കക്ഷങ്ങളെ സുന്ദരമാക്കാൻ നാല് ടിപ്സ്
സ്ലീവില്ലാത്ത ടോപ്പുകൾ ഇപ്പോൾ ട്രെന്‍റാവുകയാണ്. എന്നാൽ അവ ധരിക്കാൻ നിങ്ങളെ പിന്തിരിപ്പിക്കുന്നത് കക്ഷങ്ങൾ അഥവാ അണ്ടർ ആംസിനെ കുറിച്ചുള്ള ആകുലതയാണോ. കക്ഷങ്ങളെ സുന്ദരമാക്കിയാൽ സ്ലീവ് ഇല്ലാത്ത ടോപ്പുകൾ ധരിക്കാനുള്ള ആത്മവിശ്വസം കൈവരും. അണ്ടർ ആംസ് മനോഹരവും മൃദുലവുമാക്കാൻ ചില മാർഗങ്ങൾ കണ്ട് നോക്കൂ...
ജലീകരണം
ഷേവിങ്ങിന് മുമ്പും മറ്റും കക്ഷങ്ങളെ ഹൈഡ്രേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. മോയിസ്റ്ററൈസിങ് ക്രീമോ വെളിച്ചെണ്ണയോ ഇതിനായി ഉപയോഗിക്കാം. രാത്രി കിടക്കുന്നതിന് മുൻപ് വെളിച്ചെണ്ണ പുരട്ടുന്നതും കക്ഷങ്ങളിലെ കറുപ്പ് നിറം അകറ്റാൻ സഹായിക്കും.
സ്പ്രേ നേരിട്ട് ഉപയോഗിക്കരുത്
ഷേവിങ്ങിനോ വാക്സിങ്ങിനോ ഉടനെ തന്നെ സ്പ്രേ ഉപയോഗിക്കുന്നത് അലർജിക്ക് കാരണമാകും. ശരീരത്തിൽ സ്പ്രേ അടിക്കുന്നതിനേക്കാൾ വസ്ത്രങ്ങളിൽ അടിക്കുന്നതാണ് ഉത്തമം.
ശരിയായ ദിശയിലുള്ള ഷേവിങ്
ശരീരത്തിലെ ഏറ്റവും സെൻസിറ്റീവ് ആയ ഭാഗമാണ് കക്ഷം. അതിനാൽ കൂടുതൽ ശ്രദ്ധ കൊടുത്തു വേണം ഷേവ് ചെയ്യാൻ. രോമം വളരുന്ന ദിശയിൽ തന്നെയാണ് ഷേവ് ചെയ്യേണ്ടത്. അതിന് എതിർ ദിശയിൽ ഷേവ് ചെയ്യുന്നത് രോമ വളർച്ച കൂടാൻ കാരണമാകും.
ഷേവിങ് ക്രീം
എത്ര തിരക്കിലാണെങ്കിലും ഡ്രൈ ഷേവ്(ക്രീം ഉപയോഗിക്കാത്ത ഷേവിങ്) ഒരിക്കലും ചെയ്യരുത്. ഷേവിങ് ക്രീം ഉപയോഗിക്കുന്നതിലൂടെ രോമങ്ങൾ കൂടുതൽ മൃദുലമാകുകയും ഷേവിങ് സുഗമമാക്കുകയും ചെയ്യുന്നു. നല്ല ഷേവിങ് ക്രീമുകൾ ഉപയോഗിച്ചില്ലെങ്കിൽ അത് ചൊറിച്ചിലിന് ഇടയാക്കാൻ സാധ്യതയുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ