ആദ്യ ലൈംഗിക ബന്ധം ആസ്വാദ്യകരമാക്കാം

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്‌ മുമ്പ്‌ കുളിക്കുന്നത് നല്ലതാണ്‌. ചെറു ചൂടു വെള്ളത്തില്‍ കുളിക്കുന്നത്‌ ഉത്തേജനം നല്‍കുന്നതിന്‌ പുറമെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാകാനും ഉന്മേഷം തോന്നാനും സഹായിക്കും.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്‌ സുരക്ഷയ്‌ക്കാണ്‌. അനാവശ്യമായ ഗര്‍ഭധാരാണം ഒഴിവാക്കും ലൈംഗികമായി പകരുന്ന രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനും ഇതാവശ്യമാണ്‌. കോണ്ടം, ഡയഫ്രം,ഗര്‍ഭ നിരോധന ഗുളികകള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.

നമ്മുടെ നാട്ടിൽ സ്‌ത്രീകളുടെ കന്യകാത്വത്തിന്‌ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്‌. അതിനാല്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവത്തിലൂടെ കന്യകയാണോ എന്ന്‌ തിരിച്ചറിയാന്‍ കഴിയുമെന്നാണ്‌ പലരും കരുതുന്നത്‌. എന്നാല്‍ ഇത് തികച്ചും അബദ്ധമായ ധാരണയാണ്
പല കാര്യങ്ങളാലും ഇത്‌ വളരെ വേഗം പൊട്ടാം. കൂടാതെ ചില സ്‌ത്രീകളില്‍ ജന്മനാ ഇവ കാണപ്പെടുകയില്ല. ഓടുക, ചാടുക, സൈക്കിള്‍ സവാരി, നീന്തല്‍, വ്യയാമം, തുടങ്ങി സാധാരണ ചെയ്യുന്ന കാരണങ്ങളാല്‍ ഇത് നേരത്തെ പൊട്ടിപ്പോയിട്ടുണ്ടാകും. അതിനാല്‍ രക്തം കാണലും കന്യകാത്വവും തമ്മില്‍ ബന്ധപ്പെടുത്തരുത്‌.

ആദ്യമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ മനസിക സമ്മര്‍ദ്ദം വളരെ വലുതായിരിക്കും.
ലൈംഗിക ബന്ധം രസകരവും ആസ്വാദ്യവുമാണ്‌. എന്നാല്‍ അത് നിര്‍ബന്ധിച്ചും ബലം പിടിച്ചും ചെയ്യേണ്ട ഒന്നല്ല എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക.

ബാഹ്യ കേളി ലൈംഗികമായി ബന്ധപ്പെടുന്നത്‌ പോലെ തന്നെ പ്രാധാന്യമുള്ളതാണ്‌. ഇവ ലൈംഗികതയേപ്പറ്റിയുള്ള ഭയം ഒഴിയാന്‍ പങ്കാളിയെ സഹായിക്കും.

ഇരുവരും ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനാൽ എല്ലാ കാര്യങ്ങളും പൂര്‍ണമായിരിക്കണമെന്നില്ല മറിച്ച്‌ പല പോരായ്മകളും ഉണ്ടായേക്കാം. ഇത്‌ മോശമാണന്ന്‌ കരതുകയോ വേവലാതി പെടുകയോ വേണ്ട.

പ്രകടനത്തെ കുറിച്ച്‌ ആശങ്കപ്പെടാതിരിക്കുക. ഒരു ഘട്ടത്തിലും ധൃതി കാണിക്കരുത്‌. സ്വാഭാവികമായി തന്നെ എല്ലാംസംഭവിക്കാന്‍ അനുവദിക്കുക.

ചിലരില്‍ ആദ്യമായുണ്ടാകുന്ന ബന്ധപ്പെടല്‍ വേദനാജനകമായിരിക്കും എന്നതു മറക്കണ്ട.

തന്റെ ആദ്യ സംഭോഗം ഏറെ നേരം നീണ്ടുനില്‍ക്കണമെന്ന് പല പുരുഷന്മാരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ആദ്യാനുഭൂതിയുടെ വികാര വിസ്ഫോടനം മിക്കപ്പോഴും വളരെ പെട്ടന്ന് ഉണ്ടായേക്കാം.
ചിലപ്പോള്‍ ഉദ്ധാരണം തന്നെ നടന്നില്ലെന്നും വരാം.

ആദ്യത്തെ ലൈംഗിക വേഴ്ചക്കു ശേഷം എന്താകും തോന്നുക എന്നത് പലരുടെയും സംശയമാണ്
ചിലരില്‍ ആഹ്ലാദവും മറ്റു ചിലരില്‍ വേദനയും എന്നതാണ് ഇത്തരക്കാര്‍ക്കുള്ള മറുപടി.

കക്ഷങ്ങളെ സുന്ദരമാക്കാൻ ചില ടിപ്സ്

 
കക്ഷങ്ങളെ സുന്ദരമാക്കാൻ നാല് ടിപ്സ്

സ്ലീവില്ലാത്ത ടോപ്പുകൾ ഇപ്പോൾ ട്രെന്‍റാവുകയാണ്. എന്നാൽ അവ ധരിക്കാൻ നിങ്ങളെ പിന്തിരിപ്പിക്കുന്നത് കക്ഷങ്ങൾ അഥവാ അണ്ടർ ആംസിനെ കുറിച്ചുള്ള ആകുലതയാണോ. കക്ഷങ്ങളെ സുന്ദരമാക്കിയാൽ സ്ലീവ് ഇല്ലാത്ത ടോപ്പുകൾ ധരിക്കാനുള്ള ആത്മവിശ്വസം കൈവരും. അണ്ടർ ആംസ് മനോഹരവും മൃദുലവുമാക്കാൻ ചില മാർഗങ്ങൾ കണ്ട് നോക്കൂ...

ജലീകരണം

ഷേവിങ്ങിന് മുമ്പും മറ്റും കക്ഷങ്ങളെ ഹൈഡ്രേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. മോയിസ്റ്ററൈസിങ് ക്രീമോ വെളിച്ചെണ്ണയോ ഇതിനായി ഉപയോഗിക്കാം. രാത്രി കിടക്കുന്നതിന് മുൻപ് വെളിച്ചെണ്ണ പുരട്ടുന്നതും കക്ഷങ്ങളിലെ കറുപ്പ് നിറം അകറ്റാൻ സഹായിക്കും.

സ്പ്രേ നേരിട്ട് ഉപയോഗിക്കരുത്

ഷേവിങ്ങിനോ വാക്സിങ്ങിനോ ഉടനെ തന്നെ സ്പ്രേ ഉപയോഗിക്കുന്നത് അലർജിക്ക് കാരണമാകും. ശരീരത്തിൽ സ്പ്രേ അടിക്കുന്നതിനേക്കാൾ വസ്ത്രങ്ങളിൽ അടിക്കുന്നതാണ് ഉത്തമം.

ശരിയായ ദിശയിലുള്ള ഷേവിങ്

ശരീരത്തിലെ ഏറ്റവും സെൻസിറ്റീവ് ആയ ഭാഗമാണ് കക്ഷം. അതിനാൽ കൂടുതൽ ശ്രദ്ധ കൊടുത്തു വേണം ഷേവ് ചെയ്യാൻ. രോമം വളരുന്ന ദിശയിൽ തന്നെയാണ് ഷേവ് ചെയ്യേണ്ടത്. അതിന് എതിർ ദിശയിൽ ഷേവ് ചെയ്യുന്നത് രോമ വളർച്ച കൂടാൻ കാരണമാകും.

ഷേവിങ് ക്രീം

എത്ര തിരക്കിലാണെങ്കിലും ഡ്രൈ ഷേവ്(ക്രീം ഉപയോഗിക്കാത്ത ഷേവിങ്) ഒരിക്കലും ചെയ്യരുത്. ഷേവിങ് ക്രീം ഉപയോഗിക്കുന്നതിലൂടെ രോമങ്ങൾ കൂടുതൽ മൃദുലമാകുകയും ഷേവിങ് സുഗമമാക്കുകയും ചെയ്യുന്നു. നല്ല ഷേവിങ് ക്രീമുകൾ ഉപയോഗിച്ചില്ലെങ്കിൽ അത് ചൊറിച്ചിലിന് ഇടയാക്കാൻ സാധ്യതയുണ്ട്.

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന 4 കാമസൂത്ര സെക്സ് പൊസിഷനുകള്‍

വാത്സ്യായനന്‍റെ കാമസൂത്രയില്‍ 64 സെക്സ് പൊസിഷനുകളെ കുറിച്ചാണ് പറയുന്നത്. പങ്കാളിയ്ക് കൂടി താല്പര്യം ജനിപ്പിക്കുന്ന രീതിയിൽ ആയിരിക്കണം സംഭോഗം എന്നാണ് പറയുക. കൂടാതെ വ്യത്യസ്ത ശരീര പ്രകൃതിയുള്ളവര്‍ അതിനനുസരിച്ചുള്ള പൊസിഷനുകള്‍ സ്വീകരിക്കുകയാണ് അഭികാമ്യം. കാമസൂത്രത്തില്‍ പ്രതിപാദിക്കുന്ന സെക്സ് പൊസിഷനുകളില്‍ 4 എണ്ണത്തെ കുറിച്ചു പറയാം . സ്ത്രീകള്‍ക്ക് താത്പര്യമുള്ള പൊസിഷനുകള്‍ കൂടിയാണിത്.

ഇണയെ പിന്നില്‍ നിന്ന് ബന്ധപ്പെടുന്ന രീതിയാണിത്. പരക്കെ ഉപയോഗിക്കപ്പെടുന്ന സെക്സ് പൊസിഷനുകളിൽ ഒന്നാണ് ഡോഗി സ്റ്റൈൽ. സ്ത്രീകൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സെക്സ് പൊസിഷനും എളുപ്പത്തില്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന സെക്സ് പൊസിഷനും കൂടിയാണിത്











മുഖാമുഖം ചരിഞ്ഞുകിടന്നു കൊണ്ടുള്ള സെക്സ് പൊസിഷനാണിത്. സ്ത്രീകള്‍ ഏറെ ആഗ്രഹിക്കുന്ന മറ്റൊരു പൊസിഷനാണ് സ്പൂണ്‍ പൊസിഷന്‍





കൂടുതല്‍ പേരും ഇൗ രീതിയാണ് പിന്തുടരുന്നത്. എപ്പോഴും ഈ പൊസിഷനില്‍ ബന്ധപ്പെടുന്നത് ബോറടിപ്പിക്കുമെങ്കിലും സ്ത്രീകള്‍ക്ക്‌ എന്നും ഇഷ്ടമുള്ള പൊസിഷനുകളിലൊന്നാണിത്.





ലൈംഗിക ബന്ധം; സ്ത്രീ ശരീരത്തിന്റെ മാറ്റങ്ങൾ

ലൈംഗികത ആശ്ചര്യത്തെക്കാളും ഉപരിയായിട്ടുള്ളതാണ്.നിങ്ങൾ അത് അറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ കൂടുതൽ അതിശയപ്പെടും.ലൈംഗികതയിൽ രതിമൂര്ശ്ച ,ഹോർമോണുകളുടെ പ്രസരം തുടങ്ങി ഒട്ടനവധി കാര്യങ്ങളുണ്ട്
 
നിങ്ങൾ ശാരീരികമായി ചെയ്യുന്ന എല്ലാ കാര്യത്തിനും ശരീരത്തിൽ മാറ്റം ഉണ്ടാകാറുണ്ട്.ലൈംഗികതയിലും ഇക്കാര്യത്തിൽ മാറ്റമില്ല.ഇത് നല്ലൊരു വ്യായാമം കൂടിയാണ്.ഹൃദയവേഗത കൂട്ടുന്നു,ശരീരത്തിലെ സ്രവങ്ങൾ ഉത്പാദിപ്പിക്കുന്നു ,ആഗ്രഹം നിറവേറുന്നു ഇതെല്ലാം സംഭവിക്കുന്ന ഒന്നാണ് ലൈംഗികത.
സ്തനങ്ങൾ വലുതാകുന്നു
നിങ്ങൾ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശരീരത്തിൽ പലയിടത്തും മുറിവ് പറ്റുന്നു.ഇതിൽ വിഷമിക്കേണ്ടതായി ഒന്നുമില്ല.ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ നിങ്ങളുടെ സ്തനങ്ങൾ വലിപ്പം കൂടിയതായി കാണാം.സ്തനവലിപ്പം പ്രായവും കാലഘട്ടവും അനുസരിച്ചു മാറിക്കൊണ്ടിരിക്കും.അപ്പോൾ പുതിയ ബ്രാ തേടാൻ സമയമാകും
നിങ്ങളുടെ മുലക്കണ്ണുകൾ കൂടുതൽ സെൻസിറ്റിവ് ആകും
നിങ്ങളുടെ ശരീരത്തിലെ ഒരു പ്രധാന ഭാഗമാണ് നിപ്പിളുകൾ.യോനിയെപ്പോലെ നിങ്ങൾക്ക് ആവേശം തരുന്ന ഭാഗമാണിത്.ലൈംഗിക സമയത്തു ശരീരത്തിലെ മറ്റു ഭാഗങ്ങളെ പോലെ നിങ്ങളുടെ നിപ്പിളും കൂടുതൽ സ്പന്ദിക്കും.ഒരു ചെറിയ തഴുകൽ മതി നിങ്ങളെ ആവേശം കൊള്ളിക്കാൻ.
സന്തോഷത്തിന്റെ ഹോർമോണുകളാൽ സമ്പന്നമാക്കുന്നു
സെറോടോണിസ്,എൻഡോർഫിൻസ്,ഓക്‌സിടോസിൻ തുടങ്ങിയ സന്തോഷമുള്ള ഹോർമോണുകൾ ലൈംഗിക സമയത്തു ഉത്പാദിപ്പിക്കപ്പെടുന്നു.ലൈംഗിക ബന്ധ സമയത്തും അതിനു ശേഷവും ഇത് നമ്മുടെ ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്നു.ഇത് തലച്ചോറിൽ കടക്കുകയും നമ്മുടെ സമ്മർദ്ദം അകറ്റുകയും കൂടുതൽ സന്തോഷവും സ്നേഹവും ,സുഖവും നമുക്ക് നൽകുന്നു

യോനി വികസിക്കുകയും ചുരുങ്ങുകയും ചെയുന്നു
ലൈംഗിക ബന്ധത്തിന് മുൻപ് നിങ്ങളുടെ അവയവങ്ങൾ പരിചയമില്ലാത്തതും ആക്റ്റീവ് അല്ലാത്തതുമായിരിക്കുന്നു.എന്നാൽ അതിനു ശേഷം ശരീരം കൂടുതൽ സജീവമാകുന്നു.ലൈംഗിക ബന്ധത്തിന് മുൻപും ആ സമയത്തും നിങ്ങളുടെ പങ്കാളിയുടെ ഇടപെടൽ മൂലം നിങ്ങളുടെ ക്ലിറ്റോറിസ് വീർക്കുകയും ഗർഭപാത്രം ഉണരുകയും ചെയ്യുന്നു.എല്ലാ തവണയും നിങ്ങൾ ബന്ധപ്പെടുമ്പോൾ ഇഹ് സംഭവിക്കുന്നു

നിങ്ങളുടെ യോനിയുടെ ഇലാസ്തികത മാറുന്നു
അയഞ്ഞ യോനിയെന്നാൽ കൂടുതൽ തവണ ലൈംഗിക ബന്ധം എന്നർത്ഥമില്ല.നിങ്ങൾ ആദ്യമായി ബന്ധപ്പെടുമ്പോഴും അതിനു ശേഷവും എന്നാണ് അർത്ഥമാക്കുന്നത്.പല പ്രായമായ സ്ത്രീകളും പറയുന്നത് കൂടുതൽ പുരുഷന്മാരൊത്തു ബന്ധപ്പെടുന്നതുകൊണ്ടാണ് യോനി അയയുന്നത് എന്നാണ്.ഇത് തികച്ചും തെറ്റാണ്.പ്രസവം,പ്രായം എന്നീ രണ്ടു ഘടകങ്ങളാണ് യോനി അയയുന്നതിനുള്ള കാരണം
യോനിയിലെ സ്രവങ്ങൾക്ക് മാറ്റം വരുന്നു
ലൈംഗിക ബന്ധത്തിന് മുൻപ് നിങ്ങളുടെ യോനിയിലെ സ്രവം ഒരു പ്രത്യേക തരത്തിലുള്ളത് ആയിരിക്കും.ഇത് യോനിയെ ആരോഗ്യകരമാക്കി നിലനിർത്താനുള്ള രീതിയിൽ ഉള്ളതായിരിക്കും.എന്നാൽ ബന്ധപ്പെട്ടതിനു ശേഷം നിങ്ങളുടെ യോനി സ്രവം ചെറിയ അഴുക്കുള്ളതുപോലെയും ജ്യൂസ് പോലെ ഒഴുകുന്നതും ആയിരിക്കും.ആർത്തവം ,ആരോഗ്യം,ഭക്ഷണം എന്നിവയ്ക്കനുസരിച്ചു യോനി സ്രവത്തിനും ചില മാറ്റങ്ങൾ ഉണ്ടാകും.
നിങ്ങളുടെ ശരീരം കൂടുതൽ ജലാംശം നിലനിർത്തും7
ഇത് എല്ലാവരിലും ശരിയല്ല.ചില സ്ത്രീകളിൽ ആദ്യ ലൈംഗിക ബന്ധത്തിന് ശേഷം ഭാരം കൂടുന്നതായി കാണാറുണ്ട്.നിങ്ങളുടെ സന്തോഷം തരുന്ന ഹോർമോണുകളും പ്രായവും ഇതിനു നല്ലൊരു പങ്ക് വഹിക്കുന്നു
ചിലപ്പോൾ ഭയാനക മൂഡ് വ്യതിയാനങ്ങൾ കാണുന്നു
ലൈംഗിക ബന്ധത്തിന് ശേഷം പെൺകുട്ടി കരയുകയാണെങ്കിൽ അവളോട് സൗമ്യമായി പെരുമാറുക.ചിലപ്പോൾ സെക്സ് വൈകാരികമായി ബാധിക്കുകയും അവർ കൂടുതൽ കരയുകയും മൂഡ് വ്യതിയാനം ഉണ്ടാകുകയും ചെയ്യും

നിങ്ങൾ വർഷങ്ങളോളം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും നിങ്ങളുടെ ശരീരത്തിന്റെ ആകൃതിയും വലിപ്പവും മാറിക്കൊണ്ടേയിരിക്കും.ആരോഗ്യകരമായ ലൈംഗിക ജീവിതമാണെങ്കിൽ വളരെ നന്നായിരിക്കും.നിങ്ങളുടെ ശരീരത്തിലെ മാറ്റങ്ങളെ ഇരുന്നു വിശ്രമിച്ചു ആസ്വദിക്കാൻ കഴിയും.

പുരുഷന്മാര്‍ ഇത് ആഗ്രഹിക്കേണ്ട; സ്വയംഭോഗം സ്‌ത്രീകള്‍ക്ക് കരുത്ത് പകരുന്നത് ഇങ്ങനെ



























ഇന്നത്തെ തലമുറ ലൈംഗികതയോട് കൂടുതല്‍ പൊരുത്തപ്പെട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സെക്‍സ് സംബന്ധമായ അറിവുകള്‍ ശേഖരിക്കാനും പരീക്ഷിക്കാനും വെമ്പല്‍ കൊള്ളുന്ന സമൂഹമാണിത്.

സ്വയംഭോഗവും സ്‌ത്രീ ശരീരത്തെക്കുറിച്ചുള്ള ആകാംക്ഷയുമാണ് യുവാക്കളെ ഹരം കൊള്ളിക്കുന്നത്. എന്നാല്‍ സ്‌ത്രീകളിലും സ്വയംഭോഗം വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് കണക്കുകകള്‍ പറയുന്നത്.

സ്വയംഭോഗം പതിവാക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ എന്ന ആശങ്ക സ്‌ത്രീകളിലുണ്ട്. ശരീരത്തെ ദോഷകരമായി ബാധിക്കാത്ത രീതിയില്‍ സ്വയംഭോഗം ചെയ്യുന്നത് നല്ലതാണ്.

സ്വയംഭോഗം സ്‌ത്രീ ശരീരത്തില്‍ പലവിധ മാറ്റങ്ങള്‍ വരുത്തും. മാനസികവും ശാരീരികവുമായ ഉന്മേഷം പകരുന്നതിനൊപ്പം സെക്‌സ് സംബന്ധമായ ടെന്‍ഷന്‍ അകറ്റി നല്ല ഉറക്കം ലഭിക്കാനുമുള്ള നല്ലൊരു വഴി കൂടിയാണിത്.

യോനീസ്രവം കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് ബാക്ടീരിയകളെ പുറന്തള്ളുകയും ഇതോടെ സെര്‍വിക്കല്‍ കാന്‍‌സറിനുള്ള സാധ്യത ഇല്ലാതാക്കുകയുക് ചെയ്യും. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും പെല്‍വിക് മസിലുകള്‍ക്ക് കരുത്ത് കൈവരുന്നതിനും ഈ ശീലം സഹായിക്കും.

ശരീരവേദന, ഡയബെറ്റിസ് എന്നിവ തടയുന്നതിനൊപ്പം പ്രതിരോധശേഷി വര്‍ദ്ധിക്കാനും സ്വയം‌ഭോഗം സ്‌ത്രീകളെ
സഹായിക്കും. യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുകള്‍ തടയാന്‍ ആരോഗ്യകരമായ രീതിയിലെ സ്വയംഭോഗത്തിന് സാധിക്കും.

ചുണ്ടുകള്‍ തമ്മില്‍ സ്പര്‍ശിക്കുന്നതിന് മുമ്പ് എടുക്കേണ്ട മുന്‍‌കരുതലുകള്‍ !

രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നുവെന്നാണ് കവിവചനം. എന്നാല്‍, വെറുതെ കേറിയങ്ങ് കാമുകിയെ ചുംബിച്ചാല്‍ ചിലപ്പോള്‍ അന്നത്തോടെ ആ ബന്ധം തന്നെ ഇല്ലാതായേക്കും. അതെങ്ങനെയെന്നോ? അതൊക്കെയുണ്ട് ഇഷ്‌ടാ. ചുംബനം എന്നു പറയുന്നത് അത്ര ‘ഈസി’ കാര്യമൊന്നുമല്ല. ചില ചുംബനങ്ങള്‍ കൊടുങ്കാറ്റു പോലെയാണ്, കഴിയുമ്പോള്‍ ചില നാശനഷ്‌ടങ്ങള്‍ ഒക്കെ സ്വാഭാവികം. എന്നാല്‍, ഒരു ഇളംകാറ്റു പോലെ നിര്‍മ്മലവും നിഷ്‌കളങ്കവും സുഖപ്രദവുമായിരിക്കണം ഓരോ ചുംബനങ്ങളും. അതിന് കുറച്ച് തയ്യാറെടുപ്പുകള്‍ ഒക്കെ വേണം. ആദ്യചുംബനം നെറ്റിയിലാണെങ്കിലും പിന്നെയത് ചുണ്ടില്‍ നിന്ന് ചുണ്ടിലേക്ക് കൈമാറുന്ന സ്നേഹസമ്മാനമാണ്. ചുണ്ടുകള്‍ തമ്മില്‍ ഉരസുന്നതിന് മുമ്പ് അല്പം മുന്‍കരുതലുകള്‍ അത്യാവശ്യം തന്നെ. ചുംബനത്തില്‍ പ്രധാന റോള്‍ വഹിക്കുന്നത് വായ തന്നെയാണ്. അതുകൊണ്ട്, ദുര്‍ഗന്ധം വമിക്കുന്ന വായയുമായി കാമുകിയുടെ സമീപത്തേക്ക് പോകരുത്. പല്ല് ഒക്കെ ഒന്നു തേച്ച്, വൃത്തിയാക്കി മൌത്ത് ഫ്രഷ്‌നര്‍ ഒക്കെ ഉപയോഗിച്ച് സുഗന്ധപൂരിതമാക്കാം. ഫസ്റ്റ് ഇംപ്രഷന്‍ ആണ് ബ്രോ ബെസ്റ്റ് ഇംപ്രഷന്‍, സോ മൈന്‍ഡ് ഇറ്റ്. വെറുതെ ആര്‍ത്തിയോടെ ചെന്ന് കെട്ടിപ്പിടിച്ച് ബലാല്‍ക്കാരമായി ഒരുമ്മ കൊടുത്ത് അവസാനിപ്പിക്കരുത്. അതിനൊകെ ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്. ഊര്‍ജ്ജസ്വലതയോടെ വേണം പ്രണയിനിക്ക് അടുത്തെത്താന്‍. അവളുടെ കൊച്ചുവര്‍ത്തമാനങ്ങള്‍ കേട്ട് രസിക്കുകയുമാവാം. നല്ലൊരു കാമുകന്‍ എപ്പോഴും നല്ലൊരു കേള്‍വിക്കാരനും ആയിരിക്കണം. ചുംബിക്കുമ്പോള്‍ കൈകള്‍ കൃത്യമായി ഉപയോഗിക്കുക. കാമുകിക്ക് അസ്വസ്ഥത പടര്‍ത്തുന്ന രീതിയിലായിരിക്കരുത് ഒരു സ്പര്‍ശനവും. ചുംബനം ചുംബനം മാത്രമാണ്. അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ. അതൊരിക്കലും ലൈംഗികതയിലേക്കുള്ള വാതിലാണെന്ന് തെറ്റിദ്ധരിക്കരുത്. കാരണം, ചുംബനത്തെ അതിന്റെ പരിശുദ്ധിയോടെ കാണുമ്പോള്‍ മാത്രമേ ആ ഒരു സുഖം ലഭിക്കുകയുള്ളൂ. പിന്നെ, പേടിച്ചരണ്ട് ആയിരിക്കരുത് ഒരിക്കലും ചുംബനങ്ങള്‍. ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും ആയിരിക്കണം.

പ്രേമത്തിന്റെ രഹസ്യം

സ്ത്രീകളുടെ ലൈംഗികതയെക്കുറിച്ച് പുരുഷന്മാരും പുരുഷന്മാരുടെ ലൈംഗികതയെക്കുറിച്ച് സ്ത്രീകളും അറിഞ്ഞിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
പ്രണയത്തിനു പിന്നില്‍
ഷഡ്പദങ്ങളില്‍ കണ്ടെത്തിയ ഫിറമോണ്‍ എന്ന രാസവസ്തുവിനെ പ്രേമത്തിന്റെ രഹസ്യം അനാവരണം ചെയ്യുന്ന രാസവസ്തുവായി കണക്കാക്കാം. ഫിറമോണിന്റെ സാന്നിധ്യം മനുഷ്യരില്‍ എന്തു മാറ്റം ഉണ്ടാക്കുന്നുവെന്ന് 1998ല്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ നാര്‍ത്താ എം.സി. ക്ലിന്‍േറക്ക് നടത്തിയ പഠനം ശ്രദ്ധേയമായതാണ്. മൂക്കില്‍ സാധാരണ മണം തിരിച്ചറിയുന്ന ഭാഗത്തെ കൂടാതെ വോമിറോ നേസല്‍ എന്ന അവയവമാണ് സ്ത്രീപുരുഷന്മാര്‍ പ്രത്യേക അവസരത്തില്‍ കൂടുതലായി പുറപ്പെടുവിക്കുന്ന ഫിറമോണിനെ മണത്തറിയുന്നത്.

തലച്ചോറിലെ ഹൈപ്പോതലാമസിനെയാണ് ഫിറമോണുകള്‍ ഉത്തേജിപ്പിക്കുന്നത്. സ്ത്രീയുടെ ഹൈപ്പോതലാമസിന് ഉത്തേജനം നല്‍കി ലൈംഗിക താല്‍പര്യം ഉണ്ടാക്കുവാന്‍ പുരുഷന്മാരുടെ ഫിറമോണുകള്‍ക്കും ടെസ്റ്റോസ്റ്റിറോണിനും കഴിയും. പുരുഷന്മാരുടെ ഹൈപ്പോതലാമസ്സിന് ഉത്തേജനം നല്‍കാന്‍ സ്ത്രീ ഉല്‍പാദിപ്പിക്കുന്ന ഫിറമോണുകളും ഈസ്ട്രജനും സാധിക്കും. വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും സാധാരണ അളവില്‍ വിസര്‍ജിക്കുന്ന ഫിറമോണ്‍ മനുഷ്യര്‍ക്ക് മണത്തറിയുവാന്‍ വിഷമമാണ്. എന്നാല്‍ ചിലരുടെ ശരീരം പ്രത്യേക സന്ദര്‍ഭങ്ങളില്‍ വര്‍ധിച്ച അളവില്‍ ഫിറമോണ്‍ ഉല്‍പാദിപ്പിക്കുമ്പോഴാണ് എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ ലൈംഗികപരമായി ആകര്‍ഷിക്കപ്പെടുന്നത്.

സ്വയംഭോഗം
ലൈംഗികപക്വത വെളിപ്പെടുത്തുന്ന ആദ്യത്തെ പ്രക്രിയയായിട്ടുവേണം ഈ സ്വഭാവം വിലയിരുത്തേണ്ടത്. ഭാരതീയ സംസ്‌കാരത്തില്‍ സ്ത്രീകളിലെ സ്വയംഭോഗം അപരാധമായി വിലയിരുത്തിയേക്കാം. ലൈംഗിക പക്വതയാര്‍ജിച്ച അമേരിക്കയില്‍ സ്ത്രീകളില്‍ 80 ശതമാനം സന്ദര്‍ഭോചിതമായി സ്വയംഭോഗ ശീലക്കാരാണത്രേ. ഇതിനു കാരണം അവര്‍ കഴിക്കുന്ന ഹോര്‍മോണ്‍ ഗുളികളാണെന്നും ഒരു സര്‍വേ വെളിപ്പെടുത്തുന്നു. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പോ അതിനു ശേഷമോ സ്വയംഭോഗം ശീലമാക്കിയ പെണ്‍കുട്ടികള്‍ ക്രമേണ ഇതില്‍ വിമുഖരാകുന്നു. പ്രായമുള്ള സ്ത്രീകളാണ് പ്രായം കുറഞ്ഞവരെക്കാളും ഈ ശീലം തുടരുന്നത്. ദിവസത്തില്‍ പലപ്രാവശ്യം സ്വയംഭോഗം നടത്തുന്നവരെ അമേരിക്കയിലെ സര്‍വേയില്‍ കണ്ടെത്താനായിട്ടുണ്ട്. സ്ത്രീപുരുഷ വേഴ്ചയില്‍ അതൃപ്തി കൊണ്ടാണെന്ന് കരുതാന്‍ സാധിച്ചിട്ടില്ലെങ്കിലും അവരുടെതായ ഒരു ലോകം ഒറ്റയ്ക്ക് തിരഞ്ഞെടുക്കുന്നതില്‍ സംതൃപ്തി തേടുന്നു.

ജി സ്‌പോട്ട്ലൈംഗിക വേളയിലോ അതിനു മുമ്പോ 'ജി' സ്‌പോട്ട് അഥവാ പാരായൂറിത്രല്‍ സ്‌പോഞ്ച് എന്ന മര്‍മ്മസ്ഥാനത്തില്‍ ഉത്തേജനം ലഭിക്കുന്നില്ലെങ്കില്‍ പലര്‍ക്കും ലൈംഗികവേഴ്ച അതൃപ്തി തോന്നുന്ന ഒരു പരിപാടിയായി മാറുന്നു. ക്ലിറ്റോറിയല്‍ (കൃസരി) ഉത്തേജനത്തില്‍ അനുഭൂതി കിട്ടുന്നുവെങ്കില്‍ ജി സ്‌പോട്ടിലൂടെയുള്ള ഉത്തേജനം അത്തരക്കാര്‍ക്ക് വേണ്ടതില്ല. വിരല്‍ സ്വയം യോനീനാളത്തിലേക്കു കടത്തി ഉന്തിനില്‍ക്കുന്ന പ്യൂബിക് ബോണ്‍ അല്‍പം ഉളളിലേക്കു വളച്ച് വിരല്‍തുമ്പില്‍ തൊടുന്ന ഭാഗമാണ് 'ജി' സ്‌പോട്ട്. രണ്ടിഞ്ച് ഉള്ളിലായി വയറിന്റെ ദിശയില്‍ യോനിയുടെ മുന്‍ഭിത്തിയുടെ തൊട്ടു പിന്നിലാണ് ഈ പ്രത്യേക 'മര്‍മം' ഉള്ളത്. സ്ത്രീകളുടെ ലൈംഗികാവയവങ്ങളെക്കുറിച്ച് അവരവര്‍ക്ക് വ്യക്തമായ അറിവുണ്ടാകണം. പരിചയത്തിലൂടെ വിജയപ്രാപ്തിയും കാലക്രമേണ ലൈംഗികാസ്വാദനവും നേടിയെടുക്കേണ്ടത് പങ്കാളികളിരുവരുടെയും ഉത്തരവാദിത്വമാണ്.

ലൈംഗികപ്രശ്‌നങ്ങള്‍ലൈംഗികശേഷി കുറയാനുള്ള കാരണങ്ങളില്‍ പ്രധാനം ശാരീരിക, മാനസിക പ്രശ്‌നങ്ങളാണ്. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ജീവിതപ്രാരബ്ധത്തിലുള്ള മാനസികപിരിമുറുക്കം, മദ്യപാനം, ഗര്‍ഭപാത്രപ്രശ്‌നങ്ങള്‍, മൂത്രസംബന്ധമായ രോഗങ്ങള്‍, നടുവേദന, ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ, അനവസരത്തിലും സുരക്ഷിതമല്ലാത്ത സ്ഥലത്തുള്ള സമ്പര്‍ക്കം, ആര്‍ത്തവവിരാമം, രതിമൂര്‍ച്ഛാഹാനി, യോനീനാളത്തിലെ മാംസപേശികളുടെ ശക്തിയായ സങ്കോചം, വരണ്ടിരിക്കല്‍ എന്നിവ ഏതാനും ചില കാരണങ്ങളാണ്.

രതിമൂര്‍ച്ഛയില്ലായ്ക
ലൈംഗികവേഴ്ചയുടെ സംതൃപ്തി രതിമൂര്‍ച്ഛയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ക്ലിറ്റോറിസ് അഥവാ കൃസരി എന്ന അവയവത്തിലെ ഉത്തേജനം വളരെ താല്‍പര്യത്തോടും ശക്തിയായും ഉണ്ടാകുന്നത് രതിമൂര്‍ച്ഛ ഉണ്ടാകാനുള്ള ഘടകമാണ്. ലൈംഗികവേഴ്ചയില്‍ ഇണയുടെ പൂര്‍ണ സഹകരണം, വിശ്വാസം, സ്നേഹം എന്നിവ സംതൃപ്തമായ ലൈംഗികാസ്വാദനം സ്ത്രീകളില്‍ ഉണ്ടാകാന്‍ അത്യന്താപേക്ഷിതമാണ്. ഇത് സ്ത്രീകളുടെ പ്രത്യേകതയാണ്. ലൈംഗികവേഴ്ചയിലെ പുരുഷന്റെ പ്രധാന താല്‍പര്യം ലിംഗയോനി ബന്ധമാണെങ്കില്‍ സ്ത്രീക്ക് ഈ പ്രക്രിയയ്ക്ക് മുമ്പുള്ള ബാഹ്യലീലകളിലൂടെ കിട്ടുന്ന ഉത്തേജനവും പ്രധാനമാണ്.

ഹോമിയോപ്പതി
പ്രത്യേകം പരാമര്‍ശിക്കാവുന്ന ലൈംഗികപ്രശ്‌നങ്ങളില്‍ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ പ്രയോജനത്തെക്കുറിച്ച് അന്വേഷിക്കാം. ഹോമോ സെക്ഷ്വാലിറ്റി അഥവാ ലെസ്ബിയനിസം എന്ന സ്വവര്‍ഗാനുരാഗം ഒഴിവാക്കാന്‍ പത്തിലേറെ മരുന്നുകളാണ് ഉള്ളത്. മതപരമായ കാരണങ്ങളാല്‍ പുരുഷന്മാരെ വെറുക്കുന്നവര്‍ക്ക് രണ്ടു മരുന്നും ലൈംഗികബന്ധം വെറുക്കുന്ന സ്ത്രീകളില്‍ 68 മരുന്നുകളും കുറയുന്നവരില്‍ 129 മരുന്നുകളും അമിതാസക്തി മാറ്റാന്‍ (നിംഫോമാനിയ) 48 മരുന്നുകളും വര്‍ദ്ധിച്ച താല്‍പര്യത്തില്‍ 114 മരുന്നുകളും കഠിനമായ വരള്‍ച്ച യോനിയില്‍ ഉണ്ടാവുകയാണെങ്കില്‍ 12 മരുന്നുകളും ശക്തിയായ ഇറുക്കം യോനിയില്‍ ഉണ്ടാകുമ്പോള്‍ 6 മരുന്നുകളും വജൈനിസ്മസ് എന്ന യോനീമുറുക്കം മാറാന്‍ 45 മരുന്നുകളും കഠിനമായ വേദനയോടു കൂടിയ സാഹചര്യത്തിന്റെ ചികിത്സയ്ക്കായി 31 മരുന്നുകളും സ്വയംഭോഗം നടത്താന്‍ അമിതമായ പ്രചോദനം ഉള്ളവര്‍ക്കു നല്‍കാനായി 40 മരുന്നുകളും രതിമൂര്‍ച്ഛയ്ക്ക് താമസം ഉണ്ടാവുക, പെട്ടെന്ന് ഉണ്ടാവുക, നിയന്ത്രണം ഇല്ലാതെ ഉണ്ടാവുക എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 11 മരുന്നുകളും ഹോമിയോപ്പതിയില്‍ നിര്‍ദ്ദേശിക്കുന്നു.

ഓരോ മരുന്നിന്റെയും ഗുണപ്രാപ്തി പരിശോധിക്കുന്നത് ആരോഗ്യമുള്ളവരില്‍ മാത്രമാണ്. ആരോഗ്യമുള്ളവരില്‍ വര്‍ദ്ധിച്ച അളവില്‍ രോഗമുണ്ടാക്കാനുള്ള കഴിവുള്ള മരുന്നുകള്‍ക്ക് മാത്രമേ വളരെ ശ്രദ്ധാപൂര്‍വ്വം ക്രമീകരിച്ച അളവില്‍ നല്‍കുമ്പോള്‍ രോഗശമനം സാധ്യമാവുകയുള്ളു എന്ന തത്ത്വമാണ് ഹോമിയോപ്പതിക്കുള്ളത്. അനവധി മരുന്നുകള്‍ നിര്‍ദ്ദേശിച്ചതില്‍ രോഗിയുടെ രോഗം വ്യക്തിഗതി, മാനസികപ്രശ്‌നങ്ങള്‍, ഭക്ഷണപാനീയങ്ങള്‍, കാലാവസ്ഥ, ചുറ്റുപാടുകള്‍ എന്നിവയോടുള്ള ഇഷ്ടങ്ങളും വെറുപ്പുകളും പഠനവിധേയമാക്കി ഏതെല്ലാം സാഹചര്യങ്ങളില്‍ രോഗമുണ്ടാകുന്നു എന്നെല്ലാം കണക്കിലെടുത്ത് കൃത്യമായ പൊട്ടന്‍സിയില്‍ മരുന്നു നല്‍കി രോഗശമനം പൂര്‍ണമാക്കുന്ന വൈദ്യശാസ്ത്രമാണ് ഹോമിയോപ്പതി.
ഡോ. എം. അബ്ദുള്‍ലത്തീഫ്
ആംബിയന്‍സ് ഹോമിയോ റിസര്‍ച്ച് സെന്‍റര്‍
ജവഹര്‍ നഗര്‍, കോഴിക്കോട്


അവലംബം:
മതൃഭൂമി ആരോഗ്യമാസിക

രതിയുടെ ലോകം അതി വിശാലം:പക്ഷെ കിടപ്പറയിൽ ഈ കാര്യങ്ങൾ മറന്നാൽ..?ഏകയുടെ സംവിധായകൻ പ്രിൻസ് ജോൺ പറയുന്നു



പ്രിൻസിന്റെ ലേഖനം വായിക്കാം

ഞങ്ങള്‍ ആദ്യംതന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ TURN OFF ആക്കുന്ന കാര്യങ്ങള്‍ പങ്കു വച്ചു, ഫോണ്‍ കോള്‍, കോളിംഗ് ബെല്‍, പ്രഷര്‍കുക്കര്‍, വാട്ടര്‍ടാങ്ക് നിറയുന്നത് , പങ്കാളി ഉറങ്ങിപ്പോകുന്നത് ഇതൊക്കെ എനിക്ക് വലിയ പ്രശ്നങ്ങള്‍ ആയിരുന്നു.
തോങ് , ലോഞ്ചറി പോലെയുള്ള അടിവസ്ത്രങ്ങളോടുള്ള ഇഷ്ടം , അതും ചുവപ്പ്, പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങളില്‍. ടാറ്റൂ , ജനനെന്ദ്രിയങ്ങളിലെ പിയേഴ്സിംഗ് തുടങ്ങിയ പ്രത്യേക താല്‍പര്യങ്ങള്‍ പങ്കാളിയുമായി തുറന്നു പറഞ്ഞു. ആ ഇഷ്ടങ്ങളോടുള്ള പങ്കാളിയുടെ ഐക്യപ്പെടല്‍ നിര്‍ണ്ണായകമാണ്, അത് പോലെ തന്നെ അവളുടെ ഇഷ്ടങ്ങളും, അതെത്ര വൈല്‍ഡ് ആണെങ്കിലും പൂര്‍ണ്ണ മനസോടെ , എന്‍റെ കൂടെ ഉള്ള ആളാണ്‌ എന്നുള്ള മനസോടെ പ്രാവര്‍ത്തികമാക്കി.സാധാരണ ഒന്നോ രണ്ടോ തവണ വരെ എല്ലാ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ ഉണ്ട്, ചിലപ്പോള്‍ രണ്ടു ദിവസങ്ങള്‍ കൂടുമ്പോഴോ ആഴ്ചയില്‍ ഒരിക്കലോ ഒക്കെ ആവാം , അത് നമ്മുടെ ഓരോരുത്തരുടെയും തെരഞ്ഞെടുപ്പാണ്.


ടെംപ്റ്റേഷൻ ഓഫ് ന്യൂഡിറ്റി

സാധാരണ ദിവസത്തില്‍ രണ്ടു തവണഎന്ന രീതിയില്‍ ലൈംഗിക ജീവിതം ആസ്വദിച്ചിരുന്ന ഞങ്ങള്‍, ആദ്യമാസങ്ങളില്‍ തന്നെ ന്യൂഡ്‌ ലൈഫ് ശീലിച്ചു. അതായത് സാധാരണ വീട്ടില്‍ നടക്ക്കുംപോള്‍ ഒക്കെ ഭാഗികമായി ന്യൂഡ്‌ ആയിരിക്കും , എന്നാല്‍ രാത്രിയില്‍ ആവട്ടെ ഞങ്ങള്‍ ഭക്ഷണം പാകം ചെയ്യുമ്പോഴും , സംസാരിക്കുമ്പോഴും , വായിക്കുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം നഗ്നരായിരിക്കും.നഗ്നശരീരങ്ങള്‍ പരസ്പരം കാണുമ്പോഴും അറിയാതെ സ്പര്‍ശിക്കുമ്പോഴും ഒക്കെ അതൊരു ലൈംഗിക ബന്ധത്തിലേയ്ക്കുള്ള പ്രചോദനം ആയി മാറാറുണ്ട്.


എനി ടൈം ഫോർപ്ലേയ്

സെമിന്യൂഡ്‌ / ന്യൂഡ്‌ ആയി കൂടുതല്‍ സമയം ചെലവഴിക്കുന്നു എന്നു പറഞ്ഞല്ലോ അതിനുപുറമേ ഞങ്ങള്‍ സദാ സമയവും ഫോര്‍പ്ലേ ചെയ്യുന്ന രാതി നടപ്പിലാക്കി. ഭക്ഷണം പാകം ചെയ്യുമ്പോഴും , ടി വി കാണുമ്പോഴും , വീട്ടില്‍ ഗസ്റ്റ് ഉള്ളപ്പോള്‍ പോലും ഫോര്‍ പ്ലേ സാധ്യമാകും, ഒരു ചുംബനമോ സ്പര്‍ശമോ നോട്ടമോ പോലും ശരീരത്തെയും മനസിനെയും ഒരു ലൈംഗികമായ അനുഭൂതി പങ്കു വയ്ക്കുന്നത്തിനു വേണ്ടി പ്രലോഭിപ്പിച്ചു കൊണ്ടേയിരിക്കും.


മേക്ക് എ ഡിഫറെൻസ്

വ്യത്യസ്തത സദാ കാത്തു സൂക്ഷിക്കാന്‍ നമുക്ക് കഴിയണം , വ്യത്യസ്തത എന്നാല്‍ വിവിധ പോസുകള്‍ അല്ല , മൊത്തത്തില്‍ ഉള്ള പുതുമ. ഒരിയ്ക്കല്‍ ലൈംഗിക ബന്ധത്തിനായി മുറിയിലേയ്ക്ക് ചെല്ലുമ്പോള്‍ പൂര്‍ണ്ണ നഗ്നനായി നിന്ന ഞാന്‍ ഒരു പുതിയ റെഡ് ടൈ ധരിച്ചു.ഇത് പങ്കാളിയ്ക്ക് ഒരു വലിയ പുതുമ ആയിരുന്നു, ഹോളിയുടെ സമയത്ത് നിറം പൂശിയ ശരീരങ്ങള്‍ കൊണ്ട് ഇണ ചേര്‍ന്നതും ക്രിസ്മസ് രാത്രിയില്‍ സാന്റാതൊപ്പി വച്ച് കൊണ്ട് ഇണ ചേരുന്നതും ഒക്കെ ഊഷ്മളമായ അനുഭവങ്ങള്‍ ആണ് തരുന്നത്.


പൊസിഷൻ & പ്ലേസ്

ലൈംഗിക ബന്ധത്തിന് കിടപ്പറ തന്നെ വേണം എന്നില്ല, വീടിനുള്ളിലെ വിവിധ മുറികള്‍ , ടെറസ് , കാര്‍ , പുഴ , കാട്. എന്തിനു വാട്ടര്‍ ടാങ്കില്‍ പോലും സെക്സ് ചെയ്തിട്ടുണ്ട്.മൂന്നാറില്‍ ജീവിച്ചിരുന്ന കാലത്ത് ഓപ്പണ്‍ എയറില്‍ ചെയ്തിരുന്ന ലൈംഗിക ബന്ധം ഒരിക്കലും മറക്കാന്‍ സാധിക്കില്ല.


ബോഡി മൈന്റെനൻസ്

ലൈംഗിക ജീവിതത്തിലെ സുപ്രധാന ഘടകം ആണ് ശരീര ശുചിത്വം, ശരീരവും ലൈംഗിക അവയവവും സദാസമയവും ഒരു ലൈംഗിക ബന്ധത്തിനായി സുസജ്ജം ആക്കി നിര്‍ത്തുക.ശരീരരോമങ്ങള്‍, ഫോര്‍സ്കിന്‍, യോനീഭാഗങ്ങള്‍ ഇപ്പോഴും വൃത്തിയുള്ളതായിരി ക്കാന്‍ ശ്രദ്ധിക്കണം.


ബെഡ് റൂം ഈസ് ഫോർ ബാഡ് പീപ്പിൾ

GOOD GIRL ഇമേജ് സദാസമയവും കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്ന, സ്ത്രീകള്‍ , ആ ഇമേജ് സൂക്ഷിച്ചില്ലെങ്കില്‍ അവരെ സംശയിക്കുന്ന പങ്കാളി എന്നിവ നമ്മുടെ നാടിന്‍റെ പരാജയമാണ്.വദനസുരതത്തെ കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും പാപമായ ഒന്ന് അല്ലെങ്കില്‍ മോശമായ ഒന്ന് എന്ന ധാരണയാണ്. ശുക്ലത്തെ ഒരു വിസര്‍ജ്യ വസ്തു പോലെ കരുതുന്ന രീതിയും പ്രശ്നമാണ്, അതുപോലെ ആണ് യോനീ സ്രവങ്ങളും.പുരുഷന്‍റെ വൃഷണങ്ങള്‍ ,മുലക്കണ്ണ് എന്നിവയില്‍ ലൈംഗിക ബന്ധത്തിന്‍റെ സമയത്തുള്ള സ്പര്‍ശം വലിയ അനുഭൂതി തന്നെ നല്‍കും.


കൺട്രോൾ ഇജാക്കുലേഷൻ

ഒരു പെഴ്സണല്‍ ട്രിക് ആണ്, നമ്മള്‍ ചെയ്യാന്‍ മടിക്കുന്ന ഒരു കാര്യം ഓര്‍ക്കുക , അതായത് ഓഫീസില്‍ ഉടന്‍ സബ്മിറ്റ് ചെയ്യേണ്ട ഫയല്‍ , അല്ലെങ്കില്‍ സ്റ്റോക്ക്മാര്‍ക്കറ്റില്‍ നിങ്ങള്‍ക്ക് ലഭിച്ച തിരിച്ചടി അങ്ങനെ എന്തെങ്കിലും , സ്ഖലനം സംഭവിക്കാന്‍ പോകുന്നു എന്ന രീതിയില്‍ വൃഷണങ്ങള്‍ ഹാര്‍ഡ് ആവുകയും , ഉള്ളില്‍ ഒഴുക്ക് അനുഭവിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഉടനെ ആ ഫയലിനെ കുറിച്ചോ സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ചോ ചിന്തിക്കുക, ഇത് പുരുഷന്‍ മാത്രമേ അറിയാവൂ , ഇങ്ങനെ ചിന്തയെ മാട്ട്ടി വിട്ടാല്‍ എത്ര തവണ വേണമെങ്കിലും സ്ഖലനം നിയന്ത്രിക്കാന്‍ സാധിക്കും.ഇണയ്ക്ക് രതിമൂര്‍ച്ച കൈവരുന്നതു വരെ ഇത് തുടരാം.


സ്റ്റഡി ക്ലിറ്റോറിസ് ആൻഡ് ജി സ്പോട്

സ്ത്രീയുടെ ഏറ്റവും സംവേദന ശക്തി കൂടിയ ലൈംഗിക ഇടങ്ങള്‍ ആണ് ക്ളിറ്റൊറിസും ജി സ്പോട്ടും. ജി സ്പോട്ട് കണ്ടെത്തുക എന്നത് ശ്രമകരമാണ് എങ്കിലും ക്ളിറ്റൊറസ് അങ്ങനെ അല്ല.എന്നാലും സ്വയംഭോഗം , ഫോര്‍ പ്ലേ , വദന സുരതം എന്നീ സമയങ്ങളില്‍ അല്ലാതെ INTERCOURSE നടക്കുമ്പോള്‍ ക്ളിറ്റൊറിസില്‍ സ്പര്‍ശം എത്താനുള്ള സാധ്യത കുറവാണ് , ശരീരം പ്രത്യേക രീതിയില്‍ ക്രമീകരിച്ചാല്‍ പുരുഷന് വയര്‍ കൊണ്ട് ക്ളിറ്റൊറിസില്‍ തുടര്‍ച്ചയായി താളത്തില്‍ മര്‍ദം നല്‍കാന്‍ കഴിയും, വിരല് കൊണ്ട് ചെയ്യുന്നത് അല്പം റൂഡ്‌ ആണെങ്കിലും മൃദുവായി ശ്രമിക്കാവുന്നതാണ്.


ടോയ്‌സ്


ലൈംഗികതയെ ഊഷ്മളമാക്കാന്‍ വളരെ നല്ലതാണ് പങ്കാളികള്‍ ഉപയോഗിക്കുന്ന സെക്സ് ടോയ്സ്. ടോയ്സ് എന്ന് പറയുമ്പോള്‍ നമുക്ക് ആദ്യം മനസ്സില്‍ വരുന്നത് ഡില്‍ഡോ അല്ലെങ്കില്‍ വൈബ്രേറ്റര്‍ ആണ്. എന്നാല്‍ വിശാലമായ സെക്സ് ടോയ്കല്‍ ഉണ്ട്.ലൈംഗിക ബന്ധത്തിന്‍റെ സമയത്ത് ക്ളിറ്റൊറിസില്‍ സ്പര്‍ശിക്കാനായി ലിംഗത്തില്‍ അണിയുന്ന സോഫ്റ്റ്‌ റബര്‍ കൊണ്ടുള്ള റിംഗ് , ഇറക്ഷന്‍ കൂടുതല്‍ സമയം നില്‍ക്കാനായി ലിംഗത്തിലോ വൃഷണത്തിലോ അണിയുന്ന റിംഗ്, പെനിസ് എക്സ്റ്റന്‍ഷന്‍, ഡബിള്‍ പെനിട്രേഷന് വേണ്ടി ഉപയോഗിക്കുന്ന ഡില്‍ഡോ എന്നിവയൊക്കെ പങ്കാളികളുടെ ഉഭയ സമ്മതപ്രകാരം ഉപയോഗിക്കാവുന്നതാണ്.


ഒരു ദിവസം എത്ര തവണ?

ശരിക്കും ഇതൊരു നല്ല ചോദ്യമല്ല, അങ്ങനെ ഒരു കണക്കു വയ്ക്കുന്നത് നല്ലതല്ല , ഒരു തവണ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത ദിവസം മുതല്‍ എട്ടു തവണ വരെ സാധ്യമായ ദിവസങ്ങളുടെ ഒരു സമാഹാരമാണ് ജീവിതം എന്ന അനുഭവത്തില്‍ നിന്ന് പറയുന്നു ഒരുമിച്ചുള്ള ജീവിതത്തിലെ ഏതെല്ലാം പ്രശ്നങ്ങളെയും ഒറ്റക്കെട്ടായി നിന്ന് ധീരമായി നേരിടാന്‍ ഊഷ്മളമായ ലൈംഗിക ബന്ധത്തിന് സാധിക്കും.കിടപ്പറയില്‍ നമ്മുടെ സമീപനവും ഇങ്ങനെ തന്നെയാവണം. ‘ബി എ സ്ലേവ് ഇൻ ബെഡ്‌റൂം’ എന്നാണു പറയുക, അവിടെ നമ്മള്‍ അടിമ ആണ്, സേവനം നല്‍കുക എന്നതാവണം നമ്മുടെ ലക്‌ഷ്യം.എനിക്ക് ഒരു ഐക്യരാഷ്ട്ര സഭയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍റെ ഭാര്യ സുഹൃത്തായി ഉണ്ടായിരുന്നു. ലൈംഗിക ജീവിതത്തില്‍ വളരെ പരാജയമാണ് അവരുടെ അനുഭവം. കാരണം കിടപ്പറയില്‍ അവര്‍ സ്വീകരിക്കേണ്ടത് ഐക്യരാഷ്ട്ര സഭയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ആണ്.ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളികള്‍ പരസ്പരം അടിമകള്‍ ആവണം എന്ന് പറഞ്ഞല്ലോ, അടിമയുടെ ലക്‌ഷ്യം യജമാനനു സുഖപ്രദമായ കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. സ്വന്തം സുഖത്തെ കുറിച്ച് അടിമ ഒട്ടും തന്നെ വ്യാകുലപ്പെടുന്നില്ല.രണ്ടു പെരും അടിമകള്‍ ആണെങ്കിലോ , രണ്ടു പെരും പരസ്പരം ശ്രമിക്കുക സുഖം പ്രദാനം ചെയ്യാനാണ്. ലൈംഗിക ജീവിതത്തില്‍ മാസ്മരികത സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു സമീപനമാണ് SLAVE TO SLAVE രീതി.


ഫേക്ക് ഓർഗാസം – നെവർ നെവർ നെവർ ഡു ഇറ്റ് !

നമ്മുടെ സ്ത്രീകളോട് എടുത്തു പറയാനുള്ള ഒരു കാര്യമാണ് ഇത്, ഇണയ്ക്ക് സ്ഖലനം ഉണ്ടാവുന്ന സമയത്ത്, അയാളുടെ താളങ്ങള്‍ക്ക് അനുസരിച്ച് സ്വരവും ശ്വാസനിശ്വാസവും ഒക്കെ പുറപ്പെടുവിച്ച് വ്യാജ രതിമൂര്‍ച്ച അഭിനയിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുതല്‍ ആണ്.ഇത് തികച്ചും തെറ്റായ ഒരു സമീപനം ആണ്. രതിമൂര്‍ച്ച ഉണ്ടായില്ല എന്ന് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം പങ്കാളികള്‍ക്ക് ഉണ്ടാവണം, എന്തുകൊണ്ട് ഉണ്ടായില്ല എന്ന് സംസാരിച്ച് , പരിഹാരങ്ങള്‍ കണ്ടെത്താനും കഴിയണം.


പ്രൈസിംഗ് പാർട്ണർ

പങ്കാളിയെ പുകഴ്ത്തല്‍, ലൈംഗിക അവയവങ്ങളുടെ സൌന്ദര്യം, കാഠിന്യം, വലുപ്പം എന്നിവയെ കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നത് നല്ലതാണ് എന്ന് പ്രാചീന ലൈംഗിക രചിതാക്കള്‍ മുതല്‍ മോഡേണ്‍ സെക്സോളജിസ്റ്റുകള്‍ വരെ പറയാറുണ്ട്.എന്നാല്‍ എനിക്ക് വിപരീതമായഅഭിപ്രായമാണ് ഉള്ളത്, ഇണയോട് എപ്പോഴും സത്യം മാത്രം പറയുന്നതാണ് നല്ലത്. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ വേദനിപ്പിക്കാത്ത രീതിയില്‍ അറിയിക്കുകയുമാവാം.


പോൺ എഫ്ഫക്റ്റ്

മനുഷ്യശരീരം മനസ്സിലാക്കാന്‍ പോണ്‍ വളരെ നല്ലതാണ്, പൊസിഷനുകള്‍ ട്രിക്കുകള്‍ എന്നിവയും ലഭിക്കും. പക്ഷെ ഒന്നോര്‍ക്കണം പോണ്‍ സിനിമകള്‍ പലതും എക്സാജറേഷന്‍ കൂടിയവ ആണ്.വളരെ പ്രൊഫഷനല്‍ ആയ ആര്‍ട്ടിസ്റ്റുകള്‍ ആഴ്ചകളോളം , സിനിമയില്‍ ഉപയോഗിക്കുന്ന എല്ലാ ആക്ഷന്‍ കണ്ടിന്യൂയിട്ടി മാര്‍ഗങ്ങളും ഉപയോഗിച്ചാണ് പോണ്‍ സിനിമ സൃഷ്ടിക്കുന്നത്. സ്വന്തം ജീഎവിതത്തില്‍ അവയെ കോപ്പി ചെയ്യാന്‍ ശ്രമിക്കുന്നത് പ്രശ്നം ആണെന്ന് പറയുന്നില്ല , പക്ഷെ സ്വയം അല്ലെങ്കില്‍ പങ്കാളിയെ താരതമ്യം ചെയ്യാന്‍ ശ്രമിക്കുന്നത് ശരിയല്ല.


സൈസ് ഓഫ് പെനിസ് ?

ലൈംഗികതയുമായി ബന്ധപ്പെട്ട് പുരുഷന്മാരെ ഏറ്റവുമധികം അലട്ടുന്ന പ്രശ്നം. സത്യത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇണയ്ക്ക് ലഭിക്കുന്ന അനുഭൂതിയുമായി ലിംഗ വലുപ്പത്തിന് ഒരു പങ്കും ഇല്ല.എന്നാല്‍ ഒരുപാട് വലിയ ലിംഗമാവട്ടെ പങ്കാളിക്ക് വലിയ അസ്വസ്ഥത ആണ് നല്‍കുക എന്നോര്‍ക്കണം. മൂന്നിഞ്ച് മുതല്‍ ആറര ഇഞ്ച് വരെ ഉള്ള ലിംഗം ലൈംഗിക ബന്ധത്തിന് ഏറ്റവും ആസ്വാദ്യകരമായി വിലയിരുത്തപ്പെടുന്നു.


ബ്രേസ്റ് & ക്ലിറ്റോറിസ്

നമ്മുടെ പുരുഷന്മാര്‍ സ്ത്രീകളുടെ മുലക്കണ്ണ്‍, ക്ളിറ്റൊറിസ് എന്നിവ കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ച് സ്ത്രീകള്‍ക്ക് വലിയ പരാതി ആണുള്ളത്. പുരുഷ ലിംഗത്തെ സ്വയംഭോഗ സമയത്ത് കൈകാര്യം ചെയ്യുന്ന അതേ രീതിയിലാണ് പലരും സ്ത്രീകളുടെ നിപ്പിളും ക്ളിറ്റൊറിസും കൈകാര്യം ചെയ്യുന്നത്. ഉദ്ധരിച്ച ലിംഗത്തില്‍ പ്രയോഗിക്കുന്ന അതേ മര്‍ദം അതീവലോലമായ സ്ത്രീ അവയവങ്ങളില്‍ പ്രയോഗിക്കരുത്.


അനുഭൂതിയില്‍ എത്തിക്കാനുള്ള ആ അവയവങ്ങളുടെ സാധ്യതകളെ റദ്ദു ചെയ്തു കൊണ്ടാണ് വേദന കടിച്ചമര്‍ത്തിയുള്ള സഹകരണത്തിന് നമ്മുടെ സ്ത്രീകള്‍ നിര്‍ബന്ധിക്കപ്പെടുന്നത്. നാവു പോലെയുള്ള മൃദുല അവയവങ്ങള്‍ കൊണ്ട് നിപ്പിള്‍ , ക്ളിറ്റൊറിസ് എന്നിവയെ ഉത്തെജിപ്പിക്കുന്നതാണ് ഉത്തമമായത്.






@https://falconpost.in/2018/04/04/prince-john-talks-about-sex/

ക്ലിറ്റോറിസ് ഉത്തേജിപ്പിക്കേണ്ടത് എങ്ങനെ...?






ക്ലീറ്റോറിസിന്റെ ലാളനയ്ക്ക് വിരലുകളും നഖവുമൊക്കെ ശുചിയായിരിക്കണമെന്ന് പ്രത്യേകം പറയേണ്ടല്ലോ. അതീവ സംവേദന ക്ഷമതയുളള മേഖലയായതിനാല്‍ ശുചിത്വം വളരെ പ്രധാനമാണ്. വിരലിന്റെ വിരുതുകള്‍ ഏറ്റവും സൂക്ഷ്മതയോടെയാണ് ഉപയോഗിക്കേണ്ടത്. ക്ലിറ്റോറിസില്‍ എത്തുന്നതിനു മുമ്പ് തുടകളുടെ മസൃണതയൊക്കെ നന്നായൊന്ന് അറിഞ്ഞിരിക്കണം. ആമുഖലീലയുടെ പ്രാഥമിക പാഠങ്ങള്‍ ഒന്നൊന്നായി അനുഷ്ഠിച്ച ശേഷം ക്ലിറ്റോറിസില്‍ എത്തുന്നതാണ് നല്ലത്. ശരിയായ ഉണര്‍വിലെത്തിച്ചതിന് ശേഷം ക്ലീറ്റോറിസ് ലാളന ആരംഭിച്ചാല്‍, അവളുടെ മേനി സര്‍വാംഗം പൊട്ടിത്തരിക്കും. ക്ലിറ്റോറിസില്‍ നേരിട്ടുളള ഉത്തേജനം പല സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല. ചുറ്റുപാടുകളിലൂടെ പര്യവേഷണം നടത്തി അവിടെയെത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. യോനിയുടെ ചുണ്ടുകളിലൊക്കെ വിരലിന്റെ വിരുതുകള്‍ പ്രയോഗിച്ച ശേഷം വേണം വികാരത്തിന്റെ കൊടുമുടിയിലെത്താന്‍. ക്ലിറ്റോറിസ് മുകളിലോ താഴെയോ വൃത്താകൃതിയില്‍ വിരല്‍ ചലിപ്പിക്കുന്നത് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. വിരലുകളുടെ വൃത്താകൃതിയിലെ ചലനം അരക്കെട്ടിനെ വികാരത്തിന്റെ നെരിപ്പോടാക്കി മാറ്റും. ക്ലിറ്റോറിസിന്റെ വികാര മേഖല പെല്‍വിസ് മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതിനാല്‍ ബുദ്ധിമാനായ പുരുഷനു മുന്നില്‍ വഴികള്‍ ഏറെയുണ്ട്. ക്ലിറ്റോറിസില്‍ കടുത്ത മര്‍ദ്ദം ഏല്‍പ്പിക്കരുത് എന്നതും ശ്രദ്ധേയമായ പാഠം. ക്ലിറ്റോറിസില്‍ മാത്രമല്ല, അതീവ സംവേദന ക്ഷമതയുളള സ്ത്രീമര്‍മ്മത്തിലൊക്കെ മൃദുവായ തഴുകലും സ്പര്‍ശവുമേ പാടുളളു. കോശസ്തരങ്ങള്‍ തീരെ നേര്‍ത്തതാകയാല്‍ മുറിവ് പറ്റാനും അണുബാധയേല്‍ക്കാനും സാധ്യത ഏറെയാണ്. മര്‍ദ്ദം ഏറിപ്പോയാല്‍ വേദനയുണ്ടാകുകയും ലൈംഗികതയിലുളള ശ്രദ്ധ മാറുകയും ചെയ്യും. തൂവലൊഴുകുന്നതു പോലെ വിരല്‍ ചലിപ്പിക്കാന്‍ പഠിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല. മെല്ലെ മെല്ലയുളള മൃദു ചലനങ്ങളാണെങ്കില്‍ വേറെയുമുണ്ട് നേട്ടം. കൂടുതല്‍ കൂടുതല്‍ അമര്‍ത്താന്‍ അവള്‍ കെഞ്ചും. വികാരസാന്ദ്രമായ ആ മോഹപ്രകടനം തന്നെ പുരുഷന്റെ തന്ത്രം ഏറ്റുവെന്നതിന് തെളിവ്. സുദൃഢമായ വികാരത്തിനൊപ്പം ആത്മവിശ്വാസവുമുളള പുരുഷനായി ലൈംഗികത കൂടുതല്‍ സുന്ദരമായി ആസ്വദിക്കാനാവും. ആദ്യമേ തന്നെ അമര്‍ത്തിത്തിരുമ്മി വേദനിപ്പിച്ചാല്‍ ഈ അനുഭവമൊന്നും കിട്ടുകയില്ല. രതിമൂര്‍ച്ഛയുടെ ആഴങ്ങളറിയാനുളള വഴികളിലൊന്നാണ് ക്ലിറ്റോറിസ്

യോനി എന്ത്? എന്തിന്?

ഡോ. ഷിംന അസീസ്‌
സദാചാരം വറുത്തും പൊരിച്ചും ഉപ്പിലിട്ടും കറിവെച്ചുമെല്ലാം വിളമ്പുന്ന മലയാളിസമൂഹത്തിന്‌ വലിയൊരു തകരാറുണ്ട്‌. ഭൂരിപക്ഷത്തിനും ശാസ്‌ത്രീയമായ ലൈംഗികവിദ്യാഭാസം എന്ന്‌ പറഞ്ഞൊരു സാധനം ബിൽകുൽ നഹീ. മുൻപത്തെ സെന്റൻസ്‌ കണ്ട്‌ നടു നിവർത്തി 'ഹായ്‌' പറഞ്ഞ്‌ വായിക്കാൻ ഇരുന്നവരോടൊരു വാക്ക്‌, ലൈംഗികവിദ്യാഭ്യാസം എന്നാൽ എങ്ങനെ ബന്ധപ്പെടാം എന്ന്‌ പഠിപ്പിക്കുന്ന സംഗതി മാത്രമല്ല. മറിച്ച്‌ മനുഷ്യനിലെ ലൈംഗികാവയവങ്ങളും അവയുടെ പ്രവർത്തനങ്ങളും, അടിസ്‌ഥാന പ്രത്യേകതകളെയും കുറിച്ച് അത്യാവശ്യമായ അറിവ്‌ നൽകൽ കൂടിയാണ്. ഇത്തരത്തിൽ നോക്കുമ്പോൾ നമ്മളെല്ലാം കാറിപ്പൊളിച്ച്‌ കരഞ്ഞോണ്ട്‌ ഇറങ്ങി വന്ന യോനി അഥവാ വജൈന എന്ന പാതയെക്കുറിച്ച്‌ വല്ല പിടിയുമുണ്ടോ? #SecondOpinion ഇന്ന്‌ ആ പാതയുടെ പ്രാധാന്യമാണ്‌ വിവരിക്കുന്നത്‌.
'ഇതൊക്കെ ഇത്ര പറയാനെന്തിരിക്കുന്നു, ഞങ്ങൾ തപ്പി കണ്ടു പിടിക്കൂലേ' എന്ന്‌ കൊനിഷ്‌ട്‌ ചിന്തിക്കുന്നവരോട്‌ ഒരു വാക്ക്‌ - പങ്കാളിക്ക്‌ മാത്രമല്ല, സ്വന്തം ശരീരത്തിൽ എന്തിനാണ്‌ ഇങ്ങനെയൊരു ദ്വാരമെന്ന്‌ ഒരു തരം ദാരുണമായ നാണത്തോടെയോ അറപ്പോടെയോ അറിയാൻ ശ്രമിക്കാത്ത സ്‌ത്രീകളുണ്ട്‌. ലൈംഗികതയെക്കുറിച്ച്‌ കേൾക്കുന്നത്‌ പോലും പാപമെന്ന്‌ കരുതുന്ന 'വിദ്യാസമ്പന്നർ' 2018ലും യഥേഷ്‌ടമുണ്ട്‌. വിവാഹപൂർവ്വ / വിവാഹശേഷമുള്ള ജീവിതത്തിൽ ഈ വിവരക്കേടുകൾ ഉണ്ടാക്കുന്ന സ്വൈര്യക്കേടുകൾ ചെറുതല്ല. അതിശയോക്‌തിയെന്ന്‌ കരുതരുത്‌, മോൾ മൂത്രമൊഴിക്കുമ്പോൾ യോനിയിലൂടെയും മൂത്രം വരുന്നു എന്ന്‌ പറഞ്ഞ അമ്മയേയും ബന്ധപ്പെടുമ്പോൾ മൂത്രം പുറത്ത്‌ വരും എന്ന്‌ പേടിച്ച്‌ വിവാഹശേഷം മാസങ്ങളോളം ഭർത്താവിന്‌ ലൈംഗികബന്ധം നിഷേധിച്ച ഭാര്യയേയും മൂത്രനാളിക്കകത്തേക്ക്‌ ലിംഗം കയറ്റാൻ ശ്രമിച്ച്‌ മടുത്ത്‌ 'I quit' എന്നുരുവിട്ട ദമ്പതികളേയും അറിയാം.
ലാബിയ മേജോറ, ലേബിയ മൈനോറ എന്നീ പേശികൾ മൃദുവായ വാതിലുകൾ പോലെ നിന്ന് സംരക്ഷണം നൽകിയാണ് മൂത്രനാളിയും യോനിയും സ്‌ത്രീകളിൽ ഫിറ്റ് ചെയ്തിട്ടുള്ളത്. ഇതിനു മുകൾഭാഗത്തായി കൃസരി അഥവാ ക്ലിറ്റോറിസ്‌ എന്ന കുഞ്ഞുമൊട്ട്‌ പോലുള്ള മദ്ധ്യരേഖയിലുള്ള അവയവം പുരുഷൻമാരുടെ ലിംഗത്തിന്റെ ഫീമെയിൽ വേർഷനാണ്‌. ഉത്തേജനമാണ്‌ പുള്ളിക്കാരിയുടെ പ്രധാന ജോലി. അതിന്‌ താഴെയുള്ള വലിയ പേശീ വാതിലുകൾ അകത്തിയാൽ നടുവിലായി കൃസരിയുടെ താഴെ ആദ്യം കാണുന്ന ചെറിയ ദ്വാരമാണ്‌ മൂത്രം വരുന്ന യുറേത്ര / മൂത്രനാളി. അതിന്‌ താഴെ ഇലാസ്‌തികതയുള്ള അൽപം വലിയ ദ്വാരമാണ്‌ യോനി. യോനിക്കും കുറച്ച്‌ താഴെയായി കാണുന്നത്‌ മലദ്വാരം. ഇതിൽ മൂത്രനാളി മൂത്രാശയത്തിലേക്കും, യോനി ഗർഭപാത്രത്തിലേക്കും, മലദ്വാരം മലാശയത്തിലേക്കും ഡയറക്‌ട്‌ കണക്ഷൻ മേടിച്ചിരിപ്പാണ്‌. ഈ മൂന്ന്‌ അവയവങ്ങളും ഏതാണ്ട്‌ സമാന്തരമായാണ്‌ അടിവയറിനകത്ത്‌ സ്‌ഥിതി ചെയ്യുന്നതും. സാധാരണ ഗതിയിൽ മൂത്രമോ യോനിയിലെ സ്രവങ്ങളോ മലമോ ഒരിക്കലും തമ്മിൽ ചേരുകയോ മറുദ്വാരത്തിലൂടെ പുറത്ത്‌ വരികയോ ഇല്ല.
ബന്ധപ്പെടുന്ന സമയത്ത്‌ നനവുണ്ടാക്കുന്നതിൽ പങ്കുള്ള ബാർത്തോലിൻസ്‌ ഗ്രന്ഥികൾ, യോനിയിലേക്ക്‌ കടന്നാലുടൻ തന്നെയുണ്ടായേക്കാവുന്ന കന്യാചർമ്മം എന്ന ഹൈമൻ തുടങ്ങിയവയും യോനീപരിസരത്തുണ്ട്‌‌. കന്യാചർമ്മത്തിന്റെ കാര്യത്തിൽ അതിനെ സദാചാരത്തിന്റെ ISI മാർക്കായൊന്നും എടുക്കേണ്ടതില്ല. ആദ്യം ബന്ധപ്പെടുമ്പോൾ രക്‌തം കണ്ടില്ലെങ്കിൽ വല്ല സ്‌പോർട്‌സ്‌ / ഡാൻസ്‌ ഒക്കെയായി അത്‌ പൊട്ടിയതാകാം എന്ന്‌ മനസ്സിലാക്കുക. അതില്ലാത്തത്‌ ഒരു അന്താരാഷ്ട്ര വിഷയമാക്കുകയും വേണ്ട.
മാസമുറ വരാനുള്ള വഴി, ലൈംഗിക ആസ്വാദനം, പ്രസവം എന്നിവയാണ്‌ യോനിയുടെ പ്രധാന ധർമ്മങ്ങൾ. ഒരു കുഞ്ഞിനെ മുഴുവൻ ഉൾക്കൊള്ളാൻ മാത്രം ഇലാസ്‌തികയും ഇതിനുണ്ട്‌. ചില പുരുഷൻമാരുടെയെങ്കിലും ധാരണ പോലെ യോനീമുഖം മുതൽ അങ്ങേയറ്റത്ത്‌ ഗർഭാശയത്തിന്റെ താഴേ അറ്റമായ സെർവിക്‌സ്‌ വരെയൊന്നും യോനിക്ക്‌ അകത്ത്‌ ആസ്വാദനം വിളിച്ചോതുന്ന ഞരമ്പുകളില്ല. സ്‌ത്രീകളുടെ ലൈംഗികാവയവം കാലുകൾക്കിടയിലല്ല, ചെവികൾക്കിടയിലെ തലച്ചോറാണ്‌. അത്‌ കൊണ്ട്‌ തന്നെ മാനസികാനുഭൂതി തേടുന്ന പെണ്ണിന്‌ വേണ്ടി ലിംഗത്തിന്റെ 'നീളം വർദ്ധിപ്പിക്കൽ' എന്ന്‌ കൊട്ടിഘോഷിച്ചുള്ള പരസ്യങ്ങൾ കണ്ട്‌ പൊടിയും സ്‌പ്രേയും കുഴമ്പും മണ്ണാങ്കട്ടേമൊക്കെ വാങ്ങുന്നത്‌ വെറും അനാവശ്യമായ ചതിക്കുഴിയെന്നറിയുക. അതിന്‌ കൊടുക്കുന്ന കാശിന്‌ എന്തോരം പുട്ടും കടലേം കഴിക്കാം ! നിങ്ങളുടെ ആത്മവിശ്വാസവും സ്നേഹവുമാണ്‌ നിങ്ങളുടെ ലൈംഗികജീവിതത്തിന് യഥാർത്ഥ നിറം പകരുന്നത്‌.
പല തരം സ്രവങ്ങൾ ഉണ്ടാകുന്ന വജൈനക്ക്‌ ഒരു സ്വാഭാവികമായ ഗന്ധമുണ്ട്‌. അതിൽ അറയ്‌ക്കാൻ യാതൊന്നുമില്ല. ജനിച്ചയുടനുള്ള കുറച്ച്‌ ദിവസം അമ്മയുടെ ശരീരത്തിലെ ഈസ്‌ട്രജൻ ഹോർമോണിന്റെ പ്രഭാവത്താൽ പെൺകുഞ്ഞുവാവക്ക്‌ ഇത്തരം സ്രവങ്ങൾ ഉണ്ടാവുക സ്വാഭാവികം. പിന്നെയൊരു ഇടവേളയ്ക്ക് ശേഷം ഇതുണ്ടാകുന്നത്‌ ആർത്തവാരംഭം മുതൽ ആർത്തവവിരാമം വരെയാണ്‌. ആ കാലമത്രയും ഈസ്‌ട്രജൻ 'വാടീ മുത്തേ, നമുക്കവനെ കാത്തു നിൽക്കാം, അർമാദിക്കാം, വേണെങ്കി കൊച്ചിനേം ഉണ്ടാക്കാം ' എന്നോർമ്മിപ്പിച്ച്‌ കൂടെ നിൽക്കും. അയ്‌ന്‌ മുന്നേം പിന്നേം നനവ്‌ നഹീ നഹീ... ഇനിയും കൂടുതൽ വ്യക്തത വേണമെന്നുള്ളവർക്ക് റെഫർ ചെയ്യാനുള്ളത് താഴെ നൽകിയിട്ടുണ്ട്.

യോനിയിൽ നിന്നും എപ്പോഴുമുണ്ടാകുന്ന വൈറ്റ്‌ ഡിസ്‌ചാർജിന്‌ ബസ്‌ സ്‌റ്റാന്റിലും റോഡ്‌സൈഡിലും ഉള്ള പോസ്‌റ്ററുകൾ ഇട്ടിരിക്കുന്ന പേരാണ്‌ 'അസ്‌ഥിയുരുക്കം'. 206 എല്ലുമായി നമ്മളൊക്കെ ജീവിക്കുന്നത്‌ ഈ ചീള്‌ കേസിനൊന്നും എല്ല്‌ ഉരുക്കി യോനിയിലൂടങ്ങ്‌ ഒഴുക്കി കളയാനല്ല. ഗർഭപാത്രത്തിൽ നിന്നും സെർവിക്‌സിൽ നിന്നുമൊന്നും വരുന്ന ഈ സ്രവത്തിന്‌ അസ്‌ഥികളുമായി യാതൊരു ബന്ധവുമില്ലെന്ന്‌ മാത്രമല്ല, വണ്ണം കുറയുന്നതിനോ കവിളൊട്ടുന്നതിനോ ഒന്നുമിത്‌ കാരണവുമല്ല. ആ സ്രവത്തിന്‌ മങ്ങിയ വെള്ള നിറവും ഒരു സ്‌ഥിരമായ ഗന്ധവുമുണ്ട്‌. അതിന്‌ പകരം, പച്ച കലർന്ന നിറം/തൈര്‌ പൊലുള്ള രൂപം / രക്‌തം കലരുക തുടങ്ങിയ അവസ്‌ഥകൾ, ചൊറിച്ചിൽ, ദുർഗന്ധം എന്നിവയുണ്ടെങ്കിൽ അത്‌ രോഗമാകാം. എന്നാൽ പോലും അത്‌ എല്ലുരുക്കം / അസ്‌ഥിയുരുക്കമല്ല, ബാക്‌ടീരിയയോ ഫംഗസോ ഉണ്ടാക്കുന്ന രോഗങ്ങളാണ്‌. നിങ്ങളുടെ ഉള്ളിലുള്ള കിടിലൻ സ്‌ത്രീത്വത്തിന്റെ ഔദ്യോഗിക സ്രവമാണ്‌ ആ വെളുത്ത ഡിസ്‌ചാർജ്‌. അതിനെ അറപ്പോടെയല്ല നമ്മളയറിയേണ്ടത്‌, അതിശയത്തോടെയാണ്‌. അത്രയും മനോഹരിയാണ്‌ പെണ്ണ്‌... ചുമ്മാ അങ്ങ്‌ അവളെ സ്‌നേഹിക്കെന്നേ...

@http://athmahealth.com/vagina/

രതിപൂർവലീലകൾ(Foreplay).

രതിലീലകളുടെ പ്രാധാന്യം
തളർന്നു കിടക്കുന്ന പുരുഷ ലിംഗം സ്ത്രീ യോനി യിൽ പ്രവേശിപ്പിക്കണമെങ്കിൽ അത് ഉദ്ധരിച്ച് ദൃഢമാകണം. സാധാരണ ഗതിയിൽ സ്ത്രീ യോനി തണുത്തും ചുരുങ്ങിയും [അവലംബം ആവശ്യമാണ്]ഉണങ്ങിയും ഇരിക്കുന്നതിനാൽ ലിംഗപ്രവേശം വേദനയുണ്ടാക്കും. എന്നാൽ രതിലീലകളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ലൈംഗികവികാരത്തള്ളിച്ചയാൽ പുരുഷന്റെ ലിംഗം രക്തം നിറഞ്ഞ് വിജൃംഭിച്ച് ദൃഢമാവുകയും സ്ത്രീയ്ക്ക് വികാരത്താൽ യോനി തപ്തവും വിജൃംഭിതവും രതിസലിലം നിറഞ്ഞ് വഴുവഴുപ്പുള്ളത് ആവുകയും ചെയ്യുന്നു. അങ്ങനെ ലിംഗവും യോനിയും സംഭോഗത്തിന്‌ തയ്യാറാവുന്നു.

ഇണയിൽ പരമാവധി ലൈംഗിക വികാരമുണർത്തി സംയോഗത്തിന് തയ്യാറാക്കുന്ന മാനസികവും, ശാരീരികവുമായ പ്രവൃത്തിയാണ് രതിപൂർവലീലകൾ(Foreplay). ആവശ്യത്തിന് സമയം സ്‌നേഹപൂർണമായ രതിലീലക്ക് ചിലവഴിക്കാതെയുള്ള ലൈംഗികബന്ധം പലപ്പോഴും സ്ത്രീക്ക് വിരസവും വേദനാജനകവും ആയേക്കാം. ഇത് വിരക്തിയിലേക്ക് നയിച്ചേക്കാം. സ്ത്രീകളിലെ വികാരം പുരുഷനെ അപേക്ഷിച്ചു പതിയെ ഉണരുകയും പതുക്കെ ഇല്ലാതാവുകയും ചെയ്യുന്നതാണ് ഇതിനു കാരണം എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

വൃത്തിയും സുഗന്ധവും സുരക്ഷിതത്ത്വവുമുള്ള അന്തരീക്ഷത്തിൽ മാനസിക അടുപ്പമുള്ള പങ്കാളിയോടൊപ്പമുള്ള രതിലീല മികച്ച ഉത്തേജനം നൽകിയേക്കാം.

ആസ്വാദ്യകരമായ ബാഹ്യകേളിയിലൂടെ സ്ത്രീകളിൽ ലൈംഗിക ഉത്തേജനം ഉണ്ടാവുകയും ശരീരവും മനസും ലൈംഗികബന്ധത്തിനു തയ്യാറാവുകയും ചെയ്യും. യോനീനാളം വികസിക്കുകയും "വഴുവഴുപ്പാർന്ന സ്രവങ്ങൾ (Lubrication)" ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതുവഴി ലൈംഗിക ബന്ധം സുഖകരമാവുകയും ഇരുവർക്കും സംതൃപ്തി ലഭിക്കുകയും ചെയ്യുന്നു. ഇത് പങ്കാളികൾ തമ്മിലുള്ള മാനസികമായ അടുപ്പം വർധിപ്പിക്കുന്നു. ലൂബ്രിക്കേഷൻ സ്രവങ്ങളുടെ അഭാവത്തിൽ സ്ത്രീക്ക് ലൈംഗികബന്ധത്തിൽ വേദന അനുഭവപ്പെടാനും പുരുഷന് ആയാസകരമാകാനും സാധ്യതയുണ്ട്. ഇവിടെയാണ് രതിപൂർവ്വലീലകളുടെ പ്രാധാന്യം. സ്ത്രീകളിൽ രതിമൂർച്ഛ സംഭവിക്കുന്നത് പുരുഷന്മാരേക്കാൾ വൈകിയായതിനാൽ ബാഹ്യകേളിയിൽ ഏർപ്പെടുന്നത് ലൈംഗികബന്ധത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. അതോടൊപ്പം പുരുഷന്മാരിലെ "സമയക്കുറവ്" ചെറുക്കുവാനും ഇത് സഹായിക്കുന്നു. ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ ഉത്തേജനത്തിന് കൂടുതൽ സമയം ആവശ്യമായതിനാൽ കൂടുതൽ സമയം രതിലീലകളും ആവശ്യമായേക്കാം.

രതിലീലകൾ
കാഴ്ച, സ്പർശനം, ഗന്ധം, രുചി, ശ്രവണം എല്ലാം ലൈംഗികവികാരത്തെ ജനിപ്പിക്കുന്നതാണെങ്കിലും സ്പർശനമാണ്‌ രതിസുഖത്തിന്റെ കേന്ദ്രബിന്ദു. രതിലീലകളിൽ പരസ്പരമുള്ള നഗ്നതാസ്വാദനം, ആലിംഗനം (വാത്സ്യായനൻ അനേക പ്രകാരത്തിലുള്ളത് വിവരിക്കുന്നുണ്ട്), നഖക്ഷതങ്ങൾ, സ്തനങ്ങളുടെ ലാളനയും പാനവും, സ്തനത്തിൽ കടിക്കുക, അധരം നുകരലും പല വിധ ചുംബനങ്ങളും, പരസ്പരമുള്ള ജനനേന്ദ്രിയ ചുംബനവും നുകരലും, ലിംഗത്തിലുള്ള സ്ത്രീയുടെ അംഗുലീലീലകൾ, മൃദുവായ തടവൽ തുടങ്ങി സ്ത്രീ പുരുഷന്മാർക്ക് രസം പ്രദാനം ചെയ്യുന്ന എന്തും മനോധർ‌മ്മം. മധുരസംസാരം, രതിഭാവനകൾ, ശൃംഗാരം, ചുംബനം, ആലിംഗനം, സ്പർശനം എന്നിവ ബാഹ്യകേളിയിൽ പെടുന്നു. ഇണയുടെ ചുണ്ട്, ചെവി, കഴുത്ത്, കക്ഷം, മാറിടം, പൊക്കിൾച്ചുഴി, നിതംബം, തുട, പാദം, ഭഗശിശ്നിക, ജി-സ്‌പോട്ട് തുടങ്ങിയ കാമോദ്ദീപമായ ഭാഗങ്ങളിൽ സ്പർശ്ശിക്കുന്നതും ലാളിക്കുന്നതും രതിലീല തന്നെ.

എല്ലാ രാത്രിയും ആദ്യരാത്രിയാകണോ? ചില സൂത്രങ്ങള്‍ ഇതാ...

വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ കഴിയുമ്പോഴേക്കും ബെഡ്‌റൂം വിരസമാകുകയെന്നത് പല ദാമ്പത്യങ്ങളുടേയും താളം തെറ്റിക്കാറുണ്ട്. തുടക്കത്തിലുള്ള താല്‍പര്യവും മറ്റുമെല്ലാം കാലക്രമേണ നഷ്ടപ്പെടുന്നു. ഇത് എല്ലാ ദാമ്പത്യങ്ങളിലും സ്വാഭാവികമാണെങ്കിലും ചിലരില്‍ പൂര്‍ണമായും സെക്‌സിനോട് വിരക്തി തോന്നുന്ന ഘട്ടത്തില്‍ എത്തുകയും ബന്ധത്തില്‍ അറിയാതെ തന്നെ താളപ്പിഴകള്‍ സംഭവിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞു എത്രകാലം കഴിഞ്ഞാലും സെക്‌സ് ആസ്വദിയ്ക്കാനും എല്ലാ രാത്രികളും പുതുമയുള്ളതാക്കാനും ഹണിമൂണ്‍ നീണ്ടുനില്‍ക്കാനും സഹായിക്കുന്ന പല മാര്‍ഗങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.

ചുംബനമാണ് ഇതിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ശാസ്ത്രം തെളിയിച്ചിട്ടുള്ളത്. പരസ്പരം അടുപ്പം തോന്നുന്നതിനും ആസ്വാദനവും ആസക്തിയും തോന്നാനും ലൈംഗിക താല്പര്യങ്ങള്‍ ഉടലെടുക്കാനുമുള്ള പ്രാരംഭനടപടിയാണ് ചുംബനമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുപോലെതന്നെ സെക്‌സ് താല്‍പര്യങ്ങളും താല്‍പര്യക്കുറവുകളും പ്രതീക്ഷകളുമെല്ലാം പങ്കാളികള്‍ തമ്മില്‍ തുറന്ന് സംസാരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.


ഇത്തരത്തില്‍ ചെയ്യുന്നത് സെക്‌സ് ജീവിതം കൂടുതല്‍ നന്നാക്കുവാന്‍ സഹായിക്കും. അടക്കിവച്ച ചില ഇഷ്ടങ്ങള്‍ താരതമ്യേന പങ്കാളികള്‍ക്കു സെക്‌സില്‍ വിമുഖതയുണ്ടാക്കാന്‍ കാരണമാകും.



ലൈംഗിക ബന്ധത്തില്‍ രണ്ട് പേര്‍ക്കും തുല്യപ്രധാന്യവും പങ്കാളിത്തവുമാണുള്ളത്. പങ്കാളിയുടെ ഇഷ്ടം കൂടി അറിഞ്ഞു പ്രവര്‍ത്തിയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരാള്‍ക്കു മാത്രം മേല്‍ക്കൈ കാണിക്കുന്നതിനുള്ള ഇടമായി ഒരുകാരണവശാലും ബെഡ്‌റൂമിനെ കണക്കാക്കരുത്. സെക്‌സ് ജീവിതത്തിനും പുതുമ ആവശ്യമാണ്.


ഇരുവര്‍ക്കും ഒരുപോലെ താല്‍പര്യമുള്ള പുതിയ വഴികള്‍ പരീക്ഷിക്കുന്നത് എന്തുകൊണ്ടും വളരെ ഉത്തമമായ കാര്യമാണ്. ഇരുവര്‍ക്കും ആസ്വദ്യകരമായതും ആരോഗ്യകരമായതുമായ എന്തും ലൈംഗികബന്ധത്തില്‍ പരീക്ഷിക്കാം‍. സെക്‌സില്‍ അങ്ങനെ എഴുതിവയ്ക്കപ്പെട്ട നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ല എന്നതാണ് അതിന് കാരണം.

സ്ത്രീ ലൈംഗികത ആസ്വാദ്യകരമാക്കാന്‍ പുത്തന്‍ വഴികള്‍.!!


‘കാലങ്ങളായി ലൈംഗികതയുടെ കാര്യത്തില്‍ പലതും സഹിക്കുകയാണ് സ്ത്രീകള്‍. പുരുഷന്‍മാര്‍ക്ക് ഉള്ള കാമാസക്തി അതേ അളവില്‍ തന്നെ സ്ത്രീകള്‍ക്കുമുണ്ട്.’ പറയുന്നത് പ്രശസ്ത ലൈംഗികാദ്ധ്യാപിക എമിലി നാഗോസ്‌കി…!!
എമിലി ഇതു വെറുതെ അങ്ങ് പറയുകയല്ല, ലോകമെമ്പാടുമുള്ള ധാരാളം സ്ത്രീകളുടെ ലൈംഗികപ്രശ്‌നങ്ങളില്‍ ഗവേഷണം നടത്തിയാണ് അവര്‍ ഇതു തെളിയിക്കുന്നത്. അത്തരം ഗവേഷണങ്ങളില്‍ അവര്‍ ഏറ്റവും അവസാനമായി നടത്തിയതാവട്ടെ ‘പിങ്ക് പില്‍’ അഥവാ സ്ത്രീകളുടെ വയാഗ്രയെക്കുറിച്ചും. സ്ത്രീകള്‍ക്കായുള്ള വയാഗ്ര എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ കാരണമായി എമിലി ചൂണ്ടിക്കാട്ടുന്നത് ഓരോ സ്ത്രീയും ലൈംഗികതയുടെ കാര്യത്തില്‍ വ്യത്യസ്തരാണ് എന്നതാണ്. ‘പുരുഷന്‍മാരെപ്പോലെ ഒരേ ലൈഗികപ്രകൃതിയല്ല സ്തീകള്‍ക്ക്’ എമിലി സമര്‍ഥിക്കുന്നു.
‘നമ്മള്‍ പലപ്പോഴും കള്ളം പറയുകയായിരുന്നു എന്നതാണ് സത്യം. അത് കേള്‍ക്കാന്‍ അത്ര സുഖകരമല്ലെങ്കിലും. പക്ഷേ അത് ആരുടെയും തെറ്റല്ല’ സ്ത്രീകള്‍ തങ്ങളുടെ യഥാര്‍ഥ ലൈംഗികതാല്‍പര്യങ്ങള്‍ മറച്ചുവച്ചതിനെപ്പറ്റി എമിലിയുടെ വാക്കുകള്‍.
‘വളരെക്കാലങ്ങള്‍ക്കു മുമ്പ് പാശ്ചാത്യ ശാസ്ത്രവും വൈദ്യശാസ്ത്രവും സ്ത്രീലൈംഗികതയ്ക്ക് പുരുഷന്മാരുടേതിന്റെ അതേ പ്രാധാന്യം നല്‍കിയിരുന്നു. പക്ഷേ പൂര്‍ണ്ണമായും ശരിയല്ലായിരുന്നു എന്നുമാത്രം.’
എന്നാല്‍ തന്റെ ഗവേഷണത്തിലൂടെ ഈ അവസ്ഥയ്ക്ക് പരിഹാരവും നിര്‍ദേശിക്കുന്നു എമിലി.
നിങ്ങള്‍ ലൈംഗികജീവിതം ആസ്വദിക്കുകയോ ലൈംഗിക അസംതൃപ്തി അനുഭവിക്കുകയോ എന്തുമായിക്കൊള്ളട്ടെ,അത് ആസ്വദിക്കാനും കൂടുതല്‍ ആസ്വാദ്യകരമാക്കാനും എമിലി ഇനി പറയുന്ന വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.
1. സ്വന്തം ശരീരത്തെ അറിയുക : സ്വയം തിരിച്ചറിയുക. ഒരു സ്ത്രീ മറ്റൊരു സ്ത്രീയില്‍ നിന്നും വ്യത്യസ്തയാണ്…!!
2. എന്തു തരം ലൈംഗികതയാണ് നിങ്ങള്‍ക്ക് ആസ്വാദ്യകരം എന്ന് മനസിലാക്കുക : 15 ശതമാനം സ്ത്രീകള്‍ മാത്രമാണ് എപ്പോഴും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നത്. 30 ശതമാനത്തിന് ചുംബനമോ സ്പര്‍ശനമോ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയാണ് സെക്‌സ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ശേഷിക്കുന്നവരില്‍ ഈ രണ്ട് അവസ്ഥകളും ഒരുമിച്ച് കാണപ്പെടുന്നു. ഇവയില്‍ ഏതാണ് നിങ്ങളുമായി യോജിക്കുന്നത്?
3. ആരോഗ്യവതിയായിരിക്കുക : നിങ്ങള്‍ ആരോഗ്യവതിയാണോ, എങ്കില്‍ സെക്‌സ് നന്നായി ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
4. സമ്മര്‍ദ്ദം കുറയ്ക്കുക : ഉത്കണ്ഠ പുരുഷനിലായാലും സ്ത്രീയിലായാലും ലൈംഗികാസ്വാദനത്തെ കുറയ്ക്കും.
5. നിങ്ങളെ ആവേശം കൊള്ളിക്കുന്നത് എന്തെന്ന് കണ്ടെത്തുക : നീലച്ചിത്രങ്ങള്‍ കാണുന്നതോ മറ്റുള്ളവര്‍ ലൈംഗിക ബന്ധത്തിത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യമോ എന്തിനാണ് നിങ്ങളിലെ വികാരം ഉണര്‍ത്താന്‍ കഴിയുക എന്ന് തിരിച്ചറിയുക.
6. നിങ്ങള്‍ എന്താണോ അത് സ്വയം അറിയുക,സ്വീകരിക്കുക : 30 ശതമാനം സ്ത്രീകള്‍ മാത്രമാണ് ലൈംഗികതയിലൂടെ രതിമൂര്‍ച്ഛയിലെത്തുന്നത്. ബാക്കിയുള്ളവര്‍ ബാഹ്യകേളികളിലൂടെയും മറ്റുമാണ് ആ അവസ്ഥയില്‍ എത്തിച്ചേരുന്നത്. അത് സ്വാഭാവികം മാത്രം.
7. നിങ്ങളുടെ ശരീരം ചെയ്യുന്ന പ്രവൃത്തിയും നിങ്ങളുടെ മനസ് അനുഭവിക്കുന്ന വികാരവും തമ്മില്‍
വേര്‍തിരിച്ചറിയുക : നിങ്ങളില്‍ ലൈംഗികവികാരം ഉണര്‍ന്നു എന്നതിനാല്‍ മാത്രം നിങ്ങള്‍ ബന്ധപ്പെടാന്‍ സജ്ജയാകുന്നില്ല. ശരീരവും മനസും പൂര്‍ണ്ണമായും ഒരുമിച്ചാണ് ഇവിടെ പ്രവര്‍ത്തിക്കേണ്ടത്.
8. മൂഡും സമയവും ശരിയാണെന്ന് ഉറപ്പാക്കുക : ബന്ധപ്പെടാനാഗ്രഹിക്കുന്ന സമയം പ്രധാനമാണ്. നിങ്ങളില്‍ വികാരം ഉണര്‍ന്ന സമയമാണെങ്കില്‍ പങ്കാളിയുടെ കാമകേളികള്‍ നിങ്ങളെ രസിപ്പിക്കും. മറിച്ചാണെങ്കില്‍ അത് നിങ്ങളെ അസ്വസ്ഥയാക്കുകയായിരിക്കും ചെയ്യുക.
9. ശരിയായ ലൈംഗികസമവാക്യം രൂപപ്പെടുത്തുക : അധികം പേരും സമ്മര്‍ദ്ദമില്ലാത്ത,ഏറെ കരുതലോടെയുള്ള കുസൃതി നിറഞ്ഞ സന്ദര്‍ഭങ്ങളിലാണ് ഉത്തേജിതരാകുന്നത്.
10. ലൈംഗികതയെ അര്‍ത്ഥവത്താക്കുക : ശാരീരിക ബന്ധം എന്നതുപോലെ തന്നെ ലൈംഗികതയില്‍ മാനസിക അടുപ്പം നല്‍കുന്ന അര്‍ത്ഥങ്ങളും കണ്ടെത്താന്‍ ശ്രമിക്കുക.
11. കപടലൈംഗികത വിഷയമാക്കുന്ന പുസ്തകങ്ങളും സിനിമകളും പറയുന്നത് വിശ്വാസത്തിലെടുക്കാതിരിക്കുക : ഇത്തരം സിനിമകളും പുസ്തകങ്ങളും മിക്കപ്പോഴും സ്ത്രീലൈംഗികതയെ നിസ്സാരവല്‍ക്കരിക്കുന്നു.
12. ലൈംഗികാസ്വാദനമാണ് ലൈംഗികാഘോഷമല്ല വേണ്ടത് : ഇപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്നതിലും മേലേ എല്ലാം മറന്നുള്ള ഒരു ലൈംഗികാഘോഷം ഉണ്ട് എന്നത് പൂര്‍ണ്ണമായും തെറ്റായ ചിന്തയാണ്.
13. മാറി ചിന്തിക്കാന്‍ ശ്രമിക്കുക : ലൈംഗികതയെപ്പറ്റിയുള്ള പല അസംബന്ധങ്ങളും കേട്ടാണ് നമ്മള്‍ വളരുന്നത്. എന്നാല്‍ അവയെ കണക്കിലെടുക്കാതെ നിങ്ങള്‍ക്ക് തൃപ്തി നല്‍കുന്നത് എന്താണോ അത് ചെയ്യുക.
14. സ്വയം നിന്ദിക്കാതിരിക്കുക : എപ്പോള്‍ നിങ്ങള്‍ സ്വയം നിന്ദിക്കാതിരിക്കുന്നുവോ അപ്പോള്‍ മുതല്‍ നിങ്ങള്‍ ലൈംഗികപക്വതയുള്ളവളായിത്തീരുന്നു.
15. സ്വന്തം ശരീരത്തിന്റെ തൂക്കക്കുറവിനെപ്പറ്റി ഉത്കഠപ്പെടാതെ സ്വയം സ്‌നേഹിക്കാന്‍ പഠിക്കുക : ശരീരഭാരമല്ല ആരോഗ്യം നിശ്ചയിക്കുന്നത്. ഭാരം കുറഞ്ഞിരിക്കുമ്പോള്‍ തന്നെ നിങ്ങള്‍ ആരോഗ്യവതിയും സുന്ദരിയുമാണ്. സ്വന്തം ശരീരത്തെ സ്‌നേഹിച്ചാല്‍ മാത്രമേ ലൈംഗികതയെയും സ്‌നേഹിക്കാന്‍ കഴിയൂ.
16. നിങ്ങള്‍ക്ക് എന്തു തോന്നുന്നു എന്ന് പങ്കാളിയോട് തുറന്നു പറയുക : നിങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് തുറന്നു പറയുക,അല്ലാതെ അത് പങ്കാളിയുടെ ഊഹത്തിന് വിടരുത്.
17. പരീക്ഷണങ്ങള്‍ നടത്തുക : ലൈംഗികത കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പുതിയ പരീക്ഷണങ്ങളിലും ബാഹ്യകേളികളിലും ഏര്‍പ്പെടുക.
18. സെക്‌സില്‍ മുഴുകുക : ലൈംഗികരോഗങ്ങള്‍,ഗര്‍ഭിണിയാകുമോ തുടങ്ങിയ ഭയങ്ങള്‍ ആസ്വാദനത്തെ ബാധിക്കും. അത്തരം ചിന്തകളെ ഒഴിവാക്കി സെക്‌സില്‍ പൂര്‍ണ്ണമായും മുഴുകുക.
19. സ്വയം ശ്രദ്ധിക്കുക : ദിവസവും അല്‍പ്പനേരമെങ്കിലും മനസിനെ അയച്ചുവിട്ടു കൊണ്ട് ലൈംഗികത എങ്ങനെ കൂടുതല്‍ ആസ്വാദ്യകരമാക്കാം എന്നതിനെപ്പറ്റി ചിന്തിക്കുക.
20. ആത്മവിശ്വാസം വളര്‍ത്തുക : നിങ്ങളുടെ ലൈംഗികപ്രത്യേകതകളെ അംഗീകരിക്കുക. നിങ്ങള്‍ കരുതിയിരുന്നത് പോലെയോ നിങ്ങള്‍ ആഗ്രഹിക്കും പോലെയോ അല്ലെങ്കില്‍ പോലും നിങ്ങളുടെ ലൈംഗികസ്വഭാവം അതാണെന്ന് മനസിലാക്കി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക.
പുരുഷന്മാർക്കായി അഞ്ച് നുറുങ്ങുകള്‍
• അവളില്‍ ആഗ്രഹം വളര്‍ത്തുക – നിങ്ങള്‍ അവളെ ആഗ്രഹിക്കുന്നു എന്ന ബോധം അവളില്‍ നിറയ്ക്കുക.
• അവള്‍ എന്താണോ അത് അംഗീകരിക്കുക – സ്ത്രീക്ക് ആവശ്യം അവളെ ബഹുമാനിക്കുന്ന,അവള്‍ക്ക് ആകര്‍ഷണം തോന്നുന്ന പുരുഷനെയാണ്.
• അവളോട് കരുതലുണ്ടായിരിക്കുക – ഉത്തേജകഭാഗങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരമായി ശരീരം മുഴുവനും തഴുകി തലോടുക.
• അവളുമായി സല്ലപിക്കുക – അവള്‍ ആസ്വദിക്കുന്നു എന്ന് ഊഹിക്കുക മാത്രം ചെയ്യാതെ അവള്‍ രതി ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിക്കുക.
• ലൈംഗികച്ചുവയുള്ള കുസൃതികള്‍ പറയുക – നിയന്ത്രണാതീതമായ രതി സ്ത്രീ ആഗ്രഹിക്കാറുണ്ട്. അവളുടെ വിശ്വാസം നേടിയെടുക്കുക. ഓര്‍ക്കുക: സന്ദര്‍ഭം ഏറെ പ്രധാനമാണ്.

ലൈംഗിക ഊര്‍ജം

സെക്‌സിന്റെ അതിപ്രസരം ജീവിതത്തിലുടനീളം വ്യാപിച്ചുകാണുന്നുണ്ട്. സന്തതിയുല്‍പ്പാദനത്തിന് മാത്രമാണ് സെക്‌സ് എന്ന പഴയ ചിന്തകള്‍ കാലഹരണപ്പെട്ടിരിക്കുന്നു. ലൈംഗികശാസ്ത്രജ്ഞരും വിശ്വസിക്കുന്നത് ലൈംഗിക ആവശ്യം പ്രായത്തിന്റെ അതിര്‍വരമ്പുകളില്‍ നഷ്ടപ്പെടുന്നില്ലെന്നാണ്. പണ്ട് പ്രായം കൈവരിക്കുന്നവര്‍ക്ക് ലൈംഗിക ആവേശം കാണപ്പെടുകയാണെങ്കില്‍ അത് സീനയില്‍ ഡിമെന്‍ഷ്യയുടെ മുന്നോടിയാണെന്ന് കരുതി വന്നിരുന്നു. എന്നാല്‍ അത് ശരിയല്ല. സാധാരണ രീതിയിലുള്ള ലൈംഗിക പ്രവര്‍ത്തനം പ്രായാധിക്യം കൈവന്നവരുടെയും ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമാണ്.

അടുത്ത കാലത്തായി സെക്‌സും പ്രായവും പഠനവിഷയമായിട്ടുണ്ട്. ലൈംഗിക വിജ്ഞാനം എല്ലാ പ്രായത്തിലുള്ളവര്‍ക്കും നല്‍കുന്നതിനുവേണ്ടി പല സംഘടനകളും നിലവില്‍ വന്നിട്ടുണ്ട്. ഈ സംഘടനകള്‍ പൊതുവെ ലൈംഗികവിജ്ഞാനം പ്രദാനം ചെയ്യുന്നതിനു പുറമെ വേണ്ട തരത്തില്‍ ലൈംഗിക കാര്യങ്ങളെക്കുറിച്ച് സാമാന്യജനങ്ങളെ ബോധവാന്മാരാക്കുന്നതിനും അവരുടെ തെറ്റിദ്ധാരണകള്‍ അകറ്റുന്നതിനും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പ്രായം ചെല്ലുന്നതോടെ ലൈംഗിക ജീവിതം അവസാനിക്കുന്നുവെന്ന തെറ്റായ ചിന്താഗതി മാറ്റിമറിക്കുവാനും ഈ സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. പില്‍ക്കാല ജീവിതം ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ഒഴിച്ചു നിര്‍ത്തുവാനുള്ള കാലഘട്ടമാണെന്നും ഏകാന്തത മാത്രമാണ് അവസാനം ബാക്കിയാവുകയെന്നുമുള്ള ധാരണകള്‍ തെറ്റാണ്. പലപ്പോഴും പാശ്ചാത്യരാജ്യങ്ങളില്‍ വിവാഹ ജീവിതത്തില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ അലോസരം സൃഷ്ടിക്കുന്നു. അറിവില്ലായ്മയാണ് ഇതിന്ന് പ്രധാന കാരണം. ചെറുപ്പകാലത്ത് ലൈംഗിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുറ്റബോധത്തോടെയും ഭയത്തോടെയും മാത്രമാണ് ഗൃഹാന്തരീക്ഷത്തില്‍ അവര്‍ക്ക് ചിന്തിക്കുവാന്‍ അവസരം ലഭിച്ചിരുന്നത്. അതിന്റെ ഫലമായി ലൈംഗിക തകരാറുകള്‍ ജീവിതത്തിലുടനീളം അവര്‍ക്കനുഭവപ്പെടുന്നു.

പലരും പ്രായമായ ഘട്ടത്തില്‍ ലൈംഗിക അവകാശങ്ങള്‍ക്കുവേണ്ടി അടരാടുന്നതിന് തയ്യാറെടുക്കുന്ന കാഴ്ച പാശ്ചാത്യരാജ്യങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. ലൈംഗിക പ്രവര്‍ത്തനങ്ങള്‍ പ്രായം ചെന്നവരില്‍ കാണാന്‍ പാടില്ല എന്ന തെറ്റായ ധാരണ കുട്ടികളില്‍ നിലനിര്‍ത്തുന്നതുമൂലം അവര്‍ക്ക് അവരുടെ സ്വന്തം മാതാപിതാക്കന്മാര്‍പോലും ലൈംഗികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സഹിക്കാനാവുന്നില്ല.

ആധുനിക ലൈംഗിക ഗവേഷകരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന രണ്ടു പേരാണ് മാസ്റ്റേര്‍സും ജോണ്‍സനും. സ്ത്രീപുരുഷഭേദമന്യേ ലൈംഗിക ബന്ധങ്ങള്‍ തൃപ്തികരമായി ഏര്‍പ്പെടുന്നതിന് മധ്യവയസ്സോ, വാര്‍ധക്യമോ പ്രശ്‌നമല്ലെന്നാണ് അവരുടെ പഠനങ്ങള്‍ തെളിയിക്കുന്നത്. വയോധികര്‍ക്കും പൂര്‍ണമായ രതിസുഖം കൈവരിക്കാനുള്ള കഴിവും അവകാശവും ഉണ്ടെന്നും അത് സര്‍വസാധാരണമായ ഒരു പ്രക്രിയയാണെന്നും അവര്‍ വിവരിക്കുകയുണ്ടായി. മധ്യവയസ്സാകുമ്പോഴേക്കാണ് അര്‍ഥപൂര്‍ണമായ ലൈംഗിക പ്രവണതകളിലേക്ക് ആദ്യമായി അവന്‍ കാലുകുത്തുന്നത്. ചെറുപ്രായങ്ങളില്‍ അതായത് 18കളിലും 19കളിലും 20കളിലും അവര്‍ ആവേശഭരിതരായിരുന്നു. എന്നാല്‍ വിവേകരഹിതരുമായിരുന്നു.

സെക്ഷ്വല്‍ എയ്ജ് ക്വാഷ്യന്റ് എന്ന ഒന്നുണ്ട്. അത് ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ അടിസ്ഥാന കഴിവുകള്‍ നിര്‍ണയിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്തു പറയുന്നുവെന്നതല്ല പ്രധാനം. സ്വന്തം പ്രവര്‍ത്തനങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എങ്ങനെ വിലയിരുത്തുന്നുവെന്നതാണ് ഏറ്റവും പ്രധാനം. ലൈംഗിക സംഭോഗം വിവാഹിതരായ ദമ്പതികളുടെയിടയില്‍ മാത്രമേ കാണപ്പെടുവാന്‍ പാടുള്ളുവെന്ന് വിശ്വസിക്കുകയാണെങ്കില്‍ അതിന്റെ അര്‍ഥം നിങ്ങള്‍ ദാമ്പത്യജീവിതം വര്‍ഷങ്ങളായി പരസ്​പര ധാരണയോടെ സംതൃപ്തിയോടെ നിലനിര്‍ത്തി വരുന്നുവെന്നാണ്. പക്വതയാര്‍ന്ന സെക്‌സ് എയ്ജ് ക്വാഷ്യന്റ് നിങ്ങളില്‍ കാണപ്പെടുന്നുവെന്നര്‍ഥം. ചെറുപ്പകാലം മുതല്‍ പക്വതയാര്‍ന്ന ലൈംഗിക ബന്ധങ്ങള്‍ ഏറ്റെടുക്കുന്നതുവരെയുള്ള തുടര്‍ച്ചയായുള്ള കാലങ്ങളിലെ സെക്‌സ് എയ്ജ് ക്വാഷ്യന്റ് പരിശോധിക്കുകയാണെങ്കില്‍ വളര്‍ച്ചയ്ക്കും പക്വത പ്രാപിക്കുന്നതിനും പൂര്‍ണത കൈവരിക്കുന്നതിനും സാധ്യതകള്‍ കാണപ്പെടുന്നുണ്ട്.
നമ്മുടെ ജനനം മുതല്‍ത്തന്നെ ലൈംഗികത്വം ജീവിതത്തില്‍ അനുഭവപ്പെടുന്നുണ്ട്. ശിശുക്കള്‍ യാതൊരു കളങ്കവുമില്ലാതെതന്നെ അവരുടെ ലൈംഗികാവയവങ്ങളെ തലോടുന്നുണ്ട്. കുറച്ചുകൂടി പ്രായം കൈവന്ന സ്‌കൂള്‍കുട്ടികളായിത്തീരുമ്പോള്‍ അവര്‍ സ്വയംഭോഗത്തിലേര്‍പ്പെട്ടുവെന്നു വരാം. അവരുടെ ലൈംഗിക അവയവങ്ങളെ പരസ്​പരം പരിശോധിച്ച് സംതൃപ്തി നേടിയെന്നും വരാം. ലൈംഗിക കേളികളിലേര്‍പ്പെട്ടുവെന്നും വരാം. പലര്‍ക്കും സാധാരണ ലൈംഗികത്വം പ്രാപിക്കുന്നതിനും ഇവയെല്ലാം കാരണമാകുന്നുണ്ട്. തെറ്റായ ധാരണയും ലൈംഗികമായ അറിവില്ലായ്മയും മാതാപിതാക്കളില്‍നിന്ന് യാതൊരു ആശയവിനിമയവും ലഭിച്ചില്ലെങ്കില്‍പ്പോലും ചിലര്‍ ലൈംഗികമായി സാധാരണത്വം പുലര്‍ത്തുന്നവരാണ്.

പരമ്പരാഗതമായി മറ്റു ജീവികള്‍ക്കു ലഭിക്കുന്നതിലും കൂടുതല്‍ ആവശ്യങ്ങള്‍ മനുഷ്യനു നേടിയെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല മറ്റുള്ള ജീവികളേക്കാള്‍ മുമ്പുതന്നെ ലൈംഗികമായ വളര്‍ച്ച നമുക്ക് കൈവരുന്നുണ്ട്. 50 വര്‍ഷങ്ങള്‍ക്കുമുമ്പ് ഏറ്റവുമധികം ശാരീരികമായ വലിപ്പം 29 വയസ്സാകുമ്പോള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്നാകട്ടെ 19 വയസ്സാകുമ്പോള്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളില്‍ 17 വയസ്സാകുമ്പോഴും ശാരീരികമായ വളര്‍ച്ച പൂര്‍ത്തിയാകുന്നു. പുതിയ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമായതോടെ ചെറുപ്പക്കാര്‍ക്കിടയില്‍ പുതിയ ലൈംഗിക പ്രവണതകള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. ഇവയെല്ലാംതന്നെ പുതിയ സാമൂഹിക മേഖലകള്‍ ചെറുപ്പക്കാര്‍ക്ക് നേടിക്കൊടുക്കുകയാണ് ചെയ്യുന്നത്.

പാശ്ചാത്യ രാജ്യങ്ങളില്‍ വിവാഹത്തിനുമുമ്പുള്ള ലൈംഗിക ജീവിതം വളരെ സാധാരണമാണ്. അടുത്ത കാലത്തായി നടത്തിയ ഗവേഷണങ്ങളില്‍നിന്നും മനസ്സിലാക്കുന്നത് 50 ശതമാനം ആളുകളുടെയും ദാമ്പത്യ ജീവിതത്തില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ വളര്‍ന്നുവന്നതിനു കാരണം മാതാപിതാക്കന്മാര്‍ സെക്‌സിനെക്കുറിച്ച് വളരെ തെറ്റായ രീതിയില്‍ കര്‍ക്കശമായി പെരുമാറിയിരുന്നതുകൊണ്ടാണെന്നാണ്. മാതാപിതാക്കന്മാരെ കുറ്റം പറയുകയെന്നത് സ്വന്തം കുറ്റകൃത്യങ്ങളില്‍നിന്നുള്ള ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറാനുള്ള ചെറുപ്പക്കാരുടെ ശ്രമമാണ്. എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ എന്ന നിലയില്‍ സ്വന്തം പ്രശ്‌നങ്ങള്‍ എന്തെന്ന് കണ്ടുപിടിക്കാനും തെറ്റുകള്‍ തിരുത്താനും പരിഹാരമാര്‍ഗങ്ങള്‍ അറിയുവാനും അവര്‍ പരിശ്രമിക്കേണ്ടതുണ്ട്.

വിവാഹബന്ധത്തിനുമുമ്പുള്ള സംഭോഗം പാശ്ചാത്യ രാജ്യങ്ങളില്‍ പ്രത്യേകിച്ചും വളരെ പ്രധാനമാണ്. പലപ്പോഴും വിവിധ ലൈംഗിക പങ്കാളികളോട് ഒത്തുചേരുന്നതോടെയാണ് ഇതുടലെടുക്കുന്നത്. സ്‌നേഹം, വിവാഹം എന്നിവയെല്ലാം പലരുടെയും മനസ്സിന്റെ സംതൃപ്തിയാണ്. അതിനും ഉപരിയായി ലൈംഗിക പ്രവര്‍ത്തനങ്ങളാണ് അവരുടെ ജീവിതത്തില്‍ പ്രധാനമായി കാണപ്പെടുന്നത്. ലൈംഗികപ്രവര്‍ത്തനങ്ങളിലുള്ള വ്യതിചലനം വളരെയധികം സാധാരണക്കാരില്‍ കാണുന്നുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരുപോലെതന്നെയാണ് കാണുന്നത്. ലൈംഗിക വ്യതിയാനം അധികം കാണപ്പെടുന്നത് കൂടുതല്‍ വിദ്യാഭ്യാസം ലഭിച്ചവരിലും രാഷ്ട്രീയ പ്രവര്‍ത്തകരിലും ഓഫീസില്‍ ജോലിചെയ്യുന്നവരുടെയിടയിലുമാണ്. മതപരമായ കാര്യങ്ങളില്‍ വിശ്വാസമില്ലാത്തവരുടെയിടയിലും ഇത് കാണപ്പെടുന്നുണ്ട്. പല പ്രായത്തിലുമുള്ള ആളുകളില്‍ വിവിധ തരത്തിലുള്ള ലൈംഗിക പ്രതികരണങ്ങളും നിലപാടുകളുമാണ് കാണാന്‍ കഴിയുക.

ഏതു നിലപാട് സ്വീകരിച്ചാലും അവയവങ്ങള്‍, ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച അറിവ് ലൈംഗിക പക്വതയില്‍ പ്രധാനമാണ്. വയസ്സു ചെന്നതുകൊണ്ടു മാത്രം അനുഭവം കൈവരണമെന്നില്ല. പ്രണയനാടകങ്ങളിലഭിനയിച്ച്, ലൈംഗിക റോളുകളിലേര്‍പ്പെട്ട് അധികം ലൈംഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ കൂടുതല്‍ അനുഭവജ്ഞാനം ഉളവാകുവാന്‍ സാധ്യതയുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ യാതൊരു മടിയുംകൂടാതെ ഏര്‍പ്പെടുന്ന ചെറുപ്പക്കാര്‍ മാല്‍സര്യ ബുദ്ധിയോടെ, ന്യൂറോട്ടിക് പ്രതികരണങ്ങളോടെ ലൈംഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതോടെ ലൈംഗിക കാര്യങ്ങളില്‍ പക്വത ഉളവാകുവാന്‍ വിഷമം അനുഭവപ്പെടുന്ന അന്തരീക്ഷത്തിലാണ് ജീവിച്ചുപോരുന്നത്. ലൈംഗിക പങ്കാളിയുമായി പരസ്​പരം തൃപ്തികരമായ ലൈംഗികബന്ധം തുടരുന്നതിനും അനുയോജ്യമായ പങ്കാളിയെ തെരഞ്ഞെടുക്കുന്നതിനും മനസ്സിനും ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കും പക്വത കൈവന്നാല്‍ മാത്രമേ സാധ്യമാവുന്നുള്ളൂ.
സ്വവര്‍ഗതല്‍പ്പരതയും അടുത്ത കാലത്തായി അധികം കാണപ്പെടുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിപ്പോള്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. ആണും പെണ്ണും എന്നപോലെ ജീവിക്കുന്നതിനുപോലും ഈ കൂട്ടര്‍ തയ്യാറാകുന്നതായി കാണാം.

ലൈംഗിക സംഭോഗങ്ങളില്‍ എത്രമാത്രം ഏര്‍പ്പെടുന്നുവെന്നത് സാമൂഹിക പരിതഃസ്ഥിതികള്‍ക്കനുസൃതമായാണ് കാണപ്പെടുന്നത്. അല്ലാതെ അതിനു മറ്റു പ്രത്യേകതകളൊന്നും നിര്‍ണയിക്കേണ്ടതില്ല. ഉദാഹരണമായി ഐസ്‌ലന്റ് പോലെയുള്ള ഒരു ദ്വീപ്‌സമൂഹത്തില്‍ ലൈംഗിക സംഭോഗം വളരെ കുറവാണ്. ആഴ്ചയിലൊരു പ്രാവശ്യം മാത്രമേ അവിടെ അതു കാണപ്പെടുന്നുള്ളുവെന്നതാണ് ഗവേഷകര്‍ പ്രസ്താവിക്കുന്നത്. എന്നാല്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും പാശ്ചാത്യ രാഷ്ട്രങ്ങളിലും ചെറുപ്പക്കാരുടെയിടയില്‍ ഒരു ദിവസം പല പ്രാവശ്യം എന്ന നിരക്കില്‍ അത് കാണപ്പെടുന്നുണ്ട്. സാധാരണയായി ഒരാഴ്ചയില്‍ പത്തോ പന്ത്രണ്ടോ പ്രാവശ്യം എന്ന തോ തില്‍ കാണപ്പെടുന്നുണ്ട്. 40 കളിലെത്തിച്ചേരുമ്പോള്‍ അത് ആഴ്ചയില്‍ മൂ ന്നോ നാലോ പ്രാവശ്യം എന്ന തോതില്‍ കുറഞ്ഞു കാണപ്പെടുന്നു. എന്നാല്‍ ചില ആഫ്രിക്കന്‍ ഗോത്രവര്‍ഗക്കാരില്‍ 60കളില്‍ പോലും ദമ്പതികള്‍ ദിവസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം സംഭോഗത്തിലേര്‍പ്പെടുന്നതായി കാണപ്പെടുന്നതും അടുത്ത കാലത്തായി ഗവേഷകര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

പല തരത്തിലുള്ള സാംസ്‌കാരിക മൂല്യങ്ങളും പശ്ചാത്തലങ്ങളുമാണ് ഈ വ്യത്യാസങ്ങള്‍ക്കു കാരണം. വ്യക്തികള്‍ തമ്മിലുള്ള, വ്യത്യാസങ്ങളുള്ള പ്രത്യേകതയും കാരണമാകാം. ലൈംഗിക പ്രവര്‍ത്തനം 20 മുതല്‍ 60 വയസ്സുവരെയുള്ള പുരുഷന്മാരിലും സ്ത്രീകളിലും ക്രമേണ കുറഞ്ഞുവരുന്നു. പാശ്ചാത്യ രാജ്യങ്ങളിലുള്ള പുരുഷന്മാരില്‍ 20 കളിലുള്ള സംഭോഗം ആഴ്ചയില്‍ നാലോ അഞ്ചോ പ്രാവശ്യം എന്നത് 60 കളിലെത്തുമ്പോള്‍ ആഴ്ചയില്‍ ഒരു പ്രാവശ്യമായി കുറയുന്നു. 20 മുതല്‍ 45 വയസ്സുവരെ പ്രായമുള്ള പുരുഷന്മാരില്‍ ലൈംഗിക പ്രവര്‍ത്തനം സാധാരണമാണ്. 45 മുതല്‍ 60 ശതമാനംവരെയുള്ള ആളുകളിലും ലൈംഗിക പ്രവര്‍ത്തനം അധികമായി കാണപ്പെടുന്നുണ്ട്.

കിന്‍സിയുടെ റിപ്പോര്‍ട്ടില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ലൈംഗിക പ്രതികരണങ്ങള്‍ വിശദമായി വിവരിച്ചിട്ടുണ്ട്. 50 കഴിയുമ്പോള്‍ ലൈംഗിക പ്രവര്‍ത്തനം രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ മാത്രമായിത്തീരുന്നുവെന്നും പഠനത്തില്‍നിന്നും വെളിവാകുന്നുണ്ട്.

എന്നാല്‍ പ്രായം അധികമാകുമ്പോള്‍ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവരികയെന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അന്‍പതുകളില്‍ മിക്കവാറും ഇതു കുറഞ്ഞു വരുന്നുണ്ട്. മിക്ക സ്ത്രീകളിലും അവരുടെ ആര്‍ത്തവ കാലം നിലയ്ക്കുന്നതോടെയും മിക്ക പുരുഷന്മാരിലും അവരുടെ അന്‍പതുകള്‍ പിന്നിടുമ്പോള്‍ ശാരീരിക പരിമിതികള്‍ കണക്കിലെടുക്കുന്നതോടെയും അവരുടെ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു വരികയാണ് ചെയ്യുന്നത്. ലൈംഗിക സംഭോഗത്തില്‍നിന്നും സുഖം കൈവരുന്നത് വളരെ പ്രായാധിക്യമുള്ളവരില്‍പ്പോലും നിര്‍ണയിക്കുവാന്‍ സാധ്യമാണ്. കിന്‍സി റിപ്പോര്‍ട്ടു പ്രകാരം 65 വയസ്സെത്തിയ പുരുഷന്മാരില്‍ 25 ശതമാനം പേരും ലൈംഗിക അപര്യാപ്തത കൈവരിക്കുന്നവരാണ്. 75 വയസ്സാകുമ്പോള്‍ അഞ്ച് ശതമാനം പേരും 80 വയസ്സാകുമ്പോള്‍ 7 ശതമാനം പേരും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇത് ആരോഗ്യത്തിന്റെ കുറവാണോയെന്നും സംശയിക്കപ്പെടുന്നുണ്ട്. മിക്ക പുരുഷന്മാരും 90 വയസ്സിലും ശരിയായ സെക്‌സ് അനുഭവിക്കുന്നവരാണ്. 50 കഴിഞ്ഞാല്‍ അവര്‍ക്ക് ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കാലതാമസം വേണ്ടിവരുന്നുവെന്നുള്ളത് ഒരു പരമാര്‍ഥമാണ്.
എന്നാല്‍ ഇത് എല്ലായ്‌പ്പോഴും നിയമംപോലെ കര്‍ക്കശമായി കാണണമെന്നില്ല. 70 കളിലും 80 കളിലും പുനര്‍വിവാഹം ചെയ്യുന്നവരുണ്ട്. വിവാഹമോചനത്തിനുശേഷമോ ഭാര്യ മരണപ്പെട്ടതിനുശേഷമോ യാതൊരുവിധ ലൈംഗിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാതിരിക്കുന്നവരാകാം ഈ കൂട്ടര്‍. എന്നാല്‍ പുതിയ ലൈംഗിക ബന്ധങ്ങള്‍ ആരോഗ്യകരമായി തോന്നുകയും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു നടത്തുകയും ചെയ്യുന്നവരെയും കാണാം.

പുരുഷന്മാരെക്കാള്‍ കൂടുതല്‍ ലൈംഗികത്വം കാത്തുസൂക്ഷിക്കുവാനും ലൈംഗിക പ്രവര്‍ത്തനം കെട്ടടങ്ങുന്നതുകൊണ്ട് പ്രവര്‍ത്തനം മന്ദഗതിയിലാക്കുവാനും സ്ത്രീകളാണ് ശ്രദ്ധിക്കുന്നത്. ഇരുകൂട്ടരിലും അവരുടെ നാല്പതുകളിലെ പ്രവര്‍ത്തനം ഇതിനനുകൂലമായ വിധത്തിലാണ്. സ്ത്രീകളുടെ ലൈംഗിക അവയവങ്ങള്‍ക്കാണ് പുരുഷന്റെ ലൈംഗിക അവയവത്തെക്കാള്‍ പ്രവര്‍ത്തനക്ഷമത കാലേക്കൂട്ടി നഷ്ടപ്പെടുന്നത്. എന്നാല്‍ സ്ത്രീകളുടെ രതിമൂര്‍ച്ഛ കൈവരുത്തുവാനുള്ള കഴിവ് അവരുടെ ലൈംഗികത്വം കൂടുതല്‍ കാലം നിലനിര്‍ത്തുവാന്‍ കാരണമാകുന്നു. പലപ്പോഴും ചെറുപ്പകാലത്ത് യുവത്വമല്ല നഷ്ടപ്പെടുന്നത് ലൈംഗികത്വമാണ് എന്ന അഭിപ്രായക്കാരുണ്ട്. ഇതിനൊരു ഉദാഹരണം നമുക്കെടുക്കാം. 62 വയസ്സായ ഒരു പുരുഷന്‍ വിവാഹമോചനം ലഭിച്ചതിനുശേഷം പ്രായം കുറവായ മറ്റൊരു സ്ത്രീയുമായി ഒത്തൊരുമിച്ചു ജീവിക്കുകയായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ തനിക്കനുഭവപ്പെട്ട ലൈംഗിക കഴിവില്ലായ്മ അവള്‍ വിവരിക്കുകയുണ്ടായി. ലൈംഗിക സംഭോഗം പുലര്‍ത്തുന്നതു ചിലപ്പോഴൊക്കെ അവളില്‍ അസ്വസ്ഥത ഉളവാക്കിയിരുന്നു. ചെറുപ്പക്കാരനെന്ന നിലയില്‍ അയാള്‍ ലൈംഗിക കേളികളില്‍ വളരെയധികം ഏര്‍പ്പെട്ടിരുന്നു. ഒരു നല്ല കമിതാവെന്ന നിലയില്‍ ലൈംഗിക സംഭോഗമില്ലാതെതന്നെ രതിമൂര്‍ച്ഛ കൈവരുത്തുവാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു. ലൈംഗിക സംഭോഗം ലൈംഗികത്വത്തിന്റെ ഒരു ഭാഗം മാത്രമാണെന്നാണ് അയാളുടെ അഭിപ്രായം. സെക്‌സിനെക്കുറിച്ച് സാമാന്യ വിവരമുള്ള ആര്‍ക്കും സംഭോഗം കൂടാതെ തന്നെ ദീര്‍ഘനേരം ലൈംഗിക കേളികളിലേര്‍പ്പെടാനും രതിമൂര്‍ച്ഛ കൈവരിക്കുവാനും കഴിയുമെന്നും അത് തന്റെ ജീവിതത്തില്‍ കാണപ്പെട്ടിരുന്നുവെന്നും അയാള്‍ വിവരിക്കുകയുണ്ടായി.

കിന്‍സി പല സ്ഥിതിവിവര കണക്കുകളും നമുക്ക് നല്‍കിയിട്ടുണ്ട്. ലൈംഗികപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവര കണക്കുകളാണ് അദ്ദേഹം നമുക്ക് നല്‍കിയിട്ടുള്ളത്. സാധാരണ ലൈംഗിക പ്രവര്‍ത്തനം എന്താണെന്ന് താരതമ്യപ്പെടുത്തുവാന്‍ അത് അവസരം നല്‍കുന്നുമുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ ആര്‍ക്കും മറ്റൊരാളിന്റെ അനുഭവവുമായി താരതമ്യം നടത്തുവാന്‍ സാധ്യമായില്ലെന്നു വന്നേക്കാം. നമ്മുടെ ആഗ്രഹങ്ങളും ആവേശങ്ങളും സ്വഭാവങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്. നമ്മുടേതായ ശീലങ്ങള്‍ മറ്റൊരാളിന്റേതിനോട് തുല്യമല്ല. അയാളുടെ പശ്ചാത്തലം മറ്റൊരാളിന്റേതിനോട് തുല്യമായിരിക്കുകയില്ലെന്നതുതന്നെ കാരണം. മറ്റൊരാള്‍ക്ക് പൂര്‍ണത കൈവരിക്കുവാന്‍ ഉതകുന്ന ഉത്തേജനങ്ങള്‍ നമുക്ക് പൂര്‍ണത കൈവരിക്കുവാന്‍ ഉപകരിച്ചില്ലെന്നു വരാം. അതിനാല്‍ നമ്മുടെ സ്വന്തം പ്രവര്‍ത്തന രീതിയിലൂടെ സായൂജ്യം നേടിയെടുക്കുകയാണാവശ്യം. മറ്റൊരാളെ അന്ധമായി പിന്‍തുടരുകയോ അനുകരിക്കുകയോ മാതൃകയാക്കുകയോ ചെയ്യുന്നത് ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ശരിയായിരിക്കുകയില്ല.

പല പരസ്യങ്ങളിലും സെക്‌സും യുവത്വവും ഒരുപോലെ വ്യാഖ്യാനിക്കപ്പെടുന്നതായി കാണാം. സെക്കന്ററി സെക്‌സ്, ബൈസെക്ഷ്വല്‍ പ്രവര്‍ത്തനം, ലൈംഗികമായ കഴിവുകള്‍ എന്നിവയെല്ലാം ജീവിതത്തില്‍ പരമപ്രധാനമാണെന്നാണ് ഇവര്‍ പ്രതിപാദിക്കുന്നത്. സിനിമകളിലും നോവലുകളിലും മാസികകളിലും വ്യാപകമായി ലൈംഗിക പരസ്യങ്ങള്‍ കാണാം. ഇതിന്റെ ഫലമായി ലൈംഗികമായ ആവശ്യങ്ങളും ആഗ്രഹങ്ങളും സങ്കല്പങ്ങളും മനുഷ്യരില്‍ കടന്നുകൂടുകയും ചെയ്യുന്നു. പല അവസരങ്ങളിലും ജീവിതത്തിന് പ്രവര്‍ത്തനക്ഷമത നല്‍കുന്നത് സ്‌നേഹബന്ധങ്ങളാണ്. ഏകാന്തത വളരെയധികം വിഷമം സൃഷ്ടിക്കുന്നു. പ്രണയജീവിതം കുടുംബജീവിതത്തെ ഫലഭൂയിഷ്ഠമാക്കുമ്പോള്‍ പുതിയ ജീവിതത്തിന് അത് കളമൊരുക്കുകയാണ് ചെയ്യുന്നത്. ജീവിതത്തിന് പ്രസരിപ്പും ഉന്മേഷവും കൈവരുന്നതിന് ദാമ്പത്യജീവിതവും ശരിയായ ലൈംഗികബന്ധങ്ങളും വളരെ ആവശ്യമാണ്.

മാസ്റ്റേര്‍സിന്റെയും ജോണ്‍സന്റെയും അഭിപ്രായത്തില്‍ മനുഷ്യന് ആരോഗ്യം നിലനിര്‍ത്തുന്നതിന് തന്നില്‍ താല്പര്യമുള്ള ഒരു പങ്കാളിയെ അവന് കണ്ടെത്തേണ്ടതുണ്ട്. മാത്രമല്ല, ലൈംഗിക പ്രവര്‍ത്തനങ്ങള്‍ എണ്‍പതുകളിലും അവന് കൈവരിക്കേണ്ടതുണ്ട്. അധികം പ്രായാധിക്യമുള്ളവരിലും ഉന്മേഷപ്രദമായ ഊര്‍ജസ്വലമായ ജീവിതം കൈവരിക്കുന്നതിന് വേണ്ടവിധത്തിലുള്ള ലൈംഗിക ഉത്തേജനവും പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്നു കാണുന്നു.

74 വയസ്സുള്ള ഒരു സ്ത്രീയുടെ ദൃഷ്ടാന്തം നമുക്കെടുക്കാം. അവളുടെ ഭര്‍ത്താവ് ഹൃദ്രോഗബാധമൂലം ലൈംഗിക പ്രവര്‍ത്തനങ്ങളില്‍നിന്നും ഒഴിഞ്ഞു നിന്നു. ലൈംഗിക പ്രവര്‍ത്തനങ്ങള്‍ മൂലം തനിക്ക് മരണം സംഭവിക്കുമോ എന്ന പേടിയാണ് ഇങ്ങനെ ഒഴിഞ്ഞു നില്‍ക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. വളരെ വര്‍ഷങ്ങളോളം അയാള്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ കഴിഞ്ഞു. തന്റെ ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് താന്‍ പെരുമാറാതിരുന്നാല്‍ അയാളുടെ ജീവിതത്തിന് അത് വിഷമം സൃഷ്ടിക്കുമെന്നായിരുന്നു അവളുടെ വിചാരം. ക്രമേണ അവളുടെ യോനീഭിത്തികളില്‍ സ്​പര്‍ശനേന്ദ്രിയങ്ങള്‍ അപ്രത്യക്ഷമായി. അതു തലോടുമ്പോഴോ അമര്‍ത്തുമ്പോഴോ യാതൊരു വിധത്തിലുള്ള വികാരങ്ങളും അവള്‍ക്ക് ഉളവാകുമായിരുന്നില്ല. അതിനുശേഷം വളരെ കരുതലോടെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങളിലാണ് അവള്‍ ഏര്‍പ്പെട്ടത്. ലൈംഗിക കാര്യത്തിലും അതുപോലെയുള്ള മുന്‍കരുതലുകള്‍ അവള്‍ എടുത്തിരുന്നു. വളരെ വര്‍ഷങ്ങളോളം ലൈംഗിക കാര്യങ്ങളില്‍നിന്ന് ഒഴിഞ്ഞുനിന്നു. ഭര്‍ത്താവിന്റെ ആഗ്രഹവും ആരോഗ്യവുമായിരുന്നു അവള്‍ക്ക് പ്രധാനം. അതിനുശേഷം അവര്‍ ഒരു ഉല്ലാസയാത്രയ്ക്കായി പുറപ്പെട്ടു. അവള്‍ വളരെ തിരക്കുള്ള ഒരു സ്ത്രീയായിരുന്നു. പല തരത്തിലുള്ള പ്രവര്‍ ത്തനങ്ങളും അവള്‍ക്ക് സാധ്യമായിരുന്നു. ഈ ഉല്ലാസയാത്രയ്ക്കിടയിലാണ് അവള്‍ക്ക് സ്വന്തം ജീവിതത്തെക്കുറിച്ചാലോചിക്കുവാന്‍ സമയം കിട്ടിയത്. അപ്പോഴാണ് അവള്‍ക്ക് മനസ്സിലായത് ലൈംഗിക ജീവിതത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയശേഷം താനും ഭര്‍ത്താവുമായുള്ള ബന്ധം വളരെ ആത്മാര്‍ഥമായുള്ള ഒന്നായിരുന്നില്ലെന്ന്. പണ്ടത്തെപ്പോലെ അത്ര സൈ്വര തയും നര്‍മബോധവും അവരുടെ ജീവിതത്തില്‍ കണ്ടിരുന്നില്ല. അവളുടെ വിചാരം ഭര്‍ത്താവ് ആവശ്യമില്ലാത്ത മുന്‍കരുതലുകള്‍ക്ക് വിധേയനാകുന്നു എന്നാണ്. അതിനാല്‍ അവള്‍ക്ക് എന്തെന്നില്ലാത്ത അതൃപ്തി ഉളവായിരുന്നുവെന്ന് ആദ്യമായി മനസ്സിലായി.

അതിനുശേഷം അവള്‍ക്ക് തന്റെ യഥാര്‍ഥ മനഃസ്ഥിതി ഭര്‍ത്താവിനെ അറിയിക്കണമെന്നുണ്ടായിരുന്നു. സ്‌നേഹനിധിയായിരുന്നു ഭര്‍ത്താവ്. നിരാശയും അസംതൃപ്തിയും അയാളെ വളരെയധികം കുഴപ്പത്തിലാക്കി. യാത്രയ്ക്കിടയില്‍ അവരുടെ കൂട്ടത്തില്‍ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഭാര്യ ലൈംഗികാഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അയാള്‍ക്ക് നിയന്ത്രിക്കുവാന്‍ സാധ്യമാകാതെ വന്നു. മുന്‍കരുതലുകളെല്ലാം അയാള്‍ കാറ്റത്ത് വലിച്ചെറിഞ്ഞു. ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്തി. അതിനുശേഷം കാര്യമായ അസുഖമൊന്നും അയാള്‍ക്കു കണ്ടില്ല. അതു തുടര്‍ന്നു നടത്തുകയും ചെയ്തു. പിന്നീടുള്ള ജീ വിതം പണ്ടുള്ളതുപോലെ വളര്‍ത്തിക്കൊണ്ടു വരുവാന്‍ അയാള്‍ക്ക് സാധ്യമായി.

മനുഷ്യന്‍ ഒരിക്കലും പ്രായത്തിന്റെ പരിധിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല എന്നൊരു ചൊല്ലുണ്ട്. അത് വളരെ ശരിയാണ്. പല ദമ്പതികള്‍ക്കും പ്രായം ഒരു നിര്‍ണായക ഘട്ടമല്ല. ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഗ്രഹവും മനസ്സിന്റെ പ്രവര്‍ത്തനശേഷിയും മാത്രമാണ് പ്രധാനം.

വിവാഹ ജീവിതത്തിലാണ് ഇത് കാര്യമായി കാണുന്നത്. എന്നാല്‍ വിവാഹത്തിനു പുറമെയുള്ള ബന്ധങ്ങളില്‍ പുരുഷന്‍ പല അവസരങ്ങളിലും പ്രായാധിക്യമായാല്‍പോലും ലൈംഗിക ആവേശം കൂടുതല്‍ കാണിക്കുന്നുണ്ട്. സ്ത്രീകളാകട്ടെ, ഒരു പ്രായം കഴിഞ്ഞാല്‍ പിന്നീട് വലിയ താത്പര്യമില്ലാതെയായിത്തീരുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ വിവാഹമോചനം വളരെ സാധാരണമാണല്ലോ. മധ്യവയസ്സായതിനുശേഷം വിവാഹമോചനം നടത്തിയ ദമ്പതികളുടെ കഥ കണക്കിലെടുക്കാം. വിവാഹമോചനം ലഭിച്ച ഭര്‍ത്താവ് തന്നെക്കാള്‍ 10-ഓ 15-ഓ വയസ്സു കുറവുള്ള ഒരു സ്ത്രീയുമായി പുതിയ സ്‌നേഹബന്ധം വളര്‍ത്തിയെടുക്കുന്നു. എന്നാല്‍ വിവാഹമോചനം ലഭിച്ച സ്ത്രീയാകട്ടെ കുറേ നാള്‍ ഇനിയും ഒന്നും വേണ്ട എന്നുകരുതി സ്വന്തം ജീവിതം ഒറ്റയ്ക്കു നയിക്കുവാനാണ് ശ്രമിക്കുന്നത്. കുറെ സഹിച്ചുകഴിഞ്ഞതിനുശേഷം 15-ഓ 20-ഓ വയസ്സിനു കൂടുതല്‍ പ്രായമുള്ള പുരുഷനുമായി അവള്‍ ബന്ധപ്പെട്ടു എന്നും വരാം.

ചില അവസരങ്ങളില്‍ ചെറുപ്പക്കാരായ പുരുഷന്മാര്‍ പ്രായം കൂടുതലായ സ്ത്രീകളെയാണ് സമീപിക്കുന്നത്. അവര്‍ക്ക് ജീവിതത്തിന് ഒരു ഇണ എന്ന നിലയിലല്ല. തന്റെ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര മാര്‍ഗനിര്‍ദ്ദേശം ലഭിക്കാന്‍ വേണ്ടിയാണ് അവര്‍ അതിനു തുനിയുന്നത്. സ്ത്രീകള്‍ അവരുടെ 30-കളില്‍ എത്തിച്ചേര്‍ന്നാല്‍ മാത്രമേ ലൈംഗികമായ പക്വത പ്രാപിക്കുന്നുള്ളൂ. ഈ ഘട്ടത്തില്‍ പ്രായം സ്ത്രീകളെ പക്വതയിലേക്കു നയിക്കുകയാണ് ചെയ്യുന്നത്. ചെറുപ്പകാലങ്ങളില്‍ അവള്‍ പുരുഷന്റെ അടിമയാണ്. അവന്റെ ഹിതത്തിനൊത്തു പ്രവര്‍ത്തിക്കുവാന്‍ മാത്രമേ അവള്‍ക്കപ്പോള്‍ അറിയുകയുള്ളൂ. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരണമായി പ്രവര്‍ത്തിക്കുവാന്‍ അവള്‍ക്ക് കഴിയുന്നത് 30-കളില്‍ മാത്രമാണ്.

ആരോഗ്യമുള്ള സ്ത്രീകള്‍ക്ക് ലൈംഗികമായ പ്രവര്‍ത്തനങ്ങള്‍ വേണ്ടുവോളം തുടര്‍ന്നു നടത്തുവാന്‍ കഴിയും. കിന്‍സിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുപ്പതുകള്‍ക്ക് ശേഷം ദാമ്പത്യബന്ധത്തിലൂടെയുള്ള സംഭോഗത്തിന്റെ നിരക്ക് കുറവായിട്ടാണ് കാണപ്പെടുന്നത്. 45 മുതല്‍ 50 വയസ്സുവരെയുള്ള പ്രായത്തില്‍ 73 ശതമാനം പേര്‍ മാത്രമേ അതിനു മുമ്പുള്ള നിലവാരത്തില്‍നിന്നും പ്രത്യക്ഷമായി കുറവു പ്രകടിപ്പിച്ചിരുന്നുള്ളൂ. 16 മുതല്‍ 35 വയസ്സുവരെയുള്ള പ്രായത്തില്‍ ഇത് 84 മുതല്‍ 85 ശതമാനംവരെ കാണപ്പെട്ടിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് മധ്യവയസ്സില്‍ രതിമൂര്‍ച്ഛ കൈവരിക്കുവാനുള്ള കഴിവ് അദ്ദേഹം എടുത്തു പറയുന്നുണ്ട്. ആര്‍ത്തവം നിലയ്ക്കുന്നതിനു മുമ്പും അതിനുശേഷവും പല അവസരങ്ങളിലും ഇത് നിര്‍ണായകമായിത്തീരുന്നുണ്ട്. ഹാവ്‌ലോക്ക് എല്ലിസ് അദ്ദേഹത്തിന്റെ പഠനങ്ങളില്‍ പറയുന്നത് എഴുപതുകള്‍ പിന്നിട്ട ഒരു സ്ത്രീയുടെ കഥയാണ്. എഴുപതുകള്‍ക്ക് ശേഷമാണ് അവള്‍ വിവാഹിതയായത്. അവളുടെ അഭിപ്രായത്തില്‍ അഭിലാഷവും സംതൃപ്തിയും ആര്‍ത്തവകാലം നിലയ്ക്കുന്നതിനുമുമ്പുള്ളതുപോലെതന്നെ തുടര്‍ന്നു കാണപ്പെട്ടു എന്നാണ്. മാസ്റ്റേഴ്‌സിന്റേയും ജോണ്‍സന്റേയും അഭിപ്രായത്തില്‍ ആര്‍ത്തവകാലം നിലയ്ക്കുകയെന്നത് ലൈംഗിക ജീവിതത്തിനു പരിസമാപ്തി കുറിക്കുവാന്‍ പ്രായം അതിര്‍വരമ്പ് സൃഷ്ടിക്കുന്നു എന്നാണ്. ആര്‍ത്തവവിരാമഘട്ടത്തിലെ ശാരീരിക മാറ്റങ്ങളല്ല അതിനോടനുബന്ധിച്ചുള്ള മനസ്സിന്റെ ഭയമാണ് പ്രധാന പ്രതിബിംബം സൃഷ്ടിക്കുന്നത് . അകാരണമായ ഭയമാണ് വിഷാദത്തിന് മുഖ്യ കാരണം. ലൈംഗികമായി വ്യക്തി ഉള്ളിലേക്ക് ഒതുങ്ങി നില്‍ക്കുന്നതും അതിന്റെ ഫലമായിട്ടാണ്. പല സ്ത്രീകളും ആര്‍ത്തവകാലം നിലയ്ക്കുമ്പോള്‍ കാര്യമായ വ്യത്യാസം കൈവരാതെതന്നെ സാധാരണ ജീവിതം നയിച്ച് മുന്നേറുന്നതായിട്ടാണ് നമുക്കു കാണുവാന്‍ കഴിയുന്നത്. ഇരുപതുകളിലോ മുപ്പതുകളിലോ നാല്പതുകളുടെ ആദ്യമോ ഇതുളവായി എന്നു വരാം. എന്നാല്‍ അവര്‍ അതിനെക്കുറിച്ച് യാതൊരു വിധത്തിലും ഭയപ്പെടുന്നില്ല എന്നതിനാല്‍ സ്വന്തം ജീവിതം പ്രയാസരഹിതമാക്കിത്തീര്‍ക്കാന്‍ സാധിക്കുന്നു.

സ്ത്രീകളുടെ ആര്‍ത്തവവിരാമംപോലെതന്നെ പുരുഷന്മാര്‍ക്കും ഒരുതരം ക്ലൈമാക്റ്റിറിക് ഘട്ടം അനുഭവപ്പെടുന്നുണ്ട്. അതായത് ജീവിതത്തില്‍ ലൈംഗിക പ്രവര്‍ത്തന രീതികളിലുള്ള മാറ്റം. ആര്‍ത്തവം നിലയ്ക്കുന്നതിന്റെ അത്രമാത്രം മാറ്റം ഇതില്‍ കാണപ്പെടുന്നില്ല. എന്നാല്‍ പുരുഷന്മാരുടെ ഇടയിലുള്ള ക്ലൈമാക്റ്റിറിക് പല ലക്ഷണങ്ങളും ഉളവാക്കുന്നുണ്ട്. ലൈംഗികമായ കഴിവുകള്‍ കുറയുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ദുര്‍ബലമായ ഉദ്ധാരണം, മൂത്രത്തിന്റെ തകരാറ്, ദേഹത്തിലുടനീളം നീരു കെട്ടിക്കിടന്നുണ്ടാകുന്ന അസുഖം, ചൂടുതോന്നല്‍, ഹൃദയഭാഗത്തുള്ള വേദന, ആമാശയപ്പുണ്ണ്, ചൊറിച്ചില്‍, തലവേദന, തലചുറ്റല്‍, വെറുപ്പ്, ക്ഷീണസ്വഭാവം, ഉറക്കമില്ലായ്മ, വിഷാദചിന്ത എന്നിവയെല്ലാം അവരില്‍ കാണാം. ഹോര്‍മോണ്‍ നിലവാരത്തിലുള്ള മാറ്റങ്ങളും ഇതിനു കാരണമാകുന്നുണ്ട്.

സംതൃപ്തമായ ലൈംഗിക ജീവിതം സാധ്യമാകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ലൈംഗിക അവയവങ്ങളെ ചുറ്റിപ്പറ്റിയുള്ള ചിന്ത മനസ്സില്‍നിന്നും ഒഴിവാക്കുകതന്നെ വേണം. കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേക്ക് ലൈംഗിക വികാരം കടത്തിവിടുകയും പുതിയ അനുഭൂതികള്‍ പങ്കിടുകയും വേണം. ചില പുരുഷന്മാര്‍ മധ്യവയസ്സു കഴിയുന്നതോടെ സ്ത്രീകളുടെ അധികമായ രതിമൂര്‍ച്ഛാ കഴിവിനെ ഭയപ്പെട്ടു എന്നു വരാം. ചെറുപ്പകാലം മുതല്‍ക്കുതന്നെ പുരുഷന്മാരാണ് അവരുടെ ലൈംഗികാവയവത്തിന്റെ ഉദ്ധാരണം എന്നിവയില്‍ അഭിമാനം കൊള്ളുന്നത്. അതിനാല്‍ കുറെ വര്‍ഷങ്ങളോളം അവന്‍ സ്ത്രീകളെ അടക്കിവാഴുകയാണ് ചെയ്യുന്നത്. മധ്യവയസ്സു കഴിയുമ്പോള്‍ സ്ത്രീകള്‍ ആധിപത്യം പുലര്‍ത്താന്‍ തുടങ്ങുന്നതോടെയാണ് പുരുഷന്റെ അങ്കലാപ്പ് ആരംഭിക്കുന്നത്.

ലൈംഗികത്വത്തില്‍ പുരുഷനിലും സ്ത്രീയിലും കൈവരുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടതു വളരെ ആവശ്യമാണ്. എന്നാല്‍ മാത്രമേ അകാരണമായ ഭയം മനസ്സില്‍നിന്നും മാറ്റുവാന്‍ നമുക്ക് സാധ്യമാവുകയുള്ളൂ.

സ്വയംഭോഗത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഇന്ന് സാധാരണ ജനങ്ങളുടെ ഇടയില്‍ നിലവിലുണ്ട്. പലപ്പോഴും നര്‍മബോധത്തോടെ സ്വയംഭോഗത്തെക്കുറിച്ച് വിചാരിക്കുന്നവരുണ്ട്. എന്നാല്‍ പല ആളുകളിലും അവരുടെ ചെറുപ്പകാലത്ത് ഈ തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനുശേഷം ക്രമേണ അതില്‍നിന്നും വിമുക്തരായി വന്നതായിട്ടാണ് കാണപ്പെടുന്നത്. പല പഠനങ്ങളും തെളിയിക്കുന്നത് അവരില്‍ വ്യാപകമായ തോതില്‍ ഈ തരം ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ്. 1976-ല്‍ നടത്തിയ ഒരു പഠനത്തില്‍ 1844 സ്ത്രീകളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. അവരില്‍ 82 ശതമാനം പേരും പ്രസ്താവിച്ചത് അവര്‍ക്ക് സ്വയംഭോഗത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്നുവെന്നാണ്. ഈ കൂട്ടരില്‍ത്തന്നെ 86 പേര്‍ മാത്രമേ സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛ കൈവരാതെയിരുന്നതായിരുന്നുള്ളൂ. സ്വയംഭോഗം വളരെ വ്യാപകമായ തോതില്‍ സ്ത്രീകളില്‍ കണ്ടിരുന്നുവെന്ന് ഇതില്‍നിന്നും തെളിയുന്നു. ആണ്‍കുട്ടികള്‍ക്കാകട്ടെ ഇത് കൂടുതല്‍ സ്വീകാര്യമായിരുന്നു. അവരെല്ലാം വളരെ ചെറുപ്പം മുതല്‍തന്നെ ഇതില്‍ ഏര്‍പ്പെട്ടവരാണ്. മൂത്രമൊഴിക്കുമ്പോള്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും അതില്‍നിന്നുളവാകുന്ന ഉത്തേജനം പിന്നീട് ലൈംഗിക കണ്ടീഷനിങ് ആയിത്തീരുകയും ചെയ്തതിന്റെ ഫലമായി സ്വയംഭോഗം ശീലിച്ചുപോന്നതായിരിക്കാം അതിന്റെ കാരണം. പെണ്‍കുട്ടികളില്‍ കുറെയൊക്കെ താമസിച്ചാണ് ഈ ശീലം വളര്‍ന്നുവന്നത്.

സ്വയംഭോഗത്തെക്കുറിച്ച് തെറ്റായ ധാരണകള്‍ വളര്‍ന്നുവന്നതിന്റെ ഫലമായി ചെറുപ്പക്കാര്‍ക്കിടയില്‍ ഇതിനെക്കുറിച്ച് ഒട്ടനവധി ഭയം മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്. അവരില്‍ കുറ്റബോധം വ്യാപകമായ തോതില്‍ കാണപ്പെടുന്നതുമൂലം അപകര്‍ഷതാബോധവും മറ്റ് മാനസിക വൈകല്യങ്ങളുമുളവാകുന്നു. ചെറുപ്പകാലത്തുള്ള ഈ ശീലം അധികമായി കാണപ്പെടുന്നവരില്‍പ്പോലും പ്രായമാകുന്നതോടെ അത് ക്രമേണ കുറഞ്ഞു വരുന്നു. മധ്യവയസ്‌കരിലും പ്രായം ചെന്നവരിലും സ്വയംഭോഗ പ്രവര്‍ത്തനം കുറഞ്ഞുവരികയാണ് ചെയ്യുന്നത്.

എന്നാല്‍ ലൈംഗികപങ്കാളിയില്ലാത്ത ഒറ്റപ്പെട്ട വ്യക്തിക്ക് തന്റെ ലൈംഗിക ഊര്‍ജം റിലീസ് ചെയ്തുകിട്ടേണ്ടത് ഈ വക പ്രവര്‍ത്തനങ്ങളില്‍ക്കൂടിയാണ്. മാത്രമല്ല ഈ പ്രവൃത്തി സ്വയം നിര്‍വൃതി നല്‍കുവാന്‍ കാരണമാകുന്നതോടൊപ്പം ലൈംഗിക ജീവിതത്തില്‍ സ്വയം ഉത്തേജനം ലഭിക്കുന്നതിന്‌വേണ്ടി യുള്ള പ്രക്രിയയുമാണ്. ചെറുപ്പക്കാര്‍ പ്രത്യേകിച്ചും മനസ്സ് സംഭ്രമത്തിനോ സമ്മര്‍ദ്ദത്തിനോ വിധേയമായി നിദ്രയില്ലാതെ വരുന്ന അവസരങ്ങളില്‍ സ്വയംഭോഗത്തിലൂടെ താല്‍ക്കാലിക സ്വസ്ഥത വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതു കാണപ്പെടുന്നുണ്ട്. സ്വന്തം ശരീരത്തെക്കുറിച്ച് പഠിക്കുവാനും ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ പരിശോധിച്ച് സ്വയം സംതൃപ്തി നേടുവാനും ഉള്ള മനസ്സിന്റെ പ്രവര്‍ത്തനമാണ് ഇതില്‍ കാണപ്പെടുന്നത്. പല മധ്യവയസ്‌കര്‍ക്കും സ്വയംഭോഗത്തിലൂടെ മാത്രമേ ഉത്തേജനശക്തി വീണ്ടെടുക്കുവാന്‍ കഴിയുന്നുവെന്നുള്ളതാണ് സത്യം. തങ്ങളുടെ സ്ഥിരമായ ലൈംഗിക രീതിയായി അവര്‍ ഇതിനെ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. പല സ്ത്രീകള്‍ക്കും സംഭോഗസമയത്തു രതിമൂര്‍ച്ഛ വന്നില്ലെങ്കില്‍ സ്വയംഭോഗത്തിലൂടെ അത് നിറവേറ്റാനും അവര്‍ക്ക് സാധിക്കുന്നു. രോഗാവസ്ഥകളില്‍നിന്നും വിമുക്തി നേടിയ സ്ത്രീയോ പുരുഷനോ തങ്ങളുടെ ലൈംഗിക ഉത്തേജനത്തിന് പ്രതിബന്ധങ്ങള്‍ നേരിടുമ്പോള്‍ സ്വയംഭോഗത്തിലേക്കു വ്യതിചലിക്കുന്നതു കാണാം.

ലൈംഗികത്വം എന്നത് ലൈംഗിക അവയവത്�

പങ്കാളികൾ പിരിഞ്ഞു ജീവിക്കുമ്പോൾ? ...

പങ്കാളിയെ പിരിഞ്ഞ് വിദേശത്തു ജോലി ചെയ്യുന്നവരുടെ ദാമ്പത്യ ജീവിതത്തിൽ വളരെയധികം മാനസിക സമ്മർദത്തിനു സാധ്യയുണ്ട്. ചിലർ വിവാഹശേഷം പങ്കാളിയെ ഒപ്പം കൊണ്ടു പോകുമ്പോൾ ഭൂരിപക്ഷം പേർക്കും അതിനുള്ള സാഹചര്യമുണ്ടാകില്ല. വിവാഹത്തിന്റെ ആദ്യദിനങ്ങളിലെ ജീവിതത്തിനു ശേഷം ചിലപ്പോൾ അടുത്ത സമാഗമത്തിന് ഒന്നോ രണ്ടോ വർഷത്തെ കാത്തിരിപ്പുണ്ടാകും. അത്രയും നാൾ ഇരുവരും അനുഭവിക്കുന്നത് വലിയ ഏകാന്തതയാണ്. അവധിക്കുവരുമ്പോൾ അനവധി തിരക്കുകൾ കാരണം പലപ്പോഴും തൃപ്തമായ ലൈംഗിക ജീവിതം ആസ്വദിക്കുവാൻ സാധിക്കണമെന്നില്ല. എല്ലാ തിരക്കുകളും മാറ്റിവെച്ച് ഇരുവരും ലൈംഗിക ജീവിതം ആസ്വദിക്കാൻ തുടങ്ങുമ്പോഴാകും അവധി തീരുന്നത്. പെട്ടെന്നുള്ള വേർപിരിയൽ‍ വിഷാദത്തിനും ഏറെനാൾ ലൈംഗികതയിൽനിന്ന് അകന്നു കഴിയുന്നത് ചിലരുടെ ദാമ്പത്യ ജീവിതത്തെ ബാധിക്കാനും ഇടയുണ്ട്. പങ്കാളികൾ തമ്മിലുള്ള ആശയവിനമയം ദൃഢമാക്കുന്നതിലൂടെ വേർപിരിയിലിന്റെ വിഷാദത്തെ ഒരു പരിധി വരെ മറികടക്കാൻ സാധിക്കും.

പിരിമുറുക്കവും ലൈംഗിക ജീവിതവും

ആധുനികകാലത്ത് എല്ലാ തൊഴിൽ മേഖലകളിലും കടുത്ത മൽസരം നിലനിൽക്കുന്നുണ്ട്. ജോലിയിലെ പിരിമുറക്കം ലൈംഗിക ജീവിതത്തെയും ബാധിക്കാം. മാറുന്ന തൊഴിൽ സംസ്കാരവും സമയക്രമവുമെല്ലാം സ്ത്രീ-പുരുഷ ജീവിത രീതികളെ മാറ്റിമറിച്ചുകഴിഞ്ഞു. ഇരുവരും ജോലി ചെയ്യുന്ന കുടുംബങ്ങളിൽ പുരുഷനെ അപേക്ഷിച്ച് സ്ത്രീകളുടെ അവസ്ഥ പ്രത്യേക പരിഗണന അർഹിക്കുന്നു. അടുക്കളയിൽ ഒരുകൈ സഹായം നൽകാത്ത ഭർത്താവാണെങ്കിൽ സ്ത്രീയുടെ ജീവിതം ദുരിതപൂർണമാകും. അതിരാവിലെ എഴുന്നേറ്റ് വീട്ടുജോലി തീർത്തിട്ടു വേണം സ്ത്രീകൾക്ക് ഒാഫിസിലെത്താൻ. ഒാഫിസ് ജോലി ഉത്തരവാദിത്തത്തോടെ ചെയ്ത ശേഷം വീട്ടിലെത്തിയാലും സ്ത്രീക്കു വിശ്രമത്തിനു സമയം കിട്ടില്ല. വൈകിട്ടത്തെ അടുക്കളപ്പണിയും കുട്ടികളുണ്ടെങ്കിൽ അവരുടെ കാര്യവും നോക്കിക്കഴിഞ്ഞ് കിടക്കാറാകുമ്പോഴേക്കും സമയം പതിനൊന്നാകും. ക്ഷീണിച്ച്, ഉറങ്ങിയാൽ മതിയെന്ന് ആഗ്രഹിക്കുമ്പോഴാണ് ഭർത്താവിന്റെ ലൈംഗികആഗ്രഹം. അതു ഭാര്യയെ വീണ്ടും തളർത്തും. ചിലപ്പോൾ ലൈംഗികബന്ധത്തിനു വഴങ്ങാതിരിക്കാനും സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ പങ്കാളികൾ പരസ്പരം മനസ്സിലാക്കി ലൈംഗികബന്ധത്തിന് അനുയോജ്യമായ സമയം കണ്ടെത്തണം. ഭാര്യ ലൈംഗികബന്ധത്തിനു വഴങ്ങിയില്ലെന്ന കാരണത്താൽ കുടുംബ ജീവിതത്തിൽ പൊട്ടിത്തെറിയുണ്ടാക്കിയ ഭർത്താക്കന്മാരും കുറല്ല. ഒാഫിസിലെ പിരിമുറക്കം ഒാഫിസിൽ ഉപേക്ഷിച്ചു പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കുകയാണ് ദാമ്പത്യജീവിതത്തിന്റെ ഉൗഷ്മളത നിലനിർത്താൻ നല്ലത്.