സ്ത്രീയുടെ ലൈംഗിക താല്‍പര്യം പുരുഷന്‍േറതുപോലെ തീവ്രമല്ല.
യാഥാര്‍ഥ്യം: സ്ത്രീയുടെ ലൈംഗിക താല്‍പര്യവും വികാരവും പുരുഷന്‍േറതുപോലെ തന്നെ ശക്തവും തീവ്രവുമാണ്. പുരുഷന്റെ ശിശ്‌നാഗ്രത്തിലുള്ള അത്രതന്നെ നാഡീതന്തുക്കള്‍ സ്ത്രീയുടെ ഭഗശിശ്‌നികയിലുമുണ്ട്.
പുരുഷലിംഗത്തിലേതിനേക്കാള്‍ കുറഞ്ഞ സ്ഥലത്ത് നാഡ്യഗ്രങ്ങള്‍ കൂടിച്ചേര്‍ന്നിരിക്കുന്നതിനാല്‍ അതിനു സംവേദനശേഷി അല്‍പം കൂടുതലുണ്ടെന്നു പറയാം. അതുകൊണ്ടാണ് ചുരുക്കം ചില സ്ത്രീകള്‍ക്ക് ബഹുരതിമൂര്‍ച്ഛ സാധ്യമാകുന്നത്. പുരുഷന് ബഹുരതിമൂര്‍ച്ഛ സാധിക്കാറില്ല. ഓരോ സ്ത്രീയുടെയും ശാരീരിക, മാനസിക, സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ലൈംഗിക പ്രതികരണത്തിലും വ്യത്യാസമുണ്ടാകാം. സമയവും സ്ഥലവും പങ്കാളിയുമായുള്ള അടുപ്പത്തിന്റെ സ്വഭാവവുമെല്ലാം ലൈംഗികതാല്‍പര്യത്തെ ബാധിക്കും. അതല്ലാതെ സ്ത്രീ ആയതുകൊണ്ടുമാത്രം ഒരാളുടെ ലൈംഗിക താല്‍പര്യത്തിന്റെ തോത് കുറയുന്നില്ല.
പുരുഷന്‍ എപ്പോഴും സെക്‌സ് ആസ്വദിക്കുന്നു. സ്ത്രീക്കാണ് പലപ്പോഴും അത് ആസ്വാദ്യമല്ലാതാവുന്നത്
യാഥാര്‍ഥ്യം: വിഖ്യാത ലൈംഗികഗവേഷകനായ ബെര്‍ണിസിന്‍ബെര്‍ഗെര്‍ഡിന്റെ അഭിപ്രായത്തില്‍ 30 ശതമാനത്തോളം പുരുഷന്മാര്‍ക്കും പലപ്പോഴും ലൈംഗികവേഴ്ച ഒരു ദുരിതാനുഭവമാണ്. പുരുഷന്‍ എല്ലായേ്പാഴും ലൈംഗികവേഴ്ചയ്ക്കു സജ്ജനാണ് എന്ന തെറ്റിധാരണയാണ് ഇതിന്ന് ഒരു കാരണം. താല്‍പര്യമില്ലാത്തതുകൊണ്ട് ബന്ധത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നു സമ്മതിക്കുന്നവരും അതേ അവകാശം പുരുഷനു നല്‍കാറില്ല. എല്ലായേ്പാഴും മുന്‍കൈ എടുക്കേണ്ടത് തന്റെ കടമയാണെന്നു പുരുഷന്‍ തെറ്റിദ്ധരിക്കുന്നു. അതുകൊണ്ടുതന്നെ താല്‍പര്യമില്ലെങ്കിലും ലൈംഗികവേഴ്ചയ്‌ക്കൊരുങ്ങാന്‍ നിര്‍ബന്ധിതനാവുന്നു. ഇത് ലൈംഗികവേഴ്ച ഒരു പരാജയവും ദുരിതാനുഭവവുമാക്കും. ലൈംഗിക പരാജയങ്ങള്‍ മാനസികമായ തളര്‍ച്ചയും പരാജയബോധവുമുണ്ടാക്കുമ്പോള്‍ ആത്മവിശ്വാസം തകരുകയും ചെയ്യുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴൊക്കെ സ്ഖലനമുണ്ടാകുന്നു എന്നതുകൊണ്ടാണ് പുരുഷന് എല്ലായേ്പാഴും അത് ആസ്വാദ്യമാകുന്നു എന്ന തെറ്റിധാരണയുണ്ടായത്. എല്ലാ സ്ഖലനവും ആഹ്ലാദകരമായ ഒരനുഭവമാകണമെന്നില്ല. ചിലരിലെങ്കിലും സ്ഖലനം വേദനാജനകമാകാറുണ്ട്. സ്ഖലനം നടന്നോ എന്നറിയാന്‍പോലും പറ്റാതെ പോകുന്നവരുമുണ്ട്. സുഖപ്രദമായ സ്ഖലനമുണ്ടായില്ലെങ്കില്‍ പുരുഷന് രതി ആസ്വദിക്കാന്‍ കഴിയാറില്ല. എന്നാല്‍ കൃത്യമായ രതിമൂര്‍ച്ഛ അനുഭവപ്പെട്ടില്ലെങ്കിലും പലപ്പോഴും സ്ത്രീക്ക് രതി ആസ്വദിക്കാനായെന്നു വരും.
കുതിരയുടെ കരുത്തും ചടുലതയുമുള്ള പ്രചണ്ഡമായൊരു രതിബന്ധമാണ് സ്ത്രീക്ക് ഏറെയിഷ്ടം
യാഥാര്‍ഥ്യം: പങ്കാളിക്ക് ചടുലതയും വേഗവും പോരാ എന്നു പരാതിപ്പെടേണ്ടിവരുന്ന സ്ത്രീകള്‍ വിരളമാണ്. പങ്കാളിയുമായി കൂടുതല്‍ സമയം അടുത്ത ബന്ധത്തില്‍ തുടരാനാണ് സ്ത്രീ കൂടുതലിഷ്ടപ്പെടുന്നത്. സാവധാനത്തിലും മൃദുവായുമുള്ള ലാളനകളും പരിചരണങ്ങളുമാണ് സ്ത്രീ ഇഷ്ടപ്പെടുക. സാവധാനത്തിലുള്ള തരളമായ ബന്ധങ്ങളും ചലനങ്ങളും പുരുഷനും കൂടുതല്‍ ആസ്വാദ്യകരവും ആഹ്ലാദകരവുമായിരിക്കും. ഒരു 'തകര്‍പ്പന്‍ പ്രകടന'ത്തെക്കാള്‍ സ്നേഹപൂര്‍ണമായ ഒരു ലാസ്യമാണ് ലൈംഗികബന്ധത്തെയും ദാമ്പത്യത്തെയും കൂടുതല്‍ ഹൃദ്യമാക്കുക. രതിമൂര്‍ച്ഛാവേളയില്‍ പങ്കാളിയോട് കൂടുതല്‍ ശക്തമായി ഒത്തുചേരാന്‍ സ്ത്രീക്ക് താല്‍പര്യമുണ്ടാവാം. ലൈംഗികതയുടെ എല്ലാ മേഖലയിലുമെന്നപോലെ ഇക്കാര്യത്തിലും ഓരോരുത്തര്‍ക്കും താല്‍പര്യഭേദങ്ങളുണ്ടാകും. അവ പരസ്പരം അറിയിക്കുക എന്നതാണ് പ്രധാനം. രതിയുടെ കാര്യത്തില്‍, താല്‍പര്യങ്ങളും അനുഭൂതികളും ഇഷ്ടാനിഷ്ടങ്ങളും സങ്കോചങ്ങളും എല്ലാം തുറന്നുപറയുകതന്നെ വേണം.
സ്ത്രീകള്‍ പൊതുവേ സ്വയംഭോഗം ചെയ്യാറില്ല. ചീത്ത പെണ്‍കുട്ടികളുടേതാണ് ഈ ശീലം.
യാഥാര്‍ഥ്യം: മൂന്നില്‍ രണ്ടു സ്ത്രീകളും ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്തിട്ടുണ്ടാവുമെന്നാണ് പാശ്ചാത്യപഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ നാട്ടില്‍ ഇത്തരം ഗവേഷണങ്ങളൊന്നും തന്നെ നടന്നിട്ടില്ല. ഇപ്പോഴത്തെ സാമൂഹിക സാഹചര്യത്തില്‍ ഇത്തരമൊരു പഠനവും വിശ്വസനീയമായ ഫലങ്ങളും എളുപ്പമാവില്ല. ലൈംഗികമോഹങ്ങള്‍ ഏറ്റവും ഫലപ്രദമായി സാക്ഷാത്കരിക്കാന്‍ കഴിയുന്ന അപകടരഹിതമായ മാര്‍ഗം സ്വയംഭോഗമാണെന്ന് എല്ലാ ലൈംഗികശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിന് അപകടകരമായ മാര്‍ഗങ്ങള്‍ തേടി അബദ്ധങ്ങളിലെത്തുന്നതിനും ലൈംഗികമോഹം അടക്കിപ്പിടിച്ച് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും പെടുന്നതിനുമുള്ള സാഹചര്യങ്ങളാണ് ഒഴിവാക്കേണ്ടത്. സ്വയംഭോഗം ഒരു ശീലമായി മാറാതെയും അനിയന്ത്രിതമാകാതെയും നോക്കുകയാണ് വേണ്ടത്. ശീലമായാല്‍ അത് വെറും ചടങ്ങായി മാറും. ഒരാനന്ദവും ലഭിക്കാതെയുമാകും. ചില പാശ്ചാത്യ നിരീക്ഷണങ്ങള്‍ പ്രകാരം ലൈംഗികബന്ധത്തിലൂടെയുണ്ടാകുന്നതിനെക്കാള്‍ മികച്ച നിലയിലാണ് പല സ്ത്രീകളും സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛ പ്രാപിച്ചിരുന്നത്. ആഹ്ലാദകരമാംവിധം സ്വയംഭോഗം ചെയ്യുന്നവര്‍ക്ക് ലൈംഗികതയെ ഒരു ഹൃദ്യാനുഭവമായി മാറ്റാനാവുമെന്നാണ് കിന്‍സ്ലിയെയും മാസ്റ്റേഴ്‌സ് ആന്റ് ജോണ്‍സണെയുംപോലുള്ള ലൈംഗികശാസ്ത്രഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇരുപങ്കാളികള്‍ക്കും ഒരുമിച്ച് രതിമൂര്‍ച്ഛയുണ്ടായാല്‍ മാത്രമേ ലൈംഗികബന്ധം വിജയമാകുകയുള്ളൂ
യാഥാര്‍ഥ്യം: ലൈംഗികബന്ധത്തില്‍ ഇരുപങ്കാളികള്‍ക്കും ഒരുമിച്ചു രതിമൂര്‍ച്ഛയുണ്ടാകുന്നത് അപൂര്‍വമാണ്. അങ്ങനെയുണ്ടായതു കൊണ്ടു മാത്രം ആ ബന്ധം ഏറ്റവും ആഹ്ലാദകരമാകണമെന്നില്ല. രതിമൂര്‍ച്ഛയ്ക്കു ശേഷവും പങ്കാളിയുടെ സ്നേഹവും പരിചരണവും ലഭിക്കണമെന്നാണ് സ്ത്രീകള്‍ പൊതുവെ ആഗ്രഹിക്കുക. സ്ഖലനാനന്തരം തിരിഞ്ഞുകിടന്ന് ഉറങ്ങാനാണ് മിക്ക പുരുഷന്മാര്‍ക്കും ഇഷ്ടം. ഒരുമിച്ചു രതിമൂര്‍ച്ഛയുണ്ടായാലും ശേഷം ഇങ്ങനെ അലോസരമായാല്‍ എന്തു കാര്യം? പുരുഷപങ്കാളിക്ക് സ്ഖലനമുണ്ടാകുന്നതിനു മുമ്പ് സ്ത്രീക്ക് രതിമൂര്‍ച്ഛ കൈവരിക്കാനായാല്‍ അതായിരിക്കും കൂടുതല്‍ ആഹ്ലാദകരം. തുടര്‍ന്ന് പുരുഷന് സ്ഖലനത്തിലേക്ക് എത്തുംവരെ താല്‍പര്യത്തോടെ ബന്ധത്തില്‍ തുടരാന്‍ സ്ത്രീക്കു കഴിയാറുണ്ട്. ഒരുമിച്ചു രതിമൂര്‍ച്ഛയുണ്ടാകുന്നുവോ എന്നതല്ല ഇരുവര്‍ക്കും ആഹ്ലാദമുണ്ടാകുന്നുവോ എന്നതാണ് പ്രധാനം.
ലിംഗവലിപ്പം ലൈംഗികാസ്വാദനത്തില്‍ ഏറ്റവും പ്രധാനമാണ്
യാഥാര്‍ഥ്യം: വളര്‍ച്ചയെത്താത്ത ആണ്‍കുട്ടികള്‍ മാത്രമാണ് ഇപ്പോഴും ഇത്തരം അബദ്ധധാരണകള്‍ വെച്ചു പുലര്‍ത്തുന്നത്. ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ ലിംഗവലിപ്പത്തിനു വലിയ പ്രാധാന്യമൊന്നുമില്ല എന്ന് ഇന്നു ഒട്ടുമിക്കവര്‍ക്കും അറിയാം. പുരുഷലിംഗം സാധാരണ അവസ്ഥയില്‍ പലതോതില്‍ വികസിച്ചും ചുരുങ്ങിയുമൊക്കെയിരിക്കും. എന്നാല്‍ ഉദ്ധരിച്ച നിലയില്‍ ലിംഗവലുപ്പിത്തിന് വലിയ ഏറ്റക്കുറച്ചിലുകളൊന്നും ഉണ്ടാകാറില്ല. നാലിഞ്ചു മുതല്‍ ആറിഞ്ചുവരെയാണ് സാധാരണഗതിയില്‍ ഉദ്ധൃതലിംഗത്തിന് നീളമുണ്ടാവുക. യോനീനാളത്തില്‍ രണ്ടിഞ്ചിനപ്പുറം സംവേദനശേഷി ഉണ്ടാവുകയില്ല. അതിനപ്പുറത്തേക്കുള്ള കടന്നുകയറ്റം അറിയാന്‍ സ്ത്രീപങ്കാളിക്ക് കഴിയാറുമില്ല. ഈ, രണ്ടിഞ്ചോളം ആഴത്തിലുള്ള പേശികളില്‍ ഉദ്ദീപനമുണര്‍ത്തുകയേ വേണ്ടൂ. അതിന് ഉദ്ധൃതലിംഗത്തിന് രണ്ടിഞ്ചിലധികം വലുപ്പമുണ്ടായാല്‍ മതി. ആറര-ഏഴ് ഇഞ്ചിലധികം നീളമുണ്ടാകുന്നത് സ്ത്രീക്ക് വിഷമമുണ്ടാക്കുകയേ ഉള്ളൂ. അവയവത്തിന്റെ വലുപ്പമോ ചടുലതയോ ലൈംഗികബന്ധത്തില്‍ പ്രസക്തമല്ല; പ്രധാനവുമല്ല. ഹൃദ്യവും തരളവുമായ ബന്ധവും പരസ്പരധാരണയുമാണ് പ്രധാനം.
പുരുഷന്‍ എപ്പോഴും ലൈംഗികബന്ധത്തിനു സജ്ജനാണ്. സ്ത്രീക്കു മാത്രമേ ഒരുക്കം ആവശ്യമുള്ളൂ
യാഥാര്‍ഥ്യം: തീവ്രമായ ലൈംഗികതാല്‍പര്യമുള്ള പുരുഷന്മാരായാല്‍പോലും അവര്‍ എല്ലായേ്പാഴും ലൈംഗികബന്ധത്തിനു സജ്ജരല്ല. സെക്‌സിന് അനുകൂലമായ സാഹചര്യങ്ങളും രതിതാല്‍പര്യമുണര്‍ത്തുന്ന ഘടകങ്ങളുമെല്ലാം ഒത്തുചേരുമ്പോള്‍ മാത്രമേ പുരുഷന് ലൈംഗികബന്ധം സാധിക്കുകയുള്ളൂ. രതിയില്‍ താല്‍പര്യമില്ലാത്ത അവസ്ഥ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടാറുണ്ട്. സ്ത്രീയെക്കാള്‍ കുറച്ചുകൂടി എളുപ്പത്തില്‍ പുരുഷന്റെ രതിതാല്‍പര്യം ഉണര്‍ത്താനായി എന്നുവരും. എങ്കിലും ഈ താല്‍പര്യം ബന്ധത്തിലേക്ക് എത്തണമെങ്കില്‍ പുരുഷനും ധാരാളം തയ്യാറെടുപ്പുകള്‍ വേണം. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, പുരുഷനാണ് ഉദ്ധാരണം എന്ന സവിശേഷ തയ്യാറെടുപ്പ് ആവശ്യമുള്ളത്. സ്ത്രീയെക്കാള്‍ എളുപ്പത്തില്‍ ലൈംഗികോദ്ദീപനങ്ങള്‍ സ്വീകരിക്കാനാവുന്നു എന്നതുകൊണ്ടായിരിക്കാം പുരുഷന്‍ എപ്പോഴും സജ്ജനാണ് എന്ന തെറ്റിധാരണയുണ്ടായത്. ലൈംഗികത ഒരു പോരാട്ടമാണ് എന്നും പുരുഷന്‍ വിജയിക്കുമെന്നുമുള്ള പുരുഷാധിപത്യപ്രവണമായ അബദ്ധസങ്കല്‍പത്തില്‍ നിന്നുമാവാം ഈ മിഥ്യാഹങ്കാരം രൂപപ്പെട്ടത്.
പൂര്‍ണമായ രതിമൂര്‍ച്ഛയുണ്ടായാല്‍ മാത്രമേ സ്ത്രീക്ക് ലൈംഗികസംതൃപ്തി ഉണ്ടാവുകയുള്ളൂ
യാഥാര്‍ഥ്യം: പുരുഷന് സ്ഖലനം പോലെ അനിവാര്യമായ ഒന്നല്ല സ്ത്രീക്ക് രതിമൂര്‍ച്ഛ. സ്ഖലനംകൊണ്ട് പുരുഷന് തികഞ്ഞ മാനസികസംതൃപ്തിയും ആഹ്ലാദവും ഉണ്ടാവണമെന്നില്ല. അതുപോലെ, രതിമൂര്‍ച്ഛയിലെത്തി എന്നതുകൊണ്ടുമാത്രം സ്ത്രീക്ക് പൂര്‍ണസംതൃപ്തിയും മാനസികാഹ്ലാദവും ഉണ്ടായിക്കൊള്ളണമെന്നുമില്ല. എല്ലാ ലൈംഗികബന്ധത്തിലും എല്ലാ സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയില്ല. ശരിയായ രതിമൂര്‍ച്ഛയുണ്ടാക്കുന്ന ലൈംഗികബന്ധങ്ങള്‍ 40 ശതമാനത്തില്‍ താഴെ മാത്രമാണ്. രതിമൂര്‍ച്ഛയിലേക്കെത്താതെതന്നെ തികഞ്ഞ രതിസംതൃപ്തി അനുഭവിക്കാന്‍ സ്ത്രീകള്‍ക്കു കഴിയാറുണ്ട്. ശാരീരികമായ 'പ്രകടനങ്ങളെക്കാള്‍ മാനസികമായ അടുപ്പവും സ്നേഹവും ഒരുക്കങ്ങളുമാണ് സ്ത്രീയെ രതിമൂര്‍ച്ഛയിലേക്ക് എത്തിക്കുന്നത്. സ്ത്രീ രതിമൂര്‍ച്ഛയിലെത്തിയോ എന്നറിയാന്‍ ചിലപ്പോള്‍ പങ്കാളിക്കു കഴിയാതെ വരാറുണ്ട്. അടുത്ത പരിചയംകൊണ്ട് പങ്കാളിയുടെ ഭാവപ്രകടനങ്ങളില്‍ നിന്നു ഒരു പരിധിവരെ ഇതു മനസ്സിലാക്കാനാവാം. എന്നാല്‍ വലിയൊരു വിഭാഗം സ്ത്രീകള്‍ രതിമൂര്‍ച്ഛയിലെത്തിയെന്നു നടിച്ച് പങ്കാളിയെ സമാശ്വസിപ്പിക്കാറുണ്ട്. ഈ കപടരതിമൂര്‍ച്ഛ തിരിച്ചറിയുക എളുപ്പമല്ല. പുരുഷ പങ്കാളിക്ക് മാനസികാഹ്ലാദമേകാനുള്ള ഒരുതരം ത്യാഗമനോഭാവമാണ് ഈ കപടരതിമൂര്‍ച്ഛയ്ക്കു പിന്നില്‍. രതിമൂര്‍ച്ഛ എന്ന സവിശേഷാവസ്ഥയല്ല പ്രധാനം. ലൈംഗികബന്ധം ആഹ്ലാദവും സംതൃപ്തിയും നല്‍കുന്നുണ്ടോ എന്നതാണ്.
ലൈംഗികതയെക്കുറിച്ച് പുരുഷന് എല്ലാ അറിവുമുണ്ടായിരിക്കും. എല്ലാറ്റിനും മുന്‍കൈയെടുക്കേണ്ടത് പുരുഷനാണ്
യാഥാര്‍ഥ്യം: ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പൊതുവേ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പിന്നാക്കമാണ് നമ്മുടെ നാട്ടില്‍. പുരുഷന്മാര്‍ക്ക് ഇത്തരം വിവരങ്ങള്‍ കിട്ടുന്നത് മിക്കപ്പോഴും കൂട്ടുകാരില്‍ നിന്നോ അശാസ്ത്രീയ പുസ്തകങ്ങളില്‍ നിന്നോ അശ്ലീല കഥകളില്‍ നിന്നോ ഒക്കെയാവും. അവ പലപ്പോഴും പകരുന്നത് തെറ്റിധാരണകള്‍ മാത്രം. ലിംഗവലിപ്പത്തെക്കുറിച്ചും സ്ത്രീയെ പ്രീതിപ്പെടുത്താനുള്ള സൂത്രവിദ്യകളെക്കുറിച്ചുമൊക്കെയുള്ള മണ്ടന്‍ ധാരണകള്‍ ഉദാഹരണം. ലൈംഗിക കാര്യങ്ങളില്‍ സ്ത്രീ മുന്‍കൈയെടുക്കുന്നത് ഇരുപങ്കാളികള്‍ക്കും ആഹ്ലാദദായകമായിരിക്കും. പുരുഷനാണ് അധികാരമുള്ളത് എന്ന തെറ്റിധാരണയും 'അവന്' എന്തുതോന്നും എന്ന പേടിയും മൂലമാണ് സ്ത്രീകള്‍ മുന്‍കൈയെടുക്കാന്‍ മടിക്കുന്നത്. കാര്യങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലാത്ത ചില പുരുഷന്മാര്‍ക്കാണെങ്കില്‍ സ്ത്രീ മുന്‍കൈയെടുക്കുന്നത് അങ്കലാപ്പുണ്ടാക്കുകയും ചെയ്യും. ശരിയായ അറിവും നല്ല പരസ്പരധാരണയും ഉള്ളവരാണെങ്കില്‍ ലൈംഗിക ജീവിതത്തില്‍ അവര്‍ തുല്യപങ്കാളികളായിരിക്കും. അവിടെ ഒരുതരത്തിലുള്ള സങ്കോചവും ഉണ്ടാവേണ്ടതില്ല.
മാതൃഭൂമി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ