സ്ത്രീകളുടെ ലൈംഗികതയെക്കുറിച്ച് പുരുഷന്മാരും പുരുഷന്മാരുടെ ലൈംഗികതയെക്കുറിച്ച് സ്ത്രീകളും അറിഞ്ഞിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
പ്രണയത്തിനു പിന്നില്‍
ഷഡ്പദങ്ങളില്‍ കണ്ടെത്തിയ ഫിറമോണ്‍ എന്ന രാസവസ്തുവിനെ പ്രേമത്തിന്റെ രഹസ്യം അനാവരണം ചെയ്യുന്ന രാസവസ്തുവായി കണക്കാക്കാം. ഫിറമോണിന്റെ സാന്നിധ്യം മനുഷ്യരില്‍ എന്തു മാറ്റം ഉണ്ടാക്കുന്നുവെന്ന് 1998ല്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ നാര്‍ത്താ എം.സി. ക്ലിന്‍േറക്ക് നടത്തിയ പഠനം ശ്രദ്ധേയമായതാണ്. മൂക്കില്‍ സാധാരണ മണം തിരിച്ചറിയുന്ന ഭാഗത്തെ കൂടാതെ വോമിറോ നേസല്‍ എന്ന അവയവമാണ് സ്ത്രീപുരുഷന്മാര്‍ പ്രത്യേക അവസരത്തില്‍ കൂടുതലായി പുറപ്പെടുവിക്കുന്ന ഫിറമോണിനെ മണത്തറിയുന്നത്.
തലച്ചോറിലെ ഹൈപ്പോതലാമസിനെയാണ് ഫിറമോണുകള്‍ ഉത്തേജിപ്പിക്കുന്നത്. സ്ത്രീയുടെ ഹൈപ്പോതലാമസിന് ഉത്തേജനം നല്‍കി ലൈംഗിക താല്‍പര്യം ഉണ്ടാക്കുവാന്‍ പുരുഷന്മാരുടെ ഫിറമോണുകള്‍ക്കും ടെസ്റ്റോസ്റ്റിറോണിനും കഴിയും. പുരുഷന്മാരുടെ ഹൈപ്പോതലാമസ്സിന് ഉത്തേജനം നല്‍കാന്‍ സ്ത്രീ ഉല്‍പാദിപ്പിക്കുന്ന ഫിറമോണുകളും ഈസ്ട്രജനും സാധിക്കും. വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും സാധാരണ അളവില്‍ വിസര്‍ജിക്കുന്ന ഫിറമോണ്‍ മനുഷ്യര്‍ക്ക് മണത്തറിയുവാന്‍ വിഷമമാണ്. എന്നാല്‍ ചിലരുടെ ശരീരം പ്രത്യേക സന്ദര്‍ഭങ്ങളില്‍ വര്‍ധിച്ച അളവില്‍ ഫിറമോണ്‍ ഉല്‍പാദിപ്പിക്കുമ്പോഴാണ് എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ ലൈംഗികപരമായി ആകര്‍ഷിക്കപ്പെടുന്നത്.
സ്വയംഭോഗം
ലൈംഗികപക്വത വെളിപ്പെടുത്തുന്ന ആദ്യത്തെ പ്രക്രിയയായിട്ടുവേണം ഈ സ്വഭാവം വിലയിരുത്തേണ്ടത്. ഭാരതീയ സംസ്‌കാരത്തില്‍ സ്ത്രീകളിലെ സ്വയംഭോഗം അപരാധമായി വിലയിരുത്തിയേക്കാം. ലൈംഗിക പക്വതയാര്‍ജിച്ച അമേരിക്കയില്‍ സ്ത്രീകളില്‍ 80 ശതമാനം സന്ദര്‍ഭോചിതമായി സ്വയംഭോഗ ശീലക്കാരാണത്രേ. ഇതിനു കാരണം അവര്‍ കഴിക്കുന്ന ഹോര്‍മോണ്‍ ഗുളികളാണെന്നും ഒരു സര്‍വേ വെളിപ്പെടുത്തുന്നു. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പോ അതിനു ശേഷമോ സ്വയംഭോഗം ശീലമാക്കിയ പെണ്‍കുട്ടികള്‍ ക്രമേണ ഇതില്‍ വിമുഖരാകുന്നു. പ്രായമുള്ള സ്ത്രീകളാണ് പ്രായം കുറഞ്ഞവരെക്കാളും ഈ ശീലം തുടരുന്നത്. ദിവസത്തില്‍ പലപ്രാവശ്യം സ്വയംഭോഗം നടത്തുന്നവരെ അമേരിക്കയിലെ സര്‍വേയില്‍ കണ്ടെത്താനായിട്ടുണ്ട്. സ്ത്രീപുരുഷ വേഴ്ചയില്‍ അതൃപ്തി കൊണ്ടാണെന്ന് കരുതാന്‍ സാധിച്ചിട്ടില്ലെങ്കിലും അവരുടെതായ ഒരു ലോകം ഒറ്റയ്ക്ക് തിരഞ്ഞെടുക്കുന്നതില്‍ സംതൃപ്തി തേടുന്നു.
ജി സ്‌പോട്ട്ലൈംഗിക വേളയിലോ അതിനു മുമ്പോ 'ജി' സ്‌പോട്ട് അഥവാ പാരായൂറിത്രല്‍ സ്‌പോഞ്ച് എന്ന മര്‍മ്മസ്ഥാനത്തില്‍ ഉത്തേജനം ലഭിക്കുന്നില്ലെങ്കില്‍ പലര്‍ക്കും ലൈംഗികവേഴ്ച അതൃപ്തി തോന്നുന്ന ഒരു പരിപാടിയായി മാറുന്നു. ക്ലിറ്റോറിയല്‍ (കൃസരി) ഉത്തേജനത്തില്‍ അനുഭൂതി കിട്ടുന്നുവെങ്കില്‍ ജി സ്‌പോട്ടിലൂടെയുള്ള ഉത്തേജനം അത്തരക്കാര്‍ക്ക് വേണ്ടതില്ല. വിരല്‍ സ്വയം യോനീനാളത്തിലേക്കു കടത്തി ഉന്തിനില്‍ക്കുന്ന പ്യൂബിക് ബോണ്‍ അല്‍പം ഉളളിലേക്കു വളച്ച് വിരല്‍തുമ്പില്‍ തൊടുന്ന ഭാഗമാണ് 'ജി' സ്‌പോട്ട്. രണ്ടിഞ്ച് ഉള്ളിലായി വയറിന്റെ ദിശയില്‍ യോനിയുടെ മുന്‍ഭിത്തിയുടെ തൊട്ടു പിന്നിലാണ് ഈ പ്രത്യേക 'മര്‍മം' ഉള്ളത്. സ്ത്രീകളുടെ ലൈംഗികാവയവങ്ങളെക്കുറിച്ച് അവരവര്‍ക്ക് വ്യക്തമായ അറിവുണ്ടാകണം. പരിചയത്തിലൂടെ വിജയപ്രാപ്തിയും കാലക്രമേണ ലൈംഗികാസ്വാദനവും നേടിയെടുക്കേണ്ടത് പങ്കാളികളിരുവരുടെയും ഉത്തരവാദിത്വമാണ്.
ലൈംഗികപ്രശ്‌നങ്ങള്‍ലൈംഗികശേഷി കുറയാനുള്ള കാരണങ്ങളില്‍ പ്രധാനം ശാരീരിക, മാനസിക പ്രശ്‌നങ്ങളാണ്. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ജീവിതപ്രാരബ്ധത്തിലുള്ള മാനസികപിരിമുറുക്കം, മദ്യപാനം, ഗര്‍ഭപാത്രപ്രശ്‌നങ്ങള്‍, മൂത്രസംബന്ധമായ രോഗങ്ങള്‍, നടുവേദന, ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ, അനവസരത്തിലും സുരക്ഷിതമല്ലാത്ത സ്ഥലത്തുള്ള സമ്പര്‍ക്കം, ആര്‍ത്തവവിരാമം, രതിമൂര്‍ച്ഛാഹാനി, യോനീനാളത്തിലെ മാംസപേശികളുടെ ശക്തിയായ സങ്കോചം, വരണ്ടിരിക്കല്‍ എന്നിവ ഏതാനും ചില കാരണങ്ങളാണ്.
രതിമൂര്‍ച്ഛയില്ലായ്ക
ലൈംഗികവേഴ്ചയുടെ സംതൃപ്തി രതിമൂര്‍ച്ഛയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ക്ലിറ്റോറിസ് അഥവാ കൃസരി എന്ന അവയവത്തിലെ ഉത്തേജനം വളരെ താല്‍പര്യത്തോടും ശക്തിയായും ഉണ്ടാകുന്നത് രതിമൂര്‍ച്ഛ ഉണ്ടാകാനുള്ള ഘടകമാണ്. ലൈംഗികവേഴ്ചയില്‍ ഇണയുടെ പൂര്‍ണ സഹകരണം, വിശ്വാസം, സ്നേഹം എന്നിവ സംതൃപ്തമായ ലൈംഗികാസ്വാദനം സ്ത്രീകളില്‍ ഉണ്ടാകാന്‍ അത്യന്താപേക്ഷിതമാണ്. ഇത് സ്ത്രീകളുടെ പ്രത്യേകതയാണ്. ലൈംഗികവേഴ്ചയിലെ പുരുഷന്റെ പ്രധാന താല്‍പര്യം ലിംഗയോനി ബന്ധമാണെങ്കില്‍ സ്ത്രീക്ക് ഈ പ്രക്രിയയ്ക്ക് മുമ്പുള്ള ബാഹ്യലീലകളിലൂടെ കിട്ടുന്ന ഉത്തേജനവും പ്രധാനമാണ്.
ഹോമിയോപ്പതി
പ്രത്യേകം പരാമര്‍ശിക്കാവുന്ന ലൈംഗികപ്രശ്‌നങ്ങളില്‍ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ പ്രയോജനത്തെക്കുറിച്ച് അന്വേഷിക്കാം. ഹോമോ സെക്ഷ്വാലിറ്റി അഥവാ ലെസ്ബിയനിസം എന്ന സ്വവര്‍ഗാനുരാഗം ഒഴിവാക്കാന്‍ പത്തിലേറെ മരുന്നുകളാണ് ഉള്ളത്. മതപരമായ കാരണങ്ങളാല്‍ പുരുഷന്മാരെ വെറുക്കുന്നവര്‍ക്ക് രണ്ടു മരുന്നും ലൈംഗികബന്ധം വെറുക്കുന്ന സ്ത്രീകളില്‍ 68 മരുന്നുകളും കുറയുന്നവരില്‍ 129 മരുന്നുകളും അമിതാസക്തി മാറ്റാന്‍ (നിംഫോമാനിയ) 48 മരുന്നുകളും വര്‍ദ്ധിച്ച താല്‍പര്യത്തില്‍ 114 മരുന്നുകളും കഠിനമായ വരള്‍ച്ച യോനിയില്‍ ഉണ്ടാവുകയാണെങ്കില്‍ 12 മരുന്നുകളും ശക്തിയായ ഇറുക്കം യോനിയില്‍ ഉണ്ടാകുമ്പോള്‍ 6 മരുന്നുകളും വജൈനിസ്മസ് എന്ന യോനീമുറുക്കം മാറാന്‍ 45 മരുന്നുകളും കഠിനമായ വേദനയോടു കൂടിയ സാഹചര്യത്തിന്റെ ചികിത്സയ്ക്കായി 31 മരുന്നുകളും സ്വയംഭോഗം നടത്താന്‍ അമിതമായ പ്രചോദനം ഉള്ളവര്‍ക്കു നല്‍കാനായി 40 മരുന്നുകളും രതിമൂര്‍ച്ഛയ്ക്ക് താമസം ഉണ്ടാവുക, പെട്ടെന്ന് ഉണ്ടാവുക, നിയന്ത്രണം ഇല്ലാതെ ഉണ്ടാവുക എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 11 മരുന്നുകളും ഹോമിയോപ്പതിയില്‍ നിര്‍ദ്ദേശിക്കുന്നു.
ഓരോ മരുന്നിന്റെയും ഗുണപ്രാപ്തി പരിശോധിക്കുന്നത് ആരോഗ്യമുള്ളവരില്‍ മാത്രമാണ്. ആരോഗ്യമുള്ളവരില്‍ വര്‍ദ്ധിച്ച അളവില്‍ രോഗമുണ്ടാക്കാനുള്ള കഴിവുള്ള മരുന്നുകള്‍ക്ക് മാത്രമേ വളരെ ശ്രദ്ധാപൂര്‍വ്വം ക്രമീകരിച്ച അളവില്‍ നല്‍കുമ്പോള്‍ രോഗശമനം സാധ്യമാവുകയുള്ളു എന്ന തത്ത്വമാണ് ഹോമിയോപ്പതിക്കുള്ളത്. അനവധി മരുന്നുകള്‍ നിര്‍ദ്ദേശിച്ചതില്‍ രോഗിയുടെ രോഗം വ്യക്തിഗതി, മാനസികപ്രശ്‌നങ്ങള്‍, ഭക്ഷണപാനീയങ്ങള്‍, കാലാവസ്ഥ, ചുറ്റുപാടുകള്‍ എന്നിവയോടുള്ള ഇഷ്ടങ്ങളും വെറുപ്പുകളും പഠനവിധേയമാക്കി ഏതെല്ലാം സാഹചര്യങ്ങളില്‍ രോഗമുണ്ടാകുന്നു എന്നെല്ലാം കണക്കിലെടുത്ത് കൃത്യമായ പൊട്ടന്‍സിയില്‍ മരുന്നു നല്‍കി രോഗശമനം പൂര്‍ണമാക്കുന്ന വൈദ്യശാസ്ത്രമാണ് ഹോമിയോപ്പതി.
ഡോ. എം. അബ്ദുള്‍ലത്തീഫ്
ആംബിയന്‍സ് ഹോമിയോ റിസര്‍ച്ച് സെന്‍റര്‍
ജവഹര്‍ നഗര്‍, കോഴിക്കോട്
അവലംബം:
മതൃഭൂമി ആരോഗ്യമാസിക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ