ലൈംഗിക ഊര്‍ജം

സെക്‌സിന്റെ അതിപ്രസരം ജീവിതത്തിലുടനീളം വ്യാപിച്ചുകാണുന്നുണ്ട്. സന്തതിയുല്‍പ്പാദനത്തിന് മാത്രമാണ് സെക്‌സ് എന്ന പഴയ ചിന്തകള്‍ കാലഹരണപ്പെട്ടിരിക്കുന്നു. ലൈംഗികശാസ്ത്രജ്ഞരും വിശ്വസിക്കുന്നത് ലൈംഗിക ആവശ്യം പ്രായത്തിന്റെ അതിര്‍വരമ്പുകളില്‍ നഷ്ടപ്പെടുന്നില്ലെന്നാണ്. പണ്ട് പ്രായം കൈവരിക്കുന്നവര്‍ക്ക് ലൈംഗിക ആവേശം കാണപ്പെടുകയാണെങ്കില്‍ അത് സീനയില്‍ ഡിമെന്‍ഷ്യയുടെ മുന്നോടിയാണെന്ന് കരുതി വന്നിരുന്നു. എന്നാല്‍ അത് ശരിയല്ല. സാധാരണ രീതിയിലുള്ള ലൈംഗിക പ്രവര്‍ത്തനം പ്രായാധിക്യം കൈവന്നവരുടെയും ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമാണ്.

അടുത്ത കാലത്തായി സെക്‌സും പ്രായവും പഠനവിഷയമായിട്ടുണ്ട്. ലൈംഗിക വിജ്ഞാനം എല്ലാ പ്രായത്തിലുള്ളവര്‍ക്കും നല്‍കുന്നതിനുവേണ്ടി പല സംഘടനകളും നിലവില്‍ വന്നിട്ടുണ്ട്. ഈ സംഘടനകള്‍ പൊതുവെ ലൈംഗികവിജ്ഞാനം പ്രദാനം ചെയ്യുന്നതിനു പുറമെ വേണ്ട തരത്തില്‍ ലൈംഗിക കാര്യങ്ങളെക്കുറിച്ച് സാമാന്യജനങ്ങളെ ബോധവാന്മാരാക്കുന്നതിനും അവരുടെ തെറ്റിദ്ധാരണകള്‍ അകറ്റുന്നതിനും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പ്രായം ചെല്ലുന്നതോടെ ലൈംഗിക ജീവിതം അവസാനിക്കുന്നുവെന്ന തെറ്റായ ചിന്താഗതി മാറ്റിമറിക്കുവാനും ഈ സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. പില്‍ക്കാല ജീവിതം ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ഒഴിച്ചു നിര്‍ത്തുവാനുള്ള കാലഘട്ടമാണെന്നും ഏകാന്തത മാത്രമാണ് അവസാനം ബാക്കിയാവുകയെന്നുമുള്ള ധാരണകള്‍ തെറ്റാണ്. പലപ്പോഴും പാശ്ചാത്യരാജ്യങ്ങളില്‍ വിവാഹ ജീവിതത്തില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ അലോസരം സൃഷ്ടിക്കുന്നു. അറിവില്ലായ്മയാണ് ഇതിന്ന് പ്രധാന കാരണം. ചെറുപ്പകാലത്ത് ലൈംഗിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുറ്റബോധത്തോടെയും ഭയത്തോടെയും മാത്രമാണ് ഗൃഹാന്തരീക്ഷത്തില്‍ അവര്‍ക്ക് ചിന്തിക്കുവാന്‍ അവസരം ലഭിച്ചിരുന്നത്. അതിന്റെ ഫലമായി ലൈംഗിക തകരാറുകള്‍ ജീവിതത്തിലുടനീളം അവര്‍ക്കനുഭവപ്പെടുന്നു.

പലരും പ്രായമായ ഘട്ടത്തില്‍ ലൈംഗിക അവകാശങ്ങള്‍ക്കുവേണ്ടി അടരാടുന്നതിന് തയ്യാറെടുക്കുന്ന കാഴ്ച പാശ്ചാത്യരാജ്യങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. ലൈംഗിക പ്രവര്‍ത്തനങ്ങള്‍ പ്രായം ചെന്നവരില്‍ കാണാന്‍ പാടില്ല എന്ന തെറ്റായ ധാരണ കുട്ടികളില്‍ നിലനിര്‍ത്തുന്നതുമൂലം അവര്‍ക്ക് അവരുടെ സ്വന്തം മാതാപിതാക്കന്മാര്‍പോലും ലൈംഗികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സഹിക്കാനാവുന്നില്ല.

ആധുനിക ലൈംഗിക ഗവേഷകരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന രണ്ടു പേരാണ് മാസ്റ്റേര്‍സും ജോണ്‍സനും. സ്ത്രീപുരുഷഭേദമന്യേ ലൈംഗിക ബന്ധങ്ങള്‍ തൃപ്തികരമായി ഏര്‍പ്പെടുന്നതിന് മധ്യവയസ്സോ, വാര്‍ധക്യമോ പ്രശ്‌നമല്ലെന്നാണ് അവരുടെ പഠനങ്ങള്‍ തെളിയിക്കുന്നത്. വയോധികര്‍ക്കും പൂര്‍ണമായ രതിസുഖം കൈവരിക്കാനുള്ള കഴിവും അവകാശവും ഉണ്ടെന്നും അത് സര്‍വസാധാരണമായ ഒരു പ്രക്രിയയാണെന്നും അവര്‍ വിവരിക്കുകയുണ്ടായി. മധ്യവയസ്സാകുമ്പോഴേക്കാണ് അര്‍ഥപൂര്‍ണമായ ലൈംഗിക പ്രവണതകളിലേക്ക് ആദ്യമായി അവന്‍ കാലുകുത്തുന്നത്. ചെറുപ്രായങ്ങളില്‍ അതായത് 18കളിലും 19കളിലും 20കളിലും അവര്‍ ആവേശഭരിതരായിരുന്നു. എന്നാല്‍ വിവേകരഹിതരുമായിരുന്നു.

സെക്ഷ്വല്‍ എയ്ജ് ക്വാഷ്യന്റ് എന്ന ഒന്നുണ്ട്. അത് ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ അടിസ്ഥാന കഴിവുകള്‍ നിര്‍ണയിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്തു പറയുന്നുവെന്നതല്ല പ്രധാനം. സ്വന്തം പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എങ്ങനെ വിലയിരുത്തുന്നുവെന്നതാണ് ഏറ്റവും പ്രധാനം. ലൈംഗിക സംഭോഗം വിവാഹിതരായ ദമ്പതികളുടെയിടയില്‍ മാത്രമേ കാണപ്പെടുവാന്‍ പാടുള്ളുവെന്ന് വിശ്വസിക്കുകയാണെങ്കില്‍ അതിന്റെ അര്‍ഥം നിങ്ങള്‍ ദാമ്പത്യജീവിതം വര്‍ഷങ്ങളായി പരസ്​പര ധാരണയോടെ സംതൃപ്തിയോടെ നിലനിര്‍ത്തി വരുന്നുവെന്നാണ്. പക്വതയാര്‍ന്ന സെക്‌സ് എയ്ജ് ക്വാഷ്യന്റ് നിങ്ങളില്‍ കാണപ്പെടുന്നുവെന്നര്‍ഥം. ചെറുപ്പകാലം മുതല്‍ പക്വതയാര്‍ന്ന ലൈംഗിക ബന്ധങ്ങള്‍ ഏറ്റെടുക്കുന്നതുവരെയുള്ള തുടര്‍ച്ചയായുള്ള കാലങ്ങളിലെ സെക്‌സ് എയ്ജ് ക്വാഷ്യന്റ് പരിശോധിക്കുകയാണെങ്കില്‍ വളര്‍ച്ചയ്ക്കും പക്വത പ്രാപിക്കുന്നതിനും പൂര്‍ണത കൈവരിക്കുന്നതിനും സാധ്യതകള്‍ കാണപ്പെടുന്നുണ്ട്.
നമ്മുടെ ജനനം മുതല്‍ത്തന്നെ ലൈംഗികത്വം ജീവിതത്തില്‍ അനുഭവപ്പെടുന്നുണ്ട്. ശിശുക്കള്‍ യാതൊരു കളങ്കവുമില്ലാതെതന്നെ അവരുടെ ലൈംഗികാവയവങ്ങളെ തലോടുന്നുണ്ട്. കുറച്ചുകൂടി പ്രായം കൈവന്ന സ്‌കൂള്‍കുട്ടികളായിത്തീരുമ്പോള്‍ അവര്‍ സ്വയംഭോഗത്തിലേര്‍പ്പെട്ടുവെന്നു വരാം. അവരുടെ ലൈംഗിക അവയവങ്ങളെ പരസ്​പരം പരിശോധിച്ച് സംതൃപ്തി നേടിയെന്നും വരാം. ലൈംഗിക കേളികളിലേര്‍പ്പെട്ടുവെന്നും വരാം. പലര്‍ക്കും സാധാരണ ലൈംഗികത്വം പ്രാപിക്കുന്നതിനും ഇവയെല്ലാം കാരണമാകുന്നുണ്ട്. തെറ്റായ ധാരണയും ലൈംഗികമായ അറിവില്ലായ്മയും മാതാപിതാക്കളില്‍നിന്ന് യാതൊരു ആശയവിനിമയവും ലഭിച്ചില്ലെങ്കില്‍പ്പോലും ചിലര്‍ ലൈംഗികമായി സാധാരണത്വം പുലര്‍ത്തുന്നവരാണ്.

പരമ്പരാഗതമായി മറ്റു ജീവികള്‍ക്കു ലഭിക്കുന്നതിലും കൂടുതല്‍ ആവശ്യങ്ങള്‍ മനുഷ്യനു നേടിയെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല മറ്റുള്ള ജീവികളേക്കാള്‍ മുമ്പുതന്നെ ലൈംഗികമായ വളര്‍ച്ച നമുക്ക് കൈവരുന്നുണ്ട്. 50 വര്‍ഷങ്ങള്‍ക്കുമുമ്പ് ഏറ്റവുമധികം ശാരീരികമായ വലിപ്പം 29 വയസ്സാകുമ്പോള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്നാകട്ടെ 19 വയസ്സാകുമ്പോള്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളില്‍ 17 വയസ്സാകുമ്പോഴും ശാരീരികമായ വളര്‍ച്ച പൂര്‍ത്തിയാകുന്നു. പുതിയ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമായതോടെ ചെറുപ്പക്കാര്‍ക്കിടയില്‍ പുതിയ ലൈംഗിക പ്രവണതകള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. ഇവയെല്ലാംതന്നെ പുതിയ സാമൂഹിക മേഖലകള്‍ ചെറുപ്പക്കാര്‍ക്ക് നേടിക്കൊടുക്കുകയാണ് ചെയ്യുന്നത്.

പാശ്ചാത്യ രാജ്യങ്ങളില്‍ വിവാഹത്തിനുമുമ്പുള്ള ലൈംഗിക ജീവിതം വളരെ സാധാരണമാണ്. അടുത്ത കാലത്തായി നടത്തിയ ഗവേഷണങ്ങളില്‍നിന്നും മനസ്സിലാക്കുന്നത് 50 ശതമാനം ആളുകളുടെയും ദാമ്പത്യ ജീവിതത്തില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ വളര്‍ന്നുവന്നതിനു കാരണം മാതാപിതാക്കന്മാര്‍ സെക്‌സിനെക്കുറിച്ച് വളരെ തെറ്റായ രീതിയില്‍ കര്‍ക്കശമായി പെരുമാറിയിരുന്നതുകൊണ്ടാണെന്നാണ്. മാതാപിതാക്കന്മാരെ കുറ്റം പറയുകയെന്നത് സ്വന്തം കുറ്റകൃത്യങ്ങളില്‍നിന്നുള്ള ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള ചെറുപ്പക്കാരുടെ ശ്രമമാണ്. എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ എന്ന നിലയില്‍ സ്വന്തം പ്രശ്‌നങ്ങള്‍ എന്തെന്ന് കണ്ടുപിടിക്കാനും തെറ്റുകള്‍ തിരുത്താനും പരിഹാരമാര്‍ഗങ്ങള്‍ അറിയുവാനും അവര്‍ പരിശ്രമിക്കേണ്ടതുണ്ട്.

വിവാഹബന്ധത്തിനുമുമ്പുള്ള സംഭോഗം പാശ്ചാത്യ രാജ്യങ്ങളില്‍ പ്രത്യേകിച്ചും വളരെ പ്രധാനമാണ്. പലപ്പോഴും വിവിധ ലൈംഗിക പങ്കാളികളോട് ഒത്തുചേരുന്നതോടെയാണ് ഇതുടലെടുക്കുന്നത്. സ്‌നേഹം, വിവാഹം എന്നിവയെല്ലാം പലരുടെയും മനസ്സിന്റെ സംതൃപ്തിയാണ്. അതിനും ഉപരിയായി ലൈംഗിക പ്രവര്‍ത്തനങ്ങളാണ് അവരുടെ ജീവിതത്തില്‍ പ്രധാനമായി കാണപ്പെടുന്നത്. ലൈംഗികപ്രവര്‍ത്തനങ്ങളിലുള്ള വ്യതിചലനം വളരെയധികം സാധാരണക്കാരില്‍ കാണുന്നുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരുപോലെതന്നെയാണ് കാണുന്നത്. ലൈംഗിക വ്യതിയാനം അധികം കാണപ്പെടുന്നത് കൂടുതല്‍ വിദ്യാഭ്യാസം ലഭിച്ചവരിലും രാഷ്ട്രീയ പ്രവര്‍ത്തകരിലും ഓഫീസില്‍ ജോലിചെയ്യുന്നവരുടെയിടയിലുമാണ്. മതപരമായ കാര്യങ്ങളില്‍ വിശ്വാസമില്ലാത്തവരുടെയിടയിലും ഇത് കാണപ്പെടുന്നുണ്ട്. പല പ്രായത്തിലുമുള്ള ആളുകളില്‍ വിവിധ തരത്തിലുള്ള ലൈംഗിക പ്രതികരണങ്ങളും നിലപാടുകളുമാണ് കാണാന്‍ കഴിയുക.

ഏതു നിലപാട് സ്വീകരിച്ചാലും അവയവങ്ങള്‍, ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച അറിവ് ലൈംഗിക പക്വതയില്‍ പ്രധാനമാണ്. വയസ്സു ചെന്നതുകൊണ്ടു മാത്രം അനുഭവം കൈവരണമെന്നില്ല. പ്രണയനാടകങ്ങളിലഭിനയിച്ച്, ലൈംഗിക റോളുകളിലേര്‍പ്പെട്ട് അധികം ലൈംഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ കൂടുതല്‍ അനുഭവജ്ഞാനം ഉളവാകുവാന്‍ സാധ്യതയുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ യാതൊരു മടിയുംകൂടാതെ ഏര്‍പ്പെടുന്ന ചെറുപ്പക്കാര്‍ മാല്‍സര്യ ബുദ്ധിയോടെ, ന്യൂറോട്ടിക് പ്രതികരണങ്ങളോടെ ലൈംഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതോടെ ലൈംഗിക കാര്യങ്ങളില്‍ പക്വത ഉളവാകുവാന്‍ വിഷമം അനുഭവപ്പെടുന്ന അന്തരീക്ഷത്തിലാണ് ജീവിച്ചുപോരുന്നത്. ലൈംഗിക പങ്കാളിയുമായി പരസ്​പരം തൃപ്തികരമായ ലൈംഗികബന്ധം തുടരുന്നതിനും അനുയോജ്യമായ പങ്കാളിയെ തെരഞ്ഞെടുക്കുന്നതിനും മനസ്സിനും ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കും പക്വത കൈവന്നാല്‍ മാത്രമേ സാധ്യമാവുന്നുള്ളൂ.
സ്വവര്‍ഗതല്‍പ്പരതയും അടുത്ത കാലത്തായി അധികം കാണപ്പെടുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിപ്പോള്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. ആണും പെണ്ണും എന്നപോലെ ജീവിക്കുന്നതിനുപോലും ഈ കൂട്ടര്‍ തയ്യാറാകുന്നതായി കാണാം.

ലൈംഗിക സംഭോഗങ്ങളില്‍ എത്രമാത്രം ഏര്‍പ്പെടുന്നുവെന്നത് സാമൂഹിക പരിതഃസ്ഥിതികള്‍ക്കനുസൃതമായാണ് കാണപ്പെടുന്നത്. അല്ലാതെ അതിനു മറ്റു പ്രത്യേകതകളൊന്നും നിര്‍ണയിക്കേണ്ടതില്ല. ഉദാഹരണമായി ഐസ്‌ലന്റ് പോലെയുള്ള ഒരു ദ്വീപ്‌സമൂഹത്തില്‍ ലൈംഗിക സംഭോഗം വളരെ കുറവാണ്. ആഴ്ചയിലൊരു പ്രാവശ്യം മാത്രമേ അവിടെ അതു കാണപ്പെടുന്നുള്ളുവെന്നതാണ് ഗവേഷകര്‍ പ്രസ്താവിക്കുന്നത്. എന്നാല്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും പാശ്ചാത്യ രാഷ്ട്രങ്ങളിലും ചെറുപ്പക്കാരുടെയിടയില്‍ ഒരു ദിവസം പല പ്രാവശ്യം എന്ന നിരക്കില്‍ അത് കാണപ്പെടുന്നുണ്ട്. സാധാരണയായി ഒരാഴ്ചയില്‍ പത്തോ പന്ത്രണ്ടോ പ്രാവശ്യം എന്ന തോ തില്‍ കാണപ്പെടുന്നുണ്ട്. 40 കളിലെത്തിച്ചേരുമ്പോള്‍ അത് ആഴ്ചയില്‍ മൂ ന്നോ നാലോ പ്രാവശ്യം എന്ന തോതില്‍ കുറഞ്ഞു കാണപ്പെടുന്നു. എന്നാല്‍ ചില ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാരില്‍ 60കളില്‍ പോലും ദമ്പതികള്‍ ദിവസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം സംഭോഗത്തിലേര്‍പ്പെടുന്നതായി കാണപ്പെടുന്നതും അടുത്ത കാലത്തായി ഗവേഷകര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

പല തരത്തിലുള്ള സാംസ്‌കാരിക മൂല്യങ്ങളും പശ്ചാത്തലങ്ങളുമാണ് ഈ വ്യത്യാസങ്ങള്‍ക്കു കാരണം. വ്യക്തികള്‍ തമ്മിലുള്ള, വ്യത്യാസങ്ങളുള്ള പ്രത്യേകതയും കാരണമാകാം. ലൈംഗിക പ്രവര്‍ത്തനം 20 മുതല്‍ 60 വയസ്സുവരെയുള്ള പുരുഷന്മാരിലും സ്ത്രീകളിലും ക്രമേണ കുറഞ്ഞുവരുന്നു. പാശ്ചാത്യ രാജ്യങ്ങളിലുള്ള പുരുഷന്മാരില്‍ 20 കളിലുള്ള സംഭോഗം ആഴ്ചയില്‍ നാലോ അഞ്ചോ പ്രാവശ്യം എന്നത് 60 കളിലെത്തുമ്പോള്‍ ആഴ്ചയില്‍ ഒരു പ്രാവശ്യമായി കുറയുന്നു. 20 മുതല്‍ 45 വയസ്സുവരെ പ്രായമുള്ള പുരുഷന്മാരില്‍ ലൈംഗിക പ്രവര്‍ത്തനം സാധാരണമാണ്. 45 മുതല്‍ 60 ശതമാനംവരെയുള്ള ആളുകളിലും ലൈംഗിക പ്രവര്‍ത്തനം അധികമായി കാണപ്പെടുന്നുണ്ട്.

കിന്‍സിയുടെ റിപ്പോര്‍ട്ടില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ലൈംഗിക പ്രതികരണങ്ങള്‍ വിശദമായി വിവരിച്ചിട്ടുണ്ട്. 50 കഴിയുമ്പോള്‍ ലൈംഗിക പ്രവര്‍ത്തനം രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ മാത്രമായിത്തീരുന്നുവെന്നും പഠനത്തില്‍നിന്നും വെളിവാകുന്നുണ്ട്.

എന്നാല്‍ പ്രായം അധികമാകുമ്പോള്‍ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവരികയെന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അന്‍പതുകളില്‍ മിക്കവാറും ഇതു കുറഞ്ഞു വരുന്നുണ്ട്. മിക്ക സ്ത്രീകളിലും അവരുടെ ആര്‍ത്തവ കാലം നിലയ്ക്കുന്നതോടെയും മിക്ക പുരുഷന്മാരിലും അവരുടെ അന്‍പതുകള്‍ പിന്നിടുമ്പോള്‍ ശാരീരിക പരിമിതികള്‍ കണക്കിലെടുക്കുന്നതോടെയും അവരുടെ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു വരികയാണ് ചെയ്യുന്നത്. ലൈംഗിക സംഭോഗത്തില്‍നിന്നും സുഖം കൈവരുന്നത് വളരെ പ്രായാധിക്യമുള്ളവരില്‍പ്പോലും നിര്‍ണയിക്കുവാന്‍ സാധ്യമാണ്. കിന്‍സി റിപ്പോര്‍ട്ടു പ്രകാരം 65 വയസ്സെത്തിയ പുരുഷന്മാരില്‍ 25 ശതമാനം പേരും ലൈംഗിക അപര്യാപ്തത കൈവരിക്കുന്നവരാണ്. 75 വയസ്സാകുമ്പോള്‍ അഞ്ച് ശതമാനം പേരും 80 വയസ്സാകുമ്പോള്‍ 7 ശതമാനം പേരും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇത് ആരോഗ്യത്തിന്റെ കുറവാണോയെന്നും സംശയിക്കപ്പെടുന്നുണ്ട്. മിക്ക പുരുഷന്മാരും 90 വയസ്സിലും ശരിയായ സെക്‌സ് അനുഭവിക്കുന്നവരാണ്. 50 കഴിഞ്ഞാല്‍ അവര്‍ക്ക് ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കാലതാമസം വേണ്ടിവരുന്നുവെന്നുള്ളത് ഒരു പരമാര്‍ഥമാണ്.
എന്നാല്‍ ഇത് എല്ലായ്‌പ്പോഴും നിയമംപോലെ കര്‍ക്കശമായി കാണണമെന്നില്ല. 70 കളിലും 80 കളിലും പുനര്‍വിവാഹം ചെയ്യുന്നവരുണ്ട്. വിവാഹമോചനത്തിനുശേഷമോ ഭാര്യ മരണപ്പെട്ടതിനുശേഷമോ യാതൊരുവിധ ലൈംഗിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാതിരിക്കുന്നവരാകാം ഈ കൂട്ടര്‍. എന്നാല്‍ പുതിയ ലൈംഗിക ബന്ധങ്ങള്‍ ആരോഗ്യകരമായി തോന്നുകയും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു നടത്തുകയും ചെയ്യുന്നവരെയും കാണാം.

പുരുഷന്മാരെക്കാള്‍ കൂടുതല്‍ ലൈംഗികത്വം കാത്തുസൂക്ഷിക്കുവാനും ലൈംഗിക പ്രവര്‍ത്തനം കെട്ടടങ്ങുന്നതുകൊണ്ട് പ്രവര്‍ത്തനം മന്ദഗതിയിലാക്കുവാനും സ്ത്രീകളാണ് ശ്രദ്ധിക്കുന്നത്. ഇരുകൂട്ടരിലും അവരുടെ നാല്പതുകളിലെ പ്രവര്‍ത്തനം ഇതിനനുകൂലമായ വിധത്തിലാണ്. സ്ത്രീകളുടെ ലൈംഗിക അവയവങ്ങള്‍ക്കാണ് പുരുഷന്റെ ലൈംഗിക അവയവത്തെക്കാള്‍ പ്രവര്‍ത്തനക്ഷമത കാലേക്കൂട്ടി നഷ്ടപ്പെടുന്നത്. എന്നാല്‍ സ്ത്രീകളുടെ രതിമൂര്‍ച്ഛ കൈവരുത്തുവാനുള്ള കഴിവ് അവരുടെ ലൈംഗികത്വം കൂടുതല്‍ കാലം നിലനിര്‍ത്തുവാന്‍ കാരണമാകുന്നു. പലപ്പോഴും ചെറുപ്പകാലത്ത് യുവത്വമല്ല നഷ്ടപ്പെടുന്നത് ലൈംഗികത്വമാണ് എന്ന അഭിപ്രായക്കാരുണ്ട്. ഇതിനൊരു ഉദാഹരണം നമുക്കെടുക്കാം. 62 വയസ്സായ ഒരു പുരുഷന്‍ വിവാഹമോചനം ലഭിച്ചതിനുശേഷം പ്രായം കുറവായ മറ്റൊരു സ്ത്രീയുമായി ഒത്തൊരുമിച്ചു ജീവിക്കുകയായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ തനിക്കനുഭവപ്പെട്ട ലൈംഗിക കഴിവില്ലായ്മ അവള്‍ വിവരിക്കുകയുണ്ടായി. ലൈംഗിക സംഭോഗം പുലര്‍ത്തുന്നതു ചിലപ്പോഴൊക്കെ അവളില്‍ അസ്വസ്ഥത ഉളവാക്കിയിരുന്നു. ചെറുപ്പക്കാരനെന്ന നിലയില്‍ അയാള്‍ ലൈംഗിക കേളികളില്‍ വളരെയധികം ഏര്‍പ്പെട്ടിരുന്നു. ഒരു നല്ല കമിതാവെന്ന നിലയില്‍ ലൈംഗിക സംഭോഗമില്ലാതെതന്നെ രതിമൂര്‍ച്ഛ കൈവരുത്തുവാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു. ലൈംഗിക സംഭോഗം ലൈംഗികത്വത്തിന്റെ ഒരു ഭാഗം മാത്രമാണെന്നാണ് അയാളുടെ അഭിപ്രായം. സെക്‌സിനെക്കുറിച്ച് സാമാന്യ വിവരമുള്ള ആര്‍ക്കും സംഭോഗം കൂടാതെ തന്നെ ദീര്‍ഘനേരം ലൈംഗിക കേളികളിലേര്‍പ്പെടാനും രതിമൂര്‍ച്ഛ കൈവരിക്കുവാനും കഴിയുമെന്നും അത് തന്റെ ജീവിതത്തില്‍ കാണപ്പെട്ടിരുന്നുവെന്നും അയാള്‍ വിവരിക്കുകയുണ്ടായി.

കിന്‍സി പല സ്ഥിതിവിവര കണക്കുകളും നമുക്ക് നല്‍കിയിട്ടുണ്ട്. ലൈംഗികപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവര കണക്കുകളാണ് അദ്ദേഹം നമുക്ക് നല്‍കിയിട്ടുള്ളത്. സാധാരണ ലൈംഗിക പ്രവര്‍ത്തനം എന്താണെന്ന് താരതമ്യപ്പെടുത്തുവാന്‍ അത് അവസരം നല്‍കുന്നുമുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ ആര്‍ക്കും മറ്റൊരാളിന്റെ അനുഭവവുമായി താരതമ്യം നടത്തുവാന്‍ സാധ്യമായില്ലെന്നു വന്നേക്കാം. നമ്മുടെ ആഗ്രഹങ്ങളും ആവേശങ്ങളും സ്വഭാവങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്. നമ്മുടേതായ ശീലങ്ങള്‍ മറ്റൊരാളിന്റേതിനോട് തുല്യമല്ല. അയാളുടെ പശ്ചാത്തലം മറ്റൊരാളിന്റേതിനോട് തുല്യമായിരിക്കുകയില്ലെന്നതുതന്നെ കാരണം. മറ്റൊരാള്‍ക്ക് പൂര്‍ണത കൈവരിക്കുവാന്‍ ഉതകുന്ന ഉത്തേജനങ്ങള്‍ നമുക്ക് പൂര്‍ണത കൈവരിക്കുവാന്‍ ഉപകരിച്ചില്ലെന്നു വരാം. അതിനാല്‍ നമ്മുടെ സ്വന്തം പ്രവര്‍ത്തന രീതിയിലൂടെ സായൂജ്യം നേടിയെടുക്കുകയാണാവശ്യം. മറ്റൊരാളെ അന്ധമായി പിന്‍തുടരുകയോ അനുകരിക്കുകയോ മാതൃകയാക്കുകയോ ചെയ്യുന്നത് ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ശരിയായിരിക്കുകയില്ല.

പല പരസ്യങ്ങളിലും സെക്‌സും യുവത്വവും ഒരുപോലെ വ്യാഖ്യാനിക്കപ്പെടുന്നതായി കാണാം. സെക്കന്ററി സെക്‌സ്, ബൈസെക്ഷ്വല്‍ പ്രവര്‍ത്തനം, ലൈംഗികമായ കഴിവുകള്‍ എന്നിവയെല്ലാം ജീവിതത്തില്‍ പരമപ്രധാനമാണെന്നാണ് ഇവര്‍ പ്രതിപാദിക്കുന്നത്. സിനിമകളിലും നോവലുകളിലും മാസികകളിലും വ്യാപകമായി ലൈംഗിക പരസ്യങ്ങള്‍ കാണാം. ഇതിന്റെ ഫലമായി ലൈംഗികമായ ആവശ്യങ്ങളും ആഗ്രഹങ്ങളും സങ്കല്പങ്ങളും മനുഷ്യരില്‍ കടന്നുകൂടുകയും ചെയ്യുന്നു. പല അവസരങ്ങളിലും ജീവിതത്തിന് പ്രവര്‍ത്തനക്ഷമത നല്‍കുന്നത് സ്‌നേഹബന്ധങ്ങളാണ്. ഏകാന്തത വളരെയധികം വിഷമം സൃഷ്ടിക്കുന്നു. പ്രണയജീവിതം കുടുംബജീവിതത്തെ ഫലഭൂയിഷ്ഠമാക്കുമ്പോള്‍ പുതിയ ജീവിതത്തിന് അത് കളമൊരുക്കുകയാണ് ചെയ്യുന്നത്. ജീവിതത്തിന് പ്രസരിപ്പും ഉന്മേഷവും കൈവരുന്നതിന് ദാമ്പത്യജീവിതവും ശരിയായ ലൈംഗികബന്ധങ്ങളും വളരെ ആവശ്യമാണ്.

മാസ്റ്റേര്‍സിന്റെയും ജോണ്‍സന്റെയും അഭിപ്രായത്തില്‍ മനുഷ്യന് ആരോഗ്യം നിലനിര്‍ത്തുന്നതിന് തന്നില്‍ താല്പര്യമുള്ള ഒരു പങ്കാളിയെ അവന് കണ്ടെത്തേണ്ടതുണ്ട്. മാത്രമല്ല, ലൈംഗിക പ്രവര്‍ത്തനങ്ങള്‍ എണ്‍പതുകളിലും അവന് കൈവരിക്കേണ്ടതുണ്ട്. അധികം പ്രായാധിക്യമുള്ളവരിലും ഉന്മേഷപ്രദമായ ഊര്‍ജസ്വലമായ ജീവിതം കൈവരിക്കുന്നതിന് വേണ്ടവിധത്തിലുള്ള ലൈംഗിക ഉത്തേജനവും പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്നു കാണുന്നു.

74 വയസ്സുള്ള ഒരു സ്ത്രീയുടെ ദൃഷ്ടാന്തം നമുക്കെടുക്കാം. അവളുടെ ഭര്‍ത്താവ് ഹൃദ്രോഗബാധമൂലം ലൈംഗിക പ്രവര്‍ത്തനങ്ങളില്‍നിന്നും ഒഴിഞ്ഞു നിന്നു. ലൈംഗിക പ്രവര്‍ത്തനങ്ങള്‍ മൂലം തനിക്ക് മരണം സംഭവിക്കുമോ എന്ന പേടിയാണ് ഇങ്ങനെ ഒഴിഞ്ഞു നില്‍ക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. വളരെ വര്‍ഷങ്ങളോളം അയാള്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ കഴിഞ്ഞു. തന്റെ ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് താന്‍ പെരുമാറാതിരുന്നാല്‍ അയാളുടെ ജീവിതത്തിന് അത് വിഷമം സൃഷ്ടിക്കുമെന്നായിരുന്നു അവളുടെ വിചാരം. ക്രമേണ അവളുടെ യോനീഭിത്തികളില്‍ സ്​പര്‍ശനേന്ദ്രിയങ്ങള്‍ അപ്രത്യക്ഷമായി. അതു തലോടുമ്പോഴോ അമര്‍ത്തുമ്പോഴോ യാതൊരു വിധത്തിലുള്ള വികാരങ്ങളും അവള്‍ക്ക് ഉളവാകുമായിരുന്നില്ല. അതിനുശേഷം വളരെ കരുതലോടെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങളിലാണ് അവള്‍ ഏര്‍പ്പെട്ടത്. ലൈംഗിക കാര്യത്തിലും അതുപോലെയുള്ള മുന്‍കരുതലുകള്‍ അവള്‍ എടുത്തിരുന്നു. വളരെ വര്‍ഷങ്ങളോളം ലൈംഗിക കാര്യങ്ങളില്‍നിന്ന് ഒഴിഞ്ഞുനിന്നു. ഭര്‍ത്താവിന്റെ ആഗ്രഹവും ആരോഗ്യവുമായിരുന്നു അവള്‍ക്ക് പ്രധാനം. അതിനുശേഷം അവര്‍ ഒരു ഉല്ലാസയാത്രയ്ക്കായി പുറപ്പെട്ടു. അവള്‍ വളരെ തിരക്കുള്ള ഒരു സ്ത്രീയായിരുന്നു. പല തരത്തിലുള്ള പ്രവര്‍ ത്തനങ്ങളും അവള്‍ക്ക് സാധ്യമായിരുന്നു. ഈ ഉല്ലാസയാത്രയ്ക്കിടയിലാണ് അവള്‍ക്ക് സ്വന്തം ജീവിതത്തെക്കുറിച്ചാലോചിക്കുവാന്‍ സമയം കിട്ടിയത്. അപ്പോഴാണ് അവള്‍ക്ക് മനസ്സിലായത് ലൈംഗിക ജീവിതത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയശേഷം താനും ഭര്‍ത്താവുമായുള്ള ബന്ധം വളരെ ആത്മാര്‍ഥമായുള്ള ഒന്നായിരുന്നില്ലെന്ന്. പണ്ടത്തെപ്പോലെ അത്ര സൈ്വര തയും നര്‍മബോധവും അവരുടെ ജീവിതത്തില്‍ കണ്ടിരുന്നില്ല. അവളുടെ വിചാരം ഭര്‍ത്താവ് ആവശ്യമില്ലാത്ത മുന്‍കരുതലുകള്‍ക്ക് വിധേയനാകുന്നു എന്നാണ്. അതിനാല്‍ അവള്‍ക്ക് എന്തെന്നില്ലാത്ത അതൃപ്തി ഉളവായിരുന്നുവെന്ന് ആദ്യമായി മനസ്സിലായി.

അതിനുശേഷം അവള്‍ക്ക് തന്റെ യഥാര്‍ഥ മനഃസ്ഥിതി ഭര്‍ത്താവിനെ അറിയിക്കണമെന്നുണ്ടായിരുന്നു. സ്‌നേഹനിധിയായിരുന്നു ഭര്‍ത്താവ്. നിരാശയും അസംതൃപ്തിയും അയാളെ വളരെയധികം കുഴപ്പത്തിലാക്കി. യാത്രയ്ക്കിടയില്‍ അവരുടെ കൂട്ടത്തില്‍ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഭാര്യ ലൈംഗികാഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അയാള്‍ക്ക് നിയന്ത്രിക്കുവാന്‍ സാധ്യമാകാതെ വന്നു. മുന്‍കരുതലുകളെല്ലാം അയാള്‍ കാറ്റത്ത് വലിച്ചെറിഞ്ഞു. ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്തി. അതിനുശേഷം കാര്യമായ അസുഖമൊന്നും അയാള്‍ക്കു കണ്ടില്ല. അതു തുടര്‍ന്നു നടത്തുകയും ചെയ്തു. പിന്നീടുള്ള ജീ വിതം പണ്ടുള്ളതുപോലെ വളര്‍ത്തിക്കൊണ്ടു വരുവാന്‍ അയാള്‍ക്ക് സാധ്യമായി.

മനുഷ്യന്‍ ഒരിക്കലും പ്രായത്തിന്റെ പരിധിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല എന്നൊരു ചൊല്ലുണ്ട്. അത് വളരെ ശരിയാണ്. പല ദമ്പതികള്‍ക്കും പ്രായം ഒരു നിര്‍ണായക ഘട്ടമല്ല. ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഗ്രഹവും മനസ്സിന്റെ പ്രവര്‍ത്തനശേഷിയും മാത്രമാണ് പ്രധാനം.

വിവാഹ ജീവിതത്തിലാണ് ഇത് കാര്യമായി കാണുന്നത്. എന്നാല്‍ വിവാഹത്തിനു പുറമെയുള്ള ബന്ധങ്ങളില്‍ പുരുഷന്‍ പല അവസരങ്ങളിലും പ്രായാധിക്യമായാല്‍പോലും ലൈംഗിക ആവേശം കൂടുതല്‍ കാണിക്കുന്നുണ്ട്. സ്ത്രീകളാകട്ടെ, ഒരു പ്രായം കഴിഞ്ഞാല്‍ പിന്നീട് വലിയ താത്പര്യമില്ലാതെയായിത്തീരുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ വിവാഹമോചനം വളരെ സാധാരണമാണല്ലോ. മധ്യവയസ്സായതിനുശേഷം വിവാഹമോചനം നടത്തിയ ദമ്പതികളുടെ കഥ കണക്കിലെടുക്കാം. വിവാഹമോചനം ലഭിച്ച ഭര്‍ത്താവ് തന്നെക്കാള്‍ 10-ഓ 15-ഓ വയസ്സു കുറവുള്ള ഒരു സ്ത്രീയുമായി പുതിയ സ്‌നേഹബന്ധം വളര്‍ത്തിയെടുക്കുന്നു. എന്നാല്‍ വിവാഹമോചനം ലഭിച്ച സ്ത്രീയാകട്ടെ കുറേ നാള്‍ ഇനിയും ഒന്നും വേണ്ട എന്നുകരുതി സ്വന്തം ജീവിതം ഒറ്റയ്ക്കു നയിക്കുവാനാണ് ശ്രമിക്കുന്നത്. കുറെ സഹിച്ചുകഴിഞ്ഞതിനുശേഷം 15-ഓ 20-ഓ വയസ്സിനു കൂടുതല്‍ പ്രായമുള്ള പുരുഷനുമായി അവള്‍ ബന്ധപ്പെട്ടു എന്നും വരാം.

ചില അവസരങ്ങളില്‍ ചെറുപ്പക്കാരായ പുരുഷന്മാര്‍ പ്രായം കൂടുതലായ സ്ത്രീകളെയാണ് സമീപിക്കുന്നത്. അവര്‍ക്ക് ജീവിതത്തിന് ഒരു ഇണ എന്ന നിലയിലല്ല. തന്റെ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര മാര്‍ഗനിര്‍ദ്ദേശം ലഭിക്കാന്‍ വേണ്ടിയാണ് അവര്‍ അതിനു തുനിയുന്നത്. സ്ത്രീകള്‍ അവരുടെ 30-കളില്‍ എത്തിച്ചേര്‍ന്നാല്‍ മാത്രമേ ലൈംഗികമായ പക്വത പ്രാപിക്കുന്നുള്ളൂ. ഈ ഘട്ടത്തില്‍ പ്രായം സ്ത്രീകളെ പക്വതയിലേക്കു നയിക്കുകയാണ് ചെയ്യുന്നത്. ചെറുപ്പകാലങ്ങളില്‍ അവള്‍ പുരുഷന്റെ അടിമയാണ്. അവന്റെ ഹിതത്തിനൊത്തു പ്രവര്‍ത്തിക്കുവാന്‍ മാത്രമേ അവള്‍ക്കപ്പോള്‍ അറിയുകയുള്ളൂ. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരണമായി പ്രവര്‍ത്തിക്കുവാന്‍ അവള്‍ക്ക് കഴിയുന്നത് 30-കളില്‍ മാത്രമാണ്.

ആരോഗ്യമുള്ള സ്ത്രീകള്‍ക്ക് ലൈംഗികമായ പ്രവര്‍ത്തനങ്ങള്‍ വേണ്ടുവോളം തുടര്‍ന്നു നടത്തുവാന്‍ കഴിയും. കിന്‍സിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുപ്പതുകള്‍ക്ക് ശേഷം ദാമ്പത്യബന്ധത്തിലൂടെയുള്ള സംഭോഗത്തിന്റെ നിരക്ക് കുറവായിട്ടാണ് കാണപ്പെടുന്നത്. 45 മുതല്‍ 50 വയസ്സുവരെയുള്ള പ്രായത്തില്‍ 73 ശതമാനം പേര്‍ മാത്രമേ അതിനു മുമ്പുള്ള നിലവാരത്തില്‍നിന്നും പ്രത്യക്ഷമായി കുറവു പ്രകടിപ്പിച്ചിരുന്നുള്ളൂ. 16 മുതല്‍ 35 വയസ്സുവരെയുള്ള പ്രായത്തില്‍ ഇത് 84 മുതല്‍ 85 ശതമാനംവരെ കാണപ്പെട്ടിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് മധ്യവയസ്സില്‍ രതിമൂര്‍ച്ഛ കൈവരിക്കുവാനുള്ള കഴിവ് അദ്ദേഹം എടുത്തു പറയുന്നുണ്ട്. ആര്‍ത്തവം നിലയ്ക്കുന്നതിനു മുമ്പും അതിനുശേഷവും പല അവസരങ്ങളിലും ഇത് നിര്‍ണായകമായിത്തീരുന്നുണ്ട്. ഹാവ്‌ലോക്ക് എല്ലിസ് അദ്ദേഹത്തിന്റെ പഠനങ്ങളില്‍ പറയുന്നത് എഴുപതുകള്‍ പിന്നിട്ട ഒരു സ്ത്രീയുടെ കഥയാണ്. എഴുപതുകള്‍ക്ക് ശേഷമാണ് അവള്‍ വിവാഹിതയായത്. അവളുടെ അഭിപ്രായത്തില്‍ അഭിലാഷവും സംതൃപ്തിയും ആര്‍ത്തവകാലം നിലയ്ക്കുന്നതിനുമുമ്പുള്ളതുപോലെതന്നെ തുടര്‍ന്നു കാണപ്പെട്ടു എന്നാണ്. മാസ്റ്റേഴ്‌സിന്റേയും ജോണ്‍സന്റേയും അഭിപ്രായത്തില്‍ ആര്‍ത്തവകാലം നിലയ്ക്കുകയെന്നത് ലൈംഗിക ജീവിതത്തിനു പരിസമാപ്തി കുറിക്കുവാന്‍ പ്രായം അതിര്‍വരമ്പ് സൃഷ്ടിക്കുന്നു എന്നാണ്. ആര്‍ത്തവവിരാമഘട്ടത്തിലെ ശാരീരിക മാറ്റങ്ങളല്ല അതിനോടനുബന്ധിച്ചുള്ള മനസ്സിന്റെ ഭയമാണ് പ്രധാന പ്രതിബിംബം സൃഷ്ടിക്കുന്നത് . അകാരണമായ ഭയമാണ് വിഷാദത്തിന് മുഖ്യ കാരണം. ലൈംഗികമായി വ്യക്തി ഉള്ളിലേക്ക് ഒതുങ്ങി നില്‍ക്കുന്നതും അതിന്റെ ഫലമായിട്ടാണ്. പല സ്ത്രീകളും ആര്‍ത്തവകാലം നിലയ്ക്കുമ്പോള്‍ കാര്യമായ വ്യത്യാസം കൈവരാതെതന്നെ സാധാരണ ജീവിതം നയിച്ച് മുന്നേറുന്നതായിട്ടാണ് നമുക്കു കാണുവാന്‍ കഴിയുന്നത്. ഇരുപതുകളിലോ മുപ്പതുകളിലോ നാല്പതുകളുടെ ആദ്യമോ ഇതുളവായി എന്നു വരാം. എന്നാല്‍ അവര്‍ അതിനെക്കുറിച്ച് യാതൊരു വിധത്തിലും ഭയപ്പെടുന്നില്ല എന്നതിനാല്‍ സ്വന്തം ജീവിതം പ്രയാസരഹിതമാക്കിത്തീര്‍ക്കാന്‍ സാധിക്കുന്നു.

സ്ത്രീകളുടെ ആര്‍ത്തവവിരാമംപോലെതന്നെ പുരുഷന്മാര്‍ക്കും ഒരുതരം ക്ലൈമാക്റ്റിറിക് ഘട്ടം അനുഭവപ്പെടുന്നുണ്ട്. അതായത് ജീവിതത്തില്‍ ലൈംഗിക പ്രവര്‍ത്തന രീതികളിലുള്ള മാറ്റം. ആര്‍ത്തവം നിലയ്ക്കുന്നതിന്റെ അത്രമാത്രം മാറ്റം ഇതില്‍ കാണപ്പെടുന്നില്ല. എന്നാല്‍ പുരുഷന്മാരുടെ ഇടയിലുള്ള ക്ലൈമാക്റ്റിറിക് പല ലക്ഷണങ്ങളും ഉളവാക്കുന്നുണ്ട്. ലൈംഗികമായ കഴിവുകള്‍ കുറയുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ദുര്‍ബലമായ ഉദ്ധാരണം, മൂത്രത്തിന്റെ തകരാറ്, ദേഹത്തിലുടനീളം നീരു കെട്ടിക്കിടന്നുണ്ടാകുന്ന അസുഖം, ചൂടുതോന്നല്‍, ഹൃദയഭാഗത്തുള്ള വേദന, ആമാശയപ്പുണ്ണ്, ചൊറിച്ചില്‍, തലവേദന, തലചുറ്റല്‍, വെറുപ്പ്, ക്ഷീണസ്വഭാവം, ഉറക്കമില്ലായ്മ, വിഷാദചിന്ത എന്നിവയെല്ലാം അവരില്‍ കാണാം. ഹോര്‍മോണ്‍ നിലവാരത്തിലുള്ള മാറ്റങ്ങളും ഇതിനു കാരണമാകുന്നുണ്ട്.

സംതൃപ്തമായ ലൈംഗിക ജീവിതം സാധ്യമാകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ലൈംഗിക അവയവങ്ങളെ ചുറ്റിപ്പറ്റിയുള്ള ചിന്ത മനസ്സില്‍നിന്നും ഒഴിവാക്കുകതന്നെ വേണം. കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേക്ക് ലൈംഗിക വികാരം കടത്തിവിടുകയും പുതിയ അനുഭൂതികള്‍ പങ്കിടുകയും വേണം. ചില പുരുഷന്മാര്‍ മധ്യവയസ്സു കഴിയുന്നതോടെ സ്ത്രീകളുടെ അധികമായ രതിമൂര്‍ച്ഛാ കഴിവിനെ ഭയപ്പെട്ടു എന്നു വരാം. ചെറുപ്പകാലം മുതല്‍ക്കുതന്നെ പുരുഷന്മാരാണ് അവരുടെ ലൈംഗികാവയവത്തിന്റെ ഉദ്ധാരണം എന്നിവയില്‍ അഭിമാനം കൊള്ളുന്നത്. അതിനാല്‍ കുറെ വര്‍ഷങ്ങളോളം അവന്‍ സ്ത്രീകളെ അടക്കിവാഴുകയാണ് ചെയ്യുന്നത്. മധ്യവയസ്സു കഴിയുമ്പോള്‍ സ്ത്രീകള്‍ ആധിപത്യം പുലര്‍ത്താന്‍ തുടങ്ങുന്നതോടെയാണ് പുരുഷന്റെ അങ്കലാപ്പ് ആരംഭിക്കുന്നത്.

ലൈംഗികത്വത്തില്‍ പുരുഷനിലും സ്ത്രീയിലും കൈവരുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടതു വളരെ ആവശ്യമാണ്. എന്നാല്‍ മാത്രമേ അകാരണമായ ഭയം മനസ്സില്‍നിന്നും മാറ്റുവാന്‍ നമുക്ക് സാധ്യമാവുകയുള്ളൂ.

സ്വയംഭോഗത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഇന്ന് സാധാരണ ജനങ്ങളുടെ ഇടയില്‍ നിലവിലുണ്ട്. പലപ്പോഴും നര്‍മബോധത്തോടെ സ്വയംഭോഗത്തെക്കുറിച്ച് വിചാരിക്കുന്നവരുണ്ട്. എന്നാല്‍ പല ആളുകളിലും അവരുടെ ചെറുപ്പകാലത്ത് ഈ തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനുശേഷം ക്രമേണ അതില്‍നിന്നും വിമുക്തരായി വന്നതായിട്ടാണ് കാണപ്പെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് അവരില്‍ വ്യാപകമായ തോതില്‍ ഈ തരം ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ്. 1976-ല്‍ നടത്തിയ ഒരു പഠനത്തില്‍ 1844 സ്ത്രീകളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. അവരില്‍ 82 ശതമാനം പേരും പ്രസ്താവിച്ചത് അവര്‍ക്ക് സ്വയംഭോഗത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്നുവെന്നാണ്. ഈ കൂട്ടരില്‍ത്തന്നെ 86 പേര്‍ മാത്രമേ സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛ കൈവരാതെയിരുന്നതായിരുന്നുള്ളൂ. സ്വയംഭോഗം വളരെ വ്യാപകമായ തോതില്‍ സ്ത്രീകളില്‍ കണ്ടിരുന്നുവെന്ന് ഇതില്‍നിന്നും തെളിയുന്നു. ആണ്‍കുട്ടികള്‍ക്കാകട്ടെ ഇത് കൂടുതല്‍ സ്വീകാര്യമായിരുന്നു. അവരെല്ലാം വളരെ ചെറുപ്പം മുതല്‍തന്നെ ഇതില്‍ ഏര്‍പ്പെട്ടവരാണ്. മൂത്രമൊഴിക്കുമ്പോള്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും അതില്‍നിന്നുളവാകുന്ന ഉത്തേജനം പിന്നീട് ലൈംഗിക കണ്ടീഷനിങ് ആയിത്തീരുകയും ചെയ്തതിന്റെ ഫലമായി സ്വയംഭോഗം ശീലിച്ചുപോന്നതായിരിക്കാം അതിന്റെ കാരണം. പെണ്‍കുട്ടികളില്‍ കുറെയൊക്കെ താമസിച്ചാണ് ഈ ശീലം വളര്‍ന്നുവന്നത്.

സ്വയംഭോഗത്തെക്കുറിച്ച് തെറ്റായ ധാരണകള്‍ വളര്‍ന്നുവന്നതിന്റെ ഫലമായി ചെറുപ്പക്കാര്‍ക്കിടയില്‍ ഇതിനെക്കുറിച്ച് ഒട്ടനവധി ഭയം മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്. അവരില്‍ കുറ്റബോധം വ്യാപകമായ തോതില്‍ കാണപ്പെടുന്നതുമൂലം അപകര്‍ഷതാബോധവും മറ്റ് മാനസിക വൈകല്യങ്ങളുമുളവാകുന്നു. ചെറുപ്പകാലത്തുള്ള ഈ ശീലം അധികമായി കാണപ്പെടുന്നവരില്‍പ്പോലും പ്രായമാകുന്നതോടെ അത് ക്രമേണ കുറഞ്ഞു വരുന്നു. മധ്യവയസ്‌കരിലും പ്രായം ചെന്നവരിലും സ്വയംഭോഗ പ്രവര്‍ത്തനം കുറഞ്ഞുവരികയാണ് ചെയ്യുന്നത്.

എന്നാല്‍ ലൈംഗികപങ്കാളിയില്ലാത്ത ഒറ്റപ്പെട്ട വ്യക്തിക്ക് തന്റെ ലൈംഗിക ഊര്‍ജം റിലീസ് ചെയ്തുകിട്ടേണ്ടത് ഈ വക പ്രവര്‍ത്തനങ്ങളില്‍ക്കൂടിയാണ്. മാത്രമല്ല ഈ പ്രവൃത്തി സ്വയം നിര്‍വൃതി നല്‍കുവാന്‍ കാരണമാകുന്നതോടൊപ്പം ലൈംഗിക ജീവിതത്തില്‍ സ്വയം ഉത്തേജനം ലഭിക്കുന്നതിന്‌വേണ്ടി യുള്ള പ്രക്രിയയുമാണ്. ചെറുപ്പക്കാര്‍ പ്രത്യേകിച്ചും മനസ്സ് സംഭ്രമത്തിനോ സമ്മര്‍ദ്ദത്തിനോ വിധേയമായി നിദ്രയില്ലാതെ വരുന്ന അവസരങ്ങളില്‍ സ്വയംഭോഗത്തിലൂടെ താല്‍ക്കാലിക സ്വസ്ഥത വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതു കാണപ്പെടുന്നുണ്ട്. സ്വന്തം ശരീരത്തെക്കുറിച്ച് പഠിക്കുവാനും ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ പരിശോധിച്ച് സ്വയം സംതൃപ്തി നേടുവാനും ഉള്ള മനസ്സിന്റെ പ്രവര്‍ത്തനമാണ് ഇതില്‍ കാണപ്പെടുന്നത്. പല മധ്യവയസ്‌കര്‍ക്കും സ്വയംഭോഗത്തിലൂടെ മാത്രമേ ഉത്തേജനശക്തി വീണ്ടെടുക്കുവാന്‍ കഴിയുന്നുവെന്നുള്ളതാണ് സത്യം. തങ്ങളുടെ സ്ഥിരമായ ലൈംഗിക രീതിയായി അവര്‍ ഇതിനെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. പല സ്ത്രീകള്‍ക്കും സംഭോഗസമയത്തു രതിമൂര്‍ച്ഛ വന്നില്ലെങ്കില്‍ സ്വയംഭോഗത്തിലൂടെ അത് നിറവേറ്റാനും അവര്‍ക്ക് സാധിക്കുന്നു. രോഗാവസ്ഥകളില്‍നിന്നും വിമുക്തി നേടിയ സ്ത്രീയോ പുരുഷനോ തങ്ങളുടെ ലൈംഗിക ഉത്തേജനത്തിന് പ്രതിബന്ധങ്ങള്‍ നേരിടുമ്പോള്‍ സ്വയംഭോഗത്തിലേക്കു വ്യതിചലിക്കുന്നതു കാണാം.

ലൈംഗികത്വം എന്നത് ലൈംഗിക അവയവത്�

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ