രാവിലെ ബന്ധപ്പെടൂ, ഗുണങ്ങൾ പലതാണ്! (5 Benefits Of Having Sex During The Morning Hours

മനുഷ്യരിലെ ഒരു സ്വാഭാവിക പ്രവൃത്തിയാണ് ലൈംഗികത. സ്ത്രീകളിലും പുരുഷന്മാരിലും അവർ ഒറ്റയ്ക്ക് ആയിരിക്കുമ്പോഴോ പങ്കാളിയുമൊത്ത് ഇരിക്കുമ്പോഴോ ലൈംഗിക ഉത്തേജനം ഉണ്ടാവാം. ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന ചില അവസരങ്ങൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അനുയോജ്യമായിരിക്കണമെന്നില്ല. എന്നാൽ, പ്രഭാത സമയം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഏറ്റവും അനുയോജ്യമാണ്. ഈ അവസരത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സൗകര്യപ്രദമായിരിക്കുമെന്ന് മാത്രമല്ല അതിന് ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ട്.

പ്രഭാതത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം-

a) സൗകര്യപ്രദമായിരിക്കുമെന്ന് മാത്രമല്ല നിങ്ങൾക്ക് ലാഘവത്വം നൽകുകയും ചെയ്യും (It is convenient and keeps you relaxed);

ദീർഘനേരം നീളുന്ന പ്രവൃത്തി സമയം, യാത്ര, വീട്ടിലെ ഉത്തരവാദിത്വങ്ങൾ തുടങ്ങിയവ തീർച്ചയായും നിങ്ങളെ ക്ഷീണിതരാക്കും. നിങ്ങൾ മാനസികമായും ശാരീരികമായും തളർന്ന അവസ്ഥയിൽ ആയതിനാൽ എത്രയും വേഗം കിടക്കയിലേക്ക് വീഴാൻ ആയിരിക്കും ശ്രമിക്കുക. എന്നാൽ, ഒരു രാത്രി മുഴുവൻ നീളുന്ന ഉറക്കത്തിനു ശേഷം പ്രഭാതത്തിൽ ലഭിക്കുന്ന മണിക്കൂറുകളിൽ നിങ്ങൾക്ക് ലൈംഗികതയുടെ ആസ്വാദ്യത അനുഭവിക്കാവുന്നതാണ്. കൂടാതെ, രാവിലെ ഉണ്ടാകുന്ന രതിമൂർച്ഛകൾ നിങ്ങളെ ഒരു ദിവസം മുഴുവൻ ലാഘവത്വത്തോടെ നിലനിൽക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്.

b) പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തും (It enhances the bonding with your partner);

പങ്കാളിയുമായി ബന്ധപ്പെടുന്നതിന് ഹോർമോണുകൾക്കും അവയുടേതായ പങ്കുണ്ട്. രാവിലെ ടെസ്റ്റോസിറോൺ നില ഉയർന്നിരിക്കും. ഇത്തരത്തിൽ ടെസ്റ്റോസ്റ്റിറോൺ നില ഉയർന്നിരിക്കുന്നത് രതിമൂർച്ഛയ്ക്ക് സഹായകമാകും. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഓക്സിടോസിൻ നിങ്ങൾക്ക് സ്നേഹിക്കപ്പെടുന്നു എന്ന ചിന്ത നൽകും. അതേസമയം, ലൈംഗികബന്ധത്തിനു ശേഷം ഉത്പാദിപ്പിക്കപ്പെടുന്ന എൻഡോർഫിൻ ദിവസത്തിൽ ബാക്കിയുള്ള സമയത്ത് സന്തോഷത്തോടെയിരിക്കാൻ സഹായിക്കും. ഇത്തരത്തിലുള്ള സന്തോഷം നിറഞ്ഞ ഓർമ്മകൾ നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ സഹായിക്കും.

c) ഉദ്ധാരണ പ്രശ്നങ്ങൾ ഉള്ള പുരുഷന്മാർക്ക് ഗുണപ്രദമാണ് (It is beneficial for men with erectile dysfunction);

ഉദ്ധാരണശേഷി കുറയുക, ഉദ്ധാരണം ഇല്ലാതെ വരിക അല്ലെങ്കിൽ ഉദ്ധാരണം നിലനിർത്താൻ കഴിയാതെ വരിക തുടങ്ങിയവ ഉദ്ധാരണ പ്രശ്നങ്ങളുടെ സൂചനയാണ്. ഉദ്ധാരണശേഷി പ്രശ്നങ്ങളുടെ കാരണങ്ങളിൽ ഒന്നാണ് ടെസ്റ്റോസ്റ്റിറോൺ നില കുറയുന്നത്.
പ്രഭാതങ്ങളിൽ ടെസ്റ്റോസ്റ്റിറോൺ നില ഉയർന്നിരിക്കുമെന്നതിനാൽ ആ സമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഉദ്ധാരണ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമായും കാണാം. ഉദ്ധാരണ പ്രശ്നമുള്ള പുരുഷന്മാർ പ്രഭാതങ്ങളിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുമെന്ന് ഒരു പഠനത്തിൽ പറയുന്നുന്നുണ്ട്. ഇത്തരത്തിൽ ചിന്തിച്ചാൽ, ഉദ്ധാരണ പ്രശ്നവുമായി ബന്ധപ്പെട്ട അപകടസാധ്യത കുറയ്ക്കുന്നതിനും പുലർകാലത്തുള്ള ലൈംഗികവേഴ്ച സഹായകമാവും.

d) ഇത് പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തും (It improves the immune system);

കോർട്ടിസോൾ അഥവാ സ്ട്രെസ് ഹോർമോൺ (ഇത് പ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും) രാവിലെ ഉയർന്ന നിലയിലും വൈകുന്നേരം ആകുമ്പോഴേക്കും താഴ്ന്ന നിലയിലും ആയിരിക്കും. ദിവസം തോറും പിരിമുറുക്കത്തിന്റെ നില വർദ്ധിക്കുന്നതു മൂലം കോർട്ടിസോളിന്റെ നില ദിവസം മുഴുവൻ ഉയർന്നു തന്നെ ഇരിക്കാൻ കാരണമാകാം. ഇത് നിങ്ങളുടെ പ്രതിരോധ സംവിധാനത്തിൽ ദോഷകരങ്ങളായ ഫലങ്ങൾ ഉണ്ടാക്കും. അതിനാൽ, രാവിലെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതു മൂലം ദിവസത്തിൽ ബാക്കിയുള്ള മണിക്കൂറുകളിൽ പിരിമുറുക്കം കുIt reduces health risks and keeps you fitറയ്ക്കാൻ സാധിക്കും. ഇത് കാലക്രമേണ കോർട്ടിസോളിന്റെ നില ക്രമീകരിക്കുന്നതിനും ആരോഗ്യകരമായ ഒരു പ്രതിരോധസംവിധാനം പടുത്തുയർത്തുന്നതിനും സഹായകമാവും.

e) ആരോഗ്യപരമായ അപകടസാധ്യതകൾ കുറയ്ക്കും (It reduces health risks and keeps you fit);

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് നിങ്ങൾ ആരോഗ്യമുള്ളവരും കായിക ക്ഷമത ഉള്ളവരും ആയിരിക്കണം. ഇതിനായി വ്യായാമത്തിൽ ഏർപ്പെടുകയും സജീവമായി നിലകൊള്ളുകയും വേണം. ലൈംഗികബന്ധം തന്നെ ഒരു എയ്‌റോബിക് വ്യായാമമാണ്.
ഉന്മേഷത്തോടെയും പിരിമുറുക്കം ഇല്ലാതെയും ഇരിക്കുന്ന പ്രഭാതങ്ങളാണ് ലൈംഗികബന്ധത്തിന് അനുയോജ്യം. ഇത്തരത്തിലുള്ള ബന്ധപ്പെടലിന്റെ ദിവസം മുഴുവൻ നീളുന്ന സുഖകരമായ ഓർമ്മകളും അത് പകരുന്ന ഉന്മേഷവും ഇത് ഒരു പതിവു ശീലമാക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത്തരത്തിലുള്ള ലൈംഗികബന്ധം ആരോഗ്യം വർദ്ധിപ്പിക്കുന്നതിനൊപ്പം രോഗസാധ്യതകൾ കുറയ്ക്കുകയും ചെയ്യുമെന്ന് ലോകപ്രശസ്തരായ ലൈംഗികാരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇക്കാര്യം കൂടി ശ്രദ്ധിക്കുക, ആഴ്ചയിൽ മൂന്ന് തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പക്ഷാഘാതത്തിനും ഹൃദ്രോഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കുമെന്ന് ബെൽഫാസ്റ്റിലെ ക്യൂൻസ് സർവകലാശാലയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.

Copyright © 2017 Modasta. All rights reserved

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ