മൂത്രം പുറത്തു കളഞ്ഞശേഷം ലൈംഗികബന്ധത്തിലേർപ്പെടുന്ന സ്ത്രീകളിൽ യൂറിനറി ട്രാക്റ്റ് ഇൻഫെക്‌ഷനുള്ള സാധ്യത കൂടുതലാണെന്നു പഠനം. മാത്രമല്ല ഇതു പല തരത്തിലുള്ള ആരോഗ്യ.പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പഠനം മുന്നറിയിപ്പു നൽകുന്നു. ഇതിനെക്കുറിച്ച് പല സ്ത്രീകൾക്കും മിഥ്യാധാരണകളാണുള്ളതെന്ന് ന്യുയോർക്കിൽ നിന്നുള്ള യൂറോളജസിറ്റ് ഡേവിഡ് കൗഫ്മാൻ പറയുന്നു.
പോസ്റ്റ് കോയിറ്റൽ യൂറിനറി ട്രാക്റ്റ് ഇൻഫെക്‌ഷൻ അഥവാ ഹണിമൂൺ സിസ്റ്റൈറ്റിസിന്റെ പ്രധാന കാരണം ലൈംഗികബന്ധത്തിനു മുൻപുള്ള മൂത്രം ഒഴിപ്പ് ആണെന്നും ഇദ്ദേഹം പറയുന്നു.
മൂത്രാശയനാളിയിലേക്ക് പറ്റിപ്പിടിക്കുവാൻ വെൽക്രോ ഹൂക്കുകൾ പോലെ പ്രവർത്തിക്കുന്ന ബാക്ടീരിയകൾക്കു സാധിക്കും. ലൈംഗികബന്ധത്തിനു ശേഷം ടോയ്‍ലറ്റിൽ പോകുന്നത് ഈ ബാക്ടീരിയകൾ പുറത്തു പോകാൻ സഹായിക്കും. മൂത്രാശയനാളിയിലേക്ക് ഇവ കടക്കുന്നതു തടയുകയും ചെയ്യും.
പല സ്ത്രീകളും വിശ്വസിക്കുന്നത് ലൈംഗികബന്ധത്തിനു മുൻപ് യൂറിനേറ്റ് ചെയ്യണമെന്നാണ്. ഇത് യഥാർഥത്തിൽ യൂറിനറി ഇൻഫെക്‌ഷനുള്ള സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ലൈംഗികബന്ധത്തിനു ശേഷം ബാത്റൂമിൽ പോകുമ്പോൾ, സംഭരിച്ചുവച്ചിരിക്കുന്ന കൂടുതൽ മൂത്രം പുറത്തേക്കു കളയാനും ഇതുവഴി ബാക്ടീരിയയെ പൂര്‍ണമായും പുറത്താക്കാനും സാധിക്കും.
ഇതു സംബന്ധിച്ച് പല ഡോക്ടർമാരും പല നിർദേശങ്ങളാണു നൽകാറുള്ളത്. ലൈംഗികബന്ധത്തിനു മുൻപും ശേഷവും യൂറിനേറ്റു ചെയ്യണമെന്നു നിർദേശം നൽകുന്നവരുമുണ്ട്.
@http://www.manoramaonline.com/health/sex/2017/12/26/urination-before-sexual-relation.html

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ