സെക്‌സിന് അനുയോജ്യ സമയം

എനിക്ക് 30 വയസ്. ഭാര്യയ്ക്ക് 25. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. ഞങ്ങള്‍ വിദേശത്താണ്. ഒട്ടുമിക്ക ദിവസങ്ങളിലും ഞങ്ങള്‍ സെക്‌സിലേര്‍പ്പെടാറുണ്ട്. മിക്കവാറും എട്ടു മണിക്കും പത്തു മണിക്കും ഇടയിലുള്ള സമയത്താണ് ബന്ധപ്പെടുന്നത്. രാവിലെ ജോലിക്കു പോകുന്നതിനുള്ള സൗകര്യത്തിനാണ് ഈ സമയം തെരഞ്ഞെടുത്തത്. പക്ഷേ, ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഈ സമയത്ത് ബന്ധപ്പെടുമ്പോള്‍ വേണ്ടത്ര ലൈംഗിക തൃപ്തി ലഭിക്കുന്നില്ല. സെക്‌സിലേര്‍പ്പെടാന്‍ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
എബി, കാനഡ

ഇരു പങ്കാളികള്‍ക്കും താല്‍പര്യം തോന്നുന്ന സമയമാണ് സെക്‌സിലേര്‍പ്പെടാന്‍ അനുയോജ്യമായ സമയം. എല്ലാ ദിവസവും സെക്‌സിലേര്‍പ്പെടുന്നുണ്ടോ എന്നതല്ല ലൈംഗികജീവിതത്തിന്റ ജയപരാജയങ്ങളെ നിശ്ചയിക്കുന്നത്.
ഓരോ ബന്ധവും എത്രത്തോളം ആഹ്‌ളാദകരമായി രണ്ടുപേര്‍ക്കും അനുഭവപ്പെട്ടു എന്നതാണ് പ്രധാനം. പങ്കാളികള്‍ ഇരുവരും മനസുകൊണ്ട് ഒന്നാകണമെന്ന് ശക്തമായി ആഗ്രഹിക്കുകയും അതിനു ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുമ്പോള്‍ ശരിയായ രീതിയില്‍ ലൈംഗികത ആസ്വദിക്കുവാന്‍ പരസ്പരം സാധിക്കുന്നു.
രണ്ടു പേരുടെയും ഇഷ്ടങ്ങള്‍ തുറന്ന മനസോടെ ചര്‍ച്ചചെയ്യുക. അതിനനുസരിച്ച് ഇണകള്‍ കിടപ്പറയില്‍ പരസ്പരം പ്രതികരിക്കുക.
രതിപൂര്‍വ ലീലകള്‍ക്ക് പ്രാധാന്യം നല്‍കുക. പുതിയ പൊസിഷനുകള്‍ പരസ്പരം പരീക്ഷിക്കുന്നതും ലൈംഗകിത കൂടുതല്‍ ഊഷ്മളമാകാന്‍ സഹായിക്കും.

മനസും ശരീരവും സ്വതന്ത്രമാക്കി വച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുവാന്‍ തികച്ചും അനുയോജ്യ സമയം പലര്‍ക്കും ബ്രാഹ്മമുഹൂര്‍ത്തമാണ്. ഉറക്കത്തില്‍ നിന്ന് ഇടയ്ക്ക് ഉണരുമ്പോള്‍ രണ്ടു പേര്‍ക്കും താല്‍പര്യമാണെങ്കില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം. പക്ഷേ, ദമ്പതികള്‍ക്ക് മനസുകൊണ്ട് തീവ്രമായി പരസ്പരം ആഗ്രഹിക്കുന്ന സമയമാണ് ലൈംഗികത പൂര്‍ണമായി ആസ്വദിക്കുവാന്‍ സാധിക്കുന്ന യഥാര്‍ഥ സമയം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ