ശരിയായ ഗർഭനിരോധന മാർഗം തെരഞ്ഞെടുക്കൽ (Choosing The Right Birth Control Method)

ശരിയായ ഗർഭനിരോധന മാർഗം തെരഞ്ഞെടുക്കുക എന്നത് പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു കാര്യമായിരിക്കും. ഈ സമയത്ത് അനേകം ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വന്നേക്കാം. നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം, ജീവിത ശൈലി, വ്യക്തിത്വം, ബന്ധത്തിന്റെ അവസ്ഥ, സൗകര്യം (നിങ്ങളുടെയും പങ്കാളിയുടെയും), ലൈംഗികജന്യ രോഗങ്ങൾ (എസ്ടിഡികൾ) ഉയർത്തുന്ന അപകടസാധ്യത, ഗർഭനിരോധന ഉപാധിയുടെ വിലയും ഫലസിദ്ധിയും തുടങ്ങി പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാവണം നിങ്ങൾ ഒരു മാർഗം തെരഞ്ഞെടുക്കുക.
ഗർഭനിരോധനത്തിന് നിരവധി മാർഗങ്ങളുണ്ട്;
  • പിൻവലിക്കൽ രീതി
  • ഗർഭസാധ്യതയുള്ള ദിവസങ്ങൾ ഒഴിവാക്കൽ (സ്വാഭാവിക രീതി)
  • പുരുഷ ഗർഭനിരോധന ഉറ
  • സ്തീകൾക്കുള്ള ഗർഭനിരോധന ഉറ
  • ബീജനാശിനികൾ
  • സ്പോഞ്ച്
  • കഴിക്കാനുള്ള ഗർഭനിരോധന ഗുളികകൾ
  • ഗർഭനിരോധന കുത്തിവയ്പ്
  • ഗർഭനിരോധന പാച്ച്
  • ഗർഭനിരോധന വളയം
  • ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഉപകരണങ്ങൾ (ഇൻട്രാ യൂട്രൈൻ ഡിവൈസുകൾ)
  • ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന സംവിധാനങ്ങൾ
  • സ്ത്രീ വന്ധ്യംകരണം
  • പുരുഷ വന്ധ്യംകരണം
  • അടിയന്തിര ഗർഭനിരോധനം (എമർജൻസി കോണ്ട്രാസെപ്റ്റീവ്)
  • ഡയഫ്രം
  • സെർവിക്കൽ ക്യാപ്

ഗർഭനിരോധന മാർഗങ്ങൾ (Contraceptive Methods)
മുകളിൽ പറഞ്ഞിരിക്കുന്ന ഗർഭനിരോധന മാർഗങ്ങളിൽ പലതും ഇന്ത്യയിൽ വ്യാപകമായി പ്രചാരത്തിലുള്ളവയാണെങ്കിലും (പുരുഷ ഗർഭനിരോധന ഉറകൾ പോലെയുള്ളവ) ചിലത് ഓൺലൈൻ സ്റ്റോറുകളിൽ നിന്നു മാത്രമേ ലഭിക്കാറുള്ളൂ (സ്പോഞ്ച്, സ്ത്രീകൾക്കുള്ള ഗർഭനിരോധന ഉറകൾ). അതേസമയം, ഡയഫ്രം, സെവിക്കൽ ക്യാപ് തുടങ്ങിയവയ്ക്ക് ഇന്ത്യക്കാർക്കിടയിൽ പ്രചാരം ലഭിച്ചിട്ടില്ല.
തെരഞ്ഞെടുക്കുന്നത് നിസ്സാരമല്ലാത്ത ജോലിയാണ്. ഗർഭനിരോധന മാർഗം തെരഞ്ഞെടുക്കുമ്പോൾ ഏതെങ്കിലും ഒന്ന് എല്ലാവർക്കും അനുയോജ്യമാവണമെന്നില്ല. ജീവിതം ഒരു ഘട്ടത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ നിങ്ങളുടെ ഗർഭനിരോധന ആവശ്യങ്ങൾക്കും മാറ്റം വന്നേക്കാം. ഇത്തരത്തിലുള്ള ചില പരിഗണനകളെക്കുറിച്ചാണ് താഴെ പറയുന്നത്;
1. നിലവിലുള്ള ഗർഭനിരോധന രീതികൾ എന്തെല്ലാം?
ലഭ്യമായ രീതികളെ കുറിച്ചും അവയുടെ പ്രവർത്തനങ്ങളെ കുറിച്ചും വായിക്കുക. വിവിധ ഗർഭനിരോധന മാർഗങ്ങൾ വ്യത്യസ്ത രീതികളിലാണ് പ്രവർത്തിക്കുന്നത്.
  • വന്ധ്യംകരണം: പുരുഷന്മാരിൽ ബീജവാഹിനിക്കുഴലുകളിൽ തടസ്സമുണ്ടാക്കുന്നതിലൂടെ ബീജങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തിയും (പുരുഷ വന്ധ്യംകരണം) സ്ത്രീകളിൽ ഫലോപ്പിയൻ ട്യൂബുകളിൽ തടസ്സം സൃഷ്ടിക്കുന്നതിലൂടെ ഗർഭധാരണം തടയുന്നതുമായ (സ്ത്രീ വന്ധ്യംകരണം) സ്ഥിരമായ ഗർഭനിരോധന മാർഗങ്ങളാണിവ. സ്ത്രീകളിൽ നടത്തുന്ന ട്യൂബൽ ലീഗേഷൻ അല്ലെങ്കിൽ ട്യൂബൽ ഇം‌പ്ലാന്റുകൾ, പുരുഷന്മാരിൽ നടത്തുന്ന വാസക്ടമി ശസ്ത്രക്രിയ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
  • ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഉപകരണങ്ങളും (IUD) സംവിധാനങ്ങളും (IUS): ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ, കോയിൽ, ലൂപ്പ്, ത്രികോണം അല്ല്ലെങ്കിൽ ടി-ആകൃതിയിലുള്ള പ്ലാസ്റ്റിക്കിലോ ലോഹത്തിലോ നിർമ്മിച്ച ഉപാധികൾ ഗർഭപാത്രത്തിനുള്ളിൽ കടത്തിവയ്ക്കുന്ന രീതിയാണിത്. ഇവ വെറും ഉപകരണങ്ങളോ (ഐയുഡി) ഹോർമോൺ പുറത്തുവിടുന്നവയോ (ഐയുഎസ്) ആകാം. കോപ്പർ ഐയുഡിയും (കോപ്പർ ടി) ഹോർമോണൽ ഐയുഎസും ഇതിന് ഉദാഹരണങ്ങളാണ്.
  • വഴികളിലൂടെ ശരീരത്തിലേക്ക് ഹോർമോണുകൾ എത്തിക്കുന്നതിലൂടെ ഗർഭനിരോധനം സാധ്യമാക്കുന്ന രീതിയാണിത്. കഴിക്കാനുള്ള ഗർഭനിരോധന ഗുളികകൾ, ഗർഭനിരോധന കുത്തിവയ്പുകൾ, ഗർഭനിരോധന ഇം‌പ്ലാന്റുകൾ, ഗർഭനിരോധന പാച്ച്, ഗർഭനിരോധന വളയങ്ങൾ എന്നിവ ഉദാഹരണങ്ങളാണ്.
  • തടസ്സ രീതികൾ (ബാരിയർ മേത്തേഡുകൾ): ബീജത്തെ ഗർഭാശയത്തിലേക്കോ യോനിയിലേക്കോ പ്രവേശിക്കാതെ തടഞ്ഞ് ഗർഭധാരണത്തെ പ്രതിരോധിക്കുന്ന രീതിയാണിത്. പുരുഷ ഗർഭനിരോധന ഉറകൾ, സ്ത്രീകൾക്കുള്ള ഗർഭനിരോധന ഉറകൾ, ഗർഭനിരോധന സ്പോഞ്ച് (കോണ്ട്രാസെപ്റ്റീവ് സ്പോഞ്ച്), ഡയഫ്രം, സെർവിക്കൽ ക്യാപ് എന്നിവയാണ് ഇതിന് ഉദാഹരണങ്ങൾ.
  • സ്വാഭാവിക രീതിയിലുള്ള കുടുംബാസൂത്രണം: ചില ശാരീരിക ലക്ഷണങ്ങളെ കുറിച്ചുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഗർഭമുണ്ടാവാൻ സാധ്യതയുള്ള സമയം കണക്കുകൂട്ടുകയും ആ സമയത്ത് വിട്ടുനിൽക്കുകയോ അധിക സുരക്ഷയ്ക്കുള്ള ഉപാധികൾ സ്വീകരിക്കുകയോ ചെയ്യുന്നു. കലണ്ടർ രീതി (റിഥം മെത്തേഡ്), അണ്ഡോത്പാദനത്തിനു ശേഷം ശരീരോഷ്മാവ് ഉയരുന്നത്, ഗർഭാശയ ശ്ലേഷ്മം തുടങ്ങിയ ലക്ഷണങ്ങൾക്ക് അനുസൃതമായി സ്വീകരിക്കുന്ന സുരക്ഷകളാണ് ഇതിന് ഉദാഹരണം.
2.ഈ രീതികൾ എത്രത്തോളം ഫലപ്രദങ്ങളാണ്? (How effective are these methods)
മുകളിൽ പറഞ്ഞ രീതികളുടെ ഫലപ്രാപ്തിയെ കുറിച്ച് അറിഞ്ഞിരിക്കണം. ഗർഭനിരോധന മാർഗങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുന്നത് ശതമാന കണക്കിലാണ്. ഒരു രീതി 98% വിജയകരമാണെന്ന് പറയുന്നതിന് അർത്ഥം, 100 സ്ത്രീകൾ ഒരു വർഷക്കാലം ഈ രീതി പിന്തുടർന്നാൽ അവരിൽ രണ്ട് പേർ ഗർഭം ധരിച്ചേക്കാമെന്നാണ്.
ഉദ്ദേശിച്ച ഫലം ലഭിക്കുന്നതിന്, ഏതു തരത്തിലുള്ള ഗർഭനിരോധന മാർഗമായിരുന്നാലും അത് ശരിയായ രീതിയിലും തുടർച്ചയായും ഉപയോഗിക്കണം. ഉപയോഗിക്കുന്നതിനായി വളരെ കുറച്ച് പ്രയത്നം മാത്രം ആവശ്യമായി വരുന്ന രീതികൾ (ഐയുഡികൾ, ഗർഭനിരോധന ഇം‌പ്ലാന്റുകൾ, വന്ധ്യംകരണം തുടങ്ങിയവ) പിന്തുടരുന്നവർക്ക് സാധാരണയായി ഗർഭധാരണ സാധ്യത വളരെ കുറവായിരിക്കും. എന്നാൽ, മറ്റു രീതികൾ പിന്തുടരുമ്പോൾ ഗർഭധാരണം നടക്കുന്നുണ്ടോ എന്ന സൂക്ഷ്മ നിരീക്ഷണവും നിശ്ചിതകാലത്തുള്ള വിട്ടു നിൽക്കലും (പീരിയോഡിക് ആബ്സ്റ്റനൻസ്) ആവശ്യമായിവരും.

3. ഗർഭനിരോധന മാർഗം അസ്ഥിരപ്പെടുത്താനാവുമോ? (Is the method reversible)
നിങ്ങൾ ഗർഭനിരോധന മാർഗം തെരഞ്ഞെടുക്കുമ്പോൾ സന്താനോത്പാദന ലക്ഷ്യങ്ങളെ കുറിച്ചും ഓർക്കേണ്ടതുണ്ട്.
  • നിങ്ങൾക്ക് ഇനി കുട്ടികൾ വേണ്ട എന്നാണ് തീരുമാനമെങ്കിൽ വന്ധ്യംകരണം പോലെയുള്ള സ്ഥിരമായ രീതികൾ പരിഗണിക്കുന്നതാവും നല്ലത്.
  • നിങ്ങൾ ഗർഭിണിയാവാൻ ആഗ്രഹിക്കുന്നുണ്ട്, എന്നാൽ ഉടൻ വേണ്ട എന്നാണ് തീരുമാനമെങ്കിൽ, ഗർഭധാരണ ശേഷി പെട്ടെന്നു തന്നെ പഴയതുപോലെയാവുന്നതിനെ അനുകൂലിക്കുന്ന ഐയുഡി പോലെയുള്ള രീതികളെ പറ്റി ചിന്തിക്കുന്നതാവും നല്ലത്.
  • ഗർഭനിരോധന കുത്തിവയ്പ് നിർത്തിവച്ച ശേഷം ഗർഭധാരണ ശേഷി സാധാരണ നിലയിൽ ആവാൻ എട്ട് മാസത്തോളം വേണ്ടിവരും.
  • ഗർഭനിരോധന ഗുളികകൾ, ഗർഭനിരോധന വളയങ്ങൾ അല്ലെങ്കിൽ ഗർഭനിരോധന പാച്ച് എന്നിവയുടെ ഉപയോഗം നിർത്തി ഒരു മാസത്തിനുള്ളിൽ സ്ത്രീകളുടെ ഗർഭധാരണ ശേഷി സാധാരണനിലയിലേക്ക് തിരിച്ചെത്താറുണ്ട്.
  • ഉടൻ തന്നെ ഗർഭം ധരിക്കാൻ പദ്ധതിയുണ്ട് എങ്കിൽ, പെട്ടെന്നു നിർത്താവുന്നതും ഗർഭധാരണ ശേഷി പെട്ടെന്ന് വീണ്ടെടുക്കാവുന്നതുമായ തടസ്സ മാർഗങ്ങൾ (ബാരിയർ മെത്തേഡ്) അല്ലെങ്കിൽ കഴിക്കാനുള്ള ഗർഭനിരോധന ഗുളികകൾ പോലെയുള്ള മാർഗങ്ങളാവണം തെരഞ്ഞെടുക്കേണ്ടത്.


4. ജീവിതചര്യയിൽ ഗർഭനിരോധന ഉപാധിയും ഉൾപ്പെടുത്തണോ? (Whether you want to include contraception into your daily routine)

നിങ്ങൾ ചിട്ടയിൽ ജീവിക്കുന്ന, ദിനക്രമം പിന്തുടരുന്ന ഒരാൾ ആണെങ്കിൽ ഗർഭനിരോധന ഉപാധിയെ കുറിച്ച് ഓർക്കാതിരിക്കാൻ സാധ്യത കുറവാണ്. നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ ധാരാളമുണ്ട്. സൗകര്യാർത്ഥം, നിങ്ങൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ മാത്രം ഉപയോഗിക്കാവുന്ന ഉപാധി (പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള ഗർഭനിരോധന ഉറകൾ പോലെയുള്ളവ) തെരഞ്ഞെടുക്കാം; അല്ലെങ്കിൽ എല്ലാ ദിവസവും കഴിക്കുന്ന ഗർഭനിരോധന ഗുളികകൾ; അല്ലെങ്കിൽ എല്ലാ ദിവസവും അല്ലെങ്കിൽ എല്ലാ സമയത്തും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉപയോഗിക്കേണ്ടാത്തവ (പാച്ച്, കുത്തിവയ്പ്, ഇം‌പ്ലാന്റ് മുതലായവ).
  • ഓരോ 5-10 വർഷത്തിലൊരിക്കൽ പുതുക്കേണ്ടവ: ഐയുഡിയും ഐയുഎസും
  • മൂന്ന് വർഷത്തിലൊരിക്കൽ മാറ്റേണ്ടത്: ഗർഭനിരോധന ഇം‌പ്ലാന്റ്
  • രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വേണ്ടത്: ഗർഭനിരോധന കുത്തിവയ്പ്
  • മാസം തോറും മാറ്റേണ്ടത്: ഗർഭനിരോധന വളയം (വജൈനൽ റിംഗ്)
  • ആഴ്ചതോറും മാറ്റേണ്ടത്: ഗർഭനിരോധന പാച്ച്
  • ദിവസേന ഉപയോഗിക്കുന്നവ: കഴിക്കുന്ന ഗർഭനിരോധന ഗുളിക ( കമ്പയിൻഡ് അല്ലെങ്കിൽ പ്രൊജസ്റ്റജൻ-ഒൺലി ഗുളികകൾ)
  • ഓരോ തവണയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉപയോഗിക്കുന്നവ: പുരുഷ ഗർഭനിരോധന ഉറകൾ, സ്ത്രീകൾക്കുള്ള ഗർഭനിരോധന ഉറകൾ, ഡയഫ്രം, ക്യാപ്
5. യോനിയിൽ ഗർഭനിരോധന ഉപാധി കടത്തിവയ്ക്കുന്നതിൽ നിങ്ങൾക്ക് അസ്വസ്ഥതയില്ല? (Are you comfortable introducing a contraceptive into the vagina)

യോനിയിൽ ഗർഭനിരോധന ഉപാധികൾ കടത്തിവയ്ക്കുന്നതിൽ നിങ്ങൾക്ക് അസ്വസ്ഥതയില്ലെങ്കിൽ, സ്ത്രീകളുടെ ഗർഭനിരോധന ഉറ, ഡയഫ്രം, ക്യാപ്, വജൈനൽ റിംഗ് എന്നിവയിലേതെങ്കിലും പരിഗണിക്കാവുന്നതാണ്. ദീർഘകാല ഉപാധികളാണ് നിങ്ങൾ നോക്കുന്നതെങ്കിലും, ഡോക്ടർ നിങ്ങളുടെ യോനിയിലൂടെ ഗർഭാശയത്തിലേക്ക് ഗർഭനിരോധന ഉപാധി കടത്തിവയ്ക്കുന്നതിൽ പ്രശ്നമില്ല എങ്കിലും, ഐയുഡിയോ ഐയുഎസോ പരിഗണിക്കാവുന്നതാണ്.

6. ഹോർമോൺ രീതികൾ പറ്റില്ലെങ്കിൽ? (What if you cannot use hormonal methods)

ചില ഗർഭനിരോധന മാർഗങ്ങളിൽ സ്ത്രീ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന അതേ ഹോർമോണുകൾ (ഈസ്ട്രജൻ, പ്രോജസ്റ്റെറോൺ) അടങ്ങിയിട്ടുണ്ട്. സ്തനാർബുദം പോലെയുള്ള രോഗാവസ്ഥകളിലുള്ള സ്ത്രീകൾക്ക് ഹോർമോണുകൾ പ്രശ്നം സൃഷ്ടിക്കും. ഇങ്ങനെയുള്ളവർക്ക് ഹോർമോൺ ഇല്ലാത്ത ഗർഭനിരോധന ഉറകൾ അല്ലെങ്കിൽ ഐയുഡി പോലെയുള്ള ഉപാധികളെ കുറിച്ച് ആലോചിക്കാവുന്നതാണ്.
ഈസ്ട്രജൻ അടങ്ങിയ ഗർഭനിരോധന ഉപാധികൾ 35 വയസ്സിന് മുകളിൽ പ്രായമുള്ളതും പുകവലിക്കാരുമായ സ്ത്രീകൾക്കും അമിതഭാരമുള്ളവർക്കും ചിലമരുന്നുകൾ കഴിക്കുന്നവർക്കും മൈഗ്രേനും അപസ്മാരപൂർവ ലക്ഷണമുള്ളവർക്കും രക്തപര്യയന വ്യവസ്ഥയിൽ തകരാറുള്ളവരുമായ സ്ത്രീകൾക്കും അനുയോജ്യമല്ല.

7. ഗർഭനിരോധന ഉപാധിയെ ബാധിക്കുന്ന മരുന്നുകൾ കഴിക്കുന്നുണ്ടോ? (Are you taking other medications which can interfere with your contraceptives)

ചില ഗർഭനിരോധന ഉപാധികളെ (കഴിക്കുന്ന ഗുളികകൾ) നിങ്ങൾ കഴിക്കുന്ന മറ്റ് മരുന്നുകൾ ബാധിച്ചേക്കാം. ഗർഭനിരോധന ഉറകൾ, ഐയുഡികൾ, ഐയുഎസ്, ഗർഭനിരോധന കുത്തിവയ്പ് എന്നിവയെ മറ്റു മരുന്നുകളുടെ ഉപയോഗം ബാധിക്കില്ല.

8. നിങ്ങൾ പുകവലിക്കുമോ? (Are you a smoker)

പുകവലിക്കാർക്ക് മിക്ക ഗർഭനിരോധന മാർഗങ്ങളും ഉപയോഗിക്കാവുന്നതാണ്. എന്നാൽ, 35 വയസ്സിനു മുകളിൽ പ്രായമുള്ള പുകവലിക്കാരായ സ്ത്രീകൾ, കമ്പയിൻഡ് ഓറൽ ഗുളികകൾ, ഗർഭനിരോധന പാച്ച്, വജൈനൽ റിംഗ് എന്നിവ ഉപയോഗിക്കേണ്ട എന്ന് ശുപാർശ ചെയ്യപ്പെട്ടേക്കാം. ഐയുഡി, ഐയുഎസ്, ഗർഭനിരോധന ഇം‌പ്ലാന്റ്, ഗർഭനിരോധന കുത്തിവയ്പ്, പ്രോജസ്റ്റജൻ-ഒൺലി ഗുളികകൾ എന്നിവയിലേതെങ്കിലും പരീക്ഷിക്കാനാവും നിർദേശിക്കുക.

9. നിങ്ങൾക്ക് അമിതഭാരമുണ്ടോ? (Are you overweight)

മിക്ക ഗർഭനിരോധന ഉപാധികളും നിങ്ങളുടെ ശരീരഭാരത്തെ ബാധിക്കുകയില്ലെന്ന് മാത്രമല്ല ഭാരം കൂട്ടുകയുമില്ല. എന്നാൽ, ഗർഭനിരോധന കുത്തിവയ്പുകൾ ചെറിയ തോതിൽ ശരീരഭാരം കൂട്ടിയേക്കും.

10. ആർത്തവത്തിൽ വരുന്ന മാറ്റങ്ങളിൽ പ്രശ്നമുണ്ടോ? (Are you okay with your periods changing)

ചില ഗർഭനിരോധന മാർഗങ്ങൾ നിങ്ങളുടെ ആർത്തവക്രമത്തെ ബാധിച്ചേക്കാം. ഇവ ആർത്തവം ശരിയായി ഉണ്ടാവാതിരിക്കാൻ കാരണമാവുകയും രക്തസ്രാവം ഇല്ലാതാക്കുകയും ചെയ്തേക്കാം. മറ്റുചിലവ ക്രമം തെറ്റിയുള്ള ആർത്തവത്തിനും അമിതരക്തസ്രാവത്തിനും കാരണമായേക്കാം. കഴിക്കുന്ന ഗർഭനിരോധന ഗുളികകൾ, ഗർഭനിരോധന പാച്ചുകൾ, ഗർഭനിരോധന കുത്തിവയ്പ്, ഐയുഎസ്, വജൈനൽ റിംഗ് എന്നിവ അമിത രക്തസ്രാവമുള്ള സ്ത്രീകൾ ഉപയോഗിക്കുന്നത് ആർത്തവ രക്തസ്രാവം കുറയ്ക്കാൻ സഹായകമാവും.

11. മതപരമായ വിശ്വാസങ്ങളും സാംസ്കാരികമായ ആചാരങ്ങളും (Religious beliefs and cultural practices)

ചില മതവിശ്വാസങ്ങൾ അനുസരിച്ച് ചില ഗർഭനിരോധന മാർഗങ്ങൾ അനുചിതമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ മതപരവും സാംസ്കാരികവുമായ വിശ്വാസങ്ങൾ ഗർഭനിരോധന മാർഗങ്ങൾ തെരഞ്ഞെടുക്കുന്നതിനെ സ്വാധീനിച്ചേക്കാം.

12. ഗർഭനിരോധന മാർഗങ്ങളുടെ പാർശ്വഫലങ്ങൾ എന്തൊക്കെ? (What are the side effects of the contraceptives)

സ്വാഭാവിക കുടുംബാസൂത്രണത്തിനും തടസ്സ രീതിക്കും (ബാരിയർ മെത്തേഡ്) പറയത്തക്ക പാർശ്വഫലങ്ങൾ ഇല്ല. ഹോർമോൺ രീതികൾ പോലെയുള്ളവയ്ക്ക് പാർശ്വഫലങ്ങൾ ഉണ്ട്, ചിലതിന് രൂക്ഷമായ രീതിയിൽ. നിങ്ങളുടെ രോഗാവസ്ഥയെ കുറിച്ച് ഡോക്ടറുമായി ചർച്ച ചെയ്തശേഷം നിങ്ങൾ തെരഞ്ഞെടുക്കുന്ന ഗർഭനിരോധന മാർഗത്തിന് പാർശ്വഫലങ്ങൾ ഉണ്ടോയെന്ന് മനസ്സിലാക്കുക.

13. ലൈംഗികജന്യ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം? (Protection against sexually transmitted diseases)

ഗർഭനിരോധന ഉറകൾ (പുരുഷന്മാരുടെയും സ്ത്രീകളുടെയും) ലൈംഗികജന്യ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം ഉറപ്പുനൽകുന്നു. നിങ്ങൾക്കും പങ്കാളിക്കും മറ്റ് ലൈംഗിക പങ്കാളികൾ ഇല്ല എങ്കിലും ഇരുവർക്കും ലൈംഗികജന്യ രോഗങ്ങൾ ഇല്ല എങ്കിലും മറ്റ് ഉപാധികളും സ്വീകരിക്കാവുന്നതാണ്. അതേസമയം, നിങ്ങൾക്ക് ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ട് എങ്കിലും ലൈംഗികജന്യ രോഗം ഉണ്ടോയെന്ന് വ്യക്തമല്ല എങ്കിലും മറ്റ് ഉപാധികൾക്കൊപ്പം ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത് സുരക്ഷിതമായിരിക്കും.

14. ലൈംഗിക പങ്കാളി അംഗീകരിക്കുമോ? (Acceptability by your sexual partner)

നിങ്ങൾ തെരഞ്ഞെടുത്ത ഗർഭനിരോധന മാർഗത്തെ കുറിച്ച് പങ്കാളിയുമായി ചർച്ചചെയ്ത് സ്വീകാര്യത ഉറപ്പുവരുത്തുക. ചിലപ്പോൾ വ്യത്യസ്തമായ മാർഗമായിരിക്കും പങ്കാളിക്ക് താത്പര്യം. ഉദാഹരണത്തിന്, ലൈംഗിക സുഖം കുറയ്ക്കുമെന്നതിനാൽ ഒരു പങ്കാളിക്ക് ഗർഭനിരോധന ഉറ ഉപയോഗിക്കുന്നതിൽ താത്പര്യം കാണില്ല. ഇത്തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ലൈംഗികതയെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

15. ചെലവ് (Cost)

ചില തരത്തിലുള്ള ഗർഭനിരോധന മാർഗങ്ങൾ ചെലവു കുറഞ്ഞതാണെങ്കിൽ മറ്റു ചിലവ ചെലവേറിയതായിരിക്കും. ഉദാഹരണത്തിന്, ഒരു പായ്ക്കറ്റ് പുരുഷ ഗർഭനിരോധന ഉറ (10 എണ്ണം) 50-100 രൂപ നിരക്കിൽ ലഭ്യമാണ്. എന്നാൽ, സ്ത്രീകളുടെ ഗർഭനിരോധന ഉറ ഒരു പായ്ക്കറ്റിന് (3 എണ്ണം) നിലവിൽ 150 രൂപയാണ്. ഗർഭനിരോധന ഉപാധി തെരഞ്ഞെടുക്കുന്നതിനും സ്വീകരിക്കുന്നതിനും മുമ്പ് അവയുടെ ചെലവിനെ കുറിച്ചും ചിന്തിക്കേണ്ടതാണ്.

Copyright © 2017 Modasta. All rights reserved

രാവിലെ ബന്ധപ്പെടൂ, ഗുണങ്ങൾ പലതാണ്! (5 Benefits Of Having Sex During The Morning Hours

മനുഷ്യരിലെ ഒരു സ്വാഭാവിക പ്രവൃത്തിയാണ് ലൈംഗികത. സ്ത്രീകളിലും പുരുഷന്മാരിലും അവർ ഒറ്റയ്ക്ക് ആയിരിക്കുമ്പോഴോ പങ്കാളിയുമൊത്ത് ഇരിക്കുമ്പോഴോ ലൈംഗിക ഉത്തേജനം ഉണ്ടാവാം. ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന ചില അവസരങ്ങൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അനുയോജ്യമായിരിക്കണമെന്നില്ല. എന്നാൽ, പ്രഭാത സമയം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഏറ്റവും അനുയോജ്യമാണ്. ഈ അവസരത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സൗകര്യപ്രദമായിരിക്കുമെന്ന് മാത്രമല്ല അതിന് ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ട്.

പ്രഭാതത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം-

a) സൗകര്യപ്രദമായിരിക്കുമെന്ന് മാത്രമല്ല നിങ്ങൾക്ക് ലാഘവത്വം നൽകുകയും ചെയ്യും (It is convenient and keeps you relaxed);

ദീർഘനേരം നീളുന്ന പ്രവൃത്തി സമയം, യാത്ര, വീട്ടിലെ ഉത്തരവാദിത്വങ്ങൾ തുടങ്ങിയവ തീർച്ചയായും നിങ്ങളെ ക്ഷീണിതരാക്കും. നിങ്ങൾ മാനസികമായും ശാരീരികമായും തളർന്ന അവസ്ഥയിൽ ആയതിനാൽ എത്രയും വേഗം കിടക്കയിലേക്ക് വീഴാൻ ആയിരിക്കും ശ്രമിക്കുക. എന്നാൽ, ഒരു രാത്രി മുഴുവൻ നീളുന്ന ഉറക്കത്തിനു ശേഷം പ്രഭാതത്തിൽ ലഭിക്കുന്ന മണിക്കൂറുകളിൽ നിങ്ങൾക്ക് ലൈംഗികതയുടെ ആസ്വാദ്യത അനുഭവിക്കാവുന്നതാണ്. കൂടാതെ, രാവിലെ ഉണ്ടാകുന്ന രതിമൂർച്ഛകൾ നിങ്ങളെ ഒരു ദിവസം മുഴുവൻ ലാഘവത്വത്തോടെ നിലനിൽക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്.

b) പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തും (It enhances the bonding with your partner);

പങ്കാളിയുമായി ബന്ധപ്പെടുന്നതിന് ഹോർമോണുകൾക്കും അവയുടേതായ പങ്കുണ്ട്. രാവിലെ ടെസ്റ്റോസിറോൺ നില ഉയർന്നിരിക്കും. ഇത്തരത്തിൽ ടെസ്റ്റോസ്റ്റിറോൺ നില ഉയർന്നിരിക്കുന്നത് രതിമൂർച്ഛയ്ക്ക് സഹായകമാകും. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഓക്സിടോസിൻ നിങ്ങൾക്ക് സ്നേഹിക്കപ്പെടുന്നു എന്ന ചിന്ത നൽകും. അതേസമയം, ലൈംഗികബന്ധത്തിനു ശേഷം ഉത്പാദിപ്പിക്കപ്പെടുന്ന എൻഡോർഫിൻ ദിവസത്തിൽ ബാക്കിയുള്ള സമയത്ത് സന്തോഷത്തോടെയിരിക്കാൻ സഹായിക്കും. ഇത്തരത്തിലുള്ള സന്തോഷം നിറഞ്ഞ ഓർമ്മകൾ നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ സഹായിക്കും.

c) ഉദ്ധാരണ പ്രശ്നങ്ങൾ ഉള്ള പുരുഷന്മാർക്ക് ഗുണപ്രദമാണ് (It is beneficial for men with erectile dysfunction);

ഉദ്ധാരണശേഷി കുറയുക, ഉദ്ധാരണം ഇല്ലാതെ വരിക അല്ലെങ്കിൽ ഉദ്ധാരണം നിലനിർത്താൻ കഴിയാതെ വരിക തുടങ്ങിയവ ഉദ്ധാരണ പ്രശ്നങ്ങളുടെ സൂചനയാണ്. ഉദ്ധാരണശേഷി പ്രശ്നങ്ങളുടെ കാരണങ്ങളിൽ ഒന്നാണ് ടെസ്റ്റോസ്റ്റിറോൺ നില കുറയുന്നത്.
പ്രഭാതങ്ങളിൽ ടെസ്റ്റോസ്റ്റിറോൺ നില ഉയർന്നിരിക്കുമെന്നതിനാൽ ആ സമയത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഉദ്ധാരണ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമായും കാണാം. ഉദ്ധാരണ പ്രശ്നമുള്ള പുരുഷന്മാർ പ്രഭാതങ്ങളിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുമെന്ന് ഒരു പഠനത്തിൽ പറയുന്നുന്നുണ്ട്. ഇത്തരത്തിൽ ചിന്തിച്ചാൽ, ഉദ്ധാരണ പ്രശ്നവുമായി ബന്ധപ്പെട്ട അപകടസാധ്യത കുറയ്ക്കുന്നതിനും പുലർകാലത്തുള്ള ലൈംഗികവേഴ്ച സഹായകമാവും.

d) ഇത് പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തും (It improves the immune system);

കോർട്ടിസോൾ അഥവാ സ്ട്രെസ് ഹോർമോൺ (ഇത് പ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും) രാവിലെ ഉയർന്ന നിലയിലും വൈകുന്നേരം ആകുമ്പോഴേക്കും താഴ്ന്ന നിലയിലും ആയിരിക്കും. ദിവസം തോറും പിരിമുറുക്കത്തിന്റെ നില വർദ്ധിക്കുന്നതു മൂലം കോർട്ടിസോളിന്റെ നില ദിവസം മുഴുവൻ ഉയർന്നു തന്നെ ഇരിക്കാൻ കാരണമാകാം. ഇത് നിങ്ങളുടെ പ്രതിരോധ സംവിധാനത്തിൽ ദോഷകരങ്ങളായ ഫലങ്ങൾ ഉണ്ടാക്കും. അതിനാൽ, രാവിലെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതു മൂലം ദിവസത്തിൽ ബാക്കിയുള്ള മണിക്കൂറുകളിൽ പിരിമുറുക്കം കുIt reduces health risks and keeps you fitറയ്ക്കാൻ സാധിക്കും. ഇത് കാലക്രമേണ കോർട്ടിസോളിന്റെ നില ക്രമീകരിക്കുന്നതിനും ആരോഗ്യകരമായ ഒരു പ്രതിരോധസംവിധാനം പടുത്തുയർത്തുന്നതിനും സഹായകമാവും.

e) ആരോഗ്യപരമായ അപകടസാധ്യതകൾ കുറയ്ക്കും (It reduces health risks and keeps you fit);

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് നിങ്ങൾ ആരോഗ്യമുള്ളവരും കായിക ക്ഷമത ഉള്ളവരും ആയിരിക്കണം. ഇതിനായി വ്യായാമത്തിൽ ഏർപ്പെടുകയും സജീവമായി നിലകൊള്ളുകയും വേണം. ലൈംഗികബന്ധം തന്നെ ഒരു എയ്‌റോബിക് വ്യായാമമാണ്.
ഉന്മേഷത്തോടെയും പിരിമുറുക്കം ഇല്ലാതെയും ഇരിക്കുന്ന പ്രഭാതങ്ങളാണ് ലൈംഗികബന്ധത്തിന് അനുയോജ്യം. ഇത്തരത്തിലുള്ള ബന്ധപ്പെടലിന്റെ ദിവസം മുഴുവൻ നീളുന്ന സുഖകരമായ ഓർമ്മകളും അത് പകരുന്ന ഉന്മേഷവും ഇത് ഒരു പതിവു ശീലമാക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത്തരത്തിലുള്ള ലൈംഗികബന്ധം ആരോഗ്യം വർദ്ധിപ്പിക്കുന്നതിനൊപ്പം രോഗസാധ്യതകൾ കുറയ്ക്കുകയും ചെയ്യുമെന്ന് ലോകപ്രശസ്തരായ ലൈംഗികാരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇക്കാര്യം കൂടി ശ്രദ്ധിക്കുക, ആഴ്ചയിൽ മൂന്ന് തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പക്ഷാഘാതത്തിനും ഹൃദ്രോഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കുമെന്ന് ബെൽഫാസ്റ്റിലെ ക്യൂൻസ് സർവകലാശാലയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.

Copyright © 2017 Modasta. All rights reserved

ഞാന്‍ അരക്ഷിതമായി ബന്ധപ്പെട്ടു (I Had Un producted Sex), ഇനി എന്തു ചെയ്യണം

ഒരു സ്ത്രീ അരക്ഷിതമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ എന്തു ചെയ്യും? ഇത്തരം സാഹചര്യത്തെ എങ്ങനെ നേരിടാമെന്നും എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസിന്റെ ഉപയോഗത്തെ കുറിച്ചും സംസാരിക്കുന്നത് ഡോ.ബീനാജെയ്സിംഗ്. ബാംഗ്ലൂർ, മദർഹുഡ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും പ്രസവചികിത്സാവിദഗ്ധയുമാണ് ഡോ.ബീന.
ഗർഭധാരണത്തിന്റെ സാധ്യത ഒഴിവാക്കാൻ ലൈംഗികബന്ധത്തിലേർപ്പെട്ട് 72 മണിക്കൂറിനുള്ളിലാണ് എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസ് ഉപയോഗിക്കേണ്ടത്. ഇത് “മോർണിംഗ്- ആഫ്റ്റർ പിൽസ്” എന്ന പേരിലും അറിയപ്പെടുന്നു. പരമാവധി പ്രയോജനം ഉറപ്പാക്കാൻ ബന്ധപ്പെട്ടു കഴിഞ്ഞ് കഴിയുന്നത്ര വേഗം ഗുളിക കഴിക്കണം. സ്ഥിരീകരിച്ചു കഴിഞ്ഞ ഗർഭത്തിന് ഇവ പ്രയോജനപ്പെടില്ല. ‘ഗർഭച്ഛിദ്ര ഗുളികകൾ’ ആയി ഇവയെ കണക്കാക്കേണ്ടതില്ല.
ഇനി പറയുന്ന സാഹചര്യങ്ങളിൽ എമർജൻസി കോൺട്രാസെപ്ഷൻ ഗുളികകൾ ഉപയോഗിക്കാം;
  • അരക്ഷിതമായ ലൈംഗികബന്ധം
  • കോണ്ടത്തിന് തകരാറു സംഭവിക്കുമ്പോൾ
  • ഗർഭനിരോധന ഗുളികകൾ കഴിക്കാൻ മറന്നാൽ
  • ബലാത്സംഗത്തിനിരയായാൽ
ലൈംഗികബന്ധത്തിനു ശേഷം ഗർഭധാരണത്തെ കുറിച്ച് ആശങ്കയുണ്ടെങ്കിൽ അതെ കുറിച്ച് ഡോക്ടറുമായി ചർച്ച ചെയ്യണം എന്നാണ് ശുപാർശചെയ്യാൻ കഴിയുന്നത്. എമർജൻസി കോൺ‌ട്രാസെപ്റ്റീവ് പിൽസ് കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും വിപരീത ഫലമുണ്ടാകുമോ എന്ന് വ്യക്തമായ ഉപദേശം നൽകാൻ ഡോക്ടർക്ക് മാത്രമേ കഴിയൂ. എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസ് കഴിച്ച് ഒരാഴ്ചയ്ക്കുള്ളിൽ നിങ്ങൾക്ക് യോനിയിലൂടെ രക്തസ്രാവം ഉണ്ടാകും. അതേസമയം, ആർത്തവം ഉണ്ടായില്ല എങ്കിൽ ഡോക്ടറെ കാണുകയും ഗർഭപരിശോധന നടത്തുകയും വേണം, എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസ് 100% ഫലപ്രദമല്ല; ഡോ. ബീന മുന്നറിയിപ്പ് രൂപേണ പറയുന്നു.
അവസാന ആശ്രയം എന്ന നിലയിൽ മാത്രമേ ഇത്തരം ഗുളികകൾ ഉപയോഗിക്കാവൂ എന്നാണ് എപ്പോഴും ശുപാർശചെയ്യപ്പെടുന്നത്. സ്ഥിരം ഗർഭനിരോധന ഉപാധി എന്ന നിലയിൽ ഇവ ഉപയോഗിക്കരുത്. ഗർഭനിരോധനത്തിനായി സ്ഥിരം ഗർഭനിരോധന മാർഗങ്ങളിലേതെങ്കിലും സ്വീകരിക്കുക.
എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസിന്റെ പാർശ്വഫലങ്ങൾ: ഛർദിയും മനം‌പിരട്ടലുമാണ് എമർജൻസി കോൺട്രാസെപ്റ്റീവ് പിൽസ് ഉപയോഗിക്കുമ്പോൾ സാധാരണയായി ഉണ്ടാകുന്ന പാർശ്വഫലങ്ങൾ. ഇത്തരം ഗുളികകൾ ഉപയോഗിക്കുന്നത് ചിലർക്ക് സ്തനങ്ങളിലെ വേദനയ്ക്കും തലവേദനയ്ക്കും കാരണമാവും.

പ്രസവത്തിനു ശേഷമുള്ള ലൈംഗികത (Postpartum Sex)

അതെ! നിങ്ങൾ ഒരു കുഞ്ഞിന്റെ അമ്മയായിരിക്കുന്നു; ദിവസം മുഴുവൻ നിങ്ങളുടെ മനസ്സിൽ പുതിയ അതിഥിയെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കാവുന്നതേയുള്ളൂ. ദിവസം അവസാനിക്കാറായപ്പോഴോ? ഒന്നു തലചായ്ക്കാനുള്ള അവസരം തേടുകയായിരുന്നു, കുഞ്ഞ് വീണ്ടും നിങ്ങളെ എഴുന്നേൽപ്പിക്കുന്നതുവരെ.

നിങ്ങളുടെ ലൈംഗിക ജീവിതത്തിന് എന്തു സംഭവിച്ചു എന്ന് അത്ഭുതപ്പെടുന്നുണ്ടോ (Wondering what happened to your sex life)?

ലൈംഗികത! കുഞ്ഞു പിറന്ന ശേഷം ഉടനെയുള്ള കാലയളവിൽ ആ വാക്കു തന്നെ നിങ്ങൾക്ക് വളരെ അപരിചിതമായി തോന്നിയേക്കാം. പ്രസവം കഴിഞ്ഞ ശേഷം, കിടക്കയിൽ പങ്കാളിയുമൊത്ത് സ്വകാര്യ നിമിഷങ്ങൾ പങ്കിടുക എന്നത് നിങ്ങളുടെ മനസ്സിലുള്ള അവസാനത്തെ കാര്യമായിരിക്കും. ഹോർമോൺ വ്യതിയാനങ്ങളും അമ്മയായതു മൂലമുള്ള വർദ്ധിച്ച ഉത്തരവാദിത്വങ്ങളും കാരണം ലൈംഗികതയ്ക്ക് മുൻഗണന നൽകാൻ നിങ്ങൾ തയ്യാറായേക്കില്ല.

അപ്പോൾ അതെങ്ങനെ (So, how will it be now)?

ഒരു കാര്യം ഉറപ്പാണ്; അത് വ്യത്യസ്തമായിരിക്കും. ഒൻപതു മാസത്തെ ഗർഭവും അതിനു ശേഷമുള്ള പ്രസവവും എല്ലാം നിങ്ങളുടെ ശരീരത്തിൽ ധാരാളം മാറ്റങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ഇപ്പോൾ ലൈംഗികത ആവശ്യമാണോ എന്ന കാര്യത്തിൽ നിങ്ങൾക്ക് അത്ര ഉറപ്പുണ്ടായിരിക്കില്ല; ഹോർമോണുകൾ അതിൽ താല്പര്യവുമുണ്ടാക്കില്ല, നിങ്ങളുടെ യോനി സുഖപ്പെടേണ്ടതും അത്യാവശ്യമാണ്.

എപ്പോൾ അത് സാധ്യമാവും (How soon is it possible)?

മിക്ക ഡോക്ടർമാരും ലൈംഗികബന്ധം പുന:രാരംഭിക്കാൻ കുറഞ്ഞത് ആറ് ആഴ്ചയെങ്കിലും കാത്തിരിക്കാനാവും ഉപദേശിക്കുക. സാധ്യമായ എല്ലാ അണുബാധകൾക്കും എതിരെ ഉള്ള ഒരു മുൻകരുതൽ നടപടിയാണിത്. പ്രസവത്തിനു ശേഷം ലൈംഗികബന്ധം ആരംഭിക്കുന്നത് ഡോക്ടറുടെ ഉപദേശപ്രകാരമാവുന്നതാണ് ഉത്തമം.

ഇന്ത്യയിലെ മിക്കയിടങ്ങളിലും അമ്മയെയും കുഞ്ഞിനെയും 40 ദിവസം മാറ്റി പാർപ്പിക്കുന്ന രീതി പിന്തുടരുന്നുണ്ട്. ചിലയിടങ്ങളിൽ ഇത് 90 ദിവസം വരെ നീളും. ഇതിന് ചില ശാസ്ത്രീയ വശങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും. ഏകദേശം 3-8 ആഴ്ചകൾക്ക് ശേഷമാണ് പ്രസവശേഷമുള്ള രക്തസ്രാവം പൂർണമായി നിൽക്കുക. ഏറ്റെടുത്ത വലിയൊരു ജോലി പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ ശരീരം സുഖം പ്രാപിക്കുന്നതിന്റെ സൂചനയാണിത്. നിങ്ങളുടെ ഗർഭാശയമുഖത്ത് ഉണ്ടായിരിക്കാവുന്ന പരുക്കുകൾ ഭേദമായി പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി എന്നുള്ളതിന്റെയും സൂചനയാണിത്.

കുഞ്ഞ് ജനിച്ച ശേഷം ആദ്യമായി ബന്ധപ്പെടുമ്പോൾ (What happens when we have sex for the first time after we have our baby)?

കുഞ്ഞ് ജനിച്ച ശേഷം ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ നിങ്ങൾക്ക് ഉണ്ടാകുന്ന അനുഭവം വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
മിക്ക സ്ത്രീകൾക്കും ഈ അവസരത്തിൽ വേദന അനുഭവപ്പെടും, സിസേറിയനോ സാധാരണ പ്രസവമോ എന്നുള്ളത് ഇവിടെ പ്രസക്തമല്ല. പ്രസവത്തിനു ശേഷം തുന്നലുകൾ ഇടേണ്ടി വന്നിട്ടുണ്ടെങ്കിൽ വേദന അധികരിച്ചേക്കാം. നിങ്ങളുടെ യോനി വരണ്ടതാകാം, പ്രസവത്തിനു ശേഷം മുലയൂട്ടുന്ന അവസരത്തിൽ വരൾച്ച കൂടുതലായി അനുഭവപ്പെടാം. ലൈംഗികബന്ധത്തിൽ യോനീവരൾച്ച ഒരു പ്രതിബന്ധം തന്നെയാണ്. നിങ്ങൾ ലൂബ്രിക്കന്റുകൾ ഉപയോഗിക്കുന്നത് നന്നായിരിക്കും.
വീണ്ടും എപ്പോഴെങ്കിലും ഇതുപോലെ സംഭവിക്കുമോ (Will it happen ever again)?
മനസ്സു പുണ്ണാക്കേണ്ട കാര്യമില്ല; വേദന കുറയ്ക്കാനും ലൈംഗികത നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും വഴികളുണ്ട്. പൂർവാധികം ശക്തിയോടെ തിരിച്ചുവരാൻ നിങ്ങൾ ശരീരത്തിന് അൽപ്പം സമയം നൽകണം.

നിങ്ങൾക്ക് സഹായകമാവുന്ന ചില ടിപ്പുകൾ ഇതാ (Here are tips that would help you);

രതിപൂർവ കേളികൾ: നല്ലൊരു സംഭോഗത്തിന്റെ വിജയമന്ത്രമാണിത്, നിങ്ങൾ രതിപൂർവ ബാഹ്യ കേളികളിലൂടെ (ഫോർപ്ലേ) മുന്നേറണം. അങ്ങനെയെങ്കിൽ, നിങ്ങൾക്ക് അവസാനം വരെ എത്താൻ കഴിഞ്ഞില്ല എങ്കിൽപ്പോലും ലൈംഗികത ആസ്വാദ്യകരമായിരിക്കും. എല്ലാം, സാവധാനം മതി, ധൃതി നിങ്ങളെ സഹായിക്കില്ല.
പങ്കാളിയോട് പറയണം: നിങ്ങൾക്ക് വേദനിക്കുന്നുണ്ട് എങ്കിൽ, അത് പങ്കാളിയെ അറിയിക്കുന്നതിൽ തെറ്റില്ല. നിങ്ങൾക്ക് യോനിയിൽ സ്വയം വഴുവഴുപ്പ് സൃഷ്ടിക്കാൻ കഴിയുമെന്നും ഓർക്കുക; ഹോർമോൺ വ്യതിയാനങ്ങളും മുലയൂട്ടലും സാധാരണയായി യോനീവരൾച്ചയ്ക്ക് കാരണമാകാറുണ്ട്. ലൂബ്രിക്കന്റുകളും ഈ അവസ്ഥ മറികടക്കാൻ സഹായിക്കും.

തയ്യാറെടുക്കലും ആവശ്യമാണ്: ഇളം ചൂടുവെള്ളത്തിൽ ഒരു കുളി വളരെ നല്ലതാണ്. ആയാസരഹിതമായിരിക്കുക, വീട്ടുകാര്യങ്ങൾ മനസ്സിനെ ശല്യപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക. ആ നിമിഷങ്ങളിൽ മറ്റൊന്നും തലയിൽ വേണ്ട, അത്ര തന്നെ.

കെഗെൽ വ്യായാമങ്ങൾ അത്ഭുതം കാട്ടും: കെഗെൽ വ്യായാമങ്ങൾ നിങ്ങളുടെ പെൽവിക് ഫ്ലോർ മസിലുകളെ ശക്തിപ്പെടുത്തും. പ്രസവത്തിനു ശേഷമുള്ള സമയത്ത് ഇത് വലിയൊരളവ് വരെ പ്രയോജനം ചെയ്യും.
ഏതു രീതിയിൽ ബന്ധപ്പെടണം: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വീകരിക്കുന്ന ശാരീരിക സ്ഥിതിയും പ്രധാനമാണ്. ഏതു സ്ഥിതി വേണമെന്ന് നിങ്ങൾ പരീക്ഷിച്ച് ഉറപ്പിക്കുക.

ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ബന്ധപ്പെടലിനു ശേഷവും വേദന കുറയാത്ത സാഹചര്യമുണ്ടായാൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതാണ്.

സ്ത്രീ ലൈംഗികത; മാസികകള്‍ എഴുതുന്നതല്ല യാഥാര്‍ത്ഥ്യം

 
സ്ത്രീകളുടെ രതിമൂര്‍ച്ഛയെ ഒരു സാമൂഹിക പ്രശ്‌നമായി അക്കാദമിക് സമൂഹം ഇപ്പോഴും അംഗീകരിച്ചിട്ടില്ല

സ്ത്രീകളുടെ ലൈംഗിക അവയവങ്ങളെ കുറിച്ചും രതിമൂര്‍ച്ഛയെ കുറിച്ചുമൊക്കെ നമ്മള്‍ അധികവും കേള്‍ക്കുന്നത് വനിത മാസികകളില്‍ നിന്നാണ്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പഠനങ്ങള്‍ വളരെ കുറച്ചു മാത്രമേ നടന്നിട്ടുള്ളു. എന്നാല്‍ ചില വിദഗ്ധര്‍ ഇത്തരം പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ഇതുവരെയുള്ള വിശ്വാസങ്ങള്‍ക്ക് തികച്ചും ഘടകവിരുദ്ധമായ കണ്ടെത്തലുകളാണ് പുറത്തുവരുന്നത്. പുരുഷ ശാരീരിക പ്രശ്‌നങ്ങളെ അപേക്ഷിച്ച് സ്ത്രീ ശാരീരക പ്രശ്‌നങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ അപൂര്‍വമായതിനാലാണ് അവരുടെ ലൈംഗികതയെ സംബന്ധിച്ച അബദ്ധങ്ങള്‍ പ്രചരിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സ്ത്രീ ലൈംഗിക അവയവങ്ങളെ കുറിച്ചും രതിമൂര്‍ച്ഛയെ കുറിച്ചും അടുത്ത കാലത്ത് ശ്രദ്ധേയ പഠനം നടത്തിയത് ന്യൂയോര്‍ക്കിലെ ഗൈനക്കോളജിസ്റ്റായ ഡോ. ഡെബോറ കോഡിയാണ്. പുരുഷ ലൈംഗിക മേഖലകള്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് അവര്‍ കണ്ടെത്തി. ചില സര്‍ജന്മാരുടെ സഹായത്തോടെ ഈ വിഷയത്തില്‍ നടത്തിയ കൂടുതല്‍ പഠനങ്ങളില്‍ ഗുഹ്യ നാഡികളുടെ വിന്യാസം ഓരോ സ്ത്രീയിലും വ്യത്യാസപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. അതുകൊണ്ട് തന്നെ ലൈംഗികതയിലും ഓരോ സ്ത്രീയും വ്യത്യസ്ത സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു. ലൈംഗിക സ്പര്‍ശത്തെ കുറിച്ച് തലച്ചോറിന് സന്ദേശങ്ങള്‍ നല്‍കുന്നത് ഈ നാഡികളാണ്. ഭഗശ്‌നിക, യോനി മുഖം, ഗര്‍ഭമുഖം, പെരിനിയം എന്നീ ലൈംഗികോത്തേജക മേഖലകളില്‍ അവസാനിക്കുന്ന നാഡിയുടെ വിന്യാസം ഓരോ സ്ത്രീയിലും വ്യത്യസ്തമായിരിക്കും. അതിനാല്‍ തന്നെ ഓരോ സ്ത്രീയുടെ ഉത്തേജകഭാഗങ്ങളിലും വ്യത്യാസം ഉണ്ടാവും എന്നാണ് അവരുടെ കണ്ടെത്തല്‍. വനിത മാസികകള്‍ നല്‍കുന്ന പൊതു ലൈംഗിക ഉപദേശങ്ങള്‍ ഫലപ്രദമാവാതിരിക്കുന്നതും അതുകൊണ്ടാണ്. ദൗര്‍ഭാഗ്യവശാല്‍ അമ്പത് ശതമാനം പേരും മാസികകളില്‍ നിന്നും ലഭിക്കുന്ന ഉപദേശങ്ങളെ പിന്തുടരുന്നവരാണെന്നും കോഡി ചൂണ്ടിക്കാണിക്കുന്നു.

ഓസ്റ്റിനിലെ ടെക്‌സാസ് സര്‍വകലാശാലയിലുള്ള ഡോ. സിന്‍ഡി മെസ്‌റ്റോണിന്‍ പരീക്ഷണശാല നമ്മുടെ എല്ലാ സങ്കല്‍പങ്ങളെയും തകര്‍ക്കുന്നതാണ്. ഒരു പരീക്ഷണശാലയില്‍ നമ്മള്‍ ധാരളം ഉപകരണങ്ങളും തെളിഞ്ഞ പ്രകാശവും മൈക്രോസ്‌കോപ്പുകളുമോക്കെ പ്രതീക്ഷിക്കും. പക്ഷെ ഇവിടെ ഒരു ഹാളില്‍ ആളുകള്‍ ടിവിയില്‍ ലൈംഗിക ബന്ധങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ടാവും. തൊട്ടപ്പുറത്തെ മുറിയില്‍ വജൈനല്‍ ഫോട്ടോപ്ലിത്തെസ്‌കോഗ്രാഫ് എന്ന യന്ത്രത്തിന്റെ സഹായത്തോടെ കാഴ്ചക്കാരുടെ ലൈംഗിക അവയവങ്ങളിലേക്ക് വരുന്ന രക്തമൊഴുക്കും ഹൃദസ്പന്ദനവും അവലോകനം ചെയ്യുകയാവും മെസ്‌റ്റോണ്‍. ലൈംഗിക അവയവങ്ങളിലേക്ക് വരുന്ന രക്തത്തിന്റെ അളവ് അവര്‍ എത്രത്തോളം ഉത്തേജിതരായി എന്ന് കാണിക്കുമെന്ന് ഡോ. സിന്‍ഡി പറയുന്നു. ഇത്തരം പരീക്ഷണങ്ങളിലൂടെ സ്ത്രീകളുടെ ലൈംഗിക ഉത്തേജനങ്ങളെ കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ പൊളിച്ചു കളയാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
ലൈംഗിക ബന്ധത്തിന് മുമ്പ് കുളിച്ച് ശാന്തതയോടെ ഇരിക്കാനും സംഗീതം ആസ്വദിക്കാനും പരമാവധി സ്വാസ്ഥ്യം കൈവരിക്കാനും സ്ത്രീകള്‍ ശ്രമിക്കണമെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ തന്റെ ഗവേഷണത്തില്‍ ഘടക വിരുദ്ധമായ കാര്യങ്ങളാണ് കണ്ടെത്തിയതെന്ന് അവര്‍ പറയുന്നു. പങ്കാളിയുമായി ഓടിക്കളിക്കുക, പേടിപ്പെടുത്തുന്ന ചലച്ചിത്രങ്ങള്‍ കാണുക, ഹാസ്യ രംഗങ്ങള്‍ ആസ്വദിക്കുക തുടങ്ങിയവ ഒക്കെ സ്ത്രീകളെ ഉത്തേജിപ്പിക്കാറുണ്ടെന്ന് അവര്‍ പറയുന്നു. ധാരാളമായി ചിരിക്കുന്നത് സ്ത്രീകളില്‍ കരുണാദ്രമായ ഉത്തേജക പ്രതികരണം (sympathetic activation response) ഉണ്ടാക്കുമെന്ന് അവര്‍ പറയുന്നു. ഈ പ്രതികരണം ലഭ്യമാകുന്നതോടെ പേശികള്‍ സങ്കോചിക്കാന്‍ തുടങ്ങും. ഇതോടെ ലൈംഗിക ബന്ധത്തോട് കൂടുതല്‍ തീക്ഷണമായും വേഗത്തിലും പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമെന്നാണ് ഡോ. സിന്‍ഡിയുടെ കണ്ടെത്തല്‍. എന്നാല്‍ പുരുഷന്മാരില്‍ ഇത് നേരെ തിരിച്ചാണെന്നും അവര്‍ പറയുന്നു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഫണ്ട് ലഭിക്കാനുള്ള ബുദ്ധിമുട്ടുകളാണ് ഗവേഷണങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തടസ്സമായി നില്‍ക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളുടെ രതിമൂര്‍ച്ഛയെ ഒരു സാമൂഹിക പ്രശ്‌നമായി അക്കാദമിക് സമൂഹം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നത് കൊണ്ട് പല അപമാനങ്ങളും തനിക്ക് നേരിടേണ്ടി വരുന്നുണ്ടെന്നും ഡോ. സിന്‍ഡി മെന്‍സ്റ്റണ്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ ലൈംഗിക ആനന്ദത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വലിയ എതിര്‍പ്പുകളോടെയും ഭീതിയോടെയുമാണ് ശ്രവിക്കപ്പെടുന്നതെന്നും അവര്‍ പരാതിപ്പെടുന്നു.

നല്ല ലൈംഗികത നല്‍കും നല്ല ആരോഗ്യം

 

മാനസിക പിരിമുറുക്കവും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ മികച്ച ലൈംഗികബന്ധം സഹായിക്കും. ......

ദാമ്പത്യം ശക്തിപ്പെടുത്താനും ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താനും മാത്രമല്ല സെക്‌സ് സഹായിക്കുക. അതിന് ആരോഗ്യപരമായും ഒട്ടേറെ ഗുണങ്ങളുമുണ്ട്.

  • മാനസിക പിരിമുറുക്കവും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ മികച്ച ലൈംഗികബന്ധം സഹായിക്കും.
  • ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരുടെ പ്രതിരോധശേഷി വര്‍ധിക്കും. ഇമ്യൂണോ ഗ്ലോബുലിന്‍ എ, അല്ലെങ്കില്‍ ഐജിഎ എന്ന ആന്റിബോഡിയുടെ അളവ് ശരീരത്തില്‍ കൂടുന്നതിലൂടെയാണ് പ്രതിരോധശേഷി വര്‍ധിക്കുന്നത്. രോഗങ്ങളില്‍നിന്നും അണുബാധകളില്‍ നിന്നുമൊക്കെ ഇത് സംരക്ഷണമേകും.
  • സെക്‌സ് മികച്ച വ്യായാമവുമാണ്. ശാരീരികവും മാനസികവുമായ ഗുണങ്ങള്‍ നല്‍കുന്ന വ്യായാമം. അത് ശരീരത്തിലെ അമിത കലോറി ഊര്‍ജം എരിച്ച് കളയാന്‍ സഹായിക്കും. 30 മിനുട്ട് നേരത്തെ ലൈംഗികബന്ധത്തിലൂടെ 85 കലോറിയിലേറെ ഊര്‍ജ്ജം എരിച്ച് കളയാനാവും.
  • ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ആഴ്ചയില്‍ രണ്ടോ അതിലധികമോ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാരില്‍ ഹൃദയാഘാത സാധ്യത അമ്പത് ശതമാനത്തോളം കുറയുമെന്ന് പഠനങ്ങള്‍ പറയുന്നു.
  • ആത്മാഭിമാനമുയര്‍ത്തും. മികച്ച ലൈംഗിക ജീവിതം നയിക്കുന്നവരില്‍ ആത്മാഭിനം വര്‍ധിക്കുന്നതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
  • ലൈംഗിക ബന്ധവും രതിമൂര്‍ച്ചയും പ്രണയഹോര്‍മോണായ ഓക്‌സിടോസിന്റെ അളവ് ശരീരത്തില്‍ വര്‍ധിപ്പിക്കും. ഇത് ഇണയുമായി കൂടുതല്‍ മികച്ച ആത്മബന്ധം നിലനിര്‍ത്താന്‍ സഹായിക്കും.
  • വേദനകളകറ്റും.ഓക്‌സിടോസിന്‍ ശരീരത്തിലെ സ്വാഭാവിക വേദനസംഹാരികളായ എന്‍ഡോര്‍ഫിനുകളുടെ അളവ് വര്‍ധിപ്പിക്കും. തലവേദന, സന്ധി വേദന, ആര്‍ത്തവ അസ്വസ്ഥതകള്‍ തുടങ്ങിയവയൊക്കെ മികച്ച ലൈംഗികബന്ധം നിലനിര്‍ത്തുന്നവരില്‍ കുറയും.
  • ലൈംഗികബന്ധത്തിലൂടെ ശുക്ലവിസര്‍ജനം നടക്കുന്നത് പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
  • ലൈംഗിക ബന്ധവും കെഗല്‍ വ്യായാമങ്ങളും സ്ത്രീകളുടെ പെല്‍വിക്ഭാഗത്തെ പേശികള്‍ ബലപ്പെടുത്തും. ഇവരില്‍ ഭാവിയിലെ യൂറിനറി ഇന്‍കോണ്ടിനെന്‍സ് സാധ്യത കുറയും.
  • ലൈംഗികബന്ധത്തിലൂടെ ശരീരത്തില്‍ വര്‍ധിക്കുന്ന ഓക്‌സിടോസിന്‍ മികച്ച ഉറക്കം നല്‍കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, മികച്ച ശരീരഭാരം നിലനിര്‍ത്തുക തുടങ്ങിയവയില്‍ ഉറക്കം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഓര്‍ക്കുക.

ലൈംഗികതയുടെ നീലാകാശം

ദമ്പതിമാരില്‍ രണ്ടുപേര്‍ക്കും നല്ല വൈകാരിക പക്വത വേണം. എങ്കിലേ കണ്ടറിഞ്ഞ് ഉചിതമായി പ്രവര്‍ത്തിക്കുവാനാകൂ. ലൈംഗികതയിലേക്ക് കടക്കുന്നതിന് മുമ്പ് സ്‌നേഹമെന്ന വികാരത്തെ ഉണര്‍ത്താനും ലാളനകൊണ്ടും പരിഗണനകൊണ്ടും പങ്കാളിയില്‍ സുരക്ഷിതത്വബോധം സൃഷ്ടിച്ച് സന്തോഷരമായ ലൈംഗികതയിലേക്ക് കടക്കാനും നല്ല വൈകാരിക പക്വതയുള്ളവര്‍ക്കേസാധിക്കൂ.

വിജയകരമായ ലൈംഗിക ജീവിതത്തില്‍ വൈകാരിക പക്വതയ്ക്ക് വളരെയേറെ പ്രാധാന്യമാണുള്ളത്. ആക്ടീവ് സെക്‌സിനു വേണ്ട രണ്ടാമത്തെ പ്രധാന ഘടകം വൈകാരിക പക്വതയാണ് എന്നുപറയാം.
വൈകാരിക പക്വത എന്നാല്‍ വികാരങ്ങളെ വേണ്ടരീതിയില്‍ അനുഭവിക്കാനും പ്രകടിപ്പിക്കുവാനുമുള്ള കഴിവ്, മറ്റുള്ളവരുടെ വികാരങ്ങളെ തിരിച്ചറിയുവാനും അതനുസരിച്ച് പെരുമാറാനുമുള്ള കഴിവ് എന്നിവയാണ്.

ഒരു വ്യക്തിയുടെ വികാര ബുദ്ധി (ഇമോഷണല്‍ ഇന്റലിജന്റ്‌സ്) യാണ് ആ വ്യക്തിക്ക് തന്റെ വികാരങ്ങളെ വേണ്ട രീതിയില്‍ വേണ്ട സമയത്ത് പ്രകടിപ്പിക്കുവാനുള്ള കഴിവ് നല്‍കുന്നത്. ലൈംഗികത ഒരു വികാരമായതിനാല്‍ ഒരു വ്യക്തിയുടെ വൈകാരിക ബുദ്ധി അഥവാ പക്വത അനുസരിച്ചായിരിക്കും ആ വ്യക്തി തന്റെ ലൈംഗികത പ്രകടിപ്പിക്കുന്നതും ആസ്വദിക്കുന്നതും.

ദമ്പതിമാരില്‍ രണ്ടുപേര്‍ക്കും നല്ല വൈകാരിക പക്വത വേണം. എങ്കിലേ കണ്ടറിഞ്ഞ് ഉചിതമായി പ്രവര്‍ത്തിക്കുവാനാകൂ. ലൈംഗികതയിലേക്ക് കടക്കുന്നതിന് മുമ്പ് സ്‌നേഹമെന്ന വികാരത്തെ ഉണര്‍ത്താനും ലാളനകൊണ്ടും പരിഗണനകൊണ്ടും പങ്കാളിയില്‍ സുരക്ഷിതത്വബോധം സൃഷ്ടിച്ച് സന്തോഷരമായ ലൈംഗികതയിലേക്ക് കടക്കാനും നല്ല വൈകാരിക പക്വതയുള്ളവര്‍ക്കേ സാധിക്കൂ.

ലൈംഗികത സ്‌നേഹമെന്ന വികാരത്തിന്റെ ഭാഗമാകുന്നതുകൊണ്ടാണ് ദമ്പതികള്‍ക്കിടയിലെ ചെറിയ അപസ്വരങ്ങള്‍ പോലും രതിസുഖത്തിന് തടസം നില്‍ക്കുന്നത്. നല്ല വൈകാരിക പക്വതയുള്ള ദമ്പതികള്‍ക്ക് പങ്കാളിയെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും.

എന്നു മാത്രമല്ല, ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാനും ദാമ്പത്യത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളെ എളുപ്പം പരിഹരിക്കുവാനുമാകും.

ദാമ്പത്യ പൊരുത്തം

സന്തോഷകരമായ ലൈംഗികതയ്ക്കു വേണ്ട അടുത്ത ഘടകം ദാമ്പത്യ പൊരുത്തമാണ്. ബാഹ്യവും സാമ്പത്തികവുമായ പൊരുത്തത്തിലുപരി ആന്തരികവും മാനസികവുമായ പൊരുത്തമാണ് നല്ല ലൈംഗികതയ്ക്ക് വേണ്ടത്.

പങ്കാളിയുടെ മനസ് മനസിലാക്കാന്‍ കഴിവുള്ള വ്യക്തിക്ക് നല്ല ലൈംഗികത കാഴ്ചയ്ക്കാനാവും. എന്നാല്‍ പെട്ടെന്നുള്ള പ്രതികരണങ്ങള്‍, ആലോചിക്കാതെയുള്ള എടുത്തു ചാട്ടങ്ങള്‍ എന്നിവ ബന്ധപ്പെ സാരമായി ബാധിക്കും.

പങ്കാളിയുടെ വൈകാരിക നിലയും സാചര്യങ്ങളും നോക്കാതെയുള്ള പ്രതികരണങ്ങളാണ് പലപ്പോഴും വഴക്കിലേക്ക് നയിക്കുന്നത്.
പങ്കാളിയുടെ സ്വരത്തില്‍ നിന്നും മുഖത്തു നിന്നും അവരുടെ ഭാവം തിരിച്ചറിയുവാനുള്ള കഴിവ് പങ്കാളി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കാനുള്ള കഴിവ് എന്നിവയെല്ലാം ആഴമേറിയ സ്‌നേഹ ബന്ധങ്ങളില്‍ കാണാവുന്ന പ്രത്യേകതകളാണ്.

നല്ല ദാമ്പത്യ പൊരുത്തമുള്ള വ്യക്തികളിലാണ് ആഴമേറിയ സ്‌നേഹ ബന്ധം പ്രകടമാകുന്നത്. ആഴമുള്ള സ്‌നേഹത്തിനുടമകളായ ദമ്പതികള്‍ക്കാണ് നല്ല ലൈംഗിതകയും രതിമൂര്‍ച്ഛയും അനുഭവിക്കാനാവുന്നത്.

സ്‌നേഹിക്കാന്‍ സ്‌നേഹിക്കപ്പെടാന്‍

ഭാര്യഭര്‍തൃ ബന്ധത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള സ്‌നേഹമാണ്. ഈ സ്‌നേഹം പ്രകടിപ്പിക്കുവാനുള്ള ഉപാധിയാകട്ടെ ലൈംഗികതയും. ലൈംഗികതയിലൂടെയാണ് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒന്നാകുന്നത്.
ഒരേ ശരീരവും ഒരേ മനസുമായി നാം ഒന്ന് എന്ന ബോധത്തിലേക്ക് വളരാന്‍ ലൈംഗികത നമ്മെ സഹായിക്കുന്നു. അങ്ങനെ ശരീരവും മനസും ഒന്നാകുമ്പോള്‍ ലഭിക്കുന്ന അനുഭവമാണ് രതിമൂര്‍ച്ഛ. സ്‌നേഹത്തിന്റെ അങ്ങേ അറ്റമാണത്.

രതിമൂര്‍ച്ഛയ്ക്ക് ശരീരത്തിന്റെയും മനസിന്റെയും ഐക്യം അനിവാര്യമാണ്. ഈ ഐക്യത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള സ്‌നേഹമാണ്. അതുകൊണ്ടാണ് ആഴമേറിയ സ്‌നേഹബന്ധമുണ്ടെങ്കിലേ ദമ്പതികള്‍ക്കിടയില്‍ ലൈംഗികത നടക്കുകയുള്ളൂ എന്ന് പറയുന്നത്.
അല്ലാത്ത പക്ഷം എല്ലാം ഒരതരം കാണിച്ചുകൂട്ടലാകും. പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ ഒരുതരം വഴങ്ങിക്കൊടുക്കല്‍. അതില്‍ പങ്കാളികള്‍ ഇരുവരും സംതൃപ്തരായി എന്നുവരില്ല.

ഒരേ തൂവല്‍ പക്ഷികള്‍

ദാമ്പത്യത്തില്‍ ലൈംഗിക നിലനിര്‍ത്തുവാന്‍ ദമ്പതികള്‍ തന്നെ മുന്‍കൈ എടുക്കണം. സ്ഥിരമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നതാണ് ഇതിന് ഒരുവഴി.

ഇങ്ങനെ സ്ഥിരമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികളില്‍ ആഴമേറിയ സ്‌നേഹബന്ധങ്ങള്‍ ഉടലെടുക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ശരാശരി കണക്കനുസരിച്ച് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആഴ്ചയില്‍ മൂന്നോ നാലോ തവണ ബന്ധപ്പെടുന്നതായാണ് കണ്ടുവരുന്നത്.

എന്നാല്‍ ആഴ്ചയില്‍ അഞ്ചു തവണ വരെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പങ്കാളികള്‍ തമ്മിലുള്ള സ്‌നേഹബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഇണകള്‍ക്കിടയിലെ സ്‌നേഹബന്ധം ശക്തിപ്പെടാന്‍ ഇത്രയേറെ ശേഷിയുള്ള പ്രവൃത്തി വേറെയില്ല. അതിനാല്‍ മടിയും ക്ഷീണവുമെല്ലാം മാറ്റിവച്ച് ലൈംഗിതയില്‍ കൂടുതല്‍ താല്‍പര്യമെടുക്കാന്‍ ശ്രദ്ധിക്കണം.

പുതുമകള്‍ വേണം

ലൈംഗികതയെ ക്രിയാത്മകമായി പുതുക്കാനുള്ള ശ്രമങ്ങള്‍ ദമ്പതികളുടെ ഭാഗത്തു നിന്നും ഉണ്ടാകണം. ലൈംഗികതയെ ഹൃദ്യമാക്കുന്നതും ആഹ്‌ളാദഭരിമാക്കുന്നതും അതിലെ പുതുമകളാണ്.
ഇല്ലെങ്കില്‍ വിരസതയേറും. വിരസതമൂലം ലൈംഗികത ആസ്വദിക്കാത്തവരും ലൈംഗികതയില്‍ ഏര്‍പ്പെടാത്തവരും രതിസുഖം ആസ്വദിക്കാത്തവരും ഏറെയുണ്ട്. ലൈംഗികതയില്‍ ഭാവനയും പുതുമകളും കടന്നുവരുമ്പോഴാണ് അത് കൂടുതല്‍ ആസ്വാദ്യകരമായി തീരുന്നത്.

വൈവിധ്യത്തിന്റെ അനന്ത സാധ്യതകളുള്ളതാണ് രതി എന്ന് തിരിച്ചറിയണം. ദമ്പതികള്‍ക്ക് ഇരുവര്‍ക്കും സമ്മതവും താല്‍പര്യവും ഉണ്ടെങ്കില്‍ പുതിയ രീതികള്‍ ലൈംഗികതയില്‍ പരീക്ഷിക്കാവുന്നതാണ്. ലൈംഗികതയില്‍ പുതുമകള്‍ പരീക്ഷിക്കാനും തയാറെടുപ്പുകള്‍ നടത്താനും ദമ്പതികള്‍ തയാറാകുമ്പോള്‍ അത് സ്‌നേഹത്തിന്റെ നീലാകാശം ദമ്പതിമാര്‍ക്ക് മുന്നില്‍ വിടരും.

തുല്യ പങ്കാളിത്തം

ലൈംഗികതയുടെ കാര്യത്തില്‍ ദമ്പതികള്‍ ഇരുവര്‍ക്കും ഒരേ ഉത്തരവാദിത്വമാണുള്ളത്. തന്റെ പങ്കാളി ആദ്യം താല്‍പര്യം എടുക്കട്ടെ എന്ന പഴഞ്ചന്‍ രീതി മാറ്റണം. ലൈംഗികതയ്ക്കായി ദമ്പതികള്‍ ബോധപൂര്‍വം സമയം കണ്ടെത്തണം.

കുടുംബ ജീവിതത്തിലെയും ഓഫീസിലെയും പ്രശ്‌നങ്ങള്‍ കിടപ്പറയിലേക്ക് കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ ആധികള്‍ ഒഴിവാക്കി അമിത പ്രതീക്ഷകള്‍ ഇല്ലാതെ ശാന്തമായി, ആഹ്‌ളാദത്തോടെ ലൈംഗികതയിലേര്‍പ്പെടണം. അപ്പോള്‍ ലൈംഗികത ആസ്വദിക്കുവാനാകും.

ഡോ. ജെയിന്‍ ജോസഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ് ) ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, തൃശൂര്‍

ശീഘ്രസ്ഖലനത്തിനും പരിഹാരമുണ്ട്

സുപ്രിയ വിവാഹിതയും ഒരു കുഞ്ഞിെൻറ അമ്മയുമാണ്. 39 വയസുണ്ട്. ഭർത്താവ് രാജീവിന് ബാംഗ്ലൂരിലായിരുന്നു ജോലി. പത്താം ക്ലാസു വരെ പഠിച്ച സുപ്രിയ രണ്ടു വർ‌ഷത്തോളം ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട തന്നേക്കാൾ പ്രായം കുറ‍ഞ്ഞ ഒരു ചെറുപ്പക്കാരനുമായി സുപ്രിയ അടുപ്പത്തിലായി..

ഒരിക്കൽ അരുതാത്ത സഹാചര്യത്തിൽ ഇരുവരെയും നാട്ടുകാർ പിടികൂടി. രണ്ടു പേരെയും വീട്ടിൽ അടച്ചിട്ട ശേഷം ഭർത്താവിനെ വിവരം അറിയിച്ചു. രാജീവ് നാട്ടിലെത്തി സുപ്രിയയുമായി വഴക്കുണ്ടാക്കുകയും മാതാപിതാക്കളെ വിളിച്ചു വരുത്തി സുപ്രിയെയും കുട്ടിയെയും അവരോടൊപ്പം പറഞ്ഞു വിടുകയും ചെയ്തു.

പിന്നീട് ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമമായി. കാരണം ആകെയുള്ളത് ഒരു പെൺകുട്ടിയാണ്. അവൾക്ക് പ്രായം 17 തികഞ്ഞു. യുവാവുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിക്കാമെന്ന ഉറപ്പിൽ സുപ്രിയയോട് ക്ഷമിക്കാൻ രാജീവ് തയാറായി.
തന്നേക്കാൾ പ്രായം കുറഞ്ഞ യുവാവുമായി ഇതുപോലൊരു ബന്ധത്തിലെത്താനുള്ള കാരണം വീട്ടുകാർ തിരക്കിയപ്പോൾ സുപ്രിയ പൊട്ടിത്തെറിച്ചു.

ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു സുപ്രിയയുടെ കല്യാണം. കഴിഞ്ഞ 18 വർഷത്തെ ദാമ്പത്യബന്ധം പരിശോധിച്ചാൽ ഭർത്താവുമായുള്ള ലൈംഗികബന്ധം നടന്നത് വെറും നാേലാ അഞ്ചോ തവണ മാത്രം. ആദ്യ ബന്ധത്തിൽ തന്നെ സുപ്രിയ ഗർഭിണിയാവുകയും ചെയ്തു.
പിന്നെ ഗർഭകാല പരിചരണം, പ്രസവം കുഞ്ഞിനെ വളർത്തൽ അങ്ങനെ നാലഞ്ചു വർഷം കടന്നു പോയി. ഈ കാലയളവിൽ അവർ തമ്മിൽ യാതൊരു ശാരീരിക ബന്ധവും ഉണ്ടായിരുന്നില്ല.

രാജീവിെൻറ മുഖ്യപ്രശ്നം ശീഘ്രസ്ഖലനമായിരുന്നു. മിക്കപ്പോഴും ബന്ധത്തിന് ശ്രമം ആരംഭിക്കുമ്പോൾ തന്നെ എല്ലാം അവസാനിക്കും.. ഒട്ടേറെ തവണ ശ്രമിച്ചപ്പോഴാണ് മൂന്നോ നാലോ പ്രാവശ്യം എെന്തങ്കിലുമൊന്ന് നടന്നത്. അതു തന്നെ ഏതാനും സെക്കൻറുകൾക്കുള്ളിൽ അവസാനിക്കുകയും ചെയ്തു. സുപ്രിയയെ സംബന്ധിച്ച്, ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തി അത്താഴമില്ലെന്നു പറയുന്ന അവസ്ഥ.

എപ്പോഴെങ്കിലും രാജീവ് അങ്ങനെയൊരു താല്‍പര്യം പ്രകടിപ്പിച്ചാൽ തന്നെ അവൾ പറയും ‘‘ എന്തിനാ നമ്മൾ വെറുതെ മെനക്കെടുന്നത്?’’
രാജീവിന് മറ്റൊരു പ്രശ്നം കൂടി ഉണ്ടായിരുന്നു. ബന്ധപ്പെടാൻ സാധിച്ചാൽ തന്നെ കുറേ നേരത്തേക്ക് ഉള്ളിൽ കഠിനമായ പുകച്ചിലും വേദനയും. കുറച്ചു നേരത്തേക്ക് മൂത്രമൊഴിക്കാൻ പോലും നല്ല ബുദ്ധിമുട്ടായിരിക്കും..
ഇത്തരം ഒരു സാഹചര്യത്തിലാണ് യുവാവുമായി സുപ്രിയയുടെ പ്രണയം തളിരിട്ടതും ശാരീരിക ബന്ധത്തിലെത്തിയതും അത് നാട്ടുകാർ പിടികൂടിയതും. സുപ്രിയയുടെ സഹോദരനും ഭാര്യയും കൂടിയാണ് ഇരുവരെയും ചികിത്സയ്ക്കു കൊണ്ടു വന്നത്.

രാജീവിന് പ്രോസ്ട്രേറ്റ് ഗ്രന്ഥിക്കു വീക്കവും നീർക്കെട്ടും അണുബാധയുമുണ്ടായിരുന്നു. ഈ അസുഖം പഴകിയപ്പോഴാണ് പ്രശ്നം രൂക്ഷമാവാൻ തുടങ്ങിയത്.

ഏകദേശം രണ്ടു മാസത്തെ ചികിത്സകൊണ്ട് അണുബാധയും നീർക്കെട്ടും പൂർണമായും മാറി. സ്ഖലനം നിയന്ത്രിക്കാനുള്ള മരുന്നുകൾ‌ കുറച്ചു കാലം കൂടി തുടരേണ്ടി വന്നു. ഇപ്പോൾ ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നു.

(ഡോ. കെ. പ്രമോദ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൻഡ് സെക്സോളജിസ്റ്റ് ഡോ. പ്രമോദ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ ആൻറ് മാരിറ്റൽ ഹെൽത്ത്, കൊച്ചി)

എന്ത്‌ കൊണ്ടാണ്‌ നമ്മുടെ സ്വകാര്യഭാഗങ്ങൾ കറുത്തിരിക്കുന്നത്‌?

പലരും ചോദിക്കുന്ന ഒരു ചോദ്യം ആണ് ഞാൻ നല്ല വെളുത്തിട്ടാ എന്നാൽ എന്റെ സ്വകാര്യഭാഗങ്ങൾ കളർ കുറവാണു അത് എന്താണ് എന്ന് ഒക്കെ

എന്ത്‌ കൊണ്ടാണ്‌ നമ്മുടെ സ്വകാര്യഭാഗങ്ങൾ കറുത്തിരിക്കുന്നത്‌?

• ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച്‌ നമ്മുടെ സ്വകാര്യഭാഗങ്ങൾ അൽപം ഇരുണ്ടിരിക്കുന്നത്‌ കണ്ടിട്ടില്ലേ. കുട്ടിക്കാലത്ത് ലൈംഗികാവയവങ്ങള്‍ക്ക് മറ്റുഭാഗങ്ങളിലേതിനു സമാനമായ നിറയമായിരിക്കും. ചെറുപ്രായത്തില്‍ തന്നെ പെൺ കുട്ടികളുടെ മുലക്കണ്ണുകളുടെ നിറം മങ്ങി വരുന്നതും കാണപ്പെടാറുണ്ട്‌. വളരുന്നതനുസരിച്ച് അവ കൂടുതൽ ഇരുണ്ടു വരാറുണ്ട്‌.

• അഡ്രീനൽ, ആൻഡ്രൊജൻ ഗ്രന്ഥികളാണല്ലോ ശരീരരോമങ്ങളുടെയും മുഖത്തെ രോമങ്ങളുടെയും വളർച്ചയ്‌ക്ക്‌ കാരണം. യൗവ്വനാരംഭത്തിൽ ശരീരത്തില്‍ സെക്‌സ് ഹോര്‍മോണുകള്‍ വര്‍ധിച്ചുവരികയും ശരീരത്തിൽ മെലാനിന്റെ ഉല്പാദനം ത്വരിതപ്പെടുകയും ചെയ്യും. മെലാനിന്റെ അളവ്‌ കൂടുതൽ പ്രവർത്തിക്കുക നമ്മുടെ നാഭിപ്രദേശത്തും വൃഷ്ണസഞ്ചി, ലൈംഗീകാവയവമുള്ള ഭാഗത്തുമായിരിക്കും. ഇതിന്റെ ഫലമായി ഈ ഭാഗങ്ങൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളതിനേക്കാൾ അധികം ഇരുണ്ടിരിക്കും.

സ്ത്രീകള്ളിൽ ആര്‍ത്തവം ആരംഭിക്കുമ്പോള്‍ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കൂടും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണും. ഇത് മെലാനിന്‍ നിര്‍മ്മിക്കുന്ന ചര്‍മ്മകോശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. • തൊലിപ്പുറത്തെ ഉരസലും ഒരു കാരണമാണ്‌. മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ച്‌ സ്വകാര്യഭാഗത്തെ ചർമ്മങ്ങൾ തമ്മിൽ എന്നും ഉരസിക്കൊണ്ടിരിക്കുന്നു. ചർമ്മത്തിന്റെ കനവും ദീർഘകാലമായുള്ള ഉരസലും ചർമ്മം ഇരുണ്ട്‌ പോവാൻ കാരണമാവുന്നുവെന്നും പറയപ്പെടുന്നു. 

സ്ത്രീകളുടെ ആയുസ്സും ലൈംഗികതയും

ആഴ്ചയിലൊരിക്കൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് സ്ത്രീകളുടെ ആയുസ്സ് വർധിപ്പിക്കുമെന്നു പഠനം. ഇത് വാർധക്യത്തിലേക്കുള്ള പ്രക്രിയ മന്ദഗതിയിലാക്കുന്നു. സൈക്കോന്യറോ എൻഡോക്രൈനോളജി വിഭാഗം മാർച്ചിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് സ്ഥിരമായ സംഭോഗത്തിലേർപ്പെടുന്ന സ്ത്രീകൾക്ക് ദീർഘമായ ടെലോമറസ് (telomeres) ഉണ്ടെന്നാണ്.

ലൈഗികബന്ധത്തിലേർപ്പെടുമ്പോൾ ക്രോമസോമുകളുടെ ഉപരിതലം മൂടുന്ന ഡി. എൻ. എ. യെ സംരക്ഷിക്കുന്ന വസ്തു ഉണ്ടാകുന്നു. വാർധക്യമാകുന്നതോടെ ഒരാളുടെ ടെലോമറസ് ചുരുങ്ങുന്നു. അത് എത്രകണ്ട് ചെറുതാകുന്നുവോ അതിനനുസരിച്ച് അയാളുടെ ആരോഗ്യസ്ഥിതി ക്ഷയിച്ച് അയാൾ രോഗിയാവുകയും മരണപ്പെടുകയും ചെയ്യുന്നു. 129 – സ്ത്രീകളെ പഠനവിധേയമാക്കിയതിൽ നിന്ന് കണ്ടെത്തിയത് കുറഞ്ഞത് ആഴ്ചയിലൊരിക്കലെങ്കിലും സംഭോഗത്തിലേർപ്പെടുന്ന സ്ത്രീകളുടെ ടെലോമറസ് ദൈർഘ്യമേറിയതാണ് എന്നാണ്.
ഉത്കണഠ, ബന്ധങ്ങളിലെ തീവ്രത എന്നിവ കൂടി കണക്കിലെടുത്തു കൊണ്ടുള്ള പഠനത്തിലും സെക്സും ആയുർദൈർഘ്യവും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി. ആക്ടീവായ ബന്ധത്തിൽ മുഴുകുന്നവരുടെ ടെലോമറസ് ദൈർഘ്യമുള്ളതാണ്. ഇത് ആയുർദൈർഘ്യം കൂട്ടുകയും വാർധക്യത്തിലേക്കുള്ള യാത്ര (aging Process) മന്ദഗതിയിലാക്കുകയും ആരോഗ്യക്ഷയം വരുത്തുന്ന രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

എന്നാൽ മറ്റു ചില ഘടകങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. ഭാര്യാ ഭർതൃബന്ധം നിലനിർത്തുന്ന 129 അമ്മമാരിൽ നിന്നുള്ള വിവരങ്ങളാണ് ഗവേഷകർ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ വിവാഹം കഴിക്കാത്ത സ്ത്രീകളുടെയും കുട്ടികളില്ലാത്ത സ്ത്രീകളുടെയും ദീർഘായുസ്സിന് കാരണം സ്ഥിരമായ ലൈംഗികബന്ധമാണെന്ന് പറയാൻ പറ്റില്ല. ഗവേഷകർ ശ്രദ്ധിച്ച കാര്യം അവരുടെ കണ്ടെത്തലുകൾക്ക് ഒരു സ്വയംപര്യ ഗവേഷണ സ്വഭാവം ഉണ്ടെന്നാണ്. ദീർഘകാല ബന്ധത്തിൽ ഭാര്യ ഭർതൃബന്ധത്തിലായിരിക്കുന്നവരെപ്പറ്റിയുള്ള പൊതുവായ പ്രസ്താവനയാണ് ഗവേഷകർ നടത്തിയിരിക്കുന്നത്.

മരുന്നുകളില്ലാത്ത സുഗമമായ ആരോഗ്യത്തിന് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. എന്തായാലും ലൈംഗികബന്ധത്തിലേർപ്പെടുന്നത് അപകടകരമല്ലാത്തതിനാൽ നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ അതാസ്വദിച്ചു കൊള്ളുക.

വെറുതെ സെക്സിൽ ഏർപ്പെട്ടാൽ സംതൃപ്തി ലഭിക്കുമോ? സെക്സിലെ ശരിയും തെറ്റുകളും

പലരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സംശയങ്ങളും മുന്‍‌വിധികളും കൂടാതെ ഒട്ടേറെ തെറ്റിദ്ധാരണകളും ഒക്കെ കൂടിക്കലര്‍ന്നുള്ള വികാരത്തോടെയാണ്. അതിനാല്‍ തന്നെ പങ്കാളിക്ക് പലപ്പോഴും സംശയങ്ങളുണ്ടാകുന്നത് സാധാരണയാണ്. എന്താണ് പങ്കാളി ആഗ്രഹിക്കുന്നത് എന്ന് അറിയാന്‍ ശ്രമിക്കുക എന്നതാണ് പ്രാധാന്യം. അതിനാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളേക്കുറിച്ചുള്ള സെക്സോളജിസ്റ്റുകള്‍ പൊതുവായി പറഞ്ഞിരിക്കുന്ന കാര്യങ്ങളേക്കുറിച്ചുള്ള വിശലകലനമാണ് ഇവിടെ പറയുന്നത്.
കിടക്കയില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്തന്നറിയാതെ പല പുരുഷന്മാരും തെറ്റായ കാര്യങ്ങള്‍ ചെയ്യാനിടയാകും. അലസമായ ഒരു സംസര്‍ഗ്ഗത്തിന് മുമ്പുള്ള ആവേശം നിറഞ്ഞ സംസാരമോ, ബന്ധത്തിന് ശേഷമുള്ള സ്വയം ലാളനയോ സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്ത് എന്ന് അറിയാതെയാവും പല പുരുഷന്മാരും ബന്ധപ്പെടുക. എന്നാല്‍ മിക്ക പുരുഷന്മാരും ലൈംഗികബന്ധത്തിന്‍റെ സമയത്ത് നിശബ്ദരായിരിക്കും. ഇത് വളരെ വലിയൊരു മണ്ടത്തരമാണ് എന്നാണ് സെക്സോളജിസ്റ്റുകള്‍ പറയുന്നത്. കാരണം പങ്കാളി നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടോ, അത് പങ്കാളിയില്‍ നിങ്ങള്‍ക്ക് സംതൃപ്തി ലഭിക്കുന്നുണ്ടൊ എന്നൊക്കെ അറിയാന്‍ ശബ്ദം മാത്രമാണ് ഉപാധി.

മറിച്ച് ശബ്ദമില്ലത്ത സെക്സ് വിരസമായി തീരും. വികാരങ്ങളില്‍ അമിതമായ പ്രകടനം ആവശ്യമില്ലെങ്കിലും ശബ്ദങ്ങള്‍ വഴി പങ്കാളിയുടെ സാമിപ്യത്തിലെ സന്തോഷം അറിയിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് സ്വാഭാവികമായുണ്ടാകണം എന്നുമാത്രം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പങ്കാളിയുടെ സന്തോഷമാണ് ലക്ഷ്യം വെയ്ക്കുന്നത്. ചിലര്‍ കഴുത്ത്, തുട പോലുള്ള ഒന്നോ രണ്ടോ ഭാഗങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് ഉചിതമാണെങ്കിലും വേഗത്തില്‍ അവസാനിക്കുന്നതാണ്. അതിനാല്‍ പലപ്പോഴും വിവിധ ഭാഗങ്ങള്‍ ഉത്തേജിപ്പിക്കുക എന്നതാണ് ലക്ഷ്യമിടേണ്ടത്. അമിതമാകരുത് എന്ന് മാത്രം. കാരണം അധികമായുള്ള ഉത്തേജനം ചിലപ്പോള്‍ അസന്തുഷ്ടിയുണ്ടാക്കും. അതിനാല്‍ വൈവിധ്യത്തില്‍ ശ്രദ്ധിക്കുക.
വെറുതെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാത്രം സംതൃപ്തി ലഭിക്കുമെന്ന് കരുതുന്നവരുണ്ട്. ഇത് വളരെ തെറ്റാണ്. ഒരാള്‍ക്ക് മാത്രം അനുഭവിക്കാനുള്ളതല്ല ലൈംഗിക ബന്ധത്തിലെ സുഖം. തരത്തിലുള്ള ബന്ധത്തേക്കാളും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത് യോനീച്ഛദങ്ങള്‍ ഉത്തേജിപ്പിക്കുന്നതിലാണ്. അതിനാല്‍ രതിമൂര്‍ച്ഛയെ മാത്രം ലക്ഷ്യം കണ്ടുള്ള സെക്സില്‍ കടന്നുപോകുന്ന വഴികളിലൊന്നും നിങ്ങള്‍ക്ക് ശ്രദ്ധ കിട്ടില്ല. വേഗത്തില്‍ രതിമൂര്‍ച്ഛയിലെത്താന്‍ സ്വയം പ്രവൃത്തിക്കുകയോ പങ്കാളിയെ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. തിരക്കൊഴിവാക്കി ആ അനുഭവത്തെ എന്തുകൊണ്ട് നിങ്ങള്‍ മഴുവനായി ആസ്വദിക്കുന്നില്ല. നിങ്ങളുടെ ആനന്ദത്തെ ദീര്‍ഘിപ്പിച്ച് കൊണ്ടുപോയാല്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാവുന്ന ഒരാള്‍ക്കൊപ്പമാണ് താനെന്ന് അവള്‍ ചിന്തിക്കും. ദൈര്‍ഘ്യമേറിയാല്‍ രണ്ട് പേര്‍ക്കും കൂടുതല്‍ സംതൃപ്തിയും ലഭിക്കും.

പല പുരുഷന്മാരും തിടുക്കപ്പെട്ട് ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടാനണ് ശ്രമിക്കുക. എന്തിനാണ് ഈ തിടുക്കത്തിന്റെ ആവശ്യകത. ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും പൂര്‍ണതോതില്‍ തൃപ്തി നല്‍കുകയില്ല ദീര്‍ഘകാലയളവില്‍ നിങ്ങള്‍ക്ക് തീരെ നേട്ടം ഉണ്ടാവുകയുമില്ല എന്ന് ആദ്യം അറിയുക. സാവധാനം കാര്യങ്ങള്‍ ചെയ്യുക. ഓരോ കാര്യവും ആസ്വദിക്കുകയും നിങ്ങളോടൊപ്പമുള്ള സ്ത്രീയെ അറിയുകയും ചെയ്യുക. നല്ല രീതിയിലുള്ള ഒരുങ്ങലും, പ്രവൃത്തിയും, വസ്ത്രമുരിയലും, പരസ്പരമുള്ള വദനസുരതവുമൊക്കെ സ്ത്രീകള്‍ ആസ്വദിക്കും. ഇത് കൂടുതല്‍ സംതൃപ്തികരമായ സെക്സ് അനുഭവവേദ്യമാക്കും. ചിലപ്പോള്‍ ആഗ്രഹിക്കുന്നതില്‍ കൂടുതലായി ലഭിക്കുകയും ചെയ്യും.
സ്ത്രീകള്‍ ലോലവികാരങ്ങളുള്ളവരാണ്. അവര്‍ വൈവിധ്യവും, വൈകാരികതയും, ആഴത്തിലുള്ള വികാരങ്ങളും കാംഷിക്കുന്നു. അതിനാല്‍ തുടക്കം മുതല്‍ അവസാനം വരെ തിടുക്കപ്പെടാതെ ഒരു വേഗത നിലനിര്‍ത്തുക. പങ്കാളിയുടെ പ്രതികരണങ്ങള്‍ മനസിലാക്കുകയും അത് പരിഗണിക്കുകയും അതിനൊപ്പം പോവുകയും ചെയ്യുക. അവള്‍ ആഗ്രഹിക്കുന്നതെന്ത് എന്നാണ്, നിങ്ങളാവശ്യപ്പെടുന്നതെന്താണ് എന്നല്ല അറിയേണ്ടത്. വേഴ്ചയ്ക്ക് ശേഷം പലരും തിരിഞ്ഞൊരി കിടപ്പാണ്. എന്നാല്‍ പങ്കാളിയുടെ പെട്ടന്നുള്ള ആവശ്യങ്ങള്‍ക്ക്, അതായത് ആലിംഗനം, ഒട്ടിച്ചേര്‍ന്ന് കിടക്കല്‍, തലോടല്‍ പോലുള്ളവയ്ക്ക് ശ്രദ്ധ നല്കുക. മാനസികമായി അടുപ്പം നല്‍കുന്നതോടൊപ്പം കൂടുതല്‍ ആസ്വാദ്യകത നിങ്ങള്‍ക്ക് അനിഭവപ്പെടുകയും ചെയ്യും.