? എനിക്ക് 27 വയസ്. അടുത്ത മൂന്നുമാസത്തിനുള്ളില്‍ എന്റെ വിവാഹം നടക്കും. ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. പെണ്‍കുട്ടിയുമായി പരിചയപ്പെട്ട് വരുന്നതേയുള്ളൂ. സെക്‌സില്‍ എനിക്ക് എന്റേതായ കാഴ്ചപ്പാടുണ്ട്. എന്നാല്‍ ഞാനിതുവരെ സ്വയംഭോഗം പോലുള്ള കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കിയിട്ടില്ല. അത് തെറ്റാണെന്നു തന്നെയാണ് എന്റെ വിശ്വാസം. പക്ഷേ, ലൈംഗിക താല്‍പര്യമുണ്ട്. വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയുമായി മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂ എന്ന നിര്‍ബന്ധം എനിക്കുണ്ട്. അതുകൊണ്ട് മറ്റൊരു സ്ത്രീയെ മോശമായ മനസോടെ നോക്കിയിട്ടില്ല. എന്നാല്‍ ലൈംഗിക സംതൃപ്തിയെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ലൈംഗിക സംതൃപ്തി എന്നാല്‍ എന്താണ്? സ്ത്രീയെ ലൈംഗികമായി തൃപ്തിപ്പെടുത്തുന്നത് എങ്ങനെയാണ്? ഞാന്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയെ എനിക്ക് തൃപ്തിപ്പെടുത്താനാവുമോ?
മി. ജി.കെ, കൊച്ചി
ആദ്യമായി താങ്കളുടെ വിവാഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. താങ്കളുടെ കത്തില്‍ നിന്ന് സ്ത്രീയെ തൃപ്തിപ്പെടുത്തുവാന്‍ പറ്റുമോ എന്നുള്ള ഉത്കണ്ഠ വളരെ വ്യക്തമാണ്. 'സ്ത്രീയെ തൃപ്തിപ്പെടുത്തണം, അതിനുവേണ്ടി ഞാന്‍ ഇങ്ങനെയൊക്കെ പെരുമാറണം' എന്നൊക്കെയുള്ള ചിന്തകള്‍ മനസില്‍ വച്ച് ഭാര്യയെ സമീപിക്കാതിരിക്കുകയാണ് വേണ്ടത്. ഇത്തരം ചിന്തകള്‍ മനസില്‍ ഉത്കണ്ഠ ഉളവാക്കുകയും വിപരീത ഫലം നല്‍കുകയുമാണ് ചെയ്യുന്നത്.
രതി, പരസ്പരം സ്ത്രീയ്ക്കും പുരുഷനും സ്വാഭാവികമായി ഉണ്ടാകുന്ന ഒരനുഭൂതിയാണ്. സംഭോഗം എന്നാല്‍ ഇരുപങ്കാളികള്‍ക്കും തുല്യ പങ്കാളിത്തവും തുല്യമായി സംതൃപ്തിക്ക് അവകാശവുമുള്ള ലൈംഗിക ബന്ധമാണ്. ഇണകളുടെ പരസ്പര ധാരണയും വിശ്വാസവുമാണ് ലൈംഗിക ജീവിതത്തിന് അന്ത്യന്താപേക്ഷിതം. രതി എന്നത് തീരാത്ത സ്‌നേഹത്തിന്റെ മനോഹരമായ ചിത്രമാണ്.
ലൈംഗികത ഇരു പങ്കാളികള്‍ക്കും ശരിയായ ആനന്ദാനുഭവമേകുന്ന ഒന്നാവണം. ശാരീരികവും മാനസികവും വൈകാരികമായുമുള്ള കൂടിച്ചേരലാണത്. അതിന് ആദ്യം വേണ്ടത് പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കിയെടുക്കുകയും അവനവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തുറന്ന് പറയുകയുമാണ്.
കിടപ്പറയില്‍ ഇണകള്‍ പരസ്പരം എങ്ങനെ പ്രതികരിക്കുന്നു, എത്രത്തോളം പരസ്പരം ഉത്തേജിപ്പിക്കപ്പെടുന്നു എന്നതാണ് പ്രധാനം. എല്ലാ വിലക്കുകളും അഴിച്ചെറിഞ്ഞ്, എല്ലാ സങ്കോചങ്ങളും ഒഴിവാക്കി തികച്ചും ശാന്തമായ മനസോടെ വേണം സെക്‌സിലേര്‍പ്പെടാന്‍. രതിപൂര്‍വലീലകള്‍ വളരെ പ്രധാനമാണ്. പുരുഷനുമായി സ്ത്രീ ബന്ധപ്പെടുമ്പോള്‍ സ്ത്രീ കൈവരിക്കുന്ന രതിമൂര്‍ച്ഛയെയാണ് 'സ്ത്രീയുടെ ലൈംഗിക സംതൃപ്തി' എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
സ്‌നിഗ്ധമായ ഉത്തേജനങ്ങളേകി, സ്‌നേഹപൂര്‍ണമായി മുന്നേറുകയാണ് രതിമൂര്‍ച്ഛയിലേക്കുള്ള സുഗമമായ വഴി. ലൈംഗിക ബന്ധത്തിലെ തൃപ്തി അളവുകോല്‍കൊണ്ട് അളന്നെടുക്കാനാവില്ല. രണ്ട് വ്യക്തികള്‍ തമ്മിലുള്ളള സന്തോഷവും സംതൃപ്തിയുമാണത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ