ഗര്‍ഭധാരണം വേഗത്തിലാക്കണോ? ഈ സെക്‌സ് ടിപ്‌സ് ഒന്നു പരീക്ഷിക്കു

uploads/news/2018/06/223018/12.jpg
 
നിങ്ങളുടെ സംശയങ്ങൾ whatsapp വഴി ചോദിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. ഗര്‍ഭധാരണത്തിന് തടസമായി നില്‍ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഇതില്‍ പങ്കാളികളുടെ വന്ധ്യതാ പ്രശ്നങ്ങള്‍ മുതല്‍ ഭക്ഷണം വരെ ഒരു ഘടകമാണ്. ഒരു വര്‍ഷം സ്ഥിരമായി സുരക്ഷ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെ ബന്ധപ്പെട്ടിട്ടും ഗര്‍ഭധാരണം സാധ്യമായില്ലെങ്കില്‍ മാത്രമെ ദമ്പതികള്‍ക്ക് വന്ധ്യത ഉള്ളതായി കണക്കാക്കേണ്ടതുള്ളു. വന്ധ്യത ഉണ്ടാവാന്‍ വിവിധ കാരണങ്ങളുണ്ട്. പ്രായം, ഭക്ഷണ രീതി, സമ്മര്‍ദ്ദം, ആരോഗ്യ അവസ്ഥ, തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഇവയെല്ലാം നിങ്ങളുടെ പൂര്‍ണ ആരോഗ്യത്തെ മാത്രമല്ല നിങ്ങളുടെ ഗര്‍ഭ ധാരണ ശേഷിയെയും പ്രതിരോധമായി ബാധിക്കും. ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ചില പ്രത്യേക സെക്സ് ടിപ്സ് ഉണ്ട്. ഇതെക്കുറിച്ചറിയൂ, ഇതില്‍ ചില പ്രത്യേക സെക്സ് പൊസിഷനുകളും പെടുന്നു. ഗര്‍ഭധാരണം എളുപ്പമാക്കുന്ന ഇത്തരം ചില സെക്സ് നിര്‍ദേശങ്ങളെ കുറിച്ച് അറിയൂ

മാജിക് മൗണ്ടന്‍ സ്‌റ്റൈല്‍ - ഡോഗി സ്റ്റൈലിനോട് സാമ്യമുള്ളതാണ്. ഇതും ഗര്‍ഭധാരണം വേഗത്തില്‍ നടക്കാന്‍ സഹായിക്കും. സ്പൂണിംഗ് സ്‌റ്റൈല്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന മറ്റൊരു പൊസിഷനാണ്.

ഗ്ലോവിംഗ് ട്രയാംഗിള്‍ പൊസിഷന്‍ - ഗ്ലോവിംഗ് ട്രയാംഗിള്‍ പൊസിഷന്‍ ഗര്‍ഭധാരണം നടക്കാന്‍ വൈദ്യശാസ്ത്രം വിശദീകരിയ്ക്കുന്ന മറ്റൊരു പൊസിഷനാണ്. റോക്ക് ആന്റ് റോളര്‍ അല്ലെങ്കില്‍ അന്‍വില് പോസ് എളുപ്പത്തില്‍ ഗര്‍ഭധാരണം നടക്കാന്‍ സഹായിക്കുന്ന മറ്റൊരു സെക്സ് പൊസിഷനാണ്.

പ്ലവ്, ബട്ടര്‍ ഫ്ളൈ സ്‌റ്റൈലുകള്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന മറ്റു രണ്ടുതരം സെക്സ് പൊസിഷനുകളാണ്.

മെഷിനറി പോസ് - മെഷിനറി പോസ് എളുപ്പം ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ഒന്നാണ്. സ്ത്രീ താഴെയും പുരുഷന്‍ മുകളിലുമായി വരുന്ന പൊസിഷന്‍. ഡോഗി സ്റ്റൈല്‍ എളുപ്പം ഗര്‍ഭധാരണത്തിനു സഹായിക്കുന്ന മറ്റൊരു സെക്സ് പൊസിഷനാണെന്നു വൈദ്യശാസ്ത്രം പറയുന്നു. അണ്ഡബീജസങ്കലനം വേഗത്തില്‍ നടക്കാന്‍ സഹായിക്കുന്ന ഒന്ന്.

അമിതവണ്ണമുള്ള സ്ത്രീകള്‍ - അമിതവണ്ണമുള്ള സ്ത്രീകള്‍ ഗര്‍ഭിണികളാകുന്നതിന് കൂടുതല്‍ സമയമെടുക്കുന്നു. കഴിവതും ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിക്കുവാന്‍ ശ്രദ്ധിക്കണം. ഇതുപോലെ ലൂബ്രിക്കേഷനുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇവയിലെ കെമിക്കലുകള്‍ ഗര്‍ഭധാരണത്തിന് ചിലപ്പോഴെങ്കിലും തടസം നില്‍ക്കും

പ്രായം കൂടുന്തോറും - പ്രായം കൂടുന്തോറും ഗര്‍ഭം ധരിക്കാനും കൂടുതല്‍ സമയമെടുക്കും. 30 വയസിനു മുന്‍പ് ഗര്‍ഭിണിയാകുന്നതാണ് കൂടുതല്‍ നല്ലത്. 30 വയസു കഴിഞ്ഞ് ഗര്‍ഭം ധരിക്കുവാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷേ അധികസമയമെടുത്തേക്കാം. പ്രായമേറുന്തോറും കുട്ടിക്ക് ജനിതക തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയത്ത് - രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയത്ത് പുരുഷ ഹോര്‍മോണ്‍ ഏറെ കൂടുതലാണ്. ടെസ്റ്റോസ്റ്റിറോണ്‍ അളവു കൂടുന്നത് ബീജ സംഖ്യയേയും ഗുണത്തേയും സഹായിക്കുന്ന ഒന്നുമാണ്. ഈ സമയത്ത് ബന്ധപ്പെടുന്നത് ഗര്‍ഭ ധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്നു ചുരുക്കം.

ടെന്‍ഷന്‍ - ടെന്‍ഷന്‍ ഗര്‍ഭധാരണം വൈകിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ആരോഗ്യകരമായ ഒരു ഗര്‍ഭത്തിന് ആരോഗ്യമുള്ള ശരീരവും മനസും അത്യാവശ്യമാണ്.സെക്സ് ഗര്‍ഭധാരണത്തിനു വേണ്ടിയെന്നു കരുതി യാന്ത്രിമായി ചെയ്യരുത്. സെക്സ് ആസ്വദിയ്ക്കുക. ആഗ്രഹിയ്ക്കുന്ന സമയത്ത് സെക്സ് ചെയ്യുക. ഇതെല്ലാം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന കാര്യങ്ങളാണ്.

ഓവുലേഷന്‍ - അണ്ഡവിസര്‍ജനം അഥവാ ഓവുലേഷന്‍ നടക്കുന്ന സമയമാണ് ഗര്‍ഭധാരണത്തിന് ഏറ്റവും ചേര്‍ന്നത്. കൃത്യമായി 28-30 ദിവസത്തെ ആര്‍ത്തവചക്രമുള്ളവരില്‍ മിക്കവാരും പതിനാലാമാത്തെ ദിവസമായിരിക്കും അണ്ഡവിസര്‍ജനം നടക്കുക. എന്നാല്‍ ക്രമരഹിതമായ ആര്‍ത്തവമുള്ളവരില്‍ ഈ കണക്ക് ശരിയാകണമെന്നില്ല. ഓവുലേഷന്‍ നടക്കുന്ന സമയം നോക്കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭിണിയാകുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഒരു തവണത്തെ ലൈംഗിക ബന്ധം കൊണ്ട് ഗര്‍ഭം ധരിക്കണമെന്നില്ല. കുഞ്ഞിനെ വേണമെന്നുള്ളവര്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ബന്ധപ്പെട്ടുന്നത് നല്ലതാണ്.

ദിവസവും ബന്ധപ്പെടുന്നത് - ദിവസവും ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത കൂട്ടുമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഇത് ബീജഗുണം കുറയ്ക്കുകയാണ് ചെയ്യുക. ബീജങ്ങളുടെ സംഖ്യയേയും. ഇതുകൊണ്ട് ആഴ്ചയില്‍ മൂന്നുനാലു തവണ സെക്സ് മതിയാകും.

സ്ത്രീകള്‍ക്ക് - സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകുന്നത് പെട്ടെന്നുള്ള ഗര്‍ഭധാരണത്തിന് സഹായിക്കുമെന്നും പറയുന്നു. ബന്ധപ്പെടുമ്പോള്‍ സ്ത്രീയ്ക്ക് ഓര്‍ഗാസം അഥവാ രതിമൂര്‍ഛയുണ്ടാകുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഓര്‍ഗാസ സമയത്ത് യോനീ ഭാഗത്തുണ്ടാകുന്ന സങ്കോച വികാസങ്ങള്‍ ബീജം പെട്ടെന്നു തന്നെ സ്ത്രീ ശരീരത്തിലേയ്ക്കു കടക്കാന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതായത് സ്ത്രീയ്ക്കുണ്ടാകുന്ന ഓര്‍ഗാസം ഗര്‍ഭ ധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്നു ചുരുക്കം.

സ്ത്രീകളില്‍ മ്യൂകസ് - ഓവുലേഷന്‍ നോക്കി ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇത് കൃത്യമായി കണ്ടെത്താന്‍ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകും. പ്രത്യേകിച്ചും കൃത്യമായ ആര്‍ത്തവ ചക്രമില്ലാത്തവരില്‍. സ്ത്രീകളില്‍ മ്യൂകസ് അഥവാ യോനിയില്‍ നിന്നുള്ള സ്രവം അനുസരിച്ച് ഓവുലേഷന്‍ ദിവസം കണ്ടെത്താം. ഓവുലേഷന്‍ സമയത്ത് സ്ത്രീകളുടെ യോനിയില്‍ നിന്നും കൂടുതല്‍ കട്ടിയോടു കൂടിയ സ്രവം പുറപ്പെടും. ഇത് അണ്ഡോല്‍പാദനം അഥവാ ഓലുവേഷന്‍ നടക്കുന്നുവെന്നതിന്റെ സൂചനയാണ്. ഈ ദിവസങ്ങള്‍ നോക്കി ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ