മോണിങ് സെക്സ് ചെയ്തോളൂ; ഗുണങ്ങൾ ഏറെ

രാവിലെ ഉണരുമ്പോള്‍ ഒരു കപ്പ്‌ ചായ കുടിക്കുന്നതു പോലെയാണ് ചിലര്‍ക്ക് മോണിങ് സെക്സ്. സെക്സ് സൂര്യാസ്തമയത്തിനു ശേഷം മതിയെന്ന് എവിടെയും നിയമമില്ല. അതുകൊണ്ടുതന്നെ മോണിങ് സെക്സ് പാടില്ലെന്നും ആരും പറയുന്നില്ല. ഒരു ദിവസത്തേക്കു മുഴുവനുള്ള ഉന്മേഷം നല്‍കാന്‍ ഇതിനു സാധിക്കുമത്രേ.

പ്രമുഖ സൈക്കോതെറാപ്പിസ്റ് ആയ വിഹാന്‍ സായാല്‍ പറയുന്നത് മോണിങ് സെക്സിന് ഏറെ ഗുണങ്ങള്‍ ഉണ്ടെന്നാണ്. നല്ലൊരു ഉറക്കം കഴിഞ്ഞുള്ള സെക്സിന് ഒരു ദിവസത്തെ മുഴുവന്‍ ആശങ്കകളെയും ടെൻഷനുകളെയും അകറ്റാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, അതിരാവിലെ നമ്മുടെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ഏറെ ഉയര്‍ന്നിരിക്കും. ഇത് സെക്സ് ആസ്വദിക്കാനും സഹായിക്കും.
 

പങ്കാളിയുമായുള്ള ആത്മബന്ധം ഉറപ്പിക്കാന്‍ പോലും ഇതു സഹായിക്കുമെന്നു പറയപ്പെടുന്നു. ശരീരം ഏറെ റിലാക്സ് ആയ അവസ്ഥയിലാകും പ്രഭാതത്തിൽ. ഈ നേരമുള്ള സെക്സ് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നതില്‍ സംശയം വേണ്ട. ഒരു മിനിറ്റില്‍ അഞ്ചു കാലറിയാണ് സെക്സ് നടക്കുമ്പോള്‍ ശരീരം പുറംതള്ളുന്നത്. അതായത് ജോഗിങ് ചെയ്യുന്നതിനേക്കാള്‍ ഗുണകരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ