ഉത്തേജനത്തിനു നല്ലത് ചെറിയ സ്തനങ്ങളോ? സ്തനവലിപ്പവും ലൈംഗികസുഖവും സംബന്ധിക്കുന്ന, ആരുമറിയാത്ത രഹസ്യങ്ങൾ !

സ്ത്രീകളുടെ സ്തന വലുപ്പം പലപ്പോഴും പുരുഷന്മാരെ ആകര്‍ഷിക്കാറുണ്ട്. ലൈംഗിക വേളയില്‍ പുരുഷന് ഏറെ ഉത്തേജനം നല്‍കാനും സ്ത്രീകളുടെ സ്തനവലുപ്പം ഗുണം ചെയ്യുമെന്ന് പറയുന്നു. അതേസമയം, സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്തനവലുപ്പം അവരുടെ ഉത്തേജനത്തെ ബാധിക്കുമെന്നാണ് കണ്ടെത്തല്‍. നാഡീ പടലങ്ങളുടെ അഗ്രങ്ങള്‍ വലിയ സ്‌നങ്ങളില്‍ പടര്‍ന്നു കിടക്കുകയാണ്. അതേസമയം, ചെറിയ സ്തനങ്ങളിലാകട്ടെ അവ തൊലിയോട് ചേര്‍ന്നു കിടക്കും. ഇത് സ്ത്രീകളുടെ ഉത്തേജനത്തിന് ഏറെ സഹായകരമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നു. അതുകൊണ്ടുതന്നെ ചെറിയ സ്തനങ്ങള്‍ ഉള്ളവര്‍ക്ക് അപകര്‍ഷതാബോധത്തിന്റെ ആവശ്യമില്ലെന്നും സുഖകരമായ സെക്‌സിനെ അത് സഹായിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
സ്തനത്തിന്റ വളര്‍ച്ച സാധാരണയായ പാരമ്പര്യമായി കണ്ടുവരുന്നതാണ്. എന്നാല്‍ ചിലരില്‍ സെക്‌സ് ഹോര്‍മോണായ ഈസ്ട്രജന്റെ അനുപാതം കൂടുമ്പോള്‍ സ്തനവലുപ്പവും വര്‍ദ്ധിക്കുന്നതായി കണ്ടുവരുന്നു. ഇവരില്‍ സ്തനാര്‍ബുദ സാധ്യത മറ്റുള്ളവരിലേക്കാള്‍ കൂടുതലാണെന്നാണ് കണ്ടെത്തല്‍.
സ്തനവലുപ്പം കൂട്ടാനായി പ്രത്യേക എക്‌സര്‍സൈസുകളും മറ്റും ഇപ്പോള്‍ ചെയ്തുവരുന്നതായി കാണുന്നു. എന്നാല്‍, സ്തനവലുപ്പത്തിനായി പ്രത്യേക ക്രീമുകള്‍ ഉപയോഗിക്കുന്നതും, ഹോര്‍മോണ്‍ ചികിത്സ നടത്തുന്നതും ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. സ്തനവലുപ്പം കുറഞ്ഞതില്‍ ആശങ്കയറിയിച്ച് നിരവധി കൗമാരക്കാരായ യുവതികള്‍ വിവാഹത്തിനു മുന്‍പ് ഡോക്ടര്‍മാറെ സമീപിക്കാറുണ്ട്. ഇതിലൊട്ടും ആശങ്കവേണ്ടന്നും സ്തനവലുപ്പം കൂട്ടാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിക്കരുതെന്നും ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ