ആദ്യ ലൈംഗിക ബന്ധം ആസ്വാദ്യകരമാക്കാം

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്‌ മുമ്പ്‌ കുളിക്കുന്നത് നല്ലതാണ്‌. ചെറു ചൂടു വെള്ളത്തില്‍ കുളിക്കുന്നത്‌ ഉത്തേജനം നല്‍കുന്നതിന്‌ പുറമെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാകാനും ഉന്മേഷം തോന്നാനും സഹായിക്കും.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്‌ സുരക്ഷയ്‌ക്കാണ്‌. അനാവശ്യമായ ഗര്‍ഭധാരാണം ഒഴിവാക്കും ലൈംഗികമായി പകരുന്ന രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനും ഇതാവശ്യമാണ്‌. കോണ്ടം, ഡയഫ്രം,ഗര്‍ഭ നിരോധന ഗുളികകള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.

നമ്മുടെ നാട്ടിൽ സ്‌ത്രീകളുടെ കന്യകാത്വത്തിന്‌ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്‌. അതിനാല്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവത്തിലൂടെ കന്യകയാണോ എന്ന്‌ തിരിച്ചറിയാന്‍ കഴിയുമെന്നാണ്‌ പലരും കരുതുന്നത്‌. എന്നാല്‍ ഇത് തികച്ചും അബദ്ധമായ ധാരണയാണ്
പല കാര്യങ്ങളാലും ഇത്‌ വളരെ വേഗം പൊട്ടാം. കൂടാതെ ചില സ്‌ത്രീകളില്‍ ജന്മനാ ഇവ കാണപ്പെടുകയില്ല. ഓടുക, ചാടുക, സൈക്കിള്‍ സവാരി, നീന്തല്‍, വ്യയാമം, തുടങ്ങി സാധാരണ ചെയ്യുന്ന കാരണങ്ങളാല്‍ ഇത് നേരത്തെ പൊട്ടിപ്പോയിട്ടുണ്ടാകും. അതിനാല്‍ രക്തം കാണലും കന്യകാത്വവും തമ്മില്‍ ബന്ധപ്പെടുത്തരുത്‌.

ആദ്യമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ മനസിക സമ്മര്‍ദ്ദം വളരെ വലുതായിരിക്കും.
ലൈംഗിക ബന്ധം രസകരവും ആസ്വാദ്യവുമാണ്‌. എന്നാല്‍ അത് നിര്‍ബന്ധിച്ചും ബലം പിടിച്ചും ചെയ്യേണ്ട ഒന്നല്ല എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക.

ബാഹ്യ കേളി ലൈംഗികമായി ബന്ധപ്പെടുന്നത്‌ പോലെ തന്നെ പ്രാധാന്യമുള്ളതാണ്‌. ഇവ ലൈംഗികതയേപ്പറ്റിയുള്ള ഭയം ഒഴിയാന്‍ പങ്കാളിയെ സഹായിക്കും.

ഇരുവരും ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനാൽ എല്ലാ കാര്യങ്ങളും പൂര്‍ണമായിരിക്കണമെന്നില്ല മറിച്ച്‌ പല പോരായ്മകളും ഉണ്ടായേക്കാം. ഇത്‌ മോശമാണന്ന്‌ കരതുകയോ വേവലാതി പെടുകയോ വേണ്ട.

പ്രകടനത്തെ കുറിച്ച്‌ ആശങ്കപ്പെടാതിരിക്കുക. ഒരു ഘട്ടത്തിലും ധൃതി കാണിക്കരുത്‌. സ്വാഭാവികമായി തന്നെ എല്ലാംസംഭവിക്കാന്‍ അനുവദിക്കുക.

ചിലരില്‍ ആദ്യമായുണ്ടാകുന്ന ബന്ധപ്പെടല്‍ വേദനാജനകമായിരിക്കും എന്നതു മറക്കണ്ട.

തന്റെ ആദ്യ സംഭോഗം ഏറെ നേരം നീണ്ടുനില്‍ക്കണമെന്ന് പല പുരുഷന്മാരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ആദ്യാനുഭൂതിയുടെ വികാര വിസ്ഫോടനം മിക്കപ്പോഴും വളരെ പെട്ടന്ന് ഉണ്ടായേക്കാം.
ചിലപ്പോള്‍ ഉദ്ധാരണം തന്നെ നടന്നില്ലെന്നും വരാം.

ആദ്യത്തെ ലൈംഗിക വേഴ്ചക്കു ശേഷം എന്താകും തോന്നുക എന്നത് പലരുടെയും സംശയമാണ്
ചിലരില്‍ ആഹ്ലാദവും മറ്റു ചിലരില്‍ വേദനയും എന്നതാണ് ഇത്തരക്കാര്‍ക്കുള്ള മറുപടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ