ആദ്യത്തെ ലൈംഗിക ബന്ധത്തിന് മുൻപ് എല്ലാവർക്കും സംഭ്രമം, രോമാഞ്ചം, സന്തോഷം, കുറ്റബോധം, എല്ലാം കൂടി കൂടിക്കലര്‍ന്ന വികാരങ്ങള്‍ അനുഭവപ്പെടാറുണ്ട്. ഇക്കാര്യം നിങ്ങള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളുവാന്‍ സാധിക്കാതെ വന്നാല്‍ അത് നിങ്ങളുടെ മാനസികസ്ഥിതിയെ തന്നെ തകരാറിലാക്കിയേക്കാം. നിങ്ങള്‍ മാനസികവും ശാരീരികവുമായി തയ്യാറല്ലെങ്കില്‍ പുതിയ പങ്കാളി നിങ്ങളെ തൊടുമ്പോള്‍ അത് നിങ്ങളില്‍ അസ്വസ്ഥ ഉണ്ടാക്കാനിടയുണ്ട്.
നിങ്ങളുടെ ശരീരം പങ്കാളിയുടെ തലോടലുകളിലും മറ്റും വേണ്ടവിധത്തില്‍ പ്രതികരിക്കുന്നില്ലെങ്കിൽ പങ്കാളിയിൽ അപകർഷതാബോധം ഉണ്ടാകാനും ഇടയുണ്ട്. അപ്രതീക്ഷിത ഗര്‍ഭധാരണം, കോണ്ടം മൂലമുള്ള അലര്‍ജി എന്നിവയെക്കുറിച്ചൊക്കെ നിങ്ങള്‍ക്ക് ഉത്കണ്ഠകള്‍ ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് പങ്കാളിയോട് തുറന്നുപറയുന്നതാണ് ഉത്തമം. ബന്ധപ്പെടലില്‍ 80 ശതമാനം സമയവും ബാഹ്യകേളികളില്‍ ഏര്‍പ്പെടുകയാണെങ്കില്‍, അത് നിങ്ങളെ പ്രണയത്തിന്‍റെ, അനുഭൂതിയുടെ മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ