എങ്ങനെയാണ് ബന്ധപ്പെടേണ്ടത്?

ഇരുവരും സംഭോഗസന്നദ്ധരായെങ്കില്‍ എങ്ങനെ ബന്ധപ്പെടണമെന്നതാണ് അടുത്ത പ്രശ്നം. ഏത് ലൈംഗിക രീതിയാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് നേരത്തെ ധാരണയുണ്ടാവണം. ഇരുവര്‍ക്കും സുരക്ഷിതമെന്ന് ഉറപ്പുളള രീതിയാണ് ആദ്യം സ്വീകരിക്കേണ്ടത്. സ്വീകരിച്ച രീതി അനുയോജ്യമല്ലെന്ന് ഇടയ്ക്ക് തോന്നിയാല്‍ അത് മാറ്റാനും മടിക്കേണ്ടതില്ല. മിക്കവാറും പേര്‍ ആദ്യ രതിയ്ക്ക് മിഷണറി പൊസിഷനാണ് തിരഞ്ഞെടുക്കുന്നത്. അല്ലെങ്കില്‍ സ്ത്രീ മുകളിലും പുരുഷന്‍ കീഴിലും കിടന്നുളള രീതി.

യോനിയിലേയ്ക്കുളള ആദ്യത്തെ ലിംഗപ്രവേശം തികച്ചും ബുദ്ധിമുട്ടേറിയതായിരിക്കും. വേണ്ടത്ര വഴുവഴുപ്പ് യോനിയിലുണ്ടെങ്കില്‍ പോലും അത് അത്ര എളുപ്പമാകണമെന്നില്ല. ഒന്നോ രണ്ടോ തവണ പ്രവേശനത്തിന് ശ്രമിച്ച് പരാജയപ്പെട്ടാലും നിരാശരാകാന്‍ പാടില്ല. അമിത ബലം പ്രയോഗിച്ച് പെട്ടെന്ന് ലിംഗം യോനിയിലേയ്ക്ക് തളളിക്കയറ്റുന്നത് സ്ത്രീയെ മാനസികമായും ശാരീരികമായും തളര്‍ത്തും.

യോനിയില്‍ മുറിവുണ്ടാവാനും കഠിനമായ വേദനയാള്‍ അവള്‍ പുളയാനും സാധ്യതയുണ്ട്. ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കുന്ന വേദനാനിര്‍ഭരമായ അനുഭവത്തിനു വേണ്ടിയല്ല ഈ കഷ്ടപ്പാടൊക്കെ പെട്ടത് എന്ന് ഓര്‍ക്കണം.

യോനീനാളത്തില്‍ ആവശ്യത്തിന് നനവില്ലെങ്കില്‍ കെവൈ ജെല്ലി പോലുളള ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാവുന്നതാണ്. ബലപ്രയോഗമോ ധൃതിയോ ഇല്ലാതെ സാവധാനം പരിശ്രമിച്ചാല്‍ ലിംഗം യോനിയില്‍ പ്രവേശിക്കും. അപ്പോഴാണ് അത് സുഖകരമായ ഒരനുഭവമാകുന്നത്. അത് സ്ത്രീയ്ക്ക് നല്‍കാനുളള കടമ പുരുഷന്റേത് മാത്രമാണ്.

ലിംഗം യോനിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അടുത്ത ഘട്ടം ലൈംഗിക ചലനങ്ങളാണ്. യോനീ നാളത്തിലൂടെയുളള ഉദ്ധൃത ലിംഗത്തിന്റെ ശക്തിയേറിയ ചലനങ്ങളാണ് രതിമൂര്‍ച്ഛയിലേയ്ക്ക് നയിക്കേണ്ടത്. അരക്കെട്ട് പിന്നിലേയ്ക്ക് വലിയുമ്പോള്‍ ലിംഗം ഏതാണ്ട് മുഴുവനായും യോനിക്ക് പുറത്ത് വരണമെന്ന കാര്യം ശ്രദ്ധിക്കുക. യോനീനാളത്തിന്റെ ആരംഭത്തിലാണ് ലൈംഗിക സംവേദനക്ഷമതയുളള കോശങ്ങള്‍ ഉളളത് എന്നതിനാല്‍ ഉരസല്‍ നടക്കേണ്ടത് ആ ഭാഗത്താണ്.

ലൈംഗിക ചലനങ്ങള്‍ ആയാസരഹിതമാകുമ്പോള്‍ വേഗവും ശക്തിയും കൂട്ടാം. ഇത് ക്രമമായി നിയന്ത്രിക്കാന്‍ പരിശീലനം ആവശ്യമാണ്. ജീവിതത്തിന്റെ തുടര്‍ന്നുളള ഘട്ടങ്ങളിലൂടെ ഈ താളം താനേ കണ്ടെത്തുകയും ചെയ്യും. ആദ്യവേഴ്ചയില്‍ ഇരുവര്‍ക്കും രതിമൂര്‍ച്ഛ ലഭിക്കുമോ എന്ന കാര്യം ഉറപ്പു പറയാനാവില്ല. ആണിന് സ്ഖലനം നടക്കുമെന്നും അതുകൊണ്ടു തന്നെ അവന് രതിമൂര്‍ച്ഛ ലഭിക്കുമെന്നും കരുതാം

യോനി എങ്ങനെ കഴുകി വൃത്തിയാക്കണം വീഡിയോ





സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ

സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്ത്രീ ശരീരത്തിൽ അണുബാധയുണ്ടാകാൻ ഏറ്റവും കൂടതൽ സാധ്യതയുള്ള ഒരു ഭാഗമാണ് വജൈന അഥവാ യോനി. സ്ത്രീകളിൽ ഒട്ടനവധി സംശയങ്ങൾ ഉണ്ടാകാറുണ്ട്, മറ്റുള്ളവരോടോ ഡോക്ടറോടോ ചോദിക്കാൻ പോലും കഴിയാത്തവർ ഉണ്ട്‌. ഇതുകൊണ്ടുതന്നെ യോനിയാരോഗ്യത്തെക്കുറിച്ച് അറിഞ്ഞിരിയ്‌ക്കേണ്ടതും അത്യാവശ്യമാണ്.

യോനി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അണുബാധ ഉണ്ടാകാനും അതുവഴി പല രോഗങ്ങൾ ഉണ്ടാകാനും സാദ്ധ്യതകൾ കൂടുതലാണ്. യോനിയുടെ സ്വാഭാവിക വൃത്തി രീതികളിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ഇത് യോനിയാരോഗ്യത്തെ ബാധിയ്ക്കും. അണുബാധകൾക്ക് സാധ്യതയൊരുക്കും. യോനിയുടെ ആരോഗ്യം കാത്തു സൂക്ഷിയ്ക്കുന്നതിനെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിയ്ക്കൂ.

യോനി കഴുകുമ്പോൾ മുൻപിൽ നിന്നും പുറകിലേയ്ക്കു കഴുകി വൃത്തിയാക്കണം.
മൂത്രമൊഴിച്ചതിനു ശേഷം യോനീഭാഗം കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യം.
ആർത്തവസമയത്ത് നാലു മണിക്കൂർ കൂടുമ്പോഴെങ്കിലും നാപ്കിൻ മാറണം.
ലൈംഗികബന്ധത്തിനു ശേഷം വജൈനൽ ഭാഗം വൃത്തിയായി കഴുകണം. അല്ലെങ്കിൽ അണുബാധകൾ വരാനുള്ള സാധ്യത ഏറെയാണ്. ലൈംഗികബന്ധത്തിനു ശേഷം മൂത്രമൊഴിയ്ക്കാൻ മറക്കരുത്.
ഇളം ചൂടുവെള്ളമുപയോഗിച്ചു വജൈന കഴുകുക. ഇത് വജൈനയുടെ വൃത്തിയ്ക്കു പ്രധാനം അടിവസ്ത്രം ദിവസവും രണ്ടു തവണയെങ്കിലും മാറേണ്ടത് അത്യാവശ്യം. നല്ല പോലെ ഉണങ്ങിയ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിയ്ക്കുക. കോട്ടൻ വസ്ത്രങ്ങളാണ് ഏറ്റവും അഭികാമ്യം.
പൈനാപ്പിൾ ജ്യൂസ്, ക്രാൻബെറി ജ്യൂസ് തുടങ്ങിയവ വജൈനയുടെ ആരോഗ്യത്തിനു നല്ലതാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വെളുത്തുള്ളി കഴിയ്ക്കുന്നത് വജൈനയെ വൃത്തിയാക്കും.
യോനീഭാഗത്ത് സോപ്പു പോലുള്ളവ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇത് യോനിയുടെ സ്വാഭാവിക പിഎച്ച് നശിപ്പിയ്ക്കും ലൈംഗിക ബന്ധത്തിൽ യോനിയിൽ വഴുവഴുപ്പ് കിട്ടാനായി ബേബി ഓയിൽ, വെളിച്ചെണ്ണ, വാസ്ലൈൻ പോലുള്ള ക്രീമുകൾ എന്നിവ ഉപയോഗിക്കുന്നവരുണ്ട്. അവർ അത് ഒഴിവാക്കണം. ഇത്തരം വസ്തുക്കളുടെ ഉപയോഗം മൂലം ലൈംഗികാവയവങ്ങളിൽ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. കേ വൈ ജെല്ലിപോലുള്ളവ ഉപയോഗിക്കാം.

കെഗൽസ്

പ്രസവശേഷം യോനിയുടെ മുറുക്കം നഷ്ടപ്പെടുന്നതു സ്ത്രീകളിൽ ലൈംഗികപ്രശ്‌നങ്ങൾ ഉണ്ടാക്കാം. ചിലരിൽ ജന്മനാ തന്നെ യോനി അയഞ്ഞതായി കാണപ്പെടാറുണ്ട്.

ഇവരിൽ യോനിയുടെ മുറുക്കം വർധിപ്പിച്ചെടുക്കാൻ സഹായിക്കുന്ന തീർത്തും ലളിതമായ വ്യായാമമാണ് കെഗൽസ്. യോനിക്കിരുവശവുമുള്ള പി സി മസിലുകളുടെ ബലത്തിനു ലൈംഗികാനന്ദവുമായി നേരിട്ടു ബന്ധമുണ്ട്. ഈ പേശികൾക്കു ബലമുണ്ടെങ്കിൽ സെക്‌സ് കൂടുതൽ ഊഷ്മളമാകും.

സ്ത്രീകൾ മൂത്ര വിസർജനം നടത്തുമ്പോൾ ഈ മസിലുകളെ ചുരുക്കിക്കൊണ്ടു മൂത്രമൊഴിക്കുക തടയാനാകും. ഈ സമയത്തു ചെയ്യുന്നത് പി സി മസിലുകളെ ചുരുക്കുകയാണ്. ഇതേപോലെ പി സി മസിലുകളെ ചുരുക്കിയും വികസിപ്പിച്ചും അവയ്ക്കു ബലം നൽകാം. ഈ വ്യായാമമാണ് കെഗൽസ് വ്യായാമം.

നിലത്തു കിടന്നു കൊണ്ടു കാലുകൾ മടക്കിവയ്ക്കുക. ശരീരത്തിലെ എല്ലാ മസിലുകളും അയയ്ക്കുക. പൂർണശ്രദ്ധ പി സി മസിലുകളിലേക്കു നൽകുക. മസിലുകൾ ഉള്ളിലേക്കു ചുരുക്കുകയും പുറത്തേക്കു അയയ്ക്കുകയും ചെയ്യുക. കുറഞ്ഞത് 50 തവണയെങ്കിലും ആവർത്തിക്കുക.

ലൈംഗികാവയവങ്ങളിലേക്കു രക്തയോട്ടം വർധിപ്പിക്കാനായി യോഗയിലെ ഭുജംഗാസനം, കന്ദരാസനം, ധനുരാസനം എന്നിവ ദിവസേന ചെയ്യുന്നതു നല്ലതാണ്.

ലൈംഗികതയിൽ സമയത്തിനുള്ള പ്രാധാന്യം

ദാമ്പത്യത്തിൽ ലൈംഗികതയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. അശാസ്ത്രീയമായ ലൈംഗിക അറിവുകളും തെറ്റിദ്ധാരണയും പലപ്പോഴും ദാമ്പത്യത്തിന്റെ താളം തെറ്റിക്കാനിടയുണ്ട്. ആഗ്രഹിക്കുന്ന പോലെയൊരു ലൈംഗികജീവിതം ലഭിക്കുന്നില്ലെന്നാണ് പലരുടെയും പൊതുവായുള്ള പരാതി. ലൈംഗിക ജീവിതത്തിലെ താളപ്പിഴകളുടെ യഥാർഥ കാരണം കണ്ടെത്താൻ ശ്രമിക്കാതെ പങ്കാളികൾ തമ്മിൽ പരസ്പരം കുറ്റപ്പെടുത്തുന്നത് ദാമ്പത്യജീവിതത്തിന്റെ ഊഷ്മളത കെടുത്തും. സംതൃപ്തിയില്ലാത്ത ലൈംഗിക ജീവിത്തിനു കുറ്റം പറയേണ്ടത് നിങ്ങളുടെ പങ്കാളിയെയല്ല മറിച്ചു സമയത്തെയാണെന്ന്  ഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജിയിൽ നടത്തിയ പഠനം പറയുന്നു. സ്ത്രീയുടെയും പുരുഷന്റെയും സെക്സ് ഡ്രൈവ് അല്ലെങ്കില്‍ ലൈംഗികതാൽപര്യങ്ങള്‍ ഉണരുന്ന സമയത്തിന്റെ വ്യത്യാസം തന്നെയാണ് മിക്കപ്പോഴും പലരുടെയും ലൈംഗിക ജീവിതത്തിന്റെ രസം കെടുത്തുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
 
സ്ത്രീകള്‍ക്ക് ലൈംഗികതാൽപര്യം ഉണരുന്ന സമയം മിക്കപ്പോഴും വൈകുന്നേരങ്ങളിലാണ്. എന്നാല്‍ പുരുഷന് അത് രാവിലെകളിലും. വൈകുന്നേരങ്ങള്‍ ജോലിത്തിരക്കുകളില്‍ നിന്നൊഴിഞ്ഞു സ്വസ്ഥമായിരിക്കാനാണ് എപ്പോഴും പുരുഷന്‍ ആഗ്രഹിക്കുന്നത്. ദിവസം മുഴുവനുള്ള ജോലിത്തിരക്കുകള്‍ അവരെ വൈകുന്നേരങ്ങളില്‍ ക്ഷീണിതരാക്കും.
മിക്കദമ്പതികളും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കിടക്കുന്ന സമയത്താണ്. അതായതു ഒന്‍പതുമണിക്കു ശേഷം. എന്നാല്‍ മനഃശാസ്ത്രവിദഗ്ധര്‍ പറയുന്നത് വെറുമൊരു പ്രക്രിയ എന്നതില്‍ നിന്നും മനസ്സിനും ശരീരത്തിനും ഒരേപോലെ അനുഭൂതി ലഭിക്കണമെങ്കില്‍ അത് പൂര്‍ണമായും അനുഭവിക്കണം. എന്നാല്‍ ഉറങ്ങും മുന്‍പുള്ള സെക്സ് നല്ലയുറക്കം നല്‍കുമെന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക്‌ രണ്ടഭിപ്രായമില്ല. എന്നാല്‍ രാവിലെയുള്ള സെക്സ് നല്ല ഉന്മേഷം നല്‍കുമെന്നുതന്നെ ഗവേഷകര്‍ പറയുന്നു. നല്ല ഉറക്കത്തിന് ശേഷമുള്ള സെക്സ് ദമ്പതികള്‍ക്ക് നല്ലൊരു അനുഭൂതിയാകും. എന്നാല്‍ എല്ലാവർക്കും ഇത് വര്‍ക്ക്‌ ഔട്ട്‌ ആകണമെന്നുമില്ല. സമയമറിഞ്ഞു ചെയ്‌താല്‍ സെക്സ് മികച്ച അനുഭൂതി നല്‍കുകതന്നെ ചെയ്യും.

ഒാറൽ സെക്സ്; സ്ത്രീകൾക്കുണ്ടാകുന്ന ചില മാറ്റങ്ങൾ

സാധാരണ സെക്സിനെപ്പോലെ തന്നെ സ്ത്രീ പുരുഷന്മാര്‍ക്ക് ലൈംഗിക സംതൃപ്തി നല്‍കുന്ന ഒന്നാണ് ഓറല്‍ സെക്സും. നല്ല രീതിയില്‍, അതായത് കൃത്യമായ വൃത്തിയും ആരോഗ്യവും പാലിച്ചാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ് ഒാറൽ സെക്സ്. ഓറല്‍ സെക്സ് പുരുഷനും സ്ത്രീയ്ക്കും പൊതുവായി നല്‍കുന്ന ചില ആരോഗ്യ ഗുണങ്ങളുണ്ട്. എക്സിമ, അലർജി, പൊണ്ണത്തടി ഇവയെ എല്ലാം സുഖപ്പെടുത്താൻ ഒാറൽ സെക്സ് ​സഹായിക്കും.

ഗര്‍ഭകാലത്ത് സാധാരണ സെക്സില്‍ ഏര്‍പ്പെടാന്‍ ബുദ്ധിമുട്ടെങ്കില്‍ ഇതിനുളള വഴിയാണ് ഓറല്‍ സെക്സ്. ഇത് ഗര്‍ഭകാലത്ത് ശരീര വേദനയും സ്ട്രെസുമെല്ലാം കുറയ്ക്കാന്‍ നല്ലതാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിനു സഹായിക്കുന്നത്. ഗര്‍ഭകാലത്തു സ്ത്രീകളിലുണ്ടാകുന്ന മനംപിരട്ടല്‍, ഛര്‍ദി എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഓറല്‍ സെക്സെന്നാണ് പറയുന്നത്. സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓറല്‍ സെക്സ്. സാധാരണ സെക്സ് പോലെത്തന്നെ ഓര്‍ഗാസസമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍, കെമിക്കല്‍ വ്യത്യാസങ്ങളാണ് ഇതിനു സഹായിക്കുന്നത്.

ശരീര വേദനകളില്‍ നിന്നും മോചനം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഓറല്‍ സെക്സ്. സാധാരണ സെക്സിനെപ്പോലെ നല്ലൊരു പെയിന്‍ കില്ലര്‍ ഗുണമാണ് ഇതു നല്‍കുന്നത്. തലച്ചോറില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളാണ് ഇതിനു കാരണമായി പറയുന്നതും.ഇതു കാരണം പുറപ്പെടുന്ന ഹോര്‍മോണുകള്‍ ഇത്തരം അസ്വസ്ഥതകള്‍ മാറ്റുന്നു. ബിപി കുറയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഓറല്‍ സെക്സ് സഹായിക്കുന്നുണ്ട്.

നിങ്ങള്‍ക്ക് എത്ര തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം? അറിഞ്ഞിരിക്കേണ്ടതെല്ലാം

ആരോഗ്യപരമായ ലൈംഗിക ബന്ധം ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. പലതരത്തിലുള്ള രോഗങ്ങളെ ഇല്ലാതാക്കുന്നതിനും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതുവഴി സഹായകമാകുന്നു.
സ്ത്രീകളിലെ ബ്രെസ്ര്‌റ് ക്യാന്‍സര്‍, പുരുഷന്‍മാരിലെ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യതകള്‍ കുറയ്ക്കാന്‍ ആരോഗ്യകരമായ സെക്‌സിലേര്‍പ്പെടുന്നതുവഴി സാധിക്കുന്നു. അതുകുടാതെ വിഷാദരോഗം, ഡിപ്രഷന്‍ എന്നിവ കുറച്ച് മാനസികാരോഗ്യം പ്രദാനം ചെയ്യാനും സെക്‌സ് സഹായിക്കുന്നുണ്ട്.
പ്രായപൂര്‍ത്തിയായ ഒരാള്‍ വര്‍ഷത്തില്‍ മിനിമം 54 തവണയെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ആരോഗ്യപ്രദമാണെന്നാണ് സാന്റിയാഗോ യൂണിവേഴ്‌സിറ്റി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

 ഒരു വീട്ടില്‍ കഴിയുന്ന ദമ്പതികള്‍ വര്‍ഷത്തില്‍ 51 തവണയെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഇരുവരുടെയും ലൈംഗികാരോഗ്യത്തെയും മാനസിക പിരിമുറുക്കവും കുറയ്ക്കുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇൗ കണക്കുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ദമ്പതികളുടെ തൃപ്തിക്കനുസരിച്ചാണ് സെക്‌സിലേര്‍പ്പെടുന്നതില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതെന്നും പഠനത്തില്‍ പറയുന്നു.
അതേസമയം ആഴ്ചയില്‍ ഒരു ദിവസം സെക്‌സിലേര്‍പ്പെടുന്നത് മാനസിക സന്തോഷം വര്‍ധിപ്പിക്കുന്നതും ആരോഗ്യപ്രദവുമാണെന്നും ജേണല്‍ ഓഫ് സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സാണിലിറ്റി സയന്‍സ് നടത്തിയ ഗവേഷണത്തില്‍ പറയുന്നു.

ആദ്യ ലൈംഗിക ബന്ധം ആസ്വാദ്യകരമാക്കാം

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്‌ മുമ്പ്‌ കുളിക്കുന്നത് നല്ലതാണ്‌. ചെറു ചൂടു വെള്ളത്തില്‍ കുളിക്കുന്നത്‌ ഉത്തേജനം നല്‍കുന്നതിന്‌ പുറമെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാകാനും ഉന്മേഷം തോന്നാനും സഹായിക്കും.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്‌ സുരക്ഷയ്‌ക്കാണ്‌. അനാവശ്യമായ ഗര്‍ഭധാരാണം ഒഴിവാക്കും ലൈംഗികമായി പകരുന്ന രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനും ഇതാവശ്യമാണ്‌. കോണ്ടം, ഡയഫ്രം,ഗര്‍ഭ നിരോധന ഗുളികകള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.

നമ്മുടെ നാട്ടിൽ സ്‌ത്രീകളുടെ കന്യകാത്വത്തിന്‌ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്‌. അതിനാല്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവത്തിലൂടെ കന്യകയാണോ എന്ന്‌ തിരിച്ചറിയാന്‍ കഴിയുമെന്നാണ്‌ പലരും കരുതുന്നത്‌. എന്നാല്‍ ഇത് തികച്ചും അബദ്ധമായ ധാരണയാണ്
പല കാര്യങ്ങളാലും ഇത്‌ വളരെ വേഗം പൊട്ടാം. കൂടാതെ ചില സ്‌ത്രീകളില്‍ ജന്മനാ ഇവ കാണപ്പെടുകയില്ല. ഓടുക, ചാടുക, സൈക്കിള്‍ സവാരി, നീന്തല്‍, വ്യയാമം, തുടങ്ങി സാധാരണ ചെയ്യുന്ന കാരണങ്ങളാല്‍ ഇത് നേരത്തെ പൊട്ടിപ്പോയിട്ടുണ്ടാകും. അതിനാല്‍ രക്തം കാണലും കന്യകാത്വവും തമ്മില്‍ ബന്ധപ്പെടുത്തരുത്‌.

ആദ്യമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ മനസിക സമ്മര്‍ദ്ദം വളരെ വലുതായിരിക്കും.
ലൈംഗിക ബന്ധം രസകരവും ആസ്വാദ്യവുമാണ്‌. എന്നാല്‍ അത് നിര്‍ബന്ധിച്ചും ബലം പിടിച്ചും ചെയ്യേണ്ട ഒന്നല്ല എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക.

ബാഹ്യ കേളി ലൈംഗികമായി ബന്ധപ്പെടുന്നത്‌ പോലെ തന്നെ പ്രാധാന്യമുള്ളതാണ്‌. ഇവ ലൈംഗികതയേപ്പറ്റിയുള്ള ഭയം ഒഴിയാന്‍ പങ്കാളിയെ സഹായിക്കും.

ഇരുവരും ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനാൽ എല്ലാ കാര്യങ്ങളും പൂര്‍ണമായിരിക്കണമെന്നില്ല മറിച്ച്‌ പല പോരായ്മകളും ഉണ്ടായേക്കാം. ഇത്‌ മോശമാണന്ന്‌ കരതുകയോ വേവലാതി പെടുകയോ വേണ്ട.

പ്രകടനത്തെ കുറിച്ച്‌ ആശങ്കപ്പെടാതിരിക്കുക. ഒരു ഘട്ടത്തിലും ധൃതി കാണിക്കരുത്‌. സ്വാഭാവികമായി തന്നെ എല്ലാംസംഭവിക്കാന്‍ അനുവദിക്കുക.

ചിലരില്‍ ആദ്യമായുണ്ടാകുന്ന ബന്ധപ്പെടല്‍ വേദനാജനകമായിരിക്കും എന്നതു മറക്കണ്ട.

തന്റെ ആദ്യ സംഭോഗം ഏറെ നേരം നീണ്ടുനില്‍ക്കണമെന്ന് പല പുരുഷന്മാരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ആദ്യാനുഭൂതിയുടെ വികാര വിസ്ഫോടനം മിക്കപ്പോഴും വളരെ പെട്ടന്ന് ഉണ്ടായേക്കാം.
ചിലപ്പോള്‍ ഉദ്ധാരണം തന്നെ നടന്നില്ലെന്നും വരാം.

ആദ്യത്തെ ലൈംഗിക വേഴ്ചക്കു ശേഷം എന്താകും തോന്നുക എന്നത് പലരുടെയും സംശയമാണ്
ചിലരില്‍ ആഹ്ലാദവും മറ്റു ചിലരില്‍ വേദനയും എന്നതാണ് ഇത്തരക്കാര്‍ക്കുള്ള മറുപടി.

കക്ഷങ്ങളെ സുന്ദരമാക്കാൻ ചില ടിപ്സ്

 
കക്ഷങ്ങളെ സുന്ദരമാക്കാൻ നാല് ടിപ്സ്

സ്ലീവില്ലാത്ത ടോപ്പുകൾ ഇപ്പോൾ ട്രെന്‍റാവുകയാണ്. എന്നാൽ അവ ധരിക്കാൻ നിങ്ങളെ പിന്തിരിപ്പിക്കുന്നത് കക്ഷങ്ങൾ അഥവാ അണ്ടർ ആംസിനെ കുറിച്ചുള്ള ആകുലതയാണോ. കക്ഷങ്ങളെ സുന്ദരമാക്കിയാൽ സ്ലീവ് ഇല്ലാത്ത ടോപ്പുകൾ ധരിക്കാനുള്ള ആത്മവിശ്വസം കൈവരും. അണ്ടർ ആംസ് മനോഹരവും മൃദുലവുമാക്കാൻ ചില മാർഗങ്ങൾ കണ്ട് നോക്കൂ...

ജലീകരണം

ഷേവിങ്ങിന് മുമ്പും മറ്റും കക്ഷങ്ങളെ ഹൈഡ്രേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. മോയിസ്റ്ററൈസിങ് ക്രീമോ വെളിച്ചെണ്ണയോ ഇതിനായി ഉപയോഗിക്കാം. രാത്രി കിടക്കുന്നതിന് മുൻപ് വെളിച്ചെണ്ണ പുരട്ടുന്നതും കക്ഷങ്ങളിലെ കറുപ്പ് നിറം അകറ്റാൻ സഹായിക്കും.

സ്പ്രേ നേരിട്ട് ഉപയോഗിക്കരുത്

ഷേവിങ്ങിനോ വാക്സിങ്ങിനോ ഉടനെ തന്നെ സ്പ്രേ ഉപയോഗിക്കുന്നത് അലർജിക്ക് കാരണമാകും. ശരീരത്തിൽ സ്പ്രേ അടിക്കുന്നതിനേക്കാൾ വസ്ത്രങ്ങളിൽ അടിക്കുന്നതാണ് ഉത്തമം.

ശരിയായ ദിശയിലുള്ള ഷേവിങ്

ശരീരത്തിലെ ഏറ്റവും സെൻസിറ്റീവ് ആയ ഭാഗമാണ് കക്ഷം. അതിനാൽ കൂടുതൽ ശ്രദ്ധ കൊടുത്തു വേണം ഷേവ് ചെയ്യാൻ. രോമം വളരുന്ന ദിശയിൽ തന്നെയാണ് ഷേവ് ചെയ്യേണ്ടത്. അതിന് എതിർ ദിശയിൽ ഷേവ് ചെയ്യുന്നത് രോമ വളർച്ച കൂടാൻ കാരണമാകും.

ഷേവിങ് ക്രീം

എത്ര തിരക്കിലാണെങ്കിലും ഡ്രൈ ഷേവ്(ക്രീം ഉപയോഗിക്കാത്ത ഷേവിങ്) ഒരിക്കലും ചെയ്യരുത്. ഷേവിങ് ക്രീം ഉപയോഗിക്കുന്നതിലൂടെ രോമങ്ങൾ കൂടുതൽ മൃദുലമാകുകയും ഷേവിങ് സുഗമമാക്കുകയും ചെയ്യുന്നു. നല്ല ഷേവിങ് ക്രീമുകൾ ഉപയോഗിച്ചില്ലെങ്കിൽ അത് ചൊറിച്ചിലിന് ഇടയാക്കാൻ സാധ്യതയുണ്ട്.

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന 4 കാമസൂത്ര സെക്സ് പൊസിഷനുകള്‍

വാത്സ്യായനന്‍റെ കാമസൂത്രയില്‍ 64 സെക്സ് പൊസിഷനുകളെ കുറിച്ചാണ് പറയുന്നത്. പങ്കാളിയ്ക് കൂടി താല്പര്യം ജനിപ്പിക്കുന്ന രീതിയിൽ ആയിരിക്കണം സംഭോഗം എന്നാണ് പറയുക. കൂടാതെ വ്യത്യസ്ത ശരീര പ്രകൃതിയുള്ളവര്‍ അതിനനുസരിച്ചുള്ള പൊസിഷനുകള്‍ സ്വീകരിക്കുകയാണ് അഭികാമ്യം. കാമസൂത്രത്തില്‍ പ്രതിപാദിക്കുന്ന സെക്സ് പൊസിഷനുകളില്‍ 4 എണ്ണത്തെ കുറിച്ചു പറയാം . സ്ത്രീകള്‍ക്ക് താത്പര്യമുള്ള പൊസിഷനുകള്‍ കൂടിയാണിത്.

ഇണയെ പിന്നില്‍ നിന്ന് ബന്ധപ്പെടുന്ന രീതിയാണിത്. പരക്കെ ഉപയോഗിക്കപ്പെടുന്ന സെക്സ് പൊസിഷനുകളിൽ ഒന്നാണ് ഡോഗി സ്റ്റൈൽ. സ്ത്രീകൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സെക്സ് പൊസിഷനും എളുപ്പത്തില്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന സെക്സ് പൊസിഷനും കൂടിയാണിത്











മുഖാമുഖം ചരിഞ്ഞുകിടന്നു കൊണ്ടുള്ള സെക്സ് പൊസിഷനാണിത്. സ്ത്രീകള്‍ ഏറെ ആഗ്രഹിക്കുന്ന മറ്റൊരു പൊസിഷനാണ് സ്പൂണ്‍ പൊസിഷന്‍





കൂടുതല്‍ പേരും ഇൗ രീതിയാണ് പിന്തുടരുന്നത്. എപ്പോഴും ഈ പൊസിഷനില്‍ ബന്ധപ്പെടുന്നത് ബോറടിപ്പിക്കുമെങ്കിലും സ്ത്രീകള്‍ക്ക്‌ എന്നും ഇഷ്ടമുള്ള പൊസിഷനുകളിലൊന്നാണിത്.





ലൈംഗിക ബന്ധം; സ്ത്രീ ശരീരത്തിന്റെ മാറ്റങ്ങൾ

ലൈംഗികത ആശ്ചര്യത്തെക്കാളും ഉപരിയായിട്ടുള്ളതാണ്.നിങ്ങൾ അത് അറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ കൂടുതൽ അതിശയപ്പെടും.ലൈംഗികതയിൽ രതിമൂര്ശ്ച ,ഹോർമോണുകളുടെ പ്രസരം തുടങ്ങി ഒട്ടനവധി കാര്യങ്ങളുണ്ട്
 
നിങ്ങൾ ശാരീരികമായി ചെയ്യുന്ന എല്ലാ കാര്യത്തിനും ശരീരത്തിൽ മാറ്റം ഉണ്ടാകാറുണ്ട്.ലൈംഗികതയിലും ഇക്കാര്യത്തിൽ മാറ്റമില്ല.ഇത് നല്ലൊരു വ്യായാമം കൂടിയാണ്.ഹൃദയവേഗത കൂട്ടുന്നു,ശരീരത്തിലെ സ്രവങ്ങൾ ഉത്പാദിപ്പിക്കുന്നു ,ആഗ്രഹം നിറവേറുന്നു ഇതെല്ലാം സംഭവിക്കുന്ന ഒന്നാണ് ലൈംഗികത.
സ്തനങ്ങൾ വലുതാകുന്നു
നിങ്ങൾ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ശരീരത്തിൽ പലയിടത്തും മുറിവ് പറ്റുന്നു.ഇതിൽ വിഷമിക്കേണ്ടതായി ഒന്നുമില്ല.ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ നിങ്ങളുടെ സ്തനങ്ങൾ വലിപ്പം കൂടിയതായി കാണാം.സ്തനവലിപ്പം പ്രായവും കാലഘട്ടവും അനുസരിച്ചു മാറിക്കൊണ്ടിരിക്കും.അപ്പോൾ പുതിയ ബ്രാ തേടാൻ സമയമാകും
നിങ്ങളുടെ മുലക്കണ്ണുകൾ കൂടുതൽ സെൻസിറ്റിവ് ആകും
നിങ്ങളുടെ ശരീരത്തിലെ ഒരു പ്രധാന ഭാഗമാണ് നിപ്പിളുകൾ.യോനിയെപ്പോലെ നിങ്ങൾക്ക് ആവേശം തരുന്ന ഭാഗമാണിത്.ലൈംഗിക സമയത്തു ശരീരത്തിലെ മറ്റു ഭാഗങ്ങളെ പോലെ നിങ്ങളുടെ നിപ്പിളും കൂടുതൽ സ്പന്ദിക്കും.ഒരു ചെറിയ തഴുകൽ മതി നിങ്ങളെ ആവേശം കൊള്ളിക്കാൻ.
സന്തോഷത്തിന്റെ ഹോർമോണുകളാൽ സമ്പന്നമാക്കുന്നു
സെറോടോണിസ്,എൻഡോർഫിൻസ്,ഓക്‌സിടോസിൻ തുടങ്ങിയ സന്തോഷമുള്ള ഹോർമോണുകൾ ലൈംഗിക സമയത്തു ഉത്പാദിപ്പിക്കപ്പെടുന്നു.ലൈംഗിക ബന്ധ സമയത്തും അതിനു ശേഷവും ഇത് നമ്മുടെ ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്നു.ഇത് തലച്ചോറിൽ കടക്കുകയും നമ്മുടെ സമ്മർദ്ദം അകറ്റുകയും കൂടുതൽ സന്തോഷവും സ്നേഹവും ,സുഖവും നമുക്ക് നൽകുന്നു

യോനി വികസിക്കുകയും ചുരുങ്ങുകയും ചെയുന്നു
ലൈംഗിക ബന്ധത്തിന് മുൻപ് നിങ്ങളുടെ അവയവങ്ങൾ പരിചയമില്ലാത്തതും ആക്റ്റീവ് അല്ലാത്തതുമായിരിക്കുന്നു.എന്നാൽ അതിനു ശേഷം ശരീരം കൂടുതൽ സജീവമാകുന്നു.ലൈംഗിക ബന്ധത്തിന് മുൻപും ആ സമയത്തും നിങ്ങളുടെ പങ്കാളിയുടെ ഇടപെടൽ മൂലം നിങ്ങളുടെ ക്ലിറ്റോറിസ് വീർക്കുകയും ഗർഭപാത്രം ഉണരുകയും ചെയ്യുന്നു.എല്ലാ തവണയും നിങ്ങൾ ബന്ധപ്പെടുമ്പോൾ ഇഹ് സംഭവിക്കുന്നു

നിങ്ങളുടെ യോനിയുടെ ഇലാസ്തികത മാറുന്നു
അയഞ്ഞ യോനിയെന്നാൽ കൂടുതൽ തവണ ലൈംഗിക ബന്ധം എന്നർത്ഥമില്ല.നിങ്ങൾ ആദ്യമായി ബന്ധപ്പെടുമ്പോഴും അതിനു ശേഷവും എന്നാണ് അർത്ഥമാക്കുന്നത്.പല പ്രായമായ സ്ത്രീകളും പറയുന്നത് കൂടുതൽ പുരുഷന്മാരൊത്തു ബന്ധപ്പെടുന്നതുകൊണ്ടാണ് യോനി അയയുന്നത് എന്നാണ്.ഇത് തികച്ചും തെറ്റാണ്.പ്രസവം,പ്രായം എന്നീ രണ്ടു ഘടകങ്ങളാണ് യോനി അയയുന്നതിനുള്ള കാരണം
യോനിയിലെ സ്രവങ്ങൾക്ക് മാറ്റം വരുന്നു
ലൈംഗിക ബന്ധത്തിന് മുൻപ് നിങ്ങളുടെ യോനിയിലെ സ്രവം ഒരു പ്രത്യേക തരത്തിലുള്ളത് ആയിരിക്കും.ഇത് യോനിയെ ആരോഗ്യകരമാക്കി നിലനിർത്താനുള്ള രീതിയിൽ ഉള്ളതായിരിക്കും.എന്നാൽ ബന്ധപ്പെട്ടതിനു ശേഷം നിങ്ങളുടെ യോനി സ്രവം ചെറിയ അഴുക്കുള്ളതുപോലെയും ജ്യൂസ് പോലെ ഒഴുകുന്നതും ആയിരിക്കും.ആർത്തവം ,ആരോഗ്യം,ഭക്ഷണം എന്നിവയ്ക്കനുസരിച്ചു യോനി സ്രവത്തിനും ചില മാറ്റങ്ങൾ ഉണ്ടാകും.
നിങ്ങളുടെ ശരീരം കൂടുതൽ ജലാംശം നിലനിർത്തും7
ഇത് എല്ലാവരിലും ശരിയല്ല.ചില സ്ത്രീകളിൽ ആദ്യ ലൈംഗിക ബന്ധത്തിന് ശേഷം ഭാരം കൂടുന്നതായി കാണാറുണ്ട്.നിങ്ങളുടെ സന്തോഷം തരുന്ന ഹോർമോണുകളും പ്രായവും ഇതിനു നല്ലൊരു പങ്ക് വഹിക്കുന്നു
ചിലപ്പോൾ ഭയാനക മൂഡ് വ്യതിയാനങ്ങൾ കാണുന്നു
ലൈംഗിക ബന്ധത്തിന് ശേഷം പെൺകുട്ടി കരയുകയാണെങ്കിൽ അവളോട് സൗമ്യമായി പെരുമാറുക.ചിലപ്പോൾ സെക്സ് വൈകാരികമായി ബാധിക്കുകയും അവർ കൂടുതൽ കരയുകയും മൂഡ് വ്യതിയാനം ഉണ്ടാകുകയും ചെയ്യും

നിങ്ങൾ വർഷങ്ങളോളം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും നിങ്ങളുടെ ശരീരത്തിന്റെ ആകൃതിയും വലിപ്പവും മാറിക്കൊണ്ടേയിരിക്കും.ആരോഗ്യകരമായ ലൈംഗിക ജീവിതമാണെങ്കിൽ വളരെ നന്നായിരിക്കും.നിങ്ങളുടെ ശരീരത്തിലെ മാറ്റങ്ങളെ ഇരുന്നു വിശ്രമിച്ചു ആസ്വദിക്കാൻ കഴിയും.

പുരുഷന്മാര്‍ ഇത് ആഗ്രഹിക്കേണ്ട; സ്വയംഭോഗം സ്‌ത്രീകള്‍ക്ക് കരുത്ത് പകരുന്നത് ഇങ്ങനെ



























ഇന്നത്തെ തലമുറ ലൈംഗികതയോട് കൂടുതല്‍ പൊരുത്തപ്പെട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സെക്‍സ് സംബന്ധമായ അറിവുകള്‍ ശേഖരിക്കാനും പരീക്ഷിക്കാനും വെമ്പല്‍ കൊള്ളുന്ന സമൂഹമാണിത്.

സ്വയംഭോഗവും സ്‌ത്രീ ശരീരത്തെക്കുറിച്ചുള്ള ആകാംക്ഷയുമാണ് യുവാക്കളെ ഹരം കൊള്ളിക്കുന്നത്. എന്നാല്‍ സ്‌ത്രീകളിലും സ്വയംഭോഗം വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് കണക്കുകകള്‍ പറയുന്നത്.

സ്വയംഭോഗം പതിവാക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ എന്ന ആശങ്ക സ്‌ത്രീകളിലുണ്ട്. ശരീരത്തെ ദോഷകരമായി ബാധിക്കാത്ത രീതിയില്‍ സ്വയംഭോഗം ചെയ്യുന്നത് നല്ലതാണ്.

സ്വയംഭോഗം സ്‌ത്രീ ശരീരത്തില്‍ പലവിധ മാറ്റങ്ങള്‍ വരുത്തും. മാനസികവും ശാരീരികവുമായ ഉന്മേഷം പകരുന്നതിനൊപ്പം സെക്‌സ് സംബന്ധമായ ടെന്‍ഷന്‍ അകറ്റി നല്ല ഉറക്കം ലഭിക്കാനുമുള്ള നല്ലൊരു വഴി കൂടിയാണിത്.

യോനീസ്രവം കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് ബാക്ടീരിയകളെ പുറന്തള്ളുകയും ഇതോടെ സെര്‍വിക്കല്‍ കാന്‍‌സറിനുള്ള സാധ്യത ഇല്ലാതാക്കുകയുക് ചെയ്യും. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും പെല്‍വിക് മസിലുകള്‍ക്ക് കരുത്ത് കൈവരുന്നതിനും ഈ ശീലം സഹായിക്കും.

ശരീരവേദന, ഡയബെറ്റിസ് എന്നിവ തടയുന്നതിനൊപ്പം പ്രതിരോധശേഷി വര്‍ദ്ധിക്കാനും സ്വയം‌ഭോഗം സ്‌ത്രീകളെ
സഹായിക്കും. യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുകള്‍ തടയാന്‍ ആരോഗ്യകരമായ രീതിയിലെ സ്വയംഭോഗത്തിന് സാധിക്കും.

ചുണ്ടുകള്‍ തമ്മില്‍ സ്പര്‍ശിക്കുന്നതിന് മുമ്പ് എടുക്കേണ്ട മുന്‍‌കരുതലുകള്‍ !

രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നുവെന്നാണ് കവിവചനം. എന്നാല്‍, വെറുതെ കേറിയങ്ങ് കാമുകിയെ ചുംബിച്ചാല്‍ ചിലപ്പോള്‍ അന്നത്തോടെ ആ ബന്ധം തന്നെ ഇല്ലാതായേക്കും. അതെങ്ങനെയെന്നോ? അതൊക്കെയുണ്ട് ഇഷ്‌ടാ. ചുംബനം എന്നു പറയുന്നത് അത്ര ‘ഈസി’ കാര്യമൊന്നുമല്ല. ചില ചുംബനങ്ങള്‍ കൊടുങ്കാറ്റു പോലെയാണ്, കഴിയുമ്പോള്‍ ചില നാശനഷ്‌ടങ്ങള്‍ ഒക്കെ സ്വാഭാവികം. എന്നാല്‍, ഒരു ഇളംകാറ്റു പോലെ നിര്‍മ്മലവും നിഷ്‌കളങ്കവും സുഖപ്രദവുമായിരിക്കണം ഓരോ ചുംബനങ്ങളും. അതിന് കുറച്ച് തയ്യാറെടുപ്പുകള്‍ ഒക്കെ വേണം. ആദ്യചുംബനം നെറ്റിയിലാണെങ്കിലും പിന്നെയത് ചുണ്ടില്‍ നിന്ന് ചുണ്ടിലേക്ക് കൈമാറുന്ന സ്നേഹസമ്മാനമാണ്. ചുണ്ടുകള്‍ തമ്മില്‍ ഉരസുന്നതിന് മുമ്പ് അല്പം മുന്‍കരുതലുകള്‍ അത്യാവശ്യം തന്നെ. ചുംബനത്തില്‍ പ്രധാന റോള്‍ വഹിക്കുന്നത് വായ തന്നെയാണ്. അതുകൊണ്ട്, ദുര്‍ഗന്ധം വമിക്കുന്ന വായയുമായി കാമുകിയുടെ സമീപത്തേക്ക് പോകരുത്. പല്ല് ഒക്കെ ഒന്നു തേച്ച്, വൃത്തിയാക്കി മൌത്ത് ഫ്രഷ്‌നര്‍ ഒക്കെ ഉപയോഗിച്ച് സുഗന്ധപൂരിതമാക്കാം. ഫസ്റ്റ് ഇംപ്രഷന്‍ ആണ് ബ്രോ ബെസ്റ്റ് ഇംപ്രഷന്‍, സോ മൈന്‍ഡ് ഇറ്റ്. വെറുതെ ആര്‍ത്തിയോടെ ചെന്ന് കെട്ടിപ്പിടിച്ച് ബലാല്‍ക്കാരമായി ഒരുമ്മ കൊടുത്ത് അവസാനിപ്പിക്കരുത്. അതിനൊകെ ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്. ഊര്‍ജ്ജസ്വലതയോടെ വേണം പ്രണയിനിക്ക് അടുത്തെത്താന്‍. അവളുടെ കൊച്ചുവര്‍ത്തമാനങ്ങള്‍ കേട്ട് രസിക്കുകയുമാവാം. നല്ലൊരു കാമുകന്‍ എപ്പോഴും നല്ലൊരു കേള്‍വിക്കാരനും ആയിരിക്കണം. ചുംബിക്കുമ്പോള്‍ കൈകള്‍ കൃത്യമായി ഉപയോഗിക്കുക. കാമുകിക്ക് അസ്വസ്ഥത പടര്‍ത്തുന്ന രീതിയിലായിരിക്കരുത് ഒരു സ്പര്‍ശനവും. ചുംബനം ചുംബനം മാത്രമാണ്. അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ. അതൊരിക്കലും ലൈംഗികതയിലേക്കുള്ള വാതിലാണെന്ന് തെറ്റിദ്ധരിക്കരുത്. കാരണം, ചുംബനത്തെ അതിന്റെ പരിശുദ്ധിയോടെ കാണുമ്പോള്‍ മാത്രമേ ആ ഒരു സുഖം ലഭിക്കുകയുള്ളൂ. പിന്നെ, പേടിച്ചരണ്ട് ആയിരിക്കരുത് ഒരിക്കലും ചുംബനങ്ങള്‍. ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും ആയിരിക്കണം.

പ്രേമത്തിന്റെ രഹസ്യം

സ്ത്രീകളുടെ ലൈംഗികതയെക്കുറിച്ച് പുരുഷന്മാരും പുരുഷന്മാരുടെ ലൈംഗികതയെക്കുറിച്ച് സ്ത്രീകളും അറിഞ്ഞിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
പ്രണയത്തിനു പിന്നില്‍
ഷഡ്പദങ്ങളില്‍ കണ്ടെത്തിയ ഫിറമോണ്‍ എന്ന രാസവസ്തുവിനെ പ്രേമത്തിന്റെ രഹസ്യം അനാവരണം ചെയ്യുന്ന രാസവസ്തുവായി കണക്കാക്കാം. ഫിറമോണിന്റെ സാന്നിധ്യം മനുഷ്യരില്‍ എന്തു മാറ്റം ഉണ്ടാക്കുന്നുവെന്ന് 1998ല്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ നാര്‍ത്താ എം.സി. ക്ലിന്‍േറക്ക് നടത്തിയ പഠനം ശ്രദ്ധേയമായതാണ്. മൂക്കില്‍ സാധാരണ മണം തിരിച്ചറിയുന്ന ഭാഗത്തെ കൂടാതെ വോമിറോ നേസല്‍ എന്ന അവയവമാണ് സ്ത്രീപുരുഷന്മാര്‍ പ്രത്യേക അവസരത്തില്‍ കൂടുതലായി പുറപ്പെടുവിക്കുന്ന ഫിറമോണിനെ മണത്തറിയുന്നത്.

തലച്ചോറിലെ ഹൈപ്പോതലാമസിനെയാണ് ഫിറമോണുകള്‍ ഉത്തേജിപ്പിക്കുന്നത്. സ്ത്രീയുടെ ഹൈപ്പോതലാമസിന് ഉത്തേജനം നല്‍കി ലൈംഗിക താല്‍പര്യം ഉണ്ടാക്കുവാന്‍ പുരുഷന്മാരുടെ ഫിറമോണുകള്‍ക്കും ടെസ്റ്റോസ്റ്റിറോണിനും കഴിയും. പുരുഷന്മാരുടെ ഹൈപ്പോതലാമസ്സിന് ഉത്തേജനം നല്‍കാന്‍ സ്ത്രീ ഉല്‍പാദിപ്പിക്കുന്ന ഫിറമോണുകളും ഈസ്ട്രജനും സാധിക്കും. വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും സാധാരണ അളവില്‍ വിസര്‍ജിക്കുന്ന ഫിറമോണ്‍ മനുഷ്യര്‍ക്ക് മണത്തറിയുവാന്‍ വിഷമമാണ്. എന്നാല്‍ ചിലരുടെ ശരീരം പ്രത്യേക സന്ദര്‍ഭങ്ങളില്‍ വര്‍ധിച്ച അളവില്‍ ഫിറമോണ്‍ ഉല്‍പാദിപ്പിക്കുമ്പോഴാണ് എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ ലൈംഗികപരമായി ആകര്‍ഷിക്കപ്പെടുന്നത്.

സ്വയംഭോഗം
ലൈംഗികപക്വത വെളിപ്പെടുത്തുന്ന ആദ്യത്തെ പ്രക്രിയയായിട്ടുവേണം ഈ സ്വഭാവം വിലയിരുത്തേണ്ടത്. ഭാരതീയ സംസ്‌കാരത്തില്‍ സ്ത്രീകളിലെ സ്വയംഭോഗം അപരാധമായി വിലയിരുത്തിയേക്കാം. ലൈംഗിക പക്വതയാര്‍ജിച്ച അമേരിക്കയില്‍ സ്ത്രീകളില്‍ 80 ശതമാനം സന്ദര്‍ഭോചിതമായി സ്വയംഭോഗ ശീലക്കാരാണത്രേ. ഇതിനു കാരണം അവര്‍ കഴിക്കുന്ന ഹോര്‍മോണ്‍ ഗുളികളാണെന്നും ഒരു സര്‍വേ വെളിപ്പെടുത്തുന്നു. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പോ അതിനു ശേഷമോ സ്വയംഭോഗം ശീലമാക്കിയ പെണ്‍കുട്ടികള്‍ ക്രമേണ ഇതില്‍ വിമുഖരാകുന്നു. പ്രായമുള്ള സ്ത്രീകളാണ് പ്രായം കുറഞ്ഞവരെക്കാളും ഈ ശീലം തുടരുന്നത്. ദിവസത്തില്‍ പലപ്രാവശ്യം സ്വയംഭോഗം നടത്തുന്നവരെ അമേരിക്കയിലെ സര്‍വേയില്‍ കണ്ടെത്താനായിട്ടുണ്ട്. സ്ത്രീപുരുഷ വേഴ്ചയില്‍ അതൃപ്തി കൊണ്ടാണെന്ന് കരുതാന്‍ സാധിച്ചിട്ടില്ലെങ്കിലും അവരുടെതായ ഒരു ലോകം ഒറ്റയ്ക്ക് തിരഞ്ഞെടുക്കുന്നതില്‍ സംതൃപ്തി തേടുന്നു.

ജി സ്‌പോട്ട്ലൈംഗിക വേളയിലോ അതിനു മുമ്പോ 'ജി' സ്‌പോട്ട് അഥവാ പാരായൂറിത്രല്‍ സ്‌പോഞ്ച് എന്ന മര്‍മ്മസ്ഥാനത്തില്‍ ഉത്തേജനം ലഭിക്കുന്നില്ലെങ്കില്‍ പലര്‍ക്കും ലൈംഗികവേഴ്ച അതൃപ്തി തോന്നുന്ന ഒരു പരിപാടിയായി മാറുന്നു. ക്ലിറ്റോറിയല്‍ (കൃസരി) ഉത്തേജനത്തില്‍ അനുഭൂതി കിട്ടുന്നുവെങ്കില്‍ ജി സ്‌പോട്ടിലൂടെയുള്ള ഉത്തേജനം അത്തരക്കാര്‍ക്ക് വേണ്ടതില്ല. വിരല്‍ സ്വയം യോനീനാളത്തിലേക്കു കടത്തി ഉന്തിനില്‍ക്കുന്ന പ്യൂബിക് ബോണ്‍ അല്‍പം ഉളളിലേക്കു വളച്ച് വിരല്‍തുമ്പില്‍ തൊടുന്ന ഭാഗമാണ് 'ജി' സ്‌പോട്ട്. രണ്ടിഞ്ച് ഉള്ളിലായി വയറിന്റെ ദിശയില്‍ യോനിയുടെ മുന്‍ഭിത്തിയുടെ തൊട്ടു പിന്നിലാണ് ഈ പ്രത്യേക 'മര്‍മം' ഉള്ളത്. സ്ത്രീകളുടെ ലൈംഗികാവയവങ്ങളെക്കുറിച്ച് അവരവര്‍ക്ക് വ്യക്തമായ അറിവുണ്ടാകണം. പരിചയത്തിലൂടെ വിജയപ്രാപ്തിയും കാലക്രമേണ ലൈംഗികാസ്വാദനവും നേടിയെടുക്കേണ്ടത് പങ്കാളികളിരുവരുടെയും ഉത്തരവാദിത്വമാണ്.

ലൈംഗികപ്രശ്‌നങ്ങള്‍ലൈംഗികശേഷി കുറയാനുള്ള കാരണങ്ങളില്‍ പ്രധാനം ശാരീരിക, മാനസിക പ്രശ്‌നങ്ങളാണ്. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ജീവിതപ്രാരബ്ധത്തിലുള്ള മാനസികപിരിമുറുക്കം, മദ്യപാനം, ഗര്‍ഭപാത്രപ്രശ്‌നങ്ങള്‍, മൂത്രസംബന്ധമായ രോഗങ്ങള്‍, നടുവേദന, ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ, അനവസരത്തിലും സുരക്ഷിതമല്ലാത്ത സ്ഥലത്തുള്ള സമ്പര്‍ക്കം, ആര്‍ത്തവവിരാമം, രതിമൂര്‍ച്ഛാഹാനി, യോനീനാളത്തിലെ മാംസപേശികളുടെ ശക്തിയായ സങ്കോചം, വരണ്ടിരിക്കല്‍ എന്നിവ ഏതാനും ചില കാരണങ്ങളാണ്.

രതിമൂര്‍ച്ഛയില്ലായ്ക
ലൈംഗികവേഴ്ചയുടെ സംതൃപ്തി രതിമൂര്‍ച്ഛയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ക്ലിറ്റോറിസ് അഥവാ കൃസരി എന്ന അവയവത്തിലെ ഉത്തേജനം വളരെ താല്‍പര്യത്തോടും ശക്തിയായും ഉണ്ടാകുന്നത് രതിമൂര്‍ച്ഛ ഉണ്ടാകാനുള്ള ഘടകമാണ്. ലൈംഗികവേഴ്ചയില്‍ ഇണയുടെ പൂര്‍ണ സഹകരണം, വിശ്വാസം, സ്നേഹം എന്നിവ സംതൃപ്തമായ ലൈംഗികാസ്വാദനം സ്ത്രീകളില്‍ ഉണ്ടാകാന്‍ അത്യന്താപേക്ഷിതമാണ്. ഇത് സ്ത്രീകളുടെ പ്രത്യേകതയാണ്. ലൈംഗികവേഴ്ചയിലെ പുരുഷന്റെ പ്രധാന താല്‍പര്യം ലിംഗയോനി ബന്ധമാണെങ്കില്‍ സ്ത്രീക്ക് ഈ പ്രക്രിയയ്ക്ക് മുമ്പുള്ള ബാഹ്യലീലകളിലൂടെ കിട്ടുന്ന ഉത്തേജനവും പ്രധാനമാണ്.

ഹോമിയോപ്പതി
പ്രത്യേകം പരാമര്‍ശിക്കാവുന്ന ലൈംഗികപ്രശ്‌നങ്ങളില്‍ ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ പ്രയോജനത്തെക്കുറിച്ച് അന്വേഷിക്കാം. ഹോമോ സെക്ഷ്വാലിറ്റി അഥവാ ലെസ്ബിയനിസം എന്ന സ്വവര്‍ഗാനുരാഗം ഒഴിവാക്കാന്‍ പത്തിലേറെ മരുന്നുകളാണ് ഉള്ളത്. മതപരമായ കാരണങ്ങളാല്‍ പുരുഷന്മാരെ വെറുക്കുന്നവര്‍ക്ക് രണ്ടു മരുന്നും ലൈംഗികബന്ധം വെറുക്കുന്ന സ്ത്രീകളില്‍ 68 മരുന്നുകളും കുറയുന്നവരില്‍ 129 മരുന്നുകളും അമിതാസക്തി മാറ്റാന്‍ (നിംഫോമാനിയ) 48 മരുന്നുകളും വര്‍ദ്ധിച്ച താല്‍പര്യത്തില്‍ 114 മരുന്നുകളും കഠിനമായ വരള്‍ച്ച യോനിയില്‍ ഉണ്ടാവുകയാണെങ്കില്‍ 12 മരുന്നുകളും ശക്തിയായ ഇറുക്കം യോനിയില്‍ ഉണ്ടാകുമ്പോള്‍ 6 മരുന്നുകളും വജൈനിസ്മസ് എന്ന യോനീമുറുക്കം മാറാന്‍ 45 മരുന്നുകളും കഠിനമായ വേദനയോടു കൂടിയ സാഹചര്യത്തിന്റെ ചികിത്സയ്ക്കായി 31 മരുന്നുകളും സ്വയംഭോഗം നടത്താന്‍ അമിതമായ പ്രചോദനം ഉള്ളവര്‍ക്കു നല്‍കാനായി 40 മരുന്നുകളും രതിമൂര്‍ച്ഛയ്ക്ക് താമസം ഉണ്ടാവുക, പെട്ടെന്ന് ഉണ്ടാവുക, നിയന്ത്രണം ഇല്ലാതെ ഉണ്ടാവുക എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 11 മരുന്നുകളും ഹോമിയോപ്പതിയില്‍ നിര്‍ദ്ദേശിക്കുന്നു.

ഓരോ മരുന്നിന്റെയും ഗുണപ്രാപ്തി പരിശോധിക്കുന്നത് ആരോഗ്യമുള്ളവരില്‍ മാത്രമാണ്. ആരോഗ്യമുള്ളവരില്‍ വര്‍ദ്ധിച്ച അളവില്‍ രോഗമുണ്ടാക്കാനുള്ള കഴിവുള്ള മരുന്നുകള്‍ക്ക് മാത്രമേ വളരെ ശ്രദ്ധാപൂര്‍വ്വം ക്രമീകരിച്ച അളവില്‍ നല്‍കുമ്പോള്‍ രോഗശമനം സാധ്യമാവുകയുള്ളു എന്ന തത്ത്വമാണ് ഹോമിയോപ്പതിക്കുള്ളത്. അനവധി മരുന്നുകള്‍ നിര്‍ദ്ദേശിച്ചതില്‍ രോഗിയുടെ രോഗം വ്യക്തിഗതി, മാനസികപ്രശ്‌നങ്ങള്‍, ഭക്ഷണപാനീയങ്ങള്‍, കാലാവസ്ഥ, ചുറ്റുപാടുകള്‍ എന്നിവയോടുള്ള ഇഷ്ടങ്ങളും വെറുപ്പുകളും പഠനവിധേയമാക്കി ഏതെല്ലാം സാഹചര്യങ്ങളില്‍ രോഗമുണ്ടാകുന്നു എന്നെല്ലാം കണക്കിലെടുത്ത് കൃത്യമായ പൊട്ടന്‍സിയില്‍ മരുന്നു നല്‍കി രോഗശമനം പൂര്‍ണമാക്കുന്ന വൈദ്യശാസ്ത്രമാണ് ഹോമിയോപ്പതി.
ഡോ. എം. അബ്ദുള്‍ലത്തീഫ്
ആംബിയന്‍സ് ഹോമിയോ റിസര്‍ച്ച് സെന്‍റര്‍
ജവഹര്‍ നഗര്‍, കോഴിക്കോട്


അവലംബം:
മതൃഭൂമി ആരോഗ്യമാസിക