതുവരെ ലൈംഗികമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ലിംഗാഗ്രചര്‍മം മുഴുവനായി പിന്നോട്ടു മാറുന്നില്ല. ഞങ്ങള്‍ പലതവണ ബന്ധപ്പെട്ടപ്പോഴെല്ലാം വേദനയായിരുന്നു. എന്റെ കന്യാസ്തരത്തിന് കട്ടികൂടുതലാണെന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങള്‍ ഇപ്പോള്‍ വദനസുരതം വഴിയാണ് രതിമൂര്‍ഛ നേടുന്നത്. ശുക്ലം വായില്‍ വീഴുന്നതുകൊണ്ട് കുഴപ്പമുണ്ടോ? ഡോക്ടറെ കാണാന്‍ അദ്ദേഹം സമ്മതിക്കുന്നില്ല. സുന്നത്ത് ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല എന്നാണ് പറയുന്നത്. ശരിയായ വിധത്തില്‍ ലൈംഗികജീവിതം നയിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്? ഞങ്ങളുടെ മധുവിധു നിരാശയിലാണ്.
പ്രിയ, മുണ്ടക്കയം
ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തില്‍ ചില കല്ലുകടികള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് നിങ്ങളുടെ കാര്യത്തില്‍ അല്‍പം പ്രശ്‌നങ്ങളും ഉണ്ടല്ലോ. പ്രായം തികയാത്ത ഭര്‍ത്താവ് (നിയമപ്രകാരം വിവാഹിതനാവാന്‍ 21 വയസ്സ് തികയണമല്ലോ). മറ്റു മാനസിക സമ്മര്‍ദങ്ങള്‍, ലിംഗാഗ്രചര്‍മത്തിന്റെ പ്രശ്‌നം മുതലായവ. വേഴ്ചാസമയത്തെ വേദനയ്ക്ക് ലിംഗാഗ്രചര്‍മത്തിന്റെ പ്രശ്‌നമോ കട്ടിയുള്ള കന്യാചര്‍മമോ വേണ്ടത്ര വഴുവഴുപ്പില്ലായ്മയോ കാരണമാകാം. സുന്നത്ത് ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ കുറച്ചുകാലം ഗര്‍ഭനിരോധന ഉറയും വഴുവഴുപ്പുള്ള ക്രീമുകളും ഉപയോഗിക്കുക. നിങ്ങളുടെ പ്രത്യേക സാഹചര്യത്തില്‍ പെട്ടെന്നു കുട്ടികളുണ്ടാവുന്നതും ഇതുവഴി തടുക്കാം. ക്രീം ഉപയോഗിച്ച് പതിവായി ബന്ധപ്പെട്ടാല്‍ ചിലപ്പോള്‍ ലിംഗാഗ്രചര്‍മത്തിന് അയവു വരാന്‍ സാധ്യതയുണ്ട്. അങ്ങനെ ശസ്ത്രക്രിയ ഒവിവാകും. വദനസുരതവും ശുക്ലം വായില്‍ വീഴുന്നതും ആരോഗ്യത്തിന് ഹാനികരമല്ല. ഏതായാലും നേരത്തേ നടന്ന വിവാഹമല്ലേ. മധുവിധുകാലം നീണ്ടുപോകുന്നത് നല്ലതുതന്നെ. നിരാശപ്പെടേണ്ട. കാലക്രമേണ നേരെയാകും. മാനസികമായും ശാരീരികമായും പരസ്പരം നല്ലവണ്ണം മനസ്സിലാക്കാന്‍ ശ്രമിക്കുക. ദാമ്പത്യം രസകരമാക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ