സ്ത്രീയുടെ സെക്‌സിനെക്കുറിച്ച് നമ്മുടെ നാട്ടിലെ പുരുഷന്‍മാര്‍ക്കുള്ള തെറ്റിദ്ധാരണകളാണ് കിടപ്പറയിലും സമൂഹത്തിലും പലവിധ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതെന്ന് സ്‌ത്രൈണ കാമസൂത്രത്തിന്റെ രചയിതാവ് കെ. ആര്‍ . ഇന്ദിര പറയുന്നു.
സ്ത്രീക്ക് വളരെയധികം ലൈംഗിക തീവ്രത (സെക്ഷ്വല്‍ ഇന്റന്‍സിറ്റി) ഉണ്ട്, പലതരത്തിലുള്ള രതി വൈകൃതങ്ങളെയും സ്ത്രീ സ്വാഗതം ചെയ്യുന്നു, സ്ത്രീകളുടെ ശരീരം എപ്പോഴും സെക്‌സിനു സജ്ജമാണ്. ഈ മൂന്നു തെറ്റിധാരണകളാണ് പ്രധാനം. ആണ്‍കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ കൂട്ടുകാരില്‍ നിന്നും കൊച്ചു പുസ്‌തകങ്ങളില്‍ നിന്നും ബ്ലൂഫിലിമുകളിലും ഇന്റര്‍നെറ്റില്‍ നിന്നുമൊക്കെ മനസിലാക്കി വച്ചിരി ക്കുന്നവയാണിവ.
ഇതല്ല സത്യമെന്നു പറഞ്ഞു കൊടുക്കാന്‍ വീടുകളില്‍ ആരും തയാറാകുന്നുമില്ല. ഈ തെറ്റിധാരണ വച്ചു കൊണ്ടാണവന്‍ ആദ്യ രാത്രിയില്‍ പെരുമാറുന്നത്. പക്ഷേ, പെണ്‍കുട്ടി പെട്ടന്നുള്ള ഒരു ലൈംഗിക വേട്ടയ് ക്കു വിധേയയാകാന്‍ മാനസികമായി തയാറെടുത്തിട്ടുണ്ടാവില്ല. അതി ന്റെ ഫലമായി ലൈംഗികതയോടുണ്ടാകുന്ന മരവിപ്പോ വെറുപ്പോ ഒക്കെ പെണ്‍കുട്ടിയില്‍ ഏറെക്കാലം നീണ്ടു നില്‍ക്കുകയും ചെയ്യും.
സ്ത്രീയുടെ സെക്‌സ് പുരുഷന്റെതുപോലെ സ്വിച്ച് ഇട്ടതുപോലെ ഏതു സാഹചര്യത്തിലും ആരംഭിക്കുന്നതും അവസാനിക്കുന്നതുമല്ല. അതു കുറേക്കൂടി ആഴത്തിലുളളതണ്. അതിനെ തൊട്ടും ലാളിച്ചും ഉണര്‍ത്തി വിട്ടാലേ ആക്ടീവ് സെക്‌സിലേക്കു നീങ്ങൂ. സുന്ദരിയായ സ്ത്രീയെ കണ്ടാല്‍ പുരുഷനു ലൈംഗിക താല്‍പര്യം തോന്നും. എന്നാ ല്‍ 99.5 ശതമാനം സ്ത്രീകള്‍ക്കും അങ്ങനെ സംഭവിക്കില്ല.
അവള്‍ക്ക് സുന്ദരനായ ഒരാളോട് സ്‌നേഹം തോന്നാം ആരാധന തോന്നാം, സൗഹൃദം തോന്നാം, പക്ഷേ, കണ്ടയുടന്‍ ഇണ ചേരാന്‍ തോന്നില്ല. എന്നാല്‍ സ്ത്രീയും തന്നെപ്പോലെയാണ് എന്നാണ് പുരുഷന്റെ തെറ്റിധാരണ അതുകൊണ്ടാണ് ബസിലും മറ്റും സ്ത്രീകളെ തോണ്ടാനും തടവാനുമൊക്കെ ചിലപുരുഷന്‍മാര്‍ ശ്രമിക്കുന്നത്.
പെണ്ണിനെന്നും അവള്‍ക്ക് പ്രേമമുള്ള പുരുഷനോട് ഇണചേരാനാണി ഷ്ടം. കിടപ്പറയില്‍ ആ പ്രണയം വികസിപ്പിച്ചെടുക്കാന്‍ ക്ഷമകാണിക്കുന്ന പുരുഷനേ പെണ്ണില്‍ നിന്നും നല്ല ലൈംഗികത കിട്ടൂ. അവന്‍ അവള്‍ ക്ക് കൂട്ടയായിരിക്കണം. ആപത്തില്‍ കൈവെടിയില്ലെന്ന് ഉറപ്പു വേണം…. അങ്ങനെയാണ് പ്രേമം ജനിക്കുന്നത്. ‘ആന തുമ്പിക്കെകൊണ്ട് മാണിക്യക്കല്ലെടുക്കുന്നതു പോലെ വളരെ കരുണയോടെ, മൃദുവായ കാമപ്രകടനങ്ങളിലൂടെ അവളെ മോഹിപ്പിച്ചു വശം വദയാക്കുന്ന പുരുഷനെയാണവള്‍ക്കിഷ്ടം.
ലൈംഗിക വേഴ്ചയില്‍ സ്ഖലനം നടന്നു കഴിഞ്ഞാലുള്ള ആലസ്യത്തില്‍ പുരുഷന്‍ സ്ത്രീയെ മറന്നു പോകും. സത്യത്തില്‍ അതു മനപ്പൂര്‍വമല്ല. പക്ഷേ, സ്ത്രീക്ക് അവന്‍ കെട്ടിപ്പിടിച്ചു കിടക്കണം. അയാളുടെ കൈയില്‍ തല വച്ചുറങ്ങണം. ഇതൊക്കെ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ കൈവിടില്ല, ഒരിക്കലും- കെ. ആര്‍ . ഇന്ദിര വ്യക്തമാക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ