മികച്ച വേഴ്ചയുടെ ദൈര്‍ഘ്യം ഏഴു മുതല്‍ പതിമൂന്ന് മിനിട്ട് നേരമാണെന്നാണ് പുതിയൊരു പഠന റിപ്പോര്‍ട്ട് പറയുന്നത്. അമേരിക്കയിലെയും കാനഡയിലെയും ദമ്പതിമാരെ ഉള്‍പ്പെടുത്തി നടത്തിയ പഠനം വേഴ്ചാ ദൈര്‍ഘ്യത്തെക്കുറിച്ച് ഇത്രയും കാലം വെച്ചു പുലര്‍ത്തിയിരുന്ന സങ്കല്‍പങ്ങള്‍ തിരുത്തിക്കുറിക്കുന്ന വിവരങ്ങള് വെളിപ്പെടുത്തുന്നു. മൂന്നു മിനിട്ടെന്നും അമ്പതു മുതല്‍ അറുപതു വരെ ഭോഗചലനങ്ങളെന്നുമൊക്കെയായിരുന്നു ഇതുവരെയുളള ധാരണ.
പ്രവേശനാനന്തരം പൂര്‍ണമായ ഉദ്ധാരണത്തോടു കൂടി എത്ര നേരം ലിംഗം യോനിക്കുളളില്‍ ചലിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ആരോഗ്യകരമായ വേഴ്ചയുടെ അടിസ്ഥാനം. സംഭോഗ ചലനങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് ശരിയായ ലൈംഗിക സംതൃപ്തി ലഭിക്കണമെങ്കില്‍ യോനിക്കുളളില്‍ എഴു മുതല്‍ പതിമൂന്ന് മിനിട്ട് വരെ ഉദ്ധൃത ലിംഗം ചലിക്കണമെന്നാണ് പഠനം പറയുന്നത്.
മൂന്നു മുതല്‍ ഏഴു മിനിട്ടു വരെ നീളുന്ന രതിയെ “തൃപ്തം” എന്നാണ് പഠനം വിശേഷിപ്പിക്കുന്നത്. തൃപ്തി സംതൃപ്തിയാകണമെങ്കില്‍ നേരം നീളണമെന്ന് സാരം. ഒരു സുപ്രഭാതത്തില്‍ സാധ്യമാകുന്ന കഴിവല്ല, ഇത്രയും നേരം നീളുന്ന രതി. അതിന് മനസര്‍പ്പിച്ച പരിശീലനം ആവശ്യമാണ്. “കളിയല്ല കല്യാണം” എന്ന് പണ്ടുളളവര്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് കാര്യവിവരമുളളവര്‍ തലകുലുക്കി സമ്മതിക്കുന്നത് അതു കൊണ്ടാണ്.
ആസ്വാദ്യകരവും ആരോഗ്യകരവുമായ ലൈംഗിക ബന്ധം സാധ്യമല്ലെങ്കില്‍ ദമ്പതികള്‍ക്കിടയില്‍ അസംതൃപ്തി പുകഞ്ഞു കത്തും. മറ്റു പലവഴികളിലായി പുറത്തു ചാടുന്ന ലൈംഗിക അസംതൃപ്തി കുടുംബ ബന്ധം ശിഥിലമാക്കുകയും മാനസികാസ്വാസ്ഥ്യവും പിരിമുറുക്കവും വിഷാദവും പെരുമാറ്റ വൈകല്യവുമായി പരിണമിക്കുകയും ചെയ്യുമെന്ന് ആധുനിക മനശാസ്ത്രജ്ഞരും ലൈംഗിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
ശീഘ്ര സ്ഖലനം രോഗമാണോ?
വേഴ്ചാ ദൈര്‍ഘ്യം എങ്ങനെ നീട്ടിയെടുക്കാം എന്നത് തീര്‍ച്ചയായും ഉത്തരമറിഞ്ഞിരിക്കേണ്ട ചോദ്യമാണ്. അവസാനിക്കാത്ത യുദ്ധങ്ങളാണ് കിടപ്പറയില്‍ നടക്കേണ്ടത്. എത്രത്തോളം നീണ്ടു നില്‍ക്കുന്നുവോ അത്രത്തോളം ഹരവും രസവും ഉല്ലാസവും പകരുന്ന യുദ്ധങ്ങള്‍. അതിനു വേണ്ടി അല്‍പം കടുത്ത പരിശീലനങ്ങളില്‍ ഏര്‍പ്പെടുക തന്നെ വേണം.
ശീഘ്ര സ്ഖലനമാണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. എന്നാല്‍ മൂന്നു മിനിട്ട് പോലും നീളാത്ത വേഴ്ച എപ്പോഴും ശീഘ്ര സ്ഖലനമാകണമെന്നും ഇല്ല. തുറന്നു പറയാനും ചികിത്സ തേടാനുമുളള മടി കാരണം ഇത് പുരുഷന്മാരില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നു. ഫലം കിടപ്പറയില്‍ പരാജയം തുടര്‍ക്കഥയാകും.
യഥാര്‍ത്ഥത്തില്‍ ശീഘ്ര സ്ഖലനത്തിന് കൃത്യമായ ഒരു നിര്‍വചനം ഇനിയും നല്‍കപ്പെട്ടിട്ടില്ല. എങ്കിലും ഒരു മിനിട്ടില്‍ താഴെ സമയത്തിനുളളില്‍ യോനിക്കുളളില്‍ വെച്ച് സ്ഖലനം നടന്നാല്‍ അത് ശീഘ്ര സ്ഖലനമായി കണക്കാക്കുന്നു. ചികിത്സ തേടിയെത്തുന്നവരില്‍ പത്തിലൊന്നു പേര്‍ക്കും യഥാര്‍ത്ഥ ശീഘ്രസ്ഖലനമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ആദ്യമായി സെക്സിലേര്‍പ്പെടുന്ന ആര്‍ക്കും തന്നെ സംതൃപ്തരതി അനുഭവിക്കാന്‍ കഴിയില്ല. ദമ്പതികള്‍ക്ക് ആദ്യം ഉണ്ടാകേണ്ടത് ആ തിരിച്ചറിവാണ്. ലൈംഗിക സംതൃപ്തിയെന്നത് നാളുകള്‍ കൊണ്ട് മാത്രം സ്വായത്തമാക്കാവുന്ന അനുഭവമാണ്. ഒരു നിനവില്‍ ഇടിവെട്ടി ഉടനുറവ പെയ്യുന്ന കര്‍ക്കിട മഴയല്ലെന്ന് സാരം.
വേഴ്ചാ നേരം നീട്ടിയെടുക്കാനുളള നാലു വഴികള്‍
വേഴ്ചാ ദൈര്‍ഘ്യത്തിന് ചൈനയിലെ ഡോക്ടര്‍മാര്‍ സ്വീകരിക്കുന്ന നാലു തരം ചികിത്സകളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
കാര്‍ഡിയാക് ചികിത്സ, പെരുമാറ്റ ചികിത്സ, സക്ഷന്‍ തെറാപ്പി, മരുന്ന് ചികിത്സ എന്നിവയാണ് അവ.
കാര്‍ഡിയാക് ട്രീറ്റ് മെന്റ്
ലൈംഗിക കാര്യങ്ങളില്‍ വിശദമായ അറിവുളളവരുമായി ദീര്‍ഘനേര സംഭാഷണം നടത്തുന്നു. ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും ആഴത്തിലും വിശദമായും സംസാരിക്കുക വഴി മനസിന്റെ അടഞ്ഞു കിടക്കുന്ന പല വാതിലുകളും തുറക്കുകയും പുതിയൊരു വെളിച്ചം കിട്ടുകയും ചെയ്യുന്നു. ചെറിയ മാനസിക പ്രശ്നങ്ങള്‍ മൂലം ശീഘ്ര സ്ഖലനം സംഭവിക്കുന്നവര്‍ക്ക് ഈ രീതിയില്‍ നിന്നും അനുകൂലമായ ഫലം ലഭിക്കുന്നുവെന്നാണ് അനുഭവം. പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കുന്നതിലൂടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ക്രമമായി കിടക്കയിലെ പരാജയത്തില്‍ നിന്നും വിമുക്തമാവുകയും ചെയ്യുന്നു.
ബിഹേവിയര്‍ തെറാപ്പി
അല്‍പം ദീര്‍ഘമായ ചികിത്സയാണ് ഇത്. ലൈംഗികാവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാത്തവരെയാണ് ഈ ചികിത്സാ രീതി ലക്ഷ്യമിടുന്നത്. അല്‍പം ക്ലേശകരമായ ഒരു ചികിത്സയാണിത്. എന്നാല്‍ ഫലപ്രദവും.
നാലു ഘട്ടങ്ങളാണ് ചികിത്സയ്ക്ക്. ആദ്യഘട്ടത്തില്‍ ഉത്കണ്ഠ ഒഴിവാക്കി മനസ് അയവുളളതാക്കാനുളള ബോധവല്‍കരണമാണ്. ഇത് മൂന്നു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കും. ദമ്പതികളെ വിദഗ്ധരായ ഡോക്ടര്‍മാര്‍ ശാരീരികവും മാനസികവുമായ പരിശോധനകള്‍ക്ക് വിധേയമാക്കും. തുടര്‍ന്ന് ലൈംഗിക ബന്ധത്തിലൂടെ ലഭിക്കുന്ന ഉല്ലാസങ്ങളെക്കുറിച്ച് ഇരുവര്‍ക്കും വിശദീകരണം നല്‍കും.
ഇത്തരം പ്രശ്നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യാന്‍ ദമ്പതികളെ പ്രേരിപ്പിക്കുന്നു. വേഴ്ച നിരോധിക്കപ്പെട്ടിരിക്കുന്ന ഈ കാലയളവില്‍ ഇരുവരെയും വെവ്വേറെയായിരിക്കും താമസിപ്പിക്കുക.
രണ്ടാം ഘട്ടത്തില്‍ ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കാതെ വൈകാരിക വിനിമയം നടത്തുക എന്ന ക്രിയയ്ക്ക് വിധേയമാക്കുന്നു. ഇതും മൂന്നു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്നു. ഇരുവരെയും നഗ്നരായി കിടക്കാന്‍ അനുവദിക്കുന്നു. ചുംബിക്കാനും ആലിംഗനം ചെയ്യാനും ശരീരം തഴുകിയുണര്‍ത്താനും ആവശ്യപ്പെടും. എന്നാല്‍ സ്തനങ്ങളിലോ ലൈംഗികാവയവങ്ങളിലോ സ്പര്‍ശിക്കാന്‍ പാടില്ല. ലൈംഗിക ബന്ധത്തിനും വിലക്കുണ്ട്.
ലൈംഗികാവയവങ്ങളെ പരിഗണിക്കാതെ തന്നെ ദമ്പതികള്‍ക്ക് പരസ്പരം ശരീരം ആസ്വദിക്കാനാകണം എന്നാണ് ഈ ഘട്ടത്തിന്റെ ഉദ്ദേശ്യം. അവസാന രണ്ടു ദിവസങ്ങളില്‍ സ്തന പരിലാളനം അനുവദിക്കും. എന്നാല്‍ ലൈംഗികാവയവങ്ങളില്‍ അപ്പോഴും സ്പര്‍ശിക്കാന്‍ പാടില്ല.
ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കുകയും സ്വയംഭോഗം ചെയ്യുകയുമാണ് അടുത്ത ഘട്ടത്തില്‍ ചെയ്യുന്നത്. രണ്ടു മുതല്‍ മൂന്നു ദിവസം വരെയാണ് ഈ ഘട്ടത്തിന്റെ ദൈര്‍ഘ്യം. ശരീരത്തിലെ വികാര മേഖലകള്‍ സ്വയം അറിയുക എന്നതാണ് ഈ ഘട്ടത്തിന്റെ ഉദ്ദേശ്യം. മൂന്നാം ഘട്ടത്തിലും ലൈംഗിക ബന്ധം വിലക്കിയിരിക്കുന്നു. ശാരീരികവും വൈകാരികവുമായ അനുഭൂതി മനസിലാക്കുക എന്നതാണ് പ്രധാനം. അതിനു ശേഷം പതിയെ ലൈംഗികാവയവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മനസിനെ പരിശീലിപ്പിക്കുന്നു.
നാലു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്നതാണ് നാലാം ഘട്ടം. മേല്‍പറഞ്ഞ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും ലൈംഗിക ബന്ധത്തിന് അനുവദിക്കുന്നു. ഒന്നു മുതല്‍ മൂന്നു വരെ ഘട്ടങ്ങള്‍ കഴിമ്പോള്‍ വേഴ്ചയെക്കുറിച്ച് പുതിയൊരു അവബോധം രൂപപ്പെടുന്നു.
ഉദ്ധരിച്ച് സ്ഖലനത്തിന് തയ്യാറെടുത്തു നില്‍ക്കുന്ന ലിംഗത്തെ സ്ത്രീ കൈവിരലുകള്‍ കൊണ്ട് പരിലാളിക്കുന്നു. ഏതാനും സെക്കന്റു നേരത്തേയ്ക്ക് ലിംഗചര്‍മ്മം സ്ത്രീ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നു. അല്‍പ നേരം ഈ രീതി തുടര്‍ന്ന ശേഷം ലിംഗാഗ്രം അമര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായി ഏതാനും നേരം ഈ രീതി തുടര്‍ന്ന ശേഷമാണ് ലൈംഗിക ബന്ധം അനുവദിക്കുന്നത്.
സക്ഷന് ട്രീറ്റ്മെന്റും മരുന്നു ചികിത്സയും
1)സക്ഷന്‍ ട്രീറ്റ്മെന്റ്
പ്രിയാപിസം എന്ന ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് സ്ഖലന ദൈര്‍ഘ്യം പരിശീലിപ്പിക്കുന്നത്. പത്തു മുതല്‍ മുപ്പതു വരെ മിനിട്ട് നേരത്തേയ്ക്ക് ലിംഗം ഈ ഉപകരണത്തില്‍ കടത്തി വെയ്ക്കുന്നു. ലിംഗാഗ്രത്തിന്റെ സംവേദനക്ഷമത കുറച്ച് സ്ഖലനം നീട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു ദിവസം പത്തു തവണയെന്ന തോതിലാണ് ലിംഗം പ്രിയപിസത്തില്‍ വെച്ച് പരിശീലനം നല്‍കുന്നത്. പ്രശ്നപരിഹാരം വേഗത്തില്‍ ലഭിക്കുമെന്നതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ് ഈ രീതിയുടെ മികവ്. എന്നാല്‍ പതിനഞ്ചു ശതമാനത്തോളം പേര്‍ക്ക് ഈ മാര്‍ഗം തൃപ്തി നല്‍കുന്നില്ലെന്നും പഠനങ്ങള്‍ തെളിയിക്കുന്നു
2)മരുന്നു ചികിത്സ
വിഷാദരോഗത്തിനും ഉത്കണ്ഠയകറ്റാനും ഉപയോഗിക്കുന്ന മരുന്നുകള്‍ വേഴ്ചാ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ ചില ഡോക്ടര്‍മാര്‍ ഉപയോഗിച്ച് കാണാറുണ്ട്. ഈ മരുന്നകള്‍ എങ്ങനെയാണ് വേഴ്ചാ സമയം ദീര്‍ഘിപ്പിക്കുന്നത് എന്നത് കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മരുന്നുകള്‍ ഫലപ്രദമാണെന്നാണ് അനുഭവസ്ഥരുടെ അഭിപ്രായം. ലൈംഗിക വേഴ്ചാ നേരം ദീര്‍ഘിപ്പിക്കാനുളള ഏറ്റവും ഫലപ്രദമായ രീതിയും മരുന്നുകള്‍ ഉപയോഗിക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ മറ്റ് പരിശീലനങ്ങളിലൂടെ വേഴ്ചയുടെ നേരം നീട്ടിയെടുക്കാന്‍ ശ്രമിക്കുന്നതാണ് ഉത്തരം.
3) യോനിയില്‍ ആവശ്യമായ ലൂബ്രിക്കേഷന്‍പ്രമേഹം ഉണ്ടാക്കുന്ന നാഡീക്ഷയങ്ങള്‍ മൂലം യോനിയിലെ വഴുവഴുപ്പ് നഷ്ടപ്പെടാം. സിലിക്കണ്‍ അടങ്ങിയതോ ജലമൂലമോ ആയ ലൂബ്രിക്കന്റ് ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാം.
4) ബ്ലാഡര്‍ നിയന്ത്രണം കുറയല്‍
മൂത്രസഞ്ചിയ്ക്കു മേലെ ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ലൈംഗികാനന്ദം ആസ്വദിക്കുന്നതിന് തടസമാകുന്നു. സെക്സിന് മുമ്പ് ധാരാളം വെളളം കുടിക്കുന്നത് ഒഴിവാക്കിയും മൂത്രസഞ്ചി കഴിയുന്നിടത്തോളം ശൂന്യമാക്കിയും ഈ പ്രശ്നത്തിന് പരിഹാരം കാണാം. അമിതമായ ഉല്‍ക്കണ്ഠ കാരണവും മൂത്രസഞ്ചിക്കു മേലെ പ്രമേഹരോഗികള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടാം.5. ലൈംഗികാഭിനിവേശത്തിലുണ്ടാകുന്ന വീഴ്ചപല കാരണങ്ങളാല്‍ ഒരാളിന്റെ ലൈംഗികാഭിനിവേശം ക്രമമായി കുറഞ്ഞു വരാം. രക്താതിസമ്മര്‍ദ്ദം, വിഷാദം എന്നിവയ്ക്ക് കഴിക്കുന്ന മരുന്നുകള്‍ ലൈംഗികമോഹത്തെ കെടുത്തുന്നു.
രക്തത്തിലെ പഞ്ചസാര ഉയര്‍ന്ന അളവില്‍ നില്‍ക്കുമ്പോഴുളള ക്ഷീണം ലൈംഗിക താല്‍പര്യത്തെ കെടുത്തും.
സംഭോഗവേളയില്‍ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ പിന്നീട് സെക്സിന് മടി തോന്നാം. ശരീരഭാരം ഉയര്‍ന്നാലും ലൈംഗിക താല്‍പര്യം കുറയാം.
ഈ പ്രശ്നങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിവിധിയും. മരുന്ന് വില്ലനാണെങ്കില്‍ മടിക്കാതെ ഡോക്ടറോട് കാര്യം പറയണം. ശാരീരിക ക്ഷീണമാണ് കാരണമെങ്കില്‍, ശരീരം ഏറ്റവും ഊര്‍ജസ്വലമായി നില്‍ക്കുന്ന വേള സെക്സിനായി മാറ്റിവെയ്ക്കണം.
അതായത് പ്രമേഹരോഗികള്‍ക്ക് ലൈംഗിക ജീവിതം നയിക്കാന്‍ തടസങ്ങളൊന്നുമില്ല. ശാരീരിക പ്രവര്‍ത്തനങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ നേരിടുകയും ചെയ്താല്‍ രക്തത്തില്‍ പഞ്ചസാര കലര്‍ന്നാലൊന്നും മോഹപ്പക്ഷിയുടെ ചിറക് തളരാതെ നോക്കാവുന്നതേയുളളൂ. ഈ പ്രശ്നങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിവിധിയും. മരുന്ന് വില്ലനാണെങ്കില്‍ മടിക്കാതെ ഡോക്ടറോട് കാര്യം പറയണം. ശാരീരിക ക്ഷീണമാണ് കാരണമെങ്കില്‍, ശരീരം ഏറ്റവും ഊര്‍ജസ്വലമായി നില്‍ക്കുന്ന വേള സെക്സിനായി മാറ്റിവെയ്ക്കണം.
എങ്ങനെയാണ് ബന്ധപ്പെടേണ്ടത്
ഇരുവരും സംഭോഗസന്നദ്ധരായെങ്കില്‍ എങ്ങനെ ബന്ധപ്പെടണമെന്നതാണ് അടുത്ത പ്രശ്നം. ഏത് ലൈംഗിക രീതിയാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് നേരത്തെ ധാരണയുണ്ടാവണം. ഇരുവര്‍ക്കും സുരക്ഷിതമെന്ന് ഉറപ്പുളള രീതിയാണ് ആദ്യം സ്വീകരിക്കേണ്ടത്. സ്വീകരിച്ച രീതി അനുയോജ്യമല്ലെന്ന് ഇടയ്ക്ക് തോന്നിയാല്‍ അത് മാറ്റാനും മടിക്കേണ്ടതില്ല. മിക്കവാറും പേര്‍ ആദ്യ രതിയ്ക്ക് മിഷണറി പൊസിഷനാണ് തിരഞ്ഞെടുക്കുന്നത്. അല്ലെങ്കില്‍ സ്ത്രീ മുകളിലും പുരുഷന്‍ കീഴിലും കിടന്നുളള രീതി.
യോനിയിലേയ്ക്കുളള ആദ്യത്തെ ലിംഗപ്രവേശം തികച്ചും ബുദ്ധിമുട്ടേറിയതായിരിക്കും. വേണ്ടത്ര വഴുവഴുപ്പ് യോനിയിലുണ്ടെങ്കില്‍ പോലും അത് അത്ര എളുപ്പമാകണമെന്നില്ല. ഒന്നോ രണ്ടോ തവണ പ്രവേശനത്തിന് ശ്രമിച്ച് പരാജയപ്പെട്ടാലും നിരാശരാകാന്‍ പാടില്ല. അമിത ബലം പ്രയോഗിച്ച് പെട്ടെന്ന് ലിംഗം യോനിയിലേയ്ക്ക് തളളിക്കയറ്റുന്നത് സ്ത്രീയെ മാനസികമായും ശാരീരികമായും തളര്‍ത്തും.
യോനിയില്‍ മുറിവുണ്ടാവാനും കഠിനമായ വേദനയാള്‍ അവള്‍ പുളയാനും സാധ്യതയുണ്ട്. ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കുന്ന വേദനാനിര്‍ഭരമായ അനുഭവത്തിനു വേണ്ടിയല്ല ഈ കഷ്ടപ്പാടൊക്കെ പെട്ടത് എന്ന് ഓര്‍ക്കണം.
യോനീനാളത്തില്‍ ആവശ്യത്തിന് നനവില്ലെങ്കില്‍ കെവൈ ജെല്ലി പോലുളള ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാവുന്നതാണ്. ബലപ്രയോഗമോ ധൃതിയോ ഇല്ലാതെ സാവധാനം പരിശ്രമിച്ചാല്‍ ലിംഗം യോനിയില്‍ പ്രവേശിക്കും. അപ്പോഴാണ് അത് സുഖകരമായ ഒരനുഭവമാകുന്നത്. അത് സ്ത്രീയ്ക്ക് നല്‍കാനുളള കടമ പുരുഷന്റേത് മാത്രമാണ്.
ലിംഗം യോനിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അടുത്ത ഘട്ടം ലൈംഗിക ചലനങ്ങളാണ്. യോനീ നാളത്തിലൂടെയുളള ഉദ്ധൃത ലിംഗത്തിന്റെ ശക്തിയേറിയ ചലനങ്ങളാണ് രതിമൂര്‍ച്ഛയിലേയ്ക്ക് നയിക്കേണ്ടത്. അരക്കെട്ട് പിന്നിലേയ്ക്ക് വലിയുമ്പോള്‍ ലിംഗം ഏതാണ്ട് മുഴുവനായും യോനിക്ക് പുറത്ത് വരണമെന്ന കാര്യം ശ്രദ്ധിക്കുക. യോനീനാളത്തിന്റെ ആരംഭത്തിലാണ് ലൈംഗിക സംവേദനക്ഷമതയുളള കോശങ്ങള്‍ ഉളളത് എന്നതിനാല്‍ ഉരസല്‍ നടക്കേണ്ടത് ആ ഭാഗത്താണ്.
ലൈംഗിക ചലനങ്ങള്‍ ആയാസരഹിതമാകുമ്പോള്‍ വേഗവും ശക്തിയും കൂട്ടാം. ഇത് ക്രമമായി നിയന്ത്രിക്കാന്‍ പരിശീലനം ആവശ്യമാണ്. ജീവിതത്തിന്റെ തുടര്‍ന്നുളള ഘട്ടങ്ങളിലൂടെ ഈ താളം താനേ കണ്ടെത്തുകയും ചെയ്യും. ആദ്യവേഴ്ചയില്‍ ഇരുവര്‍ക്കും രതിമൂര്‍ച്ഛ ലഭിക്കുമോ എന്ന കാര്യം ഉറപ്പു പറയാനാവില്ല. ആണിന് സ്ഖലനം നടക്കുമെന്നും അതുകൊണ്ടു തന്നെ അവന് രതിമൂര്‍ച്ഛ ലഭിക്കുമെന്നും കരുതാം.
വേണം ഒരു റിഹേഴ്സല്‍ വേഴ്ച
യഥാര്‍ത്ഥ രതിയ്ക്ക് മുന്നെ, ഒരു റിഹേഴ്സല്‍ നടത്തുക എന്നതാണ് പലരും പറയുന്ന മാര്‍ഗം. അതായത് വസ്ത്രങ്ങള്‍ നീക്കം ചെയ്യാതെ പലതരം വേഴ്ചാ രീതികള്‍ പരീക്ഷിക്കുക. ഇരുവരുടെയും ശാരീരിക സ്ഥിതിയനുസരിച്ച് ഏതാണോ സുഖകരവും സുരക്ഷിതവുമെന്ന് തോന്നുന്നത്, ആ രീതി വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് യഥാര്‍ത്ഥമായി നടത്തുക.
ആദ്യരതി എപ്പോഴും വളരെ ക്ലേശകരമായിരിക്കും എന്ന് മനസിലാക്കണം. ഇരുവര്‍ക്കും അത് അങ്ങനെ തന്നെയായിരിക്കും. ആശങ്ക രണ്ടുപേര്‍ക്കുമുണ്ടാവാം. വൈമനസ്യമുണ്ടാവാം. പങ്കാളി എന്തു കരുതുമെന്ന സംശയം ഉണ്ടാകാം. ഈ അവസ്ഥയില്‍ ശരിയായി ലൈംഗിക വികാരമുണരണമെന്നില്ല. ആണിന് വേണ്ടത്ര ഉദ്ധാരണം നടക്കാതെ വരാം. സ്ത്രീ സംഭോഗ സന്നദ്ധയായില്ലെന്നും വരാം.
ഇതൊക്കെ സ്വാഭാവികമാണെന്ന് ഇരുവരും മനസിലാക്കുകയാണ് വേണ്ടത്. ആദ്യരതിയുടെ പ്രായോഗികാനുഭവങ്ങളില്‍ ഇവയും ഉള്‍പ്പെടുമെന്ന് മനസിലാക്കിയിരിക്കണം.
മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ മനക്ലേശം കൂടിയാല്‍ രതി ബുദ്ധിമുട്ടാവും. കാര്യങ്ങളൊന്നും വിചാരിച്ച പോലെ നടക്കണമെന്നില്ല. നിരാശയുണ്ടാവാന്‍ കാരണം വേറെ തേടുകയും വേണ്ട. എന്നാല്‍ ഇതെല്ലാം കളിയിലെ ഘടകങ്ങളാണെന്നും ലോകത്തെ തൊണ്ണൂറ്റി ഒമ്പതു ശതമാനം ആളുകളും ഈ ക്ലേശാവസ്ഥയിലൂടെയാണ് കടന്നു പോയതും പോകുന്നതെന്നും അറിഞ്ഞാലോ, പിന്നെ നിരാശയ്ക്ക് പഴുതില്ല.
കാര്യങ്ങള്‍ ആഗ്രഹിച്ചതു പോലെ നടക്കുന്നില്ലെങ്കില്‍, പിന്നെ എല്ലാം ആദ്യം മുതല്‍ ആരംഭിക്കുന്നതാണ് ഉത്തമം. അല്‍പം ഇടവേള നല്‍കി ആമുഖ ലീലകള്‍ മുതല്‍ കഥ ആദ്യമേ തുടങ്ങട്ടെ. ഇത്തരം പുനര്‍സമാഗമങ്ങള്‍ മാനസിക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും ഉപകരിക്കും. പരസ്പരം പറയാനും അറിയാനും മനസിലാക്കാനും മനസുളളവര്‍ക്ക് മാത്രമേ ഇതിനൊക്കെ കഴിയുകയുളളൂ എന്ന് പ്രത്യേകം പറയേണ്ടല്ലോ. ബന്ധങ്ങള്‍ ഉറപ്പിക്കാനാവണം രതി.
ആദ്യദിനത്തിലെ രതി സങ്കല്‍പത്തിലെ രതിയുമായി ഒരിക്കലും പൊരുത്തപ്പെടണമെന്നില്ല. എന്നാല്‍ ആദ്യ രതിയുടെ അനുഭവങ്ങള്‍ പങ്കാളികള്‍ തമ്മിലുളള ഹൃദയബന്ധം ഊട്ടിയുറപ്പിക്കാന്‍ പോന്നതാവണം. കാണിച്ച അബദ്ധങ്ങളും പരാക്രമങ്ങളും പരാജയങ്ങളും പിന്നീട് ഇരുവരുടെയും സ്വകാര്യനിമിഷങ്ങളില്‍ പറഞ്ഞു ചിരിക്കാനാകണം. അപ്പോഴാണ് രതിയിലൂടെ ബന്ധം കൂടുതല്‍ കൂടുതല്‍ ഉറയ്ക്കുക.
ആമുഖ ലീല പരമപ്രധാനം
ലൈംഗിക ബന്ധത്തിനുളള വാം അപ്പാണ് ആമുഖ ലീല അഥവാ ഫോര്‍ പ്ലേ. ചുംബനം, ആശ്ലേഷം, മെല്ലെയുളള താഢനം, അമര്‍ത്തിയും അല്ലാതെയും ചില മേഖലകളിലെ തഴുകല്‍, സ്പര്‍ശം എന്നിങ്ങനെ ആമുഖ ലീല ഒന്നില്‍ തുടങ്ങി പലതിലേയ്ക്ക് വളരണം. എടുക്കുമ്പോള്‍ ഒന്നും തൊടുക്കുമ്പോള്‍ നൂറും ഏറ്റുവാങ്ങുമ്പോള്‍ പതിനായിരവുമായിരിക്കണം ആമുഖ ലീല നല്‍കേണ്ട സുഖാനുഭവങ്ങള്‍.
പുരുഷനെക്കാള്‍ സ്ത്രീയ്ക്കാണ് ആമുഖ ലീല പ്രധാനം. ലിംഗം ഉദ്ധരിച്ച് സംഭോഗത്തിന് സന്നദ്ധമാകാന്‍ പുരുഷന് സമയമോ ഉത്തേജനമോ അധികം വേണ്ട.എന്നാല്‍ സ്ത്രീയുടെ കാര്യം അങ്ങനെയല്ല. സംഭോഗസന്നദ്ധതയ്ക്ക് വേണ്ട നനവും വഴുവഴുപ്പും യോനിയില്‍ ഉണ്ടാകണമെങ്കില്‍ സ്ത്രീ ശരീരം നന്നായി, അല്‍പം സമയമെടുത്തു തന്നെ ഉത്തേജിപ്പിക്കേണ്ടതുണ്ട്. സുരക്ഷിതമായ സംഭോഗത്തിന് യോനിയിലെ വഴുവഴുപ്പ് വളരെ പ്രധാനമാണ്.
വിരലുകളുടെ ഉപയോഗം, വദനസുരതം, സെക്സ് കളിപ്പാട്ടങ്ങളുടെ ഉപയോഗം എന്നിങ്ങനെ ആമുഖ ലീല പലതരത്തിലാവാം. ഭാവനയുണ്ടെങ്കില്‍ ആമുഖലീല തന്നെ ഒരിക്കലും മറക്കാത്ത അനുഭൂതി നല്‍കുകയും ചെയ്യും. പല ദമ്പതികളും ആദ്യ രതിയ്ക്കു മുമ്പ് ഒരുമിച്ച് കുളിക്കുക പതിവുണ്ട്. മനസിന്റെയും ശരീരത്തിന്റെയു സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് നല്ല വഴിയാണ്.
പൊസിഷന്‍ ഏത് വേണം, ഉറ വേണോ?
മേല്‍പറഞ്ഞ കടമ്പകളെല്ലാം കടന്ന് ആദ്യ രതിയ്ക്ക് തീരുമാനിച്ചവര്‍ക്കായുളള നിര്‍ദ്ദേശങ്ങളാണ് ഇനി. സൗകര്യം കിട്ടിയാല്‍ കാറിന്റെ പിന്‍സീറ്റില്‍ കിടന്നും കാര്യം സാധിച്ചു കളയാമെന്ന് ധരിച്ച് ആദ്യരതിയ്ക്ക് ഇറങ്ങിപ്പുറപ്പെടരുത്. അവിസ്മരണീയമായ മുഹൂര്‍ത്തമാകണം അത്. അതിന് ചില മുന്നൊരുക്കങ്ങള്‍ കൂടിയേ തീരൂ. പിന്നീട് പശ്ചാത്തപിക്കേണ്ടി വരരുതെന്ന് സാരം.
സ്ഥലത്തിന്റെ തിരഞ്ഞെടുപ്പ് പ്രധാനമാണ്. സ്ഥലവും സമയവും മുന്‍കൂട്ടി നിശ്ചയിക്കുക തന്നെ വേണം.
പരസ്പരമുളള ആശയവിനിമയം പ്രധാന ഘടകമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടും മുമ്പ് അതിന്റെ വരുംവരായ്കകള്‍ പരസ്പരം പറഞ്ഞ് ധാരണയിലെത്തണം. ഫലപ്രദമായ ഗര്‍ഭനിരോധന ഉപാധികളെക്കുറിച്ചും തീരുമാനിക്കണം. ആദ്യ ബന്ധപ്പെടല്‍ ഏത് രീതിയില്‍ വേണം, എങ്ങനെ തുടങ്ങണം. എവിടെ അവസാനിക്കണം എന്നിങ്ങനെയുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണം.
വരുംപോലെ വരട്ടെ എന്നു കരുതി മുന്നോട്ടു പോയാല്‍ ആദ്യാനുഭവം അത്ര അനുഭൂതി പകരുന്നതാവണമെന്നില്ല.
എത്രതന്നെ ചര്‍ച്ച ചെയ്ത് തീരുമാനിച്ചാലും ആദ്യത്തെ പ്രവേശനാനുഭവം എങ്ങനെയാവുമെന്ന് രണ്ടുപേര്‍ക്കും മുന്‍കൂട്ടി പറയാനാവില്ല. ഏത് പ്രവേശന നിലയില്‍ എങ്ങനെ ബന്ധപ്പെടുന്നതാണ് കൂടുതല്‍ സുഖകരം എന്നത് പോകപ്പോകെ മനസിലാക്കേണ്ട കാര്യമാണ്. പരിശീലനമാണ് പൂര്‍ണതയിലെത്താനുളള വഴി. അപ്പോള്‍ ആദ്യാനുഭവം അനുഭൂതി സാന്ദ്രമാകണമെങ്കില്‍ തയ്യാറെടുപ്പ് പ്രധാനമാണ്.
കന്യകാത്വം നഷ്ടപ്പെടുത്തുന്നോ പങ്കുവെയ്ക്കുന്നോ..?
പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. ആദ്യ രതിയുടെ ഊഷ്മളമായ വൈകാരികാനുഭൂതിയെക്കുറിച്ചുളള സങ്കല്‍പം പോലെ തന്നെ ആശങ്കകളും അവര്‍ക്കാണ് കൂടുതല്‍. ചാരിത്ര്യം നഷ്ടപ്പെടുത്തുകയാണോ എന്ന ആശങ്കയും അത് പാപമാണോ എന്ന ശങ്കയും വിടാതെ പിന്തുടരുന്നവര്‍ അകന്നു നില്‍ക്കുന്നതാണ് നല്ലത്. കന്യാകത്വം നഷ്ടപ്പെടുത്തുകയാണോ മറ്റൊരാളുമായി പങ്കുവെയ്ക്കുകയാണോ എന്ന ചോദ്യത്തിന് സ്വന്തമായി കൃത്യമായ ഉത്തരം ഉണ്ടായിരിക്കണം. രണ്ടായാലും കന്യാകാത്വം വെച്ചുളള പരീക്ഷണം ഒരിക്കലേ സാധ്യമാകൂ. നഷ്ടപ്പെട്ടാലും പങ്കു വെയ്പായാലും രണ്ടാമത് ആവര്‍ത്തിക്കാനുളള സാധ്യത പൂജ്യം ശതമാനമാണെന്ന് പറയേണ്ടല്ലോ.
ആദ്യരതിയിലേര്‍പ്പെടുന്ന ആളുമായി ഉളളു തുറന്ന ആശയവിനിമയം സാധ്യമാണോ എന്ന് ആദ്യം പരിശോധിക്കണം. പരസ്പര സംവേദനത്തിലെ പലഘട്ടങ്ങള്‍ കടന്ന് ഹൃദയം ഹൃദയത്തോടും മനസ് മനസിനോടും ഒരേ തരംഗദൈര്‍ഘ്യത്തില്‍ സംവദിക്കുന്ന ഘട്ടമെത്തുന്നവര്‍ക്ക് തീര്‍ച്ചയായും ശരീരവും പങ്കുവെയ്ക്കാന്‍ അവകാശമുണ്ട്.
പങ്കാളികള്‍ തമ്മില്‍ നിലനില്‍ക്കുന്നത് അത്തരമൊരു ബന്ധമാണോ എന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കണം. പെണ്‍കുട്ടികള്‍ക്കാണ് ആ ബാധ്യത കൂടുതലുളളത്. ചതിക്കപ്പെടാന്‍ സാധ്യത അവിടെയാണ്. മനസിന്റെ ഉളളറകളിലെവിടെയെങ്കിലും സംശയത്തിന്റെയോ അവിശ്വാസത്തിന്റെയോ കണികയെങ്കിലും ഉണ്ടെങ്കില്‍ ആദ്യ രതി നീട്ടി വെയ്ക്കുക തന്നെ വേണം.
ആദ്യരതി മരണം വരെ നിലനില്‍ക്കുന്ന സുഖകരമായ ഒരോര്‍മ്മയാവണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. ഒട്ടേറെ മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു വേണം ആദ്യ രതി എന്ന അനുഭവം പൂര്‍ണതയിലെത്താന്‍. അനുഭവം രസകരവും സുഖകരവുമാകുമോ, വിവാഹത്തിനു മുന്‍പാണെങ്കില്‍ സംഗതി കുഴപ്പമാകുമോ എന്നൊക്കെയുളള പലതരം ആശങ്കകള്‍ ആദ്യരതിയിലേര്‍പ്പെടുന്നവരുടെ മനസിനെ മഥിച്ചേക്കാം.
എപ്പോള്‍, എത്രാമത്തെ വയസില്‍ രതിയിലേര്‍പ്പെടാം എന്നൊക്കെയുളള ചോദ്യങ്ങള്‍ക്ക് കൃത്യമായൊരുത്തരം നല്‍കുക എളുപ്പമല്ല. 18 വയസു തികയാത്ത പെണ്‍കുട്ടികളുമായി അവരുടെ സമ്മതത്തോടെയോ അല്ലാതെയോ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഇന്ത്യ ഉള്‍പ്പടെ പല രാജ്യങ്ങളിലും കുറ്റകരമായ പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു.
എന്നാല്‍ ആര്‍ത്തവം തുടങ്ങിയാല്‍ പിന്നെ വിവാഹത്തിന് വിലക്കില്ലാത്ത ആചാരങ്ങളും നമ്മുടെ നാട്ടില്‍ തന്നെ നിലനില്‍ക്കുന്നുമുണ്ട്.
വൈകാരികമായ പ്രായപൂര്‍ത്തിയാണ് ആദ്യരതിയ്ക്ക് സജ്ജമാകുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ടത്. വരുംവരായ്കകളെക്കുറിച്ചുളള ആശങ്കകള്‍ അകലുന്നില്ലെങ്കില്‍ ആദ്യരതി നീണ്ടുപോകുന്നതു തന്നെയാണ് നല്ലത്. ബന്ധപ്പെടുന്ന ആളുമായി നൂറുശതമാനം അടുത്ത മാനസികബന്ധം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.കന്യകാത്വം നഷ്ടപ്പെടുത്തുന്നോ പങ്കുവെയ്ക്കുന്നോ..?
സ്ത്രീ സ്ഖലനം
പുരുഷന്മാരിലെ ശുക്ല ഗ്രന്ഥിയ്ക്ക് സമാനമായ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന സ്ത്രീകളിലെ ഗ്രന്ഥിയാണ് സ്കെനി ഗ്രന്ഥി (The Skene”s Glands). ബീജകോശങ്ങള്‍ക്ക് ഒഴുകി നടക്കാന്‍ വേണ്ട കൊഴുത്ത ദ്രാവകം പുരുഷന്മാരില്‍ സ്രവിപ്പിക്കുന്നത് ശുക്ല ഗ്രന്ഥിയാണ്. പ്രധാനപ്പെട്ട പല രാസപരീക്ഷണങ്ങളും തെളിയിക്കുന്നത് ശുക്ലത്തിന് സമാനമായ അടിസ്ഥാന ഘടകങ്ങള്‍ സ്കെനി ഗ്രന്ഥിയുടെ സ്രവത്തിലും ഉണ്ടെന്നാണ്.
എന്നാല്‍ സ്ത്രീ ശരീരത്തില്‍ ഈ സ്രവം ഏത് ധര്‍മ്മമാണ് നിര്‍വഹിക്കുന്നതെന്ന കാര്യം ഇനിയും കണ്ടെത്താനിരിക്കുന്നതേയുളളൂ. മൂത്രനാളിയിലേയ്ക്കും യോനിയിലേയ്ക്കും തുറക്കുന്ന അന്തസ്രാവികള്‍ ധാരാളമുളള ഗ്രന്ഥിയാണ് സ്കെനി ഗ്രന്ഥി. പുരുഷസ്ഖലനത്തിനു സമാനമായ പ്രവര്‍ത്തനം ഈ ഗ്രന്ഥികള്‍ നടത്തുന്നുവെന്ന് നിരീക്ഷിക്കപ്പെടുന്നതിന് കാരണം ഈ അന്തസ്രാവി ഗ്രന്ഥികളുടെ പ്രവര്‍ത്തനം.
അവളെ വികാരവതിയാക്കാന്‍….
സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തി നല്‍കണമെങ്കില്‍ പുരുഷന്‍ അവളുടെ ശരീരത്തെ നന്നായി അറിഞ്ഞിരിക്കണം. ചെറുതും വലുതുമായ ഒട്ടേറെ കാമമേഖലകളുണ്ട് ഒരു സ്ത്രീയുടെ ശരീരത്തില്‍. അവയോരോന്നും ഉണര്‍ത്തിയും ഉത്തേജിപ്പിച്ചും മാത്രമേ സ്ത്രീയ്ക്ക് പൂര്‍ണ ലൈംഗിക സംതൃപ്തി നല്‍കാന്‍ പുരുഷന് കഴിയൂ.
ഒന്നുരണ്ടുമ്മ, അല്ലറ ചില്ലറ പിടിയും വലിയും, അവിടെയും ഇവിടെയും അമര്‍ത്തിയൊരു തടവലും തലോടലും പിന്നെ മര്‍മ്മങ്ങള്‍ ചേര്‍ത്ത് മന്മഥചലനങ്ങളും. തീര്‍ന്നു. ഇത്രയുമായാല്‍ പണി കഴിഞ്ഞുവെന്ന് കരുതി തിരിഞ്ഞു കിടന്നുറങ്ങുന്നവരാണ് പുരുഷ കേസരികളില്‍ സിംഹഭാഗവും.
സ്ത്രീ ശരീരത്തിന്റെ വ്യത്യസ്ത കാമമേഖലകളെ ഒന്നൊന്നായി ഉത്തേജിപ്പിച്ച് വികാര സങ്കലനത്തിന്റെ ഇന്ദ്രജാലം കാട്ടണമെങ്കില്‍ വഴിയൊന്നേയുളളൂ. സ്ത്രീമര്‍മ്മങ്ങളെ ഒന്നൊന്നായി പഠിക്കുക. ഓരോ ശരീരഭാഗവും എങ്ങനെയൊക്കെ ഉത്തേജിപ്പിക്കാമെന്നും ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് എങ്ങനെ പോകണമെന്നുമൊക്കെ അല്‍പം ആധികാരികമായി മനസിലാക്കിയിരുന്നാല്‍, രതി കൂടുതല്‍ ആസ്വാദ്യകരമാകും.
പലര്‍ക്കും അറിയാവുന്നതുപോലെ സുപ്രധാനമായ സ്ത്രീമര്‍മ്മമാണ് ഭഗശ്നിക അഥവാ ക്ലിറ്റോറിസ്. കാമകലയില്‍ വിദഗ്ധനായ പുരുഷന് ക്ലിറ്റോറിസിന്റെ ഉത്തേജനം കൊണ്ടു മാത്രം സ്ത്രീയെ രതിമൂര്‍ച്ഛയിലാത്തിക്കാം.
ക്ലിറ്റോറിസ് (കന്ത്) എവിടെ?
യോനീമുഖത്തിന് തൊട്ടുമേലെയായി ഒരു മുകുളം പോലെ കാണുന്ന നാഡീകേന്ദ്രമാണ് ക്ലീറ്റോറിസ്. ക്ലീറ്റോറിസിന്റെ വലിപ്പവും ആകൃതിയും ഓരോ സ്ത്രീയിലും വ്യത്യസ്തമായിരിക്കും. പൊതുവെ ഒരിഞ്ചിന്റെ എട്ടിലൊന്നു മുതല്‍ എട്ടില്‍ മൂന്നുവരെ വലിപ്പമാണ് കണ്ടുവരുന്നത്.
പുരുഷ ലിംഗത്തിന്റെ അഗ്രത്തിന് സമാനമായ സ്ത്രീ അവയവമാണ് ക്ലിറ്റോറിസ് എന്ന് പറയാം. പുരുഷ ലിംഗാഗ്രം പോലെ ക്ലിറ്റോറിസും ഒരു നാഡീകേന്ദ്രമാണ്. അതുകൊണ്ടു തന്നെ വികാരത്തിന്റെ ആനമുടിയാണ് ക്ലിറ്റോറിസ്. അവിടെ ഏല്‍പ്പിക്കുന്ന സ്പര്‍ശവും തഴുകലും സമ്മര്‍ദ്ദവും സ്ത്രീയെ കാമപരവശയാക്കും.
തൊണ്ണൂറ്റി ഒമ്പതു ശതമാനം സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛയ്ക്ക് ക്ലിറ്റോറിസ് ഉത്തേജനം കൂടിയേ തീരൂ. ലിംഗയോനീ സമ്പര്‍ക്കം കൊണ്ടുമാത്രം അവര്‍ക്ക് രതിമൂര്‍ച്ഛയോ ലൈംഗിക സംതൃപ്തിയോ ലഭിക്കില്ല.
ക്ലിറ്റോറിസ് ഉത്തേജിപ്പിക്കേണ്ടത് എങ്ങനെ?
സ്ത്രീകളിലെ ലൈംഗികോത്തേജനം തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. ഭാവനയുടെയും വികാരത്തിന്റെയും സങ്കലനമാണ് സ്ത്രീ രതിയെന്നത്. ശാരീരിക ഭാഗങ്ങളുടെ ഉത്തേജനത്തില്‍ മാത്രം അത് ഒതുങ്ങുമെന്ന് കരുതിയാല്‍ തെറ്റി.
കൊച്ചു വര്‍ത്തമാനവും ഇത്തിരി അശ്ലീലവുമൊക്കെ വേഴ്ചയ്ക്കൊരുങ്ങും മുമ്പ് ഒരു പ്രത്യേക താളത്തില്‍ ചെവിയില്‍ മന്ത്രിച്ചാല്‍ തന്നെ അവളുണര്‍ന്നു വരും. അവളുടെ മേനിയില്‍ അവനെന്താണ് ചെയ്യാന്‍ പോകുന്നതെന്നും അവന് വേണ്ടതെന്തെന്നും അവളെ അറിയാന്‍ എത്ര തീവ്രമായി അവനാഗ്രഹിക്കുന്നുവെന്നുമൊക്കെയുളള പ്ലാനും പദ്ധതികളും ഒന്നു പറഞ്ഞു നോക്കൂ. വിവസ്ത്രയാകും മുമ്പെ അവള്‍ വല്ലാതെ കാമപരവശയായിരിക്കും. ഉറപ്പ്.
ക്ലീറ്റോറിസിന്റെ ലാളനയ്ക്ക് വിരലുകളും നഖവുമൊക്കെ ശുചിയായിരിക്കണമെന്ന് പ്രത്യേകം പറയേണ്ടല്ലോ. അതീവ സംവേദന ക്ഷമതയുളള മേഖലയായതിനാല്‍ ശുചിത്വം വളരെ പ്രധാനമാണ്.
വിരലിന്റെ വിരുതുകള്‍ ഏറ്റവും സൂക്ഷ്മതയോടെയാണ് ഉപയോഗിക്കേണ്ടത്. ക്ലിറ്റോറിസില്‍ എത്തുന്നതിനു മുമ്പ് തുടകളുടെ മസൃണതയൊക്കെ നന്നായൊന്ന് അറിഞ്ഞിരിക്കണം. ആമുഖലീലയുടെ പ്രാഥമിക പാഠങ്ങള്‍ ഒന്നൊന്നായി അനുഷ്ഠിച്ച ശേഷം ക്ലിറ്റോറിസില്‍ എത്തുന്നതാണ് നല്ലത്. ശരിയായ ഉണര്‍വിലെത്തിച്ചതിന് ശേഷം ക്ലീറ്റോറിസ് ലാളന ആരംഭിച്ചാല്‍, അവളുടെ മേനി സര്‍വാംഗം പൊട്ടിത്തരിക്കും.
രതിമൂര്‍ച്ഛയുടെ ആഴങ്ങളിലേയ്ക്ക് ക്ലിറ്റോറിസ് വഴി
ക്ലിറ്റോറിസില്‍ നേരിട്ടുളള ഉത്തേജനം പല സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല. ചുറ്റുപാടുകളിലൂടെ പര്യവേഷണം നടത്തി അവിടെയെത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. യോനിയുടെ ചുണ്ടുകളിലൊക്കെ വിരലിന്റെ വിരുതുകള്‍ പ്രയോഗിച്ച ശേഷം വേണം വികാരത്തിന്റെ കൊടുമുടിയിലെത്താന്‍.
ക്ലിറ്റോറിസ് മുകളിലോ താഴെയോ വൃത്താകൃതിയില്‍ വിരല്‍ ചലിപ്പിക്കുന്നത് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. വിരലുകളുടെ വൃത്താകൃതിയിലെ ചലനം അരക്കെട്ടിനെ വികാരത്തിന്റെ നെരിപ്പോടാക്കി മാറ്റും. ക്ലിറ്റോറിസിന്റെ വികാര മേഖല പെല്‍വിസ് മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതിനാല്‍ ബുദ്ധിമാനായ പുരുഷനു മുന്നില്‍ വഴികള്‍ ഏറെയുണ്ട്.
ക്ലിറ്റോറിസില്‍ കടുത്ത മര്‍ദ്ദം ഏല്‍പ്പിക്കരുത് എന്നതും ശ്രദ്ധേയമായ പാഠം. ക്ലിറ്റോറിസില്‍ മാത്രമല്ല, അതീവ സംവേദന ക്ഷമതയുളള സ്ത്രീമര്‍മ്മത്തിലൊക്കെ മൃദുവായ തഴുകലും സ്പര്‍ശവുമേ പാടുളളു. കോശസ്തരങ്ങള്‍ തീരെ നേര്‍ത്തതാകയാല്‍ മുറിവ് പറ്റാനും അണുബാധയേല്‍ക്കാനും സാധ്യത ഏറെയാണ്. മര്‍ദ്ദം ഏറിപ്പോയാല്‍ വേദനയുണ്ടാകുകയും ലൈംഗികതയിലുളള ശ്രദ്ധ മാറുകയും ചെയ്യും. തൂവലൊഴുകുന്നതു പോലെ വിരല്‍ ചലിപ്പിക്കാന്‍ പഠിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല.
മെല്ലെ മെല്ലയുളള മൃദു ചലനങ്ങളാണെങ്കില്‍ വേറെയുമുണ്ട് നേട്ടം. കൂടുതല്‍ കൂടുതല്‍ അമര്‍ത്താന്‍ അവള്‍ കെഞ്ചും. വികാരസാന്ദ്രമായ ആ മോഹപ്രകടനം തന്നെ പുരുഷന്റെ തന്ത്രം ഏറ്റുവെന്നതിന് തെളിവ്. സുദൃഢമായ വികാരത്തിനൊപ്പം ആത്മവിശ്വാസവുമുളള പുരുഷനായി ലൈംഗികത കൂടുതല്‍ സുന്ദരമായി ആസ്വദിക്കാനാവും. ആദ്യമേ തന്നെ അമര്‍ത്തിത്തിരുമ്മി വേദനിപ്പിച്ചാല്‍ ഈ അനുഭവമൊന്നും കിട്ടുകയില്ല.
രതിമൂര്‍ച്ഛയുടെ ആഴങ്ങളറിയാനുളള വഴികളിലൊന്നാണ് ക്ലിറ്റോറിസ്.
അവളെ വികാരവതിയാക്കാന്‍….
ക്ലിറ്റോറിസില്‍ നേരിട്ടുളള ഉത്തേജനം പല സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല. ചുറ്റുപാടുകളിലൂടെ പര്യവേഷണം നടത്തി അവിടെയെത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. യോനിയുടെ ചുണ്ടുകളിലൊക്കെ വിരലിന്റെ വിരുതുകള്‍ പ്രയോഗിച്ച ശേഷം വേണം വികാരത്തിന്റെ കൊടുമുടിയിലെത്താന്‍. ക്ലിറ്റോറിസ് മുകളിലോ താഴെയോ വൃത്താകൃതിയില്‍ വിരല്‍ ചലിപ്പിക്കുന്നത് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. വിരലുകളുടെ വൃത്താകൃതിയിലെ …
അവളെ വികാരവതിയാക്കാന്‍….
സ്ത്രീകളിലെ ലൈംഗികോത്തേജനം തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. ഭാവനയുടെയും വികാരത്തിന്റെയും സങ്കലനമാണ് സ്ത്രീ രതിയെന്നത്. ശാരീരിക ഭാഗങ്ങളുടെ ഉത്തേജനത്തില്‍ മാത്രം അത് ഒതുങ്ങുമെന്ന് കരുതിയാല്‍ തെറ്റി. കൊച്ചു വര്‍ത്തമാനവും ഇത്തിരി അശ്ലീലവുമൊക്കെ വേഴ്ചയ്ക്കൊരുങ്ങും മുമ്പ് ഒരു പ്രത്യേക താളത്തില്‍ ചെവിയില്‍ മന്ത്രിച്ചാല്‍ തന്നെ അവളുണര്‍ന്നു …
അവളെ വികാരവതിയാക്കാന്‍….
യോനീമുഖത്തിന് തൊട്ടുമേലെയായി ഒരു മുകുളം പോലെ കാണുന്ന നാഡീകേന്ദ്രമാണ് ക്ലീറ്റോറിസ്. ക്ലീറ്റോറിസിന്റെ വലിപ്പവും ആകൃതിയും ഓരോ സ്ത്രീയിലും വ്യത്യസ്തമായിരിക്കും. പൊതുവെ ഒരിഞ്ചിന്റെ എട്ടിലൊന്നു മുതല്‍ എട്ടില്‍ മൂന്നുവരെ വലിപ്പമാണ് കണ്ടുവരുന്നത്. പുരുഷ ലിംഗത്തിന്റെ അഗ്രത്തിന് സമാനമായ സ്ത്രീ അവയവമാണ് ക്ലിറ്റോറിസ് എന്ന് പറയാം. …
അവളെ വികാരവതിയാക്കാന്‍….
സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തി നല്‍കണമെങ്കില്‍ പുരുഷന്‍ അവളുടെ ശരീരത്തെ നന്നായി അറിഞ്ഞിരിക്കണം. ചെറുതും വലുതുമായ ഒട്ടേറെ കാമമേഖലകളുണ്ട് ഒരു സ്ത്രീയുടെ ശരീരത്തില്‍. അവയോരോന്നും ഉണര്‍ത്തിയും ഉത്തേജിപ്പിച്ചും മാത്രമേ സ്ത്രീയ്ക്ക് പൂര്‍ണ ലൈംഗിക സംതൃപ്തി നല്‍കാന്‍ പുരുഷന് കഴിയൂ. ഒന്നുരണ്ടുമ്മ, അല്ലറ ചില്ലറ പിടിയും ..
അവളെ വികാരവതിയാക്കാന്‍….
ക്ലിറ്റോറിസില്‍ നേരിട്ടുളള ഉത്തേജനം പല സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല. ചുറ്റുപാടുകളിലൂടെ പര്യവേഷണം നടത്തി അവിടെയെത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. യോനിയുടെ ചുണ്ടുകളിലൊക്കെ വിരലിന്റെ വിരുതുകള്‍ പ്രയോഗിച്ച ശേഷം വേണം വികാരത്തിന്റെ കൊടുമുടിയിലെത്താന്‍. ക്ലിറ്റോറിസ് മുകളിലോ താഴെയോ വൃത്താകൃതിയില്‍ വിരല്‍ ചലിപ്പിക്കുന്നത് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. വിരലുകളുടെ വൃത്താകൃതിയിലെ …
അവളെ വികാരവതിയാക്കാന്‍….
സ്ത്രീകളിലെ ലൈംഗികോത്തേജനം തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. ഭാവനയുടെയും വികാരത്തിന്റെയും സങ്കലനമാണ് സ്ത്രീ രതിയെന്നത്. ശാരീരിക ഭാഗങ്ങളുടെ ഉത്തേജനത്തില്‍ മാത്രം അത് ഒതുങ്ങുമെന്ന് കരുതിയാല്‍ തെറ്റി. കൊച്ചു വര്‍ത്തമാനവും ഇത്തിരി അശ്ലീലവുമൊക്കെ വേഴ്ചയ്ക്കൊരുങ്ങും മുമ്പ് ഒരു പ്രത്യേക താളത്തില്‍ ചെവിയില്‍ മന്ത്രിച്ചാല്‍ തന്നെ അവളുണര്‍ന്നു …
അവളെ വികാരവതിയാക്കാന്‍….
യോനീമുഖത്തിന് തൊട്ടുമേലെയായി ഒരു മുകുളം പോലെ കാണുന്ന നാഡീകേന്ദ്രമാണ് ക്ലീറ്റോറിസ്. ക്ലീറ്റോറിസിന്റെ വലിപ്പവും ആകൃതിയും ഓരോ സ്ത്രീയിലും വ്യത്യസ്തമായിരിക്കും. പൊതുവെ ഒരിഞ്ചിന്റെ എട്ടിലൊന്നു മുതല്‍ എട്ടില്‍ മൂന്നുവരെ വലിപ്പമാണ് കണ്ടുവരുന്നത്. പുരുഷ ലിംഗത്തിന്റെ അഗ്രത്തിന് സമാനമായ സ്ത്രീ അവയവമാണ് ക്ലിറ്റോറിസ് എന്ന് പറയാം. …
അവളെ വികാരവതിയാക്കാന്‍….
സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തി നല്‍കണമെങ്കില്‍ പുരുഷന്‍ അവളുടെ ശരീരത്തെ നന്നായി അറിഞ്ഞിരിക്കണം. ചെറുതും വലുതുമായ ഒട്ടേറെ കാമമേഖലകളുണ്ട് ഒരു സ്ത്രീയുടെ ശരീരത്തില്‍. അവയോരോന്നും ഉണര്‍ത്തിയും ഉത്തേജിപ്പിച്ചും മാത്രമേ സ്ത്രീയ്ക്ക് പൂര്‍ണ ലൈംഗിക സംതൃപ്തി നല്‍കാന്‍ പുരുഷന് കഴിയൂ. ഒന്നുരണ്ടുമ്മ, അല്ലറ ചില്ലറ പിടിയും …
സ്ത്രീ സ്ഖലനം എങ്ങനെ അറിയാം?
സ്കെനി ഗ്രന്ഥികള്‍ പുരുഷന്മാരിലെ ശുക്ല ഗ്രന്ഥിയ്ക്ക് സമാനമായ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന സ്ത്രീകളിലെ ഗ്രന്ഥിയാണ് സ്കെനി ഗ്രന്ഥി (The Skene’s Glands). ബീജകോശങ്ങള്‍ക്ക് ഒഴുകി നടക്കാന്‍ വേണ്ട കൊഴുത്ത ദ്രാവകം പുരുഷന്മാരില്‍ സ്രവിപ്പിക്കുന്നത് ശുക്ല ഗ്രന്ഥിയാണ്. പ്രധാനപ്പെട്ട പല രാസപരീക്ഷണങ്ങളും തെളിയിക്കുന്നത് ശുക്ലത്തിന് സമാനമായ …
ജി സ്പോട്ട് ഉദ്ധരിക്കുന്നതെങ്ങനെ?
ക്ലിറ്റോറിസിലെ നാഡികള്‍ യോനീഭീത്തിയുമായി സന്ധിക്കുന്ന പ്രദേശമാണ് ജി സ്പോട്ട്. ലൈംഗിക വികാരമുണ്ടാകുമ്പോള്‍ പുരുഷ ലിംഗം ഉദ്ധരിക്കുന്നതിന് സമാനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളിലും ഉണ്ടാകും. ഉത്തേജനത്തെ തുടര്‍ന്ന് ഭഗശ്നികാ കാണ്ഠത്തിലെ(clitoral shaft) രക്തയോട്ടം കൂടുകയും ആ ഭാഗം മുഴയ്ക്കുകയും ചെയ്യുന്നു. ഈ മുഴപ്പ് യോനീഭിത്തിയിലും …
സ്ത്രീകള്‍ക്ക് സ്ഖലനമുണ്ടാവുമോ?
പുരുഷ രതിമൂര്‍ച്ഛ സ്ഖലനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് നമുക്കറിയാം. സ്ത്രീകളിലും സ്ഖലനമുണ്ടാകുമോ എന്ന ചോദ്യം വൈദ്യശാസ്ത്ര മേഖലയിലും സെക്സോളജിസ്റ്റുകള്‍ക്കിടയിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. രതിമൂര്‍ച്ഛാവേളയില്‍ സ്ത്രീകള്‍ക്കും സ്ഖലനമുണ്ടാകുമെന്നും സ്കെനി ഗ്രന്ഥിയാണ് (Skene”s Glands) ഈ സ്രവം പുറപ്പെടുവിക്കുന്നതെന്നുമാണ് മിക്ക ഗവേഷകരും കരുതുന്നത്. ഇത് സ്ഖലനമല്ലെന്നും …
സ്ത്രീ സ്ഖലനം
സ്കെനി ഗ്രന്ഥി വഴി സ്ത്രീകള്‍ സ്രവിപ്പിക്കുന്നുവെന്നും പുരുഷ സ്ഖലനത്തിന് സമാനമായ പ്രവര്‍ത്തനമാണിതെന്നും ഏറെക്കുറെ ശാസ്ത്രലോകം ഇന്ന് അംഗീകരിച്ചിട്ടുണ്ട്. ഭഗശ്നികാ കാണ്ഠത്തിലും ജി സ്പോട്ടിലും സംഭവിക്കുന്ന പേശീ സങ്കോചവികാസങ്ങളാണ് ഈ സ്ഖലനത്തിനു കാരണം.
ജിസ്പോട്ടില്‍ ഏല്‍പ്പിക്കപ്പെടുന്ന ഉത്തേജനം ഇത്തരം സ്രവങ്ങള്‍ക്ക് കാരണമാകുന്നത് എന്തുകൊണ്ടെന്നും വ്യക്തമാണ്. യോനീഭിത്തിയുടെ മേല്‍ഭാഗത്താണ് സ്കെനി ഗ്രന്ഥികള്‍ കാണപ്പെടുന്നതെന്നതിനാല്‍ ജി സ്പോട്ടിലേല്‍പ്പിക്കപ്പെടുന്ന മര്‍ദ്ദം സ്രവങ്ങളുടെ സ്ഖലനത്തിന് കാരണമാകുന്നു.
ഗ്രന്ഥിയുടെ വലിപ്പമനുസരിച്ച് സ്രവത്തിന്റെ അളവിലും വ്യത്യാസമുണ്ടാകും. അതുകൊണ്ട് ചില സ്ത്രീകള്‍ വളരെ കൂടുതല്‍ അളവില്‍ ഈ ദ്രാവകം സ്രവിപ്പിക്കുമ്പോല്‍ മറ്റു ചിലരില്‍ സാന്നിദ്ധ്യം വ്യക്തമാകാന്‍ പോന്ന അളവു പോലും ഉണ്ടാകണമെന്നില്ല. മിക്കാവറും എല്ലാവരും വളരെ ചെറിയ അളവിലാണ് ഈ സ്രവം ഉല്‍പാദിപ്പിക്കുന്നതെന്നതിനാല്‍ പലപ്പോഴും ഇത് തിരിച്ചറിയപ്പെടുന്നില്ല.
അതിസങ്കീര്‍ണമായ ശാരീരിക പ്രവര്‍ത്തനങ്ങളാണ് സ്ത്രീയുടെ രതിമൂര്‍ച്ഛയെ നിയന്ത്രിക്കുന്നത്. ആ സങ്കീര്‍ണതകള്‍ അതേയളവില്‍ മനസിലാക്കി രതിയിലേര്‍പ്പെടുക എന്നത് അസാധ്യമാണ്. എന്നാല്‍ ഇതേക്കുറിച്ച് കുറെയൊക്കെ അറിഞ്ഞിരിക്കുന്നത് രതിയുടെ ഊഷ്മളതയും തീവ്രതയും കൂട്ടാന്‍ ഉപകരിക്കും. ലൈംഗികവേളയില്‍ സംഭവിക്കുന്ന ശാരീരികപ്രവര്‍ത്തനങ്ങളെക്കുറിച്ചുളള ഏകദേശ ധാരണ പുലര്‍ത്താനായാല്‍ രതിമൂര്‍ച്ഛ വല്ലപ്പോഴും സംഭവിക്കുന്ന അല്‍ഭുതമാകില്ലെന്ന് ഉറപ്പ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ