സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ

സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്ത്രീ ശരീരത്തിൽ അണുബാധയുണ്ടാകാൻ ഏറ്റവും കൂടതൽ സാധ്യതയുള്ള ഒരു ഭാഗമാണ് വജൈന അഥവാ യോനി. സ്ത്രീകളിൽ ഒട്ടനവധി സംശയങ്ങൾ ഉണ്ടാകാറുണ്ട്, മറ്റുള്ളവരോടോ ഡോക്ടറോടോ ചോദിക്കാൻ പോലും കഴിയാത്തവർ ഉണ്ട്‌. ഇതുകൊണ്ടുതന്നെ യോനിയാരോഗ്യത്തെക്കുറിച്ച് അറിഞ്ഞിരിയ്‌ക്കേണ്ടതും അത്യാവശ്യമാണ്.

യോനി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അണുബാധ ഉണ്ടാകാനും അതുവഴി പല രോഗങ്ങൾ ഉണ്ടാകാനും സാദ്ധ്യതകൾ കൂടുതലാണ്. യോനിയുടെ സ്വാഭാവിക വൃത്തി രീതികളിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ഇത് യോനിയാരോഗ്യത്തെ ബാധിയ്ക്കും. അണുബാധകൾക്ക് സാധ്യതയൊരുക്കും. യോനിയുടെ ആരോഗ്യം കാത്തു സൂക്ഷിയ്ക്കുന്നതിനെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിയ്ക്കൂ.

യോനി കഴുകുമ്പോൾ മുൻപിൽ നിന്നും പുറകിലേയ്ക്കു കഴുകി വൃത്തിയാക്കണം.
മൂത്രമൊഴിച്ചതിനു ശേഷം യോനീഭാഗം കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യം.
ആർത്തവസമയത്ത് നാലു മണിക്കൂർ കൂടുമ്പോഴെങ്കിലും നാപ്കിൻ മാറണം.
ലൈംഗികബന്ധത്തിനു ശേഷം വജൈനൽ ഭാഗം വൃത്തിയായി കഴുകണം. അല്ലെങ്കിൽ അണുബാധകൾ വരാനുള്ള സാധ്യത ഏറെയാണ്. ലൈംഗികബന്ധത്തിനു ശേഷം മൂത്രമൊഴിയ്ക്കാൻ മറക്കരുത്.
ഇളം ചൂടുവെള്ളമുപയോഗിച്ചു വജൈന കഴുകുക. ഇത് വജൈനയുടെ വൃത്തിയ്ക്കു പ്രധാനം അടിവസ്ത്രം ദിവസവും രണ്ടു തവണയെങ്കിലും മാറേണ്ടത് അത്യാവശ്യം. നല്ല പോലെ ഉണങ്ങിയ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിയ്ക്കുക. കോട്ടൻ വസ്ത്രങ്ങളാണ് ഏറ്റവും അഭികാമ്യം.
പൈനാപ്പിൾ ജ്യൂസ്, ക്രാൻബെറി ജ്യൂസ് തുടങ്ങിയവ വജൈനയുടെ ആരോഗ്യത്തിനു നല്ലതാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വെളുത്തുള്ളി കഴിയ്ക്കുന്നത് വജൈനയെ വൃത്തിയാക്കും.
യോനീഭാഗത്ത് സോപ്പു പോലുള്ളവ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇത് യോനിയുടെ സ്വാഭാവിക പിഎച്ച് നശിപ്പിയ്ക്കും ലൈംഗിക ബന്ധത്തിൽ യോനിയിൽ വഴുവഴുപ്പ് കിട്ടാനായി ബേബി ഓയിൽ, വെളിച്ചെണ്ണ, വാസ്ലൈൻ പോലുള്ള ക്രീമുകൾ എന്നിവ ഉപയോഗിക്കുന്നവരുണ്ട്. അവർ അത് ഒഴിവാക്കണം. ഇത്തരം വസ്തുക്കളുടെ ഉപയോഗം മൂലം ലൈംഗികാവയവങ്ങളിൽ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. കേ വൈ ജെല്ലിപോലുള്ളവ ഉപയോഗിക്കാം.

കെഗൽസ്

പ്രസവശേഷം യോനിയുടെ മുറുക്കം നഷ്ടപ്പെടുന്നതു സ്ത്രീകളിൽ ലൈംഗികപ്രശ്‌നങ്ങൾ ഉണ്ടാക്കാം. ചിലരിൽ ജന്മനാ തന്നെ യോനി അയഞ്ഞതായി കാണപ്പെടാറുണ്ട്.

ഇവരിൽ യോനിയുടെ മുറുക്കം വർധിപ്പിച്ചെടുക്കാൻ സഹായിക്കുന്ന തീർത്തും ലളിതമായ വ്യായാമമാണ് കെഗൽസ്. യോനിക്കിരുവശവുമുള്ള പി സി മസിലുകളുടെ ബലത്തിനു ലൈംഗികാനന്ദവുമായി നേരിട്ടു ബന്ധമുണ്ട്. ഈ പേശികൾക്കു ബലമുണ്ടെങ്കിൽ സെക്‌സ് കൂടുതൽ ഊഷ്മളമാകും.

സ്ത്രീകൾ മൂത്ര വിസർജനം നടത്തുമ്പോൾ ഈ മസിലുകളെ ചുരുക്കിക്കൊണ്ടു മൂത്രമൊഴിക്കുക തടയാനാകും. ഈ സമയത്തു ചെയ്യുന്നത് പി സി മസിലുകളെ ചുരുക്കുകയാണ്. ഇതേപോലെ പി സി മസിലുകളെ ചുരുക്കിയും വികസിപ്പിച്ചും അവയ്ക്കു ബലം നൽകാം. ഈ വ്യായാമമാണ് കെഗൽസ് വ്യായാമം.

നിലത്തു കിടന്നു കൊണ്ടു കാലുകൾ മടക്കിവയ്ക്കുക. ശരീരത്തിലെ എല്ലാ മസിലുകളും അയയ്ക്കുക. പൂർണശ്രദ്ധ പി സി മസിലുകളിലേക്കു നൽകുക. മസിലുകൾ ഉള്ളിലേക്കു ചുരുക്കുകയും പുറത്തേക്കു അയയ്ക്കുകയും ചെയ്യുക. കുറഞ്ഞത് 50 തവണയെങ്കിലും ആവർത്തിക്കുക.

ലൈംഗികാവയവങ്ങളിലേക്കു രക്തയോട്ടം വർധിപ്പിക്കാനായി യോഗയിലെ ഭുജംഗാസനം, കന്ദരാസനം, ധനുരാസനം എന്നിവ ദിവസേന ചെയ്യുന്നതു നല്ലതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ