സെക്സിനോടുള്ള താത്പര്യം എല്ലാവര്‍ക്കും ഒരേപോലെ ആകണമെന്നില്ല. എന്നാല്‍ ശാരീരിക ബന്ധത്തിന് തടസ്സമാകുന്ന തരത്തില്‍ ശാരീരിക, മാനസിക, വൈകാരിക ബുദ്ധിമുട്ടുകളുള്ളവരും കുറവല്ല. ഇത്തരത്തില്‍ ഒരു അവസ്ഥയാണ് വജൈനിസ്മസ്.
സെക്സിനോടുള്ള താത്പര്യം എല്ലാവര്‍ക്കും ഒരേപോലെ ആകണമെന്നില്ല. എന്നാല്‍ ശാരീരിക ബന്ധത്തിന് തടസ്സമാകുന്ന തരത്തില്‍ ശാരീരിക, മാനസിക, വൈകാരിക ബുദ്ധിമുട്ടുകളുള്ളവരും കുറവല്ല. ഇത്തരത്തില്‍ ഒരു അവസ്ഥയാണ് വജൈനിസ്മസ്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ സ്ത്രീകളെയാണ് ഇത് ബാധിക്കുക. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമില്ലാതിരിക്കുക, ശ്രമിച്ചാലും അതികഠിനമായ വേദന അനുഭവപ്പെടുക, വേദന ഇല്ലെങ്കില്‍ പോലും മസിലുകള്‍ വല്ലാതെ ദൃഢമാവുന്നതിനാല്‍ ശരിയായ ശാരീരിക ബന്ധം നടക്കാതിരിക്കുക എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്.
കാരണങ്ങള്‍:
*ലോകത്ത് 0.04 ശതമാനം സ്ത്രീകള്‍ക്ക് വജൈനിസ്മസ് കണ്ടു വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വജൈന (യോനി)യുടെ ആന്തരിക ഭാഗത്തെ പെല്‍വിക് മസിലുകള്‍ മുറുകുന്നതാണ് ഇതിന് കാരണം. ഇത് മനപൂര്‍വം ചെയ്യുന്ന ഒന്നല്ല.
*കുട്ടിക്കാലത്തുണ്ടായിട്ടുള്ള ശാരീരിക അതിക്രമങ്ങള്‍, നിര്‍ബന്ധപൂര്‍വമുള്ള ശാരീരിക ബന്ധം, പൊള്ളല്‍, ആഴത്തിലുള്ള മുറിവുകള്‍ എന്നിവയെല്ലാം ഇതിന് കാരണമാകാം.
*സെക്സിനെക്കുറിച്ചുള്ള ഭയമോ തെറ്റിദ്ധാരണകളോ ശരിയായ അവബോധമോ വിദ്യാഭ്യാസമോ ഇല്ലാത്തതും കാരണമാകാം.
*പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെയും ഇത്തരം രോഗാവസ്ഥ ഉണ്ടാകാം എന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ചികിത്സ:
*പൂര്‍ണമായും ഭേദമാക്കാനാവുന്ന രോഗമാണ് വജൈനിസ്മസ്
*മസില്‍ എക്സര്‍സൈസുകളും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകളും ഇതിന് സഹായിക്കും.
*ചില സാഹചര്യങ്ങളില്‍ സൈക്കോ തെറാപ്പിയോ കൗണ്‍സിലിങോ വേണ്ടി വന്നേക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ