ഗര്‍ഭധാരണം വേഗത്തിലാക്കണോ? ഈ സെക്‌സ് ടിപ്‌സ് ഒന്നു പരീക്ഷിക്കു

uploads/news/2018/06/223018/12.jpg
 
നിങ്ങളുടെ സംശയങ്ങൾ whatsapp വഴി ചോദിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. ഗര്‍ഭധാരണത്തിന് തടസമായി നില്‍ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഇതില്‍ പങ്കാളികളുടെ വന്ധ്യതാ പ്രശ്നങ്ങള്‍ മുതല്‍ ഭക്ഷണം വരെ ഒരു ഘടകമാണ്. ഒരു വര്‍ഷം സ്ഥിരമായി സുരക്ഷ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെ ബന്ധപ്പെട്ടിട്ടും ഗര്‍ഭധാരണം സാധ്യമായില്ലെങ്കില്‍ മാത്രമെ ദമ്പതികള്‍ക്ക് വന്ധ്യത ഉള്ളതായി കണക്കാക്കേണ്ടതുള്ളു. വന്ധ്യത ഉണ്ടാവാന്‍ വിവിധ കാരണങ്ങളുണ്ട്. പ്രായം, ഭക്ഷണ രീതി, സമ്മര്‍ദ്ദം, ആരോഗ്യ അവസ്ഥ, തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഇവയെല്ലാം നിങ്ങളുടെ പൂര്‍ണ ആരോഗ്യത്തെ മാത്രമല്ല നിങ്ങളുടെ ഗര്‍ഭ ധാരണ ശേഷിയെയും പ്രതിരോധമായി ബാധിക്കും. ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ചില പ്രത്യേക സെക്സ് ടിപ്സ് ഉണ്ട്. ഇതെക്കുറിച്ചറിയൂ, ഇതില്‍ ചില പ്രത്യേക സെക്സ് പൊസിഷനുകളും പെടുന്നു. ഗര്‍ഭധാരണം എളുപ്പമാക്കുന്ന ഇത്തരം ചില സെക്സ് നിര്‍ദേശങ്ങളെ കുറിച്ച് അറിയൂ

മാജിക് മൗണ്ടന്‍ സ്‌റ്റൈല്‍ - ഡോഗി സ്റ്റൈലിനോട് സാമ്യമുള്ളതാണ്. ഇതും ഗര്‍ഭധാരണം വേഗത്തില്‍ നടക്കാന്‍ സഹായിക്കും. സ്പൂണിംഗ് സ്‌റ്റൈല്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന മറ്റൊരു പൊസിഷനാണ്.

ഗ്ലോവിംഗ് ട്രയാംഗിള്‍ പൊസിഷന്‍ - ഗ്ലോവിംഗ് ട്രയാംഗിള്‍ പൊസിഷന്‍ ഗര്‍ഭധാരണം നടക്കാന്‍ വൈദ്യശാസ്ത്രം വിശദീകരിയ്ക്കുന്ന മറ്റൊരു പൊസിഷനാണ്. റോക്ക് ആന്റ് റോളര്‍ അല്ലെങ്കില്‍ അന്‍വില് പോസ് എളുപ്പത്തില്‍ ഗര്‍ഭധാരണം നടക്കാന്‍ സഹായിക്കുന്ന മറ്റൊരു സെക്സ് പൊസിഷനാണ്.

പ്ലവ്, ബട്ടര്‍ ഫ്ളൈ സ്‌റ്റൈലുകള്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന മറ്റു രണ്ടുതരം സെക്സ് പൊസിഷനുകളാണ്.

മെഷിനറി പോസ് - മെഷിനറി പോസ് എളുപ്പം ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ഒന്നാണ്. സ്ത്രീ താഴെയും പുരുഷന്‍ മുകളിലുമായി വരുന്ന പൊസിഷന്‍. ഡോഗി സ്റ്റൈല്‍ എളുപ്പം ഗര്‍ഭധാരണത്തിനു സഹായിക്കുന്ന മറ്റൊരു സെക്സ് പൊസിഷനാണെന്നു വൈദ്യശാസ്ത്രം പറയുന്നു. അണ്ഡബീജസങ്കലനം വേഗത്തില്‍ നടക്കാന്‍ സഹായിക്കുന്ന ഒന്ന്.

അമിതവണ്ണമുള്ള സ്ത്രീകള്‍ - അമിതവണ്ണമുള്ള സ്ത്രീകള്‍ ഗര്‍ഭിണികളാകുന്നതിന് കൂടുതല്‍ സമയമെടുക്കുന്നു. കഴിവതും ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിക്കുവാന്‍ ശ്രദ്ധിക്കണം. ഇതുപോലെ ലൂബ്രിക്കേഷനുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇവയിലെ കെമിക്കലുകള്‍ ഗര്‍ഭധാരണത്തിന് ചിലപ്പോഴെങ്കിലും തടസം നില്‍ക്കും

പ്രായം കൂടുന്തോറും - പ്രായം കൂടുന്തോറും ഗര്‍ഭം ധരിക്കാനും കൂടുതല്‍ സമയമെടുക്കും. 30 വയസിനു മുന്‍പ് ഗര്‍ഭിണിയാകുന്നതാണ് കൂടുതല്‍ നല്ലത്. 30 വയസു കഴിഞ്ഞ് ഗര്‍ഭം ധരിക്കുവാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷേ അധികസമയമെടുത്തേക്കാം. പ്രായമേറുന്തോറും കുട്ടിക്ക് ജനിതക തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയത്ത് - രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയത്ത് പുരുഷ ഹോര്‍മോണ്‍ ഏറെ കൂടുതലാണ്. ടെസ്റ്റോസ്റ്റിറോണ്‍ അളവു കൂടുന്നത് ബീജ സംഖ്യയേയും ഗുണത്തേയും സഹായിക്കുന്ന ഒന്നുമാണ്. ഈ സമയത്ത് ബന്ധപ്പെടുന്നത് ഗര്‍ഭ ധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്നു ചുരുക്കം.

ടെന്‍ഷന്‍ - ടെന്‍ഷന്‍ ഗര്‍ഭധാരണം വൈകിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ആരോഗ്യകരമായ ഒരു ഗര്‍ഭത്തിന് ആരോഗ്യമുള്ള ശരീരവും മനസും അത്യാവശ്യമാണ്.സെക്സ് ഗര്‍ഭധാരണത്തിനു വേണ്ടിയെന്നു കരുതി യാന്ത്രിമായി ചെയ്യരുത്. സെക്സ് ആസ്വദിയ്ക്കുക. ആഗ്രഹിയ്ക്കുന്ന സമയത്ത് സെക്സ് ചെയ്യുക. ഇതെല്ലാം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന കാര്യങ്ങളാണ്.

ഓവുലേഷന്‍ - അണ്ഡവിസര്‍ജനം അഥവാ ഓവുലേഷന്‍ നടക്കുന്ന സമയമാണ് ഗര്‍ഭധാരണത്തിന് ഏറ്റവും ചേര്‍ന്നത്. കൃത്യമായി 28-30 ദിവസത്തെ ആര്‍ത്തവചക്രമുള്ളവരില്‍ മിക്കവാരും പതിനാലാമാത്തെ ദിവസമായിരിക്കും അണ്ഡവിസര്‍ജനം നടക്കുക. എന്നാല്‍ ക്രമരഹിതമായ ആര്‍ത്തവമുള്ളവരില്‍ ഈ കണക്ക് ശരിയാകണമെന്നില്ല. ഓവുലേഷന്‍ നടക്കുന്ന സമയം നോക്കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭിണിയാകുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഒരു തവണത്തെ ലൈംഗിക ബന്ധം കൊണ്ട് ഗര്‍ഭം ധരിക്കണമെന്നില്ല. കുഞ്ഞിനെ വേണമെന്നുള്ളവര്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ബന്ധപ്പെട്ടുന്നത് നല്ലതാണ്.

ദിവസവും ബന്ധപ്പെടുന്നത് - ദിവസവും ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത കൂട്ടുമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഇത് ബീജഗുണം കുറയ്ക്കുകയാണ് ചെയ്യുക. ബീജങ്ങളുടെ സംഖ്യയേയും. ഇതുകൊണ്ട് ആഴ്ചയില്‍ മൂന്നുനാലു തവണ സെക്സ് മതിയാകും.

സ്ത്രീകള്‍ക്ക് - സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകുന്നത് പെട്ടെന്നുള്ള ഗര്‍ഭധാരണത്തിന് സഹായിക്കുമെന്നും പറയുന്നു. ബന്ധപ്പെടുമ്പോള്‍ സ്ത്രീയ്ക്ക് ഓര്‍ഗാസം അഥവാ രതിമൂര്‍ഛയുണ്ടാകുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഓര്‍ഗാസ സമയത്ത് യോനീ ഭാഗത്തുണ്ടാകുന്ന സങ്കോച വികാസങ്ങള്‍ ബീജം പെട്ടെന്നു തന്നെ സ്ത്രീ ശരീരത്തിലേയ്ക്കു കടക്കാന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതായത് സ്ത്രീയ്ക്കുണ്ടാകുന്ന ഓര്‍ഗാസം ഗര്‍ഭ ധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്നു ചുരുക്കം.

സ്ത്രീകളില്‍ മ്യൂകസ് - ഓവുലേഷന്‍ നോക്കി ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇത് കൃത്യമായി കണ്ടെത്താന്‍ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകും. പ്രത്യേകിച്ചും കൃത്യമായ ആര്‍ത്തവ ചക്രമില്ലാത്തവരില്‍. സ്ത്രീകളില്‍ മ്യൂകസ് അഥവാ യോനിയില്‍ നിന്നുള്ള സ്രവം അനുസരിച്ച് ഓവുലേഷന്‍ ദിവസം കണ്ടെത്താം. ഓവുലേഷന്‍ സമയത്ത് സ്ത്രീകളുടെ യോനിയില്‍ നിന്നും കൂടുതല്‍ കട്ടിയോടു കൂടിയ സ്രവം പുറപ്പെടും. ഇത് അണ്ഡോല്‍പാദനം അഥവാ ഓലുവേഷന്‍ നടക്കുന്നുവെന്നതിന്റെ സൂചനയാണ്. ഈ ദിവസങ്ങള്‍ നോക്കി ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.
 

സ്ത്രീ ലൈംഗികത ആസ്വാദ്യകരമാക്കാന്‍ പുത്തന്‍ വഴികള്‍

‘കാലങ്ങളായി ലൈംഗികതയുടെ കാര്യത്തില്‍ പലതും സഹിക്കുകയാണ് സ്ത്രീകള്‍. പുരുഷന്‍മാര്‍ക്ക് ഉള്ള കാമാസക്തി അതേ അളവില്‍ തന്നെ സ്ത്രീകള്‍ക്കുമുണ്ട്.’ പറയുന്നത് പ്രശസ്ത ലൈംഗികാദ്ധ്യാപിക എമിലി നാഗോസ്‌കി.
 

എമിലി ഇതു വെറുതെ അങ്ങ് പറയുകയല്ല, ലോകമെമ്പാടുമുള്ള ധാരാളം സ്ത്രീകളുടെ ലൈംഗികപ്രശ്‌നങ്ങളില്‍ ഗവേഷണം നടത്തിയാണ് അവര്‍ ഇതു തെളിയിക്കുന്നത്. അത്തരം ഗവേഷണങ്ങളില്‍ അവര്‍ ഏറ്റവും അവസാനമായി നടത്തിയതാവട്ടെ ‘പിങ്ക് പില്‍’ അഥവാ സ്ത്രീകളുടെ വയാഗ്രയെക്കുറിച്ചും. സ്ത്രീകള്‍ക്കായുള്ള വയാഗ്ര എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ കാരണമായി എമിലി ചൂണ്ടിക്കാട്ടുന്നത് ഓരോ സ്ത്രീയും ലൈംഗികതയുടെ കാര്യത്തില്‍ വ്യത്യസ്തരാണ് എന്നതാണ്. ‘പുരുഷന്‍മാരെപ്പോലെ ഒരേ ലൈഗികപ്രകൃതിയല്ല സ്തീകള്‍ക്ക്’ എമിലി സമര്‍ഥിക്കുന്നു.
‘നമ്മള്‍ പലപ്പോഴും കള്ളം പറയുകയായിരുന്നു എന്നതാണ് സത്യം. അത് കേള്‍ക്കാന്‍ അത്ര സുഖകരമല്ലെങ്കിലും. പക്ഷേ അത് ആരുടെയും തെറ്റല്ല’ സ്ത്രീകള്‍ തങ്ങളുടെ യഥാര്‍ഥ ലൈംഗികതാല്‍പര്യങ്ങള്‍ മറച്ചുവച്ചതിനെപ്പറ്റി എമിലിയുടെ വാക്കുകള്‍.
‘വളരെക്കാലങ്ങള്‍ക്കു മുമ്പ് പാശ്ചാത്യ ശാസ്ത്രവും വൈദ്യശാസ്ത്രവും സ്ത്രീലൈംഗികതയ്ക്ക് പുരുഷന്മാരുടേതിന്റെ അതേ പ്രാധാന്യം നല്‍കിയിരുന്നു. പക്ഷേ പൂര്‍ണ്ണമായും ശരിയല്ലായിരുന്നു എന്നുമാത്രം.’
എന്നാല്‍ തന്റെ ഗവേഷണത്തിലൂടെ ഈ അവസ്ഥയ്ക്ക് പരിഹാരവും നിര്‍ദേശിക്കുന്നു എമിലി.
നിങ്ങള്‍ ലൈംഗികജീവിതം ആസ്വദിക്കുകയോ ലൈംഗിക അസംതൃപ്തി അനുഭവിക്കുകയോ എന്തുമായിക്കൊള്ളട്ടെ,അത് ആസ്വദിക്കാനും കൂടുതല്‍ ആസ്വാദ്യകരമാക്കാനും എമിലി ഇനി പറയുന്ന വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.

1. സ്വന്തം ശരീരത്തെ അറിയുക : സ്വയം തിരിച്ചറിയുക. ഒരു സ്ത്രീ മറ്റൊരു സ്ത്രീയില്‍ നിന്നും വ്യത്യസ്തയാണ്.

2. എന്തു തരം ലൈംഗികതയാണ് നിങ്ങള്‍ക്ക് ആസ്വാദ്യകരം എന്ന് മനസിലാക്കുക : 15 ശതമാനം സ്ത്രീകള്‍ മാത്രമാണ് എപ്പോഴും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നത്. 30 ശതമാനത്തിന് ചുംബനമോ സ്പര്‍ശനമോ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയാണ് സെക്‌സ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ശേഷിക്കുന്നവരില്‍ ഈ രണ്ട് അവസ്ഥകളും ഒരുമിച്ച് കാണപ്പെടുന്നു. ഇവയില്‍ ഏതാണ് നിങ്ങളുമായി യോജിക്കുന്നത്?

3. ആരോഗ്യവതിയായിരിക്കുക : നിങ്ങള്‍ ആരോഗ്യവതിയാണോ, എങ്കില്‍ സെക്‌സ് നന്നായി ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

4. സമ്മര്‍ദ്ദം കുറയ്ക്കുക : ഉത്കണ്ഠ പുരുഷനിലായാലും സ്ത്രീയിലായാലും ലൈംഗികാസ്വാദനത്തെ കുറയ്ക്കും.

5. നിങ്ങളെ ആവേശം കൊള്ളിക്കുന്നത് എന്തെന്ന് കണ്ടെത്തുക : നീലച്ചിത്രങ്ങള്‍ കാണുന്നതോ മറ്റുള്ളവര്‍ ലൈംഗിക ബന്ധത്തിത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യമോ എന്തിനാണ് നിങ്ങളിലെ വികാരം ഉണര്‍ത്താന്‍ കഴിയുക എന്ന് തിരിച്ചറിയുക.

6. നിങ്ങള്‍ എന്താണോ അത് സ്വയം അറിയുക,സ്വീകരിക്കുക : 30 ശതമാനം സ്ത്രീകള്‍ മാത്രമാണ് ലൈംഗികതയിലൂടെ രതിമൂര്‍ച്ഛയിലെത്തുന്നത്. ബാക്കിയുള്ളവര്‍ ബാഹ്യകേളികളിലൂടെയും മറ്റുമാണ് ആ അവസ്ഥയില്‍ എത്തിച്ചേരുന്നത്. അത് സ്വാഭാവികം മാത്രം.

7. നിങ്ങളുടെ ശരീരം ചെയ്യുന്ന പ്രവൃത്തിയും നിങ്ങളുടെ മനസ് അനുഭവിക്കുന്ന വികാരവും തമ്മില്‍
വേര്‍തിരിച്ചറിയുക : നിങ്ങളില്‍ ലൈംഗികവികാരം ഉണര്‍ന്നു എന്നതിനാല്‍ മാത്രം നിങ്ങള്‍ ബന്ധപ്പെടാന്‍ സജ്ജയാകുന്നില്ല. ശരീരവും മനസും പൂര്‍ണ്ണമായും ഒരുമിച്ചാണ് ഇവിടെ പ്രവര്‍ത്തിക്കേണ്ടത്.

8. മൂഡും സമയവും ശരിയാണെന്ന് ഉറപ്പാക്കുക : ബന്ധപ്പെടാനാഗ്രഹിക്കുന്ന സമയം പ്രധാനമാണ്. നിങ്ങളില്‍ വികാരം ഉണര്‍ന്ന സമയമാണെങ്കില്‍ പങ്കാളിയുടെ കാമകേളികള്‍ നിങ്ങളെ രസിപ്പിക്കും. മറിച്ചാണെങ്കില്‍ അത് നിങ്ങളെ അസ്വസ്ഥയാക്കുകയായിരിക്കും ചെയ്യുക.

9. ശരിയായ ലൈംഗികസമവാക്യം രൂപപ്പെടുത്തുക : അധികം പേരും സമ്മര്‍ദ്ദമില്ലാത്ത,ഏറെ കരുതലോടെയുള്ള കുസൃതി നിറഞ്ഞ സന്ദര്‍ഭങ്ങളിലാണ് ഉത്തേജിതരാകുന്നത്.

10. ലൈംഗികതയെ അര്‍ത്ഥവത്താക്കുക : ശാരീരിക ബന്ധം എന്നതുപോലെ തന്നെ ലൈംഗികതയില്‍ മാനസിക അടുപ്പം നല്‍കുന്ന അര്‍ത്ഥങ്ങളും കണ്ടെത്താന്‍ ശ്രമിക്കുക.

11. കപടലൈംഗികത വിഷയമാക്കുന്ന പുസ്തകങ്ങളും സിനിമകളും പറയുന്നത് വിശ്വാസത്തിലെടുക്കാതിരിക്കുക : ഇത്തരം സിനിമകളും പുസ്തകങ്ങളും മിക്കപ്പോഴും സ്ത്രീലൈംഗികതയെ നിസ്സാരവല്‍ക്കരിക്കുന്നു.

12. ലൈംഗികാസ്വാദനമാണ് ലൈംഗികാഘോഷമല്ല വേണ്ടത് : ഇപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്നതിലും മേലേ എല്ലാം മറന്നുള്ള ഒരു ലൈംഗികാഘോഷം ഉണ്ട് എന്നത് പൂര്‍ണ്ണമായും തെറ്റായ ചിന്തയാണ്.

13. മാറി ചിന്തിക്കാന്‍ ശ്രമിക്കുക : ലൈംഗികതയെപ്പറ്റിയുള്ള പല അസംബന്ധങ്ങളും കേട്ടാണ് നമ്മള്‍ വളരുന്നത്. എന്നാല്‍ അവയെ കണക്കിലെടുക്കാതെ നിങ്ങള്‍ക്ക് തൃപ്തി നല്‍കുന്നത് എന്താണോ അത് ചെയ്യുക.

14. സ്വയം നിന്ദിക്കാതിരിക്കുക : എപ്പോള്‍ നിങ്ങള്‍ സ്വയം നിന്ദിക്കാതിരിക്കുന്നുവോ അപ്പോള്‍ മുതല്‍ നിങ്ങള്‍ ലൈംഗികപക്വതയുള്ളവളായിത്തീരുന്നു.

15. സ്വന്തം ശരീരത്തിന്റെ തൂക്കക്കുറവിനെപ്പറ്റി ഉത്കഠപ്പെടാതെ സ്വയം സ്‌നേഹിക്കാന്‍ പഠിക്കുക : ശരീരഭാരമല്ല ആരോഗ്യം നിശ്ചയിക്കുന്നത്. ഭാരം കുറഞ്ഞിരിക്കുമ്പോള്‍ തന്നെ നിങ്ങള്‍ ആരോഗ്യവതിയും സുന്ദരിയുമാണ്. സ്വന്തം ശരീരത്തെ സ്‌നേഹിച്ചാല്‍ മാത്രമേ ലൈംഗികതയെയും സ്‌നേഹിക്കാന്‍ കഴിയൂ.

16. നിങ്ങള്‍ക്ക് എന്തു തോന്നുന്നു എന്ന് പങ്കാളിയോട് തുറന്നു പറയുക : നിങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് തുറന്നു പറയുക,അല്ലാതെ അത് പങ്കാളിയുടെ ഊഹത്തിന് വിടരുത്.

17. പരീക്ഷണങ്ങള്‍ നടത്തുക : ലൈംഗികത കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പുതിയ പരീക്ഷണങ്ങളിലും ബാഹ്യകേളികളിലും ഏര്‍പ്പെടുക.

18. സെക്‌സില്‍ മുഴുകുക : ലൈംഗികരോഗങ്ങള്‍,ഗര്‍ഭിണിയാകുമോ തുടങ്ങിയ ഭയങ്ങള്‍ ആസ്വാദനത്തെ ബാധിക്കും. അത്തരം ചിന്തകളെ ഒഴിവാക്കി സെക്‌സില്‍ പൂര്‍ണ്ണമായും മുഴുകുക.

19. സ്വയം ശ്രദ്ധിക്കുക : ദിവസവും അല്‍പ്പനേരമെങ്കിലും മനസിനെ അയച്ചുവിട്ടു കൊണ്ട് ലൈംഗികത എങ്ങനെ കൂടുതല്‍ ആസ്വാദ്യകരമാക്കാം എന്നതിനെപ്പറ്റി ചിന്തിക്കുക.

20. ആത്മവിശ്വാസം വളര്‍ത്തുക : നിങ്ങളുടെ ലൈംഗികപ്രത്യേകതകളെ അംഗീകരിക്കുക. നിങ്ങള്‍ കരുതിയിരുന്നത് പോലെയോ നിങ്ങള്‍ ആഗ്രഹിക്കും പോലെയോ അല്ലെങ്കില്‍ പോലും നിങ്ങളുടെ ലൈംഗികസ്വഭാവം അതാണെന്ന് മനസിലാക്കി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക.

പുരുഷന്മാർക്കായി അഞ്ച് നുറുങ്ങുകള്‍

• അവളില്‍ ആഗ്രഹം വളര്‍ത്തുക – നിങ്ങള്‍ അവളെ ആഗ്രഹിക്കുന്നു എന്ന ബോധം അവളില്‍ നിറയ്ക്കുക.

• അവള്‍ എന്താണോ അത് അംഗീകരിക്കുക – സ്ത്രീക്ക് ആവശ്യം അവളെ ബഹുമാനിക്കുന്ന,അവള്‍ക്ക് ആകര്‍ഷണം തോന്നുന്ന പുരുഷനെയാണ്.

• അവളോട് കരുതലുണ്ടായിരിക്കുക – ഉത്തേജകഭാഗങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരമായി ശരീരം മുഴുവനും തഴുകി തലോടുക.

• അവളുമായി സല്ലപിക്കുക – അവള്‍ ആസ്വദിക്കുന്നു എന്ന് ഊഹിക്കുക മാത്രം ചെയ്യാതെ അവള്‍ രതി ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിക്കുക.


• ലൈംഗികച്ചുവയുള്ള കുസൃതികള്‍ പറയുക – നിയന്ത്രണാതീതമായ രതി സ്ത്രീ ആഗ്രഹിക്കാറുണ്ട്. അവളുടെ വിശ്വാസം നേടിയെടുക്കുക. ഓര്‍ക്കുക: സന്ദര്‍ഭം ഏറെ പ്രധാനമാണ്.

ബാഹ്യകേളികള്‍ ലൈംഗിക വിരസത അകറ്റും‍

ലൈംഗികബന്ധം സംഭോഗത്തില്‍ തന്നെ അവസാനിക്കണമെന്നില്ല. സംഭോഗാവസ്ഥയെക്കാളും കൂടുതല്‍ ആസ്വാദ്യകരവും ആനന്ദദായകവും ആയ അനുഭൂതികള്‍ ഒരുപക്ഷെ ബാഹ്യകേളികള്‍ നിങ്ങള്‍ക്ക്‌ പ്രദാനം ചെയ്തേക്കാം. ഇതിനെ ലൈംഗിക വിദഗ്ധര്‍ ബാഹ്യ സംഭോഗം എന്നാണത്രേ വിശേഷിപ്പിക്കുനത്. 


 
വദനവും യോനിയില്‍ കൂടിയുള്ള ഒരു സുരതവുമില്ലാത്ത ലൈംഗിക വേഴ്ച്ചകളെയാണ് സാധാരണ ബാഹ്യ സംഭോഗത്തിന്റെ ഗണത്തില്‍ പെടുത്തുന്നത്. ബാഹ്യ സംഭോഗത്തില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ക്ക് യാതൊരു വിധ തൃപ്തിക്കുറവും അനുഭവപ്പെടുന്നില്ല എന്നതാണ് ഈ രീതിയുടെ പ്രത്യകത. 
 


സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ചകള്‍ വഴിയുള്ള രോഗസംക്രമണം തടയാമെന്നുള്ളതും അനാവശ്യ ഗര്‍ഭം ഒഴിവാക്കുമെന്നുള്ളതും ഈ രീതിയെ കൂടുതലായി അവലംബിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ഈ രീതി നുറു ശതമാനം സുരക്ഷിതമാണെന്ന് കരുതാനും വയ്യ. പങ്കാളികള്‍ എത്രെത്തോളം വസ്ത്രം ധരിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ഈ രീതിയുടെ സുരക്ഷിതത്വം. 


തങ്ങള്‍ക്ക്‌ മതി വരുവോളം ലൈംഗികസുഖത്തിന്റെ ആനന്ദത്തില്‍ ആറാടി രസിക്കാം എന്നതും ഈ രീതിയെ കൂടുതല്‍ സ്വീകാര്യമാക്കുന്നു. ഈ രീതിയില്‍ പങ്കാളികള്‍ക്ക് കൂടുതല്‍ അടുപ്പം അനുഭവപെടുകയും പുതിയതായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്ന പങ്കാളികള്‍ക്ക് പരസ്പര വിശ്വാസം ഉളവാക്കുകയും ചെയ്യാം. എന്നാല്‍ വളരെ കാലം പഴക്കമുള്ളതാണ് നിങ്ങളും പങ്കാളിയും തമ്മിലുള്ള ലൈംഗിക ബന്ധമെങ്കില്‍ ഈ രീതി പഴയ പ്രണയ കാലത്തെ അനുസ്മരണപ്പെടുത്തുന്ന അനുഭൂതി പ്രദാനം ചെയ്യും. 


ബാഹ്യ സംഭോഗത്തില്‍ പലവിധത്തില്‍പ്പെടുന്നതുമായ കാമകേളികള്‍ ഉള്‍പെടുന്നു. 


രതി ചുവയുള്ള സംസാരം എവിടെയായാലും നിങ്ങളിലെ വികാരത്തെ ഉണര്‍ത്തും. ഫോണില്‍ കൂടിയുള്ളതോ, മെയില്‍ സന്ദേശമോ, എസ് എം എസ് വഴിയോ ഉള്ള ഇത്തരത്തിലുള്ള ആശയവിനിമയം നിങ്ങളെ അനുഭൂതിയുടെ പുതിയ തലങ്ങളില്‍ എത്തിക്കും. 


ഇരുവരുടെയും ശരീരത്തെ പരസ്പരം ലൈംഗികമായി ഉത്തേജിപ്പിച്ചുകൊണ്ട് ലൈംഗിക അതിപ്രസരമുള്ള കഥകള്‍ പങ്കുവയ്ക്കുന്നത് നിങ്ങള്‍ക്ക്‌ അതീവ ആസ്വാദ്യകരമായിരിക്കും. 


പ്രശസ്തരായതോ അല്ലാത്തതോ ആയിട്ടുള്ള ആളുകളാണ് തങ്ങള്‍ എനുള്ള സങ്കല്പ്പത്തിലൂടെയുള്ള ബാഹ്യ കേളികള്‍ നിങ്ങളുടെ ലൈംഗികതയ്ക്ക് പുതുമ നല്‍കും. 


പങ്കാളികളില്‍ പരസ്പരം ലൈംഗികമായ സ്പര്‍ശനം നടത്തുന്നത് വഴി നിങ്ങള്‍ക്ക്‌ സംഭോഗത്തിന് അതീതമായ അനിര്‍വാച്യ ലൈംഗിക സുഖം പ്രാപ്യമാകും. 


ആദ്യമായി ബന്ധപ്പെടുന്ന യുവമിഥുനങ്ങളെപ്പോലെ പരസ്പരമുള്ള ചുടുചുംബനങ്ങളും പല്ലുകള്‍ കൊണ്ടുള്ള ചേഷ്ടകളും നിങ്ങള്‍ക്ക്‌ തരുന്ന ലൈംഗിക സുഖം സംഭോഗതിനെക്കാളും അധികസുഖം തരം ഉതകുന്നതാണ്. 


ചാറ്റിംഗ്, ഇമെയില്‍ എന്നിവ വഴി പുതിയ തലമുരയിലുള്ളവര്‍ക്ക്‌ തങ്ങളുടെ പങ്കാളികളുമായി രതിസുഖം പങ്കുവയ്ക്കാം. നിങ്ങളുടെ അനുഭുതിയുടെ അളവ് നിങ്ങള്‍ എത്രെ മാത്രം നിങ്ങളുടെ ശരീരത്തിനെ തൊട്ടുണര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. 


നിങ്ങളുടെ നഗ്നത കൊണ്ടു പങ്കാളിയുടെ മനസിളക്കാന്‍ കഴിയും, നിങ്ങളുടെ മേനി പതിയെ പതിയെ നഗ്നമാക്കി കൊണ്ടുള്ള ഒരു നൃത്തം നിങ്ങളിലേക്ക്‌ പങ്കാളിയെ ആകര്‍ഷിക്കാന്‍ ധാരാളം. എന്നാല്‍ അതിന്റെ അവസാനം നിങ്ങളുടെ പങ്കാളിയെ വദനം കൊണ്ടും മറ്റു സ്പര്‍ശനങ്ങള്‍ കൊണ്ടും ഉത്തേപ്പികാന്‍ മറക്കരുത്. 


ലൈംഗിക സുഖം പ്രദാനം ചെയ്യുന്ന ഉപകരണങ്ങള്‍ കൊണ്ടുള്ള പരീക്ഷണങ്ങള്‍ വലിയ സുഖപ്രദായകമാണ്. 


പര
സ്പരമുള്ള സ്വയംഭോഗവും ബാഹ്യ സംഭോഗത്തിന്റെ അഭിവാജ്യ ഘടകമാണ്. 
പരസ്പരമുള്ള ഉരസലുകളിലുടെയും പങ്കാളികള്‍ക്ക് സമയപരിധി ഇല്ലാതെ ബാഹ്യ സംഭോഗം ആസ്വദിക്കാം.

സ്ത്രീകളുടെ സ്വയംഭോഗം, ഡോക്ടര്‍മാര്‍ പറയുന്നത്

സ്വയംഭോഗത്തെക്കുറിച്ചുളള തുറന്നുപറച്ചിലുകളുമായി ഒട്ടേറെ സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്.  ഈ ഘട്ടത്തിൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഐഎംഎയുടെ വെബ്സൈറ്റിലാണ് ഈവിഷയത്തിൽ അറിയേണ്ട കാര്യങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

ഐഎംഎയുടെ പോസ്റ്റ് ഇങ്ങനെ
സ്ത്രീകളുടെ സ്വയംഭോഗവും, അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുംശ്രീലക്ഷ്മി അറയ്ക്കല്‍ എന്ന യുവതി ഫേസ്ബുക്കില്‍ എഴുതിയ ഒരു കുറിപ്പ് ഇപ്പോള്‍ വൈറലാണ്. സ്ത്രീകളിലെ സ്വയംഭോഗത്തെപ്പറ്റിയാണ് ഈ പോസ്റ്റില്‍ വിവരിക്കുന്നത്. ശ്രീലക്ഷ്മി സ്വാനുഭവം മുന്‍നിര്‍ത്തി എഴുതിയ കുറിപ്പിനെച്ചൊല്ലി സാമൂഹ്യമാധ്യമങ്ങളില്‍ ഒട്ടേറെ തര്‍ക്കവിതര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. രതി എന്നതുപോലെതന്നെ സ്വയംഭോഗവും തികച്ചും വ്യക്തിപരവും വ്യക്ത്യധിഷ്ഠിതവുമായ കാര്യമാണ്. ഒരാള്‍ക്ക് രതിയില്‍ ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യം പോലെതന്നെയാണ് സ്വയംഭോഗം ചെയ്യാനുള്ള സ്വാതന്ത്ര്യവും. രതിയെപ്പറ്റി സമൂഹത്തില്‍ പല തെറ്റായ ധാരണകളും നിലനില്‍ക്കുന്നതുപോലെതന്നെ സ്വയംഭോഗത്തെപ്പറ്റിയും തെറ്റിദ്ധാരണകളുണ്ട്. എന്താണ് സ്വയംഭോഗമെന്നും ലൈംഗികാരോഗ്യവും സ്വയംഭോഗവും തമ്മിലുള്ള ബന്ധമെന്തെന്നും പരിശോധിക്കാം.
രണ്ടു മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികള്‍ തങ്ങളുടെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിക്കുന്നതും അതുപയോഗിച്ച് വിവിധതരത്തില്‍ കളിക്കാന്‍ ശ്രമിക്കുന്നതും വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ സ്വാഭാവികമാണ്. ശരീരത്തിന്റെ ഓരോ ഭാഗത്തും സ്പര്‍ശം നല്‍കുന്ന അനുഭവം കുട്ടികള്‍ അറിഞ്ഞുതുടങ്ങുന്നത് ഇങ്ങിനെയാണ്. ലൈംഗികാവയവത്തിലാകുമ്പോള്‍ അത് ചിലപ്പോള്‍ കുറച്ചുകൂടി രസകരമാകും. സ്വയംഭോഗത്തിന്റെ തുടക്കവും ഇവിടെയാണ്. എന്നാല്‍ മുതിര്‍ന്നവര്‍ ഇതിനെ എന്തോ അപരാധമെന്ന രീതിയില്‍ കാണുകയും കുട്ടികളെ വഴക്കുപറയുകയും ചെയ്യുന്നു. ഇതോടെ ആ ‘രസം’ തെറ്റായ ഒന്നായി കുട്ടികള്‍ക്കു തോന്നുകയും അവര്‍ ആശങ്കയിലാകുകയും ചെയ്യും. മതപരമായ ചില ചിന്തകളും ഇതിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള കാരണമാണ്.
ഒരു കുട്ടിയുടെ ശാരീരികവും മാനസ്സികവുമായി വളര്‍ച്ചപോലെതന്നെ പ്രധാനപ്പെട്ടതാണ് ലൈംഗിക വളര്‍ച്ചയും. അതിന്റെ ഭാഗംകൂടിയാണ് ഇത്തരം പ്രവൃത്തികള്‍. കൊച്ചുകുട്ടികള്‍ മറ്റുള്ളവരുടെ മുന്നില്‍വെച്ച് ലൈംഗികാവയവത്തില്‍ പിടിക്കുന്നതുംമറ്റും മാതാപിതാക്കളിലും കണ്ടുനില്‍ക്കുന്നവരിലുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഇവിടെ പ്രശ്നമാകുന്നത്.

എന്താണ് സ്വയംഭോഗം?

പുരുഷന്മാരില്‍ സര്‍വ്വസാധാരണവും സ്ത്രീകളില്‍ അത്രത്തോളം സാധാരണവുമല്ലാത്ത ലൈംഗികതയാണ് സ്വയംഭോഗം. ലൈംഗികാവയവങ്ങള്‍ സ്വയം ഉത്തേജിപ്പിച്ച് രതിമൂര്‍ച്ഛയിലെത്തുന്നതിനെയാണ് സ്വയംഭോഗമെന്നു പറയുന്നത്. കൗമാരക്കാരിലാണ് സ്വയംഭോഗത്തോടുള്ള താല്‍പര്യം ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. വിവാഹശേഷവും സ്വയംഭോഗത്തിലൂടെ രതിമൂര്‍ഛ അനുഭവിക്കാന്‍ തല്‍പരരായ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. ഇതുമൂലം ഏതെങ്കിലും തരത്തിലുള്ള അപകടം ഉള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്വയംഭോഗം ചെയ്തില്ലെന്നുകരുതി കുഴപ്പമൊന്നും സംഭവിക്കാനുമില്ല.

സ്വയംഭോഗം ഒരു സാധാരണ സ്വഭാവമാണോ?

മനുഷ്യരിലെ അതിസാധാരണമായ സ്വഭാവവും ആരോഗ്യകരമായ ലൈംഗികതയുമാണ് സ്വയംഭോഗം. പക്ഷേ, സ്വകാര്യമായ ലൈംഗിക രീതിയായതിനാല്‍ ഇതിന് ഒരു മോശം പ്രതിഛായയാണുള്ളത്. അതുകൊണ്ടുതന്നെ വളരെ അടുത്ത സുഹൃത്തുക്കളാണെങ്കില്‍ പോലും സ്വയംഭോഗത്തെപ്പറ്റി പരസ്പരം സംസാരിക്കാറില്ല. സ്വയംഭോഗവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും പ്രചരിക്കുന്നതിന്റെ കാരണം ഇത്തരം തുറന്നുപറച്ചിലുകളില്ലാത്തതാണ്.

സ്ത്രീകള്‍ സ്വയംഭോഗം ചെയ്യുന്നത് മോശം കാര്യമാണോ?

വിദേശസിനിമകളിലും മറ്റും സ്ത്രീകളുടെ സ്വയംഭോഗം സാധാരണമായി കാണാറുണ്ട്. പക്ഷേ, ഇന്ത്യയില്‍ അതല്ല സ്ഥിതി. ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികതാല്‍പര്യങ്ങളും മറ്റും സംസ്കാരത്തില്‍ അധിഷ്ഠിതമാണ്. സ്വയംഭോഗത്തെപ്പറ്റി മാത്രമല്ല, രതിയെപ്പറ്റിപ്പോലും തുറന്നുപറയാനും തുറന്നു സംസാരിക്കാനും അവര്‍ ഭയക്കുന്നു. വേണ്ടത്ര രതിമൂര്‍ച്ഛ ലഭിച്ചില്ലെങ്കില്‍പോലും അവരത് മറച്ചുവയ്ക്കുന്നു. വിവാഹേതര ബന്ധങ്ങളെ കൊടുംകുറ്റമായി കാണുന്നു. സ്വയംഭോഗത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്. അതേപ്പറ്റി എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ പറയുന്നവര്‍ സംസ്കാരമില്ലാത്തവരായി മുദ്രകുത്തപ്പെടും.

സ്ത്രീകളുടെ ജനനേന്ദ്രിയത്തോടടുത്ത് സ്ഥിതിചെയ്യുന്ന ചെറിയൊരു ഭാഗമാണ് കൃസരി (ക്ലിറ്റോറിസ്). ആയിരക്കണക്കിന് ചെറുനാഡികള്‍ എത്തിച്ചേരുന്നതിനാല്‍ തന്നെ ഈ ഭാഗം വളരെ സെന്‍സിറ്റീവുമാണ്. കൃസരി ഉത്തേജിപ്പിക്കപ്പെടുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികസന്തോഷം പകരുന്ന കാര്യമാണ്. സ്ത്രീ സ്വയംഭോഗത്തിന്റെ ഒരു രീതി കൃസരിയെ സ്വയം ഉത്തേജിപ്പിക്കലാണ്.

സ്ത്രീകള്‍ക്ക് തങ്ങളുടെ ശരീരത്തെപ്പറ്റി നന്നായി മനസ്സിലാക്കാന്‍ സ്വയംഭോഗം ഉപകരിക്കും. അതുകൊണ്ടുതന്നെ അതില്‍ എന്തെങ്കിലും തരത്തിലുള്ള നാണക്കേടിന്റെ ആവശ്യമില്ല. പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തേയും പരിപോഷിപ്പിക്കാന്‍ സ്വയംഭോഗം ഉപകരിക്കും.

സ്വയംഭോഗം സ്ത്രീകള്‍ക്ക് ഹാനികരമാണോ?

അല്ലേയല്ല. ആരോഗ്യകരമായ സ്വയംഭോഗം ഒരുതരത്തിലും അപകടകരമല്ല. അതേസമയം, അണുബാധയുണ്ടാക്കുന്നതോ മുറിവുണ്ടാക്കുന്നതോ ആയ വസ്തുക്കളും വൃത്തിഹീനമായ വിരലുകളും മറ്റും സ്വയംഭോഗത്തിന് ഉപയോഗിക്കാതിരിക്കുക.

സ്ത്രീകള്‍ ദിവസവും സ്വയംഭോഗം ചെയ്യുന്നത് ആരോഗ്യകരമാണോ?

ചില സ്ത്രീകളില്‍ ദിവസേനയുള്ള സ്വയംഭോഗം സാധാരണകാര്യമാണ്. അത് അവരുടെ പ്രായത്തേയും ലൈംഗിക താല്‍പര്യത്തേയും ആശ്രയിച്ചിരിക്കും. അത് സ്ത്രീകളുടെ ഊര്‍ജ്ജത്തെ ഒരുതരത്തിലും ചോര്‍ത്തിക്കളയുകയോ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയോ ചെയ്യുന്നില്ല.

പങ്കാളിയുമായുള്ള ലൈംഗികബന്ധം വേണ്ടത്ര സംതൃപ്തി നല്‍കുന്നില്ലെങ്കില്‍ അത് മാനസ്സിക സമ്മര്‍ദ്ദം വര്‍ധിക്കാനും മറ്റു പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇത്തരം സാഹചര്യങ്ങളില്‍ അവ തരണം ചെയ്യാനുള്ള ഉപാധികൂടിയായി സ്വയംഭോഗം മാറുന്നു.

ഒരു സ്ത്രീയ്ക്ക് ആഴ്ചയില്‍ എത്രതവണ സ്വയംഭോഗം ചെയ്യാം?

അത് ഓരോരുത്തരുടേയും ആരോഗ്യനില അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ദിവസവും ഒന്നിലേറെ തവണ സ്വയംഭോഗം ചെയ്യുന്നവരും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം ചെയ്യുന്നവരും ഒരുതവണപോലും ചെയ്യാത്തവരുമുണ്ടാകും. ലൈംഗികപ്രവൃത്തികള്‍ സ്വാഭാവികമാണെങ്കിലും മറ്റെന്തുംപോലെ അധികമായാല്‍ അതും അപകടമാണ്. സ്വയംഭോഗതാല്‍പര്യം മറ്റു ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും ക്രിയാത്മകമായ മറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വഴിതിരിച്ചുവിടുന്നുവെന്നു തോന്നിയാല്‍ അത് നിയന്ത്രിക്കപ്പെടണം.

പങ്കാളിയുമായുള്ള ലൈംഗികതയ്ക്ക് സ്വയംഭോഗം പകരമാകുമോ?

രണ്ടിനേയും രണ്ടായി കാണണം. ഒരു സ്ത്രീയെന്ന നിലയില്‍ ശരീരത്തെ കൂടുതല്‍ മനസ്സിലാക്കാനും അങ്ങനെ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തെ മറ്റൊരു അനുഭൂതിയാക്കാനും സാധിക്കുന്നതാകണം സ്വയംഭോഗം. മറിച്ച് പങ്കാളിയുമായുള്ള ലൈംഗികമായ അടുപ്പം സ്വയംഭോഗം മൂലം കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് അപകടമാണ്.

സ്വയംഭോഗത്തെ പങ്കാളിയോടൊത്തുള്ള ലൈംഗികതയ്ക്ക് പകരം വയ്ക്കാവുന്നത് ഇനിപ്പറയുന്ന സാഹചര്യങ്ങളിലാണ്:
പങ്കാളിയുടെ ലൈംഗികത തൃപ്തിപ്പെടുത്താതെ വരുമ്പോള്‍
പങ്കാളി രോഗബാധിതനാണെങ്കില്‍
പങ്കാളി അടുത്തില്ലാത്ത സാഹചര്യങ്ങളില്‍

എപ്പോഴാണ് സ്ത്രീകളുടെ സ്വയംഭോഗം അനാരോഗ്യകരമാകുന്നത്?

മറ്റൊരാളുടെ അണുബാധയുള്ള ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ചശേഷം സ്വയംഭോഗം ചെയ്യുന്നതും യോനീഭാഗങ്ങളില്‍ ശക്തമായി ഉരസുന്നതും മറ്റുള്ളവരുമായി ലൈംഗിക ഉപകരണങ്ങള്‍ പങ്കിടുന്നതും ലൈംഗികജന്യ രോഗങ്ങള്‍ക്ക് കാരണമായേക്കാം.

സ്വയംഭോഗം സ്ത്രീകള്‍ക്ക് ഗുണകരമാകുന്നത് എങ്ങനെയാണ്?

വിഷാദത്തെ മറികടക്കാനും നല്ല മൂഡ് ഉണ്ടാക്കുന്ന ഡോപ്പമിന്‍ പോലുള്ള ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കാനും ഇത് ഉപകരിക്കും. വൈകാരിക സമ്മര്‍ദ്ദങ്ങളില്‍ നിന്നുള്ള മോചനത്തിനും ഉത്തമമാണ്.

സ്വയംഭോഗം സ്വന്തം ശരീരത്തോടുള്ള സ്നേഹം കൂട്ടാനും ശരീരത്തെ ആഴത്തിലറിയാനും ഉപകരിക്കും. ആത്മവിശ്വാസം വളര്‍ത്താനും സ്വയം ബോധവല്‍ക്കരണത്തിനും സഹായകമാണ്.

ഉറക്കം കൂട്ടാനും സുഖസുഷുപ്തിക്കും സ്വയംഭോഗം നല്ലതാണ്.
പങ്കാളിയുമായുള്ള ലൈംഗികതയായാലും സ്വയംഭോഗമായാലും കൂടുതല്‍ ശക്തവും നീണ്ടുനില്‍ക്കുന്നതുമായ രതിമൂര്‍ഛ ലഭിക്കുന്നപക്ഷം അത് ഹൃദ്‌രോഗത്തേയും ടൈപ്പ് രണ്ട് ഡയബറ്റിസ് മെലിറ്റസിനേയും പ്രതിരോധിക്കും.

സ്ത്രീകളിലെ രതിമൂര്‍ഛ വസ്തിപ്രദേശത്തെ ബലപ്പെടുത്തും.

രക്തചംക്രമണവും ഹൃദയമിടിപ്പും വര്‍ധിക്കുന്നതും അതിനോടനുബന്ധിച്ച് പേശികളിലുണ്ടാകുന്ന മാറ്റവുമെല്ലാം ഇതിന് കാരണമാണ്.
ആര്‍ത്തവ വിരാമം സംഭവിച്ചവരില്‍ യോനി ചുരുങ്ങുന്നത് ലൈംഗികബന്ധത്തേയും മറ്റും ശ്രമകരവും വേദനാജനകവും ആക്കാറുണ്ട്. എന്നാല്‍ സ്വയംഭോഗം ചെയ്യുന്നതിലൂടെ, പ്രത്യേകിച്ച് ജലാംശമുള്ള ലൂബ്രിക്കന്റുകള്‍ ഉപയോഗിച്ചാല്‍, ലൈംഗികാവയവങ്ങളിലെ രക്തയോട്ടം വര്‍ധിക്കുന്നതിനും യോനി വരളുന്നതും ചുരുങ്ങുന്നതും തടയുന്നതിനും സഹായിക്കും.

അമിത സ്വയംഭോഗത്തിന്റെ പ്രശ്നങ്ങളെന്തൊക്കെയാണ്?
കൂടുതലായി ഉരസലുണ്ടാകുന്നത് ലൈംഗികാവയവങ്ങള്‍ വരണ്ടുപോകാനും മറ്റ് ബുദ്ധിമുട്ടുകള്‍ക്കും വഴിതെളിക്കും.
പങ്കാളിയുമായുള്ള അകല്‍ച്ചയ്ക്ക് വഴിതെളിക്കും.
ഒരേതരത്തിലുള്ള തുടര്‍ച്ചയായ സ്വയംഭോഗം, രതിമൂര്‍ഛയിലെത്താന്‍ അതുമാത്രമേ മാര്‍ഗമുള്ള എന്ന തരത്തിലേക്ക് സ്വയം പരുവപ്പെടുത്തും.
അമിതമായി സ്വയംഭോഗം ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
നിങ്ങള്‍ക്ക് അതൊരു വേദനയാകുമ്പോള്‍
മറ്റു കാര്യങ്ങളില്‍ നിന്നെല്ലാം മാറി ദിവസവും ഒന്നിലേറെ തവണ സ്വയംഭോഗം ചെയ്യുമ്പോള്‍
പങ്കാളിയുമായുള്ള ലൈംഗികബന്ധത്തില്‍ നിന്ന് പൂര്‍ണമായും മാറി സ്വയംഭോഗത്തില്‍ മാത്രം സുഖം കണ്ടെത്തുമ്പോള്‍
സ്വയം സ്ഥിരമായും വല്ലാതെയും മുറിവേല്‍പിക്കുമ്പോള്‍
സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ചെലവഴിക്കാന്‍ സമയമുണ്ടായിട്ടും സ്വയം സന്തോഷം കണ്ടെത്താനാണ് ശ്രമമെങ്കില്‍
അമിത ലൈംഗികാസക്തിയുള്ളതായി തോന്നുകയും സ്വയം സന്തോഷിപ്പിക്കാനുള്ള ത്വരയുമായി പോരാടുകയും ചെയ്യേണ്ടിവരുമ്പോള്‍
ജനനേന്ദ്രിയത്തില്‍ വേദന, വരള്‍ച്ച, അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടുമ്പോള്‍
അമിത സ്വയംഭോഗം തടയാന്‍ എന്തു ചെയ്യണം?
അത്തരമൊരവസ്ഥയില്‍ ചികില്‍സ തന്നെയാണ് വേണ്ടത്. ഒരു ഡോക്ടറെ കണ്ട് സംസാരിക്കുക. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ചികില്‍സ തേടുക.

@https://www.twentyfournews.com/2019/03/08/imas-post-about-women-masturbation.html

ഗര്‍ഭമില്ലാതെ ആര്‍ത്തവം മുടങ്ങുമോ?

ആര്‍ത്തവം സംഭവിക്കാതിരിക്കുന്നത് ഗര്‍ഭത്തിന്‍റെ ലക്ഷണമായാണ് മിക്ക സ്ത്രീകളും കണക്കാക്കുന്നത്. എന്നാല്‍ ഇതല്ലാതെ മറ്റ് പല കാരണങ്ങളും ആര്‍ത്തവം മുടങ്ങുന്നതിന് പിന്നിലുണ്ട്.28 ദിവസങ്ങളുടെ ആവൃത്തിയുള്ളതാണ് മിക്ക പെണ്‍കുട്ടികള്‍ക്കും 13 വയസ്സില്‍ ആരംഭിക്കുന്ന ആര്‍ത്തവം. വ്യക്തിയുടെ ശാരീരിക ഘടകങ്ങളെ ആശ്രയിച്ച് ആര്‍ത്തവം 3-7 ദിവസം നീണ്ടുനില്‍ക്കും. ചെറുപ്രായത്തിലുള്ള, ശാരീരിക ബന്ധത്തിലേര്‍പ്പെടാത്ത പെണ്‍കുട്ടികളെ സംബന്ധിച്ച് ആര്‍ത്തവം മുടങ്ങുന്നത് ഗര്‍ഭധാരണം എന്ന സംശയമുണ്ടാക്കില്ലെങ്കിലും അല്ലാത്തവരെ സംബന്ധിച്ച് അതുണ്ടാകാം. ആര്‍ത്തവം മുടങ്ങുന്നതിനുള്ള ചില കാരണങ്ങള്‍ അറിയുക

മാനസികസമ്മര്‍ദ്ധം
മാനസികസമ്മര്‍ദ്ധവും ഉത്കണ്ഠയും ആര്‍‌ത്തവം മുടങ്ങുന്നതിനും വൈകുന്നതിനുമുള്ള ഒരു പ്രധാന കാരണമാണ്.

ശരീരഭാരം

ശരീരഭാരം അമിതമോ കുറവോ ആകുന്നത് ആര്‍ത്തവം മുടങ്ങുന്നതിന് കാരണമാകും.

മരുന്നുകള്‍

ഏറെക്കാലത്തേക്ക് മരുന്നുകള്‍ കഴിക്കുമ്പോള്‍ അവയുടെ ദോഷഫലങ്ങള്‍ സംബന്ധിച്ച് ഡോക്ടറോട് ചോദിച്ച് മനസിലാക്കുക. അത് വഴി ആര്‍ത്തവം മുടങ്ങുന്നതിന്‍റെ കാരണം മനസിലാക്കാനാവും.

ഗര്‍ഭനിരോധന ഗുളികകള്‍
ഗര്‍ഭനിരോധന ഗുളികകള്‍ ഛര്‍ദ്ദി, ക്ഷീണം, ശരീരഭാരം കൂടുക തുടങ്ങിയ ദോഷഫലങ്ങള്‍ക്ക് കാരണമാകുമെന്ന് അവയുടെ ലേബലുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. എന്നാല്‍ അവ ആര്‍ത്തവം മുടങ്ങാനും വൈകാനും കൂടി കാരണമാകുന്നുണ്ട്.

മുലയൂട്ടല്‍

മൂലയൂട്ടല്‍ കാലത്ത് ഏറെ സ്ത്രീകളിലും ആര്‍ത്തവം വൈകുന്നതായും മുടങ്ങുന്നതായും കാണുന്നു.

ഹോര്‍മോണ്‍

ഗര്‍ഭധാരണം ഇല്ലാതെ ആര്‍ത്തവം മുടങ്ങുന്നതിനുള്ള ഒരു കാരണമാണ് ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനം.

ഭക്ഷണവും വ്യായാമവും
ചില കഠിനമായ വ്യായാമങ്ങളും ഭക്ഷണക്രമങ്ങളും സ്ത്രീകളുടെ ശാരീരികമായ പ്രത്യേകതകള്‍ക്കനുസരിച്ച് ആര്‍ത്തവം വൈകാനോ മുടങ്ങാനോ കാരണമാകും.

പിറ്റ്യൂട്ടറി, തൈറോയ്ഡ് ഗ്രന്ഥി രോഗങ്ങള്‍
മിക്ക ഡോക്ടര്‍‌മാരും ആര്‍ത്തവത്തിലെ ക്രമരാഹിത്യത്തെ പിറ്റ്യൂട്ടറി, തൈറോയ്ഡ് ഗ്രന്ഥികളിലുണ്ടാകുന്ന സിസ്റ്റ്, മറ്റ് തകരാറുകള്‍ എന്നിവയുമായി ബന്ധപ്പെടുത്തുന്നു.

ആര്‍ത്തവ വിരാമം
ആര്‍ത്തവ വിരാമ ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ക്രമം തെറ്റിയതോ വൈകിയതോ ആയ ആര്‍ത്തവമാണുണ്ടാവുക. ചിലപ്പോള്‍ ആര്‍ത്തവങ്ങള്‍‌ തമ്മിലുള്ള കാലദൈര്‍ഘ്യം 3-12 മാസം വരെയാകാം.

ജെറ്റ്ലാഗ്

ദിനചര്യകളിലെ പെട്ടന്നുള്ള മാറ്റം അല്ലങ്കില്‍ വിദേശ യാത്രകളിലെ സമയ വ്യതിയാനം, ജെറ്റ്ലാഗ് എന്നിവയൊക്കെ ആര്‍ത്തവത്തിന്‍റെ സാധാരണമായ ക്രമത്തെ ബാധിക്കാം.

വിരസമാകുന്ന ലൈംഗിക ജീവിതം ; തെറ്റിദ്ധാരണകൾ അകറ്റാം


ഞാൻ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. എനിക്കു മുപ്പതു വയസ്സ്. ഭർത്താവിനു മുപ്പത്തിയഞ്ചു വയസ്സ്. എന്റെ ഭർത്താവിനു ലൈംഗിക കാര്യത്തിൽ വളരെ താൽപ്പര്യമാണ്. അതില്ലെങ്കിൽ ജീവിതമില്ല എന്നാണു കരുതുന്നത്. കുറേ നാളായി എന്നെ അലട്ടുന്ന പ്രശ്നം എഴുതാൻ ഭയങ്കര വിഷമവും നാണവും ഉണ്ട്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഓരോ പ്രശ്നങ്ങളാണ്. ഒരു സുഖവും ഇല്ല. യോനിയിലെ ദ്വാരം വലുതാണത്രേ. അതിനാൽ പരസ്ത്രീ ബന്ധം ആഗ്രഹിക്കുകയാണ്. എനിക്കു മാത്രമാണോ ഡോക്ടർ ഈ പ്രശ്നം? ദ്വാരം ചെറുതാക്കാൻ വല്ല മാർഗവുമുണ്ടോ?

ഉത്തരം: കുടുംബ ഭദ്രതയ്ക്കു ലൈംഗിക ബന്ധം ഏതൊരു പ്രായത്തിലും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. പൊതുവേ പുരുഷന്മാർക്കു ലൈംഗികതൃഷ്ണ സ്വൽപം കൂടുതലായിട്ടാണു കണ്ടു വരുന്നത്. മനുഷ്യരാശിയുടെ നിലനിൽപിന് ഇത് ആവശ്യമാണെന്നു കരുതാം. ലൈംഗികബന്ധത്തിൽ ലിംഗത്തിന്റെ വലുപ്പമനുസരിച്ചു സമ്മർദത്തോടെ യോനി വികസിച്ചു കൊടുത്തു കൊള്ളും.

കൂടുതൽ പ്രാവശ്യം ലൈംഗികബന്ധത്തിലേർപ്പെടുന്നതു കൊണ്ടു യോനീദ്വാരം അയഞ്ഞു പോവുകയില്ല. യോനിയുടെ ഏറ്റവും കുടുസായ ഭാഗം ബാഹ്യ കവാടത്തിനു സമീപമുള്ള ‘ഇൻട്രോയ്റ്റസ്’ എന്ന ഭാഗമാണ്. പ്രസവ സമയത്തു കുഞ്ഞിന്റെ തല ഇവിടെ ക്കൂടി പുറത്തേക്കു വരുന്ന സമയത്ത് ആ ഭാഗം തീവ്രമായി വികസിച്ചു പൊട്ടിക്കീറാൻ സാധ്യതയുണ്ട്. ഇതു മറികടക്കാൻ പ്രസവവേദനയോടൊപ്പം യോനി അവിടെവരെ മുറിക്കാറുണ്ട്. പ്രസവാനന്തരം അവിടെ തുന്നൽ ഇടുകയും ചെയ്യും. ഇതു പഴുപ്പോ അന്യവസ്തുക്കളോ ആണെന്നു കരുതി പല സ്ത്രീ കളും വലിച്ചു കളയാറുണ്ട്. തൽഫലമായി യോനീദ്വാരം വലുതായി കിടന്നേക്കാം. ഇതു വീണ്ടും തയ്യലിട്ടു ശരിയാക്കാവുന്നതേയുള്ളൂ. പ്രസവസമയം ദീർഘിച്ചു പോയാലും ഗര്‍ഭപാത്രം പുറത്തേക്കു തള്ളി പ്രൊലാപ്സ് വന്നാലും ലൈംഗികബന്ധ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഒരു സർജനെ സമീപിച്ചു നിങ്ങളിരുവരുടെയും പ്രശ്നങ്ങൾ പരിഹരിച്ചു സന്തുഷ്ട കുടുംബജീവിതം വീണ്ടെടുക്കുക.
@https://www.manoramaonline.com/health/sex/2019/06/10/sexual-problems-reasons-treatment.html

ലൈംഗിക ജീവിതത്തിൽ വേണ്ടത്?

ലേഡീസ് ഫസ്റ്റ് എന്ന ചൊല്ലിൽ പതിരില്ല. പുരുഷൻ രതിമൂർച്ഛ നേടുന്നതിനു മുമ്പുതന്നെ സ്ത്രീയെ രതിമൂർച്ഛയിലേക്കെത്താൻ സഹായിക്കുകയാണു വേണ്ടത്. ഇതിനുള്ള മാർഗങ്ങൾ വേണം പുരുഷൻ തേടേണ്ടത്. 49 ശതമാനം സ്ത്രീകൾ മാത്രമേ ലിംഗയോനീ സംഭോഗത്തിലൂടെ രതിമൂർച്ഛയിലെത്താറുള്ളൂ. ബാക്കി ഭൂരിപക്ഷം പേരും മറ്റു പല മാർഗങ്ങളിലൂടെയാണു തൃപ്തി നേടുന്നത്.

രതിമൂർച്ഛയ്ക്കു ശേഷം പുരുഷൻ ക്ഷീണിതനാകുന്നതു സ്വാഭാവികമാണ്. ഉടൻതന്നെ മറ്റൊരു സംഭോഗത്തിന് ഒരുങ്ങാൻ അവനു കഴിയില്ല. ഒരു കൗമാരക്കാരന് മിനിറ്റുകളും ഒരു അമ്പതുകാരനു മണിക്കൂറുകളും അതിനായി വേണ്ടി വരും. എന്നാൽ, സ്ത്രീകൾക്ക് ഇത്തരത്തിലൊന്നില്ല. ഒരു തവണ രതിമൂർച്ഛ നേടിയതിനു ശേഷവും അവൾക്കു മറ്റൊരു രതിമൂർച്ഛയിലേക്കു പെട്ടെന്നു പോകാൻ കഴിയും. ഭൂരിപക്ഷം പേർക്കും വിശ്രമമെടുക്കാതെ തന്നെ അടുത്ത ബന്ധപ്പെടലിനു തയാറെടുക്കാനാകും.
ലിംഗപ്രവേശം എപ്പോൾ വേണമെന്നുള്ളതു സ്ത്രീ വേണം തീരുമാനിക്കാൻ. അവൾ ലൈംഗികമായി വേണ്ടത്ര ഉണർവു നേടിയതിനു ശേഷം മാത്രമേ പ്രവേശം സംഭവിക്കാവൂ. യോനിയിലെ നനവും സ്തനഞെട്ടുകളുടെ വികാസവും ലിംഗപ്രവേശത്തിനുള്ള യോനീസന്നദ്ധത കാണിക്കുമെങ്കിലും അവൾ നൽകുന്ന സൂചനകൾക്കനുസൃതമായി ലിംഗപ്രവേശം സംഭവിക്കുന്നതാണു നല്ലത്.

ലൈംഗികതയുടെ ക്ലൈമാക്സിലേക്കു നയിക്കാനും സെക്സിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാനും സ്ത്രീകൾക്കു കഴിയണം. പുരുഷനു ലൈംഗികമായി ഉണർവുണ്ടാക്കാനും പങ്കാളികൾക്കിഷ്ടപ്പെട്ട ലൈംഗികമാർഗങ്ങളിലേക്കു നയിക്കാനും സ്ത്രീക്കു കഴിയണം.

സ്ത്രീക്ക് എത്രത്തോളം സന്തോഷം ലൈംഗികതയ്ക്കിടെ ലഭിക്കുന്നു എന്ന് അറിയാനാഗ്രഹിക്കുന്നവനാണു പുരുഷൻ. വികാരോത്തേജന കേന്ദ്രങ്ങളിലെ അവന്റെ സ്പർശത്തോടുള്ള പ്രതികരണം പോലും ശബ്ദമായോ മറ്റോ സ്ത്രീ അറിയിക്കുക തന്നെ വേണം. അതു പുരുഷനെ ലൈംഗികമായി കൂടുതൽ ഉണർത്തും.

എന്താണ് കാമ സൂത്രം | 10 Facts about This Book | Psytech malayalam

കാമസൂത്ര ബുക്കിനെ കുറിച്ചുള്ള ഒരു അവലോകനം, കാമസൂത്ര എന്നാൽ ഒരു സെക്സ് ബുക്ക് ആണ് എന്നുള്ള തെറ്റിദ്ധാരണ മാറുവാൻ ഇ വീഡിയോ ഉപകരിക്കും


അണ്ഡവും semen ആയീ ഒന്നാകുന്ന ആ യാത്ര എങ്ങനെ എന്ന് മനസിലാക്കാം



ഒരു കുഞ്ഞിന് ജന്മം നല്കാൻ ഉള്ള തയാറെടുപ്പിൽ ആണോ നിങ്ങൾ എന്നാൽ ഇ വീഡിയോ ഒന്ന് കണ്ടു നോക്കു ...നിങ്ങൾക്കു ഉപയോഗപ്രദം അയീയെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുത് 

Sperm Retrieval Techniques



പുരുഷനിൽ സ്പേം എങ്ങനെ പുറത്തു വരുന്നു എന്ന് ഒരു ആനിമേറ്റഡ് വീഡിയോയുടെ സഹായത്തോടേ മനസിലിക്കാം. ഇ പേജിലെ ഇൻഫൊർമേഷൻസ് useful ആണ് എന്ന് തോന്നുന്നു എങ്കിൽ ഷെയർ ചെയ്യുക

ഒരു കുഞ്ഞു ജനിക്കുമ്പോൾ അമ്മയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

ഒരു കുഞ്ഞു ജനിക്കുമ്പോൾ അമ്മയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

ഒരു കുഞ്ഞു ജനിക്കുമ്പോൾ അമ്മയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് മനസിലാക്കാം .. ഇ പേജിലെ നിങ്ങൾക്കു ഇഷ്ട്ടപെട്ട പോസ്റ്റുകൾ ഷെയർ ചെയ്യുക 

രാത്രി ഉറങ്ങാൻ പോകും മുന്നേ ഭാര്യാ ഭർത്താക്കന്മാർ ശ്രെദ്ധികേണ്ട ചില കാര്യങ്ങൾ




 ചില ചെറിയ കാര്യങ്ങൾ ജീവതത്തിൽ വളരെ വലിയ മാറ്റങ്ങൾ കൊണ്ടുവരാം ഇ കാര്യങ്ങൾ നിങ്ങൾ പരസ്പരം ഒന്ന് ശ്രെദ്ധിക്കു ...ഇതു ഉപയോഗപ്രദം ആണ് എന്ന് തോനുന്നു എങ്കിൽ ഇ പേജ് മറ്റുള്ളവരും ആയീ ഷെയർ ചെയ്യുക 

ഫോര്പ്ലേയ് ടിപ്സ് സെക്സിൽ അറിഞ്ഞുഇരിക്കേണ്ട ചില കാര്യങ്ങൾ

ഫോര്പ്ലേയ് ടിപ്സ് സെക്സിൽ അറിഞ്ഞുഇരിക്കേണ്ട ചില കാര്യങ്ങൾ 

സ്ത്രീകളിലെ ലൈംഗിക പ്രശ്‌നങ്ങൾ l Women's sexual health l Malayalam

സ്ത്രീകളിലെ ലൈംഗിക പ്രശ്‌നങ്ങൾ l Women's sexual health l Malayalam

ലൈംഗിക രോഗങ്ങൾക്ക് സ്വയം ചികിത്സ അപകടമോ? | Dr. K Promodu



ലൈംഗിക രോഗങ്ങൾക്ക് സ്വയം ചികിത്സ അപകടമോ? | Dr. K Promodu


സ്ത്രീ മാസ്റ്റർബേഷൻ ചില ബേസിക് ടിപ്സ്

സ്ത്രീ മാസ്റ്റർബേഷൻ ചില ബേസിക് ടിപ്സ് 

ആദ്യ ലൈംഗിക ബന്ധത്തിന് ശേഷം സ്ത്രീ ശീരരത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ

ആദ്യ ലൈംഗിക ബന്ധത്തിന് ശേഷം സ്ത്രീ ശീരരത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ 

ലൈംഗികാനന്ദം ലഭിക്കുന്നില്ല

ഹൈസ്കൂൾ അധ്യാപികയായ എന്റെ വൈവാഹികബന്ധം സംതൃപ്തമല്ല. ഡോക്ടറെ കണ്ടപ്പോൾ വജൈനിസ്മസ് എന്നാണ് പറഞ്ഞത്. ലൈംഗീക ബന്ധം ശരിയായി സാധിച്ചിട്ടില്ല. എന്തു ചെയ്യണം.
ഭഗപേശികളെ നിയന്ത്രിക്കുന്ന നാഡികൾ സ്വയമറിയാതെയെന്നോണം പ്രവർത്തിക്കുന്നതാണ് വജൈനിസ്മസിനു കാരണം. ശാരീരിക കാരണങ്ങൾ കൊണ്ടു ഒന്നുമല്ല ഈ അവസ്‌ഥ ഉണ്ടാകുന്നത്. യോനിയിലേക്കു ലിംഗമോ എന്തെങ്കിലും പരിശോധനാ ഉപകരണങ്ങളോ വിരലോ മറ്റോ പ്രവേശിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുത്ത് സ്വയം രക്ഷപ്പെടാനെന്നോണമാണ് യോനീപേശികൾ ചുരുങ്ങി മുറുകുന്നത്.

മനസിന്റെ ആഴങ്ങളിലെന്തോ പതുങ്ങിക്കിടക്കുന്ന ലൈംഗീക വിരക്‌തി, ഭയം, പാപബോധം, ചെറുപ്പ കാലത്തുണ്ടായ തിക്‌താനുഭവങ്ങൾ എന്നിവയൊക്കെ വജൈനിസ്മസിനു കാരണമാകാം. സ്ത്രീകൾക്കു ലൈംഗിക താത്പര്യം ഉണ്ടായിരിക്കുകയും എന്നാൽ യോനി പ്രവേശനം സാധിക്കാത്തതിനാൽ ലൈംഗികാനന്ദം അനുഭവിക്കാൻ കഴിയാതെ വരുകയും ചെയ്യും. ഇത് സ്ത്രീയെ കടുത്ത അസ്വസ്‌ഥതയിലാക്കും. വേണ്ടത്ര മനസംയമനത്തോടെയും ആവശ്യമായ പൂർവലീലകളോടെയും ബന്ധപ്പെട്ടാൻ ശ്രമിക്കുക. എന്നിട്ടും സാധിക്കുന്നില്ലെങ്കിൽ ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് പരിശോധനകൾ നടത്തുന്നത് നന്നാവും.
 


ശരിയായ അവബോധത്തോടെ വിശകലനം ചെയ്താൽ എന്ത്കൊണ്ട് ഇത് ഉണ്ടാവുന്നുവെന്ന് സ്വയം മനസിലാക്കാൻ കഴിഞ്ഞേക്കാം. മനസിന്റെ ആഴങ്ങളിൽ പതിഞ്ഞു കിടക്കുന്ന പല ധാരണകളുടെയും സ്വാധീനമാണ് പലപ്പോഴും വജൈനിസ്മിനു കാരണം. ആ പഴയ ധാരണകളെ ബോധപൂർവം അതിജീവിക്കാനായാൽ യോനീ സങ്കോചം ഒഴിവാകും. വേണ്ടത്ര യോനീ വികാസം നേടാനുള്ള വ്യായാമങ്ങളും രതി താൽപര്യം ഉണർത്താനുതകുന്ന ടെക്നിക്കുകളും പരിശീലിക്കുക.

തടസമുണ്ടാക്കുന്ന ലൈംഗികത അഥവാ ‘വജൈനിസ്മസ്‌’ എന്താണെന്ന് പങ്കാളികൾ അറിയണം

ലൈംഗികത എന്നത് ഒരേ സമയം പങ്കാളികളുടെ മനസ്സും ശരീരവും ഇടപെടുന്ന ഒരു പ്രക്രിയയാണ്. ഇതില്‍ ഏതെങ്കിലും ഒരു ഘടകത്തിനു ഒറ്റയ്ക്കോ രണ്ടു ഘടകങ്ങള്‍ക്കൊ പ്രശ്നം ഉണ്ടായാല്‍ ആനന്ദപൂര്‍ണ്ണമയ ലൈംഗിക ബന്ധം സാധ്യമാകില്ല. ശരീരിക ബന്ധത്തിനു തടസമുണ്ടാക്കുന്ന ഒന്നാണ് വജൈനിസ്മസ്. യോനീ പേശികള്‍ മുറുകി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ആകാത്ത ഒരു അവസ്ഥയാണിത്. ഇത്തരം അവസ്ഥയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ ശ്രമിച്ചാല്‍ കടുത്ത വേദന അനുബവപ്പെടും. ചിലപ്പോള്‍ രക്തശ്രാവത്തിനും ഇടവരുത്തും. ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങളെ കൊണ്ട് ഉണ്ടാകുന്ന ഒന്നാണ് വജൈനിസ്മസ്, ചിലപ്പോള്‍ ഇവ രണ്ടും ചേര്‍ന്നും ഈ അവസ്ഥ ഉണ്ടാകാറുണ്ട്.
ശാരീരികമായ കാരണങ്ങളില്‍ പ്രധാനം പിസി മസിത്സ് അഥവാ പുബൊകൊക്കിജെനസ് മസില്‍‌സിന്റെ (pubococcygeus muscle) മുറുക്കം മൂലമാണിത് സംഭവിക്കുന്നത്. ഇതിന്റെ അവസ്ഥ ഓരോ സ്തീകളിലും വ്യത്യസ്ഥമായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ ബോധപൂര്‍വ്വം ശ്രമിച്ചാല്‍ പോലും ഇത്തരം അവസ്ഥയുള്ളവര്‍ക്ക് യോനീ പേശികളില്‍ അയവു വരുത്തുവാന്‍ ആകില്ല. മാനസിക കാരണമായി പൊതുവെ പറയുന്നത് ചെറുപ്പത്തില്‍ ലൈംഗിക പീഡനത്തിനു ഇരയായതോ, തെറ്റായ ലൈംഗിക വിദ്യാഭ്യാസമോ, ഇണയോടുള്ള താല്പര്യക്കുറവോ, ഇണയുടെ പെരുമാറ്റത്തില്‍ നിന്നും ഉണ്ടാകുന്ന ഭീതിയോ, ഇണയുടെ ലൈംഗിക വൈകൃതങ്ങളൊ ഒക്കെയാണ്. ഇതേ തുടര്‍ന്നും യോനീഭിത്തി ഇറുകിപിടിക്കാന്‍ ഇടയുണ്ട്.
ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പലര്‍ക്കും വിജയകരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുകയില്ല. ഭയം ആകാംഷ തുടങ്ങി വിവിധ കാരണങ്ങള്‍ ഉണ്ടകാം ഇതിനു പിന്നില്‍. എന്നാല്‍ തുടര്‍ച്ചയായി ഇതിനു സാധ്യമല്ലാതെ വരികയും യോനീഭിത്തികള്‍ ഇറുകിപിടിക്കുകയും ചെയ്യുന്ന അവസ്ഥയെ ആണ് പൊതുവെ വജൈനിസ്മസ് എന്ന് പറയാറുള്ളത്. ഈ അവസ്ഥയില്‍ ഉള്ളവരില്‍ പലരും ക്രമേണ ലൈംഗിക ബന്ധത്തോട് വിരക്തി ഉള്ളവരാകാന്‍ ഇടയുണ്ട്.
ലോകത്ത് ഏതാണ്ട് 0.01 % സ്ത്രീകള്‍ക്ക് വജൈനിസ്മസ് ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. ശരിയായ ചികിത്സയിലൂടെ ഇത് മാറ്റിയെടുക്കാവുന്നതാണ്.

അറിഞ്ഞിരിക്കാം വജൈനിസ്മസിനെ!!

സെക്സിനോടുള്ള താത്പര്യം എല്ലാവര്‍ക്കും ഒരേപോലെ ആകണമെന്നില്ല. എന്നാല്‍ ശാരീരിക ബന്ധത്തിന് തടസ്സമാകുന്ന തരത്തില്‍ ശാരീരിക, മാനസിക, വൈകാരിക ബുദ്ധിമുട്ടുകളുള്ളവരും കുറവല്ല. ഇത്തരത്തില്‍ ഒരു അവസ്ഥയാണ് വജൈനിസ്മസ്.


സെക്സിനോടുള്ള താത്പര്യം എല്ലാവര്‍ക്കും ഒരേപോലെ ആകണമെന്നില്ല. എന്നാല്‍ ശാരീരിക ബന്ധത്തിന് തടസ്സമാകുന്ന തരത്തില്‍ ശാരീരിക, മാനസിക, വൈകാരിക ബുദ്ധിമുട്ടുകളുള്ളവരും കുറവല്ല. ഇത്തരത്തില്‍ ഒരു അവസ്ഥയാണ് വജൈനിസ്മസ്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ സ്ത്രീകളെയാണ് ഇത് ബാധിക്കുക. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമില്ലാതിരിക്കുക, ശ്രമിച്ചാലും അതികഠിനമായ വേദന അനുഭവപ്പെടുക, വേദന ഇല്ലെങ്കില്‍ പോലും മസിലുകള്‍ വല്ലാതെ ദൃഢമാവുന്നതിനാല്‍ ശരിയായ ശാരീരിക ബന്ധം നടക്കാതിരിക്കുക എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്.

കാരണങ്ങള്‍:

*ലോകത്ത് 0.04 ശതമാനം സ്ത്രീകള്‍ക്ക് വജൈനിസ്മസ് കണ്ടു വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വജൈന (യോനി)യുടെ ആന്തരിക ഭാഗത്തെ പെല്‍വിക് മസിലുകള്‍ മുറുകുന്നതാണ് ഇതിന് കാരണം. ഇത് മനപൂര്‍വം ചെയ്യുന്ന ഒന്നല്ല.
 
 
 
 



*കുട്ടിക്കാലത്തുണ്ടായിട്ടുള്ള ശാരീരിക അതിക്രമങ്ങള്‍, നി‍ര്‍ബന്ധപൂര്‍വമുള്ള ശാരീരിക ബന്ധം, പൊള്ളല്‍, ആഴത്തിലുള്ള മുറിവുകള്‍ എന്നിവയെല്ലാം ഇതിന് കാരണമാകാം.

*സെക്സിനെക്കുറിച്ചുള്ള ഭയമോ തെറ്റിദ്ധാരണകളോ ശരിയായ അവബോധമോ വിദ്യാഭ്യാസമോ ഇല്ലാത്തതും കാരണമാകാം.

*പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെയും ഇത്തരം രോഗാവസ്ഥ ഉണ്ടാകാം എന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ചികിത്സ:

*പൂര്‍ണമായും ഭേദമാക്കാനാവുന്ന രോഗമാണ് വജൈനിസ്മസ്

*മസില്‍ എക്സര്‍സൈസുകളും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകളും ഇതിന് സഹായിക്കും.

*ചില സാഹചര്യങ്ങളില്‍‍ സൈക്കോ തെറാപ്പിയോ കൗണ്‍സിലിങോ വേണ്ടി വന്നേക്കാം.

സെക്സ് തെറ്റിധാരണകള്‍

സ്ത്രീയുടെ സെക്‌സിനെക്കുറിച്ച് നമ്മുടെ നാട്ടിലെ പുരുഷന്‍മാര്‍ക്കുള്ള തെറ്റിദ്ധാരണകളാണ് കിടപ്പറയിലും സമൂഹത്തിലും പലവിധ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതെന്ന് സ്‌ത്രൈണ കാമസൂത്രത്തിന്റെ രചയിതാവ് കെ. ആര്‍ . ഇന്ദിര പറയുന്നു.
സ്ത്രീക്ക് വളരെയധികം ലൈംഗിക തീവ്രത (സെക്ഷ്വല്‍  ഇന്റന്‍സിറ്റി) ഉണ്ട്, പലതരത്തിലുള്ള രതി വൈകൃതങ്ങളെയും സ്ത്രീ സ്വാഗതം ചെയ്യുന്നു, സ്ത്രീകളുടെ ശരീരം എപ്പോഴും സെക്‌സിനു സജ്ജമാണ്. ഈ മൂന്നു തെറ്റിധാരണകളാണ് പ്രധാനം. ആണ്‍കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ കൂട്ടുകാരില്‍ നിന്നും കൊച്ചു പുസ്‌തകങ്ങളില്‍ നിന്നും ബ്ലൂഫിലിമുകളിലും ഇന്റര്‍നെറ്റില്‍ നിന്നുമൊക്കെ മനസിലാക്കി വച്ചിരി ക്കുന്നവയാണിവ.
ഇതല്ല സത്യമെന്നു പറഞ്ഞു കൊടുക്കാന്‍ വീടുകളില്‍ ആരും തയാറാകുന്നുമില്ല. ഈ തെറ്റിധാരണ വച്ചു കൊണ്ടാണവന്‍ ആദ്യ രാത്രിയില്‍ പെരുമാറുന്നത്. പക്ഷേ, പെണ്‍കുട്ടി പെട്ടന്നുള്ള ഒരു ലൈംഗിക വേട്ടയ് ക്കു വിധേയയാകാന്‍ മാനസികമായി തയാറെടുത്തിട്ടുണ്ടാവില്ല. അതി ന്റെ ഫലമായി ലൈംഗികതയോടുണ്ടാകുന്ന മരവിപ്പോ വെറുപ്പോ ഒക്കെ പെണ്‍കുട്ടിയില്‍ ഏറെക്കാലം നീണ്ടു നില്‍ക്കുകയും ചെയ്യും.
സ്ത്രീയുടെ സെക്‌സ് പുരുഷന്റെതുപോലെ സ്വിച്ച് ഇട്ടതുപോലെ ഏതു സാഹചര്യത്തിലും ആരംഭിക്കുന്നതും അവസാനിക്കുന്നതുമല്ല. അതു കുറേക്കൂടി ആഴത്തിലുളളതണ്. അതിനെ തൊട്ടും ലാളിച്ചും ഉണര്‍ത്തി വിട്ടാലേ ആക്ടീവ് സെക്‌സിലേക്കു നീങ്ങൂ. സുന്ദരിയായ സ്ത്രീയെ കണ്ടാല്‍ പുരുഷനു ലൈംഗിക താല്‍പര്യം തോന്നും. എന്നാ ല്‍ 99.5 ശതമാനം സ്ത്രീകള്‍ക്കും അങ്ങനെ സംഭവിക്കില്ല.
അവള്‍ക്ക് സുന്ദരനായ ഒരാളോട് സ്‌നേഹം തോന്നാം ആരാധന തോന്നാം, സൗഹൃദം തോന്നാം, പക്ഷേ, കണ്ടയുടന്‍ ഇണ ചേരാന്‍ തോന്നില്ല. എന്നാല്‍ സ്ത്രീയും തന്നെപ്പോലെയാണ് എന്നാണ് പുരുഷന്റെ തെറ്റിധാരണ അതുകൊണ്ടാണ് ബസിലും മറ്റും സ്ത്രീകളെ തോണ്ടാനും തടവാനുമൊക്കെ ചിലപുരുഷന്‍മാര്‍ ശ്രമിക്കുന്നത്.
പെണ്ണിനെന്നും അവള്‍ക്ക് പ്രേമമുള്ള പുരുഷനോട് ഇണചേരാനാണി ഷ്ടം. കിടപ്പറയില്‍ ആ പ്രണയം വികസിപ്പിച്ചെടുക്കാന്‍ ക്ഷമകാണിക്കുന്ന പുരുഷനേ പെണ്ണില്‍ നിന്നും നല്ല ലൈംഗികത കിട്ടൂ. അവന്‍ അവള്‍ ക്ക് കൂട്ടയായിരിക്കണം. ആപത്തില്‍ കൈവെടിയില്ലെന്ന് ഉറപ്പു വേണം…. അങ്ങനെയാണ് പ്രേമം ജനിക്കുന്നത്. ‘ആന തുമ്പിക്കെകൊണ്ട് മാണിക്യക്കല്ലെടുക്കുന്നതു പോലെ വളരെ കരുണയോടെ, മൃദുവായ കാമപ്രകടനങ്ങളിലൂടെ അവളെ മോഹിപ്പിച്ചു വശം വദയാക്കുന്ന പുരുഷനെയാണവള്‍ക്കിഷ്ടം.
ലൈംഗിക വേഴ്ചയില്‍ സ്ഖലനം നടന്നു കഴിഞ്ഞാലുള്ള ആലസ്യത്തില്‍ പുരുഷന്‍ സ്ത്രീയെ മറന്നു പോകും. സത്യത്തില്‍ അതു മനപ്പൂര്‍വമല്ല. പക്ഷേ, സ്ത്രീക്ക് അവന്‍ കെട്ടിപ്പിടിച്ചു കിടക്കണം. അയാളുടെ കൈയില്‍ തല വച്ചുറങ്ങണം. ഇതൊക്കെ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ കൈവിടില്ല, ഒരിക്കലും- കെ. ആര്‍ . ഇന്ദിര വ്യക്തമാക്കി.


ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ......

ഓരോ സംഭോഗത്തിലും പുരുഷന്‍ നിക്ഷേപിക്കുന്ന അനേകലക്ഷം ബീജങ്ങളിലൊന്ന്, സ്ത്രീ, മാസത്തിലൊന്നുവീതം ഉല്‍പാദിപ്പിക്കുന്ന... ......

ഓരോ സംഭോഗത്തിലും പുരുഷന്‍ നിക്ഷേപിക്കുന്ന അനേകലക്ഷം ബീജങ്ങളിലൊന്ന്, സ്ത്രീ, മാസത്തിലൊന്നുവീതം ഉല്‍പാദിപ്പിക്കുന്ന അണ്ഡവുമായി ചേര്‍ന്നാണ് ഗര്‍ഭധാരണം നടക്കുന്നത്. മാസത്തിലെല്ലായേ്പാഴും ഗര്‍ഭധാരണ സാധ്യതയില്ലതന്നെ. പരസ്പരധാരണയോടെ ഗര്‍ഭം ആസൂത്രണം ചെയ്യുന്നതാണ് നല്ലത്. കുഞ്ഞ് എപ്പോള്‍ വേണം, എപ്പോള്‍ വേണ്ട എന്നു തീരുമാനിക്കേണ്ടിവരുമ്പോള്‍ ഏതെങ്കിലും ഗര്‍ഭനിരോധനരീതി അവലംബിക്കേണ്ടിവരുന്നു.

സ്ത്രീകള്‍ക്കാണ് ഗര്‍ഭനിരോധമാര്‍ഗങ്ങളേറെയുള്ളത്. മൊത്തത്തില്‍ ഇവരണ്ടു തരത്തിലുണ്ട്-താല്‍ക്കാലികമായുള്ളവയും ശാ ശ്വതമായവയും. ഗര്‍ഭം നീട്ടിവെക്കാന്‍ ആദ്യവഴിയാണ് സ്വീകരിക്കേണ്ടത്. സ്ഥിരമായി ഗര്‍ഭധാരണം ഒഴിവാക്കാന്‍ രണ്ടാമത്തെ രീതിയും.
താല്‍ക്കാലികമായ ഗര്‍ഭനിരോധന രീതികളെയും രണ്ടായി തിരിക്കാം. പ്രകൃതിസഹജമായ മാര്‍ഗങ്ങളും കൃത്രിമമായ മാര്‍ഗങ്ങളും.

പ്രകൃതിസഹജ മാര്‍ഗങ്ങള്‍


ആര്‍ത്തവചക്രത്തില്‍, ഗര്‍ഭധാരണ സാധ്യത കുറവുള്ള ദിവസങ്ങളില്‍ മാത്രം ബന്ധപ്പെടുന്ന രീതിയാണ് ആദ്യത്തേത്. 'സുരക്ഷിതകാലം' നോക്കുന്ന മാര്‍ഗമാണിത്. ആര്‍ത്തവത്തിന് 14 ദിവസം മുമ്പാണ് അണ്ഡാശയത്തില്‍ നിന്ന് അണ്ഡം പുറത്തുവരുന്നത്. ഇത് 24 മണിക്കൂറിന കം പുംബീജവുമായി ചേര്‍ന്നാലേ ഗര്‍ഭധാരണം നടക്കൂ. 28-30 ദിവസത്തില്‍ കൃത്യമായി മാസമുറയുണ്ടാകുന്നവര്‍ ഗര്‍ഭധാരണം ഒഴിവാക്കാന്‍, ആര്‍ത്തവം തുടങ്ങി 8 മുതല്‍ 20 വരെ ദിവസങ്ങളില്‍ ബന്ധപ്പെടരുത്. മാസമുറ ക്രമംതെറ്റി വരുന്നവരില്‍ ഈരീതി പലപ്പോഴും പരാജയപ്പെടും. 35 ശതമാനമാണ് ഈരീതിയുടെ പരാജയ സാധ്യത.


സ്വന്തം ഗര്‍ഭാശയമുഖം, തൊട്ടുനോക്കിയാല്‍ മൃദുവായതായി തോന്നുന്നതാണ് അണ്ഡവിസര്‍ജനം നടന്നതിന്റെ ഒരു സൂചന.
ഇവിടെ കിനിയുന്നനീരിന് കൊഴുപ്പു കൂടിയതായി അനുഭവപ്പെടുകയും ചെയ്യും. അണ്ഡവിസര്‍ജന സമയത്ത് ശരീരതാപനിലയില്‍ നേരിയ ഉയര്‍ച്ചയും കാണാം.
പൂര്‍ത്തീകരിക്കാത്ത സംഭോഗമാണ് മറ്റൊരു സുരക്ഷിത ഗര്‍ഭനിരോധനമാര്‍ഗം. പക്ഷേ ഇതിന് പുരുഷന്റെ സഹകരണം കൂടിയേ കഴിയൂ. മാനസിക പിരിമുറുക്കത്തിനു കാരണമാകുന്ന രീതിയാണിത്. ചിലരില്‍ നടുവേദനയും അമിതമായ ആര്‍ത്തവവേദനയും കാണാറുണ്ട്. സ്ഖലനത്തിനു മുമ്പ്, ലിംഗത്തില്‍ നിന്നു കിനിയുന്ന നീരില്‍ ബീജമുണ്ടാവാനും സാധ്യതയുണ്ട്.
മുലയൂട്ടല്‍ മാര്‍ഗമാണ് മറ്റൊന്ന്. ആദ്യത്തെ കുഞ്ഞിന് കൂടുതല്‍ കാലം നന്നായി മുലയൂട്ടുമ്പോള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം അണ്ഡവിസര്‍ജനം താമസിക്കും. കു ഞ്ഞിന് ആറുമാസമാകും വരെ ഈരീതി പരീക്ഷിക്കാം. പ്രസവശേഷം ആര്‍ത്തവം തുടങ്ങാത്ത സ്ത്രീകളിലേ ഇതു ഫലപ്രദമാകൂ.

കൃത്രിമ മാര്‍ഗങ്ങള്‍


കൃത്രിമമായി ഗര്‍ഭധാരണം തടയാനുള്ള മാര്‍ഗങ്ങളാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്.
തടസ്സമാര്‍ഗങ്ങള്‍: പുരുഷബീജം യോനിയില്‍ വീഴാതെ തടയാനുള്ള ഉറയാണ് ഇതില്‍ ആദ്യത്തേത്. നമ്മുടെ നാട്ടില്‍ പ്രചാരത്തിലില്ലാത്ത മാര്‍ഗമാണിത്. ബീജങ്ങളെ നശിപ്പിക്കുന്ന ലേപനങ്ങള്‍, സംഭോഗത്തിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും യോനിയില്‍ പുരട്ടുന്ന രീതിയുണ്ട്. യോനിയില്‍ വച്ചാല്‍ അലിയുന്ന ഗുളികകളും ക്രീമുകളുമെല്ലാം മരുന്നുകടകളില്‍ ലഭ്യമാണ്. ഗര്‍ഭാശയമുഖത്ത് ഒരു തടപോലെ ധരിക്കാവുന്ന ഡയഫ്രമാണ് മറ്റൊരു തടസ്സമാര്‍ഗം. പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകളിലാണ് ഇത് ഫലപ്രദം. ലൈംഗികവേഴ്ചയ്ക്ക് മണിക്കൂറുകള്‍ മുമ്പുതന്നെ ഇത് ധരിക്കാം. ഇതിന് ചെറിയ പരിശീലനം ആവശ്യവുമാണ്. ഇതില്‍ ബീജനാശിനി ക്രീമുകള്‍ പുരട്ടുന്നതും നല്ലതാണ്. ചിലരില്‍ അലര്‍ജിയുണ്ടാക്കും. മൂത്രപ്പഴുപ്പുപോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം.
ഗര്‍ഭാശയവലയം : ലൂപ്പ് എന്നറിയപ്പെടുന്ന ഗര്‍ഭാശവലയം-ഐയുഡി-ദീര്‍ഘകാലം ഉപയോഗിക്കാവു ന്ന ഒന്നാണ്. പൊളിത്തീന്‍ കൊണ്ടു നിര്‍മിച്ചതും ചെമ്പുകമ്പി ചുറ്റിയതുമായ ലൂപ്പുകളുണ്ട്. കോപ്പര്‍-ടി ഉദാഹരണം. പ്രസവശേഷം ആറാഴ്ച കഴിഞ്ഞ് ഗര്‍ഭാശയത്തില്‍ ലൂപ്പ് നിക്ഷേപിക്കാം. ഇതിന് ഡോക്ടറുടെ സേവനം ആവശ്യമാണ്. സര്‍ക്കാര്‍ മാതൃശിശുകേന്ദ്രങ്ങളില്‍ സൗജന്യമായി ലൂപ്പ് നിക്ഷേപിക്കാന്‍ സൗകര്യമുണ്ടാവും. വര്‍ഷത്തിലൊരിക്കല്‍ ഡോക്ടറെകണ്ട് പരിശോധന നടത്തുന്നത് നല്ലതാണ്. ഒരു ലൂപ്പ് അഞ്ചുമുതല്‍ ഏഴു വര്‍ഷംവരെ ഉപയോഗിക്കാന്‍ പറ്റിയേക്കും.
ഗര്‍ഭപാത്രത്തില്‍ ഒരന്യവസ്തുവായി ലൂപ്പ് കിടക്കുന്നതുകൊ ണ്ട് ഗര്‍ഭധാരണം നടക്കില്ല. ചിലരില്‍, അപൂര്‍വമായി അണ്ഡവാഹിനിക്കുഴലില്‍ ഗര്‍ഭം വളരാന്‍ സാധ്യതയുണ്ട്. ചിലരില്‍ അലര്‍ജി, നടുവേദന, അമിതാര്‍ത്തവം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ കാണാറുണ്ട്. പ്രശ്‌നമുള്ളവര്‍ ലൂപ്പ് ഒഴിവാക്കുന്നതാണ് നല്ലത്.

ഗര്‍ഭനിരോധന ഗുളികകള്‍: വിദേശങ്ങളില്‍ ഏറെ പ്രചാരമുള്ള രീതിയാണിത്. ഈസ്ട്രജന്‍, പ്രോജസ്റ്റിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ചേര്‍ന്ന ഗുളികകളും ഹോര്‍മോണില്ലാത്ത ഗുളികകളുമുണ്ട്. മാലാ-ഡി തുടങ്ങി 30ഓളം ബ്രാന്‍ഡ് ഹോര്‍മോണ്‍ ഗുളികകള്‍ ലഭ്യമാണ്. മാസമുറ തുടങ്ങി അഞ്ചാം ദിവസം മുതല്‍ മൂന്നാഴ്ച കഴിക്ക ണം. മുലയൂട്ടുന്നവര്‍ക്ക് ഹോര്‍മോണ്‍ അളവില്‍ മാറ്റമുള്ള 'മിനിഗുളിക' ലഭ്യമാണ്. ഓക്കാനം, സ്തനവേദന, മുഖക്കുരു, വിഷാദം, രക്തസ്രാവം, ലൈംഗികവിരക്തി തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ കാണാമെന്നതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമേ ഗുളികകള്‍ കഴിക്കാവൂ.
ഹോര്‍മോണ്‍ ചേരാത്ത സഹേലി പോലുള്ള ഗുളികകള്‍ക്ക് പാര്‍ശ്വഫലങ്ങളില്ല. പക്ഷേ ഫലപ്രാപ്തി താരതമ്യേന കുറയും. ആദ്യ മൂന്നു മാസം ആഴ്ചയില്‍ രണ്ടു ദിവസവും പിന്നീട് ആഴ്ചയിലൊരു ദിവസവും കഴിച്ചാല്‍ മതിയാകും. ഗുളിക നിര്‍ത്തി ആറു മാസത്തിനകം ഗര്‍ഭധാരണം സാധിക്കും.

ഹോര്‍മോണ്‍ കുത്തിവെപ്പ്, ഇംപ്ലാന്‍റ്: മൂന്നു മാസത്തിലൊരിക്കലോ രണ്ടു മാസത്തിലൊരിക്കലോ കുത്തിവെക്കാവുന്ന ഹോര്‍മോണ്‍ മരുന്നുകള്‍ ലഭ്യമാണ്. ഈസ്ട്രജനും പ്രോജസ്റ്റിനുമാണ് കുത്തിവെക്കുക. പ്രസവശേഷം ആറുമാസം കഴിഞ്ഞ് കുത്തിവെപ്പെടുക്കാം. കുത്തിവെപ്പ് നിര്‍ത്തിയാല്‍ നാലുമാസത്തിനകം ഗര്‍ഭധാരണശേഷി തിരിച്ചുകിട്ടും. തൊലിക്കടിയില്‍, ശസ്ത്രക്രിയവഴി ഹോര്‍മോണ്‍ കാപ്‌സ്യൂള്‍ പിടിപ്പിക്കുന്ന രീതിയാണ് ഇംപ്ലാന്‍റ്. അഞ്ചുവര്‍ഷം വരെ അതവിടെ കിടന്നുകൊള്ളും. ഡോക്ടറുടെ സഹായം വേണം, ഈ രണ്ടു രീതിക്കും.

അടിയന്തര മാര്‍ഗങ്ങള്‍: അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ചില രീതികളുണ്ട്. അനാവശ്യ വേഴ്ച വേണ്ടിവന്നാലോ ബലാല്‍സംഗം പോലുള്ള ദുരന്തത്തിലോ മറ്റോ ഗര്‍ഭധാരണം ഒഴിവാക്കാന്‍, 72 മണിക്കൂറിനകം ആദ്യം കുറഞ്ഞ ഡോസില്‍ മാലാ-ഡി പോലുള്ള നാലു ഗുളികകളും, 12 മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും നാലു ഗുളികകളും കഴിക്കുക. ഗുളികയ്ക്കനുസരിച്ച് ഡോസില്‍ മാറ്റം വരാമെന്നതിനാല്‍ വൈദ്യനിര്‍ദ്ദേശപ്രകാരമേ ഇതുചെയ്യാവൂ. അനഭിലഷണീയ വേഴ്ചയ്ക്കുശേഷം അഞ്ചു ദിവസത്തിനകം ലൂപ്പ് ധരിച്ചാലും ഗര്‍ഭധാരണം ഒഴിവാക്കാം.

വന്ധ്യംകരണം


ഇനി കുട്ടികള്‍ വേണ്ട എന്നാണ് തീരുമാനമെങ്കില്‍ ശാശ്വതമായ ഗര്‍ഭനിരോധനമാര്‍ഗം-വന്ധ്യംകരണം-അവലംബിക്കാം. സ്ത്രീകളിലെ വന്ധ്യംകരണ ശസ്ത്രക്രിയയാണ് ട്യൂബക്ടമി. അണ്ഡവാഹിനിക്കുഴലുകളില്‍ തടസ്സമുണ്ടാക്കുകയോ ചെറിയ ഭാഗം മുറിച്ചു കളയുകയോ ആണ് ചെയ്യാറ്. ചില കേസുകളില്‍ ഈ നാളികള്‍ കൂടിച്ചേര്‍ന്ന് വീണ്ടും ഗര്‍ഭം ധരിച്ചുപോകാന്‍ സാധ്യതയുണ്ട്. ശസ്ത്രക്രിയ ചെയ്തവര്‍ക്ക് പിന്നീട് കൂട്ടികള്‍ വേണമെന്നു തോന്നിയാല്‍ വീണ്ടും ശസ്ത്രക്രിയ ചെയ്ത് നാളി കൂട്ടിയോജിപ്പിക്കാനാകും. ഇതു പക്ഷേ, വിജയിച്ചില്ലെന്നും വരാം.

ശ്രദ്ധിക്കുക


വിവാഹശേഷം, ആദ്യപ്രസവം നീട്ടിവെക്കാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ആശാസ്യമല്ല. പിന്നീടുള്ള ഗര്‍ഭധാരണ സാധ്യതയെ ബാധിച്ചേക്കാം, പലവഴികളും. രണ്ടാമത്തെ പ്രസവം നീട്ടിവെക്കാനാണ് കൃത്രിമമാര്‍ഗങ്ങള്‍ പ്രയോജനപ്പെടുക. ആദ്യ പ്രസവം നീട്ടിവെക്കാന്‍ സുരക്ഷിതകാലം നോക്കുകയോ കോണ്‍ഡം ഉപയോഗിക്കുകയോ ചെയ്യുന്നതാണ് നല്ലത്. കൃത്രിമമായ - ഗുളിക, മരുന്നുപോലുള്ളവ - വഴികളെല്ലാം ഡോക്ടറുടെ ഉപദേശാനുസരണമേ അനുവര്‍ത്തിക്കാവൂ. ഏറ്റവും അഭിലഷണീയമായ ഗര്‍ഭനിരോധന മാര്‍ഗം, പുരുഷനുപയോഗിക്കുന്ന ഉറതന്നെ. സുഖക്കൂടുതല്‍ മോഹിച്ച്, പുരുഷന്‍, ഗര്‍ഭനിരോധന ബാധ്യതകൂടി പെണ്ണി നെ ഏല്‍പ്പിക്കുകയാണ്. വന്ധ്യംകരണ ശസ്ത്രക്രിയയും പുരുഷന്‍ ചെയ്യുന്നതാണ് ലളിതം. ഇതിലും പുരുഷന്‍ മടികാട്ടുന്നു. ഓരോരോ പുതിയ വഴികള്‍ സ്ത്രീക്കുവേണ്ടി കണ്ടെത്തുന്നതും പുരുഷന്‍ തന്നെയാവും!
 

തയ്യാറാക്കിയത്:


ആര്‍.വി.എം. ദിവാകരന്‍
കടപ്പാട്: ഡോ. ടി.എം. രഘുറാം,
ഡോ. ടി. നാരായണന്‍

സ്ത്രീ സെക്സ് ആഗ്രഹിക്കുന്നത് എപ്പോൾ ?

ദാമ്പത്യ ജീവിതത്തിൽ സെക്സിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ. എന്നാൽ പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്ന് പുരുഷൻ എങ്ങനെ മനസിലാക്കും. സെക്സിലേർപ്പെടുമ്പോൾ രണ്ടുപേരും പൂർണമായ തോതിൽ സെക്സ് ആഗ്രഹിച്ചാൽ മാത്രമേ സംതൃപ്തമായ സെക്സിൽ ഏർപ്പെടാനാകു. അതിനാൽ തന്റെ പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്നത് പുരുഷൻ തിരിച്ചറിയേണ്ടിയിരിക്കുന്നു.

പുരുഷന് ലൈംഗിക ഉത്തേജനം വളരെ പെട്ടന്നുണ്ടാകും എന്നാൽ സ്ത്രീകൾക്കിത് സാവധാനം മാത്രമേ ഇത് സംഭവിക്കുക അത് മനസിലാക്കി മാത്രമേ സെക്സിൽ ഏർപ്പെടാവു. പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ ചില ലക്ഷണങ്ങൾ ഉണ്ട് ഒരോ സ്ത്രീകളിലും ലൈംഗിക ഉത്തേജനം പലതരത്തിലായിരിക്കും എങ്കിലും ഇതിൽ ചില സമാന സ്വഭാവങ്ങളുണ്ട്.

കിടക്കയിലെത്തിയാല്‍ പങ്കാളി നിങ്ങളെ ചേര്‍ത്തു പിടിക്കുന്നതിനു പകരം ആദ്യം സ്വന്തം കൈകള്‍ ശരീരത്തോട് ചേര്‍ത്ത് പിടിച്ചിരിക്കും, നിങ്ങളെ അകന്നു പോകാന്‍ അനുവദിക്കാത്ത വിധത്തിലായിരിക്കും അവരുടെശരീരഭാഷ. ലൈംഗിക താത്പര്യമുണ്ടെങ്കില്‍ പങ്കാളിയുടെ ശ്വാസോഛ്വാസവും ഹൃദയതാളവും ഉയര്‍ന്ന രീതിയിലായിരിക്കും.

ചെറിയ ഞരക്കങ്ങളും പങ്കാളിയിൽ നിന്നും ഉണ്ടായേക്കാം. രതിമൂര്‍ച്ഛയ്ക്ക് ശേഷമേ ഈ മാറ്റങ്ങൾ സാധാരണ നിലയിലേക്കെത്തുകയുള്ളൂ. ഒരു നിശ്ചിത സ്ഥാനത്ത് കിടക്കാനാവാതെ പങ്കാളി കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍ തുടങ്ങുകയോ പങ്കാളിയുടെ ശരീരം നിങ്ങളിലേക്ക് അടുപ്പിക്കുകയോ ചെയ്താൽ പങ്കാളി ലൈംഗികമായി ഉത്തേജിക്കപ്പെട്ടു എന്ന് മനസിലാക്കാം

ഓറൽ സെക്സ് ; സ്ത്രീകൾക്കുണ്ടാകുന്ന ചില മാറ്റങ്ങൾ

ഓറല്‍ സെക്സ് പുരുഷനും സ്ത്രീയ്ക്കും പൊതുവായി നല്‍കുന്ന ചില ആരോഗ്യ ഗുണങ്ങളുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഓറല്‍ സെക്സില്‍ ഏര്‍പ്പെടുന്ന സ്ത്രീയ്ക്ക് ക്യാന്‍സര്‍ സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു.



സാധാരണ സെക്സിനെപ്പോലെ തന്നെ സ്ത്രീ പുരുഷന്മാര്‍ക്ക് ലൈംഗിക സംതൃപ്തി നല്‍കുന്ന ഒന്നാണ് ഓറല്‍ സെക്സും. നല്ല രീതിയില്‍, അതായത് കൃത്യമായ വൃത്തിയും ആരോഗ്യവും പാലിച്ചാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ് ഒാറൽ സെക്സ്. ഓറല്‍ സെക്സ് പുരുഷനും സ്ത്രീയ്ക്കും പൊതുവായി നല്‍കുന്ന ചില ആരോഗ്യ ഗുണങ്ങളുണ്ട്. എക്സിമ, അലർജി, പൊണ്ണത്തടി ഇവയെ എല്ലാം സുഖപ്പെടുത്താൻ ഒാറൽ സെക്സ് ​സഹായിക്കും.

ഗര്‍ഭകാലത്ത് സാധാരണ സെക്സില്‍ ഏര്‍പ്പെടാന്‍ ബുദ്ധിമുട്ടെങ്കില്‍ ഇതിനുളള വഴിയാണ് ഓറല്‍ സെക്സ്. ഇത് ഗര്‍ഭകാലത്ത് ശരീര വേദനയും സ്ട്രെസുമെല്ലാം കുറയ്ക്കാന്‍ നല്ലതാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിനു സഹായിക്കുന്നത്. ഗര്‍ഭകാലത്തു സ്ത്രീകളിലുണ്ടാകുന്ന മനംപിരട്ടല്‍, ഛര്‍ദി എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഓറല്‍ സെക്സെന്നാണ് പറയുന്നത്. സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓറല്‍ സെക്സ്. സാധാരണ സെക്സ് പോലെത്തന്നെ ഓര്‍ഗാസസമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍, കെമിക്കല്‍ വ്യത്യാസങ്ങളാണ് ഇതിനു സഹായിക്കുന്നത്.

ശരീര വേദനകളില്‍ നിന്നും മോചനം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഓറല്‍ സെക്സ്. സാധാരണ സെക്സിനെപ്പോലെ നല്ലൊരു പെയിന്‍ കില്ലര്‍ ഗുണമാണ് ഇതു നല്‍കുന്നത്. തലച്ചോറില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളാണ് ഇതിനു കാരണമായി പറയുന്നതും.ഇതു കാരണം പുറപ്പെടുന്ന ഹോര്‍മോണുകള്‍ ഇത്തരം അസ്വസ്ഥതകള്‍ മാറ്റുന്നു. ബിപി കുറയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഓറല്‍ സെക്സ് സഹായിക്കുന്നുണ്ട്.

സ്വയംഭോഗം പാപമാണോ?

സ്വയംഭോഗം പാപമാണോ?  വിവാഹിതരായ സ്ത്രീകളില്‍ സ്വയംഭോഗം ചെയ്യുന്നവരാണ് ലൈംഗിക ജീവിതം കൂടുതല്‍ ആസ്വദിക്കുന്നത്; വൈറലായി ഡോക്ടറിന്റെ കുറിപ്പ് 

ഇന്നും സ്വയംഭോഗത്തെ കൊടിയ പാപമായി കരുതുന്നവര്‍ കുറവല്ല. ചില വിശ്വാസങ്ങളുടെ അകമ്പടിയോടെ പലരുടെയും കണ്ണില്‍ സ്വയംഭോഗം ഗുരുതരമായ തെറ്റാണ്. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ ഈ വിശ്വാസങ്ങള്‍ പാടെ തള്ളുകയാണ്. ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ് സ്വയംഭോഗം എന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്.

ആരോഗ്യപരമായും മാനസികപരമായും സാധാരണ ഒരു പ്രക്രിയ മാത്രമാണ് സ്വയംഭോഗം എന്നാണ് ആറോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഓരോ വ്യക്തിക്കും തന്റെ ലൈംഗിക താല്പര്യങ്ങള്‍ പങ്കാളിയിലൂടെ പൂര്‍ണ്ണമായി ലഭിക്കണം എന്നില്ല. ഇത്തരം അവസരങ്ങളില്‍ സംതൃപ്തി കണ്ടെത്താന്‍ സ്വയംഭോഗം സഹായമാകും.

പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, വിവാഹിതരായ സ്ത്രീകളില്‍ സ്വയംഭോഗം ചെയ്യുന്നവരാണ് ലൈംഗിക ജീവിതം കൂടുതല്‍ ആസ്വദിക്കുന്നത്് എന്നാണ്. സ്വയംഭോഗത്തെ കുറിച്ചുളള ഇന്‍ഫോക്ലിനിക്ക് ഫെയ്‌സ്ബുക്ക് പേജില്‍ ഡോ. ജിതിന്‍ ടി ജോസഫ് എഴുതിയ കുറിപ്പ് അടിവരയിടുന്നത് ഇത്തരം ചില കാര്യങ്ങളാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം....

സ്വയംഭോഗം പാപമാണെന്നും, അത് ചെയ്യുന്നത് മൂലം വന്ധ്യതയും, മാനസിക പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഒരു മെഡിക്കല്‍ കോളേജ് അദ്ധ്യാപകന്‍ ആത്മീയത പ്രചരിപ്പിക്കുന്ന ചാനലില്‍ പറയുന്ന വീഡിയോ കണ്ടു. സ്വയംഭോഗവുമായി ബന്ധപ്പെട്ട മിഥ്യാധാരണകള്‍ ഊട്ടിയുറപ്പിക്കുന്നതും, ആധികാരികത തോന്നിപ്പിക്കുന്നതുമാണ് പ്രസ്തുത വീഡിയോ.

പല മത വിശ്വാസങ്ങളും, സാമൂഹിക കാഴ്ചപ്പാടുകളും ഈ വിഷയത്തെ സംബന്ധിച്ച അബദ്ധ ധാരണകള്‍ പടരാന്‍ കാരണമായിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിനു ഈ വിഷയത്തിലുള്ള കാഴ്ചപ്പാട് എന്താണെന്നു പറയാന്‍ ഇതു തന്നെയാണ് ഉചിതമായ സമയം.

എന്താണ് സ്വയംഭോഗം ?
ഒരു വ്യക്തി തന്റെ തന്നെ ലൈംഗിക അവയവങ്ങള്‍ സ്വയമോ മറ്റൊരാളുടെയോ/വസ്തുക്കളുടെയോ സഹായത്തോടെയോ, ഉദ്ദീപിപ്പിച്ച് ലൈംഗിക സുഖം അനുഭവിക്കുന്ന പ്രക്രിയക്കാണ് സ്വയംഭോഗം എന്ന് പറയുന്നത. ഇതുവഴി പലര്‍ക്കും രതിമൂര്‍ച്ഛയും ഉണ്ടാകാറുണ്ട്.

സ്വയംഭോഗം ചരിത്രത്തില്‍ ?
മനുഷ്യന്റെ ചരിത്രം അറിയാവുന്ന കാലം തൊട്ടേ സ്വയംഭോഗത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. ക്രിസ്ത്യന്‍-യൂദ വിശ്വാസങ്ങള്‍ നിറഞ്ഞു നിന്നിരുന്ന പഴയ കാലഘട്ടങ്ങളില്‍ ഇതിനെ ഒരു പാപമായി തന്നെയാണ് ചിത്രീകരിച്ചിരുന്നത്. ഈ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരുന്ന വരെ മോശക്കാരായും കരുതിയിരുന്നു. ഇതേ കാലഘട്ടങ്ങളില്‍ വൈദ്യ ശാസ്ത്രത്തിലും ഒരു മാനസിക രോഗം എന്ന സ്ഥാനമാണ് ഉണ്ടായിരുന്നത്. എന്നാല്‍ 1950 കളില്‍ ആല്‍ഫ്രഡ് കിന്‍സേയെ പോലെയുള്ള വ്യക്തികള്‍ നടത്തിയ പഠനങ്ങള്‍ ഈ കാഴ്ചപ്പാടുകള്‍ തിരുത്തി. മാനസിക രോഗങ്ങളുടെ പട്ടികയില്‍ നിന്നും 1972ല്‍ പുറത്താകുകയും ചെയ്തു. സ്വയംഭോഗം മനുഷ്യനില്‍ ആഴത്തില്‍ വേരു പിടിച്ച ഒരു പ്രക്രിയ ആണെന്നും, ഗര്‍ഭസ്ഥ ശിശുക്കളില്‍ വരെ ലൈഗിക അവയവങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന ശീലം ഉണ്ട് എന്ന കണ്ടെത്തെലും, കാര്യമായി ഒരു രോഗാവസ്ഥയും ഇതുമൂലം ഉണ്ടാകില്ല എന്ന നിരീക്ഷണവും ഒക്കെ ഈ പ്രക്രിയ മനുഷ്യന്റെ സാധാരണ ലൈംഗിക ജീവിതത്തിന്റെ ഭാഗം തന്നെയാണ് എന്ന വാദത്തെ ഉറപ്പിക്കുന്നു.

കള്ളം പറയാത്ത കണക്കുകള്‍ ?
ആദ്യമായി ഇത്തരത്തില്‍ ഒരു പഠനം നടത്തിയത് 1950 ല്‍ ആല്‍ഫ്രഡ് കിന്‍സേ ആയിരുന്നു. അമേരിക്കയില്‍ നടന്ന ഈ പഠനത്തില്‍ പങ്കെടുത്ത ആളുകളില്‍ 92% പുരുഷന്‍മാരും ,62% സ്ത്രീകളും തങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്തിട്ടുള്ളവര്‍ ആണെന്ന് സമ്മതിച്ചിരുന്നു. അതുപോലെ 2007ല്‍ ബ്രിട്ടീഷ് നാഷണല്‍ പ്രോബബിലിറ്റി സര്‍വ്വേ 16 മുതല്‍ 44 വരെ വയസുള്ളവരില്‍ നടത്തിയ പഠനത്തില്‍ 95% പുരുഷന്‍മാരും 71% സ്ത്രീകളും സ്വയംഭോഗം ചെയ്തിരുന്നു എന്ന് കണ്ടെത്തി. അമേരിക്കയില്‍ 2009 ല്‍ നടന്ന national survey of sexual health and behaviour (NSSHB) എന്ന പഠനത്തില്‍ പ്രായ ഭേദമന്യേ വ്യക്തികള്‍ സ്വയംഭോഗം ചെയ്യാറുണ്ടെന്നും, വിവാഹം കഴിഞ്ഞവരിലും 60% ത്തോളം ആളുകള്‍ കഴിഞ്ഞ ഒരു വര്‍ഷം തനിയെയോ പങ്കാളിയുടെ ഒപ്പമോ സ്വയംഭോഗം ചെയ്തിരുന്നു എന്നും കണ്ടെത്തി. ഈ പഠനങ്ങളും കണക്കുകളും മാത്രം നോക്കിയാല്‍ ഈ പ്രക്രിയ എത്ര സ്വാഭാവികമാണ് എന്ന് മനസിലാക്കാന്‍ സാധിക്കും.

സ്വയംഭോഗം മൂന്നു തരം!

പുരുഷന്മാരില്‍- പുരുഷ ലിംഗത്തെ കൈകള്‍ ഉപയോഗിച്ചോ,മറ്റു മാര്‍ഗങ്ങള്‍ വഴിയോ ഉദ്ധീപിപ്പിക്കുന്നതാണ് ഏറ്റവും പ്രധാന രീതി.
സ്ത്രീകളില്‍: യോനിയും അതിനോട് ചേര്‍ന്നുള്ള കൃസരി യും കൈകള്‍ ഉപയോഗിച്ച് ഉദ്ധീപിപ്പിക്കുകയാണ് പൊതു രീതി. ഇതോടൊപ്പം നിലവില്‍ വൈബ്രേറ്റര്‍ പോലയുള്ള പല sex toys ലഭ്യമാണ്.

Mutual masturbation - രണ്ടു വ്യക്തികള്‍ പരസ്പരം പങ്കാളിയുടെ ലൈംഗിക അവയവങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന രീതിയാണിത്. സാധാരണ ലൈംഗിക ജീവിതത്തിന്റെ തന്നെ ഭാഗമായി ഇത് ഉണ്ടാകാറുണ്ട്.

ആരോഗ്യപരമായ നേട്ടങ്ങള്‍
സ്വയംഭോഗം ആരോഗ്യപരമായും മാനസികമായും സാധാരണമായ ഒരു പ്രക്രിയ മാത്രമാണ് എന്നാണ് നിലവില്‍ ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

1. തന്റെ ശരീരത്തെ കുറിച്ചും, ലൈംഗിക താല്‍പര്യങ്ങളെ കുറിച്ചും കൂടുതല്‍ അറിയാനും അത് ലൈംഗിക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും സഹായിക്കും.

2. ഓരോ വ്യക്തിക്കും തന്റെ ലൈംഗിക താല്പര്യങ്ങള്‍ പങ്കാളിയിലൂടെ പൂര്‍ണ്ണമായി ലഭിക്കണം എന്നില്ല. ഇത്തരം അവസരങ്ങളില്‍ സംതൃപ്തി കണ്ടെത്താന്‍ സ്വയംഭോഗം സഹായമാകും. പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, വിവാഹിതരായ സ്ത്രീകളില്‍ സ്വയംഭോഗം ചെയ്യുന്നവരാണ് ലൈംഗിക ജീവിതം കൂടുതല്‍ ആസ്വദിക്കുന്നത് എന്നാണ്.

3. യുവാക്കളിലും മറ്റും അവരുടെ ലൈംഗിക തൃഷ്ണ പൂര്‍ത്തികരിക്കാന്‍ സഹായിക്കും. ഇത്തരത്തില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിലേക്ക് പോകുന്നത് കുറയുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒപ്പം പ്ലാന്‍ ചെയ്യാതെയുള്ള ഗര്‍ഭധാരണവും ഒഴിവാക്കാം.

4. സ്വയംഭോഗം ചെയ്യുന്നതു വഴി വൃഷണ സഞ്ചികളില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന പുരുഷ ബീജം പുറത്തേക്കു പോകുകയും, പകരം പുതിയ ബീജം ഉണ്ടാകുകയും ചെയ്യും.

5. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ വഴി പടരുന്ന HIV, STD ഇവയുടെ സാധ്യത കുറയും.

6. വ്യക്തികളുടെ ആത്മവിശ്വാസം കൂട്ടാനും, വിഷാദം, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകാതെ ഇരിക്കാനും ഇതു മൂലം സാധിക്കും എന്നും പഠനങ്ങള്‍ ഉണ്ട്.

7. ലൈംഗിക പങ്കാളിയോടൊപ്പം സ്വയംഭോഗം ചെയുന്നത് രണ്ടു പേരുടെയും സഹവര്‍ത്തിത്വം കൂട്ടുകയും, ഒപ്പം രണ്ടു പേരുടെയും ലൈംഗിക താല്‍പര്യങ്ങള്‍ അടുത്തറിയാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നും കണ്ടിട്ടുണ്ട്.

എപ്പോഴാണ് സ്വയംഭോഗം ശ്രദ്ധ നല്‍കേണ്ട ഒരു പ്രശ്‌നം ആകുന്നതു ?
പ്രധാനമായും മൂന്നു സാഹചര്യങ്ങളിലാണ് സ്വയംഭോഗം ഒരു പ്രശ്‌നമായി കണക്കാക്കി പരിഹാരത്തിന് ശ്രമിക്കേണ്ടത്.

1. ഒരു compulsion പോലെ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു സ്വയംഭോഗം ചെയ്യുകയും, അത് നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുമ്പോള്‍.

2. പങ്കാളിയോടൊപ്പം ജീവിക്കുന്ന ഒരു വ്യക്തി പരസ്പരം ഉള്ള ലൈംഗിക ബന്ധം പാടെ ഉപേക്ഷിച്ചു, സ്വയംഭോഗം മാത്രം ചെയ്യുമ്പോള്‍.

3. പൊതു സ്ഥലങ്ങളില്‍ വെച്ചുള്ള സ്വയംഭോഗം.
സ്വയംഭോഗത്തെ കുറിച്ചുള്ള ചില അബദ്ധ ധാരണകള്?!

1. സ്വയംഭോഗം ചെയ്യുന്നവര്‍ക്ക് കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യത കുറയും - തെറ്റ്. ഇതുവരെയുള്ള ഒരു പഠനങ്ങളിലും ഇത്തരം ഒരു കാര്യം തെളിയിക്കപെട്ടിട്ടില്ല. സ്വയംഭോഗം ചെയ്യുന്നവരില്‍ ബീജങ്ങളുടെ എണ്ണത്തിലോ പ്രവര്‍ത്തനത്തിലോ എന്തെങ്കിലും വ്യത്യാസം ഉണ്ടാകുന്നതായി കണ്ടിട്ടില്ല.

2. സ്വയംഭോഗം ചെയ്യുന്നവരുടെ ലൈംഗിക അവയവങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാം ?
തെറ്റ്- കൈകളോ വൈബ്രേറ്റര്‍ ഉപയോഗിച്ചോ ഉള്ള സ്വയംഭോഗം വഴി ലൈംഗിക അവയവങ്ങള്‍ക്ക് പരിക്കുകള്‍ ഉണ്ടാകാറില്ല. എന്നാല്‍ അപകടകരമായ വസ്തുക്കള്‍, അണുവിമുക്തം അല്ലാത്ത ഉപകരണങ്ങള്‍ എന്നിവയുടെ ഉപയോഗം അണുബാധക്ക് കാരണമാകാം.

3. സ്വയംഭോഗം ചെയ്യുന്നത് വഴി മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാം ?
തെറ്റ് - സ്വയംഭോഗം ചെയുന്നതുവഴി ഉണ്ടാകുന്ന ഒരു മാനസിക സംഘര്‍ഷം മാത്രമേ ഉള്ളു - കുറ്റബോധം. അത് നമ്മുടെ സമൂഹം സ്വയംഭോഗം തെറ്റാണു എന്നും, പാപമാണെന്നു പറഞ്ഞു പഠിപ്പിച്ചത് വഴി ഉണ്ടാകുന്നതാണ്. ലൈംഗികത എന്നത് മനുഷ്യന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ട് തന്നെയാണ് കുട്ടിക്കാലം തൊട്ടു മരണം അടുക്കുന്നത് വരെ ആളുകള്‍ക്ക് ലൈംഗിക താല്‍പര്യങ്ങള്‍ ഉണ്ടാവുന്നത്. അത് തെറ്റാണു എന്ന് പറഞ്ഞു പഠിപ്പിക്കുക വഴി നമ്മള്‍ ആളുകളില്‍ കുറ്റബോധം ഉണ്ടാക്കുകയും, സ്വയം വിലകുറച്ച് കാണാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്.

4. സ്വയംഭോഗം ചെയ്യുന്നവര്‍ക്ക് പങ്കാളിയോടൊപ്പമുള്ള ലൈംഗിക ജീവിതം ആസ്വദിക്കാന്‍ പറ്റില്ല-
തെറ്റ്. വിവാഹിതരായവരിലും സ്വയംഭോഗം ചെയ്യുന്നവരാണ് കൂടുതല്‍ എന്ന് പറഞ്ഞു കഴിഞ്ഞല്ലോ. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പങ്കാളിയോടൊപ്പമുള്ള സ്വയംഭോഗം ലൈംഗിക ജീവിതം കൂടുതല്‍ ആസ്വാദ്യമാക്കുമെന്നാണ്.

5. പങ്കാളിയോടൊപ്പമുള്ള ലൈംഗിക ജീവിതത്തില്‍ തൃപ്തി ഇല്ലാത്തവരാണ് സ്വയംഭോഗം ചെയ്യുന്നത് - തെറ്റ്.
പല പഠനങ്ങളും സൂചിപ്പിക്കുന്നത് മികച്ച ലൈംഗിക ജീവിതം ആസ്വദിക്കുന്ന പങ്കാളികള്‍ സ്വയംഭോഗം ചെയ്യാറുണ്ട് എന്നാണ്.

6. കുട്ടികളില്‍ അമിത ലൈംഗിക താല്പര്യം ഉണ്ടാകാന്‍ കാരണമാകും ?
തെറ്റ്. ലൈംഗികത എന്നത് ഒരാളുടെ ജന്മം തൊട്ടേ ഉള്ള പ്രത്യേകതയാണ്. വളരെ ചെറിയ കുട്ടികള്‍ വരെ തന്റെ ലൈംഗിക അവയവങ്ങളെ തൊട്ടു പരിലാളിക്കുന്നത് നമ്മള്‍ കാണാറുണ്ടല്ലോ. അതൊക്കെ സാധാരണ ലൈംഗിക വളര്‍ച്ചയുടെ ഭാഗമാണ്. തന്റെ ശരീരത്തെയും ലൈംഗികതയെയും കൂടുതല്‍ മനസിലാക്കാന്‍ സ്വയംഭോഗം കുട്ടികളെ സഹായിക്കും.

7. സ്വയംഭോഗം പാപമാണ്-

പല മതങ്ങളും സമൂഹവും ചെറുപ്പം മുതല്‍ പഠിപ്പിക്കുന്ന കാര്യമാണിത്. സ്വയംഭോഗം എന്നത് മനുഷ്യന്റെ അടിസ്ഥാന ലൈംഗിക പ്രക്രിയ ആയിട്ടാണ് ശാസ്ത്ര ലോകം വിലയിരുത്തുക. തന്റെ ലൈംഗിക താല്പര്യങ്ങള്‍ കണ്ടെത്താനും, ആസ്വദിക്കാനും സഹായിക്കുന്ന ഒരു മാര്‍ഗ്ഗം. ഇത് തെറ്റാണ്, ഒരിക്കലും ചെയ്യരുത് എന്ന് വിലക്കുന്നതിനു പകരം, ആരോഗ്യകരമായ ലൈംഗിക ജീവിതം എന്താണ് എന്നും അതില്‍ സ്വയംഭോഗത്തിനുള്ള സ്ഥാനം എന്താണ് എന്നും നമ്മള്‍ യുവ തലമുറയെ പഠിപ്പിച്ചു കൊടുക്കണം. ലൈംഗികത എന്നത് കയ്യെത്താ ദൂരത്ത് സൂക്ഷിച്ചു വെക്കേണ്ട ഒന്നല്ല. മറിച്ച് അതിനു അനുയോജ്യമായ സമയത്തും സാഹചര്യത്തിലും ആസ്വദിക്കാന്‍ ഉള്ളതാണ് എന്ന് നമ്മള്‍ പറഞ്ഞു പഠിപ്പിച്ചു തുടങ്ങണം. കുറ്റബോധം അല്ല മറിച്ച് തന്റെ ലൈംഗിക താല്പര്യങ്ങളും പ്രക്രിയകളും അവര്‍ക്ക് സന്തോഷവും അഭിമാനവും നല്‍കട്ടെ.

ഇത്രയൊക്കെ ലോകം വളര്‍ന്നിട്ടും സ്വയംഭോഗം മോശമായ പ്രവര്‍ത്തിയാണെന്ന് തന്നെയാണ് പലരും തെറ്റിദ്ധരിക്കുന്നത്. 1994ല്‍ സ്വയംഭോഗം സംബന്ധിച്ച വിവരങ്ങള്‍ സ്‌കൂള്‍ കരിക്കുലത്തിന്റെ ഭാഗമാക്കണം എന്ന് അഭിപ്രായ പെട്ടതിന്റെ പേരില്‍ അമേരിക്കന്‍ സര്‍ജന്‍ ജനറല്‍ ആയിരുന്ന ജോയ്‌സേലിന്‍ എല്‍ടെഴ്‌സിന് സ്ഥാനം ഒഴിയേണ്ടി വന്നിട്ടുണ്ട്. ഇനിയെങ്കിലും ഈ കാഴ്ചപ്പാടുകള്‍ മാറണം. അമേരിക്കന്‍ മാനസികാരോഗ്യ വിദഗ്ദ്ധനായ തോമസ് സ്വാസ് സ്വയംഭോഗത്തെ പറ്റി ഇങ്ങനെ പറഞ്ഞിട്ടുണ്ട്. MASTURBATION; THE PRIMARY SEXUAL ACTIVITY OF MANKIND. IN THE 19TH CENTURY IT WAS A DISEASE; IN THE 20TH IT'S A CURE.
സ്വയംഭോഗം പാപമാണെന്നു പറഞ്ഞു പഠിപ്പിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ ലൈംഗികതയില്‍ വിനാശകരമായി കടന്നുകയറുകയാണ് എന്നാണ് മിഷല്‍ ഫുക്കോ പറഞ്ഞിട്ടുള്ളത്.
അതുകൊണ്ട് നമ്മള്‍ക്കും മാറാന്‍ ശ്രമിക്കാം. സുരക്ഷിതമായ ലൈംഗികതയെ കുറിച്ച് പഠിക്കാനും പറഞ്ഞു കൊടുക്കാനും ശ്രമിക്കാം.
എഴുതിയത് Jithin T Joseph

#സ്വയംഭോഗം #ലൈംഗികത

ഏറ്റവും നല്ല ഗര്‍ഭനിരോധനമാര്‍ഗം സെക്‌സ് ചെയ്യാതിരിക്കുകയെന്നതാണ്;

ഏറ്റവും നല്ല ഗര്‍ഭനിരോധനമാര്‍ഗം സെക്‌സ് ചെയ്യാതിരിക്കുകയെന്നതാണ്; ആര്‍ത്തവം വരുന്നതിന്റെ അര്‍ത്ഥം കുഞ്ഞിനെയുണ്ടാക്കാനുള്ള പക്വത നമുക്കായി എന്ന് വെളിവാക്കലല്ല

ഡോക്ടര്‍ വീണ ജെ എസിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഏറ്റവും നല്ല ഗര്‍ഭ നിരോധന മാര്‍ഗം ഇതാ.. എന്ന പേരിലാണ് കുറിപ്പ് ആരംഭിക്കുന്നത്. ര്‍ഭനിരോധനം സംശയമെന്യേ സാധ്യമാവുന്നത് സെക്‌സ് ചെയ്യാതിരിക്കുമ്പോള്‍ മാത്രമാണെന്ന് ഡോക്ടര്‍ പറയുന്നു. ആര്‍ത്തവം വരുന്നതോടെ വിവാഹത്തിന് ലൈസന്‍സ് ആയി എന്ന് കരുതണ്ട. ആര്‍ത്തവം വരുന്നതിന്റെ അര്‍ത്ഥം കുഞ്ഞിനെയുണ്ടാക്കാനുള്ള പക്വത നമുക്കായി എന്ന് വെളിവാക്കലല്ലെന്നും അവര്‍ കുറിച്ചു.
ഡോ. വീണ് ജെ എസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
ഏറ്റവും നല്ല ഗര്‍ഭനിരോധനമാര്‍ഗം ഏതാ???
Trust me ഗര്‍ഭനിരോധനം സംശയമെന്യേ സാധ്യമാവുന്നത് സെക്‌സ് ചെയ്യാതിരിക്കുമ്പോള്‍ മാത്രമാണ് ;)

(സെക്‌സ് ചെയ്യാതെ ഗര്‍ഭിണിയാകേണ്ടിവന്ന ആ പഴയ കന്യകയെ മനഃപൂര്‍വം ഈ ഡിസ്‌കഷനില്‍ നിന്നും മറക്കുക.)
Periods/ആര്‍ത്തവം വരുന്നത് വിവാഹവിളിയായി കരുതുന്ന ജനവിഭാഗങ്ങള്‍ ഇന്നും നമുക്കിടയില്‍ ഉണ്ട്. ആര്‍ത്തവം വരുന്നതോടെ വിവാഹത്തിന് ലൈസന്‍സ് ആയി എന്ന് കരുതണ്ട. ആര്‍ത്തവം വരുന്നതിന്റെ അര്‍ത്ഥം കുഞ്ഞിനെയുണ്ടാക്കാനുള്ള പക്വത നമുക്കായി എന്ന് വെളിവാക്കലല്ല.
ആദ്യത്തെ സെക്‌സ് എത്രനാള്‍ വൈകിക്കുന്നുവോ അത്രയും നല്ലതാണ്. ലൈംഗികരോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ആദ്യത്തെ സെക്‌സ് വൈകിക്കുന്നത് നല്ലത്. ആദ്യം ചെയ്തിട്ടു പിന്നെ ചെയ്യാതിരുന്നാല്‍ പോരെ എന്ന ചോദ്യം കീറിക്കളയുക.

എയ്ഡ്സ്, ഗൊണേറിയ, സിഫിലിസ് എന്നിവ മാത്രമല്ല ലൈംഗികരോഗങ്ങള്‍ എന്നറിയുക. മെഴുകുപോലുള്ള കട്ടയായ യോനീസ്രവത്തിനു കാരണമാകുന്ന കാന്‍ഡിഡിയാസിസ്, ചെറിയ അണുബാധയായി തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷം അര്‍ബുദത്തിലെത്തുന്ന HPV, ഭാവിയില്‍ വന്ധ്യത മുതല്‍ അര്‍ബുദത്തിലേക്കു നയിക്കാനിടയുള്ള പെല്‍വിക് ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്ന മറ്റനേകം രോഗാണുക്കള്‍ എന്നിവയും ലൈംഗികരോഗങ്ങളുടെ തലക്കെട്ടിനടിയില്‍ വരും.

മുപ്പത്തഞ്ചു വയസ്സുവരെയുള്ള ഗര്‍ഭങ്ങള്‍ക്ക് റിസ്‌ക് കുറവാണ്. വന്ധ്യത ഉണ്ടെങ്കില്‍ ഭാവിയില്‍ അതിന് ദീര്‍ഘനാളത്തെ ചികിത്സ വേണ്ടിവന്നേക്കാം എന്നത് മുന്‍നിര്‍ത്തി, കുഞ്ഞുങ്ങള്‍ വേണ്ടവര്‍ക്ക് മാത്രം വിവാഹത്തിന്റെ ഉയര്‍ന്നപ്രായപരിധി മുപ്പതും കുറഞ്ഞ പ്രായപരിധി വീണ്ടും മുപ്പതായി ;) ഞാന്‍ നിജപ്പെടുത്തുന്നു. But the choice, അതെപ്പോഴും പെണ്ണിന്റേതാവണം. കാരണം, നിലവിലെ സാഹചര്യങ്ങളില്‍ സ്ത്രീകളുടെ മേല്‍ സാമൂഹികമായും കുടുംബവ്യവസ്ഥാപരമായും ഉള്ള നിയന്ത്രണപരിപാടി തന്നെയാണ് വിവാഹം. ശാരീരികമാനസികസാമ്പത്തികഭദ്രത നേടുക എന്നതാവണം ആദ്യത്തെ പരിപാടി. പുരുഷാ, പറ്റുമെങ്കില്‍ വെയിറ്റ്. അത്രേള്ളൂ ;)
ഏറ്റവും ഇഫക്റ്റീവ് ആയത് : പെര്‍മെനന്റ് ആയ വന്ധ്യംകരണശസ്ത്രക്രിയകള്‍, കോപ്പര്‍ ടി.
(100 സ്ത്രീകള്‍ ഒരു വര്‍ഷം മേല്പറഞ്ഞ മാര്‍ഗങ്ങള്‍ ആണ് ഗര്‍ഭനിരോധനത്തിനുപയോഗിക്കുന്നതെങ്കില്‍ രണ്ടോ അതില്‍ക്കുറവോ സ്ത്രീക്കെ ഗര്‍ഭനിരോധനം പരാജയപ്പെടൂ. വന്ധ്യംകരണത്തില്‍ പരാജയസാധ്യത ഏറ്റവും കുറവ് )
സ്ഥിരമായ മാര്‍ഗങ്ങള്‍ സ്ഥിരമായതുകൊണ്ടും സ്ത്രീകളില്‍ റിസ്‌ക് കൂടുതലായതുകൊണ്ടും താത്കാലികമായകോപ്പര്‍ ടി പോലുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുക. പ്രസവിക്കാത്തവരില്‍ ഫലപ്രദമല്ലെന്നു കരുതി ആദ്യകാലങ്ങളില്‍ കുഞ്ഞുള്ളവരിലോ ആദ്യപ്രസവത്തിനോ അബോര്‍ഷനോ ശേഷമായിരുന്നു കോപ്പര്‍ ടി ഉപയോഗിച്ചിരുന്നത്. sexually ആക്റ്റീവ് ആയവരില്‍ കോപ്പര്‍ ടി ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കാന്‍ എളുപ്പം, അവരില്‍ കോപ്പര്‍ ടി പുറന്തള്ളപ്പെടുന്ന rate കുറവ് എന്നീ കാരണങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷെ പുതിയ പഠനങ്ങള്‍ എല്ലാവരിലും കോപ്പര്‍ ടി ഫലപ്രദമാണെന്ന് തെളിയിക്കുന്നു. മറ്റൊരു പ്രധാനഗുണം കൂടെ കോപ്പര്‍ ടിക്കുണ്ട്. ഗര്‍ഭനിരോധനസുരക്ഷിതത്വമില്ലാത്ത ലൈംഗികബന്ധത്തിന് ശേഷം ഐ പില്ലിനെക്കാളും ഗര്‍ഭം തടയാന്‍ കൂടുതല്‍ ഫലപ്രദം കോപ്പര്‍ ടി ആണ്.

പറ്റുന്നത്ര നേരത്തെ, അഞ്ചുദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ ചെന്ന് ഡോക്ടറെ കാണുക. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ കോപ്പര്‍ ടി ഇട്ടാല്‍ ഐ പില്ലിനേക്കാള്‍ സുരക്ഷിതമായി ഗര്‍ഭം തടയും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അണുബാധയ്ക്ക് സാധ്യത ഇല്ലാത്ത അവസരങ്ങളില്‍ ഉള്ളവര്‍ക്ക് പ്രസവമോ അബോര്‍ഷനോ ശേഷം സമയം വൈകാതെ (പത്തുമിനുറ്റ്‌നുള്ളില്‍ മുതല്‍ മൂന്നു ദിവസം വരെ) കോപ്പര്‍ ടി നിക്ഷേപിക്കുന്നത് വളരെ ഫലപ്രദം. പത്തുവര്‍ഷം വരെ കോപ്പര്‍ ടി നിലനിര്‍ത്താം.

ഇനി ഇഫക്ടിവ് ആയ മാര്‍ഗങ്ങള്‍ ആണ് ഹോര്‍മോണ്‍ ഗുളികകള്‍. (പരാജയസാധ്യത നൂറില്‍ മൂന്നിനും ഒമ്പതിനും ഇടയില്‍)ഐ പില്‍ ഗര്‍ഭനിരോധനഗുളികയാണെന്നാണ് പലരുടെയും ധാരണ. മാസം നാലും അഞ്ചും ഐ പില്‍ കഴിക്കുന്നവര്‍ കേരളത്തില്‍ പോലുമുണ്ടെന്നു പഠനങ്ങള്‍ പറയുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസനിലവാരം തന്നെയാണ് ചോദ്യംചെയ്യപ്പെടുന്നത്.

ഗര്‍ഭനിരോധനഗുളികകള്‍ എന്നത് ദിവസേന കഴിക്കേണ്ടുന്ന ലോ ഡോസ് ഗുളികകള്‍ ആണ്. ചുമ്മാ കൗണ്ടറില്‍ കേറി വാങ്ങിച്ചു കഴിക്കേണ്ടവ അല്ല ഈ ഗുളികകള്‍. പ്രാഥമികആരോഗ്യകേനന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരോട് ചോദിച്ച് വാങ്ങി കഴിക്കേണ്ടവയും അല്ല. ഡോക്ടറെ കണ്ടു കൃത്യമായ മുന്‍കൂര്‍ ചെക്ക് അപ്പ് നടത്തി നിങ്ങള്‍ ഗുളിക കഴിക്കാന്‍ അര്‍ഹതയുള്ള ശരീരം ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഈ ഗുളികകള്‍ കഴിക്കാവൂ.

വര്‍ഷങ്ങള്‍ക്കു മുന്നേ കണ്ട ഒരു സ്ത്രീശരീരം ഇന്നും ഓര്‍മയിലുണ്ട്. അപസ്മാരത്തിന് ദിവസവും മരുന്നെടുക്കുന്ന 35വയസ്സുള്ള, വ്യായാമം ചെയ്യാത്ത, തടിയുള്ള ശരീരമുള്ള രണ്ടു മക്കളുള്ള സ്ത്രീ. ഭര്‍ത്താവ് ഗള്‍ഫിലാണ്. ഭര്‍തൃവീട്ടില്‍ താമസം. ഭര്‍ത്താവിന്റെ അമ്മയും അച്ഛനും കൂടെയുണ്ട്. അച്ഛന്‍ വീട്ടിന്റെയുള്ളില്‍ ഇരുന്ന് ഓരോ മണിക്കൂറും ഓരോ സിഗരറ്റ് വലിക്കും. ഭര്‍ത്താവ് അടുത്തമാസം നാട്ടില്‍ വരും. പ്രസവം നിര്‍ത്താത്തതു കാരണം എവിടുന്നോ ഗര്‍ഭനിരോധനഗുളിക വാങ്ങി കഴിക്കാന്‍ തുടങ്ങി. ഡോക്ടറെ കണ്ടു മരുന്ന് വാങ്ങുന്ന സ്വഭാവം നമുക്കുണ്ടോ ! അടുത്ത മാസത്തേക്ക് ഗര്‍ഭത്തിനെതിരെ സുരക്ഷിതയാകാന്‍ ആര്‍ത്തവം തുടങ്ങുന്ന അന്ന് തൊട്ട് മരുന്ന് കഴിച്ച് തുടങ്ങണം. രണ്ടാഴ്ച കഴിച്ചു. ഒരുദിവസം ബന്ധുവീട്ടില്‍ പോയി വന്ന അച്ഛനും അമ്മയും കാണുന്നത് വായില്‍ നുരയും പതയുമായി മരിച്ചു കിടക്കുന്ന ആ സ്ത്രീയെയാണ്.

റൂമില്‍ നിന്നും കിട്ടിയ ഗര്‍ഭനിരോധനമരുന്നിന്റെ പാക്കറ്റ് ആണ് തുമ്പായത്. അപസ്മാരമുള്ളവര്‍ ഗര്‍ഭനിരോധനഗുളിക കഴിക്കാന്‍ പാടില്ല. കഴിച്ചാല്‍ ഈ മരുന്നിന്റെ എന്‍സൈമറ്റിക് പ്രവര്‍ത്തനഫലമായി അപസ്മാരചികിത്സക്കെടുക്കുന്ന മരുന്നിന്റെ അളവ് ശരീരത്തില്‍ കുറയും. അങ്ങനെ വരുമ്പോള്‍ തലച്ചോറില്‍ അപസ്മാരസിഗ്‌നലുകള്‍ വരികയും രോഗി അപകടത്തിലാവുകയും ചെയ്യും.

നേരെ തിരിച്ചു, ചില മരുന്നുകള്‍

ഗര്‍ഭനിരോധനഗുളികകളുടെ ശരീരത്തില്‍ ലഭ്യമായ അളവ് കുറയ്ക്കും. ആഗ്രഹിക്കാത്ത ഗര്‍ഭം മാത്രമല്ല ഫലമാകുക. ആ മരുന്നുകള്‍ വളരുന്ന ഭ്രൂണത്തിന് ഹാനികരമാവുന്നവയാണെങ്കില്‍ കുട്ടിക്ക് വൈകല്യങ്ങള്‍ ഉണ്ടാകാം. ഏതു മരുന്ന് കഴിക്കുന്നവരും ഏതു രോഗമുള്ളവരും ഗര്‍ഭനിരോധനഗുളിക എടുക്കും മുന്നേ ഡോക്ടറെ കാണുക, ഉപദേശം തേടുക.

തടി കൂടുതലുള്ളവരില്‍ ശരീരഭാരത്തിനനുസരിച്ചുള്ള ഗര്‍ഭനിരോധനഗുളികയുടെ bioavailability കുറയാന്‍ സാധ്യത ഉണ്ട്. അങ്ങനെ ആവുന്നപക്ഷം ഗര്‍ഭനിരോധനം പരാജയപ്പെടാനുള്ള ചെറിയ സാധ്യത മുഴുവനായും തള്ളിക്കളയാന്‍ പറ്റില്ല.

തടി ഉള്ളവരില്‍ റിസ്‌ക് ഉണ്ടാക്കില്ലെങ്കിലും തടിയുള്ള, പുകവലിയുള്ള/പുകവലിക്ക് exposed ആവുന്ന മുപ്പത്തഞ്ചു കഴിഞ്ഞ സ്ത്രീകളില്‍ ഹാര്‍ട്ട് അറ്റാക്ക് റിസ്‌ക് കൂടുതലാകും. ഗര്‍ഭനിരോധനഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ രക്തം കട്ടപിടിക്കുന്ന സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു അഞ്ചുമടങ്ങോളം ഉയര്‍ത്തും. വ്യായാമം ഇല്ലാത്തവരില്‍ ആണെങ്കില്‍ ഈ റിസ്‌ക് കൂടും. ശ്രദ്ധിക്കണം.

മറ്റനേകം അസുഖങ്ങള്‍ ഉള്ളവര്‍ക്ക് (ഗുരുതരമായ രക്തസമ്മര്‍ദം, കരള്‍ രോഗം, വില്‍സണ്‍ രോഗം പിത്തരോഗം, രക്തം കട്ടപിടിക്കുന്ന രോഗമുള്ളവര്‍, ഹൃദ്രോഗം ഉള്ളവര്‍, യോനിയില്‍ നിന്നും അസാധാരണരക്തസ്രാവമോ മറ്റ് സ്രവങ്ങളോ വരുന്നവര്‍, സ്തനാര്‍ബുദറിസ്‌ക് ഉള്ളവര്‍) ഗര്‍ഭനിരോധനഗുളികകള്‍ നിഷിദ്ധമാണ്. അതുകൊണ്ടാണ് ഡോക്ടറെ കണ്ടു സംസാരിച്ചതിന് ശേഷമേ ഈ ഗുളികകള്‍ തുടങ്ങാവൂ എന്ന് പറയുന്നത്.

കഴിക്കുന്നവര്‍ കൃത്യമായും ഡോസ് പിന്തുടരണം. ഒരു ദിവസം കഴിക്കാന്‍ മാറന്നെങ്കില്‍ രണ്ടാം ദിവസം രണ്ടു ഡോസ് എടുക്കണം. അതില്‍ കൂടുതല്‍ മറന്നാല്‍ ഗുളിക തുടരുന്നതോടൊപ്പം, മുന്നോട്ടുള്ള ഒരാഴ്ച സെക്‌സ് നടക്കുമ്പോള്‍ condom ഉപയോഗിക്കേണ്ടതാണ്. ഒരാഴ്ചയിലധികം ആര്‍ത്തവം നീണ്ടുപോയാല്‍ ഗര്‍ഭം ഉണ്ടോ എന്നത് ടെസ്റ്റ് ചെയ്യണം. ഒരു ഗര്‍ഭനിരോധനമാര്‍ഗവും പൂര്‍ണമായും സുരക്ഷിതമാണെന്ന് വിചാരിക്കരുത്. ഗര്‍ഭനിരോധനഗുളികകള്‍ ചിലരില്‍ മാനസികവിഷമങ്ങള്‍ (വിഷാദം) ഉണ്ടാക്കും. അതേപ്പറ്റി പൂര്‍ണബോധ്യം ഉണ്ടാവണം. സെക്‌സ് ചെയ്യാനുള്ള ആഗ്രഹം (libido) കുറയാനും കാരണമായേക്കാം. ഇങ്ങനെയൊക്കെ കൂടെയാണോ ഗര്‍ഭം നിരോധിക്കുന്നത് എന്ന ചോദ്യം അസ്ഥാനത്തല്ല. ;)

Side effects ഉണ്ടോ???? റിസ്‌കും ഗുണവും നോക്കി ഗുണമാണ് കൂടുതലെങ്കില്‍ മാത്രമാണ് ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കേണ്ടത്. അതാണ് ഡോക്ടറെ കണ്ടേ ഇവ ഉപയോഗിക്കാവൂ എന്ന് പറഞ്ഞത്. ഒരു ഗുണം ഇതാണ്, ഗര്‍ഭാശയഅണ്ഡാശയഅര്‍ബുദത്തിന്റെ ചാന്‍സ് ഗുളിക ഉപയോഗിക്കുന്നവരില്‍ 50 ശതമാനം കുറവാണ്, സുരക്ഷിതമാണ് എന്ന് സാരം. ഗര്‍ഭനിരോധനഗുളിക ഉപയോഗിക്കുന്നവരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയും VTEയും മറ്റുള്ളവരെക്കാള്‍ അഞ്ച് മടങ് കൂടുതലായതിനാല്‍ ദീര്‍ഘദൂരയാത്ര ചെയ്യുമ്പോള്‍ ഇടയ്ക്കിടെ എണീറ്റു നടക്കേണ്ടതും നന്നായി വെള്ളം കുടിക്കേണ്ടതുമാണ്.എല്ലാ ദിവസവും വ്യായാമം ചെയ്യുകയും വേണം.

അടുത്ത ഇഫക്ടിവ് ആയത് condom ആണ്. (പരാജയം നൂറില്‍ പത്തുമുതല്‍ ഇരുപത് വരെ)
ലൈംഗികരോഗങ്ങളില്‍ നിന്നും ഒരുപരിധി വരെ സംരക്ഷണം ലഭ്യമാക്കാന്‍ ഇവ സഹായിക്കും.

ബാക്കി പ്രകൃതദത്തമായ, സഭ പ്രേരിപ്പിക്കുന്ന ഗര്‍ഭനിരോധനമാര്‍ഗങ്ങളുടെ പരാജയം നൂറില്‍ ഇരുപതു മുതല്‍ മുപ്പതു വരെയാണ്. അങ്ങനല്ല എന്ന് പറയാന്‍ വരുന്നവരോട് ഒന്നേ പറയാന്‍ ഉള്ളൂ. ആവശ്യമില്ലാത്ത ഗര്‍ഭം ഒഴിവാക്കാന്‍ വേണ്ടി ഭാര്യയും ഭര്‍ത്താവും പോകുന്നത് നാട്ടുകാരെ പോയിട്ട് വീട്ടുകാരോട് പോലും പറഞ്ഞിട്ടാവില്ല എന്നോര്‍ക്കുക.
സഭാവിശ്വാസിയായ സ്ത്രീസുഹൃത്തും അവളുടെ ഭര്‍ത്താവും ആരും അറിയാതെയാണ് ഗര്‍ഭനിരോധനഗുളിക വാങ്ങിയിരുന്നത്. അവളുടെ രണ്ടാം പ്രസവശേഷം പ്രസവം നിര്‍ത്താന്‍ അവള്‍ ആവശ്യപ്പെട്ടപ്പോള്‍ സഭയുടെ ആശുപത്രിയില്‍ പ്രസവം നിര്‍ത്തില്ലെന്ന് ! സിസ്സേറിയന്‍ ഉള്ളവര്‍ക്ക് കുഞ്ഞുങ്ങള്‍ മൂന്നെങ്കിലും ആയാലേ നിര്‍ത്തുള്ളുത്രേ ! വീട്ടുകാരോട് പോലും പറയാതെ, ദൂരെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി താമസിച്ചാണ് അവര്‍ അബോര്‍ഷന്‍ ലഭ്യമാക്കിയത്. അവിടെയും സമാധാനമൊന്നും കിട്ടിയിട്ടില്ല. സഭയേക്കാള്‍ ഭീകരന്മാര്‍ ആണ് ഗൈനക് ഓപികളില്‍ പലപ്പോഴും വിരാജിക്കുന്നത് ! 1971 മുതല്‍ അബോര്‍ഷന്‍ നിയമവിധേയമായ രാജ്യം ! ഒരു ക്രാഫ്തൂ തൂവാല ഗൈനക് വാര്‍ഡുകളില്‍ കൊണ്ട് വെച്ചാലോ Aysha Mahmood?? ??????

@ http://www.mangalam.com/news/detail/261090-sex-dr-veena-jss-facebook-post-about-abortion.html

സെക്‌സ് ടോയ്‌സ് ഏറ്റവും അധികം വാങ്ങുന്നത് ഇന്ത്യന്‍ യുവതികള്‍

സെക്‌സ് ടോയ്‌സ് ഏറ്റവും അധികം വാങ്ങുന്നത് ഇന്ത്യന്‍ യുവതികള്‍; ഏറ്റവും കൂടുതല്‍ ലൈംഗികസുഖ വര്‍ധക വസ്തുക്കള്‍ വാങ്ങുന്നത് പഞ്ചാബിലെ സ്ത്രീകള്‍



ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാന്‍ ഓണ്‍ലൈന്‍ വഴിയും നേരിട്ടും സെക്‌സ് ടോയ്‌സ് ഉള്‍പ്പടെയുള്ള ലൈംഗികസുഖവര്‍ധക ഉല്പന്നങ്ങള്‍ വാങ്ങുന്നവരാണ് ഇന്ത്യക്കാര്‍ എന്നാണ് ദാറ്റ്‌സ് പേഴ്‌സണല്‍ എന്ന വെബ്‌സൈറ്റ് പുറത്തുവിട്ടിരിക്കുന്ന ഏറ്റവും പുതിയ സര്‍വ്വേഫലം. പുതിയ കണക്കുകള്‍ പ്രകാരം ലൈംഗികത ആഘോഷമാക്കുന്ന കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ അഞ്ചാംസ്ഥാനത്താണ് ഇന്ത്യ. ദാറ്റ്‌സ് പേഴ്‌സണല്‍ എന്ന അഡല്‍ട്ട് ഒണ്‍ലി സൈറ്റിന്റെ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ 38 ശതമാനവും സ്ത്രീകള്‍ ആണ്.

പഞ്ചാബിലെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ലൈംഗികസുഖ വര്‍ധക വസ്തുക്കള്‍ വാങ്ങുന്നത്. ബറോഡ, പുനെ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്ത്രീ ഉപഭോക്താക്കളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാള്‍ മുമ്പിലുമാണ്. പുരുഷന്മാര്‍ രാത്രി 10 മണിമുതല്‍ ഒരുമണി വരെയുള്ള സമയത്താണ് ഉല്പന്നങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നത്. സ്ത്രീകളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിക്കുന്നത് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയുള്ള സമയത്താണെന്നും വെബ്‌സൈറ്റിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 25നും 34നും ഇടയില്‍ പ്രായമുള്ള 44 ശതമാനം പേരാണ് വെബ്‌സൈറ്റിന്റെ സ്ഥിരം ഉപഭോക്താക്കള്‍. 18നും 24നും ഇടയില്‍ പ്രായമുള്ള 22 ശതമാനവും 35നും 45നും ഇടയില്‍ പ്രായമുള്ള 18 ശതമാനവും ഉപഭോക്താക്കളാണുള്ളത്. 45 വയസ്സിന് മേല്‍ പ്രായമുള്ള 16 ശതമാനം ഉപഭോക്താക്കള്‍ ദാറ്റ്‌സ് പേഴ്‌സണലിനുണ്ട്.

മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്. കര്‍ണാടകയ്ക്കാണ് രണ്ടാം സ്ഥാനം. പശ്ചിമബംഗാള്‍, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവയാണ് അടുത്തടുത്ത സ്ഥാനങ്ങളിലുള്ളത്. നവരാത്രി സീസണില്‍ ഗുജറാത്ത് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറിയതായും ദാറ്റ്‌സ് പേഴ്‌സണലിന്റെ സര്‍വ്വേഫലം പറയുന്നു. നഗരങ്ങളില്‍ ഡല്‍ഹിയും മുംബൈയുമാണ് മുന്‍പന്തിയിലുള്ളത്. നഗരങ്ങളിലെ വിലപ്നനിരക്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 25 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.


ലൂബ്രിക്കന്റ്‌സാണ് പുരുഷന്മാര്‍ കൂടുതലായും വാങ്ങുന്ന ഉല്പന്നം. ഇന്റിമേറ്റ് മസാജേഴ്‌സാണ് സ്ത്രീകള്‍ കൂടുതലായി വാങ്ങുന്നത്. സുഖവര്‍ധക സ്‌പ്രേകള്‍, ലോഷനുകള്‍, പ്‌ളഷര്‍ റിംഗ്‌സ്, ആകര്‍ഷകമായ അടിവസ്ത്രങ്ങള്‍ എന്നിവയ്‌ക്കൊക്കെയും നിരവധി ആവശ്യക്കാരാണ്. സെക്‌സ് ടോയ്‌സ് വാങ്ങുന്നവര്‍ ഏറ്റവും കൂടുതലുള്ളത് പശ്ചിമബംഗാളിലാണ്. ആസാം,പഞ്ചാബ്,തെലുങ്കാന എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.

ഏതാണ് മികച്ച സെക്സ് പൊസിഷന്‍?


ഏതാണ് മികച്ച സെക്സ് പൊസിഷന്‍? 

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍ തമ്മില്‍ സംസാരിച്ചു ഉറപ്പിക്കുന്നതാണ് നല്ലത്. ഇതിനായി ദമ്പതികള്‍ തമ്മില്‍ തുറന്നു സംസാരിക്കാം. എന്നും  ഒരേ പൊസിഷൻ ട്രൈ ചെയ്യേണ്ട കാര്യമില്ല എന്നു ചുരുക്കം. ആരോഗ്യകരമായ സെക്സ് സംഭാഷണങ്ങളിലൂടെ ഇരുവര്‍ക്കും ഇഷ്ടമുള്ള പൊസിഷന്‍ തിരഞ്ഞെടുക്കാം. ആരോഗ്യപരമായ ഗുണങ്ങള്‍ ഉള്ള അത്തരം അഞ്ചു പൊസിഷനുകള്‍ അറിയാം.

സ്ത്രീ മുകളില്‍ വരുന്ന പൊസിഷന്‍ - ഏറെ കാലറി കത്തിതീരുന്ന പൊസിഷന്‍നാണിത്. ഇവിടെ നിയന്ത്രണം സ്ത്രീയ്ക്കാണ്.

മിഷനറി പൊസിഷന്‍-  പുരുഷന്‍ സ്ത്രീക്കു മുകളില്‍ വരുന്ന രീതിയാണിത്.  സാധാരണ ലൈംഗികബന്ധം ആരംഭിക്കുന്നത് ഈ പൊസിഷനിലൂടെയാണ്. എപ്പോഴും ഈ പൊസിഷനില്‍ ബന്ധപ്പെടുന്നത് ബോറടിപ്പിക്കുമെങ്കിലും സ്ത്രീകള്‍ക്ക്‌ എന്നും ഇഷ്ടമുള്ള പൊസിഷനാണിത്. ഒരു തലയണ നടുവിന് താങ്ങായി നല്‍കുന്നത് നല്ലതാണ്.

ഡോഗ് സ്‌റ്റൈല്‍-  പേര് സൂചിപ്പിക്കുന്നതു തന്നെയാണ് ഈ രീതി. കൂടുതല്‍ അടുപ്പവും സന്തോഷവും ഈ പൊസിഷനിലൂടെ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്.

ലങ്ക്സ് - ഇതൊരു വര്‍ക്ക്‌ ഔട്ട്‌ പോലെയാണ്. ഒരാള്‍ മറ്റൊരാള്‍ക്ക് മുകളിലായാണ് ഇത്. ഏറെ ആയാസമുള്ള ഒന്നാണ് ഈ പൊസിഷന്‍. പക്ഷേ ഒരിക്കല്‍ പ്രാവര്‍ത്തികമാക്കിയാല്‍ പിന്നെ എളുപ്പമാണു താനും.


സ്പൂണ്‍ പൊസിഷന്‍- മുഖാമുഖം ചരിഞ്ഞുകിടന്നു കൊണ്ടുള്ള ഈ പൊസിഷന്‍  മിക്കവര്‍ക്കും ഇഷ്ടമാണ്. നടുവേദനയുള്ളവര്‍ക്ക് പറ്റുന്ന പൊസിഷന്‍ കൂടിയാണിത്.