ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയുന്നില്ല



23 വയസുള്ള വിവാഹിതയാണ് ഞാൻ . വിവാഹം കഴിഞ്ഞിട്ട് എട്ടുമാസമായി എങ്കിലും ലൈംഗികബന്ധം ഇതുവരെ സാധിച്ചിട്ടില്ല. എത്ര ശ്രമിച്ചിട്ടും പരാജയപ്പെടുന്നു . ഭർത്താവിന്റെ ലിംഗത്തിന്റെ വലിപ്പക്കൂടുതൽ ആണോ പ്രശ്നം . യോനി ചെറുതായാൽ ഇങ്ങനെ സംഭവിയ്ക്കും എന്ന് കേട്ടിട്ടുണ്ട് . ഞങ്ങൾ എന്ത് ചെയ്യണം . ഡോക്ടർ പറയൂ…..”

നോക്കൂ.. നിങ്ങൾ ഇതുപോലുള്ള ചില കത്തുകൾ എവിടെയെങ്കിലും വായിച്ചിട്ടുണ്ടാകും . സത്യത്തിൽ ഇത് പല ദമ്പതിമാരും നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് . എന്നാൽ നിങ്ങളിൽ ലൈംഗികബന്ധം അസാധ്യം ആക്കുന്നത് ശാരീരികമോ മാനസികമോ , ഇതിൽ ഏതാണ് എന്ന് കണ്ടെത്തേണ്ടി ഇരിയ്ക്കുന്നു. അല്ലാതെ ലിംഗത്തിന്റെ വലിപ്പക്കൂടുതലോ യോനിയുടെ വലിപ്പക്കുറവോ സൃഷ്ടിയ്ക്കുന്ന പ്രശ്നം അല്ലിത് .

യോനീ സങ്കോചം മാനസികമായ കാരണങ്ങൾ കൊണ്ടുണ്ടായി ലൈംഗികബന്ധം സാധിയ്ക്കാതെ വരാം . ലൈംഗികബന്ധത്തെ കുറിച്ചുള്ള അജ്ഞത, ഭയം , പണ്ടെപ്പോഴോ അനുഭവിച്ചിട്ടുള്ള ലൈംഗിക പീഡനം, അതുമൂലം ഉണ്ടായ വെറുപ്പ്‌ അങ്ങനെ നിരവധി കാരണങ്ങൾ ലൈംഗിക ബന്ധത്തിന് തടസ്സം ആകാം. ചിലർക്ക് പ്രസവത്തെ കുറിച്ചുള്ള ഭയം യോനീ സങ്കോചം ഉണ്ടാക്കാം. ആദ്യ തവണ ബന്ധപ്പെടുമ്പോൾ ഉള്ള വേദന ചിലരിൽ ഇത്തരം പ്രശ്നം രൂക്ഷമാക്കാൻ സാധ്യതയുണ്ട്. മുൻവിധിയോടെ ലൈംഗികബന്ധത്തിന് വഴങ്ങിക്കൊടുക്കുന്നവരാകും ഇവർ . കിടപ്പ് മുറിയിൽ ആവശ്യത്തിനു സ്വകാര്യത ഇല്ലായ്മ ചിലരിൽ യോനീ സങ്കോചം ഉണ്ടാക്കും . ഇതിലെ എന്തെങ്കിലും കാരണം ആണോ നിങ്ങളെ അലട്ടുന്നതെന്ന് പരിശോധിയ്ക്കുക .

ദമ്പതിമാർ ഉള്ളുതുറന്ന സംസാരത്തിലൂടെയും തലോടലിലൂടെയും ചുംബനത്തിലൂടെയും അടുത്താൽ വികാരോത്തേജനത്താൽ യോനിയ്ക്ക് അയവുണ്ടാകും . അതോടെ മിക്കവാറും പ്രശ്നങ്ങൾ തീരും . ആദ്യതവണ ബന്ധപ്പെടുമ്പോൾ തന്നെ അത് വിജയിക്കണം എന്ന് പുരുഷന് പൊതുവേ നിർബന്ധം ഉണ്ടാകും . എന്നാൽ അത് പൂർണ്ണമായി വിജയിക്കുക എന്നത് അപൂർവമാണ്. ആറു മാസം കൊണ്ടുപോലും സെക്സ് പൂർണ്ണമായി ആസ്വദിയ്ക്കാൻ കഴിയണം എന്നില്ല. ആദ്യം ലൈംഗികബന്ധം ബുദ്ധിമുട്ടായി തോന്നിയാലും പിന്നീട് അതിന്റെ എല്ലാ സൌന്ദര്യത്തോട് കൂടിയും നിങ്ങൾക്ക് വളരെ രസത്തോടെ ആസ്വദിയ്ക്കാൻ കഴിയും. ക്ഷമ ഉണ്ടാകണം എന്ന് മാത്രം.

മിക്കവാറും എളുപ്പത്തിൽ ശാരീരിക പ്രശ്നം പരിഹരിയ്ക്കാൻ കഴിയും. ജല്ലിയോ വെളിച്ചെണ്ണയോ ഉപയോഗിച്ചാൽ യോനീ കവാടം അല്പം വലുതാക്കാൻ സാധിയ്ക്കും. യോനീ കവാടത്തിൽ ഇവയേതെങ്കിലും പുരട്ടിയിട്ട്‌ വിരൽ കൊണ്ട് യോനി അയവുള്ളതാക്കാം. പയ്യെപ്പയ്യെ യോനീ കവാടം കൂടുതൽ വികസിപ്പിയ്ക്കാം. പങ്കാളിയുടെ പൂർണ്ണ സഹകരണത്തോടെ സ്വച്ഛതയുള്ള മനസോടെ ചെയ്യേണ്ട കാര്യമാണിത് . രണ്ടുമൂന്നാഴ്ച കൊണ്ട് പ്രശ്നം പരിഹരിയ്ക്കാൻ സാധിയ്ക്കും.

കട്ടിയുള്ള കന്യാചർമ്മം ഉള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പുരുഷന് വേദനാ ജനകമാകും. നിസാരമായ ശസ്ത്രക്രിയയിലൂടെ ഗൈനക്കോളജിസ്റ്റിനു ഇത് പരിഹരിയ്ക്കാവുന്നതേ ഉള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ